Monday 31 December, 2007

തത്തമേ പൂച്ച പൂച്ച....കൈനോട്ടക്കാരന്‍



ഭാവി..ഭൂതം...വര്‍ത്തമാനം എല്ലാം പറയാം..കൈ നോക്കണോ..കൈ
ഉള്ളതേ പറയത്തുള്ളു ഇല്ലാത്തത്‌ പറയാന്‍ മടി ഒട്ടുമില്ല...ഇന്നലെ കഴിഞ്ഞത്‌..കഴിഞ്ഞു കൊണ്ടിരിക്കുന്നത്‌...കഴിയാന്‍
പോകുന്നത്‌..എല്ലാം പറയും ...


ഹലോ...ഒന്ന്‌ നില്‍ക്കണേ...കൈ നോക്കാനുണ്ട്‌...
എത്രയാ കൈ നോക്കാന്‍ പൈസ....??
പറയുന്നതില്‍ ശരിയുണ്ടായാലും ഇല്ലെങ്കിലും മിനിമം 10ദിര്‍ഹം
എന്ന എന്റെ കൈ ഒന്ന്‌ നോകൂ...
ഓകെ...എന്താ പേര്‌..??
സഹയാത്രികന്‍...
ബ്ലോഗ്ഗിന്റെ പേര്‌...??
അലയ്‌പായുതേ
ഓ അലകള്‍ പോലെ ഒരുപ്പാട്‌ ഇളക്കങ്ങള്‍ ഉണ്ടയിട്ടുണ്ടല്ലോ...കൈവിരലുകള്‍ നീളം കുറവാണ്‌ എങ്കിലും രേഖകള്‍ വ്യക്തമാണ്‌. മനസ്സിലെ
രഹസ്യങ്ങള്‍ മഷിയിട്ട്‌ നോകിയാല്‍ കാണാന്‍ കഴിയില്ല
കര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ കേമന്‍.. ഫലിതം ഇഷ്ടം പക്ഷേ വളരെ
അടുത്തവരോട്‌ മാത്രം. മുന്‍കോപിയാണ്‌..ദേഷ്യം മൂക്കിന്‍തുമ്പത്ത്‌ കാണാം.കോളേജ്‌ നാളുകളില്‍ അത്യാവശ്യം ശരിക്കും അടിച്ചുപൊളിച്ചൊരു ജീവിതം.
എന്തും രണ്ടാമതൊന്ന്‌ ആലോചിച്ച ശേഷമേ പ്രവര്‍ത്തികൂ. ദേഷ്യം
തോന്നിയാലും പുറത്ത്‌ പ്രകടിപ്പിക്കില്ല.
എല്ലാം ശരിയാണ്‌...പറഞ്ഞത്‌...
ശരിയാണോ..ഇല്ലയോ..മനസ്സില്‍ വെച്ച മതി..പറയണ്ട..അല്ലെങ്കില്‍ ഞങ്ങള്‍
വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കും...അഹങ്കാരവും കൂടും...മനസ്സിലായോ...
വിച്ചാരിച്ച കാര്യങ്ങള്‍ അടുത്ത കാലത്ത്‌ ഓരോന്ന്‌ നടന്നു വരുന്നു. മനസ്സിലും
ഇപ്പോ സമാധാനമുണ്ടു.എങ്കിലും ബക്കിയായ്‌ കുറച്ചു കാര്യങ്ങള്‍ ഈ പുതുവര്‍ഷത്തില്‍ തീരുമെന്ന്‌ മനസ്സില്‍ പ്രതീക്ഷിക്കുന്നു...നടക്കും സമാധാനപ്പെടുക...
നല്ലൊരു പുതുവര്‍ഷ പുലരി നേരുന്നു

ഹലൊ...ഇവിടെ ഒന്ന്‌ നോക്കണം..
കൈ നീട്ടൂ....ഓ പുതു ഗള്‍ഫാണല്ലോ..
എന്താ പേര്‌..??
ബ്ലോഗ്ഗിന്റെ പേര്‌..??
പ്രയാസി..പിന്നെ ചക്രം ചവ..
ഒന്ന്‌ പറഞ്ഞ മതി..ബാക്കി ഞാന്‍ മനസ്സിലാക്കികോളാം
ശരി
പ്രയാസമില്ലാത്ത ജീവിതമായിരുന്നു നാട്ടില്‍അതെ ശരിയാണ്‌...കറക്ട്‌..
ശരിയോ തെട്ടോ..കേട്ടിരിക്കുക...മൂളണ്ടാ ഓകെ
ഹും...
ദെ പിന്നെയും മൂളുന്നു
ഇപ്പൊ അടുത്തകാലത്താണ്‌ പ്രയാസം ആരംഭിച്ചത്‌..അതും വിരഹമാണ്‌..
വേണ്ടപ്പെട്ടവരെ പിരിഞ്ഞു നില്‍ക്കുന്ന പ്രയാസം
നാട്ടില്‍ അല്‍പ്പം വില്ലനായിരുന്നെങ്കിലും..വീട്ടുക്കാര്‍ക്കും..നാട്ടുക്കാര്‍ക്കും
പ്രിയപ്പെട്ടവന്‍... ഏത്‌ പാതിരാത്രിയിലും പ്രിയപ്പെട്ടവര്‍ക്ക്‌ വേണ്ടി ഓടി
ചെല്ലുന്നവന്‍.. മുന്നില്‍ ആരാണെങ്കിലും ആളെ ശരിക്കും ഒന്ന്‌
മനസിലാക്കും..എന്നിട്ടേ കൂട്ടുള്ളു...
ഒരു കാര്യം പിന്നത്തേക്ക്‌ മാറ്റി വെക്കുന്ന സ്വഭാവമില്ല.കൈവെക്കാത്ത മേഖലകള്‍ കുറവ്‌.. പ്രണയം ഒരു കളിവീടായപ്പോല്‍ മനസ്സ്‌
വേദനിച്ചു.. ഇപ്പോ സ്നേഹം വാരി കൊടുക്കുബോല്‍ ഒന്ന്‌ കരുതിയിരിക്കും.
ഒന്ന്‌ രണ്ട്‌ അപകടങ്ങള്‍... ഭാഗ്യം എപ്പോഴും
കൂടെയുണ്ട്‌...പുതുവല്‍സരാശംസകള്‍

എന്താ പേര്‌ ??
ബ്ലോഗ്ഗിന്റെ പേര്‌
പ്രവാസഭൂമി
ഒരു സാധാരണക്കാരന്‍ അതില്‍ കവിഞ്ഞ്‌ നല്ലൊരു മനസ്സിനുടമ എന്ന്‌ പറയാം.
എല്ലാരെയും പെട്ടെന്ന്‌ വിശ്വസിക്കുന്ന സ്വാഭാവം.. പക്ഷേ വിരലില്‍ എണ്ണാവുന്ന
കുറച്ചു നല്ല കൂട്ടുക്കാര്‍ സ്വന്തം.
സഹതാപ മനസ്സാണ്‌...എല്ലാത്തിനോടും ഇഷ്ടം.ദേഷ്യം വന്നാലും സ്വയം നിയന്ത്രിക്കുന്ന സ്വഭാവം നല്ലതാണ്‌. പിന്നെ പഴയ
ഒര്‍മ്മകളില്‍ ദുഃഖങ്ങള്‍ ധാരാളം..പക്ഷെ ഇന്ന്‌ സന്തോഷിക്കുന്നു.
പുതുവര്‍ഷത്തില്‍ പ്ലാന്‍ ചെയ്യ്‌ത കാര്യങ്ങള്‍ നടന്നു കിട്ടാന്‍
പ്രാര്‍ത്ഥിക്കുന്നു.എല്ലാം ഭംഗിയായി നടക്കും.
ചിലപ്പൊ ഭയങ്കര മറവിയാണ്‌. ചെറുപ്പത്തില്‍ വളരെ സമര്‍ത്ഥന്‍ എന്ന്‌
എല്ലാവരെയും കൊണ്ട്‌ പറയിപ്പിച്ചവന്‍.അധികമാരോടും അനവശ്യമായി സംസാരിക്കില്ല.
ഇല്ലാത്തത്‌ മറ്റുള്ളവരെ അറിയിക്കില്ല...ഇപ്പൊ ഇത്ര മതി..10 റിയാലിന്‌ ഇത്‌
ധാരാളം.

