Showing posts with label മധുരനൊമ്പരങ്ങള്‍. Show all posts
Showing posts with label മധുരനൊമ്പരങ്ങള്‍. Show all posts

Tuesday, 30 September 2008

ഈദ്‌ ആശംസകള്‍


എല്ലാ ബ്ലോഗ്ഗേര്‍സ്സിനും സന്തോഷവും സമാധാനവും നിറഞ്ഞ
പെരുന്നാളാശംസകള്‍
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

Friday, 19 September 2008

എന്നെ തല്ലണ്ടമ്മാവാ..... (ബ്ലൂട്രൂത്ത്‌ )

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല......

സമകാലീന പ്രശ്‌നമായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കൊണ്ടിരിക്കുന്ന പ്രശ്‌നമാണ്‌ ഐടി തട്ടിപ്പുകള്‍. ഒട്ടനവധി ആളുകള്‍ ഇത്തരം ഊരാകുടുകുകളില്‍ പെട്ട്‌ പറ്റിപോയ അബദ്ധം ആരോടും പറയാറില്ല എന്നതാണ്‌ സത്യം.
വ്യാജ ഈമെയിലുകളിലൂടെ കോടികണക്കിന്‌ പണം നമ്മുക്ക്‌ ലോട്ടറി അടിച്ചു എന്നും പറഞ്ഞ്‌ കൊണ്ടുള്ള മെസ്സേജുകള്‍ നമ്മെ വലിയ വലിയ ചതികുഴികളില്‍ കൊണ്ടെത്തിക്കുകയാണ്‌ ചെയ്യുന്നത്‌ എന്ന കാര്യം മിക്ക ആളുകള്‍ക്കും സുപരിചിതമായി കഴിഞ്ഞിട്ടും ..പലരും ഇന്നും ഇത്തരം വലകളുടെ ഇരകളാവുന്ന കാഴ്ചകളാണ്‌ കാണാന്‍ കഴിയുന്നത്‌.
ഈ മാസം തുടക്കത്തില്‍ മലയാളമനോരമയിലൂടെ ഇത്തരം തട്ടിപ്പുകളെ കുറിച്ച്‌ വളരെ വിശദമായി ഒരാഴ്ചയോളം തുടര്‍ ലേഖനം വന്നത്‌ ആരും മറന്ന്‌ കാണില്ല.
ബെര്‍ളിതോമസ്സ്‌ എന്ന ബ്ലോഗ്ഗറും..മറ്റ്‌ ചിലരും ചേര്‍ന്ന്‌ എഴുതിയ ബ്ലൂട്രൂത്ത്‌ ജനങ്ങളുടെ ഇടയിലെന്ന പോലെ തന്നെ മന്ത്രിസഭയിലും,ഉന്നത പോലീസ്‌ അധികാരികളിലും ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കി എന്നതില്‍ ബ്ലൂട്രൂത്തിന്‍റെ പിന്നണിയിലുള്ളവര്‍ക്ക്‌ അഭിമാനിക്കാം. ഈ ലേഖനത്തിന്‍റെ തുടര്‍ ദിവസങ്ങളില്‍ തന്നെ ചില കേസ്സുകളില്‍ കര്യമായ അന്വേഷണം നടത്തുകയും,കുറ്റവാളികളെ കണ്ടെത്തുകയും ചെയ്യ്‌തതും ബ്ലൂട്രൂത്തിന്‍റെ വിജയമായി കാണാം.
malayalamanorama 30/08/2008

malayalamanorama 29/08/2008
ഇത്രയും പറയാന്‍ കാരണം ഇന്നലെ മാധ്യമം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്‌.....

നിലബൂര്‍ കല്ലേബാടത്തെ അരിബ്രയിടത്തില്‍ സലില്‍കുമാര്‍ ആണ്‌ ഒരു ജോലിക്ക്‌ വേണ്ടി പണമയച്ച്‌ ഇത്തരമൊരു തട്ടിപ്പിന്‌ ഇരയായത്‌.
മോണ്‍സ്‌റ്റര്‍.കോം കരിയര്‍ വെബ്‌സൈറ്റിലൂടെ കണ്ട ഒരു കബനിയുടെ ജോലി പരസ്യത്തിന്‌ അപേക്ഷ കൊടുത്ത്‌ കബനി ആവശ്യപെട്ടതനുസരിച്ച്‌ പണം അയച്ചു കൊടുക്കുകയാണുടായത്‌...സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പേപ്പര്‍ കട്ടിങ്ങിലുണ്ട്‌..

മാധ്യമം 17/09/2008 (വ്യക്തമായി വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക).
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരന്തരമായ വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലൂടെ ദിനേനെ വന്നിട്ടും എന്ത്‌ കൊണ്ടാണ്‌ ആളുകള്‍ വീണ്ടുമീ ചതികുഴികളില്‍ ചെന്ന്‌ ചാടാന്‍ കാരണം..??
പ്രതീക്ഷകള്‍ക്കുമപ്പുറത്തായി ഇവര്‍ വാഗ്‌ദാനം ചെയ്യുന്ന പണം തന്നെയായിരിക്കും വില്ലന്‍ അല്ലേ..?
അതോ ജോലി വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങളിലെ തന്നെ ചില ആളുകള്‍ പുറത്തിരുന്ന്‌ കൊണ്ട്‌ നടത്തുന്ന കളികളാണോ ഇതിന്‌ പിന്നില്‍...??

സലില്‍കുമാറിന്‍റെ അവസാനം പുറത്ത്‌ വിട്ട കഥകളില്‍ അറിഞ്ഞത്‌ ഇങ്ങിനെ.
കമ്പനിയുടെ ഫോണില്‍ ആദ്യം വിളിച്ചപ്പോല്‍ ജോലി ചാന്‍സ്സ്‌ ഉണ്‍ട്‌ എന്നും ഉടനെ പണം അയക്കൂ എന്നുമാണ്‌ ലഭിച്ച വിവരം. യാതൊരു വിധ സംശയങ്ങള്‍ക്കും ഇടനല്‍കിയിട്ടില്ല..എന്നതാണ്‌ സത്യം.
എന്തായാലും സലില്‍കുമാര്‍ പോലീസിലും,മുഖ്യമന്ത്രിക്കും ,സൈബര്‍ ക്രൈം സെല്ലിലും പരതികള്‍ അയച്ചിട്ടുണ്ട്‌ എന്നാണ്‌ അവസാനമായി ലഭിച്ച വിവരം.
പോയ കാശ്‌ കിട്ടുമോ...എന്നതാണോ പ്രശ്‌നം...അങ്ങിനെയെങ്കില്‍ എത്ര പേരുടെ കാശ്‌...??
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
കല്ലി വല്ലി : (ഞാന്‍ നാട്ടിലാണ്‌..സുഖം. പലരുടെയും മെയിലുകള്‍ കിട്ടാറുണ്ട്‌ അല്‍പ്പം തിരക്കിലായത്‌ കൊണ്ടാണ്‌ മറുപടി അയക്കാത്തത്‌. അടുത്ത മാസം ദുബായിലേക്ക്‌ പറക്കും. മെയില്‍ അയച്ചവര്‍ക്കും,എന്നെ ഓര്‍ക്കുന്നവര്‍ക്കും മറ്റ്‌ എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും നന്‍മകള്‍ നേരുന്നു).

Thursday, 12 June 2008

ഇന്നത്തെ ചിന്ത വിഷയം:- കറുപ്പ്‌

പാഠം ഒന്ന്‌ : കറുപ്പ്‌
കേരളത്തിലെ ആദിവാസി പെണ്‍കുട്ടികള്‍ അധികവും കറുപ്പ്‌ നിറമുള്ളവരാണല്ലോ,
കറുപ്പിന്‌ ഏഴഴക്കാണല്ലോ അത്‌ കൊണ്ടാവും നാട്ടിലെ പരിഷ്‌കാരികള്‍
കറുപ്പിന്‍റെ മറയില്‍ കറുപ്പിന്‍മേല്‍ വെള്ളപൂശുന്നത്‌.

പാഠം രണ്ട്‌ : ഇരുട്ട്‌

ഇരുളിന്‍റെ അര്‍ത്ഥം കറുപ്പ്‌ തന്നെ..കരിയും കറുപ്പ്‌
ഇരുളിന്‍റെ മറവില്‍ കറുത്തവന്‍ ഒളിച്ചിരുന്നാലും കാണാന്‍ കഴിയില്ല.
സകല ദുഷ്‌കര്‍മ്മങ്ങള്‍ക്കും കൂട്ട്‌ നില്‍ക്കുമത്രെ കറുപ്പ്‌.
എന്ന്‌ കരുതി രാത്രി വേണ്ടയെന്ന്‌ ആരെങ്കിലും പറയുമോ..?

പാഠം മൂന്ന്‌ : കണ്ണ്‌

കണ്ണിന്‍റെ കണ്‍മണി കറുപ്പായത്‌ നന്നായി. വെളുപ്പായിരുന്നെങ്കില്‍
ഇരുട്ടിലിരുന്ന്‌ ഒളിഞ്ഞ്‌ നോക്കുന്നവരെ പിടിക്കൂടുമായിരുന്നില്ലേ..?

പാഠം നാല്‌ : മാറുമോയീ കറുപ്പ്‌

കറുത്ത ബ്ലോഗ്ഗുകള്‍ വീണ്ടും വെളുക്കും
കറുത്ത ബ്ലോഗ്ഗര്‍മാര്‍ വെളുക്കുമോ..??
മനസ്സിലെ കറുപ്പ്‌ മായുമോ..??
പാഠം അഞ്ച്‌ : കണ്‍മഷി
കറുത്ത കണ്ണായത്‌ കൊണ്ട്‌
ആരെങ്കിലും വെളുത്ത കണ്‍മഷി തേക്കുമോ..??


വാല്‍നക്ഷത്രം : ബ്ലോഗ്ഗനൊരുവന്‍ കറുത്തത്‌ കൊണ്ട്‌
ബാക്കിയുള്ളവരൊക്കെ കറുക്കണോ..??
ഇതില്‍ എവിടെയാണ്‌ നിങ്ങള്‍ പറഞ്ഞ സ്വാതന്ത്ര്യം..??
സ്വന്തം അഭിപ്രായം തുറന്ന്‌ പറയുന്നവരെ പുഛിക്കുന്നതോ..??
സത്യമെന്നറിഞ്ഞിട്ടും കണ്ണടക്കുന്നതോ..??
കണ്ണടച്ചാല്‍ ഇരുട്ടാക്കുമെന്ന്‌ ആര്‍ക്കാണറിയാത്തത്‌..??
ഒരു തീപൊരി വീണാല്‍ ഇല്ലാതാക്കുന്നതല്ലേ ഈ കറുപ്പ്‌ എന്ന ഇരുട്ട്‌..??


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

Monday, 9 June 2008

എന്താണ്‌ ബൂലോകം എന്തിന്‌ ..???

എന്താണ്‌ ബൂലോകം എന്തിന്‌ ..???

ഈ പോസ്റ്റ്‌ പൂര്‍ണമായും വായിക്കാനുള്ള സാവകാശം കാണിക്കണമെന്ന്‌ എല്ലാ ബ്ലോഗ്ഗേര്‍സ്സിനോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

മലയാളം ബ്ലോഗ്ഗര്‍മാരുടെ ഒരു കൂട്ടായ്യ്‌മയാണല്ലോ ബൂലോകം എന്നത്‌ കൊണ്ട്‌ ഉദേശിക്കുന്നത്‌.എന്നാല്‍ മലയാള ബ്ലോഗ്ഗിങ്ങ്‌ ചെയ്യുന്നവരില്‍ എത്രമാത്രം ആളുകള്‍ ബൂലോകത്തില്‍ അംഗ്വതം നേടിയിട്ടുണ്ട്‌..? അംഗമായവര്‍ക്ക്‌ ബൂലോകം ചെയ്യുന്ന സേവങ്ങള്‍ എന്തൊക്കെയാണ്‌..??ഇത്തരം ചിന്തകളാണ്‌ ബൂലോകത്തേ കുറിച്ച്‌ കൂടുതലായി അറിയാന്‍ ഇവിടെ ശ്രമം നടത്തുന്നത്‌.എന്നെ പോലെ മറ്റു പലര്‍ക്കും അറിയാനുള്ള താല്‍പര്യം കാണുമായിരിക്കും. ബൂലോകത്തെ പൂര്‍ണ്ണമായി അറിയാന്‍..കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഇതിലൂടെ ശ്രമം നടന്നെങ്കില്‍ എന്ന പ്രത്യാശയോടെ..

ബൂലോകത്തെ കുറിച്ച്‌ ഞാന്‍ എന്നോട്‌ ചോദിച്ച ചോദ്യങ്ങള്‍ ഇവിടെ.

1. ബൂലോകം എന്ന ആശയം കണ്ടെത്തിയതാരാണ്‌ ?

2.ബൂലോകത്തിന്‍റെ തലവന്‍ ആരായിരുന്നു (ബൂലോകം ബ്ലോഗ്ഗ്‌ ഉണ്ടാക്കിയത്‌ ആരാണ്‌).

3.ബൂലോകം ആരംഭിച്ച സമയത്ത്‌ ആരൊക്കെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു?

4.ഇപ്പോല്‍ ആരൊക്കെയാണ്‌ ബൂലോകത്തിന്‍റെ പിന്നണിയിലുള്ളത്‌ ?

5.ബൂലോകത്തില്‍ അംഗത്വം ലഭിക്കാന്‍ എന്ത്‌ ചെയ്യണം ?

6.ബൂലോകത്തില്‍ അംഗമായവര്‍ക്കുള്ള നിയമാവലികള്‍ എന്തൊക്കെയാണ്‌ ?

7. ബ്ലോഗ്ഗിങ്ങില്‍ ബ്ലോഗ്ഗര്‍ വല്ല പ്രശ്‌നങ്ങളും നേരിടുകയാണെങ്കില്‍ ബൂലോകം എതു രീതിയിലായിരിക്കും ഇടപ്പെടുന്നത്‌ ?

8. ബൂലോക കാരുണ്യം ഇപ്പോല്‍ സജീവമാണോ ?

9. ബൂലോക അംഗത്വമുള്ളവരുടെ യഥാര്‍ത്ഥ മേല്‍വിലാസവും,മറ്റ്‌ രേഖകളും ബൂലോകം സൂക്ഷിച്ചിട്ടുണ്ടോ ?
10. മലയാളം ബ്ലോഗ്ഗിനെതിരെ മറ്റുള്ളവരുടെ കൈകടത്തലുകളില്‍ ബൂലോകം ഏതു രീതിയിലാണ്‌ ഇടപ്പെടുക ?

മലയാളം ബ്ലോഗ്ഗ്‌ നാല്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌ എന്നത്‌ ഏവര്‍ക്കുമറിയുന്ന സത്യമാണ്‌.ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, വാര്‍ത്താമാധ്യമങ്ങളിലും ചര്‍ച്ച വിഷയമായി കൊണ്ടിരിക്കുന്നു ഇന്ന്‌ ബ്ലോഗ്ഗ്‌.മലയാളികളുടെ കൂട്ടായ്യ്‌മയുടെ പ്രശസ്തി ലോകമെങ്ങും അറിഞ്ഞു തുടങ്ങിയിരിക്കുന്നു.മലയാള ബ്ലോഗ്ഗില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ ഉള്ളവരാണ്‌. നാടും,വീടും, വിട്ട്‌ അന്യ രാജ്യങ്ങളില്‍ സ്വന്തമായി സ്ഥാപങ്ങള്‍ നടത്തുന്നവരും, ജോലി ചെയ്യുന്നവരും അങ്ങിനെ വ്യത്യസ്തങ്ങളായ മേഖലകളിലുള്ളവര്‍ ജന്‍മ നാടിനെ, മലയാള മണ്ണിനെ അടുത്തറിയാന്‍, ഓര്‍മ്മകള്‍ പുതുക്കാന്‍, ബ്ലോഗ്ഗിനെ കൂട്ട്‌ പിടിക്കുന്നു.

ബൂലോകത്തെ എല്ലാ വിഷയങ്ങളും‌ ഇവിടെ ചര്‌ച്ച ചെയ്യപ്പെടുന്നു എന്നതാണ‌ മലയാള ബ്ലോഗ്ഗുകളുടെ പ്രത്യേകത.ബ്ലോഗ്ഗുകള്‍ ജനിക്കുന്നു..പിറകേ കമന്‍റ്റുകളും,വിമര്‍ശനങ്ങളും അല്‍പ്പമൊന്ന്‌ നീണ്ടു പോയാല്‍ ചെറിയ വിവാദങ്ങളും ഈ രീതിയിലാണ്‌ ബൂലോകം മുന്നോട്ട്‌ പോയി കൊണ്ടിരിക്കുന്നത്‌.ഇതില്‍ നിന്നൊക്കെ ഒരുപ്പാട്‌ ദൂരമിനിയും ബൂലോകം കടന്നു ചെല്ലേണ്ടിയിരിക്കുന്നു.ബൂലോകത്തിന്‍റെ പ്രസക്തിയെ കുറിച്ച്‌ അതിന്‍റെ പ്രാധാന്യത്തെ കുറിച്ച്‌ കൂടുതലായി അറിഞ്ഞ്‌ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന്‌ ബ്ലോഗ്ഗുകളില്‍ വിവാദമായി കൊണ്ടിരിക്കുന്നു ചില പ്രശ്‌നങ്ങളും അതിന്‍റെ പരിഹാര വഴികളും കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്‌.ഇവിടെയാണ്‌ ബൂലോകത്തിന്‍റെ സാന്നിധ്യം ചോദ്യചെയ്യപ്പെടുന്നത്‌.ഇത്തരം കര്യങ്ങളില്‍ പോസ്റ്റ്‌ വഴിയുള്ള കമാന്‍റ്റുകളും,പ്രതിഷേധവും മാറ്റി നിര്‍ത്തിയാല്‍ വേറെ എന്ത്‌ ചെയ്യാന്‍ കഴിയും ആരൊക്കെ ഇതില്‍ സജീവമായി നിലകൊള്ളും?

