പ്രവാസി..വീണ്ടും യൌവനത്തിലേക്ക്...അങ്ങിനെ ലോകത്തുള്ള ഉറക്കമില്ലാത്ത തലകളുടെ സുഖനിദ്ര ഇവിടെ ആരംഭിക്കുന്നു...
പ്ലീസ് ആരും തിരക്ക് കൂട്ടണ്ട.....എല്ലാര്‍ക്കും തരാം....
എന്താ സുകുമാരന്‍ മാഷേ മുഖത്തൊരു വല്ലായ്യ്‌മ...??
എന്തു പറയനാ കണ്ടില്ലേ എന്റെ തല.....കൊയ്യ്‌ത്ത് കഴിഞ്ഞ പാടം പോലെ....
ഹഹാഹാഹാ....എന്താ മാഷേ പ്രായം ഒത്തിരിയായില്ലേ...പിന്നെ പോരാതതിന് എക്‌സ് പ്രവാസിയും...സ്കൂല്‍ അടച്ച സമയമാണ് പുറത്തേകിറങ്ങണ്ട..പിള്ളേര്‍ തലയില്‍ കേറി ക്രിക്കറ്റ് കളിക്കും.
ഒരു സുകുമാരന്‍ മാഷിന്റെ കാര്യാണോ ഇത് അല്ല...എന്നെ പോലെയുള്ള പ്രവാസിമലയാളികളുടെ മൊത്തം പ്രശ്‌നമാണ്...ഈ കഷണ്ടി പ്രശ്‌നം....ഇന്നിപ്പോ ഗള്‍ഫിലെ ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് ഉറക്കമില്ലാത്ത തലകളാണ്...
ഈ ഒരു കര്യത്തില്‍ സ്ത്രീകള്‍ രക്ഷപ്പെട്ടു...കഷണ്ടി വരുമെന്ന് പേടിക്കേണ്ടല്ലോ....ഭാഗ്യവതികള്‍...
ഗള്‍ഫ് ഗേറ്റിനെ പോലെയുള്ള സ്ഥാപനങ്ങള്‍ ഇന്ന് പ്രവാസികള്‍ക്കെന്നല്ല....കഷണ്ടിയുള്ള എല്ലാവര്‍ക്കും ആശ്വാസമാണ്....
പല ഗള്‍ഫുക്കാരന്റെയും കല്യാണം കഴിഞ്ഞ ശേഷമാണ് ഭാര്യ പോലുമറിയുന്നത് ഭര്‍ത്താവ് ഒരു കോഴിമൊട്ടയാണ് എന്ന്...പക്ഷേ കുറുമാനെ പോലെയുള്ളവര്‍ക്ക് ഇന്നു കഷണ്ടി ഒരു ട്രേഡ് മാര്‍ക്കായി കഴിഞ്ഞു..എന്തായാലും കഷണ്ടി ഇന്ന് എന്നെയും കാര്‍ന്ന് തിന്നാന്‍ തുടങ്ങിയിരിക്കുന്നു...ഇപ്പോ മനസ്സിന് ഭയങ്കര അസ്വസ്ഥത...സത്യത്തില്‍ കഷണ്ടി രോഗമാണോ....??
എന്തായാലും ഇന്നത്തെ മെയിലില്‍ വന്ന ഈ കുറിപ്പ് കഷണ്ടിയുള്ളവരുടെ മനസ്സില്‍ ഒരു കഷണ്ടി മഴ പെയ്യിക്കുമെന്നതില്‍ ഒരു സംശയം വേണ്ട...
ഇനി പഴചൊല്ലുകള്‍ മാറ്റി പാടാം...
' അസൂയക്ക് മരുന്നില്ലേ -
കഷണ്ടിക്ക് മരുന്നുണ്ടേ '
ആരെങ്കിലുമൊന്ന് പരീക്ഷിച്ചു നോകൂ.... എന്നിട്ട് വിവരം പറയൂ
ഉള്ളതും കൂടി പോയാല്‍ പിന്നെ ' ഇന്ത്യാ ഗേറ്റ് ' തന്നെ ശരണം....

ഇത് ശരിയാണെങ്കില്‍ ഈ പുതുവര്‍ഷം.....,...ഒരു അനുഗ്രഹ വര്‍ഷമായി മാറുമെന്നതില്‍ സംശയമില്ല....അല്ലേ
ഒരു ഈമെയിലിനോട് കടപ്പാട്
നന്‍മകള്‍ നേരുന്നു