എന്റെ കൈ ഒന്ന്‌ നോക്കൂ...
ശ്രീയല്ലേ പേര്‌..അതെ .. ബ്ലോഗ്ഗിന്റെ പേര്‌ നീര്‍മിഴിപൂക്കള്‍ അല്ലേ
എങ്ങിനെ മനസ്സിലായി..??
പണ്ട്‌ ഞാന്‍ ഒന്ന്‌ നോകിയ കൈയാണ്‌...ഹഹാഹഹാ..ഓര്‍മ്മയുണ്ടോ..??
ഓ ശരിയാണ്‌...പെട്ടെന്ന്‌ മനസ്സിലായില്ല...സോറി...കണ്ടോ ഇതാണ്‌ സ്വഭാവം...ആരെയും പിണക്കാന്‍ ഇഷ്ടമല്ല...
പിന്നെ ശാന്തന്‍..മിതഭാഷി..സംഗീതം ഇഷ്ടം. കൂട്ടുക്കാരെ ജീവന്‍. കൈരേഖകള്‍
നല്ലതാണ്‌. പക്ഷേ കൈകള്‍ക്ക്‌ ഒരു തണുപ്പ്‌..വളരെ സോഫ്‌റ്റാണ്‌
വിരലുകള്‍..മനസ്സ്‌ പോലെ..

മനസ്സില്‍ എല്ലാ കര്യത്തിലും ഒരു ഭയം ഒളിഞ്ഞിരിപ്പുണ്ട്‌..ഭക്ഷണം പ്രിയമാണ്‌..പക്ഷേ വാരി വലിച്ച്‌ തിന്നില്ല.ചില കാര്യങ്ങല്‍ രണ്ട്‌ പ്രാവശ്യം പറയേണ്ടി വരും മനസ്സിലാക്കാന്‍. യാത്ര ഇഷ്ടമാണ്‌ പക്ഷേ തനിച്ചുള്ള യാത്ര ഇഷ്ടമല്ല.
ഇനിയുമേറെ പറയാന്‍... മറക്കാനാവാത്ത നിരവധി കഥകള്‍
മനസ്സിലുണ്ട്‌..അല്‍പ്പം മടിയും കൂട്ടിന്‌..
നന്‍മകള്‍ നേരുന്നു

പേര്‌ എന്താണ്‌..??
ബ്ലോഗ്ഗിന്റെ പേര്‌..??
ഉപാസന
ഓകെ...കൈയില്‍ രേഖകള്‍ കുറവാണ്‌. മനസ്സില്‍ ആശകള്‍ ധാരാളം. ഓരോ
വര്‍ഷം കഴിയുന്തോറും പ്രതീക്ഷകള്‍ തകരുന്നു അല്ലേ...സാരമില്ല...നല്ല നാളുകള്‍
അടുത്തിരിക്കുന്നു. പ്രതീക്ഷ കൈവെടിയരുത്‌. കൂട്ടുക്കാരെ മറക്കാത്തവന്‍.
പക്ഷെ ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ല. മനസ്സിന്റെ തളര്‍ച്ചയാണ്‌ കാരണം.
എല്ലാം ശരിയാവും. മനസ്സിലെ ദുഃഖങ്ങള്‍ മനസ്സിലിട്ട്‌ അടച്ചു വെക്കരുത്‌
അതാണ്‌ പലപ്പോഴും ശരീരം പോലും തളരുന്നത്‌..കൂടുതല്‍ എഴുതി
വിഷമിപ്പിക്കുന്നില്ല..വിശ്വാസം കൂടുതല്‍ ഉണ്ടു. നല്ലാതാണ്‌..പക്ഷേ
അന്ധവിശ്വാസം നമ്മുടെ മനസ്സിനെ തളര്‍ത്തും. പിന്നെ ആല്‍കൂട്ടത്തില്‍ ഒതുങ്ങി
കൂടുന്ന സ്വഭാവം മാറ്റുക. ആ നല്ല മനസ്സിലെ എല്ലാ നന്‍മ നിറഞ്ഞ
ആഗ്രഹങ്ങളും ഈ പുതുവര്‍ഷത്തില്‍ നടക്കും...നന്‍മകള്‍ നേരുന്നു.

ഹലോ കൈനോട്ടക്കാരാ...ഒന്ന്‌ നില്‍ക്കണേ...
ആരാ പുറകീന്ന്‌ വിളിക്കുന്നത്‌
ഞാനാണ്‌ അപ്പു...ദുബായ്‌
എന്താ ബ്ലോഗ്ഗിന്റെ പേര്‌..??
ഊഞ്ഞാല്‍..
അതെ മനസ്സും ഒരു ഊഞ്ഞാലാണല്ലോ...അല്ലെഎന്ത അങ്ങിനെ പറയാന്‍..?ഒന്നുമില്ല കുട്ടികളുടെ മനസ്സണെങ്കിലും മുഖത്ത്‌ എപ്പോഴുമുണ്ടൊരു ഗൌരവ
ഭാവം...അടുത്താല്‍ നല്ലൊരു രസികന്‍ തന്നെ. കുഞ്ഞുങ്ങളെ ഭയങ്കര
ഇഷ്റ്റമാണ്‌. അല്ലറ ചില്ലറ കല സിദ്ധികളും കൈയിലുണ്ട്‌. നല്ലൊരു
ആശ്വാദകന്‍. വെറുതെ ഇരിക്കുബോല്‍ ഇഷ്ടം മനസ്സിനെ ഉറകുന്ന പഴയ
ഗാനങ്ങല്‍.വെറുതെ ഒരു കാര്യവും സംസാരിക്കില്ല. സംസാരിക്കുന്നതില്‍ എപ്പോഴും
കാര്യമുണ്ടാവും. സ്വന്തമായ ഒരു ശൈലി ഇഷ്ടപ്പെറ്റുന്നു. സഹപ്രവര്‍ത്തകരോട്‌
നല്ല പെരുമാറ്റം. സഹായിച്ച കൈകള്‍ പലപ്പോഴും തിരിച്ചു കൊത്തിയിട്ടുണ്ട്‌.
ഒന്നും മനസ്സില്‍ വെക്കാറില്ല.ജീവിതം ശരിക്കും ആശ്വദിക്കുന്ന അപ്പു...ഒരിക്കലും നാളെയെ കുറിച്ച്‌ ആശങ്കപെടാറില്ല.
നന്‍മകള്‍ നേരുന്നു

ഇയാള്‌ എനിക്ക്‌ പാരയാവുമോ...
ഈ കൈയൊന്ന്‌ നോകൂ...
പേര്‌
അതിന്‌ ഞാന്‍ പേര്‌ ചോദിച്ചില്ലല്ലോ..അഡ്വന്‍സ്സായി പറഞ്ഞതാ...എങ്കില്‍ അഡ്വന്‍സ്സായി 10 ദിര്‍ഹം എടുത്തോ...അല്ലെങ്കില്‍ അഡ്വന്‍സ്സായി
മുങ്ങി കളയും.നല്ല കൈയാണ്‌...ഭാഗ്യമുള്ള കൈ... പ്രതീക്ഷിക്കാതെ പലതും സ്വന്തമായതില്‍
സന്തോഷിക്കുന്നു. ഏഷ്യാനെറ്റിലെ ബ്ലഫ്‌മാസ്റ്റരെ കടത്തി വെട്ടുന്ന സംസാരം.
ഭക്ഷണ പ്രിയന്‍ ഷുഗറുണ്ടെങ്കിലും..മധുരമിഷ്ടമാണ്‌. പ്രഷറുണ്ടെന്ന്‌
പറയുന്നതിഷ്ടമല്ല. ഇപ്പോഴും ആരൊഗ്യം കാത്തു സൂക്ഷിക്കുന്നു കമലഹാസനെ
പോലെ. ആരോടും കൂട്ട്‌ കൂടുന്ന സ്വഭാവം. യാത്ര ഒരുപ്പാടിഷ്ടമാണ്‌. കണ്ണുകളാണ്‌
ആളില്‍ ഇഷ്ടം കൂട്ടുന്നത്‌. കൂടെ ഒരു തനി നാടന്‍ ശൈലിയിലൊരു
ചിരിയും...വെറുതെ മസില്‌ പിടിക്കും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടി ചിരിക്കും.
സംസാരിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല.ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ അത്‌ സാധിച്ചേ അടങ്ങൂ.
വാശിക്കാരന്‍..ധൈര്യശാലി...നന്‍മകള്‍ നേരുന്നു.

എന്ന ഞാന്‍ പോട്ടെ...
കൂയ്യയ്യ്‌....ഇവിടെയും നോക്കണം.