എല്ലാവരും ഒരുപോലെയാണോ..? തീര്‍ച്ചയായുമല്ല.അധികമാളുകളും ജോലിതിരക്കുകള്‍ക്കിടയിലൊരു നേരം പോക്കായും,ആശ്വാസമായും ബ്ലോഗ്ഗില്‍ സമയം ചെലവഴിക്കുന്നവരാണ്‌ എന്നാണ്‌ എന്‍റെ അറിവ്‌. ചിലര്‍ ബ്ലോഗ്ഗിനെ വളരെ പ്രാധാന്യം കൊടുത്ത്‌ കൊണ്ട്‌ തന്നെ നിലയുറപ്പിച്ചിരിക്കുന്നു എന്നതും വിസ്‌മരിക്കുന്നില്ല.
പക്ഷേ എല്ലാ പ്രശ്‌നങ്ങളിലും എല്ലാവര്‍ക്കും എത്തി ചേരാന്‍ കഴിയുകയെന്നത്‌ പ്രയാസകരമല്ലേ? കേരല്‍സ്‌.കോമുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച്‌ പത്രമാധ്യമങ്ങളില്‍ വാര്‍ത്ത പലരും കൊടുത്തിട്ടുണ്ടെന്ന്‌ വയിച്ചു കണ്ടുവെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി പറഞ്ഞോ..വായിച്ചോ അറിഞ്ഞില്ല.
കേരള്‍സ്‌.കോമുമായി പോരാട്ടം തുടരുന്ന ഇഞ്ചി പെണ്ണിനെ ഇവിടെ പ്രശംസ അറിയിക്കട്ടെ. അതിനോട്‌ ഐക്യം പ്രഖ്യാപ്പിച്ച ബ്ലോഗ്ഗേര്‍സ്സിനോടും.

ബൂലോകം മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്യ്‌മയുടെ ഫലമാണെങ്കില്‍ എന്തു കൊണ്ട്‌ ബൂലോകത്തെ മലയാളം ബ്ലോഗ്ഗര്‍മാരുടെ സഘടനയായി വളര്‍ത്തി കൂടാ ?
ബൂലോകം മലയാള ബ്ലോഗ്ഗേര്‍സ്സിന്‍റെ സഘടനയായി രൂപ്പം കൊള്ളുന്നതോടെ ഉണ്ടാക്കിയെടുക്കാവുന്ന നേട്ടങ്ങള്‍ പലതാണ്‌.
നാമ്മൊക്കെ മനുഷ്യരല്ലേ. ജീവിത പ്രയാണത്തിനിടയില്‍ ഒന്ന്‌ തളര്‍ന്നു വീണാല്‍, അപകടങ്ങളില്‍പ്പെട്ട്‌ ശരീര ഭാഗങ്ങള്‍ നിശ്ചലമായാല്‍, ജീവിത യാത്രയില്‍ തിരിച്ചടികള്‍ നേരിട്ടാല്‍ ആരുണ്ട്‌ കൂടെ. ഒരു കുടുംബത്തിന്‍റെ കണ്ണീര്‍ കഥകള്‍ നാളെ നമ്മളും കാണേണ്ടി വരില്ലേ. അത്തരം കഴ്ചകളില്‍ നിന്നു തന്നെയല്ലേ നമ്മുടെ ഓരോ രചനകളും ജന്‍മം കൊള്ളുന്നതും. അതാണ്‌ സത്യം.

മലയാളം ബ്ലോഗ്ഗര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഒരു പാനല്‍ ബൂലോകത്തിനെ നയിക്കുന്നവരാകട്ടെ. അതിനു കീഴിലായി വിവിധ രജ്യങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍ അതാത്‌ സ്ഥലങ്ങളിലെ ബ്ലോഗ്ഗര്‍മാരെ നയിക്കട്ടെ.ഓരോ ബ്ലോഗ്ഗറും പ്രതിമാസം പത്തു രൂപ സഘടനയിലേക്ക്‌ സേവിങ്ങ്‌സായി നല്‍ക്കുക. അതിനായി ബൂലോകത്തിനൊരു ബങ്ക്‌ അകൌണ്ട്‌ , അതു പോലെ ലീഗള്‍ അഡ്വൈസര്‍മാര് ‍എന്നിങ്ങനെ ഒരു നിര...

എല്ലാ മാസവും ബൂലോകത്തിന്‍റെ മൊത്തം വരവ്‌ കാണിച്ചു കൊണ്ട്‌ പോസ്റ്റിടുക. ബൂലോകത്തിലെ അംഗങ്ങളില്‍ നിന്നു മാത്രമായിരിക്കണം പണം സ്വരൂപ്പികേണ്ടത്‌.

10 രൂപ എന്നു ഉദേശിച്ചത്‌ ആര്‍ക്കും നല്‍ക്കാന്‍ കഴിയുന്ന ഒരു ചെറിയ സംഖ്യ എന്ന നിലക്കാണ്‌.അധികമായി കൊടുക്കാന്‍ കഴിയുന്നവരുണ്ടാവാം. ആര്‌ എത്ര കൊടുത്താലും വിശദമായ കണക്കു വിവരങ്ങള്‍ അതാതു പ്രദേശത്തെ പ്രതിനിധികളിലും, ബൂലോകത്തിന്‍റെ കൈയിലും കണക്കുകള്‍ ഭദ്രമായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവുകയില്ല.
ഇ ഒരെറ്റ സംഗതികളിലൂടെ മാത്രം കിട്ടുന്ന ലഭാം വളരെ വലുതാണ്‌.

മലയാളം ബ്ലോഗ്ഗുകള്‍ക്കെതിരെ തിരിയുന്നവരെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ട്‌ വരാന്‍,ബ്ലോഗ്ഗര്‍മാര്‍ക്ക്‌ നേരിടേണ്ടി വരുന്ന പ്രതിസന്ധികളില്‍ അവരെ സഹായിക്കാന്‍, അല്ലെങ്കില്‍ ബ്ലോഗ്ഗെര്‍സ്സിന്‌ തന്നെ ലോണ്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍, ബ്ലോഗ്ഗര്‍മാരുടെ ആശയങ്ങളില്‍ നിന്നു ഉടലെടുക്കുന്ന സിനിമ,സീരിയല്‍ പോലുള്ള കാര്യങ്ങള്‍ക്ക്‌ ഉപകരിക്കില്ലേ ഇത്തരം സംവിധാനങ്ങള്‍.

വേണമെങ്കില്‍ ഇത്തരം കര്യങ്ങള്‍ക്ക്‌ ബൂലോകം അനുവദിക്കുന്ന തുകക്ക്‌ ഒരു ശതമാനം പലിശയെങ്കിലും ഈടാക്കി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശ്രമിച്ചു കൂടെ.

ഓരോ വര്‍ഷങ്ങളിലായി കേരളത്തിലെ ഓരോ ജില്ലയിലും പാവപ്പെട്ടവര്‍ക്കായ്‌ ഓരോ കിലോ അരിയെങ്കിലും വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ , ഇന്ന്‌ കേരളത്തില്‍ ടീവി,പത്ര മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാത്ത ബൂലോകത്തെ

കേരള ജനതയറിയും..കൂടെ ലോകവും.

ഇവിടെ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എന്‍റെ ചിന്തകളില്‍ നിന്നും ഞാന്‍ എന്നോട്‌ തന്നെ ചോദിച്ച കര്യങ്ങളാണ്‌. എത്ര മാത്രം വിജയകരമെന്നത്‌ പറയാന്‍ എനിക്ക്‌ സാധ്യമല്ല...മറിച്ച്‌ നമ്മുക്ക്‌ സാധ്യമാവേണ്ടതുണ്ട്‌.
ഇതു പോലെ നിങ്ങളും ചിന്തിച്ചിരിക്കാം.പറയാന്‍ ആഗ്രഹിച്ചിരിക്കാം.

ഇതിലും മികച്ച ആശയങ്ങളാവാം...ഇവിടെ പങ്ക്‌ വെക്കൂ സ്നേഹിതരേ.
ബൂലോകത്തിന്‍റെ ശക്തി മലയാള ബ്ലോഗ്ഗര്‍മാരുടെ ഒരുമയുടെ, സ്നേഹത്തിന്‍റെ പ്രതീകമായി വളരട്ടെ.
ബൂലോകം എന്ന വാക്ക്‌ മലയാള ബ്ലോഗ്ഗിന്‍റെ നന്‍മയാവട്ടെ.

ഒരു പക്ഷേ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എഴുതിയപ്പോല്‍ ഗൌരവസ്വഭാവം കുറഞ്ഞു പോയിരിക്കാം, വായന സുഖം നല്‍കിയില്ലെന്ന്‌ വരാം..കാര്യങ്ങളുടെ ഒരു ഏകദേശം രൂപ്പമെങ്കിലും മനസ്സിലായെങ്കില്‍ തീര്‍ച്ചയായും തങ്കളുടെ വിലപ്പെട്ട നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും, എതിര്‍പ്പുകളും ഇവിടെ അറിയിക്കുക.


--------------------------------------------------


സമകാലീന പ്രശ്‌നങ്ങളും, കേരളീയ രാഷ്ട്രീയ സംഭവ വികാസങ്ങളും ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നിന്നിട്ടും മീഡിയ ബ്ലോഗ്ഗിനെ അകറ്റി നിര്‍ത്തുന്നു എന്നത്‌ അവരെക്കാള്‍ മികച്ച ചര്‍ച്ചകള്‍,വാര്‍ത്തകള്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത്‌ കൊണ്ട്‌ തന്നെയാവും.
കേരള്‍സ്‌.കോമുമായും, മഴത്തുള്ളിയുമായും കോപ്പി റൈറ്റ്‌ പ്രശ്‌നങ്ങള്‍ പോലും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാതെ പോയത്‌ അതിന്‍റെ പിന്നിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാവാം കാരണം എന്ന്‌ കരുതട്ടെ.
ഇവിടെ ബ്ലോഗ്ഗിനെ കുറിച്ച്‌ വിശദമായി എഴുതി കണ്ടത്‌ ഭാഷപോഷിണി എന്ന മനോരമയുടെ പ്രസിദ്ധീകരണത്തില്‍ മാത്രമാണ്‌.വളരെ ഗൌരവത്തോടെയാണ്‌ ഇതില്‍ ബ്ലോഗ്ഗിനെ ലേഖകന്‍മാര്‍ നോക്കികാണുന്നത്‌.

ഭാഷാപോഷിണി മെയ്‌ - 2008 , പുസ്തകം 31 , ലക്കം 12 .
മുഖചിത്ര താളില്‍ വലിയ തലക്കെട്ട്‌ ഇങ്ങിനെ.മലയാളം ബ്ലോഗ്ഗുകളുടെ കാലം.
ഇതില്‍ എഴുതിയിരിക്കുന്നവര്‍.

പി.പി.രാമചന്ദ്രന്‍ , സി. ‌എസ്‌.വെങ്കിടേശ്വരന്‍ , ഇ.പി.രാജഗോപലന്‍ , കുമാര്‍ എന്‍.എം , കലേഷ്‌കുമാര്‍ , രാജേഷ്‌ ആര്‍.വര്‍മ


ബ്ലോഗ്ഗിനെ കുറിച്ചുള്ള വിവരണം ഉള്‍പേജില്‍ ഇങ്ങിനെ തുടങ്ങുന്നു.
മലയാളിയുടെ ബൂ ജീവിതം.രണ്ടായിരമാണ്ടിനു ശേഷമാണ്‌ ഇന്‍റ്റര്‍നെറ്റില്‍ മലയാളം പിച്ചവയ്‌ക്കാന്‍ തുടങ്ങിയത്‌. ഇപ്പോല്‍ ഇന്ത്യന്‍ ഭാഷകളീല്‍ ഏറ്റവുമധികം സജീവതയോടെ ബ്ലോഗ്ഗ്‌ ചെയ്യപ്പെടുന്ന ഭാഷയാണ്‌ മലയാളം. ഉള്ളിലുള്ളത്‌ സ്വാതന്ത്ര്യമായി ,സ്വകാര്യമായി പങ്ക്‌വയ്‌ക്കാനുള്ള ഈ ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കും..?

ശ്രീ. പി.പി.രാമചന്ദ്രന്‍
അച്ചടിത്താള്‍ ഗ്രന്ഥകാരന്‍റെ ഏകസ്വരമായ കാഴ്ചപ്പാടേ അവതരിപ്പികൂ.അത്‌ അടഞ്ഞതാണ്‌. എന്നാല്‍ തിരത്താള്‍ ബഹുരസമാണ്‌. ഓരോ വായനയും ഓരോ രചന. രൂപ്പത്തിലും സ്വഭാവത്തിലും അതു തുറന്നതാണ്‌. തീര്‍പ്പുകളോടെ വാതിലടക്കുകയല്ല, തേടലുകള്‍ക്കായി ജാലകങ്ങള്‍ തുറക്കുകയാണ്‌ അതിന്‍റെ സ്വഭാവം.

സി.എസ്‌.വെങ്കിടേശ്വരന്‍
യാഥാര്‍ഥ്യത്തിലെ അകലങ്ങള്‍ തന്നെയാണ്‌ ഒരര്‍ഥത്തില്‍ വിര്‍ച്വല്‍ സമൂഹങ്ങളെ അടുപ്പിക്കുന്നതും സാധ്യമാക്കുന്നതും സജീവമായി നിലനിര്‍ത്തുന്നതും.ബ്ലോഗ്ഗുകള്‍ പ്രാദേശിക വ്യത്യാസങ്ങളെ ആഘോഷിക്കുന്നു. അങ്ങേയറ്റം സൂക്ഷ്മവും പ്രാദേശികവും സ്വകാര്യവും ആയികൊണ്ടാണ്‌ അവ അവയുടെ വിര്‍ച്വാലിറ്റിയെ അതിജീവിക്കുന്നത്‌.
' കൊടകരപുരാണം' (വിശാലമനസ്‌കന്‍) , എന്‍റെ യൂറോപ്യന്‍ അനുഭവങ്ങള്‍(കുറുമാന്‍)
എന്നീ പുസ്തകങ്ങള്‍ ബ്ലോഗ്ഗ്‌ - അച്ചടി സാഹിത്യങ്ങള്‍ തമ്മിലുള്ള പാരസ്‌പര്യത്തെ വെളിപ്പെടുത്തുന്നുണ്ട്‌.
രണ്ടും എഴുതിയത്‌ വിദേശത്തു താമസിക്കുന്ന മലയാളികളാണ്‌. ഒന്നാമതായി ശ്രദ്ധയില്‍പ്പെടുക ഭാഷയിലെ ലാഘവത്വമാണ്‌...ഇങ്ങിനെ പോക്കുന്നു വിവരണങ്ങള്‍.

ഇ.പി.രാജഗോപാല്‍
ബ്ലോഗ്ഗില്‍ ഈ അധികാരം കയ്യാളാന്‍ ആളില്ല. എഴുത്തും അതേക്കുറിച്ചുള്ല എഴുത്തുകളും ചേര്‍ന്നുള്ള ജൈവവ്യവസ്ഥയാണ്‌ ബ്ലോഗ്ഗിലെ കാഴച. സ്വാതന്ത്ര്യത്തിന്‍റെ ഈ സൈബറനുഭവം ഏറെ എഴുത്തുകളിലെന്ന പോലെ കത്തുകളിലും നിറഞ്ഞു നില്‍ക്കുന്ന അനൌപചാരികതയില്‍ നിന്ന്‌ - അമേറ്റര്‍ ശൈലിയില്‍ നിന്ന്‌ പെട്ടെന്നറിയാനാവും.

കുമാര്‍.എന്‍.എം
എനിക്കിഷ്ടം തോന്നുന്ന കാര്യങ്ങളെ കുറിച്ച്‌ എനിക്കിഷ്ടപ്പെടുന്ന ശൈലിയില്‍ എഴുതി പബ്ലീഷ്‌ ചെയ്യാനുള്ള സ്വതന്ത്ര്യം, മറ്റു മാധ്യമങ്ങളിലെ എഴുത്തുകാര്‍ക്കു സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ഒരു സ്വാതന്ത്ര്യം - അതാണു ബ്ലോഗ്ഗിലൂടെ കിട്ടുന്നത്‌.

വക്കാരിമഷ്ടയും, സജീവേട്ടനും,കുറുമാനും,വിശാലമനസ്‌കനും,മറ്റു പല ബ്ലോഗ്ഗര്‍മാരും ഈ താളുകളില്‍ നിറയുന്നു.
ബൂലോകം ഉയരങ്ങള്‍ കീഴടക്കട്ടെ....കൂടെ നാമെല്ലാവരും.


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

Monday, 28 January 2008

അമ്മേ കരയല്ലേ

അമ്മക്കൊരു പൊട്ട്‌ വാങ്ങാന്‍
അമ്മതന്‍ പൊന്നോമന
കടയിലേക്കൊന്നോടിയ നേരം
കുറുകെ വന്നൊരതിവേഗ ശകടം
തട്ടി തെറിപ്പിച്ചതാ കുഞ്ഞിളം മേനിയെ
മോളെയെന്നാര്‍ത്തു വിളിചോടിയൊരമ്മ-
തന്‍ മുന്നിലായ്‌
പൊട്ടു പോല്‍ ചിന്നിചിതറിയൊരാ ചോരതുള്ളികള്‍
തന്‍ ജീവന്‍ ചിറകറ്റു വീഴും നേരവും
കുഞ്ഞികൈയില്‍ മുറുകി പിടിച്ചതാ
അഞ്ചിന്‍ കടലാസ്സ്‌ തുണ്ട്‌ അമ്മ തന്‍ പൊട്ടിനായ്‌
അമ്മ തന്‍ പൊന്നിന്‍പൊട്ടകലേക്ക്‌ മായവേ
അമ്മക്കെന്തിനിനിയൊരു പൊട്ട്‌...????


