Friday, 14 December 2007

നീര്‍മിഴിപൂക്കളുടെ ഓര്‍മ്മകളിലൂടെ

ഒട്ടനവധി ബ്ലോഗ്ഗുകള്‍ കലാലയ ഓര്‍മ്മകള്‍ നമ്മളുമായ്‌ പങ്ക്‌ വെച്ചിട്ടുണ്ടെങ്കിലും..കടന്നുപോയ കലാലയ യാത്രകളിലെ ഓരോ നിമിഷവും ഇന്നും മനസ്സില്‍ സൂക്ഷിച്ചു വെക്കുന്ന...ആ ഓര്‍മ്മകള്‍ സത്യസന്ധമായി ബ്ലോഗ്ഗിലൂടെ എഴുതുന്ന ശ്രീ എന്ന ബ്ലോഗ്ഗര്‍ നീര്‍മിഴിപൂക്കള്‍ എന്ന ബ്ലോഗ്ഗിലൂടെ ഏറെ ദൂരം പിന്നിടുന്നു.

നാലാം ക്ലാസ്സില്‍ വെച്ചു തുടങ്ങിയ ഒരു സ്നേഹബന്ധം തന്‍റെ പ്രിയ സ്നേഹിതന്‍ സുനിലുമായി ഇന്നും തുടരുന്നു. അങ്ങിനെ ഒട്ടനവധി കൂട്ടുക്കാര്‍.

കലാലയ ജീവിതം എന്നും ഒരു ഹരമായിരുന്നു ശ്രീക്ക്‌. കൂട്ടുക്കാരെ സമ്പാദിക്കുക ശ്രീയുടെ ഒരു നല്ല ശീലമായിരുന്നു. പക്ഷേ ഒരാളെ ശരിക്കും മനസ്സിലാക്കിയ ശേഷമേ കൂട്ടുക്കാരനായി കാണു എന്നൊരു ശീലമുണ്ട്‌. അങ്ങിനെയാണ്‌ ഉപാസന എന്ന സുനിലും ശ്രീക്ക്‌ പ്രിയപ്പെട്ടവനാക്കുന്നത്‌.

അതു കൊണ്ടായിരിക്കാം ശ്രീയുടെ കലാലയ ജീവിത കഥകളില്‍ മിക്കയിടത്തും കണ്ണന്‍ തെളിയുന്നത്‌. വളരെ മിതഭാഷിയായ ശ്രീയെ കൂട്ടുക്കാരെ പോലെ തന്നെ അദ്ധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു. കൂട്ടത്തില്‍ ശ്രീയെ ഒരുപ്പാടിഷപ്പെടുന്ന കുറച്ച്‌ പെണ്‍കുട്ടികളും.

പ്രണയം ശ്രീയുടെ കണ്ണുകളിലാണെന്ന്‌ ഒരിക്കല്‍ ഒരു പെണ്‍കുട്ടി അവനോട്‌ പറഞ്ഞുവത്രെ. ഒരു പക്ഷേ ശരിയായിരിക്കാം. മുഖത്ത്‌ എപ്പോഴും ഒരു ചെറു പുന്ചിരി കാത്ത്‌ സൂക്ഷിക്കുന്ന ശ്രീയുടെ കണ്ണുകള്‍ക്ക്‌ എന്തോ ഒരു പ്രത്യേകതയുണ്ടെന്ന്‌ എനിക്കും തോന്നിയിട്ടുണ്ട്‌. ഒന്ന്‌ സൂക്ഷിച്ച്‌ നോകിയാല്‍ പിന്നെ അവനോട്‌ കള്ളം പറയുക പ്രയാസം.
അത്‌ കൊണ്ട്‌ തന്നെ കൂട്ടുക്കാര്‍ ഒപ്പിക്കുന്ന വേലത്തരങ്ങളൊക്കെ ശ്രീയുടെ മുന്നില്‍ അവര്‍ ഏറ്റു പറയുമായിരുന്നു. നല്ല അച്ചടക്കമുള്ള കുട്ടി എന്ന ഖ്യാതിയും ശ്രീക്ക്‌ അദ്ധ്യപകരുടെയിടയിലുള്ളത്‌ കൊണ്ട്‌ കുരുത്തകേടുകളില്‍ ശ്രീ പെടാറില്ല.

ഇടക്കിടക്ക്‌ ക്ലാസ്സ്‌ റുമുകളില്‍ സന്ദര്‍ഭത്തിനനുസരിച്ച്‌ ഫലിതം പറയാന്‍ മിടുക്കനായിരുന്നു ശ്രീ. എല്ലാത്തിനും പ്രോത്‌സാഹനമായി ഒപ്പം സുനിലും.

ഇടക്കിടക്ക്‌ സുനിലുമായി ചില സൌന്ദര്യപിണക്കങ്ങള്‍ സാധാരണയായിരുന്നു.
പക്ഷേ അതൊക്കെ മറന്ന്‌ വീണ്ടുമവര്‍ ഒന്നാവും. മിക്കപ്പോഴും ഈ പിണക്കത്തിന്‌
അന്ത്യം കുറിക്കുന്നത്‌ ശ്രീ മുന്‍കൈയെടുത്താവും.

എന്തായാലും ഇന്നും അവരുടെ സ്നേഹബന്ധം യാതൊരു പിണക്കങ്ങളുമില്ലാതെ ശക്തമായി
തുടരുന്നുവെന്നത്‌ സന്തോഷകരം.

