Thursday, 29 November 2007
കുഞ്ഞിമണി കവിതകള്‍
----- ഉണ്ണി -----
ഉണ്ണിയെന്നൊരുണ്ണി
കാണാനെന്തൊരു ഭംഗി
ഉണ്ണിയെന്നൊരുണ്ണി
ഉണ്ണാന്‍ കേമനുണ്ണി
ഉണ്ണിയെന്നൊരുണ്ണി
കവിളിലുണ്ടൊരുണ്ണി
കവിളിലുള്ളൊരുണ്ണി
കാണാനെന്തു ഭംഗി
----- കറുപ്പാണ്ണേ.. -------
കറുപ്പാണേ കറുപ്പാണേ
ആനക്ക് നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
കാക്കക്ക് നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
കണ്‍മണിക്ക് നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
നിഴലിന് നിറം കറുപ്പാണേ
കറുപ്പാണേ കറുപ്പാണേ
കരിവണ്ടിന്‍ നിറം കറുപ്പാണേ
കറുപ്പാണേയിത് കറുപ്പാണേ
ഏഴഴക്കുള്ളൊരു നിറമാണേ...
----------- ആലില ----------------
ആ മനയിലൊരു മന
ഒരു മനയതിലൊരു മരം
ഒരു മരമതൊരാല്‍ മരം
ഒരു മരമതൊരാല്‍മരത്തില്‍
ഒരിലയതൊരാലിലാ...
നന്‍മകള്‍ നേരുന്നു
Subscribe to:
Post Comments (Atom)
25 comments:
അല്ല ഇതിനൊക്കെ കുഞ്ഞിമണി കവിതകള്‍ എന്ന് പറയാമോ
..എന്തായാലും ഏതെങ്കിലുമൊരു ഗണത്തില്‍പ്പെടുത്തി...മാനം രക്ഷികൂ...
ഈ കുഞ്ഞി കുഞ്ഞി കബിതകള്‍ക്ക് ഒരിത്തിരി ബല്യ കമാന്‍റ്റ് കിട്ടണം
അല്ലെങ്കില്‍ ഞാന്‍ കുഞ്ഞായ് പോവും :)
ഞാന്‍ തന്നെ പാടിയ ഇതിന്റെ ഓഡിയോ സീഡി ലഭ്യമാണ്
ബന്ധപ്പെടുക..പാടി തരാം
പാട്ട് കേട്ട് കുഞ്ഞുങ്ങള്‍ ഉറക്കമുണര്‍ന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല...മുന്‍കൂര്‍ ജാമ്യം.
ഉണ്ണീ...
നീ മിടുക്കനാണ്ട്ടോ...
ബാലവാടീല് വന്നുതുടങ്ങിയിട്ട് വന്നു തുടങ്ങിയിട്ട് രണ്ട് ദിവസമായുള്ളെങ്കിലും
പഠിപ്പിച്ചുവിട്ട മൂന്നു പാട്ടും പഠിച്ചോണ്ട് വന്നില്ലെ..
(രണ്ടാമത്തേത് പാട്ടാണൊ അതൊ മുദ്രാവാക്യമോ?)
നാളെ വരുമ്പോ
കാക്കേ കാക്കേ കൂടെവിടെ
പഠിച്ചോണ്ട് വരണംട്ടോ...
ഇജ്ജ് മനസ്സ് ബേജാറാക്കണ്ട, കെടക്കട്ടെ ഞമ്മട വക ഒരു കമന്റ്.. ന്താ, ഉസാറായില്യേ...
;)
ഉപാസന
ബാലരമയൊക്കെ പിന്നേം വായിക്കാന്‍ തോന്നുന്നു ഇതു കാണുന്പോ... :-)
കുഞ്ഞുണ്ണി മാഷ് പോയില്ലേ!
കുഞ്ഞുണ്ണിക്കവിതകള്‍ക്കു പകരം
ഇനി കുഞ്ഞുമണികവിതകളാവട്ടെ..
മന്‍സൂറിന്റെ കുഞ്ഞിമണിക്കവിതകള്‍ വായിച്ചിട്ട് എനിക്കു ചിരിയടക്കാന്‍ വയ്യ :) അല്ല, ഇത് എന്തിനുള്ള പുറപ്പാടാ ..? കഴിഞ്ഞ പോസ്റ്റ് വായിച്ചപ്പോള്‍ അത് മൊത്തം കരച്ചിലായിരുന്നു..!
