ഓര്‍ക്കുന്നുവോ ഇന്നുമാ സുവര്‍ണ്ണകാലം
ഒരായുസ്സിന്‍ ഓര്‍മ്മകളാം ബാല്യകാലം
മണ്ണപ്പം ചുട്ടുകളിച്ചതും
കണ്ണാരം പൊത്തി കളിച്ചതും
കാറ്റൊന്നാഞു വീശുന്നേരം
മാവിന്‍ ചോട്ടിലേക്കോടിയതും
പുഴകടവില്‍ അക്കമെണ്ണി
മുങ്ങാംകുഴിയിട്ടു കളിച്ചതും
കോരിയെടുത്തൊരാ ചെറുമീനുകളെ
കണ്ണാടികുപ്പിയിലടച്ചതും
ഓര്‍ക്കാത്തൊരാ മഴയില്‍ നനഞ്
വാകമരച്ചോട്ടില്‍ നിന്നതും
പെയ്യ്‌തൊഴിഞൊരാ മാനത്തുദിച്ച
മഴവില്ലിനെ മാടി വിളിച്ചതും
കതിര്‍മണി തേടി വന്നൊരാ
തത്തമ്മയെ കാണാന്നോടിയതും
മലര്‍ന്നൊന്നടിച്ച് ഞാന്‍ വീണ നേരം
നിന്‍ കുഞിളം മിഴികള്‍ നിറഞതും
ഇറയത്തിറ്റി വീഴുമാ മഴതുള്ളികള്‍
എന്നിലേക്ക് തട്ടിതെറിപ്പിച്ചതും
മുറ്റത്ത് നിരനിരയായ് കുഴിയെടുത്ത്
മന്‍ച്ചാടിമണികള്‍ നിറച്ചതും
പറന്നു വന്നൊരപ്പൂപ്പന്‍ താടിക്കായ്
നമ്മളൊത്തന്നോടിയതും
കരടുവീണൊരെന്‍ കണ്ണുകളില്‍
നിന്‍ ചുണ്ടടുപ്പിച്ചൂതിയതും
ഒരു കുടകീഴിലന്ന് നാം
നനയാതെയോട്ടി പള്ളിക്കൂടം പോയതും
മുന്തിരി വെച്ചൊരയിസ്സും തിന്ന്
ചുണ്ടുകള്‍ ചുവപ്പിച്ചു നടന്നതും
പുസ്തക താളില്‍ നീ സൂക്ഷിച്ച
മയില്‍പീലി ഞാന്‍ കട്ടെടുത്തതും
ജോമട്രി ബോക്‌സ്സിലെ കടലമണികള്‍
നീയറിയാതെ ഞാനകത്താക്കിയതും
ബാലരമയില്‍ നിന്നടര്‍ത്തിയ ചിത്രങ്ങള്‍
നോട്ട്‌ബുക്കില്‍ ചോറ് വെച്ചൊട്ടിച്ചതും
മുത്തശ്ശി ചൊല്ലിയൊരാ യക്ഷികഥകള്‍
ഭയത്തോടിരുന്നന്നു കേട്ടതും
ഉറക്കത്തില്‍ യക്ഷിയെ കണ്ടന്നു നീ
അലറികൊണ്ടെന്നെ ചുറ്റി വരിഞതും
തെച്ചിയിലിരുന്നൊരാ പൂമ്പാറ്റയെ
പൂച്ച പോല്‍ പതുങ്ങി പിടിച്ചതും
കുളിര് കോരും പുലര്‍മഞില്‍
കരിയിലകള്‍ കത്തിച്ചിരുന്നതും
ശാലിനി എന്‍റെ കൂട്ടുക്കാരി സിനിമ-
കണ്ടന്ന് നാം പൊട്ടി കരഞതും
രാത്രിയുടെ ഇരുളില്‍ മടങ്ങുന്നേരം
വാഴയിലയക്ഷിയെ കണ്ടോടിയതും
ഇടിവെട്ടി പെയ്യ്‌ത മഴ നിന്ന നേരം
തൊടിയില്‍ കൂണ്‍ പെറുകി നടന്നതും
നൂല്ലില്‍ കെട്ടിയോരാ തുബിയെ കൊണ്ട്
വെള്ളാരം കല്ലെടുപ്പിച്ചതും
മച്ചിലിരുന്നൊരാ പല്ലി ചിലച്ചനേരം
എന്‍ കാതില്‍ സത്യമെന്നോതിയതും
ഇനിയുമേറെ ചൊല്‍വാന്‍ ഉണ്ടതു
മറവി കവര്‍ന്നിന്നെടുത്തതും
ഓര്‍ക്കുന്നുവോ ഇന്നുമാ.....
