Tuesday, 18 September, 2007

എന്‍റെ കുഞുപെങ്ങള്‍

രോഗമാണെന്നിക്കെന്നാരോ ച്ചൊല്ലി
രക്ഷയില്ലെന്നോതിടും ഡോക്‌ടറും
രക്ഷക്കായ്‌ നെട്ടോട്ടമോടും കൂടപിറപ്പുകള്‍
രാത്രിയും പകലുകളാക്കിയെന്‍ പൊന്നനുജന്‍
വേദനകള്‍ ശിരസ്സില്‍ ന്രത്തമാടി
മരുന്നുകള്‍ ലഹരിയായ്‌ പടര്‍ന്നിറങ്ങി
നിറഞമിഴികളില്‍ പ്രാര്‍ത്ഥനയുമായ്‌
ഉയരുന്ന തേങ്ങലുകള്‍ മറച്ചുവെച്ച്‌
സാന്ത്വനമോതീടുമെന്‍ കുഞുമക്കള്‍
കാഴ്‌ചകള്‍ മെല്ലെ താഴ്‌ന്നിറങ്ങി
കണ്ണുകളില്‍ ഇരുളിന്‍ തിരയിളകി
കാലന്‍റെ കാലൊച്ചയടുത്തറിഞു
മിഴി തുറന്നൊന്ന്‌ എന്നെ നോക്കി
ഒഴുക്കും മിഴിയോടെ കണ്ണടച്ചു
അമ്മയില്ലത്തൊരെന്‍ ബാല്യകാലത്തില്‍
അമ്മയായ്‌ സ്നേഹിച്ചൊരെന്‍ കുഞുപെങ്ങള്‍
യാത്രയായ്‌ എന്നോമല്‍ കുഞുപെങ്ങള്‍
ഇനിയില്ലെന്നിക്കായ്‌ യെന്‍ കുഞുപെങ്ങള്‍
അല്ലതല്ലും സാഗരതീരം പോലെ
ചുറ്റിലുമുയരുന്നു രോദനങ്ങള്‍എന്നുള്ളത്തിലെന്നും സാന്ത്വനമായോരെന്‍
അക്ഷരകൂട്ടങ്ങളിലേക്ക്‌ അലിയുന്നു ഞാന്‍
തൂലികയില്‍ നിന്നുതിരുമെന്നക്ഷരങ്ങളില്‍
കണ്ടുവോ നീയെന്‍ നിറമിഴികള്‍
കരയുന്നുവോ നീയെന്‍ കഥയറിഞ്‌" മാറാരോഗത്തിന്‍ പിടിയിലമര്‍ന്നൊരാ
രോഗികളുടെ രോഗങ്ങളും, വേദനകളും
മാറ്റികൊടുക്കണമേ നീ നാഥാ....
വിങ്ങും മനസ്സിന്‍റെ നിറയും മിഴികളില്‍
ശാന്തി നല്‍കണമേ നീ നാഥാ "...നാല്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്പ്‌ ക്യാന്‍സര്‍ രോഗത്തിന്‍റെ തീരാ വേദനകളില്‍ നിന്നും അകലങ്ങളിലേക്ക്‌ പറന്നകന്നൊരെന്‍ പെങ്ങളുടെ ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ ഈറന്‍മിഴികളുമായ്‌ സമര്‍പ്പിക്കുന്നീ അക്ഷരങ്ങള്‍.

മരിക്കുമെന്നറിയുകിലും...മരിക്കാതെ ജീവിപ്പാന്‍ കൊതിപ്പൂ നമ്മല്‍......


സസ്നേഹം
മന്‍സൂര്‍ , നിലംബൂര്‍

15 comments:

മന്‍സുര്‍ said...

എന്നുള്ളത്തിലെന്നും സാന്ത്വനമായോരെന്‍

അക്ഷരകൂട്ടങ്ങളിലേക്ക്‌ അലിയുന്നു ഞാന്‍

തൂലികയില്‍ നിന്നുതിരുമെന്നക്ഷരങ്ങളില്‍

കണ്ടുവോ നീയെന്‍ നിറമിഴികള്‍

കരയുന്നുവോ നീയെന്‍ കഥയറിഞ്‌

" മാറാരോഗത്തിന്‍ പിടിയിലമര്‍ന്നൊരാ

രോഗികളുടെ രോഗങ്ങളും, വേദനകളും

മാറ്റികൊടുക്കണമേ നീ നാഥാ....

വിങ്ങും മനസ്സിന്‍റെ നിറയും മിഴികളില്‍

ശാന്തി നല്‍കണമേ നീ നാഥാ "...

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു. പെങ്ങള്‍ക്കു പരലോകസുഖം ദൈവം പ്രദാ‍നം ചെയ്യുമാറാവട്ടെ!
ആമീന്‍

ശ്രീ said...

