Saturday, 19 January 2008

ഇവളൊരു സുന്ദരി


പ്രണയചരിത്രമായ്‌ തീര്‍ന്നൊരീ
വിസ്‌മയത്തിന്‍ താജ്‌മഹല്‍
വിണ്ണിലിന്നും ജീവിക്കും നാമമായ്‌
വീരനവന്‍ ഷാജഹാനും
പ്രണയിയാം മുംതാസും

ഇരുളും..വെളിച്ചവുമായ്‌
മേഘങ്ങള്‍ ഓടി മറയവേ
ഓര്‍മകളില്‍ മരിക്കാത്ത
കാലം മായ്‌ക്കാത്ത
പവിത്രമാം പ്രണയങ്ങള്‍
ചരിത്രതാളുകളില്‍ സ്വര്‍ണ്ണലിപികളാല്‍
തിളങ്ങി നില്‍പ്പൂ ഇന്നും

ഇല്ല ജനിക്കില്ല ഇനി
മറ്റൊരു ഷാജഹാന്‍
ഉയരില്ലിനിയൊരു താജ്‌മഹലും

വാക്കുകളാല്‍ പ്രണയഗോപുരങ്ങള്‍ പണിയാന്‍
നെട്ടോട്ടമോടുമീ പുത്തന്‍ തലമുറ
അറിഞ്ഞില്ലെന്നോ... കേട്ടില്ലെന്നോ....
ഈ പവിത്രമായൊരീ പ്രണയത്തിന്‍ പര്യായം
സ്നേഹാദ്രമായൊരീ പ്രണയസമ്മാനം
നന്‍മകള്‍ നേരുന്നു

26 comments:

മന്‍സുര്‍ said...

കൂട്ടുക്കാരേ...

വെറുതെ കിട്ടിയപ്പോ...കൊത്തി കൊറിച്ചത്‌


തിരക്കാണ്‌....അല്ല തിരക്കോട്‌ തിരക്ക്‌
അതിലും ബല്യ ഇമ്മിണി ബല്യ തിരക്ക്‌

ബ്ലോഗ്ഗുകള്‍ ഭക്ഷിച്ചിട്ട്‌ ദിവസങ്ങളായി....
കമന്റുകള്‍ കാണാന്‍ കൊതിയായി

വരാം....ദാ വരുന്നു.....
നാട്ടില്‍ പോക്ക്‌.....സൌദിയുടെ കണ്ണില്‍ മുളക്‌ പൊടി വിതറി
ലീവ്‌ കിട്ടി...രണ്ട്‌ മാസം.....കേരളം എന്റെ ഹരിത കേരളം
ഭഗവാനെ...ബന്ദും..ഹര്‍ത്താലുമൊക്കെ
രണ്ട്‌ മാസത്തേക്ക്‌ ആളുകളുടെ മനസ്സില്‍ നിന്നും
ഒഴിവാക്കി കൊടുക്കണമേ......

നന്‍മകള്‍ നേരുന്നു

Gopan | ഗോപന്‍ said...

മന്‍സൂറിനു..

എന്‍റെ വകയാകട്ടെ ആദ്യത്തെ തേങ്ങ.. ഠേ..
പുതിയ തലമുറയുടെ അഭിരുചികള്‍ കുറിച്ചത് നന്നായി.ഒരു നല്ല അവധിക്കാലം നേര്‍ന്നുകൊണ്ട്‌.

സ്നേഹത്തോടെ
ഗോപന്‍

ശ്രീവല്ലഭന്‍. said...

''ഉയരില്ലിനിയൊരു താജ്‌മഹലും
എന്നാക്കാമെന്നു തോന്നുന്നു.
അപ്പം ശരി. നാട്ടി ചെന്നിട്ടു വിവരത്തിനു മണി ഓര്‍ഡര്‍ അയയ്ക്കുമല്ലോ.

Sherlock said...

മന്സൂര് ഭായ്....രണ്ടുമാസം അപ്പോ അടിച്ചു പൊളിക്കൂ....