എന്താ പേര്‌..??
ബ്ലോഗ്ഗിന്റെ പേര്‌??
കുറെ ഉണ്ട്‌..
ഒന്ന്‌ പറഞ്ഞ മതി.
മിന്നമിനുങ്ങ്‌....
ശരി...പ്രണയം ആണ്‌ ഇഷ്ട വിഷയം അല്ലേഅങ്ങിനെ പറയാംമനസ്സില്‍ ഒന്നുമില്ല...ശുദ്ധമാണ്‌. ആരെയും അവിശ്വസിക്കില്ല അതാ കുഴപ്പം.
ജീവന്‌ തുല്യം സ്നേഹം കൊടുത്തപ്പോല്‍ തിരിച്ച്‌ വേദനകള്‍ നല്‍കിയവര്‍
ധാരളമുണ്ട്‌ അല്ലേ.അതെ...കേട്ടിരുന്ന മതി മൂളണ്ട ഓകെ...ശരിനല്ല കഴിവുണ്ട്‌ പക്ഷേ പ്രയോജനപ്പെടുത്താറില്ല അല്ലേ.പ്രണയം എന്നും കൂടെ ഊണിലും..ഉറക്കത്തിലും..പല ദിവസങ്ങളില്‍ ഉറക്കത്തില്‍ മനസ്സില്‍ വിരിയുന്ന പ്രണയ
വാക്കുകളെഴുതാന്‍ ചാടിയെഴുന്നേല്‍ക്കുന്ന സ്വഭാവക്കാരന്‍..പ്രണയമൂഡിലാണെങ്കില്‍ അറിയാവുന്ന ജോലി അറിയില്ല എന്നും പറഞ്ഞു
കളയുമീ കേമന്‍.. നല്ല മനസ്സിനുടമ....ഇന്നും മനസ്സില്‍ ഒരു ചോദ്യ ചിഹ്‌നമായി പണ്ടേന്നോ കൊഴിഞ്ഞ
പ്രണയം...അതാവാം ഇന്നും നിന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നത്‌...നന്‍മകള്‍
നേരുന്നു

ഈ കൈ കൊള്ളാമല്ലോ....നോകട്ടെ
എന്താ പേര്‌ ???
ബ്ലോഗ്ഗിന്റെ പേര്‌?
ശെഫിയുടെ ബഡായികള്‍
സുന്ദരനാണ്‌ അപ്പോ മനസ്സും സുന്ദരം. വളരെ ശാന്തനാണ്‌ പക്ഷേ വേണമെങ്കില്‍
സൂപ്പറും ആവും. നന്നായി സംസാരിക്കാന്‍ അറിയാം.. പിന്നെ വായനാശീലം
അല്‍പ്പം കൂടുതലാണ്‌ അല്ലേ. നല്ല കാര്യം. ആരോടും ഒരു കാര്യത്തിലും
പരിഭവിക്കാത്ത മനസ്സ്‌. ചെറുപ്പത്തില്‍ നേരെ മറിച്ചും. ഇങ്ങോട്ട്‌ വിളിച്ചാല്‍
അങ്ങോട്ട്‌ ഓടും. വലിയ ആളുകളോട്‌ കൂട്ട്‌...ഇന്നു പ്രവാസഭൂമിയില്‍ കലയുടെ
അമരക്കാരനായി... നന്‍മകള്‍ നേരുന്നു...
അതെ
ഞാനൊരു കൈനോട്ടക്കാരന്
‍ഓ എന്താ കാര്യം..
ചുമ്മ ഒന്ന്‌ കൈനോക്കാന്
‍അതു ശരി..വായി നോട്ടം നിര്‍ത്തി ഇപ്പോ കൈ നോട്ടമായോ
ജീവിച്ചു പോട്ടെ മാഷേ
കൈയും വായും നോകിയാണോ ജീവിക്കുന്നത്‌ വേറെ എന്തെല്ലാം
വഴികളുണ്ട്‌...അല്ല പിന്നെ
പണ്ടേ എനിക്ക്‌ ഇതില്ലൊന്നും വിശ്വാസമില്ല മാഷേ വണ്ടി വിട്ടോ
അല്ല ഒരു കാര്യം പറഞ്ഞോട്ടേ..
എന്താ...
സിനിമാ ഭ്രാന്തനല്ലെ...??
അതെ അതിനെന്താ കുഴപ്പം??
ഒരു കുഴപ്പവുമില്ല ആ സിനിമയില്‍ ഉള്ളതൊക്കെ ശരികുള്ളതാണൊ??
സമയത്തെ കൊല്ലാന്‍ അതിലും നല്ലൊരു മാര്‍ഗ്ഗം കിട്ടിയില്ല അതാ...
ഓ ഇയാളോട്‌ സംസാരിച്ച്‌ ജയിക്കാന്‍ കഴിയില്ല...ഭയങ്കരന്‍
ഇതൊക്കെ കുറെ കണ്ടതാ..
പക്ഷെ ആള്‌ ശുദ്ധനാണ്‌ എന്ന്‌ ഞാന്‍ പറഞ്ഞാല്‍ എതിര്‍ക്കുമോ?
ഇല്ല എല്ലാര്‍ക്കും പുകഴ്‌ത്തി പറയുന്നത്‌ ഇഷ്റ്റമാണ്‌ അതു കൊണ്ടൊന്നും 10
റിയാല്‍ എന്റെ കൈയില്‍ നിന്നും കിട്ടില്ല ഹഹാഹഹാ
അപ്പോ പിശുകനാണ്‌ അല്ലേ
അല്‍പ്പം പിശുകത്തരം ഊണ്ട്‌ ശരിയാണ്‌
കണ്ടോ..ഇപ്പോ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാകിയില്ലേ
അപ്പോ ഇനി പറയില്ല....പൈസയുണ്ടെങ്കില്‍ ബാക്കി പറയാം
നന്‍മകള്‍ നേരുന്നു

എന്റെ കൈ ഒന്ന്‌ നോക്കാമോ...??
എന്ത ഐസ്‌ കട്ടയോ അതോ കൈയോ..??
കൈയാണ്‌ കൈനോട്ടാ...
ഹും ഇത്‌ പണിയാവും കൈനോട്ടനോ...കളിയാകിയതാണോ..??
കൈ നോക്കുന്നവരെ കാല്‌നോട്ടാന്ന്‌ വിളിക്കാന്‍ പറ്റുമോ..??
ഉരുളക്ക്‌ ഉപ്പേരി പോലെയാണ്‌ മറുപ്പടി..സൂക്ഷിച്ചില്ലെങ്കില്‍ പണ്ട്‌ കമന്‍റ്റ്‌ പറഞ്ഞ പയ്യനെ ആളുകളുടെ മുന്നിലിട്ട്‌ പൊരിച്ച പോലെ എന്നെയും പൊരിക്കും
പേര്‌ എന്താ??

പക്ഷേ വായില്‍ തീക്കട്ടയാണല്ലോ...
മറുപ്പടിയും..തീറ്റയും..നടത്തവും സ്‌പീഡിലാണല്ലോ
ശീലിച്ചു പോയി...ചെറുപ്പത്തിലെ ഇങ്ങിനെയാണ്‌..ക്ലാസ്സില്‍ ടീച്ചര്‍ പറയുന്നത്‌
സ്‌പീഡില്‍ എഴുതും..കടയിലേക്ക്‌ സ്‌പീഡിലോടും..ഇന്നും തുടരുന്നു ഓട്ടം
മനസ്സിലായി...
പക്ഷേ പബ്ലികില്‍ ശാന്തം..ചിരികുടുക്കയാണ്‌..
പക്ഷെ ചിലപ്പോ പൊട്ടി തെറിക്കും..
അല്‍പ്പ നേരത്തേക്ക്‌ മാത്രം..
വശിയുണ്ടോന്ന്‌ ചോദിച്ച പണ്ട്‌ കുട്ടിയായിരികുബോല്‍
പിടിവാശിക്കാരി..ഇപ്പോ കുറഞ്ഞു..
എല്ലാം അറിഞ്ഞു ചെയ്യുന്നു. ചിലരുടെ വിഷമം സ്വന്തം വിഷമമാക്കുന്നു...
മനസ്സ്‌ കരയുന്നത്‌ പുറത്ത്‌ മുഖം നോകിയാലറിയാം.
ഇഷ്ടപ്പെട്ട ഉടുമ്പ്‌ പോലെയാണ്‌ പിടിവിടില്ല. അകന്നാലോ...
പിന്നെ തിരിഞ്ഞു നോകില്ല...പക്ഷേ അത്ര പെട്ടെന്നൊന്നും ആരോടും അടുക്കാത്ത സ്വഭാവം..
അടുത്താലും മനസ്സിലാകിയ ശേഷമേ...വല്ലതും പറയൂ. പിന്നെ സംതിങ്ങ്‌ സ്‌പെഷല്‍
നല്ല സംസാരം..കേട്ടിരിക്കാന്‍ സുഖം.
ചിരി മായാത്ത മുഖം. മനസ്സില്‍ ഇഷ്ടം..പക്ഷേ പറയാന്‍ നാണം..ഭാവിയെ കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബത്തില്‍ ഒരാളോട്‌ കടുത്ത സ്നേഹം..അത്‌ പോലെ തന്നെ ബാല്യകാലത്തും മികച്ചെതെന്ന്‌ പറയാന്‍ ഒരേ ഒരു കൂട്ടുക്കാരി...ആളെ കണ്ടാല്‍ മനസ്സിലാവില്ല പക്ഷേ പെട്ടെന്ന്‌ അലിയുന്ന മനസ്സിനുടമ. പരദുഷണം ഒത്തിരി പറയുന്ന കൂട്ടുക്കാരി..കേള്‍ക്കാന്‍ ചെവി കൊടുക്കില്ല..പക്ഷേ മൂളും... സോ സിംപില്‍ ..