ഒരു സ്നേഹിതന്‍ പറഞ്ഞാണ്‌ ശ്രീ ബ്ലോഗ്ഗിനെ കുറിച്ചറിയുന്നത്‌.. അങ്ങിനെ ബ്ലോഗ്ഗുകളിലൂടെയുള്ള
യാത്രയില്‍ മനസ്സിലൊരു ആഗ്രഹം, സ്വന്തമായി ഒരു ബ്ലോഗ്ഗ്‌ തുടങ്ങണമെന്ന്‌. അങ്ങിനെ ബ്ലോഗ്ഗിന്‍റെ പണിപൂര്‍ത്തിയാക്കി. ഇനി ഒരു പേരിടണം ശരി ശ്രീയുടെ ലോകം..അല്ലെങ്കില്‍ വേണ്ടാ ഇങ്ങിനെയുള്ള പേരുകള്‍ ഒത്തിരിയുണ്ട്‌ ബ്ലോഗ്ഗില്‍. അങ്ങിനെ ഏറെ നേരത്തെ ആലോച്ചനക്ക്‌ ശേഷം നീര്‍മിഴിപൂക്കള്‍ എന്ന പേരുമായി ബ്ലോഗ്ഗില്‍ അങ്കം കുറിച്ചു.


ആദ്യ പോസ്റ്റ്‌...ജനുവരി 24 ന്‌ തുടക്കം.

തന്‍റെ കൂട്ടുക്കാരെ നഷ്ടമാകുബോല്‍ അതിലുണ്ടാക്കുന്ന ദുഃഖമാണ്‌ ശ്രീയുടെ ആദ്യ പോസ്റ്റിന്‍റെ തുടക്കം. ഒരിക്കലും സൌഹാര്‍ദങ്ങള്‍ നഷ്ടമാക്കരുത്‌ എന്ന ചിന്തയില്‍ നിന്നും ഉരിതിരിയുന്ന പോസ്റ്റ്‌...ഇവിടെ ഒന്നിക്കാന്‍ ഓര്‍മ്മപെടുത്തുന്നു.

സൌഹൃദങ്ങള് നശിക്കുന്നതെങ്ങനെ?
ഈ പോസ്റ്റിലെ അവസാന വാക്കുകള്‍ ഇങ്ങിനെ...
നമുക്ക് നമ്മുടെ സൌഹൃദങ്ങള്‍‌ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം...
നമുക്കും നമ്മുടെ സുഹൃത്തുക്കള്‍‌ക്കും ഇടയില്‍‌ അകലം ഇല്ലാതിരിക്കട്ടെ

കലാലയജീവിതത്തിലെ രസകരങ്ങളായ കഥകളുമായി ശ്രീ ബ്ലോഗ്ഗിലേക്ക്‌ കടന്നു വന്നപ്പോല്‍... ശ്രീയുടെ ഈ
ബ്ലോഗ്ഗ്‌ കണ്ട സുഹൃത്തുകള്‍ വളരെയധികം
പ്രോത്‌സാഹനം നല്‍കി. ആ സ്നേഹിതരുടെ പ്രോത്‌സാഹനം അവനും ആവേശമായി...തുടര്‍ന്ന്‌
എഴുത്തിലേക്ക്‌ ശ്രദ്ധ തിരിച്ചു.

ഇടക്ക്‌ കവിതകളില്‍ കൈ വെച്ചെങ്കിലും കഥയിലേക്ക്‌ തന്നെ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. സ്കൂല്‍...കോളേജ്‌ കാലങ്ങളിലെ ഓരോ കാലഘട്ടവും അവന്‍റെ രചനകളിലൂടെ പിറവി കൊണ്ടു. ഓരോ പോസ്റ്റുകളും നല്ല നിലവാരം പുലര്‍ത്തി. ഒപ്പം എഴുത്തിലെ ലളിതമാര്‍ന്ന ശൈലിയും..അവതരണത്തിലെ മികവും ശ്രീയുടെ ബ്ലോഗ്ഗില്‍ വായനക്കാരെ നിറച്ചു.

ഇതിനിടയില്‍ ഒരു തണുത്ത വെളുപ്പാന്‍ കാലത്തെ പ്രണയം പൂത്തതും.. ഒരു മഞ്ഞുള്ള രാത്രി പോലെ വിടര്‍ന്നൊരാ പ്രണയം കൊഴിഞ്ഞതും ഇന്നും ഓര്‍മ്മകളിലെ മധുരമുള്ള നൊമ്പരങ്ങളായ്‌ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നു.

ക്യാമ്പിലെ രസകരങ്ങളായ കഥകള്‍ കേട്ടിരിക്കാന്‍ നല്ല സുഖമുള്ള അനുഭവങ്ങളായിരുന്നു. ആക്കാലത്ത്‌ കൂട്ടുക്കാരോടൊപ്പം കാണിച്ചു കൂട്ടിയ കാര്യങ്ങള്‍ വായനക്കാരെ ചിരിപ്പിച്ചു.
ഓര്‍മ്മകളില്‍ ഒരു നിമിഷം , ഭ്രാന്ത്‌ , ഒരുകുറ്റബോധത്തിന്‍റെ കഥ, എന്‍റെ പൊതു വിജ്ഞാനം എന്ന അനുഭവത്തില്‍ ...ലോകത്തിലെ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഒട്ടകമെന്ന്‌ ഉത്തരകടലാസ്സിലെഴുതി ശ്രീ ടീചറെ മാത്രമല്ല ചിരിപ്പിച്ചത്‌ നമ്മളെയുമായിരുന്നു.

പവനായി ശവമായതും , ശശി ച്ചേട്ടനും കല്ലുവും പിന്നെ വീണയും , പാവം കള്ളനുമെല്ലാം കലാലയ ജീവിതത്തെ ചുറ്റി കിടക്കുന്ന കഥകള്‍ തന്നെയായിരുന്നു. കഥകളുടെ തലകെട്ടുകളില്‍ എല്ലാം ' ഒരു ' കൂട്ടി ചേര്‍ക്കുന്ന വ്യത്യസ്തമായ സ്വഭാവം ഒരു പക്ഷെ ആരും ശ്രദ്ധിച്ചിരിക്കില്ല..
ഒരു പക്ഷെ ഒന്നിലെങ്കില്‍ ഒന്നുമില്ല എന്ന സൂചനയാവാം അത്‌.

സ്ഥിരമായി ബ്ലോഗ്ഗിലിടുന്ന ഓരോ പോസ്റ്റിനും ഈമെയില്‍ വഴി അഭിപ്രായങ്ങള്‍ കിട്ടാറുണ്ട്‌. പക്ഷേ അതിലൊരു ഈമെയില്‍ ശ്രീയെ വല്ലാതെ സ്വാധീനിച്ചു.

