Friday 19 September, 2008

എന്നെ തല്ലണ്ടമ്മാവാ..... (ബ്ലൂട്രൂത്ത്‌ )

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല......

സമകാലീന പ്രശ്‌നമായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കൊണ്ടിരിക്കുന്ന പ്രശ്‌നമാണ്‌ ഐടി തട്ടിപ്പുകള്‍. ഒട്ടനവധി ആളുകള്‍ ഇത്തരം ഊരാകുടുകുകളില്‍ പെട്ട്‌ പറ്റിപോയ അബദ്ധം ആരോടും പറയാറില്ല എന്നതാണ്‌ സത്യം.
വ്യാജ ഈമെയിലുകളിലൂടെ കോടികണക്കിന്‌ പണം നമ്മുക്ക്‌ ലോട്ടറി അടിച്ചു എന്നും പറഞ്ഞ്‌ കൊണ്ടുള്ള മെസ്സേജുകള്‍ നമ്മെ വലിയ വലിയ ചതികുഴികളില്‍ കൊണ്ടെത്തിക്കുകയാണ്‌ ചെയ്യുന്നത്‌ എന്ന കാര്യം മിക്ക ആളുകള്‍ക്കും സുപരിചിതമായി കഴിഞ്ഞിട്ടും ..പലരും ഇന്നും ഇത്തരം വലകളുടെ ഇരകളാവുന്ന കാഴ്ചകളാണ്‌ കാണാന്‍ കഴിയുന്നത്‌.
ഈ മാസം തുടക്കത്തില്‍ മലയാളമനോരമയിലൂടെ ഇത്തരം തട്ടിപ്പുകളെ കുറിച്ച്‌ വളരെ വിശദമായി ഒരാഴ്ചയോളം തുടര്‍ ലേഖനം വന്നത്‌ ആരും മറന്ന്‌ കാണില്ല.
ബെര്‍ളിതോമസ്സ്‌ എന്ന ബ്ലോഗ്ഗറും..മറ്റ്‌ ചിലരും ചേര്‍ന്ന്‌ എഴുതിയ ബ്ലൂട്രൂത്ത്‌ ജനങ്ങളുടെ ഇടയിലെന്ന പോലെ തന്നെ മന്ത്രിസഭയിലും,ഉന്നത പോലീസ്‌ അധികാരികളിലും ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കി എന്നതില്‍ ബ്ലൂട്രൂത്തിന്‍റെ പിന്നണിയിലുള്ളവര്‍ക്ക്‌ അഭിമാനിക്കാം. ഈ ലേഖനത്തിന്‍റെ തുടര്‍ ദിവസങ്ങളില്‍ തന്നെ ചില കേസ്സുകളില്‍ കര്യമായ അന്വേഷണം നടത്തുകയും,കുറ്റവാളികളെ കണ്ടെത്തുകയും ചെയ്യ്‌തതും ബ്ലൂട്രൂത്തിന്‍റെ വിജയമായി കാണാം.
malayalamanorama 30/08/2008

malayalamanorama 29/08/2008
ഇത്രയും പറയാന്‍ കാരണം ഇന്നലെ മാധ്യമം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്‌.....

നിലബൂര്‍ കല്ലേബാടത്തെ അരിബ്രയിടത്തില്‍ സലില്‍കുമാര്‍ ആണ്‌ ഒരു ജോലിക്ക്‌ വേണ്ടി പണമയച്ച്‌ ഇത്തരമൊരു തട്ടിപ്പിന്‌ ഇരയായത്‌.
മോണ്‍സ്‌റ്റര്‍.കോം കരിയര്‍ വെബ്‌സൈറ്റിലൂടെ കണ്ട ഒരു കബനിയുടെ ജോലി പരസ്യത്തിന്‌ അപേക്ഷ കൊടുത്ത്‌ കബനി ആവശ്യപെട്ടതനുസരിച്ച്‌ പണം അയച്ചു കൊടുക്കുകയാണുടായത്‌...സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പേപ്പര്‍ കട്ടിങ്ങിലുണ്ട്‌..