കട്ടിയില്ലാത്ത മനസ്സ്‌..പക്ഷെ ആരെയും കാണിക്കില്ല..സൂത്രക്കാരി....
നന്‍മകള്‍ നേരുന്നു

ശിഹാബ്‌..എന്ന അഞ്ചല്‍ക്കാരന്‍
നല്ല കൈയാണല്ലൊ..രേഖകള്‍ നിറഞ്ഞ കൈ...നന്നായി വായിക്കും
അത്‌ എന്തായാലും..പിന്നെ ഒന്നിന്നും ചെവി കൊടുക്കാറില്ല...
നല്ലത്‌ ചെയ്യുന്നു എന്നതില്‍ സന്തൊഷിക്കുന്നു.
എപ്പോഴും തിരക്കാണ്‌ അതു കൊണ്ട്‌ കൂട്ടുക്കാരെ ശ്രദ്ധിക്കാന്‍ സമയം
തികയുന്നില്ല. പൊതുവെ ശാന്ത സ്വഭാവമാണെങ്കിലും ചിലപ്പോ..മടി
പിടിച്ചിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നത്‌ പെട്ടെന്നായിരിക്കും..പിന്നെ പറയാന്‍...ആരെയും പെട്ടെന്നു പരിചയപ്പെടാന്‍ സമര്‍ത്ഥന്‍. പക്ഷേ
മനസ്സിലാക്കാന്‍ സമയമെടുക്കും.
നന്‍മകള്‍ നേരുന്നു

ദ്രൗപദി ...ആരെയും വേദനിപ്പിക്കാത്ത മനസ്സ്‌. നല്ല ചിന്തകള്
‍അക്ഷരങ്ങള്‍ കൂട്ടുക്കാര്‍..പ്രണയം അമൂല്യമെന്ന്‌ പറയുബോല്‍ അതിലും കാണാം
എരിയുന്ന കനലുകള്‍...അകലെ നിന്നാണെങ്കിലും സ്നേഹം അളന്ന്‌ കൊടുക്കാറില്ല.
നല്ല ഭാഷ ഇഷ്ടം..കൂടെ ഒരു പിടി സ്നേഹമുള്ള കൂട്ടുക്കാരും.
മനസ്സ്‌ പലപ്പോഴും കരയാറുണ്ട്‌..പക്ഷേ പുറത്തു കാണിക്കില്ല.
മറ്റുള്ളവരെ കരയിപ്പിക്കാന്‍ ഇഷ്ടമല്ല. സ്വപനങ്ങള്‍ എന്നും ജീവിത യാത്രയില്‍
കൈവിളക്കായ്‌.. പുതിയ പുലരിയില്‍
നന്‍മ നിറഞ്ഞ മനസ്സോടെ..നന്‍മകള്‍ നേരുന്നു

ഐശ്വര്യമുള്ള കൈയാണ്‌..
എന്താ പേര്‌?
ബ്ലോഗ്ഗിന്റെ പേര്‌??
സ്വപ്‌നഭൂമി..ഓകെ..സ്വപ്‌ന ധാരാളം കാണുമല്ലേ...
അതെ
പ്ലീസ്സ്‌ കേട്ടിരുന്ന മതി നോ റിപ്ലയ്
ഓകെ
ശരി
കുട്ടിയാണ്‌ ഇപ്പോഴും അല്ലേ..ഞാന്‍ ഉദേശിച്ചത്‌ മനസ്സിലെ കുട്ടിത്തം ഇപ്പോഴും
വിട്ട്‌ പോയിട്ടില്ലാന്ന്‌. നന്നായി എഴുതും. ചിലപ്പോ അതിനേക്കാല്‍ നന്നായി കീറി
പറിച്ച്‌ ദൂരെ കളയും.വിഷമം വന്ന ആരോടും അധികം സംസാരിക്കില്ല.
കുറെ സമയമെടുക്കും മാറി
കിട്ടാന്‍. മനസ്സില്‍ ഇന്നും ഓര്‍ക്കുന്നതും താലോലിക്കുന്നതും ബാല്യമാണ്‌
അല്ലേ...സിനിമ കാണും പക്ഷേ ചില സിനിമകളോട്‌ ഒരു പ്രത്യേക ഇഷ്ടമാണ്‌. നന്നായി
ഭക്ഷണം കഴിക്കും. അതും ഇഷ്ടമുള്ളത്‌ സ്വയം പാകം ചെയ്യ്‌ത്‌. മനസ്സില്‍
സൂക്ഷിക്കുന്ന നല്ല ഓര്‍മ്മകള്‍ എഴുതാന്‍ ഇഷ്ടം പക്ഷേ ഭാഷ മനസ്സിന്‌
പലപ്പോഴും ഇണങ്ങുന്നില്ല...
കൂട്ടുക്കാരുണ്ട്‌ പക്ഷേ അതികുമുണ്ടൊരു വേര്‍തിരിവ്‌...അകന്നാല്‍ അടുക്കാന്‍
പ്രയാസം..ആരായാലും...തീരുമാനം ഒന്ന്‌
ഭാഗ്യമുള്ള കൈയാണ്‌....
നന്‍മകള്‍ നേരുന്നു

പേര്‌??
ബ്ലോഗ്ഗിന്റെ പേര്‌
ബാജിയുടെ കുറിപ്പുകള്
‍ഹും ബാജി..ഒരു ബുദ്ധി ജീവി....
ആവശ്യത്തിന്‌ മാത്രം സംസാരിക്കുംകൂട്ടുക്കാരോട്‌ നന്നായി സംസാരിക്കും..
ചുറ്റിലും കാണുന്നതെല്ലാം കഥാപാത്രങ്ങളായി മനസ്സില്‍ കയറും. പരസഹായി.
ആരുടെ പ്രശ്‌നത്തിലും തന്നാലാവും വിധം സഹായങ്ങല്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ഭക്ഷണം ആര്‍ത്തിയില്ല. നല്ല മനസ്സ്‌....വായനാ ശീലം കൂടുതല്‍.നല്ല സ്വപ്‌നങ്ങള്‍ പകലിലും കാണുന്നു. നാളെയെ കൌതുകത്തോടെ
കാണുന്നു.....
നന്‍മകള്‍ നേരുന്നു
അതെ
ഒന്നു കൈനോകട്ടെ
താല്‍പര്യമില്ല
എന്താ..??
ഒന്നുമുണ്ടായിട്ടല്ല..
എന്നാലും
ശരി
ബ്ലോഗ്ഗിന്റെ പേര്‌??
ഏടാകൂടം
പക്ഷെ ആഏടാകൂടം ആളില്ലില്ലല്ലോഅധികമാരോടും സംസാരിക്കില്ല അല്ലേ പക്ഷേ സംസാരിച്ചു തുടങ്ങിയ നിര്‍ത്താന്‍
പാടാണ്‌...ചിരിക്കുന്ന മുഖമാണ്‌ എപ്പോഴും..നല്ല പഠിക്കുന്ന പയ്യനായിരുന്നു
ചെറുപ്പത്തില്‍..അത്‌ പോലെ തന്നെ പ്രണയവും..കൂട്ടുക്കാര്‍ പോലുമറിയാത്ത
പ്രണയം. മനസ്സിലുള്ളത്‌ ആരോടും പറയില്ല. എല്ലാരോടും മനോഹരമായി സംസാരിക്കും..മനസ്സില്‍ വേദനയുണ്ടക്കിയ ചില
സംഭവങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നു.. ഒരു കാര്യം മനസ്സില്‍ കരുതിയാല്‍ നൂറ്‌
പ്രാവശ്യം ആലോചിക്കും... ആരെയും കണ്ണടച്ച്‌ വിശ്വസിക്കില്ല..അനുഭവം
ഗുരു....
നന്‍മകള്‍ നേരുന്നു

