Thursday 12 June, 2008

ഇന്നത്തെ ചിന്ത വിഷയം:- കറുപ്പ്‌

പാഠം ഒന്ന്‌ : കറുപ്പ്‌
കേരളത്തിലെ ആദിവാസി പെണ്‍കുട്ടികള്‍ അധികവും കറുപ്പ്‌ നിറമുള്ളവരാണല്ലോ,
കറുപ്പിന്‌ ഏഴഴക്കാണല്ലോ അത്‌ കൊണ്ടാവും നാട്ടിലെ പരിഷ്‌കാരികള്‍
കറുപ്പിന്‍റെ മറയില്‍ കറുപ്പിന്‍മേല്‍ വെള്ളപൂശുന്നത്‌.

പാഠം രണ്ട്‌ : ഇരുട്ട്‌

ഇരുളിന്‍റെ അര്‍ത്ഥം കറുപ്പ്‌ തന്നെ..കരിയും കറുപ്പ്‌
ഇരുളിന്‍റെ മറവില്‍ കറുത്തവന്‍ ഒളിച്ചിരുന്നാലും കാണാന്‍ കഴിയില്ല.
സകല ദുഷ്‌കര്‍മ്മങ്ങള്‍ക്കും കൂട്ട്‌ നില്‍ക്കുമത്രെ കറുപ്പ്‌.
എന്ന്‌ കരുതി രാത്രി വേണ്ടയെന്ന്‌ ആരെങ്കിലും പറയുമോ..?

പാഠം മൂന്ന്‌ : കണ്ണ്‌

കണ്ണിന്‍റെ കണ്‍മണി കറുപ്പായത്‌ നന്നായി. വെളുപ്പായിരുന്നെങ്കില്‍
ഇരുട്ടിലിരുന്ന്‌ ഒളിഞ്ഞ്‌ നോക്കുന്നവരെ പിടിക്കൂടുമായിരുന്നില്ലേ..?

പാഠം നാല്‌ : മാറുമോയീ കറുപ്പ്‌

കറുത്ത ബ്ലോഗ്ഗുകള്‍ വീണ്ടും വെളുക്കും
കറുത്ത ബ്ലോഗ്ഗര്‍മാര്‍ വെളുക്കുമോ..??
മനസ്സിലെ കറുപ്പ്‌ മായുമോ..??
പാഠം അഞ്ച്‌ : കണ്‍മഷി
കറുത്ത കണ്ണായത്‌ കൊണ്ട്‌
ആരെങ്കിലും വെളുത്ത കണ്‍മഷി തേക്കുമോ..??


വാല്‍നക്ഷത്രം : ബ്ലോഗ്ഗനൊരുവന്‍ കറുത്തത്‌ കൊണ്ട്‌
ബാക്കിയുള്ളവരൊക്കെ കറുക്കണോ..??
ഇതില്‍ എവിടെയാണ്‌ നിങ്ങള്‍ പറഞ്ഞ സ്വാതന്ത്ര്യം..??
സ്വന്തം അഭിപ്രായം തുറന്ന്‌ പറയുന്നവരെ പുഛിക്കുന്നതോ..??
സത്യമെന്നറിഞ്ഞിട്ടും കണ്ണടക്കുന്നതോ..??
കണ്ണടച്ചാല്‍ ഇരുട്ടാക്കുമെന്ന്‌ ആര്‍ക്കാണറിയാത്തത്‌..??
ഒരു തീപൊരി വീണാല്‍ ഇല്ലാതാക്കുന്നതല്ലേ ഈ കറുപ്പ്‌ എന്ന ഇരുട്ട്‌..??


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

17 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അല്ല മന്‍സൂ.... കണ്ണിന്റെ കര്‍പൂരം കരളിനു സായൂജ്യമല്ലെ.. ഹിഹി..

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് കാടിന്റെ പുന്നാര മോളാണ്... ഞാവല്പഴത്തിന്റെ തേനാണ്... ഉള്ളിന്റെയുള്ള് വെളുപ്പാണ്...
ഇത്രേ അറിയൂ ബാക്കി അറിഞ്ഞൂടാട്ടൊ.. ബുഹഹഹ,,

മാണിക്യം said...