പിന്നെ "ഇല്ല ജനിക്കില്ല ഇനി മറ്റൊരു ഷാജഹാന്‍ ഉയരില്ല ഇനിയൊരു താജ്‌മഹലും"....തോന്നുന്നില്ല..:)

ഉപാസന || Upasana said...

ഓഹോ...
ഭായ് നട്ടിലാണോ.
വിവേക് നഗറില്‍ വരുന്നുണ്ടോ
:)

കവിത നന്നായി
:)
ഉപാസന

പ്രയാസി said...

മന്‍സൂ..

വെണ്ണക്കല്‍ കൊട്ടാരത്തെക്കുറിച്ചുള്ള കവിത മനോഹരം..

നേരിട്ടു കാണാനുള്ള ഭാഗ്യം കിട്ടീട്ടുണ്ട്..

ഒരിക്കല്‍ കൂടി പോകണം, യമുനാ നദിക്കരയില്‍ നിലാവത്ത് എന്റെ മുംതാസുമായി കുറച്ചു നേരം ആ സൌധത്തേയും നോക്കിയിരിക്കണം..

അതൊരു ബല്യ ആശയാ..

എന്താ ശാന്തതയാണെന്നറിയാമൊ അതും നോക്കിയിരിക്കാന്‍..

നാട്ടില്‍ ഞാനുമുണ്ട്
മാര്‍ച്ച് ആദ്യം..!
അടിച്ചു പൊളിക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാടാ‍ാ‍ാ‍ാ..:)

CHANTHU said...

ഇവളധിസുന്ദരി.......
എത്ര പവിത്രമായ പ്രണയം... എന്തൊരു സ്‌മരണ... എന്തൊരു സമര്‍പ്പണം... അതെ, ഇല്ല ഇനിയുമിത്തരം പ്രണയം ജനിക്കില്ല.

മന്‍സുര്‍ said...

പ്രിയ കൂട്ടുക്കാരെ...

ഗോപന്‍...

ശ്രീവലഭന്‍ മാഷേ...തിരുത്തി,.....

ജിഹേഷ്‌.....

ഉപാസന...

പ്രയാസി...

ചന്തൂ....



സന്തോഷം.....അഭിപ്രായങ്ങള്‍ക്ക്‌ നന്ദി


നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം മനോഹരമായിരിക്കുന്നു.

ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

താജ്മഹല്‍ ഇഷ്ടമായി...
മനോഹരമായൊരു പ്രണയകാവ്യം പോലെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചു ഈ വരികള്‍...

കവിതയെഴുതാനാവില്ലെന്ന്‌ പറഞ്ഞയാള്‍ എത്ര ദിവസമാണ്‌ സത്യത്തില്‍ നഷ്ടപ്പെടുത്തിയത്‌...എത്ര കവിതകളാണ്‌ മനസിലിട്ട്‌ കൊന്നുകളഞ്ഞത്‌..

ഇനിയും എഴുതുക
ആശംസകള്‍...

മാണിക്യം said...

[ ആഗ്രയിലെ താജ്‌മഹല്‍ നിര്‍‌മ്മിച്ചതു
ഷാജഹാന്‍ എന്നു ചരിത്രം
പക്ഷെ അതിനു പിന്നിലെ
അധ്വാന ശേഷിയൊ? ]


അപ്പോള്‍‌ അഭിനവ ഷാജഹാന്‍
അവധിക്ക് പോണതിനു മുന്‍പേ
നിര്‍മ്മിച്ച താജ്‌മഹല്‍ ....
ഉഗ്രന്‍!