തന്‍റെ എഴുത്തിലെ കൊച്ചു കൊച്ചു തെറ്റുകള്‍ സസൂക്ഷമം ചൂണ്ടി കാണിക്കുകയും പറയാന്‍ വിട്ടു പോയതു ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ആ മെയിലിന്‍റെ പിന്നിലെ കൈകള്‍ ആരെന്നറിയാന്‍ അവന്‍ വല്ലാതെ കൊതിച്ചു.

മെയിലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ദിവസേനെ ഒഴുകി കൊണ്ടിരുന്നു. ആ ബന്ധം പ്രണയമായി മാറുന്നു. തന്‍റെ ചിന്തകളോട്‌ സമാന ചിന്ത പ്രകടിപ്പിക്കുന്ന ആ ഈമെയില്‍ പ്രണയിനിയെ ശ്രീക്കും ഒരുപ്പാടിഷടമായി.
ഒരിക്കല്‍ നേരില്‍ കാണാനുള്ള മോഹം ശ്രീ മെയിലിലൂടെ അറിയിച്ചപ്പോല്‍ അവളും സമ്മതം മൂളി.

തന്‍റെ പത്താം ക്ലാസ്സ്‌ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ നായര്‍ സമാജം സ്‌കൂളായിരുന്നു അവള്‍ തെരഞ്ഞെടുത്തത്‌, അവിടെ എങ്ങിനെയറിയാമെന്ന ചോദ്യത്തിന്‌ കഥകളിലൂടെ വായിച്ചറിഞ്ഞു എന്ന മറുപടിയായിരുന്നു അവള്‍ നല്‍കിയത്‌.

അങ്ങിനെ ഒരവധിക്കാലത്ത്‌ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌ ശ്രീ നായര്‍സമാജം സ്കൂളില്‍ എത്തി. തന്‍റെ കഥകളെ പ്രണയിച്ച..തന്നില്‍ പണ്ടെന്നോ കൊഴിഞ്ഞു പോയ പ്രണയം തിരികെ തന്ന ആ ഈമെയില്‍ പ്രണയിനിയെ കാണാന്‍ അവന്‍റെ മനസ്സ്‌ വെമ്പല്‍ കൊണ്ടു.

സ്‌ക്കൂള്‍ പരിസരങ്ങളിലൊന്നും അവളെ കണ്ടില്ല. ഇനിയും വന്നില്ലേ....അതോ തന്നെ ആരോ കളിപ്പിച്ചതാണോ..??
ഈശ്വര ഇതിന്‌ മുന്‍പ്പ്‌ ഇതു പോലെ തന്നെ ഈമെയിലിലൂടെ പ്രണയിച്ച ജോബിയെ മനസ്സിലോര്‍ത്തു.
പക്ഷേ അങ്ങിനെയാവാന്‍ വഴിയില്ല..കാരണം പലതാണ്‌. ഒരിക്കല്‍ ക്യാമിലൂടെ കണ്ടിട്ടുമുണ്ട്‌.
ഇല്ല അവള്‍ വരും തീര്‍ച്ച. പണ്ട്‌ പത്താം ക്ലാസ്സ്‌ ഉണ്ടായിരുന്ന ഭാഗത്ത്‌ പുതിയ കെട്ടിടം ഉയര്‍ന്നിരിക്കുന്നു. ഇടവേളകളില്‍ ഇരിക്കാറുള്ള സ്റ്റേജിന്‍റെ ഭാഗത്തേക്ക്‌ നടന്നു..

പണ്ട്‌ പ്രണയം പറയാന്‍ വൈകി പോയ പാര്‍വ്വതിയായിരിക്കുമോ.....ഒന്നും മനസ്സിലാകുന്നില്ല.
സ്റ്റേജിന്‍റെ പിന്‍ഭാഗത്ത്‌ ഒരു ശബ്ദം..ശ്രീ തിരിഞ്ഞു നോകി....
അവന്‌ അവന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... അതെ

അവള്‍ തന്നെ......
ഒരിക്കല്‍ സ്‌കൂള്‍ ജീവിതത്തില്‍ ആദ്യമായി തന്‍റെ മനസ്സിന്‍റെ പടി വാതില്‍ കടന്നെത്തിയ പ്രണയപുഷ്പം...

ഒരുപിടി നീര്‍മിഴിപൂക്കള്‍ സമ്മാനമായി നല്‍കി അകലേക്ക്‌ മാഞ്ഞു പോയൊരാ പ്രണയപുഷ്പം തന്‍റെ മുന്നില്‍...ഇശ്വരാ സ്വപ്‌നമോ...സത്യമോ.....

ഇങ്ങിനെയൊക്കെ സംഭവിച്ചോ..അതോ..സംഭവിക്കുമോ...അറിയില്ല

ശ്രീയുടെ കലാലയ കഥകളിലൂടെ യാത്ര ചെയ്യ്‌തപ്പോല്‍
എന്‍റെ മനസ്സില്‍ ഇങ്ങിനെ ഒരു എഴുത്തിന്‍റെ ചിന്ത ജനനം കൊണ്ട്‌...

നീര്‍മിഴിപൂക്കളിലൂടെ ഇനിയുമൊട്ടേറെ കലാലയ കഥകള്‍ ജനിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

പ്രിയ സ്നേഹിതന്‍ ശ്രീക്കും നീര്‍മിഴിപൂക്കളിലൂടെ ഞങ്ങളുടെ മനസ്സില്‍ കടന്നു വന്ന
ഓരോ കഥാപാത്രങ്ങള്‍ക്കും നന്‍മകള്‍ നേരുന്നു.

28 comments:

മന്‍സുര്‍ said...

നീര്‍മിഴിപൂക്കള്‍ എന്ന ബ്ലോഗ്ഗും..അതിന്‍റെ ശില്‌പിയായ ശ്രീക്കും ....