കറുപ്പിന് ദുഃഖം ഇരുട്ട് മരണം ഇങ്ങനെ
നെഗറ്റീവ് ആയുള്ള എല്ലാറ്റിനേയും
സൂചിപ്പിക്കനാണ് ഉപയോഗിക്കാറെങ്കിലും

കറുത്ത മുടി കറുത്ത കണ്ണ് ഒക്കെ
എല്ലാവരും ഇഷ്ടപ്പെടുന്നു...
ബ്ലോഗിലെ കറുപ്പ് കാണുമ്പോള്‍
പറഞ്ഞു പോകുന്നു
അഞ്ജനമെന്നതു എനിക്കറിയാം
മഞ്ഞളുപോലെ വെളുത്തിരിക്കും!!

ചിലകാര്യങ്ങളില്‍ ഇത്രയുമേ ഗ്രാഹ്യമുള്ളു
എന്നിട്ടും.............

മന്‍സുര്‍ said...

ചിലര്‍ എനിക്കെതിരെ പ്രതികരിച്ചത്‌ ഇങ്ങിനെ ..

ആനൊന്യ്മൌസ് സൈദ്...
കിരണിന്റെ നിലപാട് വളരെ ആശ്ചര്യം ജനിപ്പിക്കുന്നു.കിരണേ അവനവന്റെ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ. നോക്കാറുണ്ടോ ?എന്നായാല്ലും തനി സ്വഭാവം വെളിച്ചത്ത് വരും ഡിയര്‍. മന്‍സൂര്‍ പുണ്യവാളന്റെ കൂടെ കൂടിക്കോ. ആ ചുള്ളന്‍ തുളസി കക്കാട്ടിന്റെ പടങ്ങള്‍ ഒക്കെ അടിച്ച് മാറ്റി അതിന്റെ മേലെ കവിത എഴുതി അയച്ച് കൊടുത്ത് കെട്ടിപ്പൊക്കിയതാ മഴത്തുള്ളീ. എന്നിട്ടിപ്പോ അവന്‍ ബൂലോകത്ത് സംഘടന ഉണ്ടാക്കാന്‍ നടക്കുന്നു. ഇവനെയൊക്കെ താങ്ങാന്‍ കൂറെ ആളുകളും. കിരണേ മോശമായിപ്പോയി. രണ്ട് വള്ളത്തിലും കൂടെ ചവിട്ടിയാല്‍ അറിയാലോ ,, കീറിപ്പോകും!

പാഞ്ചാലി :: പ്പന്ചലി സൈദ്...
മന്‍സൂര്‍, ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല.
തുളസിയുടെ ബ്ലോഗ്
ഇവിടെ കാണുക. അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌.

വ്വെദ്നെസ്ദയ്, ജ്ജുനെ 11, 2008 6:31:00 പ്പ്മ്മ്
തറവാടി എന്നിക്കെതിരെ പോസ്റ്റിട്ട പോലെ തന്നെ തുടങ്ങട്ടെ...
ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ ഇവിടെ

തലയില്‍ മുണ്ടിട്ട്‌ ഓടാന്‍ തയ്യാറായിക്കോ...

പ്രിയപ്പെട്ട തുളസി കക്കാട്ട്‌...

തങ്കളുടെ പേരും വലിച്ചിഴച്‌ എനിക്ക്‌ നേരെ ചില വാലാട്ടികള്‍ നടക്കുന്ന വിവരം തങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്ന്‌ കരുതട്ടെ.
തങ്കളുടെ എന്നല്ല ഒരാളുടെയും രചനകളോ, ചിത്രങ്ങളോ കട്ടെടുത്ത്‌ വലിയവനാകാനുള്ള മോഹം ഇപ്പോല്‍ എനിക്ക്‌ തല്‍ക്കാലമില്ല.

എന്തായാലും ഇന്നാണ്‌ തുളസിയുടെ ബ്ലോഗ്ഗ്‌ ഞാന്‍ കണ്ടത്‌.
ഇവിടെ തന്നെ ആരോ ഇട്ട ലിങ്കിലാണ്‌ അവിടെയെത്തിയത്‌. നന്നായി എന്ന്‌ ഇപ്പോ തോന്നുന്നു.

തുളസിയുടെ ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. പക്ഷേ അതു ഞാനല്ല എന്ന്‌ തങ്കളുടെ പോസ്റ്റില്‍ നിന്നു തന്നെ മനസ്സിലാക്കാനായതില്‍ സന്തോഷം ഉണ്ട്‌.
ആ ചിത്രങ്ങള്‍ അവിനാഷ്‌ എന്നു പറയപ്പെടുന്ന മഴതുള്ളിയുടെ അഡ്‌മിന്‍റെ തന്നെ പോസ്റ്റാണ്‌.

