Tuesday 4 December, 2007

ബ്ലോവിതകള്‍

( കാക്കേ കാക്കേ കൂടെവിടെ എന്ന ഈണത്തില്‍ പാടുക...)

ബ്ലോഗ്ഗു ബ്ലോഗ്ഗു ബ്ലോഗ്ഗെവിടെ

ബ്ലോഗ്ഗിനകത്ത്‌ കഥയുണ്ടോ

ബ്ലോഗ്ഗിനകത്ത്‌ കഥയില്ലെങ്കില്‍

കമന്‍റ്റര്‍ കിടന്ന്‌ കരയൂലേ

*************************

ഉണ്ടേ..ഉണ്ടേ ബ്ലോഗ്ഗുണ്ടേ
നല്ലൊരു ബ്ലോഗ്ഗിവിടുണ്ടേ

കാണാന്‍ ചന്തം ഈ ബ്ലോഗ്ഗ്‌
നിറങ്ങള്‍ പൂശിയ ഈ ബ്ലോഗ്ഗ്‌

കേള്‍ക്കാന്‍ കവിതകളിതിലുണ്ടേ
പറയാന്‍ കഥകള്‍ നൂറുണ്ടേ

കാണാന്‍ ആളുകള്‍ വന്നിലെങ്കില്‍
‍കമന്റുകളൊന്നും തന്നിലെങ്കില്‍

പാവം പാവം ഈ ബ്ലോഗ്ഗ്‌
കമിഴ്‌ന്ന്‌ വീഴും ഈ ബ്ലോഗ്ഗ്‌

************************

ഞാന്‍ : ഞാനിലെങ്കില്‍ കഥയില്ല
കഥയില്ലെങ്കില്‍ ബ്ലോഗ്ഗില്ല

നീ : ബ്ലോഗ്ഗില്ലെങ്കില്‍ കഥയില്ലേ
കഥയില്ലെങ്കില്‍ നീയില്ലേ

ഞാന്‍ : ഞാനുണ്ടെങ്കില്‍ കഥയുണ്ട്‌
കഥയുണ്ടെങ്കില്‍ ബ്ലോഗ്ഗുണ്ട്‌

നീ : നീയുണ്ടെങ്കില്‍ കഥയുണ്ടോ
കഥകളെഴുതിയ ബ്ലോഗ്ഗുണ്ടോ

ഞാന്‍ : ബ്ലോഗ്ഗുണ്ടേയതില്‍ കഥയുണ്ടേ
കഥയുള്ള ബ്ലോഗ്ഗില്‍ ഞാനുണ്ടേ

നീ : ആളുകള്‍ കൂട്ടമായ്‌ വരുന്നുണ്ടേ
കമന്റുകളടിക്കാന്‍ വരുന്നുണ്ടേ

ഞാനും , നീയും : കമന്റുകള്‍ നല്‍ക്കാന്‍ വന്നവരെ
കമന്റടിച്ച്‌ പോണവരെ
നല്‍ക്കാം ഞാനൊരു പൂച്ചെണ്ട്‌
നന്ദി നിറച്ചൊരു പൂച്ചെണ്ട്‌.


നന്‍മകള്‍ നേരുന്നു

27 comments:

മന്‍സുര്‍ said...

ബ്ലോഗ്ഗവിതകളിലേക്ക്‌ സ്വാഗതം

ഞാനും , നീയും : കമന്റുകള്‍ നല്‍ക്കാന്‍ വന്നവരെ
കമന്റടിച്ച്‌ പോണവരെ
നല്‍ക്കാം ഞാനൊരു പൂച്ചെണ്ട്‌
നന്ദി നിറച്ചൊരു പൂച്ചെണ്ട്‌.

ഇനി ബാക്കി പാടിക്കോളൂ.....

ക്രിസ്‌വിന്‍ said...

ആദ്യത്തെ കയ്യടി എന്റെ വക

:)

ഏറനാടന്‍ said...

ഉണ്ടേ ഉണ്ടേ ബ്ലോഗുണ്ടേ
ഒന്നല്ല രണ്ടല്ല പത്തല്ല
ബ്ലോഗുകള്‍ അനവധിയുണ്ടേ
ഉണ്ടേ ഉണ്ടോ ഉണ്ടേ
ഒന്നുവെച്ചാല്‍ പത്തുകിട്ടും ബ്ലോഗുണ്ടേ

പ്രയാസി said...