എന്‍റെ മനസ്സില്‍ ഉണര്‍ന്നു വന്ന ഭാവന നിറഞ്ഞ ചില വരികള്‍ ഇവിടെ കുറിക്കുന്നു.

ബ്ലോഗ്ഗിലൂടെ പരിചയപ്പെട്ട ശ്രീയെ കുറിച്ച്‌ കൂടുതലൊന്നുമറിയില്ല.മനസ്സില്‍ ഇങ്ങിനെ തോന്നി..ഒരു മാജിക്കുകാരന്‍റെ ഊഹങ്ങള്‍ മാത്രം.. ഈ കുറിപ്പില്‍ വല്ല രീതിയിലും തെറ്റായി വല്ലതും എഴുതിയെങ്കില്‍ അറിയിക്കണമെന്ന അപേക്ഷയോടെ......നന്‍മകള്‍ നേരുന്നു

കുഞ്ഞന്‍ said...

മന്‍സൂര്‍...

അഭിനന്ദനങ്ങള്‍, ബ്ലോഗിനെ സജീവമായി നിലനിര്‍ത്തുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണു ശ്രീ.. ആ കൊച്ചനുജനും, പിന്നെ മന്‍സൂറിനും ഭാവുകങ്ങള്‍..!

ഏ.ആര്‍. നജീം said...

ഏവരുടെയും പ്രിയപ്പെട്ട ശ്രീ, ഈ തിരക്കിനിടയിലും സമയം കണ്ടെത്തി എല്ലാ ബ്ലോഗുകളും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുകയും എല്ലാവരോടും സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന അവനു കിട്ടിയ നല്ലോരു അംഗീകാരമാണ് ഇത്..

ശ്രീക്കും അവന്റെ കൂട്ടുകാരന്‍ സുനിലിനും പിന്നെ മന്‍സൂര്‍ ഭായ്ക്കും സ്‌നേഹത്തോടെ.....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അങ്ങനെ പവനായി ശവമായി..
നജീമിക്ക പറഞ്ഞപോലെ ഒരു സ്പെശ്വല്‍ താങ്ക്സ് ശ്രീയ്ക്ക്..
പിന്നെ എന്റെ മച്ചൂന്.
നിന്റെ ഓരത്ത് ഇനിയും സ്നേഹ സൌഹൃദങ്ങള്‍ മിന്നാമിന്നിയായ് പറന്നെത്തട്ടെ..
സ്നേഹത്തില്‍ പൊതിഞ്ഞ നിലാവില്‍ ചാലിച്ച സ്നേഹസൌഹൃദങ്ങള്‍ ആര്‍ത്തിരമ്പട്ടെ..
വേവലാതി ഏറുന്ന മനസ്സുകള്‍ക്ക് ഒരു സ്വാന്ത്വനമായി നിന്‍ സ്നേഹം ഒഴുകിയെത്തട്ടെ...
സസ്നേഹം സജി.!!

നാടോടി said...

മന്‍‌സൂര്‍,
ശ്രീക്കു പകരം ശ്രീ മാത്രം
നന്മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്രീക്കും മന്‍സൂറിക്കാക്കും അഭിനന്ദനങ്ങള്‍

CHANTHU said...

സഹജീവിയെ പരിഗണിക്കുന്നു എന്ന ഒരൊറ്റ കാര്യത്തിലൂടെ
ഞാന്‍ ശ്രീയെ ഇഷ്ടപ്പെടുന്നു. (അദ്ദേഹത്തെക്കുറിച്ച്‌ മറ്റൊന്നുമെനിക്കറിയില്ല)

ദിലീപ് വിശ്വനാഥ് said...

ഞാന്‍ ബൂലോകത്ത് ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് ശ്രീ. ഉപാസന എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്താണ്. മന്‍സൂറിക്ക എന്റെ ജ്യേഷ്ഠതുല്യനും. എല്ലാംകൂടി എന്റെ കുടുംബത്തെക്കുറിച്ച് ആരോ എഴുതിയതുപോലെ തോന്നി.

ബാജി ഓടംവേലി said...

നല്ല പോസ്‌റ്റ്
ബ്ലോഗ്ഗിലെ നിറസാന്നിദ്ധ്യം ശ്രീക്കും
മാന്ത്രികന്‍ മന്‍സൂറിനും
ആശംസകള്‍

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു അത്ഭുതം...ഇതിലെ 90% വിവരങ്ങളും കിറുകൃത്യമാണ്‍‌(ആ പ്രണയമൊഴികെ). ഇതെല്ലാം എങ്ങനെ??? നമിച്ചിരിക്കുന്നു, ഭായ്!!!

ബൂലോകത്തില്‍‌ എല്ലാവരും നന്നായി അറിയുന്ന ബൂലോക മാന്ത്രികന്‍‌ മന്‍‌സൂര്‍‌ ഭായുടെ മധുര നൊമ്പരങ്ങളിലെ എന്റെയും എന്റെ ബ്ലോഗിനെയും കുറിച്ചുള്ള ഈ പോസ്റ്റ് എന്നെ സംബന്ധിച്ചിടത്തോളം എനിക്കു ലഭിച്ച ഏറ്റവും വിലപ്പെട്ട അവാര്‍‌ഡുകളിലൊന്നിനു തുല്യമാണ്. ഈ വര്‍‌ഷാവസാനത്തിലെ ക്രിസ്തുമസ് നാളുകളില്‍ എനിക്കു കിട്ടിയ സമ്മാനമായി ഞാനിതു കണക്കാക്കുന്നു. അതായത് ഒരു വിലപ്പെട്ട ക്രിസ്തുമസ് സമ്മാനം.

മന്‍‌സൂര്‍‌ ഭായ്‌ക്കും ബൂലോകത്തെ എല്ലാ സ്നേഹധനരായ കൂടപ്പിറപ്പുകള്‍‌ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

അച്ചു said...

മന്‍സൂര്‍ ഭായ്..എന്തായാലും ഇതു നന്നായി..ശ്രീക്ക് ഒരു ഗിഫ്റ്റ് തന്നെ....

മന്‍സുര്‍ said...