പിന്നെ പകലും രാത്രിയും തിരിച്ചറിയാത്ത ഈ കൊടിച്ചികള്‍ എന്ത്‌ കണ്ടിട്ടാണ്‌ കുരക്കുന്നത്‌ എന്ന്‌ മനസ്സിലായില്ല...

തുളസിയുടെ ബ്ലോഗ്ഗ്‌ ഞാന്‍ മോഷ്ടിച്ചു എന്ന്‌ ഇവിടെ പല ബ്ലോഗ്ഗേര്‍സ്സിന്‍റെയും ബ്ലോഗ്ഗില്‍ കമന്‍റ്റിട്ടവര്‍ ബ്ലോഗ്ഗിലൂടെ മാപ്പ്‌ പറയാന്‍ സന്നദ്ധരാണോ..നിര്‍ബന്ധമില്ല കേട്ടോ.
നിങ്ങളെ പോലെ അല്ല ഞാന്‍.

വീണ്ടും പറയുന്നു അഭിമാനത്തോടെ
നന്‍മകാണ്‌ ജയം നന്‍മ ചെയ്യുന്നവര്‍ക്കും.

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

ഠുലസി ക്കക്കറ്റ് സൈദ്...
പ്രീയ മന്‍സൂര്‍,
ഇരുപത്തിനാലു മണികൂറും ബ്ലോഗിന് മുന്നിലിരിക്കലല്ല എന്റെ ജോലി.ഞാന്‍ എടുത്ത ചിത്രങ്ങള്‍ മാത്രമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റു ചെയ്യാറുള്ളത്.കേരള്‍സ് എന്റെ ബ്ലോഗില്‍ നിന്നും എടുത്തത്‌ ഏതൊക്കെ ചിത്രങ്ങളാണെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.അതിന്റെ ഉത്തരം അവര്‍ ഉടനെ തന്നെ ബോധിപ്പിക്കേണ്ടിയും വരും.

എന്റെ ചിത്രങ്ങളുള്ള ആ ലിങ്കൊന്നു കാണിച്ചു തന്നാല്‍ വളരെ ഉപകാരം.

4:47 പ്പ്മ്മ്
തുളസിയുടെ ബ്ളൊഗ്ഗ്‌...........

http://kakkat.blogspot.com/2008/05/content-theft-by-keralscom.html

തുളസിയല്ല എനിക്കെതിരെ പറയുന്നത്‌ എന്നും മനസ്സിലായി
തുളസി എന്ന ബ്ലോഗ്ഗര്‍ അദേഹത്തിന്‍റെ പോസ്റ്റില്‍ എന്നെ പരാമര്‍ശിച്ചിട്ടില്ല.
തറവാടിയുടെ പോസ്റ്റിലൂടെ മറുപടി നല്‍കിയതിന്‌ നന്ദി തുളസി.
ഇതിന്‌ ബൂലോകത്തെ പ്രമൂഖര്‍ എന്താണ്‌ മറുപടി നല്‍ക്കുന്നത്‌ എന്നറിയണം.

മന്‍സുര്‍ said...

തുളസി തന്ന മറുപടി ഇങ്ങിനെ...

Thulasi Kakkat said...
പ്രീയ മന്‍സൂര്‍,
ഇരുപത്തിനാലു മണികൂറും ബ്ലോഗിന് മുന്നിലിരിക്കലല്ല എന്റെ ജോലി.ഞാന്‍ എടുത്ത ചിത്രങ്ങള്‍ മാത്രമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റു ചെയ്യാറുള്ളത്.കേരള്‍സ് എന്റെ ബ്ലോഗില്‍ നിന്നും എടുത്തത്‌ ഏതൊക്കെ ചിത്രങ്ങളാണെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.അതിന്റെ ഉത്തരം അവര്‍ ഉടനെ തന്നെ ബോധിപ്പിക്കേണ്ടിയും വരും.

എന്റെ ചിത്രങ്ങളുള്ള ആ ലിങ്കൊന്നു കാണിച്ചു തന്നാല്‍ വളരെ ഉപകാരം.പ്രിയ സ്നേഹിത തുളസി...

വിലപ്പെട്ട മറുപടിക്ക്‌ നന്ദി.
ഇന്നാണ്‌ നിങ്ങളുടെ ബ്ലോഗ്ഗ്‌ കണ്ടത്‌.
അതിലെ വിവരങ്ങള്‍ കണ്ടു. തങ്കളുടെ ചിത്രങ്ങള്‍ എന്ന്‌ പറഞ്ഞ്‌ കൊടുത്തിട്ടുള്ള ചിത്രങ്ങളിലൊന്നും എന്‍റെ പേരോ, എന്‍റെ കവിതയോ കാണില്ല എന്ന്‌ മനസ്സിലാക്കുന്നു.