ഈ കൈയൊന്ന്‌ നോകി വല്ലതും പറയാമോ?
എന്താ പേര്‌?
മുഖവും..മനസ്സും മാണിക്യം പോലെ തെളിഞ്ഞതാണല്ലൊ..
ബ്ലോഗ്ഗിന്റെ പേര്‌??
മാണിക്യം
അപ്പോ ശരിയാണ്‌ മനസ്സും..ചിന്തയും ഒരുമയുണ്ട്‌.
പ്രശസ്‌തിയില്‍ വിശ്വാസമില്ല. അറിവിനെ ഇഷ്ടം..അറിയാന്‍ ഇഷ്ടം.മനസ്സിലെ വിഷമങ്ങള്‍ മുഖത്ത്‌ പ്രകടിപ്പിക്കില്ലപെട്ടെന്ന്‌ ദേഷ്യം വരും പക്ഷേ ചിരിച്ചു കൊണ്ട്‌ മറക്കും.സംസാരിക്കാന്‍ ഇഷ്ടം..സംസാരം ആസ്വദിക്കാന്‍ അതിലേറെ ഇഷ്ടം. തിളക്കമുള്ള
മാണിക്യമായി എന്നെന്നും വാഴുക...നന്‍മകള്‍ നേരുന്നു

ഇവിടെ എഴുതിയത്‌ ശരിയായിരിക്കണമെന്നില്ല. എന്റെ മനസ്സില്‍ തോന്നിയത്‌ എഴുതി അത്ര മാത്രം. ശരിയാവാം, തെറ്റാവാം..ക്ഷമിക്കുക.എല്ലാവരെയും കുറിച്ചെഴുതാന്‍ മോഹമുണ്ട്‌ പക്ഷേ..സമയം പ്രശ്‌നക്കാരന്‍.കൈനോകി പറയാന്‍ ഞാനാര്‌ കൈനോട്ടക്കാരനോ അതോ വയ്‌നോട്ടക്കാരനോ?? കൈ നോകിയവര്‍ സംഭാവനകള്‍ കമന്റില്‍ വെക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വര്‍ത്തമാനം..ഭാവി അറിയാന്‍ 50 ദിര്‍ഹത്തിന്റെ മണിയോര്‍ഡര്‍ വെസ്‌റ്റേണ്‍ മണി ട്രന്‍സ്‌ഫറിലൂടെ അയച്ചു തരിക.

നന്‍മ നിറഞ്ഞ പുതുവല്‍സരാശംസകള്‍ നേരുന്നു

നന്‍മകള്‍ നേരുന്നു...

39 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിതരേ...

എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍

പെട്ടെന്ന്‌ എഴുതിയത്‌ കൊണ്ട്‌ ഒരുപ്പാട്‌ തെറ്റുകള്‍ കണ്ടെന്ന്‌ വരാം..ക്ഷമിക്കുക....സഹകരിക്കുക.

നന്‍മകള്‍ നേരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആദ്ദ്യം തേങ്ങ ഉടയ്ക്കട്ടെ എന്നിട്ട് വായിക്കാം..ഠൊ..ഠേ..ഠോ....
എന്ന പിന്നെ ഇപൊ വരാം.!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ മച്ചൂ എനിക്ക് പറയാന്‍ വാക്കുകളില്ലാ.കാരണം ഇവിടെ എന്റെ മനസ്സ് മച്ചൂ നുകര്‍ന്നിരികുന്നൂ
[ജീവന്‌ തുല്യം സ്നേഹം കൊടുത്തപ്പോല്‍ തിരിച്ച്‌ വേദനകള്‍ നല്‍കിയവര്‍
ധാരളമുണ്ട്‌ അല്ലേ.]
അതെ തികച്ചും ശെരിയാണ്
കാലത്തിന്‍ കളിയരങ്ങില്‍ നിന്നകന്ന് വിധിയുടെ കരങ്ങളില്‍
അമ്മാനമാടുന്ന സ്നേഹം കൊതിക്കും ഇളം മനസ്സുകളില്‍
ഒരു പൂമരമായ്...മധുരിക്കും കനിയായ്..
സ്നേഹത്തിന്‍ കുളിരായ്..ശാന്തമായ്...താളമായ്...
ഒഴുകുന്നു നിന്‍ അക്ഷരങ്ങള്‍
ഇവിടെ ഒരു വസന്തത്തിന്‍ ......പുതുമഴയായ്.
വിണ്ണില്‍ ഒരു മഴവില്ലായ്.....വര്‍ണ്ണം വിതറും പ്രിയ സ്നേഹിത മന്‍സൂ
ദീര്‍ഘായുസ്സും......ഐശ്വര്യവും .........നന്‍മകളും
ദൈവം നിന്നില്‍ നിറയ്ക്കുമറാക്കട്ടെ......എന്ന പ്രാര്‍ത്ഥനയോടെ...
സസ്നേഹം...........പ്രിയതോഴന്‍.!!

ഇലഞ്ഞിപൂവിന്റെ ദിവ്യസുഗന്ധത്തില്‍ വിരിഞ്ഞ ഒരുപാട് ഒരുപാട് സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരുപിടി സ്നേഹനിധികളായ സ്നേഹിതര്‍.
ഇണപിരിയാത്ത ആത്മബന്ധമുള്ള ഒരു നൂലില്‍ക്കോര്‍ത്ത മുല്ലപ്പൂപ്പോലെ സൌന്ദര്യമുള്ള ദിനങ്ങള്‍ എനിക്ക് സമ്മാനിച്ച് പടിയിറങ്ങുന്ന ഈ ദിനങ്ങള്‍.
ഈ നവവര്‍ഷത്തില്‍ നമ്മള്‍ ഒരായിരം തുമ്പപ്പൂക്കളോളം സ്നേഹമുണര്‍ത്തട്ടെ,നന്മയുനര്‍ത്തട്ടെ
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍
എന്റെ ഹൃദയത്തില്‍ നിന്നും സ്നേഹത്തില്‍ പൊതിഞ്ഞ ഒരായിരം പുതുവല്‍സരാശംസകള്‍ പ്രിയ തോഴാ നിനക്കായി നേരുന്നു.!!
സസ്നേഹം സജി.!!

കോയിസ് said...
This comment has been removed by the author.
പ്രയാസി said...

ഹലൊ..

ഹലോ.. നമ്മളെതന്നെ അവിടെ ഒന്നു നിന്നെ.!

കൈ നോക്കാനറിയാം അല്ലെ..!?

അതെ!

സ്വല്പം മാജിക്കും..!?

അതെ..!

മുതുകു നോക്കാന്‍ അറിയാമൊ!?

ങെ! ഇല്ല..!

എന്നാല്‍ ഞങ്ങള്‍ക്കു നോക്കാനറിയാം..

ബ്ലോഗിംഗില്‍ മൂത്തത് കുറുജിയാ.. ആദ്യം തന്നെ തുടങ്ങിക്കൊ..!

ബ്ധും..! കൊള്ളാം നല്ല ത്രിശ്ശൂര്‍ സ്റ്റൈല്‍ തുടക്കം..!

ഓരോരുത്തരായി കൊടുത്തോളൂ..

ബ്ധും..!ബ്ധും..!ബ്ധും..!

ഇവനിതു ശീലമാ..

എല്ലാരും മാറൂ.. എല്ലാരും മാറൂ..

ഒരാളു കൂടി ഇടിക്കാനുണ്ട്..ഒരവസരം കൊടുക്കൂ..

റ്റക്..!

പ്രിയ ഇടിച്ചാല്‍ ഇത്രെ കേള്‍ക്കൂ..

ഹൊ! സമാധാനമായി..

വരുന്നവരൊക്കെ കൊടുത്തോളൂ.. ഈ വര്‍ഷത്തെ അവസാനത്തെ ഇടി..ഈ സകലകലാ വല്ലഭന്റെ മുതുകില്‍..:)

പെട്ടെന്നു ചവിട്ടികൂട്ടുന്ന നിന്റെയീ കഴിവ് ഗ്രേറ്റ്..!

അലി said...

തത്തമ്മേ പൂച്ച പൂച്ച!

പ്രിയ സ്നേഹിതരേ...
കടന്നുവരു..കടന്നുവരു..കടന്നുവരു..

ദാ മന്‍സൂര്‍ നില്‍മ്പൂര്‍...

കൈനോക്കും...വായ് നോക്കും..
കഥയെഴുതും... കവിതയെഴുതും...
ബ്ലോങ്ങും... മായാജാലം കാണിക്കും...

കൈവക്കാത്ത മേഖലകളില്ലാ...(നാട്ടുകാര്)
പ്രയാസീം കൂട്ടരും ന്യൂ ഇയര്‍ തലേന്ന് മുതുക് പാലമാക്കിക്കൊടുത്തു...

