Saturday 25 August, 2007

സെന്‍റ്റ് ഓഫ്

രംഗം - 1


നിമിഷങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ കൈ മലര്‍ത്തി,
നിശബ്ദരായ്ചുറ്റിനും കൂടി നില്‍ക്കുന്ന മക്കളും ,മരുമക്കളും,പേരകിടങ്ങളും
ദുഖം മുഖത്ത് തളച്ചിട്ടിരിക്കുന്നു. വൈകി എത്തിയവര്‍ ഉറക്കെ തേങ്ങി സാന്നിധ്യം അറിയിച്ചു.

ഈ സെന്‍റ്റ് ഓഫിന്ന് എത്താന്‍
കഴിയാത്തവര്‍ മൊബൈലിലൂടെ സിനിമാഗനങ്ങളായ് കരഞു.
അങ്ങിനെ ഒരു തറവാടിന്‍റെ നെടുംതൂണായ കാരണവരുടെ
മടക്ക യാത്രയുടെ അവസാനഘട്ടം.


രംഗം - 2


വില്‍പത്രവുമായ് വക്കീല്‍ പ്രവേശിച്ചതോടെ...തളര്‍ന്നിരുന്നവരും , കരഞിരുന്നവരും
ആകാംഷയോടെ പരസ്പരം നോകി.... വിടര്‍ന്ന മിഴികളുമായ് വക്കീലിനരിക്കിലേക്ക്.



രംഗം - 3


ഒരു ആയുസിന്‍റെ ബക്കി വെച്ച ഭാണ്‌ധങ്ങളുടെ വിഭജനത്തില്‍
സംത്രപ്തി അടഞവരും, മുഖം ചുളിച്ചവരും വഴി മാറി നടന്നു.

മക്കളെ....നേരമായ് പോകുവാന്‍ ....കാരണവര്‍ അവസാന കാഴ്ച്ചക്കായ് ഏറെ പണിപ്പെട്ട് കണ്ണ്‌ തുറന്നു. ജനാലയിലൂടെ വീശിയ കാറ്റില്‍ ഒഴിഞ ഗ്ലുക്കോസ്സ് കുപ്പി മാത്രം കിടന്നാടി.


രംഗം - 4


ഒരു ജീവന്‍ കൂടി മറഞു.
തൊട്ടടുത്ത പ്രസവമുറിയില്‍ നിന്നും ഒരു പുതിയ ജന്‍മത്തിന്‍റെ
കരച്ചില്‍ ഉയര്‍ന്ന് കേട്ടു.


****************************************************************


മരികുമെന്ന് അറിയാം ..എങ്കിലും മരിക്കാത്ത സ്വപ്നങ്ങള്‍
നിമിഷമീ ജീവിതം എന്നറിയുന്നുവെങ്കിലും

പെറുക്കി കൂട്ടുവതെന്തെയ് നീ
കൊണ്ടു പോകാന്‍ മൂന്ന് തുണികഷ്ണം
ഇട്ടുമൂടുകില്ലീ സ്വത്തൊന്നുമേ...
മരണം വരും നാള്‍ നീ അറിയുകില്‍
മരണം തന്നെ നിന്‍ ജീവിതം





സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

6 comments:

ഏ.ആര്‍. നജീം said...

Pedippikkalle Manzoor bhai..
:)
Maranam eppozhum koodeyundennu orkunnath nallathu thanne. But maranathe orthal pinne jeevithavum Bore aayirikum ennath sathyam...

ഏറനാടന്‍ said...

മന്‍സൂറിന്റെ വരികള്‍ ചിന്താധാരകളാകുന്നു.. മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ ചുരുക്കം വാക്കുകളില്‍ ഭംഗിയോടെ അവതരിപ്പിക്കുന്നു.

മന്‍സുര്‍ said...