സ്നേഹ വാക്കുകളാല്‍ ഇവിടെ മനസ്സ്‌ തുറന്ന കുഞ്ഞാ....നജീം..സജീ...നാടോടി....ചന്തൂ...പ്രിയ...വാല്‍മീകി..ബാജിഭായ്‌.... നന്ദി...

സ്നേഹവിരുന്നുകളില്‍ ആദ്യമെത്താന്‍ മല്‍സരിക്കുന്ന നിങ്ങള്‍ക്ക്‌ ദീര്‍ഘായുസ്സിനും...സന്തോഷത്തിനും പ്രാര്‍ത്ഥിക്കുന്നു..

ശ്രീ...

ഒരു ശ്രമം... ചിലപ്പോഴൊക്കെ ചില ആളുകളോട്‌ അവരെ കുറിച്ച്‌ അപൂര്‍വ്വമായി ഞാന്‍ പറയാറുള്ള കാര്യങ്ങള്‍ സംഭവിക്കാറുണ്ട്‌.. അതൊക്കെ ദൈവ നിശ്‌ചയമെന്ന്‌ പറയാം. ശ്രീയെ കുറിച്ച്‌ കുറെ നാളായി മനസ്സില്‍ കൊണ്ട്‌ നടക്കുന്ന ചില കാര്യങ്ങള്‍ എഴുതി എന്ന്‌ മാത്രം...

ശ്രീയുടെ അക്ഷരങ്ങളിലൂടെ സഞ്ചരികുബോല്‍ ആര്‍ക്കും പറയാം...കൂട്ടുക്കാരെയും , അദ്ധ്യാപകരെയുമെല്ലാം ഇന്നും മനസ്സില്‍ കാത്ത്‌ സൂക്ഷികുന്ന ആ സ്നേഹബന്ധങ്ങളുടെ കഥ.

ശ്രീയെ കുറിച്ചോ..സ്വഭാവഗുണങ്ങളെ കുറിച്ചോ ഞാന്‍ അജ്ഞനാണ്‌...എന്നിരുന്നാലും ഒരു പരീക്ഷണം നടത്തണമെന്ന്‌ തോന്നി... ഒരാളുടെ ശബ്ദവും..രചനകളും അതിന്‌ സഹായകമാക്കാറുണ്ട്‌..... എഴുതിയത്‌ ശരിയാണെന്ന ശ്രീയുടെ വാക്കുകളില്‍ കണ്ടു.... അറിയാത്തൊരാളെ കുറിച്ചെഴുതാനുള്ള ഒരു ശ്രമം ഏറെ കുറേ വിജയിച്ചുവെന്ന്‌ വിശ്വസിക്കട്ടെ.... പിന്നെ പ്രണയം തികച്ചും ഭാവനാ സ്രഷ്ടി..മാത്രം...

ശ്രീയുടെ മറുപടി വാക്കുകള്‍ ഈ ജേഷ്ഠനും സന്തോഷമായി...

നന്‍മകള്‍ നേരുന്നു

G.MANU said...

Sree nammude swantham payyans.
:)

അലി said...

ഞാനീ രംഗത്ത് ഒരുപാ‍ട് വൈകിയാണെത്തിയതെങ്കിലും
ബ്ലോഗുകളില്‍ ശ്രീയുടെ സ്നേഹസാന്നിദ്ധ്യം നന്നായറിയുന്നു. ഈ സ്നേഹവും സഹകരണവും എന്നും നിലനിറുത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

പ്രിയപ്പെട്ട ശ്രീക്കും..
ശ്രീയെ വിശദമായി പരിചയപ്പെടുത്തിയ മന്‍സൂര്‍ക്കാക്കും
അഭിനന്ദനങ്ങള്‍.

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

മന്‍സൂര്‍ഭായ് ഇവിടെ പറഞ്ഞിരിയ്കുന്ന കാര്യങ്ങള്‍ ഭൂരിഭാഗവും ശരിതന്നെ.“പ്രണയം“ ശരിയാണോ അറിയില്ല.(ഇല്ലെന്നാണല്ലോ ശ്രീ പറയുന്നത്.) മറ്റുള്ളവ ഒരുപരിധിവരെ ശരിതന്നെ.


കുട്ടിക്കാലം മുതല്‍ക്കേ പഠനത്തിലും, കഥാരചനയിലും അവന്‍ കഴിവുതെളിയീച്ചിട്ടുണ്ട്. നാ‍ലാം ക്ലാസ്സില്‍ വച്ച് അവന്‍ എഴുതിയ കഥ “ബാലരമ”യില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇന്നും ആ ബാലരമ ഞങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ശ്രീ എന്റെ സ്വന്തം അനിയനായതില്‍ തീര്‍ത്തും ഞാന്‍ അഭിമാനം കൊള്ളുന്നു.

മന്‍സൂര്‍ഭായ്ക് എന്റെ പ്രത്യേകമായ ആശംസകള്‍...

പി.സി. പ്രദീപ്‌ said...

അക്ഷരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മാന്ത്രികാ...

നമ്മുടെ പ്രിയപ്പെട്ട ശ്രീക്കുട്ടനെ കുറിച്ചുള്ള ഈ കണ്ടെത്തലുകള്‍ നന്നായി.

സ്നേഹപൂര്‍വം...

ഉപാസന || Upasana said...

മലയാളം ബൂലോകത്ത് ഏറ്റവും കൂടുതല്‍ കലാലയപ്പതിപ്പുകള്‍ പബ്ലിഷ് ചെയ്തിട്ടുള്ളത് ശ്രീയാണെന്നാണ് ഞാന്‍ കരുതുന്നത്. മന്‍സൂര്‍ ഭായ് യുടെ ഈ നീര്‍മിഴിപ്പൂക്കള്‍ എഡിഷന്‍ എന്തു കൊണ്ടും ഭംഗിയായിത്തോന്നി. അഭിനന്ദനങ്ങള്‍ ശ്രീക്കും മനസൂര്‍ എന്ന മാന്ത്രികനും.