അതുകൊണ്ട് ഞാന്‍ വന്നവഴിപോകുന്നു, ഒരു പുതുവത്സരാശംസകളും നേര്‍ന്നുകൊണ്ട്...

കാപ്പിലാന്‍ said...

അല്ല മാഷേ,
എനിക്കൊരു സംശയം ? നാട്ടില്‍ കൈ നോട്ടം ആയിരുന്നോ പണി ?
നാട്ടുകരെല്ലരും കൂടെ വണ്ടി കേറ്റി വിട്ടതാ ഗുല്ഫിലോട്ടു.
ഈ പണി ഇവിടെ നടക്കുല്ല .. മോനെ ദിനേശാ
ഇതു ഗുല്ഫാണ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മന്‍സൂറിക്കാ, ഇക്കാമാരായാല്‍ ഇങ്ങനെ വേണം.എത്ര കറക്റ്റ് ആയ ഒക്കെ പറഞ്ഞിരിക്കണെ.

എന്റെ പേരില്‍ വേറെ ആരെയോ കൊണ്ടു വന്നു തല്ലിച്ച്താ പ്രയാസിചേട്ടന്‍.

മന്‍സൂറിക്കായ്ക്കും കുടുംബത്തിനും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ഹഹഹ... മന്‍സൂറിക്കാ... ഗലക്കി....
അപ്പോള്‍ മാജിക്കൊക്കെ നിര്‍ത്തി ഇപ്പൊ ഇതാണോ പരിപാടി? എന്തായാലും ജീവിച്ചുപോവും കേട്ടൊ.
അപ്പൊ പുതിയ ഒരു ബ്ലോഗ് തുടങ്ങൂ.. കൈനോട്ടം എന്ന പേരില്‍.
ഞാന്‍ ശരിക്കും ആസ്വദിച്ചു വായിച്ചു ചിരിച്ചു.

പുതുവത്സരാശംസകള്‍.

SABU PRAYAR ~ സാബു പ്രയാര്‍ said...

മന്‍സൂറിക്കാ
ഹജ്ജ് സീസണില്‍ ജിദ്ദയില്‍ കൈനോട്ടത്തിന് നല്ല ഹോപ്പുണ്ടായിരുന്നല്ലോ..? വെറുതെ ഇവിടെ കിടന്ന് കറങ്ങി സമയം കളയാതെ കുറച്ചു കാശുണ്ടാക്കല്ലോ. അല്ലെങ്കില്‍ ഇങ്ങ് റിയാദിലോട്ട് വാ.

മന്‍സുര്‍ said...

അയ്യോ..തല്ലല്ലേ..കൊല്ലല്ലേ....വെറുതെ ഒരു പരീക്ഷണം നടത്തി നോകിയതാണേ.....എന്നും ഗള്‍ഫ്‌ ഉണ്ടാവില്ലല്ലോ....നാട്ടില്‍ പോയാല്‍ ഇങ്ങിനെത്തെ പണിയാ നല്ലതെന്ന്‌ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങിയ പ്രവാസി പറഞ്ഞു. വാടക വേണ്ട..റ്റാക്‌സ്‌ വേണ്ടാ...ഒരുകുട മാത്രം മതി വെയില്‌ കൊള്ളാതിരിക്കാന്‍.
അപ്പോ...ഒന്ന്‌ ശ്രമിച്ചു നോകിയതാണ്‌.

സജീ...ശരിയാണ്‌ എന്ന്‌ തുറന്ന മനസ്സോടെ പറഞ്ഞല്ലോ സന്തോഷം...

ഡാ പ്രയാസി..നീ എന്നോട്‌ ഈ ചതി ചെയ്യുമെന്ന്‌ കരുതിയില്ല..ആളെ വിട്ട്‌ എന്നെ അടിച്ചു അല്ലേ...ഈ പുതുവര്‍ഷ സമ്മാനം മറന്നാലും മരിക്കില്ല.... കൈയിലിരിപ്പ്‌ ഇതല്ലേ..കൈനോട്ടക്കാരനും ചോദിച്ചാല്‍ അടി കിട്ടും മനസ്സിലായി

അലി....നീയും പ്രയാസിയുടെ ഗൂഡതന്ത്രത്തിന്‌ പിറകില്‍ ഉണ്ടായിരുന്നോ എന്ന്‌ സംശയം....സമ്യം വരും അപ്പോ പലിശയടക്കം തിരിച്ചു തരാം... മനുഷ്യനെ ജീവിക്കന്‍ സമ്മതികരുത്‌...ഹിഹിഹി

കപിലന്‍...ഇവിടെ ഇവന്‍മാരെ പറ്റിക്കാന്‍ സുഖമാണ്‌ എന്ന്‌ മുതിര്‍ന്ന പല പ്രവാസികളും തെളിയിച്ചിരിക്കുന്നു...കിട്ടിയാല്‍ ഊട്ടി..അല്ലെങ്കില്‍ കുബൂസ്സ്‌.....അല്ലേ മോനേ ദി നേഷാ

പ്രിയ...അടിയുടെ ശബ്ദം കേട്ടിട്ട്‌ നീ തന്നെ അടിച്ച പോലെയാണ്‌ തോന്നിയത്‌...സരമില്ല പുതുവര്‍ഷമല്ലേ ഇനി തുടര്‍ന്നും കിട്ടികോളും...

വാല്‍മീകി...ശരിക്കും പറഞ്ഞാ മാജിക്കിന്റെ ഒരു പുതിയ മുഖമാണ്‌ ഇത്‌...ഇതിന്‌ പ്രചോദനമായത്‌ പ്രയാസിയുടെ വായ്‌ നോട്ടമാണ്‌ ഫുള്‍ ബോട്ടില്‍ ക്രെഡിറ്റ്‌ അവനാണ്‌...കൊടുത്തോ..ഞാന്‍ പിറകെയുണ്ട്‌


സാബു...ഇവിടെ ജിദ്ദയില്‍ ഇപ്പോ സീസണ്‍ ആണ്‌...ഫ്രീ ആയാല്‍ റിയദിലേക്ക്‌ വരാം പക്ഷേ ബദുകളെ എനിക്ക്‌ പേടിയാണ്‌

നന്‍മകള്‍ നേരുന്നു

മാണിക്യം said...

“പക്ഷി ശാസ്‌ത്രാക്കാരാ കുറവാ
പടിക്കല്‍ ഇത്തിരി നിന്നേ പോ ...”
ഉള്ളത് പറയത്തില്ലാ,
ഇല്ലാത്തത്‌ പറയാന്‍ മടി ഒട്ടുമില്ല...
ബെസ്റ്റ് കണ്ണാ ബെസ്റ്റ്!
എന്റെ പ്രീയപ്പെട്ട ജദ്ദാക്കാരാ,
എന്റെ കൈ രേഖ കണ്ടോ എങ്കില്‍
അമ്പതു ഡോളറും 13% നികുതിയും ചേര്‍ത്ത്
വെസ്റ്റേറ്ണ്‍ മണി ട്രാന്‍സ്ഫര്‍ വഴി
എത്രയും വേഗം എനിക്ക് അയക്കുകാ..
ഇല്ലങ്കില്‍ പ്രൈവസി ആക്റ്റ് പ്രകാരം കേസാ .........

SABU PRAYAR ~ സാബു പ്രയാര്‍ said...

മന്‍സൂറിക്കാ
റിയാദില്‍ ബദുക്കളുമില്ല, കാട്ടറബികളുമില്ല. ഒറിജിനല്‍ സൌദികളെ കാണണമെങ്കില്‍ റിയാദില്‍ തന്നെ വരണം. പിന്നെ വരുമ്പോള്‍ നാലഞ്ച് സ്വെറ്ററും, നല്ല ജാക്കെറ്റുണ്ടെങ്കില്‍ ഒരെണ്ണവുമെടുത്തോ. ഭയങ്കര തണുപ്പാണെന്റിക്കാക്ക. ഇവിടെ ഇന്നലെ എന്റെ സുഹ്യത്ത് മൂത്രമൊഴിച്ചത് നാ‍ലഞ്ച് ice കട്ടകളാ.

മന്‍സുര്‍ said...