മാധ്യമം 17/09/2008 (വ്യക്തമായി വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക).
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരന്തരമായ വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലൂടെ ദിനേനെ വന്നിട്ടും എന്ത്‌ കൊണ്ടാണ്‌ ആളുകള്‍ വീണ്ടുമീ ചതികുഴികളില്‍ ചെന്ന്‌ ചാടാന്‍ കാരണം..??
പ്രതീക്ഷകള്‍ക്കുമപ്പുറത്തായി ഇവര്‍ വാഗ്‌ദാനം ചെയ്യുന്ന പണം തന്നെയായിരിക്കും വില്ലന്‍ അല്ലേ..?
അതോ ജോലി വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങളിലെ തന്നെ ചില ആളുകള്‍ പുറത്തിരുന്ന്‌ കൊണ്ട്‌ നടത്തുന്ന കളികളാണോ ഇതിന്‌ പിന്നില്‍...??

സലില്‍കുമാറിന്‍റെ അവസാനം പുറത്ത്‌ വിട്ട കഥകളില്‍ അറിഞ്ഞത്‌ ഇങ്ങിനെ.
കമ്പനിയുടെ ഫോണില്‍ ആദ്യം വിളിച്ചപ്പോല്‍ ജോലി ചാന്‍സ്സ്‌ ഉണ്‍ട്‌ എന്നും ഉടനെ പണം അയക്കൂ എന്നുമാണ്‌ ലഭിച്ച വിവരം. യാതൊരു വിധ സംശയങ്ങള്‍ക്കും ഇടനല്‍കിയിട്ടില്ല..എന്നതാണ്‌ സത്യം.
എന്തായാലും സലില്‍കുമാര്‍ പോലീസിലും,മുഖ്യമന്ത്രിക്കും ,സൈബര്‍ ക്രൈം സെല്ലിലും പരതികള്‍ അയച്ചിട്ടുണ്ട്‌ എന്നാണ്‌ അവസാനമായി ലഭിച്ച വിവരം.
പോയ കാശ്‌ കിട്ടുമോ...എന്നതാണോ പ്രശ്‌നം...അങ്ങിനെയെങ്കില്‍ എത്ര പേരുടെ കാശ്‌...??
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
കല്ലി വല്ലി : (ഞാന്‍ നാട്ടിലാണ്‌..സുഖം. പലരുടെയും മെയിലുകള്‍ കിട്ടാറുണ്ട്‌ അല്‍പ്പം തിരക്കിലായത്‌ കൊണ്ടാണ്‌ മറുപടി അയക്കാത്തത്‌. അടുത്ത മാസം ദുബായിലേക്ക്‌ പറക്കും. മെയില്‍ അയച്ചവര്‍ക്കും,എന്നെ ഓര്‍ക്കുന്നവര്‍ക്കും മറ്റ്‌ എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും നന്‍മകള്‍ നേരുന്നു).

19 comments:

യാരിദ്‌|~|Yarid said...

മന്‍സൂര്‍ ചുമ്മാ ഇരിക്കുവാണേല്‍ ഇതൊന്നു നോക്കിക്കോളു....

http://cyberloakam.blogspot.com/2008/07/nigerian-advanced-fee-frauds-419.html

ഒരു “ദേശാഭിമാനി” said...

“ചതിയിൽ വീഴുന്ന്തിന്റെ കാരണം - കൊതി” - വെറുതെ കിട്ടുമെന്നു കേൾക്കുമ്പോഴുള്ള കൊതി!

കാപ്പിലാന്‍ said...

മന്‍സൂര്‍ സുഖം തന്നെയാണല്ലോ ? ഞാന്‍ നജീബിനെ കണ്ടിരുന്നു അപ്പോള്‍ പറഞ്ഞു മന്‍സൂര്‍ നാട്ടില്‍ ഉണ്ടെന്നു .നിങ്ങള്‍ വിളിക്കുമെങ്കില്‍ അന്വഷണം അറിയിക്കുക .നജീബിന്റെ കൂടെ പുന്നമടക്കായലില്‍ ഒരു ബോട്ട് സവാരി ഗിരിഗിരി നടത്തി .അതാകട്ടെ എന്‍റെ അടുത്ത പോസ്റ്റ്.