ഞാന്‍ മന്‍സൂറിന്റെ കരച്ചിലു മാറ്റാന്‍ എന്നതാ ഒരു പോംവഴി എന്നാലോചിച്ച് നടക്കുവാരുന്നു. അപ്പോ, ദാ, നട്ടപ്പാതിരായ്ക്ക് സൂര്യനുദിച്ചത് പോലെ ഒരു കുഞ്ഞുമണിപ്പോസ്റ്റ് ! ആളു കൊള്ളാല്ലോ!
(എനിക്കൊരു സംശയം.. നമ്മുടെ അലിയാണോ ഈ പാട്ടൊക്കെ പഠിപ്പിച്ചു വിടുന്നെ? അതോ രണ്ടുപേരും ബാലവാടീല് ഒരേ ബഞ്ചിലാണോ ഇരിക്കുന്നെ?)
എന്തായാലും കുഞ്ഞിമണിക്കവിതകള്‍ എനിക്കിഷ്ടായീ..ട്ടോ.
പ്രിയ മന്സൂര്‍്ജി,
ഞാന്‍ ശരിക്കും ചിരിച്ചു... അല്ലാ, ചെറുപ്പത്തില്‍ രാഷ്ട്രീയതില്‍് ഉണ്ടായിരുന്നോ?
ഒന്നു ചിന്തിക്കൂ-
"കറുപ്പാണേ കറുപ്പാണേ
ആനക്ക് നിറം കറുപ്പാണേ"
ഞാന്‍ ഈ കവിതയ്ക്ക് ഈണം നല്കി കഴിഞ്ഞു ...
"ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്......"
എന്ന ഈണത്തില്‍് നിര്‍ത്തി നിര്‍ത്തി പാടൂ.
ഇനി കമന്റിനുള്ള സമ്മാനം പ്രഖ്യാപിക്കൂ.......
എനിയ്ക്കല്ലേ?
തമാശയാണ് കേട്ടോ. വിരോധം തോന്നരുത്...
മന്‍സൂര്‍ ഭായ്...
കുഞ്ഞുണ്ണിക്കവിതകള്‍ പോലെ...
:)
കുറുങ്കവിതകള്‍ ഇഷ്ടപ്പെട്ടു.
കുട്ടിപ്പാട്ടുകള്‍ നന്നായിട്ടുണ്ട്.
നെറ്റിലൊരു ബ്ലോഗ്,
ബ്ലോഗിലൊരു പോസ്റ്റ്,
പോസ്റ്റിനാദ്യം തേങ്ങ,
ഞാനോ നീയോ,
ഠോ..ഠോ..
ഇത് എന്റെ വക. ഹി ഹി.
മന്‍സൂര്‍ ഭായ്..
കുഞ്ഞുകവിത
മനസില്‍ കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ ബാക്കിയുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നു
ആശംസകള്‍
ഉണ്ണി കവിതകള്‍ കൊള്ളാം.:)
ബ്ലോഗ്ഗില്‍ കുഞ്ഞി പോസ്റ്റിട്ടു
കുഞ്ഞിമണികവിത പോസ്റ്റിട്ടു
കുഞ്ഞികുഞ്ഞി വരികളുമായി
കമന്‍റ്റുകളങ്ങിനെ വരുന്നുണ്ടേ
കമന്‍റ്റുകളൊക്കെ വാരിയെടുക്കാന്‍
ഞാനുമങ്ങ് വന്നോട്ടെ
കുഞ്ഞിവരികളാല്‍ കന്‍റ്റുകള്‍ ചൊല്ലിയ
കൂട്ടുക്കാരേ നന്ദി ..ഒരായിരമായിരം നന്ദി
നന്‍മകള്‍ നേരുന്നു
അലിഭായ്... ഞാന്‍ എല്ലാ പാട്ടും പഠിച്ചില്ലേ... ഇനി എന്ന എന്നെ റിയാലിറ്റി ഷോയില്‍ ചേര്‍ക്കുന്നത്..??
