Monday, 10 December 2007

അശ്രുപൂജക്ക്‌...ഉപാസനക്ക്‌ സ്നേഹപൂര്‍വ്വം...

ഒരു നൊമ്പരത്തിന്‍ താരാട്ടായ്‌....
പെയ്യ്‌തൊഴിഞ്ഞ മഴയുടെ നിശബ്ദതപോല്‍...
ഒഴുകിയിറങ്ങുമീ കഥന കഥ.. വയാനയുടെ ഉള്ളറകളിലേക്ക്‌
ഒരു സ്നേഹാന്വേഷണമായി നമ്മെ കൈപിടിച്ചു നടത്തുബോല്‍

നമ്മളുമറിയുന്നു ആ നൊമ്പരം.

ജീവിതവീഥികളിലെ മായകഴ്‌ച്ചകളില്‍ , വര്‍ണ്ണങ്ങളില്‍പരിഭ്രമത്താല്‍ മിഴികള്‍ വിടരുബോഴും
അമ്മയുടെ സന്തോഷം സ്വപ്‌നം കാണുന്നു
അകലേ കാത്തിരിക്കുമൊരമ്മയുടെ കണ്ണന്‍...


നിന്‍ നിറമിഴികളില്‍ ഒരു മഴയായ്‌
പെയ്യ്‌തിറങ്ങാം ഞാന്‍
നിന്‍ നോവും മനസ്സില്‍ പകരാം ഞാന്‍
കുളിരും മധുരാക്ഷരങ്ങള്‍ സാന്ത്വനമായ്‌....


മനസ്സിനെ സ്‌പര്‍ശിച്ച നൊമ്പരത്തിന്‍ അശ്രുപൂജക്ക്‌
ഞാന്‍ അര്‍പ്പിച്ച വാക്കുകള്‍ ഇവിടെ...


സ്നേഹപൂര്‍വ്വം

അശ്രു പൂജക്ക്‌... ഉപാസനക്ക്‌

ആരോരുമറിയാതെ ആരോടും പറയാതെ
ഒളിച്ചതെന്തേയ്‌ നിന്‍ നോവുകള്‍
എന്‍ ഉപമയായൊരെന്‍ ഉപാസനേ...


മനസ്സിന്‍ നിലയില്ല തീരങ്ങളില്‍
ഓളങ്ങളായ്‌ ഒഴുകും നിറമിഴികള്‍
അടര്‍ന്നു വീഴുമീ അക്ഷരതാളുകളില്‍
നോവുമൊരു ഹൃദയത്തിന്‍ സ്‌പന്ദനങ്ങളോ...


പാപമറിയാത്തൊരാ കുഞ്ഞിളം കൈകളാല്‍
ഇരുളിലെറിഞ്ഞതു ശാപമായോ
പടികടന്നെത്തുമാ ദോഷങ്ങളൊക്കെയും
പാഴ്‌കിനാകളായ്‌ ശിരസ്സിലലിഞ്ഞു


യാത്രകളൊരായിരം പുണ്യത്തിനായ്‌
പ്രാര്‍ത്ഥനകളെന്നും മോക്ഷത്തിനായ്‌


മിഴിനീരൊപ്പി തളര്‍ന്നൊരമ്മയും
മിഴിനനയാതെ കാത്തീടും കണ്ണനെ
കണ്ണന്‍ വരുമാ കാലൊച്ച കേള്‍ക്കാന്‍
കാതോര്‍ത്തിരുന്നമ്മ ഉമ്മറ തിണ്ണയില്‍


അമ്മേ കണ്ണന്‍ വരുമൊരു നാളില്‍
നിറയാത്ത മിഴിയുള്ളൊരെന്നമ്മയെ കാണാന്‍
അമ്മ തന്‍ മാറില്‍ തലചായ്‌ച്ചിരിക്കാന്‍
അമ്മ തന്‍ താരാട്ട്‌ കേട്ടുറങ്ങാന്‍