സ്വപ്നം പോലെ മനോഹരമായ ഒരു അവധിക്കാലം ആശംസിക്കുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയസങ്കല്‍പ്പത്തിന്റെ മുന്തിരിത്തൊപ്പിലൂടെ...
പറന്നകലുമ്പോള്‍ പൂവും കുയിലും കൂട്ടുകൂടുന്നൂ.
താമരച്ചേലുള്ള സുന്ദരി പ്പെണ്ണിനെ മനസ്സിലോര്‍ക്കുമ്പോള്‍.. ഷാജഹാന്‍ തീര്‍ത്തൊരീ പ്രണയ സരോവര തീരം മാനസ്സിലെത്തുന്നൂ..
വിണ്ണില്‍ സ്വപ്നം കൊണ്ട് സ്വര്‍ഗ്ഗം തീര്‍ക്കുന്ന പ്രണയം.. ഷാജഹാന്‍ തീര്‍ത്തത് താജ്മഹല്‍.. എന്റെ മന്‍സൂര്‍ ഭായ് ഞാന്‍ സ്വപ്നം കൊണ്ട് ഒരു തുലാഭരം നടത്തിയാല്‍ മതിയൊ..?
മേഘക്കീറുകള്‍ ക്കിടയിലൂടെ ഞാനും തീര്‍ത്തു ഒരു പ്രണയസരോവര തീരം.. എന്നെ ക്കോണ്ട് തീപ്പെട്ടി താജ് മഹല്‍ തീര്‍പ്പിക്കും അല്ലെ.>?
ഇല്ല ജനിക്കില്ല ഇനി
മറ്റൊരു ഷാജഹാന്‍
ഉയരില്ലിനിയൊരു താജ്‌മഹലും
തീര്‍ച്ഛയായും ജനിക്കില്ലാ ...

വെണ്ണക്കല്‍ കൊട്ടാര വാതില്‍ ഇനിയെനിയ്ക്കായ് എന്ന് തുറക്കുമൊ എന്തൊ.. മച്ചൂ സൂപ്പര്‍.....ഓരോദിവസങ്ങളും പിന്നിടുമ്പോള്‍ കഴിഞ്ഞുപോയ ഏതോ ഒഴിവുകാലത്തിന്റെഓര്‍മകളിലേക്ക്,

അവധിക്ക് നാട്ടില്‍ പോയിട്ട് വരുമ്പോള്‍ ഈ താജ് മഹല്‍ ഞാന്‍ അടിച്ച് മാറ്റും ഹീഹീഹി..

Jane Joseph , New Jersey, USA said...

Pranaya madhuri niranju nilkkunna varikal !
Still waiting to visit this epitome of love.
Jane.

ബാജി ഓടംവേലി said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

വാക്കുകളാല്‍ പ്രണയഗോപുരങ്ങള്‍ പണിയാന്‍
നെട്ടോട്ടമോടുമീ പുത്തന്‍ തലമുറ
അറിഞ്ഞില്ലെന്നോ... കേട്ടില്ലെന്നോ....
ഈ പവിത്രമായൊരീ പ്രണയത്തിന്‍ പര്യായം

വളരെ നല്ല വരികള്‍ മന്‍സൂറിക്കാ.

ഏറനാടന്‍ said...

പെരുത്തിഷ്‌ടായി നാട്ടുകാരാ..

ഗീത said...

ഈയിടെയാണ് താജ് മഹല്‍ കണ്ടത്. ശരിക്കും സുന്ദരി തന്നെ....

മന്‍സൂര്‍ പറയുന്നപോലെ ഇനിയിതുപോലൊന്ന് ഉണ്ടാവുകയുമില്ല.

നല്ല കവിത മന്‍സൂര്‍...

krish | കൃഷ് said...

'ഇല്ല ജനിക്കില്ല ഇനി
മറ്റൊരു ഷാജഹാന്‍
ഉയരില്ലിനിയൊരു താജ്‌മഹലും'

താജ് മഹല്‍ പോലെയൊരെണ്ണം ഉയര്‍ന്നില്ലെങ്കിലും ഗാഢമായ പ്രണയം ഇനി ഉണ്ടാകില്ലെന്നെങ്ങിനെ പറയാന്‍ പറ്റും.

പ്രണയശില്‍പ്പത്തെക്കുറിച്ചുള്ള വരികള്‍ കൊള്ളാം.

നേരുന്നു... അതന്നെ, നന്മകള്‍!!!

ഏ.ആര്‍. നജീം said...