എസ്.എം.എസ് ചോദിക്കാന്‍ കൊതിയായി..
മുരളിഭായ് ഇങ്ങള ബര്‍ത്താനം കണ്ടാലാണ് ഞമ്മക്ക് മനസ്സിന് ലേസം സമാധാനം...സന്തോസമായി ട്ടോ...
ഉപാസന..നന്ദി
മിനീസ്.... ബാലരമ...പൂമ്പാറ്റ....എല്ലാം നല്ല ഓര്‍മ്മകള്‍ അല്ലേ
തീരങ്ങള്‍....നന്ദി
സ്നേഹതീരം...നന്ദി...സ്നേഹിത....എന്റെ നൊമ്പരങ്ങളില്‍ ഒരല്‍പ്പം സാന്ത്വനം ഞാന്‍ തന്നെ കാണുന്നു... കൂട്ടിനാരുമില്ലല്ലോ....ഈ പ്രവാസഭൂമിയില്‍ എല്ലാരും സാന്ത്വനം തേടുന്നവര്‍...അതിലൊരാളായി ഞാനും
ശ്രീ വല്ലഭന്‍... ഇവിടെ വിരോധം എന്നൊന്നില്ല
എവിടെ സ്നേഹം മാത്രം.... എല്ലാം തമാശയായിറ്റാണ് ഞാന്‍ കാണുന്നത് , കാരണം ഈ അക്ഷരങ്ങളിലൂടെയുള്ള പരിചയങ്ങള്‍ എത്ര നാള്‍ ....അറിയില്ലല്ലോ...അഭിപ്രായങ്ങള്‍ക്ക് നന്ദി
ശ്രീ...നന്ദി
വാല്‍മീകി...നന്ദി
സൂ ചേച്ചി..... സന്തോഷം നന്ദി
ക്രിസ്‌വിന്‍...നന്ദി സ്നേഹിത
വേണുജീ... ബഹുത് ബഹുത് ഷുക്രിയാ....മെഹര്‍ബാനി
എഴുത്തുകാരി...നന്ദി
നന്‍മകള്‍ നേരുന്നു
നന്നായി കുഞ്ഞൂ.. മന്‍സു കവിതകള്‍..;)
പ്രയാസി...കൂട്ടുക്കാരാ.....
കുഞ്ഞിമണികവിത നിനക്കിഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
എന്നെ കുഞ്ഞാക്കല്ലേ പഹയാ.....ഞാന്‍ നിന്റെ ഇക്കയല്ലേ... :)
നന്‍മകള്‍ നേരുന്നു
നന്നായി ..
ഇന്ന് സന്തോഷായി
മന്‍സൂ നല്ലാ മര്‍മം അല്ല നര്‌മം!!
നന്നായി ആ ചിരി
തിരിച്ചു കൊണ്ടു വന്നത്...
മന്‍സു നീയും
ചിരിക്കു ചിരിപ്പിക്കു!!
മന്‍സൂര്‍ ഭായ്,
കുഞ്ഞുണ്ണീമാഷുടെ കവിതകള്‍ പോലെ
മനോഹരമായിരിയ്കുന്നു.
ഉണ്ണിക്കവിത കൊള്ളാല്ലോ
മാണിക്യം... ചിരിച്ച് എന്ന് കേട്ടപ്പോല്‍ മനസ്സിനൊരു സന്തോഷം...നന്ദി
ഹരിശ്രീ...നന്ദി സ്നേഹിത
മയില്‍പീലി.... നന്ദി
നന്‍മകള്‍ നേരുന്നു
കുഞ്ഞിമണിക്കവിതകള്‍ രസായിരിക്കണൂ.
ഹായ് ഹായ് ഹായ് ബാലരമ പൂമ്പാറ്റ ഉണ്ണികുട്ടന്‍ ബോബനും മോളീയും ഇതൊക്കെ വിലയ്ക്കെടുത്തൊ..
ഹഹഹ ഇനി കുഞ്ഞുമണിക്കവിതയും ആകാം കെട്ടൊ നയിസ് മന്‍സൂര്‍ഭായ്
മന്‍സൂര്‍, ഇതിന്നേ കണ്ടുള്ളൂ.
നന്നായിട്ടുണ്ട് കേട്ടോ
Post a Comment