Thursday 19 July, 2007

നുറുങ്ങു കവിതകള്‍

ചന്ദന പൊയ്കയില്‍ നീരാടി

പൂന്തെന്നലില്‍ പരിമളം വീശീ

മഞല്‍ പ്രസാദത്തില്‍ കുറിവരച്ച്

മുല്ല പൂവിന്‍ മാലയും ചൂടി

പൊന്‍ കസവിന്‍ ചേലയുടുത്ത്

അമ്പലനടയില്‍ തൊഴുത് നില്‍ക്കുമെന്‍ ചെമ്പകമേ

നിന്‍ പദനിസ്വനങ്ങളുണരുമീ

ആല്‍ത്തറയില്‍ പൂജബിംബമായ്

കാത്തിരിപ്പൂ ഞാന്‍

-----------------------------------------------------

ഒരു വേഴാമ്പലിനെ പോലെ

മഴക്കായ് കാത്തു നിന്നവര്‍

മഴ വന്നപ്പോല്‍ ചൊല്ലി.........ച്ചെ...നാശം പിടിച്ച മഴ

എല്ലാം നശിപ്പിച്ചു.

----------------------------------------------------------

കാണാന്‍ കൊതിച്ചു കണ്ടില്ല

കേള്‍ക്കാന്‍ കൊതിച്ചു കേട്ടില്ല

അവസാനം ഞാന്‍ അറിഞ ആ സത്യം

അന്ധനും , ബധിരനുമത്രെ ഞാന്‍

---------------------------------------------------------------

ഒരു മന്ദഹാസമായ് ഒഴുക്കിവരും

ജലകണങ്ങളെ നോക്കി....ആരോ....പറഞു

മഴതുള്ളികള്‍ ......

ആരു നല്‍കി നിനക്കീ സുന്ദരനാമം

--------------------------------------------------------------

നിന്‍ കണ്ണില്‍ തെളിഞൊരാ തിളക്കം

എന്നോടുള്ള പ്രണയമെന്ന്

അറിയാതെ പോയി ഞാന്‍

-------------------------------------------------------------

സസ്നേഹം

കാല്‍മീ ഹലോ

മന്‍സൂര്‍,നിലംബൂര്‍

CALLMEHELLO@GMAIL.COM

3 comments:

Areekkodan | അരീക്കോടന്‍ said...

That related "Mazha" atracted me well....what a public???

Anonymous said...

Dear Mr Manzoor,

I read at a glance your creations.
It is good.Keep it up. I also cofgratulate to you.
When I get time,I will go through your creations.

Thanking you,
Samed.

കരീം മാഷ്‌ said...

tkkareem@gmail.com
send me a email I will send you that Page by mail. It will help to correct the Malayalam Letters.

Kareem maash