( അമ്മേ അമ്മേ കരയല്ലേ...
കരയല്ലെയെന്‍ പൊന്നമ്മേ
ഈ മാനം നിറയേ ഞാനുണ്ട്‌
എന്നമ്മയേ കണ്ടു കൊതിതീര്‍ക്കാന്‍ )


<<ഇവിടെ ഒരു ഫോട്ടോയുണ്ട്‌ കാണുമല്ലോ >>വിട പറയും മുമ്പേ

നന്‍മകള്‍ നേരുന്നു

Thursday, 24 January 2008

ജാലക ചിന്തകള്‍

കിളികളുടെ കളമൊഴികള്‍ എന്റെ നിദ്രക്ക്‌ തിരശീലയിട്ടു.ജാലകപഴുതിലൂടെ സൂര്യപ്രഭകള്‍ എന്നിലേക്കിറങ്ങി വന്നു.കട്ടിലില്‍ എഴുന്നേറ്റിരുന്ന്‌ ജാലകപാളി മെല്ലെ തുറന്നു.
പതിവു കാഴ്‌ച്ചകള്‍ക്കായ്‌ മിഴികള്‍ അകലേക്ക്‌ പായിച്ചു.പേരക്കമരങ്ങളില്‍ കലപില ശബ്ദങ്ങളുമായ്‌ വാല്ലില്ലകിളികള്‍ ,
റോഡിനരികിലൂടെ പാല്ലിന്‍പാത്രവുമായി വേഗതയില്‍ നടന്നു പോകുന്ന നാരായണിയേടത്തി...
പതിവ്‌ തെറ്റിക്കാതെ എന്നെ നോകി ചിരിച്ചു. പാടത്തെ ജോലിക്ക്‌ പോകുന്ന അമ്മിണിയേടത്തിയും, ചക്കിയും,കുഞ്ഞാളും...ഇന്നുമെനിക്ക്‌ ചിരി നല്‍ക്കാന്‍ മറന്നില്ല..
ദേ എന്റെ കൂട്ടുക്കാരികളാണിവര്‍..കണ്ടില്ലേ ആ ഓട്ടോറിക്ഷയിലിരിക്കുന്നത്‌. ആ ചുവന്ന ഉടുപ്പിട്ട കുട്ടിയെ കണ്ടോ..അതാണ്‌ ആതിര..എന്നെ ഭയങ്കര ഇഷ്ടാണ്‌ അവള്‍ക്ക്‌.
സ്കൂള്‍ വിട്ട്‌ വന്നാല്‍ പിന്നെ ആതിര ഓടി വരും...പിന്നെ കളിയും..ചിരിയും..
സ്കൂളിലെ ഓരോ തമാശകളുമായി സമയം പോകുന്നതേയറിയില്ല.

അവരുടെ ഓട്ടോറിക്ഷ...സ്കൂളിലേക്ക്‌ പാഞ്ഞു.
പത്രക്കാരന്‍ കുമാരേട്ടനും അതാ മുറ്റത്തേക്ക്‌ പത്രവുമിട്ട്‌ കടന്നു പോയി.
ഇത്രയൊക്കെയാണ്‌ എന്റെ പതിവ്‌ കാഴ്‌ച്ചകള്‍ ..

അത്‌ കണ്ടോ ഇന്നലെ പെയ്‌ത മഴയില്‍ ചുണ്ണാമ്പ്‌ പുറ്റു പോലെ അങ്ങിങ്ങായ്‌ ഉയര്‍ന്നു നില്‍ക്കുന്ന കൂണുകള്‍.പൂത്തു നില്‍ക്കുന്ന കൊന്നമരം...മൊട്ടിട്ട മുല്ലചെടി..പുതുമയുള്ള കാഴ്‌ച്ചകള്‍..എനിക്ക്‌ എന്തൊരു ആശ്വാസമാണെന്നറിയോ...
വല്ലപ്പോഴും വരുന്ന ഈ പുതുമയുള്ള കഴ്‌ച്ചകളും കാത്ത്‌ അങ്ങിനെയിരിക്കും ഞാന്‍. മാറ്റങ്ങളായിരുന്നു എന്റെ കൂട്ടുക്കാര്‍..എന്നെ മാറ്റിയ ജീവിതംമറ്റുള്ളവരില്‍ വിരിയുന്ന സഹതാപം...

അഞ്ചുവര്‍ഷമായില്ലേ...ഈ ജാലകത്തിനപ്പുറമുള്ള പതിവു കാഴ്‌ച്ചകള്‍ കാണുന്നു.
മടുപ്പു തോന്നുന്നില്ലേ ഈ കാഴ്‌ച്ചകള്‍..മനസ്സ്‌ ചോദിച്ചിരിക്കാം.ശരിയാണ്‌ ചിലപ്പോഴൊക്കെ മടുപ്പ്‌ തോന്നിയിട്ടുണ്ട്‌...എന്താ ചെയ്യാ.. ഉള്ള മുറികളില്‍ ഒരു ജാലകമുള്ള മുറിയിതാണ്‌..ഇതും കൂടി ഇല്ലായിരുന്നുവെങ്കില്‍.....എന്റെ കാര്യമൊന്നോര്‍ത്ത്‌ നോകൂ..
മനസ്സിലായില്ലേ...കാലുകള്‍ രണ്ടിനും ചലന ശേഷിയില്ല....അത ഞാനീ ജാലകത്തെ ആശ്രയിച്ചിരിക്കുന്നത്‌...
ഈ കഴ്‌ച്ചകളാണ്‌ ഇന്നെനിക്ക്‌ ആശ്വാസം...
ഇരുളായി തുടങ്ങി..... കൂടും തേടി പറന്നകലുന്ന പക്ഷികള്‍..
ഇന്നത്തെ കഴ്‌ച്ചകള്‍ക്ക്‌ ഇവിടെ തിരശ്ശീല വീഴുന്നു...

പുതുമയുള്ള കാഴ്‌ച്ചകള്‍ക്കായ്‌..നാളെ തുറക്കാമീ ജാലകം.
നന്‍മകള്‍ നേരുന്നു

Saturday, 19 January 2008

ഇവളൊരു സുന്ദരി


പ്രണയചരിത്രമായ്‌ തീര്‍ന്നൊരീ
വിസ്‌മയത്തിന്‍ താജ്‌മഹല്‍
വിണ്ണിലിന്നും ജീവിക്കും നാമമായ്‌
വീരനവന്‍ ഷാജഹാനും
പ്രണയിയാം മുംതാസും

ഇരുളും..വെളിച്ചവുമായ്‌
മേഘങ്ങള്‍ ഓടി മറയവേ
ഓര്‍മകളില്‍ മരിക്കാത്ത
കാലം മായ്‌ക്കാത്ത
പവിത്രമാം പ്രണയങ്ങള്‍
ചരിത്രതാളുകളില്‍ സ്വര്‍ണ്ണലിപികളാല്‍
തിളങ്ങി നില്‍പ്പൂ ഇന്നും

ഇല്ല ജനിക്കില്ല ഇനി
മറ്റൊരു ഷാജഹാന്‍
ഉയരില്ലിനിയൊരു താജ്‌മഹലും

വാക്കുകളാല്‍ പ്രണയഗോപുരങ്ങള്‍ പണിയാന്‍
നെട്ടോട്ടമോടുമീ പുത്തന്‍ തലമുറ
അറിഞ്ഞില്ലെന്നോ... കേട്ടില്ലെന്നോ....
ഈ പവിത്രമായൊരീ പ്രണയത്തിന്‍ പര്യായം
സ്നേഹാദ്രമായൊരീ പ്രണയസമ്മാനം
നന്‍മകള്‍ നേരുന്നു

Monday, 14 January 2008

ബ്ലോഗ്ഗര്‍മാര്‍ക്കൊരു ക്ഷണകത്ത്‌

ക്ഷണകത്ത്‌
പ്രിയമുള്ള ബ്ലോഗ്ഗര്‍മാരേ..ബ്ലോഗ്ഗിണിമാരേ...

ഇവിടെ കുറച്ചു കാലമായി എന്തോക്കെയൊ ഞാനെഴുതാറുണ്ടെന്ന്‌ ഞാന്‍ അറിയുന്നു.
എന്‍റെ തുലികക്ക്‌ അക്ഷരങ്ങളായ്‌....മഷിയായ്‌....ശക്തിയായി...എന്നും
നിങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നു.
അതില്‍ ഒരുപാട്‌ സന്തോഷവും, നന്ദിയുമുണ്ട്‌.
ഒരു പുതിയ ബ്ലോഗ്ഗ്‌ തുടങ്ങാനുള്ള മനകരുത്തോ...സമ്പത്തികമോ ഇന്നില്ല...
എങ്കിലും..പണ്ടെന്നോ ഞാന്‍ വരചിരുന്നുവെന്ന്‌ ആരോ പറയുന്നത്‌ കേട്ടയോര്‍മ്മ..
വീണ്ടും സ്വപ്‌നമായി ഞാന്‍ കണ്ടു.
അങ്ങിനെ ആ വര മറന്നോ...എന്നറിയാന്‍...അല്ലെങ്കില്‍ വരച്ചു
പഠിക്കാനൊരു ശ്രമം..നടത്തുകയാണിവിടെ....

നിറകൂട്ട്‌ എന്ന പേരിലാണ്‌ തുടങ്ങിയിരിക്കുന്നത്‌

ആ ബ്ലോഗ്ഗിലേക്ക്‌ നിങ്ങളെ എല്ലാവരെയും സസന്തോഷം ക്ഷണിക്കുന്നു.

രണ്ട്‌ പോസ്റ്റുകള്‍ ഇട്ട്‌ കഴിഞ്ഞു...പോസ്റ്റില്ലാതെ ബ്ലോഗ്ഗിലേക്ക്‌ ക്ഷണിച്ചവര്‍ക്ക്‌
കിട്ടിയ റിസല്‍ട്ട്‌ ആരോ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌..
അത്‌ കൊണ്ടാണ്‌ അഡ്വാന്‍സായി പോസ്റ്റ്‌ വെച്ചത്‌.
നാളെ എല്ലാ ബ്ലോഗ്ഗര്‍മാരുടെയും സാന്നിധ്യം നിറകൂട്ടില്‍ പ്രതീക്ഷിക്കുന്നു....
രാത്രി ബൂലോകം തിയേറ്റേഴ്‌സ്സ്‌... അഭിമാനപൂര്‍വ്വം കാഴ്‌ച്ച വെക്കുന്ന നാടകം....
ഒരു ബ്ലോഗ്ഗന്‍ വീരഗാഥ അരങ്ങേറുന്നതാണ്‌...

മനപൂര്‍വ്വം നിറുത്തിയതല്ല വീഡിയോ പരിശീലനമായിരിക്കും നല്ലെതെന്ന്‌ പലരും അഭിപ്രായം അറിയിച്ചിരുന്നു...ഉടനെ പ്രതീക്ഷിക്കാം


അനുഗ്രഹികൂ...ആശിര്‍വദീക്കൂ

നന്‍മകള്‍ നേരുന്നു

Thursday, 10 January 2008

പുലര്‍ക്കാലം

പുലര്‍ക്കാല പുലരൊളിയില്‍
പുലര്‍മഞ്ഞിന്‍ കുളിരില്‍
ആമ്പല്‍ പൊയ്കയില്‍ നീരാടി
ചന്ദനത്തൈലത്തിന്‍ പരിമളം വീശി
മഞ്ഞല്‍പ്രസാദത്തില്‍ കുറി വരച്ച്‌
ഈറനായൊരാ മുടിയിഴയില്‍
മുല്ലപ്പൂമൊട്ടുകളണിഞ്ഞ്‌
പൊന്‍കസവിന്‍ ചേലയുടുത്ത്‌
അമ്പലനടയില്‍ തൊഴുത്‌ നില്‍ക്കുമെന്‍
ചെമ്പകമലരിന്‍ വാസന്തമേ
നിന്‍ പദനിസ്വനങ്ങളുണരുമീ
ആല്‍ത്തറയിലൊരു പൂജാബിംബമായി
നിന്നെയും കാത്തിരിപ്പൂ ഞാന്‍...

നന്‍മകള്‍ നേരുന്നു

Tuesday, 8 January 2008

ലാല്‍സലാം കഷണ്ടികളെ....


പ്രവാസി..വീണ്ടും യൌവനത്തിലേക്ക്‌...അങ്ങിനെ ലോകത്തുള്ള ഉറക്കമില്ലാത്ത തലകളുടെ സുഖനിദ്ര ഇവിടെ ആരംഭിക്കുന്നു...
പ്ലീസ്‌ ആരും തിരക്ക്‌ കൂട്ടണ്ട.....എല്ലാര്‍ക്കും തരാം....

എന്താ സുകുമാരന്‍ മാഷേ മുഖത്തൊരു വല്ലായ്യ്‌മ...??

എന്തു പറയനാ കണ്ടില്ലേ എന്റെ തല.....കൊയ്യ്‌ത്ത്‌ കഴിഞ്ഞ പാടം പോലെ....

ഹഹാഹാഹാ....എന്താ മാഷേ പ്രായം ഒത്തിരിയായില്ലേ...പിന്നെ പോരാതതിന്‌ എക്‌സ്‌ പ്രവാസിയും...സ്കൂല്‍ അടച്ച സമയമാണ്‌ പുറത്തേകിറങ്ങണ്ട..പിള്ളേര്‍ തലയില്‍ കേറി ക്രിക്കറ്റ്‌ കളിക്കും.

ഒരു സുകുമാരന്‍ മാഷിന്റെ കാര്യാണോ ഇത്‌ അല്ല...എന്നെ പോലെയുള്ള പ്രവാസിമലയാളികളുടെ മൊത്തം പ്രശ്‌നമാണ്‌...ഈ കഷണ്ടി പ്രശ്‌നം....ഇന്നിപ്പോ ഗള്‍ഫിലെ ഒട്ടനവധി ചെറുപ്പക്കാര്‍ക്ക്‌ ഉറക്കമില്ലാത്ത തലകളാണ്‌...

ഈ ഒരു കര്യത്തില്‍ സ്ത്രീകള്‍ രക്ഷപ്പെട്ടു...കഷണ്ടി വരുമെന്ന്‌ പേടിക്കേണ്ടല്ലോ....ഭാഗ്യവതികള്‍...

ഗള്‍ഫ്‌ ഗേറ്റിനെ പോലെയുള്ള സ്ഥാപനങ്ങള്‍ ഇന്ന്‌ പ്രവാസികള്‍ക്കെന്നല്ല....കഷണ്ടിയുള്ള എല്ലാവര്‍ക്കും ആശ്വാസമാണ്‌....


പല ഗള്‍ഫുക്കാരന്റെയും കല്യാണം കഴിഞ്ഞ ശേഷമാണ്‌ ഭാര്യ പോലുമറിയുന്നത്‌ ഭര്‍ത്താവ്‌ ഒരു കോഴിമൊട്ടയാണ്‌ എന്ന്‌...പക്ഷേ കുറുമാനെ പോലെയുള്ളവര്‍ക്ക്‌ ഇന്നു കഷണ്ടി ഒരു ട്രേഡ്‌ മാര്‍ക്കായി കഴിഞ്ഞു..എന്തായാലും കഷണ്ടി ഇന്ന്‌ എന്നെയും കാര്‍ന്ന്‌ തിന്നാന്‍ തുടങ്ങിയിരിക്കുന്നു...ഇപ്പോ മനസ്സിന്‌ ഭയങ്കര അസ്വസ്ഥത...സത്യത്തില്‍ കഷണ്ടി രോഗമാണോ....??

എന്തായാലും ഇന്നത്തെ മെയിലില്‍ വന്ന ഈ കുറിപ്പ്‌ കഷണ്ടിയുള്ളവരുടെ മനസ്സില്‍ ഒരു കഷണ്ടി മഴ പെയ്യിക്കുമെന്നതില്‍ ഒരു സംശയം വേണ്ട...
ഇനി പഴചൊല്ലുകള്‍ മാറ്റി പാടാം...
' അസൂയക്ക്‌ മരുന്നില്ലേ -
കഷണ്ടിക്ക്‌ മരുന്നുണ്ടേ '
ആരെങ്കിലുമൊന്ന്‌ പരീക്ഷിച്ചു നോകൂ.... എന്നിട്ട്‌ വിവരം പറയൂ
ഉള്ളതും കൂടി പോയാല്‍ പിന്നെ ' ഇന്ത്യാ ഗേറ്റ്‌ ' തന്നെ ശരണം....




ഇത്‌ ശരിയാണെങ്കില്‍ ഈ പുതുവര്‍ഷം.....,...ഒരു അനുഗ്രഹ വര്‍ഷമായി മാറുമെന്നതില്‍ സംശയമില്ല....അല്ലേ
ഒരു ഈമെയിലിനോട്‌ കടപ്പാട്‌
നന്‍മകള്‍ നേരുന്നു

Monday, 31 December 2007

തത്തമേ പൂച്ച പൂച്ച....കൈനോട്ടക്കാരന്‍



ഭാവി..ഭൂതം...വര്‍ത്തമാനം എല്ലാം പറയാം..കൈ നോക്കണോ..കൈ
ഉള്ളതേ പറയത്തുള്ളു ഇല്ലാത്തത്‌ പറയാന്‍ മടി ഒട്ടുമില്ല...ഇന്നലെ കഴിഞ്ഞത്‌..കഴിഞ്ഞു കൊണ്ടിരിക്കുന്നത്‌...കഴിയാന്‍
പോകുന്നത്‌..എല്ലാം പറയും ...