ഉണ്ടെ ഉണ്ടെ ബ്ലോഗുണ്ടെ
കാള്‍മി മന്‍സൂനു ബ്ലോഗുണ്ടെ
മധുരം നിറയും ബ്ലോഗുണ്ടെ
കമന്റുകള്‍ നിറയും ബ്ലോഗുണ്ടെ

ഇങ്ങനെ പാടൂന്നു നീ കരുതിയാ.. ഇല്ലെടാ കൊലകൊല്ലീ..

ഇന്നാ പിടിച്ചൊ...

ഉണ്ടെ ഉണ്ടെ ബ്ലോഗുണ്ടെ
പഞ്ചാര മന്‍സൂനു ബ്ലോഗുണ്ടെ
പൊട്ടത്തരത്തിന്‍ ബ്ലോഗുണ്ടെ
ഏറുകള്‍ വാങ്ങും ബ്ലോഗുണ്ടെ

മാജിക്കുകാരാ മായാവീ
വഴിയോരത്തെ കാഴ്ചക്കാരാ
ഓടി ഓടി ഞാനോടി
എന്നെ തല്ലാന്‍ കിട്ടൂലാ..;)

Sanal Kumar Sasidharan said...

നനമകള്‍ നേരുന്നു! ഈ വാക്കിന് പേറ്റന്റുണ്ടോ :)

മന്‍സുര്‍ said...

ക്രിസ്‌വിന്‍ കൈയടി കിട്ടി ബോധിച്ചു...നന്ദി സ്നേഹിത...

ഏറനാടാ...നാട്ടുക്കാരാ...അതേതാ ബ്ലോഗ്ഗ്‌ ഒന്ന്‌ വെച്ച പത്ത്‌ കിട്ടുന്നത്‌ വെറുതെ ഒരു മോഹം...നന്ദി

പ്രയാസി...
അടി അടി അടി അടി
അച്ഛനും മകനും തമ്മിലടി
അടി അടി അടി അടി
പിന്നെയും പിന്നെയും തമ്മിലടി
നിന്നെ പിന്നെ കണ്ടോളാം
കമിഴ്‌ന്ന്‌ വീഴുബോല്‍ പിടിച്ചോളാം

എന്റെ ബ്ലോഗ്ഗിനെകുറിച്ച്‌ മനസ്സില്‍ തോന്നിയ ആധ്യ വരികള്‍ ആധ്യമായി എഴുതിയതിന്‌ നന്ദി...

സനാതനന്‍...

നന്‍മക്കാണ്‌ ജയം നന്‍മ ചെയ്യുന്നവര്‍ക്കും
തീര്‍ച്ചയായും പേറ്റന്റ്‌ ഊണ്ട്‌ നമ്മുക്കെല്ലാവര്‍ക്കും...അതിലൊരുവനായ്‌ ഞാനും

അഭിപ്രായം ഇവിടെ ചൊരിഞ്ഞതിന്‌ നന്ദി പറയട്ടെ

നന്‍മകള്‍ നേരുന്നു

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഹ ഹ പോസ്റ്റും കവിതയും കമന്റ്സും ഒക്കെ കലക്കി മാഷെ

സഹയാത്രികന്‍ said...

ടാ... നിന്നെ ഞാന്‍ അവിടെ വന്ന് തല്ലണോ...
അതോ നീ ഇവിടെ വന്ന് തല്ല് മേടിക്കുന്നോ...

നീയിനി ബ്ല എന്ന് മിണ്ടിയാല്‍ അടിയാ... ആ...

ഓ:ടോ : കൊള്ളാമേടാ മക്കളേ...നിന്റെ പുതിയ പാഷന്‍... ( കട് : പറക്കും തളിക)

ഉപാസന || Upasana said...

എന്താ ഭായി പറ്റിയേ...
കൊച്ചു കുട്ടിയായോന്നേ
:)
ഉപാസന

അലി said...