അകാശത്തേരില്‍ അകലേക്ക്‌ ഓടി മറയും
നൊമ്പരങ്ങളെ നോകി കണ്ണന്‍ മൊഴിഞ്ഞു


അമ്മേ അമ്മയുടെ കണ്ണന്‍ ജയിച്ചമ്മേ....
ദുഃഖമില്ലാത്ത നോവുകളില്ലാത്ത മധുരം നിറഞ്ഞൊഴുകും
സത്യ ജീവിതത്തിലേക്ക്‌ അമ്മയോടൊപ്പമൊരു യാത്ര
സ്‌നേഹ യാത്ര..... ഒരു പുണ്യ യാത്ര.


(ഈ പോസ്റ്റിന്‌ പ്രചോദനം രാജന്‍ വെങ്ങരയുടെ അശ്രുപൂജക്ക്‌ കമാന്റ്‌ എന്ന പോസ്റ്റ്‌....)


നന്‍മകള്‍ നേരുന്നു

11 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിതന്‍ ഉപാസനക്ക്‌...

പ്രവാസത്തിന്റെ ഇരുള്‌ മൂടിയ മരുഭൂവില്‍ നിന്നും
ഒരു പ്രതീക്ഷയുടെ പേമാരിയായ്‌....
നാളയുടെ തിരിനാളമായ്‌...
മനസ്സില്‍ പ്രാര്‍ത്ഥനകളോടെ...

നിന്റെ അശ്രുപൂജക്ക്‌ ഒരു സ്നേഹസമ്മാനം...

നന്‍മകള്‍ നേരുന്നു

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്, ഉചിതമായ സ്നേഹ സമ്മാനം!

:)

sv said...

കൊള്ളാം.. പ്രവാസത്തിന്റെ പ്രതീക്ഷകള്‍..നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായി മന്‍സൂറിക്കാ...

Sunil MV said...
This comment has been removed by the author.
ഉപാസന || Upasana said...

എന്തു പറയേണ്ടൂ ഉപാസന സഖേ...
ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല.
രാജന്‍ ഭായ് എനിക്കിട്ട കമന്റിന് ഞാന്‍ മറുപടി തയ്യാറാക്കുമ്പോഴാണ് ഇതുമെത്തിയത്...

എന്തോ മനസ്സിന് നല്ല ഉന്മേഷം.
ഒറ്റക്കല്ല എന്ന തോന്നലില്‍ നിന്ന് ഉളവാകുന്ന ഒരു തര്‍ക്കം ഫീലിങ്
നന്ദി ഭായ്
നന്ദി സുഹൃത്തുക്കളേ...
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

ഇങ്ങനെയെഴുതാന്‍
തോന്നിയ മന്‍സുവിന്റെ
മനസിനാണ്‌ നന്ദി പറയണ്ടേത്‌..

ആശംസകള്‍
മന്‍സുവിനും ഉപാസനക്കും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മന്‍സൂറിക്കാ, മനോഹരം

Typist | എഴുത്തുകാരി said...

മന്‍സൂര്‍ -- നന്നായി, വളരെ വളരെ.
ഉപാസന -- എന്തിനാ ഒറ്റക്കാണെന്ന തോന്നല്‍. ഇപ്പോ മനസ്സിലായില്ലേ, ഞങ്ങളൊക്കെ കൂടെ ഉണ്ടെന്നു്.

ശ്രീവല്ലഭന്‍. said...

മന്‍‌സൂര്‍ജി,

താങ്കള്‍ സുഹൃത്തുക്കള്‍ക്കായ് ഇത്രയും സമയം കണ്ടെത്തുന്നത് എന്നെ അദ്ഭുതപ്പെടുതുന്നു.
തൊപ്പിയെടുത്ത് പ്രണമിക്കുന്നു (hats off to you!)

K M F said...

അടിപൊള്ളി സ്നേഹസമ്മാനം...

ആശംസകള്‍
മന്‍സുവിനും ഉപാസനക്കും