ഹലോ...ഒന്ന്‌ നില്‍ക്കണേ...കൈ നോക്കാനുണ്ട്‌...
എത്രയാ കൈ നോക്കാന്‍ പൈസ....??
പറയുന്നതില്‍ ശരിയുണ്ടായാലും ഇല്ലെങ്കിലും മിനിമം 10ദിര്‍ഹം
എന്ന എന്റെ കൈ ഒന്ന്‌ നോകൂ...
ഓകെ...എന്താ പേര്‌..??
സഹയാത്രികന്‍...
ബ്ലോഗ്ഗിന്റെ പേര്‌...??
അലയ്‌പായുതേ
ഓ അലകള്‍ പോലെ ഒരുപ്പാട്‌ ഇളക്കങ്ങള്‍ ഉണ്ടയിട്ടുണ്ടല്ലോ...കൈവിരലുകള്‍ നീളം കുറവാണ്‌ എങ്കിലും രേഖകള്‍ വ്യക്തമാണ്‌. മനസ്സിലെ
രഹസ്യങ്ങള്‍ മഷിയിട്ട്‌ നോകിയാല്‍ കാണാന്‍ കഴിയില്ല
കര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ കേമന്‍.. ഫലിതം ഇഷ്ടം പക്ഷേ വളരെ
അടുത്തവരോട്‌ മാത്രം. മുന്‍കോപിയാണ്‌..ദേഷ്യം മൂക്കിന്‍തുമ്പത്ത്‌ കാണാം.കോളേജ്‌ നാളുകളില്‍ അത്യാവശ്യം ശരിക്കും അടിച്ചുപൊളിച്ചൊരു ജീവിതം.
എന്തും രണ്ടാമതൊന്ന്‌ ആലോചിച്ച ശേഷമേ പ്രവര്‍ത്തികൂ. ദേഷ്യം
തോന്നിയാലും പുറത്ത്‌ പ്രകടിപ്പിക്കില്ല.
എല്ലാം ശരിയാണ്‌...പറഞ്ഞത്‌...
ശരിയാണോ..ഇല്ലയോ..മനസ്സില്‍ വെച്ച മതി..പറയണ്ട..അല്ലെങ്കില്‍ ഞങ്ങള്‍
വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കും...അഹങ്കാരവും കൂടും...മനസ്സിലായോ...
വിച്ചാരിച്ച കാര്യങ്ങള്‍ അടുത്ത കാലത്ത്‌ ഓരോന്ന്‌ നടന്നു വരുന്നു. മനസ്സിലും
ഇപ്പോ സമാധാനമുണ്ടു.എങ്കിലും ബക്കിയായ്‌ കുറച്ചു കാര്യങ്ങള്‍ ഈ പുതുവര്‍ഷത്തില്‍ തീരുമെന്ന്‌ മനസ്സില്‍ പ്രതീക്ഷിക്കുന്നു...നടക്കും സമാധാനപ്പെടുക...
നല്ലൊരു പുതുവര്‍ഷ പുലരി നേരുന്നു

ഹലൊ...ഇവിടെ ഒന്ന്‌ നോക്കണം..
കൈ നീട്ടൂ....ഓ പുതു ഗള്‍ഫാണല്ലോ..
എന്താ പേര്‌..??
ബ്ലോഗ്ഗിന്റെ പേര്‌..??
പ്രയാസി..പിന്നെ ചക്രം ചവ..
ഒന്ന്‌ പറഞ്ഞ മതി..ബാക്കി ഞാന്‍ മനസ്സിലാക്കികോളാം
ശരി
പ്രയാസമില്ലാത്ത ജീവിതമായിരുന്നു നാട്ടില്‍അതെ ശരിയാണ്‌...കറക്ട്‌..
ശരിയോ തെട്ടോ..കേട്ടിരിക്കുക...മൂളണ്ടാ ഓകെ
ഹും...
ദെ പിന്നെയും മൂളുന്നു
ഇപ്പൊ അടുത്തകാലത്താണ്‌ പ്രയാസം ആരംഭിച്ചത്‌..അതും വിരഹമാണ്‌..
വേണ്ടപ്പെട്ടവരെ പിരിഞ്ഞു നില്‍ക്കുന്ന പ്രയാസം
നാട്ടില്‍ അല്‍പ്പം വില്ലനായിരുന്നെങ്കിലും..വീട്ടുക്കാര്‍ക്കും..നാട്ടുക്കാര്‍ക്കും
പ്രിയപ്പെട്ടവന്‍... ഏത്‌ പാതിരാത്രിയിലും പ്രിയപ്പെട്ടവര്‍ക്ക്‌ വേണ്ടി ഓടി
ചെല്ലുന്നവന്‍.. മുന്നില്‍ ആരാണെങ്കിലും ആളെ ശരിക്കും ഒന്ന്‌
മനസിലാക്കും..എന്നിട്ടേ കൂട്ടുള്ളു...
ഒരു കാര്യം പിന്നത്തേക്ക്‌ മാറ്റി വെക്കുന്ന സ്വഭാവമില്ല.കൈവെക്കാത്ത മേഖലകള്‍ കുറവ്‌.. പ്രണയം ഒരു കളിവീടായപ്പോല്‍ മനസ്സ്‌
വേദനിച്ചു.. ഇപ്പോ സ്നേഹം വാരി കൊടുക്കുബോല്‍ ഒന്ന്‌ കരുതിയിരിക്കും.
ഒന്ന്‌ രണ്ട്‌ അപകടങ്ങള്‍... ഭാഗ്യം എപ്പോഴും
കൂടെയുണ്ട്‌...പുതുവല്‍സരാശംസകള്‍

എന്താ പേര്‌ ??
ബ്ലോഗ്ഗിന്റെ പേര്‌
പ്രവാസഭൂമി
ഒരു സാധാരണക്കാരന്‍ അതില്‍ കവിഞ്ഞ്‌ നല്ലൊരു മനസ്സിനുടമ എന്ന്‌ പറയാം.
എല്ലാരെയും പെട്ടെന്ന്‌ വിശ്വസിക്കുന്ന സ്വാഭാവം.. പക്ഷേ വിരലില്‍ എണ്ണാവുന്ന
കുറച്ചു നല്ല കൂട്ടുക്കാര്‍ സ്വന്തം.
സഹതാപ മനസ്സാണ്‌...എല്ലാത്തിനോടും ഇഷ്ടം.ദേഷ്യം വന്നാലും സ്വയം നിയന്ത്രിക്കുന്ന സ്വഭാവം നല്ലതാണ്‌. പിന്നെ പഴയ
ഒര്‍മ്മകളില്‍ ദുഃഖങ്ങള്‍ ധാരാളം..പക്ഷെ ഇന്ന്‌ സന്തോഷിക്കുന്നു.
പുതുവര്‍ഷത്തില്‍ പ്ലാന്‍ ചെയ്യ്‌ത കാര്യങ്ങള്‍ നടന്നു കിട്ടാന്‍
പ്രാര്‍ത്ഥിക്കുന്നു.എല്ലാം ഭംഗിയായി നടക്കും.
ചിലപ്പൊ ഭയങ്കര മറവിയാണ്‌. ചെറുപ്പത്തില്‍ വളരെ സമര്‍ത്ഥന്‍ എന്ന്‌
എല്ലാവരെയും കൊണ്ട്‌ പറയിപ്പിച്ചവന്‍.അധികമാരോടും അനവശ്യമായി സംസാരിക്കില്ല.
ഇല്ലാത്തത്‌ മറ്റുള്ളവരെ അറിയിക്കില്ല...ഇപ്പൊ ഇത്ര മതി..10 റിയാലിന്‌ ഇത്‌
ധാരാളം.

എന്റെ കൈ ഒന്ന്‌ നോക്കൂ...
ശ്രീയല്ലേ പേര്‌..അതെ .. ബ്ലോഗ്ഗിന്റെ പേര്‌ നീര്‍മിഴിപൂക്കള്‍ അല്ലേ
എങ്ങിനെ മനസ്സിലായി..??
പണ്ട്‌ ഞാന്‍ ഒന്ന്‌ നോകിയ കൈയാണ്‌...ഹഹാഹഹാ..ഓര്‍മ്മയുണ്ടോ..??
ഓ ശരിയാണ്‌...പെട്ടെന്ന്‌ മനസ്സിലായില്ല...സോറി...കണ്ടോ ഇതാണ്‌ സ്വഭാവം...ആരെയും പിണക്കാന്‍ ഇഷ്ടമല്ല...
പിന്നെ ശാന്തന്‍..മിതഭാഷി..സംഗീതം ഇഷ്ടം. കൂട്ടുക്കാരെ ജീവന്‍. കൈരേഖകള്‍
നല്ലതാണ്‌. പക്ഷേ കൈകള്‍ക്ക്‌ ഒരു തണുപ്പ്‌..വളരെ സോഫ്‌റ്റാണ്‌
വിരലുകള്‍..മനസ്സ്‌ പോലെ..

മനസ്സില്‍ എല്ലാ കര്യത്തിലും ഒരു ഭയം ഒളിഞ്ഞിരിപ്പുണ്ട്‌..ഭക്ഷണം പ്രിയമാണ്‌..പക്ഷേ വാരി വലിച്ച്‌ തിന്നില്ല.ചില കാര്യങ്ങല്‍ രണ്ട്‌ പ്രാവശ്യം പറയേണ്ടി വരും മനസ്സിലാക്കാന്‍. യാത്ര ഇഷ്ടമാണ്‌ പക്ഷേ തനിച്ചുള്ള യാത്ര ഇഷ്ടമല്ല.
ഇനിയുമേറെ പറയാന്‍... മറക്കാനാവാത്ത നിരവധി കഥകള്‍
മനസ്സിലുണ്ട്‌..അല്‍പ്പം മടിയും കൂട്ടിന്‌..
നന്‍മകള്‍ നേരുന്നു

പേര്‌ എന്താണ്‌..??
ബ്ലോഗ്ഗിന്റെ പേര്‌..??
ഉപാസന
ഓകെ...കൈയില്‍ രേഖകള്‍ കുറവാണ്‌. മനസ്സില്‍ ആശകള്‍ ധാരാളം. ഓരോ
വര്‍ഷം കഴിയുന്തോറും പ്രതീക്ഷകള്‍ തകരുന്നു അല്ലേ...സാരമില്ല...നല്ല നാളുകള്‍
അടുത്തിരിക്കുന്നു. പ്രതീക്ഷ കൈവെടിയരുത്‌. കൂട്ടുക്കാരെ മറക്കാത്തവന്‍.
പക്ഷെ ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ല. മനസ്സിന്റെ തളര്‍ച്ചയാണ്‌ കാരണം.
എല്ലാം ശരിയാവും. മനസ്സിലെ ദുഃഖങ്ങള്‍ മനസ്സിലിട്ട്‌ അടച്ചു വെക്കരുത്‌
അതാണ്‌ പലപ്പോഴും ശരീരം പോലും തളരുന്നത്‌..കൂടുതല്‍ എഴുതി
വിഷമിപ്പിക്കുന്നില്ല..വിശ്വാസം കൂടുതല്‍ ഉണ്ടു. നല്ലാതാണ്‌..പക്ഷേ
അന്ധവിശ്വാസം നമ്മുടെ മനസ്സിനെ തളര്‍ത്തും. പിന്നെ ആല്‍കൂട്ടത്തില്‍ ഒതുങ്ങി
കൂടുന്ന സ്വഭാവം മാറ്റുക. ആ നല്ല മനസ്സിലെ എല്ലാ നന്‍മ നിറഞ്ഞ
ആഗ്രഹങ്ങളും ഈ പുതുവര്‍ഷത്തില്‍ നടക്കും...നന്‍മകള്‍ നേരുന്നു.

ഹലോ കൈനോട്ടക്കാരാ...ഒന്ന്‌ നില്‍ക്കണേ...
ആരാ പുറകീന്ന്‌ വിളിക്കുന്നത്‌
ഞാനാണ്‌ അപ്പു...ദുബായ്‌
എന്താ ബ്ലോഗ്ഗിന്റെ പേര്‌..??
ഊഞ്ഞാല്‍..
അതെ മനസ്സും ഒരു ഊഞ്ഞാലാണല്ലോ...അല്ലെഎന്ത അങ്ങിനെ പറയാന്‍..?ഒന്നുമില്ല കുട്ടികളുടെ മനസ്സണെങ്കിലും മുഖത്ത്‌ എപ്പോഴുമുണ്ടൊരു ഗൌരവ
ഭാവം...അടുത്താല്‍ നല്ലൊരു രസികന്‍ തന്നെ. കുഞ്ഞുങ്ങളെ ഭയങ്കര
ഇഷ്റ്റമാണ്‌. അല്ലറ ചില്ലറ കല സിദ്ധികളും കൈയിലുണ്ട്‌. നല്ലൊരു
ആശ്വാദകന്‍. വെറുതെ ഇരിക്കുബോല്‍ ഇഷ്ടം മനസ്സിനെ ഉറകുന്ന പഴയ
ഗാനങ്ങല്‍.വെറുതെ ഒരു കാര്യവും സംസാരിക്കില്ല. സംസാരിക്കുന്നതില്‍ എപ്പോഴും
കാര്യമുണ്ടാവും. സ്വന്തമായ ഒരു ശൈലി ഇഷ്ടപ്പെറ്റുന്നു. സഹപ്രവര്‍ത്തകരോട്‌
നല്ല പെരുമാറ്റം. സഹായിച്ച കൈകള്‍ പലപ്പോഴും തിരിച്ചു കൊത്തിയിട്ടുണ്ട്‌.
ഒന്നും മനസ്സില്‍ വെക്കാറില്ല.ജീവിതം ശരിക്കും ആശ്വദിക്കുന്ന അപ്പു...ഒരിക്കലും നാളെയെ കുറിച്ച്‌ ആശങ്കപെടാറില്ല.
നന്‍മകള്‍ നേരുന്നു

ഇയാള്‌ എനിക്ക്‌ പാരയാവുമോ...
ഈ കൈയൊന്ന്‌ നോകൂ...
പേര്‌
അതിന്‌ ഞാന്‍ പേര്‌ ചോദിച്ചില്ലല്ലോ..അഡ്വന്‍സ്സായി പറഞ്ഞതാ...എങ്കില്‍ അഡ്വന്‍സ്സായി 10 ദിര്‍ഹം എടുത്തോ...അല്ലെങ്കില്‍ അഡ്വന്‍സ്സായി
മുങ്ങി കളയും.നല്ല കൈയാണ്‌...ഭാഗ്യമുള്ള കൈ... പ്രതീക്ഷിക്കാതെ പലതും സ്വന്തമായതില്‍
സന്തോഷിക്കുന്നു. ഏഷ്യാനെറ്റിലെ ബ്ലഫ്‌മാസ്റ്റരെ കടത്തി വെട്ടുന്ന സംസാരം.
ഭക്ഷണ പ്രിയന്‍ ഷുഗറുണ്ടെങ്കിലും..മധുരമിഷ്ടമാണ്‌. പ്രഷറുണ്ടെന്ന്‌
പറയുന്നതിഷ്ടമല്ല. ഇപ്പോഴും ആരൊഗ്യം കാത്തു സൂക്ഷിക്കുന്നു കമലഹാസനെ
പോലെ. ആരോടും കൂട്ട്‌ കൂടുന്ന സ്വഭാവം. യാത്ര ഒരുപ്പാടിഷ്ടമാണ്‌. കണ്ണുകളാണ്‌
ആളില്‍ ഇഷ്ടം കൂട്ടുന്നത്‌. കൂടെ ഒരു തനി നാടന്‍ ശൈലിയിലൊരു
ചിരിയും...വെറുതെ മസില്‌ പിടിക്കും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടി ചിരിക്കും.
സംസാരിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല.ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ അത്‌ സാധിച്ചേ അടങ്ങൂ.
വാശിക്കാരന്‍..ധൈര്യശാലി...നന്‍മകള്‍ നേരുന്നു.

എന്ന ഞാന്‍ പോട്ടെ...
കൂയ്യയ്യ്‌....ഇവിടെയും നോക്കണം.

എന്താ പേര്‌..??
ബ്ലോഗ്ഗിന്റെ പേര്‌??
കുറെ ഉണ്ട്‌..
ഒന്ന്‌ പറഞ്ഞ മതി.
മിന്നമിനുങ്ങ്‌....
ശരി...പ്രണയം ആണ്‌ ഇഷ്ട വിഷയം അല്ലേഅങ്ങിനെ പറയാംമനസ്സില്‍ ഒന്നുമില്ല...ശുദ്ധമാണ്‌. ആരെയും അവിശ്വസിക്കില്ല അതാ കുഴപ്പം.
ജീവന്‌ തുല്യം സ്നേഹം കൊടുത്തപ്പോല്‍ തിരിച്ച്‌ വേദനകള്‍ നല്‍കിയവര്‍
ധാരളമുണ്ട്‌ അല്ലേ.അതെ...കേട്ടിരുന്ന മതി മൂളണ്ട ഓകെ...ശരിനല്ല കഴിവുണ്ട്‌ പക്ഷേ പ്രയോജനപ്പെടുത്താറില്ല അല്ലേ.പ്രണയം എന്നും കൂടെ ഊണിലും..ഉറക്കത്തിലും..പല ദിവസങ്ങളില്‍ ഉറക്കത്തില്‍ മനസ്സില്‍ വിരിയുന്ന പ്രണയ
വാക്കുകളെഴുതാന്‍ ചാടിയെഴുന്നേല്‍ക്കുന്ന സ്വഭാവക്കാരന്‍..പ്രണയമൂഡിലാണെങ്കില്‍ അറിയാവുന്ന ജോലി അറിയില്ല എന്നും പറഞ്ഞു
കളയുമീ കേമന്‍.. നല്ല മനസ്സിനുടമ....ഇന്നും മനസ്സില്‍ ഒരു ചോദ്യ ചിഹ്‌നമായി പണ്ടേന്നോ കൊഴിഞ്ഞ
പ്രണയം...അതാവാം ഇന്നും നിന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നത്‌...നന്‍മകള്‍
നേരുന്നു