ഒരിടത്തൊരിടത്ത് ഒരു കാക്കയും പൂച്ചയുമുണ്ടായിരുന്നു... അവര്‍ ചങ്ങാതിമാരായിരുന്നു. ഒരിക്കല്‍ കാക്ക........

(ഇതിന്റെ ബാക്കി മന്‍സൂര്‍ അടുത്ത പോസ്റ്റില്‍ പൂര്‍ത്തിയാക്കുന്നതായിരിക്കും).

ഫസല്‍ ബിനാലി.. said...

varikal nannaayirunnu
ee ezhuthiya varikalkku gouravam kuranjo ennariyilla
enkilum gouravam ulla varikalaanu mansooril ninnum pratheekshikkunnathu
best wishes

ഏ.ആര്‍. നജീം said...

എനിക്ക് വയ്യാ, ഈ മന്‍സൂര്‍ ഭായ് യുടെ ഓരോ ലീലാ വിലാസങ്ങളേ...
മനുഷ്യനെ ചിരിപ്പിച്ച് കൊല്ലാനായിട്ട്..ചുമ്മ...

:)

Typist | എഴുത്തുകാരി said...

“കമന്റ്‌ നല്‍കാന്‍ വന്നോരെ, കമന്റടിച്ചു പോണോരേ, നലകാം ഞാനൊരു പൂച്ചെണ്ട്‌“‍

എനിക്കും വേണം ഒരു പൂച്ചെണ്ട്‌.

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്....
ഇതും രസമായി.


അല്ലാ, ഒരു ഡൌട്ട്! എന്താ ഈ ബ്ലോഗുണ്ട? ഗോതമ്പുണ്ട എന്നു കേട്ടിട്ടുണ്ട്.

“നന്ദി നിറച്ചൊരു പൂച്ചെണ്ട്‌”
നന്ദി ഉള്ള പൂച്ച ഉണ്ട് എന്നാണോ? (പൂച്ചേണ്ട്) ഹിഹി...
(എന്നെ തിരയേണ്ട... ഞാനീ പരിസരത്തൊന്നുമില്ല)

ബാജി ഓടംവേലി said...

കവിതയില്‍ കഥയുണ്ട് കരയൂല്ല......
നന്മകള്‍ നേരുന്നു

മന്‍സുര്‍ said...

സണ്ണി....നന്ദി

സഹ...ഇനി ഞാന്‍ തല്ല്‌ കൊള്ളില്ല...നല്ല കുട്ടിയായി നടന്നോളാം

ഉപാസന...ചില നേരങ്ങളില്‍ ഞാന്‍ മടങ്ങുന്നുവെന്‍ ബാല്യത്തിലേക്ക്‌

അലിഭായ്‌...കാക്കയും..പൂച്ചയും..കൊള്ളാലോ...ഇനി അടുത്തത്‌ അതായിക്കോട്ടെ...

ഫസല്‍..നന്ദി.... ഇടക്ക്‌ ഈ ഗൌരവത്തിന്‌ ഒരു ബ്രേക്ക്‌ കൊടുക്കുന്നതാണ്‌...

നജീം ഭായ്‌ ചിരിച്ചോ...കൊല്ലാനായിട്ട്‌ വന്ന നോകി നില്‍ക്കില്ല...ചിരിപ്പിച്ച്‌ കൊല്ലും ഞാന്‍ എന്നെ...അല്ല നിന്നെ

എഴുത്തുകാരി..എഴുത്തുകാരി
വേണോ നിനകൊരു പൂച്ചെണ്ട്‌
എഴുത്തുകാരി എഴുത്തുകാരി
ദാ പിടിച്ചോ
നന്ദി നിറച്ചൊരു പൂച്ചെണ്ട്‌

ശ്രീ...
ബ്ലോഗ്ഗുകളില്‍ ബ്ലോഗ്ഗുണ്ടോ എന്ന്‌
തേടി നടക്കുന്നവരെ ബ്ലോഗ്ഗുണ്ടാന്ന്‌ വിളിക്കാം
കായുമുണ്ടിതില്‍..പിന്നെ പൂച്ചയുമുണ്ടിതില്‍ പോരേ

ബാജിഭായ്‌... സ്നേഹാഭിപ്രായത്തിന്‌ നന്ദി

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു

പൈങ്ങോടന്‍ said...