ആ ചിത്രങ്ങള്‍ മഴതുള്ളി.കോമിന്‍റെ അഡ്‌മിന്‍ എന്ന്‌ പറയുന്ന അവിനഷ്‌ പോസ്റ്റിട്ടതാണ്‌ എന്നും മനസ്സിലായി.

ഇതിന്‍റെ പേരിലാണ്‌ ചില കുബുദ്ധികള്‍ തുളസിയുടെ ചിത്രം ഞാന്‍ മോഷ്ടിച്ചു എന്നും പറഞ്ഞ്‌ ബ്ലോഗ്ഗിലൂടെ ഓടി നടക്കുന്നത്‌.

എനിക്കും 24 മണിക്കൂര്‍ നെറ്റില്ലല്ല ജോലി..

പക്ഷേ എന്‍റെ പേരില്‍ ആരോപണം പറഞ്ഞവര്‍ ബൂലോകം മുന്‍പ്പാകെ മാപ്പ്‌ പറയണം എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.

തങ്കളുടെ പേര്‌ ഇവിടെ പറയേണ്ടി വന്നത്‌ എന്‍റെ ആവശ്യമായി പോയി..ക്ഷമിക്കുമല്ലോ....സത്യം അറിയാന്‍ വേണ്ടി മാത്രം

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

മന്‍സുര്‍ said...

തുളസി തന്ന മറുപടി ഇങ്ങിനെ...

Thulasi Kakkat said...
പ്രീയ മന്‍സൂര്‍,
ഇരുപത്തിനാലു മണികൂറും ബ്ലോഗിന് മുന്നിലിരിക്കലല്ല എന്റെ ജോലി.ഞാന്‍ എടുത്ത ചിത്രങ്ങള്‍ മാത്രമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റു ചെയ്യാറുള്ളത്.കേരള്‍സ് എന്റെ ബ്ലോഗില്‍ നിന്നും എടുത്തത്‌ ഏതൊക്കെ ചിത്രങ്ങളാണെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.അതിന്റെ ഉത്തരം അവര്‍ ഉടനെ തന്നെ ബോധിപ്പിക്കേണ്ടിയും വരും.

എന്റെ ചിത്രങ്ങളുള്ള ആ ലിങ്കൊന്നു കാണിച്ചു തന്നാല്‍ വളരെ ഉപകാരം.പ്രിയ സ്നേഹിത തുളസി...

വിലപ്പെട്ട മറുപടിക്ക്‌ നന്ദി.
ഇന്നാണ്‌ നിങ്ങളുടെ ബ്ലോഗ്ഗ്‌ കണ്ടത്‌.
അതിലെ വിവരങ്ങള്‍ കണ്ടു. തങ്കളുടെ ചിത്രങ്ങള്‍ എന്ന്‌ പറഞ്ഞ്‌ കൊടുത്തിട്ടുള്ള ചിത്രങ്ങളിലൊന്നും എന്‍റെ പേരോ, എന്‍റെ കവിതയോ കാണില്ല എന്ന്‌ മനസ്സിലാക്കുന്നു.

ആ ചിത്രങ്ങള്‍ മഴതുള്ളി.കോമിന്‍റെ അഡ്‌മിന്‍ എന്ന്‌ പറയുന്ന അവിനഷ്‌ പോസ്റ്റിട്ടതാണ്‌ എന്നും മനസ്സിലായി.

ഇതിന്‍റെ പേരിലാണ്‌ ചില കുബുദ്ധികള്‍ തുളസിയുടെ ചിത്രം ഞാന്‍ മോഷ്ടിച്ചു എന്നും പറഞ്ഞ്‌ ബ്ലോഗ്ഗിലൂടെ ഓടി നടക്കുന്നത്‌.

എനിക്കും 24 മണിക്കൂര്‍ നെറ്റില്ലല്ല ജോലി..

പക്ഷേ എന്‍റെ പേരില്‍ ആരോപണം പറഞ്ഞവര്‍ ബൂലോകം മുന്‍പ്പാകെ മാപ്പ്‌ പറയണം എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.

തങ്കളുടെ പേര്‌ ഇവിടെ പറയേണ്ടി വന്നത്‌ എന്‍റെ ആവശ്യമായി പോയി..ക്ഷമിക്കുമല്ലോ....സത്യം അറിയാന്‍ വേണ്ടി മാത്രം

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

മന്‍സുര്‍ said...