ഈ കൈ കൊള്ളാമല്ലോ....നോകട്ടെ
എന്താ പേര്‌ ???
ബ്ലോഗ്ഗിന്റെ പേര്‌?
ശെഫിയുടെ ബഡായികള്‍
സുന്ദരനാണ്‌ അപ്പോ മനസ്സും സുന്ദരം. വളരെ ശാന്തനാണ്‌ പക്ഷേ വേണമെങ്കില്‍
സൂപ്പറും ആവും. നന്നായി സംസാരിക്കാന്‍ അറിയാം.. പിന്നെ വായനാശീലം
അല്‍പ്പം കൂടുതലാണ്‌ അല്ലേ. നല്ല കാര്യം. ആരോടും ഒരു കാര്യത്തിലും
പരിഭവിക്കാത്ത മനസ്സ്‌. ചെറുപ്പത്തില്‍ നേരെ മറിച്ചും. ഇങ്ങോട്ട്‌ വിളിച്ചാല്‍
അങ്ങോട്ട്‌ ഓടും. വലിയ ആളുകളോട്‌ കൂട്ട്‌...ഇന്നു പ്രവാസഭൂമിയില്‍ കലയുടെ
അമരക്കാരനായി... നന്‍മകള്‍ നേരുന്നു...
അതെ
ഞാനൊരു കൈനോട്ടക്കാരന്
‍ഓ എന്താ കാര്യം..
ചുമ്മ ഒന്ന്‌ കൈനോക്കാന്
‍അതു ശരി..വായി നോട്ടം നിര്‍ത്തി ഇപ്പോ കൈ നോട്ടമായോ
ജീവിച്ചു പോട്ടെ മാഷേ
കൈയും വായും നോകിയാണോ ജീവിക്കുന്നത്‌ വേറെ എന്തെല്ലാം
വഴികളുണ്ട്‌...അല്ല പിന്നെ
പണ്ടേ എനിക്ക്‌ ഇതില്ലൊന്നും വിശ്വാസമില്ല മാഷേ വണ്ടി വിട്ടോ
അല്ല ഒരു കാര്യം പറഞ്ഞോട്ടേ..
എന്താ...
സിനിമാ ഭ്രാന്തനല്ലെ...??
അതെ അതിനെന്താ കുഴപ്പം??
ഒരു കുഴപ്പവുമില്ല ആ സിനിമയില്‍ ഉള്ളതൊക്കെ ശരികുള്ളതാണൊ??
സമയത്തെ കൊല്ലാന്‍ അതിലും നല്ലൊരു മാര്‍ഗ്ഗം കിട്ടിയില്ല അതാ...
ഓ ഇയാളോട്‌ സംസാരിച്ച്‌ ജയിക്കാന്‍ കഴിയില്ല...ഭയങ്കരന്‍
ഇതൊക്കെ കുറെ കണ്ടതാ..
പക്ഷെ ആള്‌ ശുദ്ധനാണ്‌ എന്ന്‌ ഞാന്‍ പറഞ്ഞാല്‍ എതിര്‍ക്കുമോ?
ഇല്ല എല്ലാര്‍ക്കും പുകഴ്‌ത്തി പറയുന്നത്‌ ഇഷ്റ്റമാണ്‌ അതു കൊണ്ടൊന്നും 10
റിയാല്‍ എന്റെ കൈയില്‍ നിന്നും കിട്ടില്ല ഹഹാഹഹാ
അപ്പോ പിശുകനാണ്‌ അല്ലേ
അല്‍പ്പം പിശുകത്തരം ഊണ്ട്‌ ശരിയാണ്‌
കണ്ടോ..ഇപ്പോ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാകിയില്ലേ
അപ്പോ ഇനി പറയില്ല....പൈസയുണ്ടെങ്കില്‍ ബാക്കി പറയാം
നന്‍മകള്‍ നേരുന്നു

എന്റെ കൈ ഒന്ന്‌ നോക്കാമോ...??
എന്ത ഐസ്‌ കട്ടയോ അതോ കൈയോ..??
കൈയാണ്‌ കൈനോട്ടാ...
ഹും ഇത്‌ പണിയാവും കൈനോട്ടനോ...കളിയാകിയതാണോ..??
കൈ നോക്കുന്നവരെ കാല്‌നോട്ടാന്ന്‌ വിളിക്കാന്‍ പറ്റുമോ..??
ഉരുളക്ക്‌ ഉപ്പേരി പോലെയാണ്‌ മറുപ്പടി..സൂക്ഷിച്ചില്ലെങ്കില്‍ പണ്ട്‌ കമന്‍റ്റ്‌ പറഞ്ഞ പയ്യനെ ആളുകളുടെ മുന്നിലിട്ട്‌ പൊരിച്ച പോലെ എന്നെയും പൊരിക്കും
പേര്‌ എന്താ??

പക്ഷേ വായില്‍ തീക്കട്ടയാണല്ലോ...
മറുപ്പടിയും..തീറ്റയും..നടത്തവും സ്‌പീഡിലാണല്ലോ
ശീലിച്ചു പോയി...ചെറുപ്പത്തിലെ ഇങ്ങിനെയാണ്‌..ക്ലാസ്സില്‍ ടീച്ചര്‍ പറയുന്നത്‌
സ്‌പീഡില്‍ എഴുതും..കടയിലേക്ക്‌ സ്‌പീഡിലോടും..ഇന്നും തുടരുന്നു ഓട്ടം
മനസ്സിലായി...
പക്ഷേ പബ്ലികില്‍ ശാന്തം..ചിരികുടുക്കയാണ്‌..
പക്ഷെ ചിലപ്പോ പൊട്ടി തെറിക്കും..
അല്‍പ്പ നേരത്തേക്ക്‌ മാത്രം..
വശിയുണ്ടോന്ന്‌ ചോദിച്ച പണ്ട്‌ കുട്ടിയായിരികുബോല്‍
പിടിവാശിക്കാരി..ഇപ്പോ കുറഞ്ഞു..
എല്ലാം അറിഞ്ഞു ചെയ്യുന്നു. ചിലരുടെ വിഷമം സ്വന്തം വിഷമമാക്കുന്നു...
മനസ്സ്‌ കരയുന്നത്‌ പുറത്ത്‌ മുഖം നോകിയാലറിയാം.
ഇഷ്ടപ്പെട്ട ഉടുമ്പ്‌ പോലെയാണ്‌ പിടിവിടില്ല. അകന്നാലോ...
പിന്നെ തിരിഞ്ഞു നോകില്ല...പക്ഷേ അത്ര പെട്ടെന്നൊന്നും ആരോടും അടുക്കാത്ത സ്വഭാവം..
അടുത്താലും മനസ്സിലാകിയ ശേഷമേ...വല്ലതും പറയൂ. പിന്നെ സംതിങ്ങ്‌ സ്‌പെഷല്‍
നല്ല സംസാരം..കേട്ടിരിക്കാന്‍ സുഖം.
ചിരി മായാത്ത മുഖം. മനസ്സില്‍ ഇഷ്ടം..പക്ഷേ പറയാന്‍ നാണം..ഭാവിയെ കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബത്തില്‍ ഒരാളോട്‌ കടുത്ത സ്നേഹം..അത്‌ പോലെ തന്നെ ബാല്യകാലത്തും മികച്ചെതെന്ന്‌ പറയാന്‍ ഒരേ ഒരു കൂട്ടുക്കാരി...ആളെ കണ്ടാല്‍ മനസ്സിലാവില്ല പക്ഷേ പെട്ടെന്ന്‌ അലിയുന്ന മനസ്സിനുടമ. പരദുഷണം ഒത്തിരി പറയുന്ന കൂട്ടുക്കാരി..കേള്‍ക്കാന്‍ ചെവി കൊടുക്കില്ല..പക്ഷേ മൂളും... സോ സിംപില്‍ ..

കട്ടിയില്ലാത്ത മനസ്സ്‌..പക്ഷെ ആരെയും കാണിക്കില്ല..സൂത്രക്കാരി....
നന്‍മകള്‍ നേരുന്നു

ശിഹാബ്‌..എന്ന അഞ്ചല്‍ക്കാരന്‍
നല്ല കൈയാണല്ലൊ..രേഖകള്‍ നിറഞ്ഞ കൈ...നന്നായി വായിക്കും
അത്‌ എന്തായാലും..പിന്നെ ഒന്നിന്നും ചെവി കൊടുക്കാറില്ല...
നല്ലത്‌ ചെയ്യുന്നു എന്നതില്‍ സന്തൊഷിക്കുന്നു.
എപ്പോഴും തിരക്കാണ്‌ അതു കൊണ്ട്‌ കൂട്ടുക്കാരെ ശ്രദ്ധിക്കാന്‍ സമയം
തികയുന്നില്ല. പൊതുവെ ശാന്ത സ്വഭാവമാണെങ്കിലും ചിലപ്പോ..മടി
പിടിച്ചിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നത്‌ പെട്ടെന്നായിരിക്കും..പിന്നെ പറയാന്‍...ആരെയും പെട്ടെന്നു പരിചയപ്പെടാന്‍ സമര്‍ത്ഥന്‍. പക്ഷേ
മനസ്സിലാക്കാന്‍ സമയമെടുക്കും.
നന്‍മകള്‍ നേരുന്നു

ദ്രൗപദി ...ആരെയും വേദനിപ്പിക്കാത്ത മനസ്സ്‌. നല്ല ചിന്തകള്
‍അക്ഷരങ്ങള്‍ കൂട്ടുക്കാര്‍..പ്രണയം അമൂല്യമെന്ന്‌ പറയുബോല്‍ അതിലും കാണാം
എരിയുന്ന കനലുകള്‍...അകലെ നിന്നാണെങ്കിലും സ്നേഹം അളന്ന്‌ കൊടുക്കാറില്ല.
നല്ല ഭാഷ ഇഷ്ടം..കൂടെ ഒരു പിടി സ്നേഹമുള്ള കൂട്ടുക്കാരും.
മനസ്സ്‌ പലപ്പോഴും കരയാറുണ്ട്‌..പക്ഷേ പുറത്തു കാണിക്കില്ല.
മറ്റുള്ളവരെ കരയിപ്പിക്കാന്‍ ഇഷ്ടമല്ല. സ്വപനങ്ങള്‍ എന്നും ജീവിത യാത്രയില്‍
കൈവിളക്കായ്‌.. പുതിയ പുലരിയില്‍
നന്‍മ നിറഞ്ഞ മനസ്സോടെ..നന്‍മകള്‍ നേരുന്നു

ഐശ്വര്യമുള്ള കൈയാണ്‌..
എന്താ പേര്‌?
ബ്ലോഗ്ഗിന്റെ പേര്‌??
സ്വപ്‌നഭൂമി..ഓകെ..സ്വപ്‌ന ധാരാളം കാണുമല്ലേ...
അതെ
പ്ലീസ്സ്‌ കേട്ടിരുന്ന മതി നോ റിപ്ലയ്
ഓകെ
ശരി
കുട്ടിയാണ്‌ ഇപ്പോഴും അല്ലേ..ഞാന്‍ ഉദേശിച്ചത്‌ മനസ്സിലെ കുട്ടിത്തം ഇപ്പോഴും
വിട്ട്‌ പോയിട്ടില്ലാന്ന്‌. നന്നായി എഴുതും. ചിലപ്പോ അതിനേക്കാല്‍ നന്നായി കീറി
പറിച്ച്‌ ദൂരെ കളയും.വിഷമം വന്ന ആരോടും അധികം സംസാരിക്കില്ല.
കുറെ സമയമെടുക്കും മാറി
കിട്ടാന്‍. മനസ്സില്‍ ഇന്നും ഓര്‍ക്കുന്നതും താലോലിക്കുന്നതും ബാല്യമാണ്‌
അല്ലേ...സിനിമ കാണും പക്ഷേ ചില സിനിമകളോട്‌ ഒരു പ്രത്യേക ഇഷ്ടമാണ്‌. നന്നായി
ഭക്ഷണം കഴിക്കും. അതും ഇഷ്ടമുള്ളത്‌ സ്വയം പാകം ചെയ്യ്‌ത്‌. മനസ്സില്‍
സൂക്ഷിക്കുന്ന നല്ല ഓര്‍മ്മകള്‍ എഴുതാന്‍ ഇഷ്ടം പക്ഷേ ഭാഷ മനസ്സിന്‌
പലപ്പോഴും ഇണങ്ങുന്നില്ല...
കൂട്ടുക്കാരുണ്ട്‌ പക്ഷേ അതികുമുണ്ടൊരു വേര്‍തിരിവ്‌...അകന്നാല്‍ അടുക്കാന്‍
പ്രയാസം..ആരായാലും...തീരുമാനം ഒന്ന്‌
ഭാഗ്യമുള്ള കൈയാണ്‌....
നന്‍മകള്‍ നേരുന്നു

പേര്‌??
ബ്ലോഗ്ഗിന്റെ പേര്‌
ബാജിയുടെ കുറിപ്പുകള്
‍ഹും ബാജി..ഒരു ബുദ്ധി ജീവി....
ആവശ്യത്തിന്‌ മാത്രം സംസാരിക്കുംകൂട്ടുക്കാരോട്‌ നന്നായി സംസാരിക്കും..
ചുറ്റിലും കാണുന്നതെല്ലാം കഥാപാത്രങ്ങളായി മനസ്സില്‍ കയറും. പരസഹായി.
ആരുടെ പ്രശ്‌നത്തിലും തന്നാലാവും വിധം സഹായങ്ങല്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ഭക്ഷണം ആര്‍ത്തിയില്ല. നല്ല മനസ്സ്‌....വായനാ ശീലം കൂടുതല്‍.നല്ല സ്വപ്‌നങ്ങള്‍ പകലിലും കാണുന്നു. നാളെയെ കൌതുകത്തോടെ
കാണുന്നു.....
നന്‍മകള്‍ നേരുന്നു
അതെ
ഒന്നു കൈനോകട്ടെ
താല്‍പര്യമില്ല
എന്താ..??
ഒന്നുമുണ്ടായിട്ടല്ല..
എന്നാലും
ശരി
ബ്ലോഗ്ഗിന്റെ പേര്‌??
ഏടാകൂടം
പക്ഷെ ആഏടാകൂടം ആളില്ലില്ലല്ലോഅധികമാരോടും സംസാരിക്കില്ല അല്ലേ പക്ഷേ സംസാരിച്ചു തുടങ്ങിയ നിര്‍ത്താന്‍
പാടാണ്‌...ചിരിക്കുന്ന മുഖമാണ്‌ എപ്പോഴും..നല്ല പഠിക്കുന്ന പയ്യനായിരുന്നു
ചെറുപ്പത്തില്‍..അത്‌ പോലെ തന്നെ പ്രണയവും..കൂട്ടുക്കാര്‍ പോലുമറിയാത്ത
പ്രണയം. മനസ്സിലുള്ളത്‌ ആരോടും പറയില്ല. എല്ലാരോടും മനോഹരമായി സംസാരിക്കും..മനസ്സില്‍ വേദനയുണ്ടക്കിയ ചില
സംഭവങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നു.. ഒരു കാര്യം മനസ്സില്‍ കരുതിയാല്‍ നൂറ്‌
പ്രാവശ്യം ആലോചിക്കും... ആരെയും കണ്ണടച്ച്‌ വിശ്വസിക്കില്ല..അനുഭവം
ഗുരു....
നന്‍മകള്‍ നേരുന്നു

ഈ കൈയൊന്ന്‌ നോകി വല്ലതും പറയാമോ?
എന്താ പേര്‌?
മുഖവും..മനസ്സും മാണിക്യം പോലെ തെളിഞ്ഞതാണല്ലൊ..
ബ്ലോഗ്ഗിന്റെ പേര്‌??
മാണിക്യം
അപ്പോ ശരിയാണ്‌ മനസ്സും..ചിന്തയും ഒരുമയുണ്ട്‌.
പ്രശസ്‌തിയില്‍ വിശ്വാസമില്ല. അറിവിനെ ഇഷ്ടം..അറിയാന്‍ ഇഷ്ടം.മനസ്സിലെ വിഷമങ്ങള്‍ മുഖത്ത്‌ പ്രകടിപ്പിക്കില്ലപെട്ടെന്ന്‌ ദേഷ്യം വരും പക്ഷേ ചിരിച്ചു കൊണ്ട്‌ മറക്കും.സംസാരിക്കാന്‍ ഇഷ്ടം..സംസാരം ആസ്വദിക്കാന്‍ അതിലേറെ ഇഷ്ടം. തിളക്കമുള്ള
മാണിക്യമായി എന്നെന്നും വാഴുക...നന്‍മകള്‍ നേരുന്നു

ഇവിടെ എഴുതിയത്‌ ശരിയായിരിക്കണമെന്നില്ല. എന്റെ മനസ്സില്‍ തോന്നിയത്‌ എഴുതി അത്ര മാത്രം. ശരിയാവാം, തെറ്റാവാം..ക്ഷമിക്കുക.എല്ലാവരെയും കുറിച്ചെഴുതാന്‍ മോഹമുണ്ട്‌ പക്ഷേ..സമയം പ്രശ്‌നക്കാരന്‍.കൈനോകി പറയാന്‍ ഞാനാര്‌ കൈനോട്ടക്കാരനോ അതോ വയ്‌നോട്ടക്കാരനോ?? കൈ നോകിയവര്‍ സംഭാവനകള്‍ കമന്റില്‍ വെക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വര്‍ത്തമാനം..ഭാവി അറിയാന്‍ 50 ദിര്‍ഹത്തിന്റെ മണിയോര്‍ഡര്‍ വെസ്‌റ്റേണ്‍ മണി ട്രന്‍സ്‌ഫറിലൂടെ അയച്ചു തരിക.

നന്‍മ നിറഞ്ഞ പുതുവല്‍സരാശംസകള്‍ നേരുന്നു

നന്‍മകള്‍ നേരുന്നു...

Friday, 21 December 2007

ഹാപ്പി ക്രിസ്തുമസ്സ്‌....ഹാപ്പി ന്യൂ ഇയര്‍




ബക്രീദ്‌ ആഘോഷങ്ങള്‍ സമ്തോഷമായി കഴിഞ്ഞു...

വരുന്നു സന്തോഷത്തിന്‍ ആഘോഷ നാളുകളുമായി ക്രിസ്തുമസ്സ്‌ രാത്രികള്‍...

ഒപ്പം പുതുവര്‍ഷപുലരിയും.

കൊഴിഞ്ഞു പോകും ഇന്നലകളെ പോയ്‌ വരൂ...

പ്രാര്‍ത്ഥിക്കാം നമ്മുക്കൊന്നായ്‌...നല്ലൊരു നാളേക്കായ്‌

ഐശ്വരവും..സന്തോഷം നിറഞ്ഞ ക്രിസ്തുമസ്സ്‌...പുതുവര്‍ഷാശംസകള്‍


നന്‍മകള്‍ നേരുന്നു

Monday, 17 December 2007

ബിരിയാണി.... ആക്രാന്തം കാട്ടണ്ടാ..വിളമ്പി തരാം

അല്ല ഇതെന്താ.... മഞ്ഞല്‍ പാടമോ...???



ഇവരെന്താ.... ഈ കാണിക്കുന്നത്‌...നടുവിലുള്ള ഇറച്ചി കഷ്ണമെടുക്കാന്‍
തോണി കൊണ്ട്‌ വരേണ്ടി വരും...