നഷ്ട ബാല്യത്തിന്‍ കളിയരങ്ങുകള്‍
ഓര്‍ത്താല്‍ ഒരായിരം കഥകളുളൊരെന്‍ ബാല്യം
ഓര്‍ക്കാത്തൊരു നാളിങ്ങു തിരിച്ചു വന്നെങ്കില്‍
ബാല്യത്തിന്‍ മധുരമാമോര്‍മ്മകള്‍
ബാല്യമാക്കുന്നുവിന്നുമെന്‍ മനസ്സിനെ
ബാല്യമായ് തുടങ്ങിയോരെന്‍ ജീവിതം
ബാല്യമായൊടുങ്ങിയെങ്കിലെന്ന് നിനച്ചു ഞാന്‍
വെറുതെയാണീ മോഹമെങ്കിലും....
ആ മോഹത്തിലുണ്ടൊരു സുഖമിന്നെനിക്ക്.
നന്‍മകള്‍ നേരുന്നു...
മന്‍സൂര്‍ , നിലംബൂര്‍
visit : http://mazhathullikilukam.blogspot.com
Subscribe to:
Post Comments (Atom)
26 comments:
ഓര്‍ത്താല്‍ ഒരായിരം കഥകളുളൊരെന്‍ ബാല്യം
ഓര്‍ക്കാത്തൊരു നാളിങ്ങു തിരിച്ചു വന്നെങ്കില്‍
ബാല്യത്തിന്‍ മധുരമാമോര്‍മ്മകള്‍
ബാല്യമാക്കുന്നുവിന്നുമെന്‍ മനസ്സിനെ
ബാല്യമായ് തുടങ്ങിയോരെന്‍ ജീവിതം
ബാല്യമായൊടുങ്ങിയെങ്കിലെന്ന് നിനച്ചു ഞാന്‍
വെറുതെയാണീ മോഹമെങ്കിലും....
ആ മോഹത്തിലുണ്ടൊരു സുഖമിന്നെനിക്ക്.
ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു....
“ബാല്യമായ് തുടങ്ങിയോരെന്‍ ജീവിതം
ബാല്യമായൊടുങ്ങിയെങ്കിലെന്ന് നിനച്ചു ഞാന്‍“
മന്‍സൂര്‍ ഭായ്...
ബാല്യകാലത്തിന്റെ... നഷ്ട സ്വപ്നങ്ങളുടെ മധുരഗീതം വളരെ ഇഷ്ടമായി. മയൂര ചേച്ചി എടുത്തെഴുതിയ വരികള്‍ മനോഹരം തന്നെ. ആരും ആഗ്രഹിച്ചു പോകുന്ന ഒരു സ്വപ്നം!
:)
തിരിച്ചു കീട്ടാത്ത ബാല്യത്തിലേക്ക് ഓര്‍മ്മകളെ കൈ പിടിച്ച് നടത്തി. നന്ദി മന്‍സൂര്‍ നന്ദി
മന്‍സൂര്‍ജി മനോഹരമായിരിക്കുന്നു...
ബാജി മാഷ് പറഞ്ഞപോലെ തിരിച്ച് കിട്ടാത്ത ബാല്യത്തിലേക്ക് ഒരു മടക്കയാത്ര... നന്നായി....
:)
കാലം ചെല്ലും തോറും ബാല്യകാല സ്മരണകള്‌ക്കു മാധുര്യമേറുന്നു.ബാല്യകാല സുഹൃത്തുക്കളുമൊന്നിച്ചു മാമ്പഴം പങ്കിട്ടത് എല്ലാം ഒരുവട്ടം കൂടി മനസ്സില്‍ മിന്നി.ഈ പറഞ്ഞതെല്ലാം ഒരു ഞോടിയിട കൊണ്ടു ഞാനും ഒന്നു ഒര്‍ത്തുപോയി. നല്ല കുറെ ഓര്‍മ്മകള്‍ അയവിറക്കാന്‍ അവസരം തന്നത് നന്നയി .നല്ലൊരു കവിതാ!