മാണിക്യം...ഹഹാഹഹാ
അത്‌ പള്ളിയില്‍ പറഞ്ഞ മതി ട്ടൊ....കൈനോക്കാന്‍ പറഞ്ഞിട്ട്‌ ഇപ്പോ പറയുന്നത്‌ കണ്ടോ..... പൈസ തരില്ലെങ്കില്‍ അത്‌ പറഞ്ഞ പോരെ...അല്ല പിന്നെ....ഇനി വാ കൈനോക്കാന്‍....കൈകിട്ട്‌ നല്ല ചുട്ട അടി തരാം

സാബു....റിയാദിലെ ബദുക്കളെ ഒരുപ്പാട്‌ കണ്ടും കൊടുത്തുമാണ്‌ ഇവിടെ എത്തിയത്‌.... ഹഹാഹാഅ...ആ ഐസ്‌ കട്ട കളയണ്ട പാക്കറ്റിലാക്കി ബക്കാലയില്‍ വില്‍ക്കാം... ശരിയാ അറിയാം റിയാദിലെ തണുപ്പ്‌...സഹിക്കാന്‍ മങ്കി ഡ്രസ്സ്‌ ഇല്ലാതെ നോ രക്ഷ

പുതുവല്‍സരാശംസകള്‍
നന്‍മകള്‍ നേരുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിട്ടുണ്ട്,പുതുവത്സരാശംസകള്‍‌!

Sherlock said...

മന്‍സൂ‍ര്‍ ഭായ്...ഹ ഹ...അതുശരി അപ്പോ ഇതും കൈയ്യിലുണ്ടല്ലേ...:)

പിന്നെ ഈ നിലയ്ക്കാണ് കൈ നോട്ടമെങ്കില്‍ ഞാന്‍ പ്രയാസി മാമന്റെ കൂടെ ചേരും കേട്ടോ...:)

ആശയം അടിപൊളി..

പുതുവത്സര ആശംസകള്‍...

ഏറനാടന്‍ said...

മന്‍സൂര്‍ഭായ്‌ കൈനോട്ടം സൗദിയില്‍ സൂക്ഷിച്ചു കൊണ്ടുപൊയ്‌ക്കോണ്ടൂ. ഇല്ലേല്‍ കൈ കാണൂല്ലാ. "സൂദിയാണ്‌ രാജ്യം, ശരീഅത്താണ്‌ കോടതീ" ഹാ.. എന്നെ വിട്ടുപോയല്ലേ, ഞാന്‍ പോലീസില്‍ പറഞ്ഞ്‌ പിടിപ്പിച്ചോളാം. :)

Unknown said...

ചാറ്റില്‍ വന്നു കൈ നോക്കി ആളെ ഞെട്ടിക്കുന്നതു പോലെ ....

പക്ഷെ ആ "മലബാര്‍ " പ്രയോഗം ആകെ കണ്‍ഫ്യൂഷണ്‍ ആക്കി....


ഏതാലായാലും കലക്കി....

:))))

ശെഫി said...

കൊള്ളാം ട്ടാ ഇന്നലന്നെ വായിച്ച്‌ണ്‌ ട്ട പക്ഷേങ്കില്‌ കമന്റാന്‍ പറ്റിയില്ല

അച്ചു said...

ഇത് കലക്കി മന്‍സൂറിക്ക...

മന്‍സുര്‍ said...

ആരാ ഇവിടെ കരയുന്നത്‌...കരയണ്ട...ഏത്‌ ബ്ലോഗ്ഗര്‍ക്കും ഒരു അബദ്ധമൊക്കെ പറ്റും...അപ്പോ മലബാര്‍ അതിന്‍റെ വഴിയേ പോയി.....നല്ല മഞ്ഞു പെയ്യുന്നു....ഈ കുടകീഴില്‍ വന്നിരുന്നു ബാക്കി കൂടി പറയാം...

ശെഫി...അഭിപ്രായത്തിന്‌ നന്ദി

ജിഹേഷ്‌ഭായ്‌,,....നന്ദി പറയാന്‍ വന്നതാ..അപ്പോഴാണ്‌ പ്രയാസിയുടെ കൂടെ കൂടുമെന്ന്‌ കണ്ടത്‌.....ഇനി കൈനോക്കാന്‍ ആരും കാശ്‌ തരണ്ട..ഓക്കെ

കൂട്ടുക്കാരാ നന്ദി

മുഹമ്മദ്‌ സഗീര്‍...നന്ദി

ഏറനാടാ നാട്ടുക്കാരാ...ഇതൊരു തുടക്കം...മനസ്സിലാക്കട്ടെ...തുടരാം

കൈനോക്കാന്‍ താല്‍പര്യമുള്ളവര്‍..ഇതിലേ ഇതിലേ...
ഫോട്ടൊ കണ്ട പറയാം..പിന്നെ കുറച്ചു നേരം ചാറ്റിയാലും പറയാം..അല്ലാതെ ഇങ്ങിനെ പറയാന്‍ ഞാന്‍ ആര്‌ അയ്യര്‍ ദി ഗ്രെറ്റോ

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

അപ്പോ ഒരു കൈത്തൊഴില്‍ അറിയാം അല്ലെ നാട്ടില്‍ പോയാലും പിള്ളാര് പട്ടിണിയാകില്ലാ....

ബട്ട് ഒരു ഡൗട്ട് കൈനീട്ടം കൂടുതല്‍ കിട്ടുമെന്ന് വിചാരിച്ചാണൊ ഈ കാനഡക്കാരേയും അമേരിക്കകാരേയും ഒക്കെ മാത്രമല്ലേ നോക്കിയുള്ളൂ..

ഈ ബൂലോകത്തെ അനുഭവം വച്ച് നോക്കിയാല്‍ എല്ലാവരുടേതും കറക്റ്റ് ആണ്. ആ പ്രയാസിയുടെത് ഒഴിച്ച്. പ്രയാസിയുടെ കാര്യത്തില്‍ കൂടുതല്‍ തുക പ്രതീക്ഷിച്ച് നല്ലത് മാത്രം പറഞ്ഞതാണൊന്നൊരു സംശയം

ഇതങ്ങ് തുടര്മന്‍സൂര്‍ ഭായ് ബൂലോകത്തെ പലരുടേയും തനിനിറം അറിയാമല്ലോ

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

ഇതു കലക്കി. ആശംസകള്‍...

പിന്നെ പ്രയാസി ഭായുടെ കമന്റും സൂ‍പ്പര്‍ ആയി..

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

ഇതെല്ലാവര്‍‌ക്കും ഒരു പുതുവര്‍‌ഷ സമ്മാനമാണല്ലോ...
കലക്കി... ഭായ്‌ യുടെ കഴിവു സമ്മതിച്ചു തന്നിരിയ്ക്കുന്നു. ഇതെങ്ങനെ സാധിയ്ക്കുന്നു?


പ്രിയാ... നമ്മുടെ പ്രയാസിയെ ഇതിനു മുന്‍‌പു തല്ലീട്ടുണ്ടോ? ആ അടിയ്ക്കുന്നതിന്റെ ശബ്ദം ഇത്ര കൃത്യമായി പറയുന്നല്ലോ...
(പ്രയാസീ... എന്നെ നോക്കണ്ട, ഞാനീ പരിസരത്തൊന്നുമില്ല)
;)

കൊച്ചുമുതലാളി said...

:) ഇജ്ജ് ശരിക്കും കൈനോട്ടക്കാരനാണോ അതൊ മാജിക്കുകാരനോ? എന്തായാലും നാട്ടില്‍ വന്നാലും കുടുംബം പട്ടിണിയാവില്ല..

പുതുവത്സരാശംസകള്‍

പ്രയാസി said...

ente net kuzhapamayeeee..

ellathinum vechittund..:(

മുസ്തഫ|musthapha said...

സുന്ദരന്‍ സുമുഖന്‍ സുശീലന്‍...

നന്മകളുടെ ഒരു ഭാണ്ഢവും പേറിയാണ് മൂപ്പര് ബ്ലോഗുകള്‍ തോറും കയറി ഇറങ്ങാറ്... പോയോട്ത്തൊക്കെ കുറച്ച് നന്മകള്‍ നേര്‍ന്നേ മൂപ്പര് പോരൂ.. ആരാന്ന് കൈനോക്കി പറയാമോ :)

un said...

പുതുവത്സരാശംസകള്‍

krish | കൃഷ് said...

മന്‍സൂറേ, അപ്പോ ഇങ്ങള് ബായ്‌നോട്ടോം കൈനോട്ടോം ഒരുമിച്ച് നടത്താനാ പരിപാടി. സംഗതി കൊള്ളാട്ടോ.. പുകിലാകാണ്ട് നോക്കണേ.

ആശംസകള്‍.

പ്രയാസി said...

ഹ,ഹ, അഗ്രൂ..
കലക്കി..മ്വാനേ..:)
നന്മയുടെ ഹോള്‍സെയില്‍ പാര്‍ട്ടിയാ..ഇത്
എവിടേം കുറച്ചു നന്മ കൊടുത്തിട്ടെ പോരൂ..

