Showing posts with label കുഞ്ഞിമണി കവിതകള്‍. Show all posts
Showing posts with label കുഞ്ഞിമണി കവിതകള്‍. Show all posts

Wednesday, 12 December 2007

കുഞ്ഞിമണി കവിതകള്‍

ഒരു ഒരു..ഒരു ചെറു


ഒരു തരിയത്‌ ചെറുതരി
ചെറുതരിയത്‌ മണ്‍തരി

ഒരു മണിയത്‌ ചെറുമണി
ചെറുമണിയത്‌ അരിമണി

ഒരു പടമത്‌ പടപടം
പടപടമത്‌ പപ്പടം

ഒരു മൊഴിയത്‌ ചെറുമൊഴി
ചെറുമൊഴിയൊരു കളമൊഴി

ഒരു പഴമത്‌ ചെറുപഴം
ചെറുപഴമത്‌ മാമ്പഴം

ഒരുമയായ്‌ ഒന്നായ്‌ വന്നാട്ടെ
ഒരു മാമ്പഴമങ്ങ്‌ തിന്നാട്ടെ

മാമ്പഴം തിന്ന്‌ രസിചീടും
മാമ്പഴം പോലത്തെ കുരുന്നുകളെ

ഞാനൊരു ചോദ്യം ചോദിച്ചാല്‍
ഉത്തരം നല്‍ക്കുവതാരാണ്‌...??

കവിതയിലെത്രാ ഒരുവുണ്ട്‌...??
കവിതയിലെത്രാ ചെറുവുണ്ട്‌...??

ശരിയുത്തരം ചൊന്നെന്നാല്‍
നല്‍ക്കാം ഞാനൊരു സമ്മാനം

ഉത്തരത്തില്‍ ഊഞ്ഞാല്‍ കെട്ടി
പാട്ടും പാടി ആട്ടീടാം

നാണിയമ്മ ചൊല്ലി തന്നൊരു

കഥകള്‍ ചൊല്ലി ഉറക്കീടാം.

*************************
വണ്ടേ വണ്ടേ കരിവണ്ടേ

പൂന്തേനുണ്ണാന്‍ പാറി നടക്കും
വണ്ടേ വണ്ടേ കരിവണ്ടേ

കാറ്റത്താടും പൂക്കളിലെങ്ങിനെ
പമ്മിയിരിപ്പൂ കരി വണ്ടേ

ഒത്തിരി ചന്തം നിന്നെ കാണ്മാന്‍
ഉണ്ടേ ഒരിത്തിരി ഭയമെന്നില്‍

പൂന്തേനൊരല്‍പ്പം തരുമെങ്കില്‍
‍പാടാം ഞാനൊരു തേന്‍പാട്ട്‌

പൂവുകള്‍ തോറും പാറിനടക്കും
വണ്ടിവന്‍ നല്ലൊരു കരി വണ്ട്‌.

*******************
സിം

സിം സിം സിംമാണേ
ഭ്രാന്തുണ്ടാക്കും സിംമാണേ

സിംമെടുത്ത്‌ ഫോണിലിട്ടാല്‍
‍പിന്നെ സിംമിന്‍ കളിയാണേ

വഴിയേ പോകും മിസ്സിനെ കണ്ടാല്‍
‍പിന്നെ മിസ്സ്‌ മിസ്സ്‌ കോളാണേ

ഇനിയും മിസ്സിന്‌ മിസ്സടിച്ചാല്‍
‍സിംമും ഫോണും മിസ്സാവും
നിന്റെ പേരില്‍ കേസ്സാവും

സിം മിവന്‍ നല്ലൊരു സിം ആണേ
സിംഹം പോലിവന്‍ സിംമാണേ.


നന്‍മകള്‍ നേരുന്നു