എന്നാലും ചില തെറ്റുകളെന്ന് കാണുന്നത് ഞാന്‍ ഇവിടെ ചൂണ്ടിക്കാണിക്കുകയാണ്. ;)

ഭായ് ഇണ്‍ഗനെ എഴുതിയപ്പോ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ശരിയാണോ എന്ന ചോദ്യമൊക്കെ ഉയരാം. എങ്കിലും ചിരിച്ചുകൊണ്ട് തന്നെ ഉപാസന ചിലത് ചൂണ്ടിക്കാട്ടുകയാണ്.

“വളരെ മിതഭാഷിയായ ശ്രീയെ കൂട്ടുക്കാരെ പോലെ തന്നെ അദ്ധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു. കൂട്ടത്തില്‍ ശ്രീയെ ഒരുപ്പാടിഷപ്പെടുന്ന കുറച്ച്‌ പെണ്‍കുട്ടികളും“

സത്യമാണത്. അവന്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. അത് കുറച്ചൊക്കെ സ്മാര്‍ട്ട് നെസിനെ ബാധിച്ചിരുന്നു എന്നതും സത്യമാണ് എന്റെ നോട്ടത്തില്‍. സ്മാര്‍ട്ട്നെസ് എന്ന് വച്ചാല്‍ അധികം സംസാരിക്കുക എന്നതല്ലെങ്കില്‍ കൂടിയും ഞാന്‍ പറയട്ടെ അവന് കുറച്ചു കൂടെ സ്മാര്‍ട്ട് ആകാമായിരുന്നു. :)

പിന്നെ പെണ്‍കുട്ടികള്‍... ശ്രീ എന്നും അവരോട് ഒരു അകലം പാലിച്ചിരുന്നു. സ്കൂളില്‍ പ്രത്യേകിച്ചും. നന്നായി പഠിക്കുന്ന ഒരു കുട്ടി എന്ന നിലയില്‍ അവന് അവരുടെ ഇടയില്‍ നല്ല മതിപ്പുണ്ടായിരുന്നു.

“പ്രണയം ശ്രീയുടെ കണ്ണുകളിലാണെന്ന്‌ ഒരിക്കല്‍ ഒരു പെണ്‍കുട്ടി അവനോട്‌ പറഞ്ഞുവത്രെ “...
ഇത് വായിച്ചപ്പോ ഇടത്തേ നെചില്‍നൊരു പിടുത്തം..! ഹഹഹഹ. എന്താ അലക്ക്. ശരിയായിരിക്കാം.

“നല്ല അച്ചടക്കമുള്ള കുട്ടി എന്ന ഖ്യാതിയും ശ്രീക്ക്‌ അദ്ധ്യപകരുടെയിടയിലുള്ളത്‌ കൊണ്ട്‌ കുരുത്തകേടുകളില്‍ ശ്രീ പെടാറില്ല.“

സത്യമാണത്. അച്ചടക്കം ഭയങ്കര കൂടുതലാ. അതൊരു പ്രോബ്ലം ആയാണ് ഞാന്‍ എടുക്കുന്നത്. എടാ എന്ന് വിളിച്ചാല്‍ എന്തടാ എന്ന് ചോദിക്കാതെ മിണ്ടാതെ നിക്കുന്നതോ അച്ചടക്കം..? ആണെങ്കില്‍ എനിക്കത് തീരെ വശമില്ല.

“ക്ലാസ്സ്‌ റുമുകളില്‍ സന്ദര്‍ഭത്തിനനുസരിച്ച്‌ ഫലിതം പറയാന്‍ മിടുക്കനായിരുന്നു ശ്രീ. എല്ലാത്തിനും പ്രോത്‌സാഹനമായി ഒപ്പം സുനിലും“
ഞാന്‍ ഫലിതം മാത്രമല്ല എന്ത് കുന്തവും പ്രോത്സാഹിപ്പിക്കും.

പിന്നെ ഞാനുമായി ഉടക്കൊക്കെ ആകാറുണ്ടായിരുന്നു എന്നത് സത്യമാണ്. അവന്‍ മുങ്കൈ എടുക്കാറൊന്നുമില്ലെന്നാണ് ഓര്‍മ. അത് അണിനെ സോള്‍വ് ആയിപ്പോക്കോളും. മറ്റുള്ളവരുടെ അടുത്തെന്ന പോലെ കായികമായി ഞാന്‍ അവനോട് ഇടപെടാരിലായിരുന്നു. അവന് എന്തേലും പറ്റ്യാലോ ഭായ്...

“ശ്രീയുടെ ലോകം..അല്ലെങ്കില്‍ വേണ്ടാ ഇങ്ങിനെയുള്ള പേരുകള്‍ ഒത്തിരിയുണ്ട്‌ ബ്ലോഗ്ഗില്‍“... അയ്യോ ദേ കൊച്ചുത്രേസ്യക്കിട്ട് ഒരു പാര. വേണ്ടായ്‌ര്‌ന്ന്.

“ഈശ്വര ഇതിന്‌ മുന്‍പ്പ്‌ ഇതു പോലെ തന്നെ ഈമെയിലിലൂടെ പ്രണയിച്ച ജോബിയെ മനസ്സിലോര്‍ത്തു“
ഭായേ.. ജോബി ഒരു ആണ്‍‌കുട്ടിയാണ്ട്ടാ. കല്യാണം കഴിച്ച് ഒരു കൊച്ചായി അദ്ദേഹത്തിന്...

പാര്‍വതി... ഉം.. ഉം... നടക്കട്ടെ.
:)
Ennum SnehaththoTe
upaasana

മന്‍സുര്‍ said...

