മന്‍സൂറിന്റെ പോസ്റ്റുകള്‍ ഓരോന്നായ് വെറുതെ ഓടിച്ചുവായിക്കുമ്പോഴാണ്, ഇതു കണ്ടത്. ഇതെന്റെ ബ്ലോഗിന്റെ പേരാണല്ലോ ! നോക്കുമ്പോള്‍ അതില്‍ ഒരൊറ്റ കമന്റ് പോലുമില്ല .. അതു ശരിയാവില്ല എന്നു തോന്നി. ഒരുപാടു വൈകിയാണെങ്കിലും ഈ ഒരു കമന്റ് ഇവിടെ കിടക്കട്ടെ. ഇതു മന്‍സൂര്‍ ശ്രദ്ധിക്കുമോ, ആവോ ! എന്തായാലും കുഴപ്പമില്ല. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു മാസം പോലുമായില്ല. എനിക്കിവിടെ ആരെയും അറിയില്ല. പക്ഷെ, ഒരു കാര്യം ശ്രദ്ധിച്ചു. ഈ ചങ്ങാതിക്കൂട്ടത്തില്‍ മന്‍സൂറിന് ദു:ഖങ്ങളേറെയുണ്ട്. അത് എന്താണെന്ന് എനിക്കറിയില്ല. ചോദിക്കുന്നുമില്ല. എന്നാലും, ഒരു കാര്യം പറയാതെ പോകാന്‍ വയ്യ. ദു:ഖങ്ങളെ ഒരുപാട് താലോലിക്കരുത്. ദു:ഖങ്ങളെയെല്ലാം ഒരു ചെപ്പിലടച്ച് ആ തട്ടുംപുറത്തേയ്ക്ക് എറിഞ്ഞിട്ടോളൂ. എന്നിട്ട്, ജീവിതത്തെ തീവ്രമായി പ്രണയിക്കുക. വല്ലപ്പോഴും, ഒന്നു ഓര്‍മ്മ പുതുക്കാന്‍ മാത്രം ആ ചെപ്പു തുറന്നു നോക്കിയാല്‍ മതി.
ഞാന്‍ മന്‍സൂര്‍ നിലംബൂര്
ജനനം ബാംഗ്ളുര്‍ താമസം കേരളത്തിലെ തേകുകളുടെ നഗരം എന്നറിയപ്പെടുന്ന നിലംബൂര് മലപ്പുറം ജില്ല.
ജീവിതം ഒരു ഭാഗ്യമായ് കരുതുന്നു.
ജീവിതമില്ലായിരുന്നെങ്കില്‍ എന്നെ ഇവിടെ നിങ്ങള്‍ കാണുമായിരുന്നോ.എല്ലാരെയും കാണാന്‍ കഴിയുന്നതിലുള്ള സന്തോഷം കണ്ണില്ലാത്തവന്റെ ദുഃഖത്തില്‍ അലിഞില്ലാതാവുന്നു.
ദുഃഖമില്ലായിരുന്നെങ്കില് നാം സന്തോഷം അറിയാതെ പോകുമായിരുന്നില്ലേ.
ഞാന്‍ കവി അല്ല സാഹിത്യകാരന് അല്ല
ഞാന്‍ ഞാന്‍ മാത്രം.
പിന്നെ അറിവ് എന്റെ അടുത്തുകൂടെ പോയിട്ടില്ല മനസ്സില്‍ തോന്നുന്നത് എഴുതും അത്ര മാത്രം
വെറും പത്താം ക്ലാസ്സുമായ് പ്രവാസജീവിതം തുടങ്ങിയ ഒരു സാധാരണക്കാരന്.എന്റെ കൂട്ടുക്കാരന് മരണമാണ്.
അത് ഓര്‍മ്മയിലുള്ളത് കൊണ്ടു എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാന്‍ മറന്നില്ല.
ജീവിതത്തില്‍ ഒരു നോവ് മാത്രം ബാക്കിയായ്
സ്നേഹം തന്നൊരു അമ്മ എന്നെ തനിച്ചാക്കി യാത്ര പോയ്
ഒരായിരം അമ്മമാര്‍ വന്നലും ആയീടുമോ പെറ്റമ്മക്കു സമമായ്.
ആള്കൂട്ടത്തിലൊരാളായ് ഞാനും യാത്ര തുടരുന്നു.
ഇവിടെ ഞാന്‍ തീരുന്ന സമയം വേറെ ഞാന്‍ ജനിക്കുന്നു.
ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കാത്തതില്‍ ദുഃഖമില്ല ആഗ്രഹങ്ങള്‍ സ്വന്തമായതില്‍ സന്തോഷം.
മരിക്കുന്ന സമയത്ത് എനിക്ക് വേണ്ടി കരയാന്‍ ഒരാളില്ലെങ്കിലും ഓര്‍ക്കാന്‍ ഒരുപാട്പേരുണ്ടെന്നതില് അഭിമാനം.
എല്ലാവര്ക്കും നന്മകള് നേരുന്നു
1 comment:
മന്‍സൂറിന്റെ പോസ്റ്റുകള്‍ ഓരോന്നായ് വെറുതെ ഓടിച്ചുവായിക്കുമ്പോഴാണ്, ഇതു കണ്ടത്. ഇതെന്റെ ബ്ലോഗിന്റെ പേരാണല്ലോ ! നോക്കുമ്പോള്‍ അതില്‍ ഒരൊറ്റ കമന്റ് പോലുമില്ല ..
അതു ശരിയാവില്ല എന്നു തോന്നി. ഒരുപാടു വൈകിയാണെങ്കിലും ഈ ഒരു കമന്റ് ഇവിടെ കിടക്കട്ടെ. ഇതു മന്‍സൂര്‍ ശ്രദ്ധിക്കുമോ, ആവോ ! എന്തായാലും കുഴപ്പമില്ല. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു മാസം പോലുമായില്ല. എനിക്കിവിടെ ആരെയും അറിയില്ല. പക്ഷെ, ഒരു കാര്യം ശ്രദ്ധിച്ചു. ഈ ചങ്ങാതിക്കൂട്ടത്തില്‍ മന്‍സൂറിന് ദു:ഖങ്ങളേറെയുണ്ട്. അത് എന്താണെന്ന് എനിക്കറിയില്ല. ചോദിക്കുന്നുമില്ല. എന്നാലും, ഒരു കാര്യം പറയാതെ പോകാന്‍ വയ്യ. ദു:ഖങ്ങളെ ഒരുപാട് താലോലിക്കരുത്. ദു:ഖങ്ങളെയെല്ലാം ഒരു ചെപ്പിലടച്ച് ആ തട്ടുംപുറത്തേയ്ക്ക് എറിഞ്ഞിട്ടോളൂ.
എന്നിട്ട്, ജീവിതത്തെ തീവ്രമായി പ്രണയിക്കുക. വല്ലപ്പോഴും, ഒന്നു ഓര്‍മ്മ പുതുക്കാന്‍ മാത്രം ആ ചെപ്പു തുറന്നു നോക്കിയാല്‍ മതി.
എല്ലാ നന്മകളും സന്തോഷങ്ങളും നേരുന്നു.
Post a Comment