പ്രിയ സ്നേഹിത നജീം

ജീവിതം തന്നെ ഒരോര്‍മ്മയായ് കൊണ്ടു നടകുന്നവര്‍ നാം
ജീവിതത്തിന്‍റെ മുക്കാല്‍ഭാഗവും നാം ഓടി തീര്‍ക്കുന്നു
അവസാനം ഓര്‍മ്മകളില്‍ നിലകൊള്ളാത്ത ഓര്‍മ്മകളെ
തളച്ചിടുന്നു നാം ആയുസ്സില്ലാത്ത യു.എസ്.ബി.യിലും,മെമറിയിലും.

ഓര്‍കേണ്ടത് ഓര്‍കേണ്ട സമയത്തോര്‍ത്തില്ലെങ്കില്‍ പിന്നെ
ഓര്‍ക്കാന്‍ ഒരു ഓര്‍മ്മയെന്തിനു.......

ഏറനാടന്‍ നന്ദി

നന്‍മകള്‍ നേരുന്നു.....ഓണാശംസകള്‍


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Anonymous said...

നന്നായിരിക്കുന്നു മന്‍സുര്‍ . അക്ഷരങളിലെ പിഴവുകള്‍ ഒന്നുകൂടി ശ്രദ്ദിക്കുക..... ഇനിയും ഇതുപോലുള്ള നല്ല നല്ല വിഷയങള്‍ താങളില്‍ നിന്നു പ്രതീക്ഷിക്കുന്നു . ഇതൊടൊപ്പം നല്ല ഒരു "ഓണാശംസകള്‍ " കൂടി നേരുന്നു.


nausH

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മരണം, അതു നേരില്‍ കാണണം അതിനോട് ഞാന്‍ യോജിക്കുന്നു പ്രിയ തോഴാ..
ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോനിമിഷങ്ങളുമാണ് മനുഷ്യന്‍ മരിച്ചുകൊണ്ടിരിക്കുന്നത്..അതു മനസ്സിലാക്കാതെ മനുഷ്യന്‍ കുതിച്ചുകയറുന്നു എങ്ങോട്ട് ...?
എവിടേയ്ക്ക്..?
എന്തിന്...?
എന്നിട്ടെന്തു നേടി..?
വെറും പൊള്ളയായ ഈ ജീവിതമോ.?
എന്തിനു വെണ്ടി...?
ആര്‍ക്ക് വേണ്ടി..?
നിമിഷങ്ങള്‍ എന്നില്‍ ശവമഞ്ചമൊരുക്കുമ്പോള്‍ ഭ്രാന്തമായി നിഷബ്ദമായി മാറുന്നു ഓര്‍മകള്‍..
സ്വല്പം അദിക്രമിച്ചോ..?
നയിസ് ഡിയര്‍ ഇനിയും തുടരുകാ......!!
സസ്നേഹം സജി..!!

Shine said...

നജീം, മരണത്തെക്കുറിച്ചു ഓര്‍ത്താല്‍ ജീവിതം ബോറാകുമെന്നതു തെറ്റായ ധാരണ!
മരണത്തെക്കുറിച്ചുള്ള ഓര്‍മ്മയാണു ജീവിതത്തില്‍ വൃത്തിയും വെടിപ്പുമുണ്ടാക്കുന്നതു, മരണമുണ്ടായിട്ടും മനുഷ്യന്‍ ഇത്രയും അധമനായി അതില്ലാത്ത ഒരവസ്ഥയെക്കുറിച്ചു ഒന്നോര്‍ത്തു നോക്കൂ...
നൌഷ്, മന്‍സുവിന്റെ അക്ഷരത്തെറ്റുകള്‍ നമുക്കു പതിയെ തിരുത്താം! അവന്‍ എഴുതട്ടെ, അവന്റെ മനസ്സിലുള്ള ഓരൊ നൊമ്പരങ്ങളും, ഇമ്മിണി ബല്യ വിഷയങ്ങള്‍ ഇത്രയും ലളിതമായി എഴുതാനുള്ള മന്‍സുവിന്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല!
നൌഷ്,താങള്‍! സോറി താങ്കള്‍ ഒന്നുകൂടി ശ്രദ്ധിക്കുമല്ലൊ!