ഈ സ്നേഹമാം വാക്കുകള്‍ ഇന്നെന്‍ മനസ്സില്‍ എത്ര സന്തോഷം ഉണ്ടാക്കുന്നുവെന്ന് പറഞറിയിക്കാന്‍ പ്രയാസം....
വിക്രതികളും,കുസ്രുതികളും..നിറഞൊരാ ബാല്യത്തിന്‍ ഓര്‍മ്മകളില്‍ നിന്നു കൊണ്ടു ചൊല്ലട്ടെ ഞാന്‍ നന്ദി വാക്കുകള്‍
മയൂര.....സ്നേഹവാക്കുകള്‍ക്ക് നന്ദി...
ശ്രീ...ബാല്യം തുടികുന്ന നിന്‍ മുഖമാണോര്‍മ്മയില്‍..നന്ദി
എന്നോടൊപ്പം ആ സുന്ദര ബാല്യത്തിലേക്ക് നടന്നൊരെന്‍ സ്നേഹിതാ ബാജിഭായ്..നന്ദി
ഒരു സഹയാത്രികനായ്..ഈ ബാല്യയാത്രയില്‍ സഹകരിച്ചതിന് നന്ദി
കരഞും,ചിരിച്ചും കഴിഞൊരാ മധുരക്കാലം...ഈ വരികളിലൂടെ..നിന്നോര്‍മ്മകളിലേക്ക് നിന്നെ കൈപിടിച്ചു നടത്തിയെന്നറിഞതില്‍ സന്തോഷം...നന്ദി സ്നേഹിതാ...നന്ദി
ഈ സ്നേഹം പൊതിഞ വാക്കുകളാണ്..ഇന്നെന്റെ ശക്തി...
ഇവിടെ അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുക്കാര്‍ക്കും ഹ്രദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
നന്‍മകള്‍ നേരുന്നു.
യെ ദൌലത്ത് ഭി ലെ ലൊ, യെ ഷുഹരത്ത് ഭി ലെ ലെൊ, ഭലെ ചീന്‍ ലൊ മുച്സേ മേരി ജാവാനി മഗര്‍ മുച്‌കൊ ലൌട്ട തൊ ബച്പന്‍ ക സാവന്‍ വൊ കാഗസ് കി കഷ്ടി വൊ ബാരിഷ് കി പാനി(പണവും പ്രാതാവാവും എടുത്തോളൂ, യൌവ്വനത്തെ ബലമായി പിടിച്ചെടുത്തോളൂ, പകരം എനിക്കെന്റെ ബാല്യത്തിലെ മഴക്കാലവും കടലാസു തൊണിയും മഴവെള്ളവും തിരിച്ചു തരൂ-ജഗജിത് സിംഗ്)
ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും മണ്ണുവാരി കളിച്ചപ്പോള്‍ അന്നു തമ്മില്‍ പറഞ്ഞതും മറന്നു പോയോ(ഉമ്പായി)
ഓത്തു പള്ളിയില്‍ അന്നു നമ്മള്‍ പൊയിരുന്ന കാലം .....
പൂച്കെടി പൂവിന്റെ മൊട്ട് പറിച്ചു കാതില്‍ കമ്മലിട്ട് ഉച്ചവെയിലിനെ സാക്ഷിയാക്കി അന്നു കാനൊത്ത്, അന്നു രാജ റാണിയായ് കളിച്ചതാണു കാനൊത്ത്.
ബാല്യത്തിന്റെ ഓര്‍മകളിലേക്ക് കൊണ്ടു പോയതിനു ഒത്തിരി നന്ദി മന്‍സൂര്‍
ബാല്യത്തിലേക്കൊരു മടക്കയാത്ര,
അതും മന്‍സുവിന്റെ വരികളില്‍ കൂടിയാകുമ്പോള്‍
വേദന കൂടുന്നു!
ബാല്യത്തില്‍ നഷ്ടപ്പെട്ട ഒരു കൂട്ടുകാരനെക്കുറിച്ചു ഓര്‍ത്തുപോയി...