"പ്രണയചരിത്രമായ്‌ തീര്‍ന്നൊരീ
വിസ്‌മയത്തിന്‍ താജ്‌മഹല്‍
വിണ്ണിലിന്നും ജീവിക്കും നാമമായ്‌
വീരനവന്‍ ഷാജഹാനും
പ്രണയിയാം മുംതാസും..."

ഹോ , ലീവടുത്തപ്പോ ഈ മന്‍സൂര്‍ ഭായുടെ ചിന്ത പോയ പോക്കെ.... :)

ശ്രീ said...

നല്ല വരികള്‍‌, മന്‍‌സൂര്‍‌ ഭായ്!

:)

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

Sharu (Ansha Muneer) said...

nice..... :)

മന്‍സുര്‍ said...

പ്രിയ.....നന്ദി

ദ്രൗപദി....സത്യം പറയട്ടെ...നിങ്ങളുടെ പ്രോത്‌സാഹനമാണ്‌
ഈ എഴുത്തുകള്‍...ഒരുപാട്‌ നന്ദി

മാണിക്യം....എല്ലാ ചരിത്രങ്ങള്‍ക്ക്‌ പിറകിലും ഉണ്ടൊരു കഥ..നാം അറിയാതെ പോകുന്ന കഥ...സ്നേഹാക്ഷരങ്ങള്‍ക്ക്‌ നന്ദി

മിന്നാമിനുങ്ങേ....സന്തോഷമുണ്ട്‌...എത്ര തിരക്കിലും...ഇവിടേക്കായ്‌ മാറ്റി വെക്കുന്ന നിന്റെ സമയത്തിനും അക്ഷരങ്ങള്‍ക്കും.....

ജൈന്‍ ജോസഫ്‌....നന്ദി...

വാല്‍മീകി.....നന്ദി

ഏറനാടാ....നാട്ടുക്കാരാ.....സന്തോഷം

ഗീതാഗീതികള്‍........നന്ദി ചേച്ചി

കൃഷ്‌ .........നന്ദി..... പ്രണയം ഇന്നുമുണ്ടല്ലോ....പക്ഷേ

നജീം ഭായ്‌...........നന്ദി

ശ്രീ.....നന്ദി

കാലമാടാ...നന്ദി...ദാ വരുന്നൂ....


ഷാരൂ...നന്ദി

നന്‍മകള്‍ നേരുന്നു

സ്നേഹതീരം said...

ഞാന്‍ വരാന്‍ ഒരുപാട്‌ വൈകി, അല്ലേ? ഇവിടെ ബസ്സില്‌ എന്തൊരു തിരക്ക്‌! :)

പ്രണയം ജീവിക്കാനുള്ള പ്രേരണയാണ്‌. നല്ല കവിത.

നല്ലൊരു ആസ്വാദ്യകരമായ അവധിക്കാലത്തിന്‌, എല്ലാവിധ ആശംസകളും നേരുന്നു.

Typist | എഴുത്തുകാരി said...

എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്‌ ആ സുന്ദരിയെ കാണാന്‍. വീണ്ടും കാണണം എന്നു തോന്നിയ ചുരുക്കം സ്ഥലങ്ങളില്‍ ഒന്നു്. കവിത പോലെ സുന്ദരം എന്നോ, എന്താ പറയേണ്ടതെന്നറിയില്ല, അത്ര മേല്‍ സുന്ദരം. ഇനിയും പോണം, ഒരിക്കലെങ്കിലും.

ഹരിശ്രീ said...

മന്‍സൂറിക്കാ,

ചിത്രവും വരികളും സുന്ദരം....

അല്പം വൈകി....പിന്നെ മന്‍സൂറിക്കാ നാട്ടില്‍ പോകയാണല്ലേ....നാട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും പ്രതീക്ഷിക്കാല്ലോ അല്ലേ...?

പിന്നെ സമാധാനപരവും, സന്തോഷപ്രദവുമായ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...

സ്നേഹപൂര്‍വം

ഹരിശ്രീ