അപ്പോ പിന്നെ ആരൊക്കെയാണ്‌ ഇവിടെ പറഞ്ഞു നടന്നത്‌ ഞാന്‍ തുളസിയുടെ ചിത്രങ്ങള്‍ കോപ്പി അടിച്ച്‌ അതില്‍ കവിത എഴുതിയെന്നൊക്കെ...

പറഞ്ഞവരുടെ കമന്‍റ്റുകളൊക്കെ പല പോസ്റ്റുകളിലും കിടക്കുന്നുണ്ട്‌.
തറവാടിത്തമുണ്ടെങ്കില്‍ മപ്പ്‌ പറയട്ടെ....

കാളപെറ്റു എന്ന്‌ കേട്ട അതിന്‍റെ ഉത്തരവാധി ബ്ലോഗ്ഗറാണ്‌ എന്ന്‌ പാടി നടക്കുന്നവരും നമ്മുക്കിടയിലുണ്ട്‌ എന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.

നന്ദുജീ... ചര്‍ച്ച ഇവിടെ നടക്കുന്നത്‌ കൊണ്ടും, എന്‍റെ പേര്‍ പലരും ഇവിടെ പരാമര്‍ശിച്ചത്‌ കൊണ്ടും ഇതിനായി ഇനി ഞാനൊരു പോസ്റ്റ്‌ ഇടുന്നില്ല.

ബൂലോകം എന്ന ഇവിടെ അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ ബ്ലോഗ്ഗേര്‍സ്സും പറയട്ടെ തുളസിയുടെ ബ്ലോഗ്ഗ്‌ ഞാന്‍ മോഷ്ടിച്ചു എന്ന്‌ പറഞ്ഞ്‌ നടന്നവരെ എന്ത്‌ വിളിക്കണമെന്ന്‌

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കറുപ്പ് താന്‍ എനക്കു പുടിച്ച കളര്...

കറുപ്പിനിപ്പോ നല്ല ഡിമാന്‍ഡാ. ഒരു കറുപ്പ് ഫാക്റ്ററി( ഡ്രഗ്ഗല്ല) തുടങ്ങ്യാലോന്നാ

കുറുമാന്‍ said...

കാവിയുമുടുത്ത് ഗംഗയില്‍ മുങ്ങി കാശിക്ക് പോകും ഭക്തന്മാര്‍,
കറുപ്പുമുടുത്ത് പമ്പയില്‍ മൂങ്ങി (കോപ്പാണ്, മുങ്ങാന്‍ പറ്റണെ, അരയടി വെള്ളത്തില്‍)മലക്ക് പോകും അയ്യപ്പന്മാര്‍....

കറുപ്പിനേഴഴക്...
കറുത്ത പെണ്ണേ, കരിങ്കുഴലീ...

ആന വെളുത്തിട്ടായിരുന്നെങ്കില്‍ ഇത്ര ഭംഗി കാണുമോ?

സജിയേ....

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് കാടിന്റെ പുന്നാര മോളാണ്... ഞാവല്പഴത്തിന്റെ തേനാണ്... ഉള്ളിന്റെയുള്ള് വെളുപ്പാണ്...
ഇത്രേ അറിയൂ ബാക്കി അറിഞ്ഞൂടാട്ടൊ.. ബുഹഹഹ,, - തെറ്റ്

എള്ളിന്‍ കറുപ്പ് പുറത്താണ്, ഉള്ളിന്റെയുള്ള് തുടുത്താണ് എന്നോ മറ്റോയല്ലേയോ..

മന്‍സൂര്‍ഭായ് ജ്ജ് എബിടെയായിരുന്നു.....

ഞാനും 2-3 മാസത്തിനുശേഷമാ ബ്ലോഗില്‍ കയറുന്നത്....

എല്ലാം ശിവമയം, ശിവശക്തിമയം (കേരള ഡോട്ട് കോം ശിവയല്ല...സാ‍ക്ഷാല്‍ പരമശിവന്‍......ഞാന്‍ താന്‍ പരമശിവം )

പാഞ്ചാലി said...

മന്‍സൂര്‍ എഴുതി...
ചിലര്‍ എനിക്കെതിരെ പ്രതികരിച്ചത്‌ ഇങ്ങിനെ ..

