Sunday, 26 August 2007

കരയുന്ന ഹൃദയങ്ങള്‍

അടര്‍ന്ന് വീഴാന്‍ ഇനിയില്ലയെന്നില്‍ ഒരിറ്റ് കണ്ണീര്‍തുള്ളിയും

ഇരുളു നിറഞ കണ്ണുകളുമായ് തേങ്ങുന്നൊരന്ധനും


കേട്ടാല്‍ മനം പൊള്ളും വാര്‍ത്തകള്‍ കണ്‍മുന്നില്‍

കണ്ണടച്ചൊരാ ഇരുട്ടിലും തെളിയുന്നു കണ്ണീര്‍കണങ്ങള്‍

പൂമൊട്ടുകളായ് വിടരും കുഞുപൈതങ്ങളുടെ കുഞിളം മേനികള്‍ -


പിഴുതെറിയും കാട്ടാളര്‍ പെറ്റ്പെരുകുമീ ഭൂമിയില്‍

രക്ഷക്കായ് കുഞിപൈതങ്ങളെ ഓളിച്ചുവെക്കുവതെങ്ങു നാം


നിയമങ്ങള്‍ പടുത്തുയര്‍ത്തിയവരെന്തെയ് അടച്ചതാ -

നീതി പീഠത്തിന്‍ നേത്രങ്ങള്‍ രണ്ടും കണ്‍മഷിതുണിയാല്‍

പാപം ചെയ്തവര്‍ പരിശുദ്ധരായ്‌ വിലസുമീ മണ്ണില്‍

ക്രൂശിലേറുന്നതൊക്കെയും നിരപരാധികള്‍

മനം നൊന്ത് അലറുന്നൊരാ മാതാവിന്‍ രോദനത്തില്‍


ഉയരുന്നൊരാ ചോദ്യത്തിനുത്തരം നല്‍ക്കുവതെങ്ങിനെ

നൊന്ത് പ്രസവിചതെന്തിന്നു ഞാനെന്‍ മക്കളെ

പൊന്നിന്‍ കുടം പോല്‍ പോറ്റിയതെന്തിനെന്‍ മക്കളെ

ചോരമോന്തുമീ മനുഷ്യചെന്നായകള്‍ക്ക് പിച്ചി ചീന്താനോ..

ഗര്‍ഭം പേറുമോരോയമ്മതന്‍ മനസ്സിലും

എരിയുന്നാ നോവിന്‍ കനലുകള്‍ കെട്ടടങ്ങുവതെനിനീ കൂട്ടരെ...???


ജന്‍മം കൊള്ളട്ടെ ഇനിയുമീ ഭൂമിയില്‍

ഒരായിരം ക്രിഷ്ണപ്രിയമാരുടെ അച്ഛന്‍മാര്‍.



******ശുഭം******


അനുവാദം ചോദിക്കാതെ കടന്നു വന്നെന്‍ മനസ്സിനുള്ളില്‍ ഈ വാക്കുകള്‍ ....

ഭരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമകണമന്തരംഗം

കേരളമെന്ന് കേട്ടാലോ...തിളക്കണം ചോര ഞരബുകളില്‍ .....


25/08/2007 മാധ്യമത്തിലെ ഫ്രണ്ട് പേജ് കണ്ടപ്പോല്‍ മനസ്സില്‍ ഉയര്‍ന്നൊരു വിങ്ങല്‍ അക്ഷരങ്ങളാക്കി...കാരണം...ഇന്ന് ഞാനുമൊരു പിതാവാണ്‌.

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

13 comments:

മന്‍സുര്‍ said...

കരയുന്ന ഹ്രദയങ്ങള്‍ ....

അടര്‍ന്ന് വീഴാന്‍ ഇനിയില്ലയെന്നില്‍ ഒരിറ്റ് കണ്ണീര്‍തുള്ളിയും

ഇരുളു നിറഞ കണ്ണുകളുമായ് തേങ്ങുന്നൊരന്ധനും

കേട്ടാല്‍ മനം പൊള്ളും വാര്‍ത്തകള്‍ കണ്‍മുന്നില്‍

കണ്ണടച്ചൊരാ ഇരുട്ടിലും തെളിയുന്നു കണ്ണീര്‍കണങ്ങള്‍

പൂമൊട്ടുകളായ് വിടരും കുഞുപൈതങ്ങളുടെ കുഞിളം മേനികള്‍ -

എന്തു ചെയേണ്ടു നാം നമ്മല്‍ തന്‍ കുഞുങ്ങളുടെ രക്ഷക്കായ്...മനം നിറയെ ഭീതിയാണ്‌ ...മക്കളെ പിരിഞിരിക്കും വേദനകളോടൊപ്പം ഇനി ഈ വേദനയും .....

സാരംഗി said...