അല്ല ഇത്‌ സത്യത്തില്‍ ബിരയാണി ആണല്ലോ....ഹഹാഹഹാ..കൊള്ളാം
നനഞ്ഞില്ലേ..ഇനി കുളിച്ചിട്ട്‌ കയറാം...



ഇനി പെരുന്നാളായിട്ട്‌....
ആരും ബിരിയാണി കിട്ടിയില്ല എന്ന പരതിയുമായി
ഇനി ഇങ്ങോട്ട്‌ വന്നാലുണ്ടല്ലോ....പറഞ്ഞേക്കാം...

ബിരിയാണി ഇഷ്ടായോ.....മന്‍സന്മാരെ....
ബിരിയാണി വേണ്ടാത്തവര്‍...നാളെ വന്ന മതി...
ബാകിയുള്ളത്‌ ബിരി ഇഡ്ഡലി എന്ന സാധനമുണ്ടാക്കി തരാം.

പിന്നെ ബിരിയാണി തിന്ന്‌ കഴിഞ്ഞവര്‍...കവറ്‌ തരാന്‍ മറക്കണ്ട ..ട്ടോ....

ബാക്കി ബിരിയാണി തിന്നാന്‍ വന്നവരും....ബിരിയാണി തിന്ന്‌ പോയവരും പറയട്ടെ.....

നന്‍മകള്‍ നേരുന്നു

Friday, 14 December 2007

നീര്‍മിഴിപൂക്കളുടെ ഓര്‍മ്മകളിലൂടെ

ഒട്ടനവധി ബ്ലോഗ്ഗുകള്‍ കലാലയ ഓര്‍മ്മകള്‍ നമ്മളുമായ്‌ പങ്ക്‌ വെച്ചിട്ടുണ്ടെങ്കിലും..കടന്നുപോയ കലാലയ യാത്രകളിലെ ഓരോ നിമിഷവും ഇന്നും മനസ്സില്‍ സൂക്ഷിച്ചു വെക്കുന്ന...ആ ഓര്‍മ്മകള്‍ സത്യസന്ധമായി ബ്ലോഗ്ഗിലൂടെ എഴുതുന്ന ശ്രീ എന്ന ബ്ലോഗ്ഗര്‍ നീര്‍മിഴിപൂക്കള്‍ എന്ന ബ്ലോഗ്ഗിലൂടെ ഏറെ ദൂരം പിന്നിടുന്നു.

നാലാം ക്ലാസ്സില്‍ വെച്ചു തുടങ്ങിയ ഒരു സ്നേഹബന്ധം തന്‍റെ പ്രിയ സ്നേഹിതന്‍ സുനിലുമായി ഇന്നും തുടരുന്നു. അങ്ങിനെ ഒട്ടനവധി കൂട്ടുക്കാര്‍.

കലാലയ ജീവിതം എന്നും ഒരു ഹരമായിരുന്നു ശ്രീക്ക്‌. കൂട്ടുക്കാരെ സമ്പാദിക്കുക ശ്രീയുടെ ഒരു നല്ല ശീലമായിരുന്നു. പക്ഷേ ഒരാളെ ശരിക്കും മനസ്സിലാക്കിയ ശേഷമേ കൂട്ടുക്കാരനായി കാണു എന്നൊരു ശീലമുണ്ട്‌. അങ്ങിനെയാണ്‌ ഉപാസന എന്ന സുനിലും ശ്രീക്ക്‌ പ്രിയപ്പെട്ടവനാക്കുന്നത്‌.

അതു കൊണ്ടായിരിക്കാം ശ്രീയുടെ കലാലയ ജീവിത കഥകളില്‍ മിക്കയിടത്തും കണ്ണന്‍ തെളിയുന്നത്‌. വളരെ മിതഭാഷിയായ ശ്രീയെ കൂട്ടുക്കാരെ പോലെ തന്നെ അദ്ധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു. കൂട്ടത്തില്‍ ശ്രീയെ ഒരുപ്പാടിഷപ്പെടുന്ന കുറച്ച്‌ പെണ്‍കുട്ടികളും.

പ്രണയം ശ്രീയുടെ കണ്ണുകളിലാണെന്ന്‌ ഒരിക്കല്‍ ഒരു പെണ്‍കുട്ടി അവനോട്‌ പറഞ്ഞുവത്രെ. ഒരു പക്ഷേ ശരിയായിരിക്കാം. മുഖത്ത്‌ എപ്പോഴും ഒരു ചെറു പുന്ചിരി കാത്ത്‌ സൂക്ഷിക്കുന്ന ശ്രീയുടെ കണ്ണുകള്‍ക്ക്‌ എന്തോ ഒരു പ്രത്യേകതയുണ്ടെന്ന്‌ എനിക്കും തോന്നിയിട്ടുണ്ട്‌. ഒന്ന്‌ സൂക്ഷിച്ച്‌ നോകിയാല്‍ പിന്നെ അവനോട്‌ കള്ളം പറയുക പ്രയാസം.
അത്‌ കൊണ്ട്‌ തന്നെ കൂട്ടുക്കാര്‍ ഒപ്പിക്കുന്ന വേലത്തരങ്ങളൊക്കെ ശ്രീയുടെ മുന്നില്‍ അവര്‍ ഏറ്റു പറയുമായിരുന്നു. നല്ല അച്ചടക്കമുള്ള കുട്ടി എന്ന ഖ്യാതിയും ശ്രീക്ക്‌ അദ്ധ്യപകരുടെയിടയിലുള്ളത്‌ കൊണ്ട്‌ കുരുത്തകേടുകളില്‍ ശ്രീ പെടാറില്ല.

ഇടക്കിടക്ക്‌ ക്ലാസ്സ്‌ റുമുകളില്‍ സന്ദര്‍ഭത്തിനനുസരിച്ച്‌ ഫലിതം പറയാന്‍ മിടുക്കനായിരുന്നു ശ്രീ. എല്ലാത്തിനും പ്രോത്‌സാഹനമായി ഒപ്പം സുനിലും.

ഇടക്കിടക്ക്‌ സുനിലുമായി ചില സൌന്ദര്യപിണക്കങ്ങള്‍ സാധാരണയായിരുന്നു.
പക്ഷേ അതൊക്കെ മറന്ന്‌ വീണ്ടുമവര്‍ ഒന്നാവും. മിക്കപ്പോഴും ഈ പിണക്കത്തിന്‌
അന്ത്യം കുറിക്കുന്നത്‌ ശ്രീ മുന്‍കൈയെടുത്താവും.

എന്തായാലും ഇന്നും അവരുടെ സ്നേഹബന്ധം യാതൊരു പിണക്കങ്ങളുമില്ലാതെ ശക്തമായി
തുടരുന്നുവെന്നത്‌ സന്തോഷകരം.

ഒരു സ്നേഹിതന്‍ പറഞ്ഞാണ്‌ ശ്രീ ബ്ലോഗ്ഗിനെ കുറിച്ചറിയുന്നത്‌.. അങ്ങിനെ ബ്ലോഗ്ഗുകളിലൂടെയുള്ള
യാത്രയില്‍ മനസ്സിലൊരു ആഗ്രഹം, സ്വന്തമായി ഒരു ബ്ലോഗ്ഗ്‌ തുടങ്ങണമെന്ന്‌. അങ്ങിനെ ബ്ലോഗ്ഗിന്‍റെ പണിപൂര്‍ത്തിയാക്കി. ഇനി ഒരു പേരിടണം ശരി ശ്രീയുടെ ലോകം..അല്ലെങ്കില്‍ വേണ്ടാ ഇങ്ങിനെയുള്ള പേരുകള്‍ ഒത്തിരിയുണ്ട്‌ ബ്ലോഗ്ഗില്‍. അങ്ങിനെ ഏറെ നേരത്തെ ആലോച്ചനക്ക്‌ ശേഷം നീര്‍മിഴിപൂക്കള്‍ എന്ന പേരുമായി ബ്ലോഗ്ഗില്‍ അങ്കം കുറിച്ചു.


ആദ്യ പോസ്റ്റ്‌...ജനുവരി 24 ന്‌ തുടക്കം.

തന്‍റെ കൂട്ടുക്കാരെ നഷ്ടമാകുബോല്‍ അതിലുണ്ടാക്കുന്ന ദുഃഖമാണ്‌ ശ്രീയുടെ ആദ്യ പോസ്റ്റിന്‍റെ തുടക്കം. ഒരിക്കലും സൌഹാര്‍ദങ്ങള്‍ നഷ്ടമാക്കരുത്‌ എന്ന ചിന്തയില്‍ നിന്നും ഉരിതിരിയുന്ന പോസ്റ്റ്‌...ഇവിടെ ഒന്നിക്കാന്‍ ഓര്‍മ്മപെടുത്തുന്നു.

സൌഹൃദങ്ങള് നശിക്കുന്നതെങ്ങനെ?
ഈ പോസ്റ്റിലെ അവസാന വാക്കുകള്‍ ഇങ്ങിനെ...
നമുക്ക് നമ്മുടെ സൌഹൃദങ്ങള്‍‌ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം...
നമുക്കും നമ്മുടെ സുഹൃത്തുക്കള്‍‌ക്കും ഇടയില്‍‌ അകലം ഇല്ലാതിരിക്കട്ടെ

കലാലയജീവിതത്തിലെ രസകരങ്ങളായ കഥകളുമായി ശ്രീ ബ്ലോഗ്ഗിലേക്ക്‌ കടന്നു വന്നപ്പോല്‍... ശ്രീയുടെ ഈ
ബ്ലോഗ്ഗ്‌ കണ്ട സുഹൃത്തുകള്‍ വളരെയധികം
പ്രോത്‌സാഹനം നല്‍കി. ആ സ്നേഹിതരുടെ പ്രോത്‌സാഹനം അവനും ആവേശമായി...തുടര്‍ന്ന്‌
എഴുത്തിലേക്ക്‌ ശ്രദ്ധ തിരിച്ചു.

ഇടക്ക്‌ കവിതകളില്‍ കൈ വെച്ചെങ്കിലും കഥയിലേക്ക്‌ തന്നെ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. സ്കൂല്‍...കോളേജ്‌ കാലങ്ങളിലെ ഓരോ കാലഘട്ടവും അവന്‍റെ രചനകളിലൂടെ പിറവി കൊണ്ടു. ഓരോ പോസ്റ്റുകളും നല്ല നിലവാരം പുലര്‍ത്തി. ഒപ്പം എഴുത്തിലെ ലളിതമാര്‍ന്ന ശൈലിയും..അവതരണത്തിലെ മികവും ശ്രീയുടെ ബ്ലോഗ്ഗില്‍ വായനക്കാരെ നിറച്ചു.

ഇതിനിടയില്‍ ഒരു തണുത്ത വെളുപ്പാന്‍ കാലത്തെ പ്രണയം പൂത്തതും.. ഒരു മഞ്ഞുള്ള രാത്രി പോലെ വിടര്‍ന്നൊരാ പ്രണയം കൊഴിഞ്ഞതും ഇന്നും ഓര്‍മ്മകളിലെ മധുരമുള്ള നൊമ്പരങ്ങളായ്‌ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നു.

ക്യാമ്പിലെ രസകരങ്ങളായ കഥകള്‍ കേട്ടിരിക്കാന്‍ നല്ല സുഖമുള്ള അനുഭവങ്ങളായിരുന്നു. ആക്കാലത്ത്‌ കൂട്ടുക്കാരോടൊപ്പം കാണിച്ചു കൂട്ടിയ കാര്യങ്ങള്‍ വായനക്കാരെ ചിരിപ്പിച്ചു.
ഓര്‍മ്മകളില്‍ ഒരു നിമിഷം , ഭ്രാന്ത്‌ , ഒരുകുറ്റബോധത്തിന്‍റെ കഥ, എന്‍റെ പൊതു വിജ്ഞാനം എന്ന അനുഭവത്തില്‍ ...ലോകത്തിലെ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഒട്ടകമെന്ന്‌ ഉത്തരകടലാസ്സിലെഴുതി ശ്രീ ടീചറെ മാത്രമല്ല ചിരിപ്പിച്ചത്‌ നമ്മളെയുമായിരുന്നു.

പവനായി ശവമായതും , ശശി ച്ചേട്ടനും കല്ലുവും പിന്നെ വീണയും , പാവം കള്ളനുമെല്ലാം കലാലയ ജീവിതത്തെ ചുറ്റി കിടക്കുന്ന കഥകള്‍ തന്നെയായിരുന്നു. കഥകളുടെ തലകെട്ടുകളില്‍ എല്ലാം ' ഒരു ' കൂട്ടി ചേര്‍ക്കുന്ന വ്യത്യസ്തമായ സ്വഭാവം ഒരു പക്ഷെ ആരും ശ്രദ്ധിച്ചിരിക്കില്ല..
ഒരു പക്ഷെ ഒന്നിലെങ്കില്‍ ഒന്നുമില്ല എന്ന സൂചനയാവാം അത്‌.

സ്ഥിരമായി ബ്ലോഗ്ഗിലിടുന്ന ഓരോ പോസ്റ്റിനും ഈമെയില്‍ വഴി അഭിപ്രായങ്ങള്‍ കിട്ടാറുണ്ട്‌. പക്ഷേ അതിലൊരു ഈമെയില്‍ ശ്രീയെ വല്ലാതെ സ്വാധീനിച്ചു.

തന്‍റെ എഴുത്തിലെ കൊച്ചു കൊച്ചു തെറ്റുകള്‍ സസൂക്ഷമം ചൂണ്ടി കാണിക്കുകയും പറയാന്‍ വിട്ടു പോയതു ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ആ മെയിലിന്‍റെ പിന്നിലെ കൈകള്‍ ആരെന്നറിയാന്‍ അവന്‍ വല്ലാതെ കൊതിച്ചു.

മെയിലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ദിവസേനെ ഒഴുകി കൊണ്ടിരുന്നു. ആ ബന്ധം പ്രണയമായി മാറുന്നു. തന്‍റെ ചിന്തകളോട്‌ സമാന ചിന്ത പ്രകടിപ്പിക്കുന്ന ആ ഈമെയില്‍ പ്രണയിനിയെ ശ്രീക്കും ഒരുപ്പാടിഷടമായി.
ഒരിക്കല്‍ നേരില്‍ കാണാനുള്ള മോഹം ശ്രീ മെയിലിലൂടെ അറിയിച്ചപ്പോല്‍ അവളും സമ്മതം മൂളി.

തന്‍റെ പത്താം ക്ലാസ്സ്‌ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ നായര്‍ സമാജം സ്‌കൂളായിരുന്നു അവള്‍ തെരഞ്ഞെടുത്തത്‌, അവിടെ എങ്ങിനെയറിയാമെന്ന ചോദ്യത്തിന്‌ കഥകളിലൂടെ വായിച്ചറിഞ്ഞു എന്ന മറുപടിയായിരുന്നു അവള്‍ നല്‍കിയത്‌.

അങ്ങിനെ ഒരവധിക്കാലത്ത്‌ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌ ശ്രീ നായര്‍സമാജം സ്കൂളില്‍ എത്തി. തന്‍റെ കഥകളെ പ്രണയിച്ച..തന്നില്‍ പണ്ടെന്നോ കൊഴിഞ്ഞു പോയ പ്രണയം തിരികെ തന്ന ആ ഈമെയില്‍ പ്രണയിനിയെ കാണാന്‍ അവന്‍റെ മനസ്സ്‌ വെമ്പല്‍ കൊണ്ടു.

സ്‌ക്കൂള്‍ പരിസരങ്ങളിലൊന്നും അവളെ കണ്ടില്ല. ഇനിയും വന്നില്ലേ....അതോ തന്നെ ആരോ കളിപ്പിച്ചതാണോ..??
ഈശ്വര ഇതിന്‌ മുന്‍പ്പ്‌ ഇതു പോലെ തന്നെ ഈമെയിലിലൂടെ പ്രണയിച്ച ജോബിയെ മനസ്സിലോര്‍ത്തു.
പക്ഷേ അങ്ങിനെയാവാന്‍ വഴിയില്ല..കാരണം പലതാണ്‌. ഒരിക്കല്‍ ക്യാമിലൂടെ കണ്ടിട്ടുമുണ്ട്‌.
ഇല്ല അവള്‍ വരും തീര്‍ച്ച. പണ്ട്‌ പത്താം ക്ലാസ്സ്‌ ഉണ്ടായിരുന്ന ഭാഗത്ത്‌ പുതിയ കെട്ടിടം ഉയര്‍ന്നിരിക്കുന്നു. ഇടവേളകളില്‍ ഇരിക്കാറുള്ള സ്റ്റേജിന്‍റെ ഭാഗത്തേക്ക്‌ നടന്നു..

പണ്ട്‌ പ്രണയം പറയാന്‍ വൈകി പോയ പാര്‍വ്വതിയായിരിക്കുമോ.....ഒന്നും മനസ്സിലാകുന്നില്ല.
സ്റ്റേജിന്‍റെ പിന്‍ഭാഗത്ത്‌ ഒരു ശബ്ദം..ശ്രീ തിരിഞ്ഞു നോകി....
അവന്‌ അവന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... അതെ

അവള്‍ തന്നെ......
ഒരിക്കല്‍ സ്‌കൂള്‍ ജീവിതത്തില്‍ ആദ്യമായി തന്‍റെ മനസ്സിന്‍റെ പടി വാതില്‍ കടന്നെത്തിയ പ്രണയപുഷ്പം...

ഒരുപിടി നീര്‍മിഴിപൂക്കള്‍ സമ്മാനമായി നല്‍കി അകലേക്ക്‌ മാഞ്ഞു പോയൊരാ പ്രണയപുഷ്പം തന്‍റെ മുന്നില്‍...ഇശ്വരാ സ്വപ്‌നമോ...സത്യമോ.....

ഇങ്ങിനെയൊക്കെ സംഭവിച്ചോ..അതോ..സംഭവിക്കുമോ...അറിയില്ല

ശ്രീയുടെ കലാലയ കഥകളിലൂടെ യാത്ര ചെയ്യ്‌തപ്പോല്‍
എന്‍റെ മനസ്സില്‍ ഇങ്ങിനെ ഒരു എഴുത്തിന്‍റെ ചിന്ത ജനനം കൊണ്ട്‌...