ആനൊന്യ്മൌസ് സൈദ്...
കിരണിന്റെ നിലപാട് വളരെ ആശ്ചര്യം ജനിപ്പിക്കുന്നു.കിരണേ അവനവന്റെ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ. നോക്കാറുണ്ടോ ?എന്നായാല്ലും തനി സ്വഭാവം വെളിച്ചത്ത് വരും ഡിയര്‍. മന്‍സൂര്‍ പുണ്യവാളന്റെ കൂടെ കൂടിക്കോ. ആ ചുള്ളന്‍ തുളസി കക്കാട്ടിന്റെ പടങ്ങള്‍ ഒക്കെ അടിച്ച് മാറ്റി അതിന്റെ മേലെ കവിത എഴുതി അയച്ച് കൊടുത്ത് കെട്ടിപ്പൊക്കിയതാ മഴത്തുള്ളീ. എന്നിട്ടിപ്പോ അവന്‍ ബൂലോകത്ത് സംഘടന ഉണ്ടാക്കാന്‍ നടക്കുന്നു. ഇവനെയൊക്കെ താങ്ങാന്‍ കൂറെ ആളുകളും. കിരണേ മോശമായിപ്പോയി. രണ്ട് വള്ളത്തിലും കൂടെ ചവിട്ടിയാല്‍ അറിയാലോ ,, കീറിപ്പോകും!

പാഞ്ചാലി :: പ്പന്ചലി സൈദ്...
മന്‍സൂര്‍, ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല.
തുളസിയുടെ ബ്ലോഗ്
ഇവിടെ കാണുക. അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌.

ഇതില്‍ ഞാന്‍ എന്താണ് താങ്കള്‍ക്കെതിരെ എഴുതിയത്? "ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല." എന്നെഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പറ്റാത്ത ഒരു വിഡ്ഢിയല്ല താങ്കള്‍ എന്ന് ഞാന്‍ കരുതുന്നു. "അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌" എന്ന് പറഞ്ഞതു തുളസി മോഷണം പോയ തന്റെ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട് എന്നുദ്ദേശിച്ചാണ്അല്ലാതെ താങ്കള്‍ മോഷ്ടിച്ചെന്ന് പറഞ്ഞിട്ടുണ്ടെന്നല്ല. മനസ്സിലായോ? അല്ലെങ്കില്‍ ഞാനെന്തിനു തുളസിയുടെ പോസ്റ്റിന്റെ ലിങ്കും അതിന്‍റെ കൂടെ ഇടണം?
നന്ദുവിന്റെ പോസ്റ്റില്‍, മേല്‍പ്പറഞ്ഞ കമന്റിന് മുന്‍പ് ഞാനെഴുതിയ കമന്റില്‍ " തുളസിയുടെ ഫോട്ടോ കോപ്പി ചെയ്തു കവിതയും പുരട്ടി മോഡിഫൈ ചെയ്തു ഗ്രീറ്റിംഗ് കാര്‍ഡ് ആക്കി ഇട്ടതും താങ്കളുടെ ദൃഷ്ടിയില്‍ ശരിയായിരിക്കുമല്ലോ? (ഓ...കടപ്പാട് തുളസി ചോദിച്ചാല്‍ കൊടുത്താല്‍ മതിയല്ലോ!)" എന്നെഴുതിയിരുന്നു. അത് "കേരല്സ്.കോം എഴുതിയ ബ്ലോഗ്ഗെറുടെ പേരും കൊടുത്തിരുന്നു അതിനാല്‍ കേരല്സ്.കോമിന്റെ മോഷണം യാഹൂവിന്റെ മോഷണം പോലെയല്ല" എന്ന മട്ടിലുള്ള നന്ദുവിന്റെ വാദത്തെ അവരുടെ സഹ പ്രസ്ഥാനമായ മഴതുള്ളി.കോം ചെയ്ത കാര്യം നിരത്തി ഖണ്ഢിക്കാനുള്ളതായിരുന്നു.
ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടുമ്പോളുള്ള വിഷമം എനിക്ക് മനസ്സിലാകും. തറവാടി താങ്കള്‍ക്കെതിരെ നടത്തി എന്ന് പറഞ്ഞു അലമുറയിടുന്ന താങ്കള്‍, താങ്കള്‍ക്കെതിരെ (താങ്കള്‍ക്കെതിരെയല്ല എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നു കരുതുന്നു) പ്രതികരിച്ചു എന്ന് പറഞ്ഞ്, എന്റെ പേര് ഇവിടെ ആവശ്യമില്ലാതെ വലിച്ചിഴച്ചു, അതെ പ്രവൃത്തി തന്നെയല്ലേ ചെയ്യുന്നതും???
കഷ്ടം! താങ്കളോട് എനിക്ക് സഹതാപം തോന്നുന്നു സോദരാ!