പ്രിയ സ്നേഹിതാ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍...
ഓര്‍ത്താല്‍ ഒരായിരം കഥകളുളൊരെന്‍ ബാല്യം
ഓര്‍ക്കാത്തൊരു നാളിങ്ങു തിരിച്ചു വന്നെങ്കില്‍
ബാല്യത്തിന്‍ മധുരമാമോര്‍മ്മകള്‍
ബാല്യമാക്കുന്നുവിന്നുമെന്‍ മനസ്സിനെ
ബാല്യമായ് തുടങ്ങിയോരെന്‍ ജീവിതം
ബാല്യമായൊടുങ്ങിയെങ്കിലെന്ന് നിനച്ചു ഞാന്‍
വെറുതെയാണീ മോഹമെങ്കിലും....
ആ മോഹത്തിലുണ്ടൊരു സുഖമിന്നെനിക്ക്.
ഏറെ ഇഷ്ടായി ഈ വരികള്
മന്‍സൂര്‍ ഭായ്
വളരെ നന്നായിരിക്കുന്നു...നല്ല കവിത.
ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല നാളുകളിലെ ഓര്‍മ്മകളെ അയവിറക്കാം...
B:-)
ഷെഫി....മനോരഹമായ വാക്കുകളാല്‍ നല്‍കിയോരീ അഭിനന്ദനങ്ങള്‍ക്ക് നന്ദി സ്നേഹിതാ
പ്രയാസിയുടെ വാക്കുകളിലും മയാത്തൊരോര്‍മ്മയുടെ ബാല്യം ..നന്ദി
ഷാന്‍ അഭിപ്രായങ്ങള്‍ക്കും ,സൂക്ഷ്മമായ നീരീക്ഷണങ്ങള്‍ക്കും നന്ദി.
ഹരിശ്രീ....സന്തോഷം
മുരളിഭായ്......മൌനത്തില്‍ പൊതിഞൊരാ ചിരിയില്‍ കണ്ടു ഞാനാ ബാല്യത്തിന്‍ മര്‍മ്മരങ്ങള്‍
മംസൂര്‍ ഇക്കാ നഷ്ടങ്ങളെ കുറിച്ചോര്‍കാതെ ജീവികൂന്നവന്‍ ആണ് ഞ്ഞജന്‍ നഷ്ടം വെറും നൊമ്പരങ്ങള്‍ ആണ് സമ്മാണികുന്നുള്ളൂ അതു തന്നെ കാരണം!ഈ വര്‍കള്‍ കണ്ടപോ ഞ്ഞജന്‍ വീണ്ടും ബാല്‍കയത്തിലേക് പൂയി ആപൊ ഞ്ഞജന്‍ അറിയുന്ന ബാല്യങ്ങളിലെ ഊര്‍മാകള്‍ ഒരു മധുര നൊമ്പരം ആണെന്ന് ഏറെ ഓര്‍കാനും ഒര്‍കുംന്ത്തൂരും വീണ്ടും ഓര്‍കാന്‍ ഇഷ്ടാപെടുന്നത് ആണെന്നും നന്നായിരീകുന്നു കീപ് ഇത് അപ് ഒരു മാത്ര വെറുതെ ഞാനും നിനച്ചു പൂയി (എന്റെ ബാല്യതെ കുറിച്ചു)
മന്‍സൂ ഞാനോരോന്നും മറക്കാന്‍ ശ്രമിക്കും!
നീയെന്നെ എഴുതി എഴുതി ഓര്‍മ്മിപ്പിക്കും!
ഇനിയും നീ കരച്ചിലിന്റെ പിറകെ പോയാല്‍
സത്യമായും ഞാനുമുറക്കെ കരയും
അവസാനം കമന്റു പേജു മുഴുവന്‍
കണ്ണീരില്‍ നനഞ്ഞു കുളമാകും!
മച്ചൂ നിന്റേതായ നിന്റേതു മാത്രമായ വീണ്ടുമൊരു മാസ്റ്റര്‍ പീസു!
കൊടു കൈ... :)
മന്‍സൂര്‍ ഭായ്..,
മനസ് അങ്ങു പുറകോട്ട് പോയി. ശരിക്കും ബാല്യകാലം ഓര്‍മ്മിപ്പിച്ചു കേട്ടോ
നന്ദി...