ഹ ഹ ഹ....ഉഷാറായിരിക്കിണൂ മാഷേ...

പിരാന്തന്‍ said...

നന്മകള്‍ നേരുന്ന മന്‍സൂര്‍ :

നന്‍സൂര്‍ !!!!

krish | കൃഷ് said...

ഉണ്ടൂ ഉണ്ടൂ ബ്ലോഗുണ്ടൂ, വയറു നിറച്ച് ബ്ലോഗുണ്ട ബ്ലോഗുണ്ടൂ.. (ബ്ലോഗുണ്ടക്കകത്ത് മുയുമന്‍ കഥേം, കവിതേമൊക്ക്യാ)
:)


(ഓ.ടോ: അച്ചരതെറ്റ് അബടേം ഇബടെംക്കെ ണ്ട്‌ട്ടോ)

മന്‍സുര്‍ said...

പൈങ്ങോടാ...

നന്ദി...

പിരാന്താ...അനക്കും അതുണ്ടാവട്ടെ

കൃഷ്‌ ...

നന്ദി... ഞാന്‍ നിന്റെ കണ്ണിന്റെ അസുഖം മാറിയോ എന്ന്‌ അറിയാന്‍ കുറച്ച്‌ മിസ്റ്റേക്ക്‌ ഇട്ടതാ...അപ്പോ എല്ലാം ശരിയായി അല്ലേ,...ഇനി ശ്രദ്ധിച്ചോളാം..ഹിഹിഹി

നന്‍മകള്‍ നേരുന്നു

പി.സി. പ്രദീപ്‌ said...

കുഞ്ഞേ കുഞ്ഞേ നീ എവിടെ..?
നിന്നുടെ ബ്ലോഗില്‍ കമന്റട്ടോ..?
കമന്റിയാ പൂച്ചെണ്ടു തരുമോനീ..?
എങ്കീ പൂച്ചെണ്ടു തന്നാട്ടെ..:)
മന്‍സൂരേ ഞാനും എത്തി.

മന്‍സുര്‍ said...

പ്രദീപ്..മാഷേ

ഇതും കൊള്ളാമല്ലോ.....അപ്പോ മരുന്നുണ്ട്‌ കൈയില്‍

നന്ദി....യുടെ പൂച്ചെണ്ടുകള്‍

നന്‍മകള്‍ നേരുന്നു

കാര്‍വര്‍ണം said...

കലക്കീട്ടോ, അതിലും കലക്കി പ്രയസിയുടെ കമന്റും അതിനുള്ള മറുപടിയും.

Sherlock said...

മന്‍സൂര്‍ ഭായ്...ഇതെന്താത് കഥ...ബ്ലോവിതയോ?...രസായീട്ട്ണ്ട്...:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം കൊള്ളാം ബ്ലോഗവിത
കൊള്ളിച്ചെഴുതുംകമന്റുകളും
വഴിയോരത്തിന്‍ കാഴ്ചകള്‍ ചൊല്ലും
സപ്പറടിവീരാ മന്‍സൂറിക്കാ

ഓം ബ്ലോഗായ ഭവന്തു.

അനാഗതശ്മശ്രു said...

ബ്ലവിതകള്‍ ബ്ലന്നായിരിക്കുന്നു ബ്ലന്‍ സൂറേ
ബ്ലാശം സകള്‍

മന്‍സുര്‍ said...

കാര്‍വര്‍ണ്ണം...

അഭിപ്രാങ്ങള്‍ക്ക്‌ നന്ദി

ജിഹേഷ്‌ ഭായ്‌... ഉടനെ വരുന്നു ബ്ലോപീ..ഹഹഹാ..

പ്രിയാ.... ബ്ലോളിയാക്കല്ലേ....ഭവന്തൂ

അനാഗതശ്‌മശ്രൂ...

ബ്ലോന്ദി......സ്നേഹിതാ....ബ്ലോണ്ടും കാണാം

ഇവിടെ ബ്ലോഗ്ഗുണ്ണാന്‍ വന്നവരെ...ബ്ലോന്ദി... :)

നന്‍മകള്‍ നേരുന്നു