മന്‍സൂര്‍, മനുഷ്യമൃഗങ്ങളെ പേടിച്ചേ തീരൂ, ഏതൊരമ്മയും. കൃഷ്ണപ്രിയയുടെ അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. ഇത്തരം മനോവൈകല്യം ബാധിച്ച ആളുകളെ വെടിവച്ചുകൊല്ലണമെന്നാണ്‌ എന്റെ അഭിപ്രായം. അല്ലെങ്കില്‍ ജയിലില്‍ നിന്നിറങ്ങിയ ഉടനെ വീണ്ടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങും. കൃഷ്ണപ്രിയയുടെ അച്ഛന്‍ സമൂഹത്തോട് ചെയ്ത ഏറ്റവും നല്ല കാര്യമാണ് ആ കേസിലെ പ്രതിയെ വെടിവച്ചുകൊന്നത്. (ഹൃദയം എന്നെഴുതാന്‍ hr^dayam)

SHAN ALPY said...

വേര്‍പാടിന്‍റ്റെ വേദന
വല്ലാതാവുമ്പോള്‍
മന്‍സൂര്‍ ഇടക്കൊന്നു
കരയാന്‍ ശ്രമിക്കും
അതുപിന്നെ കവിതകളായി
രൂപം മാറും
ലളിതമെങ്കിലും ആകര്‍ഷം തന്നെ

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്
ഓണാശംസകള്‍....
:)

Sanal Kumar Sasidharan said...

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ കണ്ണുനീര്‍ തുള്ളിയ്ക്ക് സാക്ഷിയായി ഈ മാന്‍മിഴികളും..
അനുഭവങ്ങള്‍ തെടിയലഞ്ഞരു ജീവിതവും ഇന്നും ബാക്കി...
വേര്‍പാടുകളും നഷ്ടപ്പെടലുകളും ഈ മനുഷ്യജന്‍മത്തിനു സാക്ഷിയായി.
സ്വപ്നങ്ങള്‍ കൂടുകൂട്ടുന്ന ഈ പ്രശാന്ത സുന്തരമായ താഴ്വരയില്‍ നമ്മുടെ ദു-ഖങ്ങല്‍ ഖനീഭവിച്ച് മഴയായി വര്‍ഷിക്കുകയാണൊ..?

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...
നല്ല പോസ്റ്റ്... ഇത്തരം ക്രൂരതകള്‍‌ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടേ!

ഓണാശംസകള്‍‌!

Anonymous said...

ഹൈ മന്സൂര്‍ ഇക്കാ വളരെ നന്നായിടുണ്ട്‌ അനുബാവങ്ങളു കഴാചചകളും ഓകെ മന്സ്സില് തട്തുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ ആണ് കവിതകളയി ജനികുന്നഥ്.ഇനിയുമ് ഇതു പോലെ നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്നു ഞാന്‍ ആശംസികുന്നു keep it up (k)

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ....


കമാന്‍റ്റിലൂടെ അഭിപ്രായങ്ങളും ,നിര്‍ദേശങ്ങളും തുറന്ന് പറയാന്‍ സന്‍മനസ്സ് കാണിച്ച സ്നേഹിതര്‍
സാരംഗി,ഷാന്‍ അലപ്പി,നജീം ,സനാതനന്‍ ,ഫ്രണ്ട്സ്,ശ്രീ,അച്ചു....
അതു പോലെ ഇതു വായിച മറ്റ് എല്ലാവര്‍ക്കും നന്ദി.


അഭിപ്രായങ്ങള്‍ക്ക് നന്ദി....ഇനിയും ഈ സ്നേഹസഹകരണം പ്രതീക്ഷിക്കുന്നു.

സസ്നേഹം
മന്‍സൂര്‍

കരീം മാഷ്‌ said...

കിരാതന്മാര്‍ കേരളത്തിലധികരിച്ചതോ?
അതോ നേരത്തെ തന്നെയുണ്ടായിരുന്നു കിരതം മറനീക്കി കൊണ്ടു വരുന്ന മാധ്യമങ്ങള്‍ നമ്മുടെ സ്വീകരണമുറികളെ നിറക്കുന്നതോ?
ഏതായാലും മനം ഭീതി നിറക്കുന്നിവ,
എഴുത്തിനു ഭാവുകങ്ങള്‍.

ഷംസ്-കിഴാടയില്‍ said...

ഒരു ഭീതിയുടെ നിഴല്‍പാടില്‍...
ജീവിക്കേണ്‍ടി വരുന്ന ബാല്യങ്ങള്‍...
ആശങ്കകളില്‍ വീര്‍പ്പുമുട്ടുന്ന അച്ഛനമ്മമാര്‍...

ഒരു നവസംസ്കാര സമൂഹം നാമ്പെടുക്കാതിരിക്കുമൊ...?
അങ്ങിനെ ഉയിര്‍ത്തെഴുനേല്‍ക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം...

നല്ലൊരു കവിതകൂടിയായി...

machu said...

thirakkitta jeevithayathrayilum ennum manassil sookshikkunna nanma adhu kavithakalakki maattunna ente ee call me yude oro varikalum ennum prachodanam ekunnu enikku ennum nanmakal varatte ennu aashamsichu kondu machu from bahrain

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ

തുറന്നമനസ്സോടെ ഇവിടെ അഭിപ്രയങ്ങളും,നിര്‍ദേശങ്ങളും നല്‍ക്കിയ എല്ലാവര്‍ക്കും നന്ദി...നിങ്ങളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു.

മന്‍സൂര്‍