:)
അച്ചൂസേ.....അക്ഷര തെറ്റുകള്‍ ഞാന്‍ നോകിയില്ലാ...
നിന്റെ മനസ്സിലെ സന്തോഷം ഞാന്‍ അറിഞു...ഈ വരികളിലൂടെ..നന്ദി
ഷൈന്‍..ആ മധുരമാമോര്‍മ്മകള്‍ എങ്ങിനെ ഞാന്‍ ഓര്‍ക്കാതിരിക്കും,എങ്ങിനെ നിന്നെ ഓര്‍മ്മിപ്പിക്കാതിരിക്കും
നിന്റെ കണ്ണീരിനൊപ്പം എന്റെയും....നീ കരയുന്ന കാര്യം പറഞു പ്ലീസ്സ് എന്നെ വീണ്ടും വീണ്ടും കരയിപ്പിക്കല്ലേ.....നന്ദി
നജീംഭായ്....ഈ ഓര്‍മ്മകളുടെ മധുര സാഗരത്തില്‍ എന്നോടൊപ്പം ചേര്‍ന്നതിന്...നന്ദി.
ഒപ്പം ഇവിടെ വന്ന് വായിച്ച എല്ലാ വായനക്കാര്‍ക്കും...നന്ദി.
iഅന്‍സൂര്‍ മാഷെ! ഇതൊരു ഗധ്യ കവിതയായി എഴുതിയിരുന്നെങ്കില്‍ കുറേകൂറ്റി ആസ്വധ്യ്മായേനെ! ഒന്നു രിവൈസെ ചെയ്തു കൂറ്റെ.. ആസ്സലായി.പക്ഷേ ഒരു ഈണം വരുന്നില്ല. അതുകൊണ്ടു പറ്ഞ്ഞുപൊയതാണു. മാഷെ ഗ്ദ്യ കവിതയാണു മാഷുക്കു എഴുതാന്‍ എളുപ്പമെന്നു തോന്നുന്നു.. കൊള്ളാം അടിപൊളി തന്നേ... സസ്നേഹം... കുഞ്ഞുബി
ക്കുഞുബി.....
ഇവിടെ വന്ന് എന്റെ ഈ വരികള്‍ വായിച്ചതില്‍ സന്തോഷം..
പിന്നെ നിങ്ങല്‍ പറഞ കാര്യം മനസ്സിലായി...പക്ഷേ
മലയാളംസംസാരിക്കാനും,വായിക്കാനും കേരളത്തില്‍ വന്നപ്പോ പഠിച്ചു എന്നല്ലാതെ..മലയാള ഭാഷയിലെ ഗദ്യവും,പദ്യവും,അക്ഷരങ്ങളും ഇന്നും എനിക്കന്യമാണ്....മലയാളം പഠിച്ചതോ മലപ്പുറം വാഴപഴത്തിന് പറഞു പഠിച്ചത് വായപയം എന്നാ ഹഹാഹഹാ..കൂടുതല്‍ പറയണോ.പിന്നെ പത്താം ക്ലാസ്സും ഗുസ്തിയും
യൌവനത്തിന്റെ തിളപ്പില്‍ പ്രണയം പൂക്കുന്നക്കാലം ഈ പ്രവസഭൂമിയില്‍ ആരൊക്കെയോ എന്നെ തളച്ചിട്ടു...കുറച്ച് പ്രണയിച്ചിരുന്നെങ്കില്‍ കുറെ കൂടി നല്ല വാക്കുകള്‍ പഠിക്കാമായിരുന്നു അല്ലേ കുഞീബി. എന്തായാലും തുടര്‍ന്നും ഈ സഹകരണവും...അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
പിന്നെ കുഞീബി പറഞപോലെ കൂടുതലായി മനസ്സിലാക്കാന്‍ ശ്രമിക്കാം.
നല്ല അഭിപ്രായത്തിന് നന്ദി.
നന്‍മകള്‍ നേരുന്നു...
Mansoor bhai,
Your imagination and memory power skills are fantastic. Without those qualities noone can write this type poetries.
Really Nostalgic one.