മന്‍സുര്‍ said...

പാഞ്ചാലി..

ഇവിടെ എന്തിന്‍റെ പേരിലാണ്‌ എന്നോട്‌ നിങ്ങള്‍ക്ക്‌ സഹതാപം തോന്നിയത്‌..??
എന്നെ കള്ളന്‍ എന്ന്‌ വിളിച്ചതിലോ അതോ നിങ്ങളുടെ പേര്‌ ഇവിടെ പരാമര്‍ശിച്ചതിലോ.

ആരെയും ഒരു വാക്ക്‌ കൊണ്ട്‌ പോലും ബ്ലോഗ്ഗില്‍ നോവിക്കാത്ത എന്നെ കള്ളന്‍ , മോഷ്ടവ്‌ എന്നൊക്കെ ഇവിടെ പലരും വിളിച്ചു കൂവിയപ്പോല്‍ എവിടെയായിരുന്നു നിങ്ങളൊക്കെ..??

എന്തേ പ്രതികരിക്കാതിരുന്നത്‌..??

കരിവാരത്തെ അനുകൂലിച്ചും,ഇഞ്ചിപെണ്ണിനെ അനുകൂലിച്ചും സംസാരിച്ചവര്‍ എന്ത്‌ കൊണ്ട്‌ എന്നെ വിമര്‍ശിച്ചവരെ എതിര്‍ത്തില്ല.

മഴത്തുള്ളികിലുക്കത്തില്‍ നിന്നും ഏറനാടനും, അഞ്ചല്‍ക്കാരനും ഒഴിവായത്‌ എന്ത്‌ കാരണം കൊണ്ടാണ്‌..??

നിങ്ങളുടെയൊക്കെ കംബ്യൂട്ടര്‍ അറിവ്‌ എനിക്ക്‌ ഉണ്ടായിരുന്നെങ്കില്‍ ഇതിലും വലിയ വലിയ കമന്‍റ്റുകള്‍ ഞാനും ഇവിടെ വിളബുമായിരുന്നു.

മഴതുള്ളിയുടെ ലിങ്ക്‌ വെബ്‌പേജിലിട്ടു എന്ന ഒരെറ്റ കാരണം പറഞ്ഞു കൊണ്ടാണ്‌ തറവാടി എനിക്കെതിരെ പോസ്റ്റിട്ടത്‌.

തറവാടി said...
നടുക്കുന്ന ചില വിവരങ്ങള്‍:

ഈ സൈറ്റ് ബൂലോകത്തുള്ള

മന്‍‌സൂറിന്‍‌റ്റെതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു മാത്രമല്ല കേരള്‍സ്.ഡോട്ട് കോം ആണ് സ്ഥലം കൊടുത്തതെന്നും.

ഇവിടെ എന്‍‌റ്റെ പോസ്റ്റുകള്‍ എന്‍‌റ്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ച സൈറ്റിനുടമ മന്‍സൂര്‍ ആണെന്ന് കാണിക്കുന്നു

ഇനി നിങ്ങള്‍ പറയുക എന്ത് ചെയ്യണമെന്ന്!