മനുജീക്കും...അലിഭായ്‌.... ഹരിശ്രീ.....പ്രതികരണങ്ങള്‍ക്ക്‌ സന്തോഷമറിയിക്കുന്നു

നന്‍മകള്‍ നേരുന്നു


പ്രദീപ്‌ ഭായ്‌.... എല്ലാ അനുഗ്രഹങ്ങളും സസന്തോഷം കൈപറ്റിയിരിക്കുന്നു...നന്ദി

ഉപാസന... നല്ല ചൂണ്ടികാട്ടലുകള്‍..ഇഷ്ടമായി...പറഞ്ഞ കര്യങ്ങളില്‍ കുറച്ചൊക്കെ ശരിയായി എന്നറിഞ്ഞപ്പോ എനിക്ക്‌ അതൊരു സുഖമായിരുന്നു മനസ്സിന്‌...സത്യം

എന്നക്കാള്‍ ശ്രീയെ കൂടുതലായി അറിയുന്ന നിങ്ങള്‍ പറയുബോല്‍..വിശ്വസിക്കുന്നു. പിന്നെ ജോബിയുടെ കാര്യമാണോ...അവന്‍ ആണാണ്‌ എന്ന്‌ മനസ്സിലാക്കിയാണ്‌ എഴുതിയത്‌...പെണ്ണായി പ്രണയം നടത്തി കളിപ്പിച്ചു എന്നല്ലേ ഞാന്‍ പറഞ്ഞിരിക്കുന്നത്‌... പിന്നെ പ്രണയം അത്‌ തികച്ചും ഭാവനയാണെന്ന്‌ ഞാന്‍ സൂചിപ്പിച്ചല്ലോ..

ഒ.ടോ. സിനിമനടി ഭാവനയല്ലാ ട്ടോ...

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ഞാന്‍ വന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

എന്റെ നെറ്റ് കട്ടായിരുന്നു...

ആ സമയം കൊണ്ട് നിങ്ങളൊക്കെക്കൂടി ഇവിടെ അലക്കിപ്പൊളിച്ചല്ലെ.. നന്നായെടാ മന്‍സൂ..
ശ്രീക്കുട്ടനു ഇങ്ങനൊരു ഗിഫ്റ്റ്..!

എടാ ശ്രീയെ.. ആരാടാ ഈ പാറു..!?
നീ പറയില്ല ..
മ്വാനെ ഉപാസനേ.. നിനക്കുമറിയില്ലെ..

മന്‍സുവിന്റെ തോന്നലുകള്‍ പോലെ ഭവിക്കട്ടേന്നു പ്രാര്‍ത്ഥിക്കുന്നു..:)

ഗിരീഷ്‌ എ എസ്‌ said...

എന്തുകൊണ്ടും അനിവാര്യമായ പോസ്റ്റ്‌
എഴുത്തിന്റെ മാസ്മരികതക്കപ്പുറം
ശ്രീ മറ്റാരൊക്കെയോ ആണ്‌...

ഏതു ബ്ലോഗിലും
ശ്രീയുടെ കമന്റുണ്ടാവും
അതും അപ്രാധാന വായനക്കപ്പുറം
ചെറിയ അക്ഷരതെറ്റുകള്‍ വരെ
ചൂണ്ടികാണിച്ചുകൊണ്ട്‌...

ബ്ലോഗ്‌ എന്ന മാധ്യമം
നിലനിര്‍ത്താന്‍
ശ്രീയെ പോലുള്ളവര്‍
പ്രേരണയാകുന്നു...

മന്‍സുവിനും
ശ്രീക്കും
ഭാവുകങ്ങള്‍...

അജയ്‌ ശ്രീശാന്ത്‌.. said...

"പ്രണയം ശ്രീയുടെ കണ്ണുകളിലാണെന്ന്‌ ഒരിക്കല്‍ ഒരു പെണ്‍കുട്ടി അവനോട്‌ പറഞ്ഞുവത്രെ. ഒരു പക്ഷേ ശരിയായിരിക്കാം. മുഖത്ത്‌ എപ്പോഴും ഒരു ചെറു പുന്ചിരി കാത്ത്‌ സൂക്ഷിക്കുന്ന ശ്രീയുടെ കണ്ണുകള്‍ക്ക്‌ എന്തോ ഒരു പ്രത്യേകതയുണ്ടെന്ന്‌ എനിക്കും തോന്നിയിട്ടുണ്ട്‌."

ശ്രീയെ ഉയരത്തിലെത്തിച്ച്‌ കൈവിടല്ലേ............

ശ്രീയോട്‌...(രഹസ്യം) കണ്ണുകള്‍ നല്ലപോലെ കാത്തുസൂക്ഷിച്ചേക്കണേ..........

സ്നേഹതീരം said...

മന്‍സൂറിന്റെ കുറെ പോസ്റ്റുകള്‍ ചേര്‍ത്ത് ഇപ്പോഴാണ് വായിക്കുന്നത്. രണ്ടാഴ്ച ഒരു ട്രെയിനിംഗ്.ഇന്നലെയാണ് വന്നത്. മറ്റുള്ളവരെ മനസ്സിലാക്കുന്ന മന്‍സൂറിനെക്കുറിച്ച് ഞാനൊന്നെഴുതിനോക്കട്ടെ? :)
ഈ പോസ്റ്റിലൂടെ ശ്രീയെയും അതോടൊപ്പം മന്‍സൂറിനേയും കൂടുതല്‍ ഇഷ്ടമായി.

അപ്പു ആദ്യാക്ഷരി said...

മന്‍സൂര്‍, നല്ല ഒരു കുറിപ്പുതന്നെ. മന്‍സൂര്‍ ഇവിടെ എഴുതാന്‍ വിട്ടുപോയ ഒരു കാര്യമുണ്ട്. അതിമനോഹരമായ ഒരു ശബ്ദത്തിനെ ഉടമകൂടിയാണ് ശ്രീ. ശ്രീ. ഐഡിയാ സ്റ്റാര്‍ സിംഗറിലെ ഏതുകലാകാരനോടും കിടപിടക്കത്തക്ക ശബ്ദമാധുര്യം അദ്ദേഹത്തിന് ഈശ്വരന്‍ കനിഞ്ഞുനല്‍കിയ ഒരു വരദാനമാണ്. ശ്രീ ആ വരദാനത്തെ യഥായോഗ്യം വിനിയോഗിക്കുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം. ഈ ബ്ലോഗ് സുഹൃത്തുക്കളോട് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശ്രീ ഒരു പാട്ടുപാടി ഇവിടെ പോസ്റ്റണം എന്നാണ് എന്റെ വിനീതമായ ആഗ്രഹം.