മുതുകത്തിടിക്കാന്‍ പറഞ്ഞപ്പോള്‍ ആരൊ തലക്കുമടിച്ചു അതാ പിച്ചും പേയും പറയുന്നത്..! കാര്യമാക്കണ്ട.. ആ മുഴ മാറുമ്പോള്‍ ശെരിയായിക്കൊള്ളും..!

ഉപാസന || Upasana said...

മന്‍സൂര്‍ ഭായ്,

എന്താ പുതിയ പരിപാടി :)
എന്നെ പറ്റി പറഞ്ഞതില്‍ പലതും പിഴച്ചൂട്ടോ.
എന്റെ ബ്ലൊഗിന്റെ പേര് “എന്റെ ഉപാസന” എന്നും “പൊട്ടന്‍” എന്നുമാണ്, ഉപാസന എന്നല്ല. അത് തൂലികാനാമം.
പിന്നെ മനസ്സിന് വല്യ തളര്‍ച്ച ഒന്നുമില്ലെന്നേയ് :)

നന്നായി പുതുവത്സരം ആശംസിച്ച രീതി.
കൈനോട്ടക്കാരാ,കൈനോട്ടക്കാരാ...
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഉപാസന || Upasana said...

മന്‍സൂര്‍ ഭായ്,

എന്താ പുതിയ പരിപാടി :)
എന്നെ പറ്റി പറഞ്ഞതില്‍ പലതും പിഴച്ചൂട്ടോ.
എന്റെ ബ്ലൊഗിന്റെ പേര് “എന്റെ ഉപാസന” എന്നും “പൊട്ടന്‍” എന്നുമാണ്, ഉപാസന എന്നല്ല. അത് തൂലികാനാമം.
പിന്നെ മനസ്സിന് വല്യ തളര്‍ച്ച ഒന്നുമില്ലെന്നേയ് :)

നന്നായി പുതുവത്സരം ആശംസിച്ച രീതി.
കൈനോട്ടക്കാരാ,കൈനോട്ടക്കാരാ...
:)
എന്നും സ്നേഹത്തോടെ
ഉപാസന

മന്‍സുര്‍ said...

നജീം ഭായ്‌...പിന്നാലെ വരുന്നുണ്ട്‌...പേടിക്കേണ്ട..കേട്ടോ

ഹരിശ്രീ...നന്ദി...

ശ്രീ,.....സന്തോഷം...പിന്നെ പ്രയാസി അറിയാതെ പറഞ്ഞു പോയതാണ്‌..പ്ലീസ്സ്‌...അവന്‍ പ്രയാസപ്പെട്ട്‌ അങ്ങിനെ പൊയ്‌ക്കോട്ടെ...എന്റെ മുതുക്കിന്‌ ഇടിക്കാന്‍ ചാടിയത...ദേ കിടക്കുന്നു കംപ്യുട്ടറിന്റെ മുകളില്‍ മൂക്കും കുത്തി ഒരു വീഴ്‌ച്ച....ഹഹാഹഹാ....

പേരക്ക നന്ദി.......

കൃഷ്‌ ...ശരി..ഞാന്‍ ശ്രദ്ധിക്കാം... കേക്കണോ കഥ...ഇവിടെ സ്ത്രീകള്‍ അധികം പുറത്തിറങ്ങില്ല.... അപ്പോ എന്നെ കുറിച്ച്‌ ആരോ പറഞ്ഞു കേട്ടിട്ട്‌ ഒരു സ്ത്രീ അവരുടെ മകന്റെ കൈയില്‍ അവരുടെ കൈ കൊടുത്തു വിട്ടു.... തമാശയതല്ല..... കൊടുത്ത്‌ വിട്ടത്‌ വലത്തെ കൈയായിരുന്നു.... ഞാന്‍ സ്ത്രീകളുടെ ഇടത്തെ കൈയാണ്‌ നോക്കാറുള്ളത്‌...ഹഹാഹഹാ....അയ്യോ ചിരിക്കാന്‍ മുട്ടീട്ട്‌ ചിരിയോ ചിരി... ഓ ഏറ്റില്ല... ചമ്മി.... ഞാനല്ല നീ

അഗ്രജന്‍... ചെറുപ്പത്തിലെ വലിയ ഗമയാണ്‌ പുള്ളിക്ക്‌...
അത്രയും ഇഷ്ടപ്പെട്ട ആള്‌ സഹകരിക്കും ഇല്ലെങ്കില്‍ ഹാ ഒരു ചിരി..അത്ര തന്നെ.... പിന്നെ ചെരിയ വായ്യില്‍ വരുന്നതോ വലിയ കാര്യങ്ങളും , ചെറുപ്പത്തില്‍ നല്ലൊരു വീഴ്‌ച്ച വീണത്‌ ഓര്‍ക്കുന്നു... അതിന്റെ പാട്‌ മാഞ്ഞു പോയിലെന്ന തോന്നുന്നത്‌..

പിന്നെ നല്ല മൂഡാണെങ്കില്‍ ആള്‌ ഡമ്പില്‍ ഓക്കെ അല്ലെങ്കിലോ... പറയണ്ട
തര്‍ക്കിച്ച്‌ ജയിക്കാന്‍ കഴിയില്ല....അനാവശ്യമായി തര്‍ക്കിക്കാറുമില്ല...
പിന്നെ ഇത്രയും പറഞ്ഞില്ലേ അപ്പോ അതും കൂടി പറയാം...
തമശ പറഞ്ഞിട്ട്‌ മിണ്ടാതെ ഇരിക്കും തമാശ ഓടിയില്ലാന്ന്‌ കണ്ട ഒറ്റ പൊട്ടിചിരിയാ ഇദേഹം ...പിന്നെ ആ കണ്ണു കണ്ടില്ലേ അതും വെച്ച്‌ വെട്ടിച്ച്‌ ഒരു നോട്ടമുണ്ട്‌..നല്ല രസാ കാണാന്‍

ഓസിയല്ലേ ഇപ്പോ ഇത്ര മതി അല്ലെങ്കില്‍ ഇനിയും മേലോട്ട്‌ പൊങ്ങും

ഉപാസന.......ഞാന്‍ ആദ്യമേ കമാന്റില്‍ പറഞ്ഞില്ലേ മാഷേ
പെട്ടെന്നു എഴുതിയതാ എന്ന്‌..കഴിഞ്ഞ കൊല്ലം തീരുന്നതിന്‌ അല്‍പ്പം മുമ്പ്‌ തോന്നിയ ഐഡിയ വെച്ച്‌ കാചി.
പിന്നെ പറയുന്നത്‌ എങ്ങിനെ ശരിയാവും ഞാന്‍ ആരെയും ഇതിന്‌ മുന്‍പ്പ്‌ കണ്ടിട്ടില്ലല്ലോ.........മനസില്‍ തോന്നിയത്‌..പറഞ്ഞു തെറ്റ്‌ വല്ലതും പറഞ്ഞെങ്കില്‍ ക്ഷമിക്കുക.........


കൊച്ചു മുതലാളി... ഞാനും ഒരിക്കല്‍ മുതലാളിയാവും....എന്നിട്ട്‌ ഒരു കോളേജ്‌ സ്ഥാപിക്കും കൈനോട്ടം......എങ്ങിനെ ഐഡിയ

നന്‍മകള്‍ നേരുന്നു

കാപ്പിലാന്‍ said...

മന്‍സൂര്‍ ,
എന്‍റെ കൈ ഒന്ന് നോക്കി പറയാമോ.

പല പണിയും നോക്കി, ജിവിതം കട്ട പോക ..
അങ്ങനെ ഇവിടെയും എത്തി ..

ബ്ലോഗില്‍ വേണ്ട,
ചെവിയില്‍ പറഞ്ഞാല്‍ മതി

ഗീത said...

കൈനോട്ടം കൊള്ളാം...

Typist | എഴുത്തുകാരി said...

ഇതു കൊള്ളാം മാഷേ.
നവവത്സരാശംസകള്‍.

SreeDeviNair.ശ്രീരാഗം said...

DEAR BROTHER...,
enikku valare...
eshttamaayi..
snehathode...,
sreedevi

സ്നേഹതീരം said...

മന്‍സൂറിന്റെ ആശയങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഈ കൈനോട്ടക്കാരന്‍ ആരെയും സ്നേഹം കൊണ്ട് കൈയിലെടുക്കുമെന്നു മനസ്സിലായി. പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും സന്തോഷങ്ങളും നേരുന്നു.

നാലുമണിപൂക്കള്‍ said...

കാല്‍മീ ഹലോ
വേറിട്ട ചിന്ത , വ്യത്യസ്തമായ കഴ്‌ച്ച
വളരെ നന്നായിരിക്കുന്നു
പുതുവര്‍ഷാശംസകള്‍