നീര്‍മിഴിപൂക്കളിലൂടെ ഇനിയുമൊട്ടേറെ കലാലയ കഥകള്‍ ജനിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

പ്രിയ സ്നേഹിതന്‍ ശ്രീക്കും നീര്‍മിഴിപൂക്കളിലൂടെ ഞങ്ങളുടെ മനസ്സില്‍ കടന്നു വന്ന
ഓരോ കഥാപാത്രങ്ങള്‍ക്കും നന്‍മകള്‍ നേരുന്നു.

Wednesday, 12 December 2007

കുഞ്ഞിമണി കവിതകള്‍

ഒരു ഒരു..ഒരു ചെറു


ഒരു തരിയത്‌ ചെറുതരി
ചെറുതരിയത്‌ മണ്‍തരി

ഒരു മണിയത്‌ ചെറുമണി
ചെറുമണിയത്‌ അരിമണി

ഒരു പടമത്‌ പടപടം
പടപടമത്‌ പപ്പടം

ഒരു മൊഴിയത്‌ ചെറുമൊഴി
ചെറുമൊഴിയൊരു കളമൊഴി

ഒരു പഴമത്‌ ചെറുപഴം
ചെറുപഴമത്‌ മാമ്പഴം

ഒരുമയായ്‌ ഒന്നായ്‌ വന്നാട്ടെ
ഒരു മാമ്പഴമങ്ങ്‌ തിന്നാട്ടെ

മാമ്പഴം തിന്ന്‌ രസിചീടും
മാമ്പഴം പോലത്തെ കുരുന്നുകളെ

ഞാനൊരു ചോദ്യം ചോദിച്ചാല്‍
ഉത്തരം നല്‍ക്കുവതാരാണ്‌...??

കവിതയിലെത്രാ ഒരുവുണ്ട്‌...??
കവിതയിലെത്രാ ചെറുവുണ്ട്‌...??

ശരിയുത്തരം ചൊന്നെന്നാല്‍
നല്‍ക്കാം ഞാനൊരു സമ്മാനം

ഉത്തരത്തില്‍ ഊഞ്ഞാല്‍ കെട്ടി
പാട്ടും പാടി ആട്ടീടാം

നാണിയമ്മ ചൊല്ലി തന്നൊരു

കഥകള്‍ ചൊല്ലി ഉറക്കീടാം.

*************************
വണ്ടേ വണ്ടേ കരിവണ്ടേ

പൂന്തേനുണ്ണാന്‍ പാറി നടക്കും
വണ്ടേ വണ്ടേ കരിവണ്ടേ

കാറ്റത്താടും പൂക്കളിലെങ്ങിനെ
പമ്മിയിരിപ്പൂ കരി വണ്ടേ

ഒത്തിരി ചന്തം നിന്നെ കാണ്മാന്‍
ഉണ്ടേ ഒരിത്തിരി ഭയമെന്നില്‍

പൂന്തേനൊരല്‍പ്പം തരുമെങ്കില്‍
‍പാടാം ഞാനൊരു തേന്‍പാട്ട്‌

പൂവുകള്‍ തോറും പാറിനടക്കും
വണ്ടിവന്‍ നല്ലൊരു കരി വണ്ട്‌.

*******************
സിം

സിം സിം സിംമാണേ
ഭ്രാന്തുണ്ടാക്കും സിംമാണേ

സിംമെടുത്ത്‌ ഫോണിലിട്ടാല്‍
‍പിന്നെ സിംമിന്‍ കളിയാണേ

വഴിയേ പോകും മിസ്സിനെ കണ്ടാല്‍
‍പിന്നെ മിസ്സ്‌ മിസ്സ്‌ കോളാണേ

ഇനിയും മിസ്സിന്‌ മിസ്സടിച്ചാല്‍
‍സിംമും ഫോണും മിസ്സാവും
നിന്റെ പേരില്‍ കേസ്സാവും

സിം മിവന്‍ നല്ലൊരു സിം ആണേ
സിംഹം പോലിവന്‍ സിംമാണേ.


നന്‍മകള്‍ നേരുന്നു

Saturday, 8 December 2007

കാക്കയും... പൂച്ചയും


പ്രിയ സ്നേഹിതരേ...

കഴിഞ്ഞ ബ്ലോവിതകള്‍ എന്ന പോസ്റ്റ്‌ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാക്കുമല്ലോ...അതിന്‌ നിങ്ങള്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദി പറയട്ടെ.അവിടെ പ്രവാസഭൂമി എന്ന ബ്ലോഗ്ഗ്‌ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ അഭിപ്രായം പറഞ്ഞതിങ്ങനെ.....


അലി said...
ഒരിടത്തൊരിടത്ത് ഒരു കാക്കയും പൂച്ചയുമുണ്ടായിരുന്നു... അവര്‍ ചങ്ങാതിമാരായിരുന്നു. ഒരിക്കല്‍ കാക്ക........(ഇതിന്റെ ബാക്കി മന്‍സൂര്‍ അടുത്ത പോസ്റ്റില്‍ പൂര്‍ത്തിയാക്കുന്നതായിരിക്കും).

ഇത്‌ വായിച്ചപ്പോല്‍ ഇത്‌ പൂര്‍ത്തിയാക്കണമെന്ന്‌ മനസ്സില്‍ തീരുമാനിച്ചിരുന്നു...അങ്ങിനെ എന്നാലാവും വിധം ഞാനൊരു കഥയെഴുതി....ഇഷ്ടമാക്കുമെന്ന വിശ്വാസത്തോടെ...ഈ കഥയുടെ ജനനത്തിന്‌ പ്രചോദനം നല്‍കിയ അലിക്ക്‌ നന്ദി പറഞ്ഞു കൊണ്ട്‌...സമര്‍പ്പിക്കുന്നു.


കാക്കയും പൂച്ചയും....



ഒരിടത്തൊരിടത്ത്‌ ഒരു കാക്കയും പൂച്ചയുമുണ്ടായിരുന്നു. ഇരുവരും ഉറ്റ സുഹൃത്തുകളായിരുന്നു. കാക്ക എവിടെ പോയാലും കൂടെ പൂച്ചയുണ്ടാക്കുമായിരുന്നു. കാക്ക ഭക്ഷണം കഴിക്കുന്ന സമയത്തെല്ലാം പൂച്ചക്ക്‌ ഒരു പങ്ക്‌ മാറ്റി വെക്കും.. അത്‌ കൊണ്ടാകാം കാക്ക വിളിച്ചാല്‍ പൂച്ച വിളി പുറത്തുണ്ടാവും.

ഒരു ദിവസം ഒരത്യാവശ്യകാര്യത്തിനായ്‌ കാക്ക പുറത്തേക്കിറങ്ങിയപ്പോല്‍
ദാ നമ്മുടെ പൂച്ച കുറുകെ ചാടി. കാക്കയുടെ മുഖം പെട്ടെന്ന്‌ ചുവന്നു ,
നാശം പിടിച്ച പൂച്ച ഒരു നല്ല കര്യത്തിനിറങ്ങുബോഴാണോ കുറുകെ ചാടുന്നത്‌...ഇനി പോയിട്ട്‌ കാര്യമില്ല..വടിയെടുത്ത്‌ പൂച്ചക്കിട്ട്‌ രണ്ടടിയും കൊടുത്തു.

പാവം പൂച്ച അടിയുടെ വേദനയില്‍ മുഖം വാടി...

ഏത്‌ നേരത്താ എനിക്ക്‌ ഇങ്ങിനെ കുറുകെ ചാടാന്‍ തോന്നിയത്‌...പാവം കാക്കയുടെ യാത്ര മുടങ്ങി...അതിലായിരുന്നു പൂച്ചക്ക്‌ ഏറെ സങ്കടം.

അല്ല ഞാനറിഞ്ഞോ കാക്ക ഒരു നല്ല കര്യത്തിനിറങ്ങിയതാണെന്ന്‌.. ആരാ ഈ പൊട്ടത്തരമൊക്കെ കാക്കയെ പഠിപ്പിച്ചത്‌. പൂച്ച കുറുകെ ചാടിയ ആകാശം ഇടിഞ്ഞ്‌ വീഴുമെന്നൊക്കെ...ഈ മനുഷ്യരുടെ കാര്യം കഷ്ടം തന്നെ.

അവസാനം മനസ്സില്ലാ മനസ്സോടെ കാക്ക യാത്ര പുറപ്പെട്ടു. പോക്ക്‌ നിര്‍ബന്ധമായത്‌ കൊണ്ട്‌ മാറ്റി വെക്കാന്‍ കഴിഞ്ഞില്ല. കക്കയെ ദേഷ്യം പിടിപ്പിക്കേണ്ടെന്ന്‌ കരുതി പൂച്ച പിറക്കെ പോയില്ല. കാക്കയൊട്ടു തിരിഞ്ഞ്‌ നോകിയതുമില്ല...

യാത്ര കഴിഞ്ഞ്‌ സന്തോഷവാനായി മടങ്ങിയെത്തിയ കാക്ക ആദ്യം അന്വേഷിച്ചത്‌ പൂച്ചയെയായിരുന്നു. പരിസരമൊക്കെ തിരഞ്ഞിട്ടും പൂച്ചയെ അവിടെങ്ങും കണ്ടില്ല.
രാവിലെ അടിച്ചത്‌ പൂച്ചക്ക്‌ വിഷമമായി കാണും..പാവം.

പോയ കാര്യങ്ങള്‍ ഭംഗിയായി നടന്നു , ആ സന്തോഷമറിയിക്കാനാണ്‌ കാക്ക പൂച്ചയെ തിരഞ്ഞത്‌...
കാക്കക്ക്‌ വേവലാതിയായി... ഇനി പൂച്ച വല്ല കടും കൈ ചെയ്യ്‌ത്‌ കളയുമോ
എന്ന്‌ ഭയന്നു..

അവസാനം അവര്‍ സ്ഥിരമായി ഇരിക്കാറുള്ള ..
വാലില്ലാ പുഴയോരത്തെ മാവിന്ചോട്ടിലേക്ക്‌ നടന്നു കാക്ക.
കാക്കയുടെ ഊഹം തെറ്റിയില്ല..... ദാ പൂച്ച മാവിന്‍ചോട്ടില്‍ ബാലരമയും വായിച്ച്‌ ഇരിക്കുന്നു. കാക്കയെ കണ്ടപ്പാടെ പൂച്ച ബാലരമ മാറ്റി വെച്ചു. അല്ലെങ്കില്‍ പിന്നെ കാക്കക്ക്‌ മായവിയുടെ കഥ വായിച്ച്‌ കൊടുക്കേണ്ടി വരും..

കാരണം കാക്കക്ക്‌ വായിക്കാനറിയില്ല.
ഡാ പൂച്ചേ നിന്നെ ഞാന്‍ എവിടെയെല്ലാം തിരക്കിയെന്നോ...

നീ എന്ത ആരോടും പറയാതെ ഇവിടെ ഒറ്റക്ക്‌ വന്നിരുന്നത്‌.....??
ഞാന്‍ അടിച്ചത്‌ നിനക്ക്‌ വിഷമമായോ..??

കാക്ക അടിച്ചതില്‍ എനിക്ക്‌ വിഷമമില്ലാട്ടോ..പക്ഷേ ഞാന്‍ കുറുകെ ചാടി ..
നല്ല കാര്യം മുടക്കി എന്ന്‌ എല്ലാരും പറഞ്ഞപ്പോ വിഷമമായി...
ഞാന്‍ അങ്ങിനെ ഉദ്യേശിച്ചല്ല ചാടിയത്‌... അതൊക്കെ പോട്ടെ പോയ കാര്യം..എന്തായി..??

ഡാ പൂച്ചേ..പോയ കാര്യം ശരിയായി...
ആ സന്തോഷം നിന്നെ അറിയിക്കാന്‍ നോകിയപ്പോ
നിന്നെ കാണുന്നില്ല..എനിക്കും വിഷമമായി ട്ടോ..

എല്ലാ വിഷമങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ്‌ തീര്‍ത്ത്‌ സന്ധ്യ വരെ
അവര്‍ ആ വാലില്ലാപുഴയുടെ കുഞ്ഞോളങ്ങള്‍ ഒഴുകുന്നതും നോകി ഇരുന്നു.

അപ്പോഴാണ്‌ പൂച്ച വായിച്ച്‌ കൊണ്ടിരുന്ന ബാലരമ കാക്കക്ക്‌ ഓര്‍മ്മ വന്നത്‌...
പൂച്ചേ നീ ആ മായാവിയുടെ കഥ വായിച്ചേ പ്ലീസ്സ്‌..
കേള്‍കേണ്ട താമസം ബാലരമയുമെടുത്ത്‌ പൂച്ച ഒരോട്ടം....
ഹഹാഹഹാ..എന്ന ചിരിയോടെ കാക്കയും പിന്നാലെ..
പതിമൂന്നാമത്തെ പ്രാവശ്യമാണ്‌ കാക്കയീ കഥ വായിക്കാന്‍ പറയുന്നത്‌..
കാക്കയുടെ ഇഷ്ട താരമാണ്‌ മായാവി.

ആ രാത്രി മെല്ലെ പകലിന്‌ വഴി മാറി....
അതിരാവിലെ സുബ്‌ഹി നമസ്‌ക്കാരവും കഴിഞ്ഞ്‌ പള്ളിയില്‍ നിന്നും
ഇറങ്ങി വന്ന കാക്കയുടെ അടുത്തേക്ക്‌ എത്താന്‍ റോഡിന്‌ കുറുകെ
ചാടിയ പൂച്ചയെ അതി വേഗത്തില്‍ വന്ന ഒരു മീന്‍വണ്ടി തട്ടിതെറുപ്പിച്ചു......

പൂച്ചയുടെ ജീവനില്ലാത്ത ശരീരത്തിലേക്ക്‌ നോകി ഇരുന്ന നമ്മുടെ കഥാനായകന്‍ കാക്ക എന്ന സുലൈമാന്‍ കാക്കയുടെ ഇടറിയ ശബ്ദത്തിലുള്ള കരച്ചില്‍ അവിടെ കൂടിയ നാട്ടുക്കാരുടെ കണ്ണുകളെ നനയിച്ചു....

ആ നാട്ടില്‍ സുലൈമാന്‍ കാക്കയും , പൂച്ചയും... കൊച്ചു കുട്ടികള്‍ക്ക്‌ പോലും
കൌതുകമുള്ള കാഴ്‌ച്ചയും... രസമേറിയ കഥകളും സമ്മാനിച്ചിരുന്നു ......

അങ്ങിനെ നാല്‌ വര്‍ഷത്തെ കാക്കയും..പൂച്ചയും തമ്മിലുള്ള അത്‌മ ബന്ധത്തിന്റെ കഥ...
ആ മിണ്ടാപ്രാണിയുമായുള്ള സുലൈമാന്‍ കാക്കാന്റെ സ്നേഹബന്ധത്തിന്റെ കഥ...
നിറമിഴികളില്‍ അവസാനിച്ചു.


നന്‍മകള്‍ നേരുന്നു

Tuesday, 4 December 2007

ബ്ലോവിതകള്‍

( കാക്കേ കാക്കേ കൂടെവിടെ എന്ന ഈണത്തില്‍ പാടുക...)

ബ്ലോഗ്ഗു ബ്ലോഗ്ഗു ബ്ലോഗ്ഗെവിടെ

ബ്ലോഗ്ഗിനകത്ത്‌ കഥയുണ്ടോ

ബ്ലോഗ്ഗിനകത്ത്‌ കഥയില്ലെങ്കില്‍

കമന്‍റ്റര്‍ കിടന്ന്‌ കരയൂലേ

*************************

ഉണ്ടേ..ഉണ്ടേ ബ്ലോഗ്ഗുണ്ടേ
നല്ലൊരു ബ്ലോഗ്ഗിവിടുണ്ടേ

കാണാന്‍ ചന്തം ഈ ബ്ലോഗ്ഗ്‌
നിറങ്ങള്‍ പൂശിയ ഈ ബ്ലോഗ്ഗ്‌

കേള്‍ക്കാന്‍ കവിതകളിതിലുണ്ടേ
പറയാന്‍ കഥകള്‍ നൂറുണ്ടേ

കാണാന്‍ ആളുകള്‍ വന്നിലെങ്കില്‍
‍കമന്റുകളൊന്നും തന്നിലെങ്കില്‍

പാവം പാവം ഈ ബ്ലോഗ്ഗ്‌
കമിഴ്‌ന്ന്‌ വീഴും ഈ ബ്ലോഗ്ഗ്‌

************************

ഞാന്‍ : ഞാനിലെങ്കില്‍ കഥയില്ല
കഥയില്ലെങ്കില്‍ ബ്ലോഗ്ഗില്ല

നീ : ബ്ലോഗ്ഗില്ലെങ്കില്‍ കഥയില്ലേ
കഥയില്ലെങ്കില്‍ നീയില്ലേ

ഞാന്‍ : ഞാനുണ്ടെങ്കില്‍ കഥയുണ്ട്‌
കഥയുണ്ടെങ്കില്‍ ബ്ലോഗ്ഗുണ്ട്‌

നീ : നീയുണ്ടെങ്കില്‍ കഥയുണ്ടോ
കഥകളെഴുതിയ ബ്ലോഗ്ഗുണ്ടോ

ഞാന്‍ : ബ്ലോഗ്ഗുണ്ടേയതില്‍ കഥയുണ്ടേ
കഥയുള്ള ബ്ലോഗ്ഗില്‍ ഞാനുണ്ടേ

നീ : ആളുകള്‍ കൂട്ടമായ്‌ വരുന്നുണ്ടേ
കമന്റുകളടിക്കാന്‍ വരുന്നുണ്ടേ

ഞാനും , നീയും : കമന്റുകള്‍ നല്‍ക്കാന്‍ വന്നവരെ
കമന്റടിച്ച്‌ പോണവരെ
നല്‍ക്കാം ഞാനൊരു പൂച്ചെണ്ട്‌
നന്ദി നിറച്ചൊരു പൂച്ചെണ്ട്‌.


