സമകാലീന പ്രശ്‌നമായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് ഐടി തട്ടിപ്പുകള്‍. ഒട്ടനവധി ആളുകള്‍ ഇത്തരം ഊരാകുടുകുകളില്‍ പെട്ട് പറ്റിപോയ അബദ്ധം ആരോടും പറയാറില്ല എന്നതാണ് സത്യം.
വ്യാജ ഈമെയിലുകളിലൂടെ കോടികണക്കിന് പണം നമ്മുക്ക് ലോട്ടറി അടിച്ചു എന്നും പറഞ്ഞ് കൊണ്ടുള്ള മെസ്സേജുകള്‍ നമ്മെ വലിയ വലിയ ചതികുഴികളില്‍ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം മിക്ക ആളുകള്‍ക്കും സുപരിചിതമായി കഴിഞ്ഞിട്ടും ..പലരും ഇന്നും ഇത്തരം വലകളുടെ ഇരകളാവുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.
ഈ മാസം തുടക്കത്തില്‍ മലയാളമനോരമയിലൂടെ ഇത്തരം തട്ടിപ്പുകളെ കുറിച്ച് വളരെ വിശദമായി ഒരാഴ്ചയോളം തുടര്‍ ലേഖനം വന്നത് ആരും മറന്ന് കാണില്ല.
ബെര്‍ളിതോമസ്സ് എന്ന ബ്ലോഗ്ഗറും..മറ്റ് ചിലരും ചേര്‍ന്ന് എഴുതിയ ബ്ലൂട്രൂത്ത് ജനങ്ങളുടെ ഇടയിലെന്ന പോലെ തന്നെ മന്ത്രിസഭയിലും,ഉന്നത പോലീസ് അധികാരികളിലും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി എന്നതില്‍ ബ്ലൂട്രൂത്തിന്‍റെ പിന്നണിയിലുള്ളവര്‍ക്ക് അഭിമാനിക്കാം. ഈ ലേഖനത്തിന്‍റെ തുടര്‍ ദിവസങ്ങളില്‍ തന്നെ ചില കേസ്സുകളില്‍ കര്യമായ അന്വേഷണം നടത്തുകയും,കുറ്റവാളികളെ കണ്ടെത്തുകയും ചെയ്യ്‌തതും ബ്ലൂട്രൂത്തിന്‍റെ വിജയമായി കാണാം.
ഇത്രയും പറയാന്‍ കാരണം ഇന്നലെ മാധ്യമം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്.....
നിലബൂര്‍ കല്ലേബാടത്തെ അരിബ്രയിടത്തില്‍ സലില്‍കുമാര്‍ ആണ് ഒരു ജോലിക്ക് വേണ്ടി പണമയച്ച് ഇത്തരമൊരു തട്ടിപ്പിന് ഇരയായത്.
മോണ്‍സ്‌റ്റര്‍.കോം കരിയര്‍ വെബ്‌സൈറ്റിലൂടെ കണ്ട ഒരു കബനിയുടെ ജോലി പരസ്യത്തിന് അപേക്ഷ കൊടുത്ത് കബനി ആവശ്യപെട്ടതനുസരിച്ച് പണം അയച്ചു കൊടുക്കുകയാണുടായത്...സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പേപ്പര്‍ കട്ടിങ്ങിലുണ്ട്..
മോണ്‍സ്‌റ്റര്‍.കോം കരിയര്‍ വെബ്‌സൈറ്റിലൂടെ കണ്ട ഒരു കബനിയുടെ ജോലി പരസ്യത്തിന് അപേക്ഷ കൊടുത്ത് കബനി ആവശ്യപെട്ടതനുസരിച്ച് പണം അയച്ചു കൊടുക്കുകയാണുടായത്...സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പേപ്പര്‍ കട്ടിങ്ങിലുണ്ട്..
മാധ്യമം 17/09/2008 (വ്യക്തമായി വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക).
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരന്തരമായ വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലൂടെ ദിനേനെ വന്നിട്ടും എന്ത് കൊണ്ടാണ് ആളുകള്‍ വീണ്ടുമീ ചതികുഴികളില്‍ ചെന്ന് ചാടാന്‍ കാരണം..??
പ്രതീക്ഷകള്‍ക്കുമപ്പുറത്തായി ഇവര്‍ വാഗ്‌ദാനം ചെയ്യുന്ന പണം തന്നെയായിരിക്കും വില്ലന്‍ അല്ലേ..?
അതോ ജോലി വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങളിലെ തന്നെ ചില ആളുകള്‍ പുറത്തിരുന്ന് കൊണ്ട് നടത്തുന്ന കളികളാണോ ഇതിന് പിന്നില്‍...??

സലില്‍കുമാറിന്‍റെ അവസാനം പുറത്ത് വിട്ട കഥകളില്‍ അറിഞ്ഞത് ഇങ്ങിനെ.
കമ്പനിയുടെ ഫോണില്‍ ആദ്യം വിളിച്ചപ്പോല്‍ ജോലി ചാന്‍സ്സ് ഉണ്‍ട് എന്നും ഉടനെ പണം അയക്കൂ എന്നുമാണ് ലഭിച്ച വിവരം. യാതൊരു വിധ സംശയങ്ങള്‍ക്കും ഇടനല്‍കിയിട്ടില്ല..എന്നതാണ് സത്യം.
എന്തായാലും സലില്‍കുമാര്‍ പോലീസിലും,മുഖ്യമന്ത്രിക്കും ,സൈബര്‍ ക്രൈം സെല്ലിലും പരതികള്‍ അയച്ചിട്ടുണ്ട് എന്നാണ് അവസാനമായി ലഭിച്ച വിവരം.
പോയ കാശ് കിട്ടുമോ...എന്നതാണോ പ്രശ്‌നം...അങ്ങിനെയെങ്കില്‍ എത്ര പേരുടെ കാശ്...??
പോയ കാശ് കിട്ടുമോ...എന്നതാണോ പ്രശ്‌നം...അങ്ങിനെയെങ്കില്‍ എത്ര പേരുടെ കാശ്...??
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
കല്ലി വല്ലി : (ഞാന്‍ നാട്ടിലാണ്..സുഖം. പലരുടെയും മെയിലുകള്‍ കിട്ടാറുണ്ട് അല്‍പ്പം തിരക്കിലായത് കൊണ്ടാണ് മറുപടി അയക്കാത്തത്. അടുത്ത മാസം ദുബായിലേക്ക് പറക്കും. മെയില്‍ അയച്ചവര്‍ക്കും,എന്നെ ഓര്‍ക്കുന്നവര്‍ക്കും മറ്റ് എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും നന്‍മകള്‍ നേരുന്നു).