അതിന്‌ പ്രയാസി നല്‍ക്കിയ മറുപടി ഇങ്ങിനെ

പ്രയാസി said...
അയ്യൊ..! തറവാടിമാഷെ..
കേരള്‍സ്.കോമും മഴത്തുള്ളി.കോമും കൂടിയാ എനിക്കു അന്നത്തിനുള്ള വക നല്‍കുന്നത്..! അതു കൊണ്ട് എനിക്കാ അണ്ണന്മാരെ സപ്പോര്‍ട്ട് ചെയ്തല്ലെ പറ്റൂ.. അലവലാതികളൊ അല്ലാത്ത വാധികളൊ എന്തേലും മോഷ്ടിച്ചാല്‍ അതു ഏറ്റവും നന്നായി മനസ്സിലാക്കിയ ശേഷം ഒരഭിപ്രായപ്രകടനം നടത്തുക.. അല്ലാതെ ഇഷ്ടമുള്ള വെബ്സൈറ്റിന്റെ ലിങ്ക് അവര്‍ കള്ളന്മാരെന്നറിയാതെ ഇട്ടതിന്റെ പേരില്‍ കരിവാരിത്തേക്കുകയല്ലായിരുന്നു വേണ്ടത്.. ഞാനും മന്‍സൂറും ബൂലോകത്തെ അനോണികളൊന്നുമല്ല..! പ്രയാസിയാണെങ്കിലും എന്നെ മനസിലാക്കിയവര്‍ ഈ ബൂലോകത്ത് ഒരു പാടുണ്ട്.. ഞങള്‍ മുങ്ങിപ്പോയവരല്ല.. ലീവിനു നാട്ടില്‍ പോയവരാണ്..അതു വരെ ക്ഷമിക്കാമായിരുന്നു. അല്ലെങ്കില്‍ ഞങ്ങളെക്കുറിച്ചു അറിയാവുന്നവരോട് അന്ന്വേഷിക്കാമായിരുന്നു. എന്നിട്ട് ഞങ്ങളുമായി ബന്ധപ്പെട്ടതിനു ശേഷം പോരായിരൂന്നൊ ഈ ബഹളമൊക്കെ..! ഒന്നുമല്ലേലും താങ്കള്‍ പക്വതയുള്ള ഒരു സീനിയര്‍ ബ്ലോഗറല്ലെ..!? പപ്പൂസ് എന്ന ബ്ലോഗറെക്കുറിച്ചു അന്വേഷിക്കാത്തവര്‍ ചുരുക്കം. തുടക്കത്തിലെ ഞാനവനെ കണ്ടുപിടിച്ചിരുന്നു, വിളിച്ചു കൂവിയില്ല ചോദിച്ചവരോടൊന്നും പറഞ്ഞതുമില്ല. കാരണം അതവനു വിശമമായാലൊ എന്നു കരുതി. ഞാന്‍ പപ്പൂസിനെ കണ്ടുപിടിച്ചേ എന്നു വിളിച്ചു കൂവാമായിരുന്നു.. മറ്റുള്ളവരെ വേദനിപ്പിച്ചുള്ള അത്തരം പ്രവര്‍ത്തികളില്‍ പ്രയാസിക്കു താല്പര്യമില്ല...! മന്‍സു തന്നെയാണു ഇതിന്റെ പുറകിലെന്നു താങ്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ തറപ്പിച്ചൊരു പൊസ്റ്റിട്ടതു കൊണ്ട് ഇത്രയും പറഞ്ഞെന്നു മാത്രം.
അറിവുകള്‍ നല്ലതാണ്‌ പക്ഷേ കാടുകയറരുത്‌..അത്‌ ആപത്താണ്‌.

---------
അല്ലെങ്കിലും ഇവിടെ ഒരു കൂട്ടായ്യമ ഇപ്പോ ബൂലോകത്ത്‌ തെളിഞ്ഞു കാണുന്നുണ്ട്‌ അതു ചിലര്‍ക്ക്‌ നേരെ ഒരാള്‍ കുരച്ചാല്‍ ബാക്കിയുള്ളവരും കുരക്കണമെന്ന രീതി ആണെന്ന്‌ മാത്രം.

വാലാട്ടിയായി നടക്കാന്‍ ബ്ലോഗ്ഗ്‌ വരെ വരണമെന്നുണ്ടോ..?

നിങ്ങളുടെ പേര്‌ ഇവിടെ പരമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിക്കട്ടെ.ശരിയാണ്‌ നിങ്ങളാണ്‌ ലിങ്ക്‌ അവിടെ ഇട്ടത്‌.

(ഇത്‌ തറവാടി പറഞ്ഞ രീതിയില്ലല്ലാട്ടോ )

തറവാടി സൈദ്...
മന്‍‌സൂര്‍ നിരപരാധ്യാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.)നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

ഒരു പാട് ചിന്തിച്ചുകൂട്ടിയിട്ടുണ്ടല്ലോ ???

:)

ഒരു സ്നേഹിതന്‍ said...

മന്‍സൂര്‍ ഭായ് .... നല്ല ചിന്തകള്‍ ....
ആശംസകള്‍....

ഉപാസന || Upasana said...

ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്.

കറുപ്പും വെളുപ്പും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല ട്ടോ.
ശ്രീച്ചേട്ടന്‍ പറഞ്ഞത് തന്നെ ഞാനും ആവര്‍ത്തിക്കുന്നു.
ഒരുപാട് ചിന്തിക്കുന്നു.

അതൊക്കെ മറക്കൂ മാഷെ.
ചിയേഴ്സ്.
കം ബാക്ക് എഗയിന്‍.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

അലി said...

മന്‍സൂര്‍ ഭായ് ...ആശംസകള്‍....

ശ്രീ said...

തിരിച്ചു വരാറായില്ലേ ഭായ്?

joice samuel said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

murmur........,,,,, said...

aru veluthalum karuthalum,
malayaliyude manass ennum karuthu thanne.,