നന്‍മകള്‍ നേരുന്നു

Thursday, 29 November 2007

കുഞ്ഞിമണി കവിതകള്‍


----- ഉണ്ണി -----
ഉണ്ണിയെന്നൊരുണ്ണി
കാണാനെന്തൊരു ഭംഗി
ഉണ്ണിയെന്നൊരുണ്ണി
ഉണ്ണാന്‍ കേമനുണ്ണി
ഉണ്ണിയെന്നൊരുണ്ണി
കവിളിലുണ്ടൊരുണ്ണി
കവിളിലുള്ളൊരുണ്ണി
കാണാനെന്തു ഭംഗി


----- കറുപ്പാണ്ണേ.. -------

കറുപ്പാണേ കറുപ്പാണേ
ആനക്ക്‌ നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
കാക്കക്ക്‌ നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
കണ്‍മണിക്ക്‌ നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
നിഴലിന്‌ നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
കരിവണ്ടിന്‍ നിറം കറുപ്പാണേ
കറുപ്പാണേയിത്‌ കറുപ്പാണേ
ഏഴഴക്കുള്ളൊരു നിറമാണേ...


----------- ആലില ----------------

ആ മനയിലൊരു മന
ഒരു മനയതിലൊരു മരം
ഒരു മരമതൊരാല്‍ മരം
ഒരു മരമതൊരാല്‍മരത്തില്‍
ഒരിലയതൊരാലിലാ...


നന്‍മകള്‍ നേരുന്നു

Saturday, 24 November 2007

തോന്നലുകള്‍


ലൈറ്റ്‌ ആന്റ്‌ സൌണ്ട്‌

ഞാന്‍ നീയും
നീ ഞാനുമായിരുന്നെങ്കില്‍
നീ അറിയുമായിരുന്നോ എന്നെ
ഞാന്‍ അറിയുമായിരുന്നോ നിന്നെ
നിന്നെ അറിയാന്‍ കണ്ണുകള്‍ വേണമായിരുന്നു
എന്നെ അറിയാന്‍ കാതും
കണ്ണില്ലാത്ത ഞാനെങ്ങിനെ നിന്നെയറിയും
കാതില്ലാത്ത നീ എന്നെയെങ്ങിനെയറിയും
നീ നീയായും
ഞാന്‍ ഞാനായും തുടരാം
അല്ലെങ്കില്‍ നാം നമ്മെയറിയാതെ പോവും.


**********************************

ഞാന്‍ എങ്ങിനെയറിയും...

ഞാന്‍ മരിക്കുമോ..???
ഞാന്‍ മരിക്കുന്നത്‌ ഞാനറിയുമോ..
ഞാന്‍ മരിച്ചെന്ന്‌ ഞാന്‍ കേള്‍ക്കുമോ..
ഞാന്‍ മരിച്ചത്‌ ഞാന്‍ കാണുമോ..



നീ
നീ മരിക്കും
നീ മരിച്ചത്‌ നീയറിയില്ല
നീ മരിച്ചത്‌ നീ കേള്‍ക്കില്ല
നീ മരിച്ചത്‌ നീ കാണില്ല


പിന്നെ ഞാന്‍ എങ്ങിനെയറിയും ഞാന്‍ മരിച്ചത്‌...???

********************************

ഒരിക്കല്‍ വന്നവന്‍

വീണ്ടും പോയി
പിന്നൊരിക്കല്‍ വരാന്‍ നോകി..
വരാതെ പോയി
പിന്നെയവന്‍ വന്നും പോയുമിരുന്നു
പിന്നെ വന്നതും ഉടനെ പോയതും
പിന്നെ വരുമെന്ന്‌ നിനച്ചിട്ടും
വന്നതേയില്ലവന്‍
ഇനി ഇന്ന്‌ വരില്ലെന്നുറപ്പ്‌
നല്ല മഴയും കാറ്റും


മോളെ...വിളക്ക്‌ കത്തിച്ചോ


നന്‍മകള്‍ നേരുന്നു

Sunday, 18 November 2007

ബ്ലോഗ്ഗില്‍ വീണ്ടും മൂന്നാമത്തെ രാക്ഷസ്സന്‍

പണ്ട്‌ പണ്ട്‌ ഒരു കാട്ടില്‍ ഒരു രാക്ഷസ്സന്‍ ഉണ്ടായിരുന്നു. ആ രാക്ഷസ്സനെ ആ കാട്ടിലെ എല്ലാ മൃഗങ്ങള്‍ക്കും ഭയങ്കര ഇഷ്ടമായിരുന്നു. അത്‌ പോലെ തന്നെ രാക്ഷസ്സന്‍ ആ മൃഗങ്ങളെയെല്ലാം വളരെ വാല്‍സല്യത്തോടെയായിരുന്നു നോക്കിയിരുന്നത്‌. ഇഷ്ടം കൂടുബോല്‍ മൃഗങ്ങള്‍ രാക്ഷസ്സനെ രാക്ഷൂ രാക്ഷൂ എന്നാണ്‌ വിളിച്ചിരുന്നത്‌.

പണ്ട്‌ സിമിയുടെ രാക്ഷസ്സനും, ബാജിയുടെ രാക്ഷസ്സനും എങ്ങിനെയാണ്‌ കാട്ടില്‍ എത്തിപെട്ടെതെന്ന്‌ ആര്‍ക്കും അറിയില്ലായിരുന്നു, അത്‌ പോലെ തന്നെയായിരുന്നു ഈ രാക്ഷസ്സന്റെയും അവസ്ഥ.

ഒരു ദിവസം രാക്ഷസ്സന്‍ കാട്ടിലൂടെ നടന്ന്‌ പോകുന്ന സമയത്ത്‌ ഒരു മരച്ചോട്ടില്‍
ഒരു ഭംഗിയുള്ള കുടമിരിക്കുന്നത്‌ കണ്ടു. രാക്ഷസ്സന്‍ ആ കുടമെടുത്ത്‌ തിരിച്ചും
മറിച്ചും നോക്കി. കുടത്തിന്റെ വായ ഒരു അലുമിനിയം ഫോയില്‍ കൊണ്ടു
അടച്ചിരുന്നു. കുടം തുറന്നു നോക്കാന്‍ രാക്ഷസ്സന്‌ ഭയം തോന്നി.

ഇനി ആരെങ്കിലും വല്ല കൂടോത്രം ചെയ്യതതാവുമോ...ഈശ്വാരാ.....
പണ്ട്‌ കാട്ടില്‍ നിന്നും കിട്ടിയ ഒരു മുട്ട കഴിച്ച്‌ ഒരാഴ്ച്ചയോളം കിടപ്പിലായതും ഓര്‍ത്തു.

എന്തായാലും കുടം തുറന്നു നോക്കാന്‍ തന്നെ മൂപ്പിലാന്‍ തീരുമാനിച്ചു. മെല്ലെ
കുടത്തിനു മുകളിലെ അലുമിനിയം ഫോയില്‍ നീക്കിയപ്പോല്‍....ആ
കുടത്തിനുള്ളില്‍ നിന്നും അതിവേഗത്തില്‍ പുകയുയര്‍ന്നു. ആ പരിസരമാകെ
പുക നിറഞ്ഞു. കണ്ണടച്ചു നിന്ന രാക്ഷസ്സന്‍ അല്‌പ്പനേരം കഴിഞ്ഞ്‌ കണ്ണ്‌ തുറന്നു.

അയാള്‍ അത്‌ഭുതപ്പെട്ടു പോയി...മുന്നിലതാ ഒരു സ്ത്രീ രൂപം...
സുന്ദരിയായ ഒരു സ്ത്രീ.

മുന്നില്‍ നില്‍ക്കുന്ന രാക്ഷസ്സനെ കണ്ട ആ യുവതി തെല്ലൊന്ന്‌
ഭയന്നെങ്കിലും...അത്‌ പുറത്ത്‌ കാട്ടാതെ അവള്‍ രാക്ഷസ്സനോട്‌ ചോദിച്ചു.....
രാക്ഷസ്സാ...ഞാനിപ്പോ എവിടെയാണ്‌..?? ഇത്‌ ഏതാ സ്ഥലം..??

ഹേയ്‌ പേടിക്കേണ്ടാ...ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ല..ഇത്‌ ബ്ലോഗ്ഗു കാടാണ്‌.....ഇവിടെ മനുഷ്യവാസമില്ല...

രാക്ഷസ്സാ...താങ്കള്‍ ഇവിടെ എങ്ങിനെ എത്തി..?
അതൊരു വലിയ കഥയാണ്‌..അതിരിക്കട്ടെ നിങ്ങളെങ്ങിനെ ഈ കുടത്തിലായി...?

ഒരിക്കല്‍ ഞാന്‍ എന്റെ കാമുകനുമൊത്ത്‌ സവാരിക്കിറങ്ങിയതായിരുന്നു.
യാത്രയില്‍ വഴി തെറ്റി ഞങ്ങള്‍ ഒരു കാട്ടിലക്കപ്പെട്ടു. രക്ഷപ്പെടാനുള്ള വഴിയും
തേടി കാട്ടിലൂടെ നടന്ന സമയത്ത്‌ ഒരു മന്ത്രവാദിയുടെ കൈയിലക്കപ്പെട്ടു.
മന്ത്രവാദിയെ ആക്രമിക്കാന്‍ ശ്രമിച്ച എന്റെ കാമുകനെ ആ മന്ത്രവാദി എന്തോ
ഒരു മന്ത്രം ചൊല്ലി അപ്രത്യക്ഷനാക്കി.


എന്നിട്ട്‌ എന്നെയും കൊണ്ടയാള്‍ അയാളുടെ മലമുകളിലുള്ള വീട്ടിലേക്ക്‌ നടന്നു.
എന്നെ അയാളുടെ വധുവാക്കാനായിരുന്നു പുറപ്പാട്‌.
ഞാന്‍ ജീവന്‌ തുല്യം സ്നേഹിക്കുന്ന എന്റെ കാമുകനെയല്ലാതെ വേറെ
ആരെയും ഞാന്‍ വരനായി സ്വീകരിക്കില്ല എന്ന എന്റെ കടുംപിടുത്തം
മന്ത്രവാദിയെ ദേഷ്യംപിടിപ്പിച്ചു. അയാളെന്നെ ഇരുട്ട്‌ മുറിയിലടച്ചു. ഒരിക്കല്‍ തന്നെ രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ആ ഇരുട്ട്‌ മുറിയില്‍ കഴിഞ്ഞു കൂടി.

തന്നോട്‌ ദയ തോന്നിയ മന്ത്രവാദിനിയുടെ ഒരു സേവകന്‍ ഒരു രാത്രിയില്‍
എന്നെ ഇരുട്ട്‌മുറിയില്‍ നിന്നും തുറന്ന്‌ വിട്ട്‌ രക്ഷപ്പെട്ടോളാന്‍ പറഞ്ഞു.

അവിടെ നിന്നും പുറത്ത്‌ കടന്ന നേരം മുന്നില്‍ മന്ത്രവാദി.
അരിശം മൂത്ത മന്ത്രവാദി സേവകനെ എന്റെ മുന്നിലിട്ട്‌ വെട്ടികൊന്നു. എന്നിട്ട്‌ പറഞ്ഞു...
ഇനി നീ രക്ഷപ്പെടാന്‍ പാടില്ല.

പിന്നീട്‌ ഒന്നും ഓര്‍മ്മയില്ല....ഇതാണ്‌ സംഭവിച്ചത്‌...
തന്റെ മുന്നില്‍ നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന രാക്ഷസ്സനെ കണ്ട്‌
അത്‌ഭുതത്തോടെ ആ സ്ത്രീ ചോദിച്ചു..

രാക്ഷസ്സാ...താങ്കള്‍ എന്തിനാണ്‌ കരയുന്നത്‌..??
ഹേയ്‌ യുവതി നിങ്ങളുടെ ചൂണ്ട്‌ വിരല്‍ കൊണ്ട്‌ എന്റെ നെറുകയിലെന്ന്‌ തടവിയാലും.....
ആ സ്ത്രീ രാക്ഷസ്സന്റെ അടുത്ത്‌ ചെന്ന്‌ തന്റെ ചൂണ്ട്‌വിരല്‍ കൊണ്ട്‌
നെറുകയില്‍ മെല്ലെ തലോടി....

പെട്ടെന്ന്‌ രാക്ഷസ്സന്‍ നിന്നയിടം പുകചുരുളുകള്‍ നിറഞ്ഞു...
യുവതി ആശ്ചര്യത്തോടെ നോക്കി നില്‍ക്കുബോല്‍ മുന്നില്‍ രാക്ഷസ്സന്‍ നിന്ന
സ്ഥലത്ത്‌ സുന്ദരനായ ഒരു യുവാവ്‌. അവള്‍ അല്‍ഭുതപ്പെട്ടു...ഈശ്വരാ തന്റെ കാമുകനാണല്ലോ മുന്നില്‍ നില്‍ക്കുന്നത്‌...അവള്‍ ആ യുവാവിനെ ആലിഗനം ചെയ്യ്‌ത്‌ കൊണ്ട്‌ പറഞ്ഞു....


പ്രിയനേ...ഇത്‌ അങ്ങേയുടെ പ്രിയതമയാണ്‌
അതെ പ്രണയിനി.... എല്ലാം ഞാന്‍ മനസിലാക്കുന്നു...
അങ്ങേക്ക്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ പറയൂ...

പ്രിയേ...അന്ന്‌ ആ മന്ത്രവാദി എന്നെ തല്‍ക്കാലത്തേക്കൊന്ന്‌ വാനിഷ്‌
ചെയ്യുകയായിരുന്നു. നിങ്ങളവിടെ നിന്നും പോയ നിമിഷത്തില്‍ തന്നെ ഞാന്‍
പ്രത്യക്ഷനായി..നിങ്ങളെയും അന്വേഷിച്ച്‌ അവസാനം ഞാന്‍ ആ മന്ത്രവാദിയുടെ വീടിന്‌
മുന്നിലെത്തി. എന്നെ കണ്ടപ്പാടെ അയാള്‍ വീണ്ടുമൊരു മന്ത്രം ചൊല്ലി
രാക്ഷസ്സന്റെ രൂപത്തിലാക്കി. ഏതെങ്കിലുമൊരു സ്ത്രീ എന്റെ നെറുകയില്‍
തൊട്ടാല്‍ പഴയ രൂപം തിരിച്ച്‌ കിട്ടുമെന്നും പറഞ്ഞു. രാക്ഷസ്സന്റെ രൂപം
തന്നെങ്കിലും രാക്ഷസ്സന്റെ ശക്തിയില്ലായിരുന്നു..
അല്ലെങ്കില്‍ ഞാന്‍ ആ ചെക്കുത്താനെ കൊന്ന്‌ നിന്നെ രക്ഷിക്കുമായിരുന്നു.

ഈ സംസാരമെല്ലാം കേട്ട്‌ രണ്ട്‌ കണ്ണുകള്‍ ഇവരെ കാട്ടിനുള്ളില്‍ നിന്നും
ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കരിയിലകള്‍ ചവിട്ടി ഒരു അലര്‍ച്ചയോടെ അവരുടെ
മുന്നിലേക്ക്‌ മന്ത്രവാദി ഒരൊറ്റ ചാട്ടം. യുവതിയെ കൈപിടിയിലാക്കിയ മന്ത്രവാദി ആ യുവാവിന്‌ നേരെ മന്ത്രം ചൊല്ലാന്‍ തുടങ്ങും മുമ്പേ അയാള്‍ കാട്ടിനുള്ളിലേക്ക്‌ ഓടി മറഞ്ഞു.

സ്വന്തം ജീവന്‍ രക്ഷിക്കാനോടുന്ന തന്റെ പ്രിയനോട്‌ അവള്‍ക്ക്‌ ലജ്ജ തോന്നി.
ഇതിലും ഭേദം ഈ മന്ത്രവാദിയോടൊത്ത്‌ കഴിയുന്നതാ...യാതൊരു എതിര്‍പ്പും കാണിക്കാതെ അവള്‍ മന്ത്രവാദിക്കൊപ്പം നടന്നു നീങ്ങി.


പെട്ടന്ന്‌ ഒരു വലിയ ശബ്ദം കേട്ടു...ഒപ്പം അലര്‍ച്ചയോടെ താഴേക്ക്‌
നിലംപതിക്കുന്ന മന്ത്രവാദിയും...അവള്‍ ഭയത്തോടെ തിരിഞ്ഞ്‌ നോക്കിയപ്പോല്‍
അതാ തന്റെ പ്രിയ കാമുകന്‍ കൈയിലൊരു ' എ.കെ.47 ' നുമായി നില്‍ക്കുന്നു.

ഒരു നിമിഷത്തേക്ക്‌ തന്റെ പ്രിയനെ തെറ്റിദ്ധരിച്ചതില്‍ അവള്‍ക്ക്‌ നിരാശ
തോന്നി....പ്രിയതമന്റെ മാറിലേക്ക്‌ തലയമര്‍ത്തി കൊണ്ടവള്‍
ചോദിച്ചു....എവിടുന്ന്‌ ഒപ്പിച്ചു ഈ കുന്ത്രാണ്ടം...


ഒരിക്കല്‍ ബാജിയുടെ കഥയിലെ രാക്ഷസ്സനെ തേടി വന്ന ഹെലികോപ്പ്‌ടര്‍ ഇത്‌
വഴി കടന്ന്‌ പോയപ്പോല്‍ താഴേക്ക്‌ വീണതാണ്‌. ചുമ്മ എടുത്ത്‌
വെച്ചു...ഇന്നതൊരു ഉപകാരമായി...അന്ന്‌ ബാജിയുടെ കഥയില്‍
ഹെലികോപ്പ്‌ടര്‍ വന്നിലായിരുന്നെങ്കില്‍...ഓ ആലോച്ചിക്കാന്‍ പോലും വയ്യാ...

പിന്നീട്‌ ഏറെ കാലമവര്‍ സസന്തോഷത്തോടെ ആ കാട്ടില്‍ വസിച്ചു.
പക്ഷേ..ബാജിയുടെ രാക്ഷസ്സന്‌ എന്ത്‌ സംഭവിച്ചു..അത്‌ ഇന്നും ഒരു
ദുരൂഹതയായി തുടരുന്നു.


ഈ കഥയുടെ ജനനം ബ്ലോഗ്ഗിലെ ബാജിയുടെയും... സിമിയുടെയും രാക്ഷസ്സ
കഥകളില്‍ നിന്നുള്ള പ്രചോദനം.



നന്‍മകള്‍ നേരുന്നു