"കരടുവീണൊരെന്‍ കണ്ണുകളില്‍
നിന്‍ ചുണ്ടടുപ്പിച്ചൂതിയതും
ഒരു കുടകീഴിലന്ന് നാം
നനയാതെയോട്ടി പള്ളിക്കൂടം പോയതും"
:)
Wah Wah
:)
Upaasana
Off Topic: Sorry for English.
നമ്മെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഓര്‍മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍മ്മകള്‍...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍...
ഓരോ മഴക്കാലവുംകുടയില്ലാത്തഒരു ബാല്യം ഓര്‍മ്മിപ്പിക്കുന്നു കുടുക്ക് പൊട്ടിയ കുപ്പായത്തിനുള്ളില്ചട്ടയില്ലാത്ത സ്ളേറ്റ്.
ഇനിഒരു സ്വപ്നത്തിലൂടെയെങ്കിലും ആ ബാല്യം നമ്മെ തേടി വന്നിരുന്നെങ്കില്‍.
പഴമയുടെ നന്‍മകാലം നമുക്ക് തിരിച്ചുതരുന്നു ഈ ബാല്യത്തിന്‍റെ ഓര്‍മയിലൂടെ
അതുകൊണ്ടാണ് തലമുറയുടെ അന്ത്യം ഇങ്ങനെ തുടരുമ്പോഴും മനസ്സ് പലപ്പോഴും ആ പഴമയുടെ പുതുമയിലേയ്ക്ക് പായുന്നത്.ഈ വരികള്‍ക്കിടയിലൂടെ ഹൃദ്ധ്യമായ ആ ഓര്‍മകളിലേയ്ക്ക് മനസ്സ് സഞ്ചരിക്കുന്നുവൊ..?
കിളികളോരോന്നും പറന്നകന്നൊരെന്‍ കൂട്ടിനുള്ളില്‍ ഞാന്‍ തനിയെ പാടുന്നു മനസ്സില്‍ ഓര്‍മകള്‍ ഏറ്റുപാടാന്‍ സ്വരങ്ങള്‍ ഏത്തുമൊ..?
മൌനനൊമ്പരമിടറിപ്പാടുവാന്‍ പദങ്ങളുണ്ടാകുമൊ..?
നോവുമിന്നെലെകള്‍ നീറിക്കേഴുമ്പോള്‍ തെളീഞ്ഞമഞ്ഞുപോള്‍ കുളിരെത്തുമോ.?
നടന്നുവന്നൊരെന്‍ ചുവടുമായുമ്പോള്‍ നടന്നു പോകാനായി വഴികളുണ്ടാകുമൊ..?മറഞ്ഞദിഃഖുകള്‍ നിറഞ്ഞുകാണുവാന്‍ അണഞ്ഞദീപങ്ങള്‍ നിറഞ്ഞ് കത്തുമൊ..?സ്നേഹദീപങ്ങള്‍ വരണ്ടുമായുമ്പോള്‍
തളിര്‍ത്ത സ്വപ്നങ്ങള്‍ തേടിയെത്തുമൊ..?
ഇനിയും ബാല്യത്തിലേക്കുള്ള പ്രയാണം തുടങ്ങട്ടെ എല്ലാവിദ ഭാവുകങ്ങളും.
സസ്നേഹം സജി..!!
സ്നേഹിതാ....
എന്‍റെ ഉപാസന.....സജീ.....
അഭിപ്രായങ്ങള്‍ക്ക് നന്ദി.....
നന്‍മകള്‍ നേരുന്നു.
ബാല്യകാലത്തിലെ ഓരോ ഓര്‍മ്മകളെയും,
ഭംഗിയായി തന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
പ്രശ്നരഹിതമായ ബാല്യകാലം തിരിച്ചു കിട്ടാന്‍ കൊതിച്ചു പോയി ഇതു വായിച്ചപ്പോള്‍.
പ്രിയ കരീം മാഷേ....
ഈ മാധുര്യം നിറഞ ബാല്യത്തിനോര്‍മ്മകളില്‍ ബാല്യത്തില്‍ ചാലിച്ച സ്നേഹമാം വരിക്കള്‍ക്ക് ഒരായിരം നന്ദി.
വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ..
നന്‍മകള്‍ നേരുന്നു
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
Post a Comment