മന്‍സൂര്‍ .വിഷയം മാറ്റിയതല്ല.ഈ ചിന്താകരമായ വിഷയങ്ങള്‍ സംസാരിക്കാന്‍ ഇവിടെ ഇനിയും ബുദ്ധി ജീവികള്‍ വരും .

ചാറ്റ് മഴ കൊള്ളല്ലേ ,പനി പിടിക്കും :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എത്ര കിട്ട്യാലും പഠിക്കില്ല, അതാന് നയം.പിന്നെങ്ങനാ

ബയ് ദ ബയ്, സുഖം തന്നെയല്ലെ?

തോന്ന്യാസി said...

മന്‍‌സൂര്‍ക്കാ....

കക്ഷത്തില്‍ കഴുത്ത് വെച്ച് കൊടുക്കാന്‍ ആളുള്ളിടത്തോളം കാലം, ഇറുക്കാനും ആളുണ്ടാവും......


അപ്പോ നാട്ടിലുണ്ടല്ലേ........

വേണു venu said...

തീക്കൊള്ളി കൊണ്ട് എത്ര അടി കൊണ്ടാലും പടിക്കായ്ക..!

മന്‍സുര്‍ said...

യാരിദ്‌..തീര്‍ച്ചയായും ശ്രദ്ധിക്കാം
വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

ദേശാഭിമാനി..നന്ദി

കാപ്പിലാന്‍..സാര്‍..ജീവിച്ചിരിക്കുന്നു സുഖമാണ്‌...എന്‍റെ അക്ഷരങ്ങള്‍ കണ്ടനേരം
ഒടിവന്നണഞ്ഞുവെന്‍ ചാരെ നീ പ്രിയ സ്നേഹിതാ കാപ്പി..എടുക്കട്ടെ ഒരു ചായ എന്‍ പ്രിയ കാപ്പിക്കായ്‌...ഇല്ല കൊള്ളില്ല ഞാന്‍ ചാറ്റ്‌ മഴ....വരും ഉടനെ....ഈ ബൂലോകത്തേക്ക്‌
നന്ദി.

പ്രിയ ...നന്ദി

തോന്ന്യാസി...നാട്ടിലുണ്ട്‌...നാട്ടുക്കാരാ....
നന്ദി.

വേണു....നന്ദി


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

joice samuel said...

നന്നാകില്ല.....അത്ര തന്നെ.....!!
സസ്നേഹം,
മുല്ലപ്പുവ്..!!

ഏറനാടന്‍ said...

മന്‍സൂറെന്ന നാട്ടുകാരാ കൂട്ടുകാരാ ദുബായില്‍ക്ക് വരുന്നുണ്ടല്ലേ.. വന്നാല്‍ എന്നെ വിളിക്കാന്‍ മറക്കേണ്ട. ഞാനിപ്പോള്‍ ഒരു ചെറുഗ്യാപില്‍ നാട്ടിലെത്തീട്ടുണ്ട്. വിളിച്ചോളാം.
ബൈ ദ ബൈ പോസ്റ്റ് കണ്ണുതള്ളിച്ച് തുറപ്പിക്കുന്നതായി.. എന്തെല്ലാം തട്ടിപ്പും വെട്ടിപ്പും പറ്റിപ്പുമാണേയ് നാട്ടിലൊക്കെ!! ആരേയും വിശ്വസിക്കാന്‍ പറ്റാത്ത കാലമായല്ലോ..

smitha adharsh said...

എന്തെങ്കിലും പറ്റിപ്പോയാല്‍..വിളിച്ചു കാറി കൂവി കരയാന്‍ മാത്രം അസ്സലായി അറിയാം..നമ്മള്‍ അങ്ങനെയൊക്കെ ആയിപ്പോയി..ഒരുപക്ഷെ,ഞാനടക്കം...
നല്ല പോസ്റ്റ്..

Typist | എഴുത്തുകാരി said...

എത്ര പറ്റിയാലും പഠിക്കില്ലെന്നു വച്ചാല്‍ എന്തു ചെയ്യും?

കുഞ്ഞന്‍ said...