ഓ.ടോ:: ശ്രീയെ നമ്മുടെയെല്ലാം പ്രിയങ്കരനാക്കിമാറ്റിയ ഇന്റല്‍ കമ്പനിയും ഇതില്‍ ആശംസകള്‍ അര്‍ഹിക്കുന്നു!! (ഞാനോടീ)

ശ്രീ said...

അപ്പുവേട്ടാ...ട്ടാ...ട്ടാ...ട്ടാ...

“ഐഡിയാ സ്റ്റാര്‍ സിംഗറിലെ ഏതുകലാകാരനോടും കിടപിടക്കത്തക്ക ശബ്ദമാധുര്യം അദ്ദേഹത്തിന് ഈശ്വരന്‍ കനിഞ്ഞുനല്‍കിയ ഒരു വരദാനമാണ്...”
എന്നെ തല്ലു കൊള്ളിച്ചേ അടങ്ങൂ എന്ന വാശി ഉപേക്ഷിയ്ക്കണം കേട്ടോ.
(ദൈവമേ, ഇതു വായിക്കുന്നവരെന്തു കരുതുമോ എന്തോ...)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഐഡിയാ സ്റ്റാര്‍ സിംഗറിലെ ഏതുകലാകാരനോടും കിടപിടക്കത്തക്ക ശബ്ദമാധുര്യം അദ്ദേഹത്തിന് ഈശ്വരന്‍ കനിഞ്ഞുനല്‍കിയ ഒരു വരദാനമാണ്.”

അപ്പുവേട്ടോ നേരത്തെ പറയേണ്ടെ. അടുത്ത ബാംഗ്ലൂര്‍ മീറ്റ് അജണ്ടയില്‍ ഒരു ഐറ്റം ആയി.

ശ്രീക്കുട്ടോ കള്ളാ നിനക്ക് വച്ചിട്ടുണ്ട്. ഇനി ഇത് കൊന്നാലും മറക്കില്ല മോനേ ദിനേശ്. (അല്ലേല്‍ നീ മീറ്റിനു വരാണ്ട് മുങ്ങണം) പാടിച്ചിട്ട് തന്നെ കാര്യം.

ഉപാസന || Upasana said...

ചാത്താ‍ാ‍ാ,

അവന്‍ പാടും.
പണ്ട് സ്കൂളില്‍ അവസാനപിരീഡില്‍ ചില കലാപരിപാടികള്‍ ഒക്കെ നടത്താറുണ്ടായിരുന്നു.
യിവന്‍ എല്ലാത്തവണേം പദ്യം ചൊല്ലലും ഒക്കെ ഉണ്ടാവാറുണ്ട്.

പാട്ട് കുടുംബത്തിലാണ് അവന്‍ ജനിച്ചത് തന്നെ.
ചുമ്മാതാണോ അവന്റെ ചേട്ടന്‍ അദ്ദേഅഹ്ത്തിന്റെ ബ്ലോഗില്‍ കൊറേ പാട്ടുകള്‍ ഇടണത്.

മീറ്റിന് അവനെക്കൊണ്ട് ചാത്തന്‍ പാടിക്കണം.
പ്ലീസ്...
:)
ഉപാസന

ശ്രീ said...

സുനിലേ.... യൂ ടൂ ബ്രൂട്ടസ്!!!
:(

എല്ലാവര്ക്കും കാര്യമായ എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ടല്ലോ... (നിങ്ങളൊക്കെ അനുഭവം കൊണ്ടേ പഠിയ്ക്കൂ!)
സത്യമായും എനിക്കു പാടാനറിയില്ല. (വേണമെങ്കില്‍‌ പാട്ടു പറയാം). ജാഢയല്ല, അറിയാന്‍‌ പാടില്ലാത്തതു കൊണ്ടാ...

ജോബി|| Joby said...

പ്രിയ സ്നേഹിതാ...

ഇതെഴുതിയ ആളെ എനിക്കു നേരിട്ടറിയില്ലെങ്കിലും എന്റെ പ്രിയ കൂട്ടുകാരന്‍ ശോബിച്ചനെപ്പറ്റി (നിങ്ങളുടെ ശ്രീ) ഇത്രയും വിശദമായി എഴുതിയ മന്‍സൂര്‍ ഭായിയോട് എന്തോ ഒരു അടുപ്പമുള്ളതു പോലെ തോന്നുന്നു......
പിന്നെ ശ്രീയെ നേരിട്ടറിയാവുന്നതുകൊണ്ട് “കണ്ണിലെ പ്രണയവും ... മനസ്സിലെ പെണ്‍കുട്ടിയും” ഒരു വിരോധാഭാസമായി തോന്നി......
എന്നാലും പ്രണയം അവന്‍ എന്നും ഇഷ്ട്ടപ്പെടുന്ന ഒരു വിഷയമാണ്....

പിന്നെ മാഷ് എന്നെപ്പറ്റിയും എന്തൊ എഴുതിയല്ലോ....ഞാന്‍ ഇ-മെയില്‍ വഴി പ്രണയിച്ചിട്ടുണ്ടെന്ന് എന്റെ ഭാര്യ അറിയണ്ട.... കാരണം ഞാന്‍ ഇന്നു വരെ ഒരു ഇ-മെയില്‍ പ്രേമലേഖനവും അവള്‍ക്കയച്ചിട്ടില്ല....

പിന്നെ വേറെ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍....അതു പോട്ടെ...

പിന്നെ സുഹൃത്ത് ബന്ധങ്ങല്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടുകാരനെ കിട്ടിയതില്‍ ഞങ്ങളെല്ലാം ഭാഗ്യമുള്ളവരാണ്. അവനെ നിങ്ങളെല്ലാം സ്നേഹിക്കുകയും അംഗീകരിക്കുകയൊം ചെയ്യുന്നതില്‍ ഞങ്ങള്‍ക്കും അഭിമാനമുണ്ട്......