അല്ല മാഷെ എനിക്കും മറ്റുള്ളവരെക്കൂട്ട് ജീവിതം ആസ്വദിക്കേണ്ടേ...

എന്നാലും ഒരു പരിചയവും ചരിത്രവും അറിയാതെ ഇങ്ങനെ തട്ടിപ്പിനിരയായാല്‍, നാണക്കേടു വിചാരിക്കാതെ അത് പുറം ലോകത്തെ അറിയിച്ചാല്‍ ചിലരെങ്കിലും ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടും..

നാട്ടില്‍ സുഖമാണെന്ന് കരുതുന്നു.

ഉപാസന || Upasana said...

Bhai...

Good to hear from your side.
Send mails occationally.
:-)
Ennum SnehaththOte
Sunil || Upasana

ശ്രീ said...

മന്‍സൂര്‍ ഭായ്...
കുറേക്കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷം.

പോസ്റ്റ് വീണ്ടും ഒരു മുന്നറിയിപ്പു തരുന്നു... എന്നാലും ഇപ്പോഴും നടക്കുന്നില്ലേ ഇത്തരം തട്ടിപ്പുകള്‍???

മന്‍സുര്‍ said...

മുല്ലപൂവേ..നന്ദി....എന്നാലും നന്നാവാന്‍ ശ്രമിചൂടേ...:)

നാട്ടുക്കാരാ..കൂട്ടുക്കാരാ....എന്താ ഇത്‌ അക്കരേക്കും..ഇക്കരേക്കും ചാടി നടക്കുന്നത്‌.....നന്ദി

സ്‌മിത...അത്‌ തന്നെ സത്യം..നന്ദി

എഴുത്തുകാരി ചേച്ചി എന്താ ചെയ്യ നല്ല അടി വെച്ച്‌ കൊടുക്കണം അല്ലേ..നന്ദി

കുഞ്ഞാ..ശരിയാണ്‌ ഇത്തരം ചതി കുഴികളില്‍ വീഴുന്നവരിലധികവും സത്യം പുറത്ത്‌ പറയാന്‍ മടിക്കുന്നവരാണ്‌...നാട്ടില്‍ തന്നെയാണ്‌ ഈ മാസം മടങ്ങും..നന്ദി

ഉപാസന...സന്തോഷം..സുഘായിട്ടിരിക്കുന്നു..നന്ദി

ശ്രീ....മുന്നറിയിപ്പ്‌ പലരൂപത്തിലായ്‌ നമ്മുക്ക്‌ കിട്ടുന്നുവെങ്കിലും വീണ്ടും സ്ഥിതി ഇത്‌ തന്നെ എന്നെ തല്ലണ്ടാ ഞാന്‍ നന്നാവൂല്ല..നന്ദി

അഭിപ്രയങ്ങള്‍ക്ക്‌ നന്ദി

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

നരിക്കുന്നൻ said...

എന്നെത്തല്ലണ്ടമ്മാവാ ഞാൻ നന്നാവൂലാ... കാരണം, ആക്രാന്തമാ....

പ്രയാസി said...

കൂട്ടുകാരാ നീ എവിടെയാ!?
തിരിച്ചു വന്നതില്‍ അതിയായ സന്തോഷം
സ്കൈപ് മറക്കണ്ടാ........;)

Unknown said...

മന്‍സൂര്‍ ..സുഖം എന്ന് കരുതട്ടെ ..
നമ്മള്‍ മുന്പ് അറിയും ...........
മന്‍സൂര്‍ എപ്പടി ഇത്ര നന്നായി മലയാളത്തില്‍ എഴുതുന്നു ....ഇതിന്റെ ഗുട്ടന്‍സ് ഒന്നു പറന്ഞു തരുമോ ?
വളരെ ഉപകരപെടും ഇതു പോലെ ഉള്ള ലേഘനങ്ങള്‍ ..
തുടരും പ്രതീഷികട്ടെ

Junaid said...

അവസരൊചിതമായ ലേഖനം..
ഈ പത്രങ്ങൽ പറയുന്നതിനെക്കാൽ ഭീകരമാണു ലോകം എന്നതാണു സത്യം..അടുത്തത് വായിക്കാം..