" മാറാരോഗത്തിന്‍ പിടിയിലമര്‍ന്നൊരാ
രോഗികളുടെ രോഗങ്ങളും, വേദനകളും
മാറ്റികൊടുക്കണമേ നീ നാഥാ....
വിങ്ങും മനസ്സിന്‍റെ നിറയും മിഴികളില്‍
ശാന്തി നല്‍കണമേ നീ നാഥാ... "

മന്‍‌സൂര്‍‌ ഭായ്...
പരലോകത്തു നിന്നും ആ കുഞ്ഞു പെങ്ങള്‍‌ തന്റെ ആങ്ങളയുടെ സ്നേഹം ഏറ്റു വാങ്ങുന്നുണ്ടാകും. ദു:ഖത്തില്‍‌ ഞാനും പങ്കു ചേരുന്നു.
:(

സഹയാത്രികന്‍ said...

"എന്നുള്ളത്തിലെന്നും സാന്ത്വനമായോരെന്‍
അക്ഷരകൂട്ടങ്ങളിലേക്ക്‌ അലിയുന്നു ഞാന്‍
തൂലികയില്‍ നിന്നുതിരുമെന്നക്ഷരങ്ങളില്‍
കണ്ടുവോ നീയെന്‍ നിറമിഴികള്‍
കരയുന്നുവോ നീയെന്‍ കഥയറിഞ്‌"

ദു:ഖത്തില്‍‌ ഞാനും പങ്കു ചേരുന്നു.

:(

കുഞ്ഞന്‍ said...

മന്‍സൂര്‍ ഭായ്,

ഒരേട്ടന്റെ വേദനയില്‍ ഈയേട്ടനും പങ്കുചേരുന്നു. ആകാശത്തില്‍, താരകങ്ങളിലൊന്നായിരിക്കും ആ മാലാഖ.

മന്‍സുര്‍ said...

ദുഃഖങ്ങള്‍ തന്‍ നീര്‍ചുഴിയില്‍ നീറിപുകയുന്നൊരെന്‍
നോവും മനസ്സിനാശ്വാസമേകിയോരെന്‍ സോദരരേ...
കൂട്ടൂക്കാരേ...സ്നേഹിതരേ..
കരീം മാഷ്‌, ശ്രീ , സഹയാത്രികന്‍ , കുഞന്‍
മനസ്സിന്‌ കുളിരായ്‌ നിങ്ങളുടെ ഈ സ്നേഹവാക്കുകള്‍...നന്ദി.

Sul | സുല്‍ said...

മന്‍സൂര്‍:
പ്രാര്‍ത്ഥനകളോടെ!
-സുല്‍

SHAN ALPY said...

മന്സൂറിന്റെ ഓരോ മധുരനൊമ്പരവും
ഹ്രുദയ നൊമ്പരമായാണ് അനുഭപ്പെടുന്നത്
നന്മകള് നേരുന്നു
ആശംസകളും

എന്റെ ഉപാസന said...

എനിക്ക് പെങ്ങളില്ല. ഒരു നഷ്ടമാണത്.
ഉണ്ടായിരുന്നിട്ട് നഷ്ടപ്പെടുന്നതിലും ഭേദമാണത്.
സങ്കടായി ഭായ്...
:)
ഉപാസന

മന്‍സുര്‍ said...

സുല്‍ നന്ദി സ്നേഹിതാ...

ഷാന്‍..
ഓരോ നോവിനും ഒരു മധുരമുണ്ടെന്നയറിവ്‌
ഇന്നെന്‍ മനസ്സിനാശ്വാസമായ്‌..

സ്നേഹിതാ..ഉപാസന
ഒരു പെങ്ങളില്ലാത്ത നിന്‍ ദുഃഖം
ഞാനറിയുന്നുവതിന്‍ വേദന
അഭിപ്രായങ്ങള്‍ക്ക്‌ സ്നേഹത്തിന്‍ നന്ദി.

മയൂര said...

താങ്കളുടെ ദു:ഖത്തില്‍‌ പങ്കു ചേരുന്നു.....

Murali Menon (മുരളി മേനോന്‍) said...

പ്രിയ മന്‍സൂര്‍,
ആദ്യമായ് തന്റെ ദു:ഖത്തിന്റെ ഭാരത്തില്‍ ഒരംശം ഞാനേറ്റു വാങ്ങുന്നു. കുഞ്ഞുപെങ്ങള്‍ ദൈവത്തിനു പ്രിയപ്പെട്ടവള്‍ എന്നു മാത്രം കരുതി സമാധാനിക്കുക.

ഇനി എഴുതിയ വരികളെക്കുറിച്ച്:
മലയാളം ശരിക്കു പഠിച്ചീട്ടില്ലെന്ന് എവിടെയോ എഴുതിയിരുന്ന ഓര്‍മ്മ വെച്ച് പറയട്ടെ, എന്നീട്ടും മനോഹരമായ് വാക്കുകളെ കോര്‍ത്തിണക്കാന്‍ മന്‍സൂറിനു കഴിയുന്നു. സന്തോഷം.
വാക്കുകളുടെ പ്രയോഗത്തില്‍ കുറച്ച് തെറ്റുകളുണ്ട്.. “പേരറിയാത്ത രോഗമാണെ-
ന്നിക്കെന്നാരോ ച്ചൊല്ലി” ഇരട്ടിപ്പിക്കലിന്റെ ആവശ്യമില്ല എന്നാണു പറയാനുള്ളത്. “രോഗമാണെനിക്കെന്നാരോ ചൊല്ലി” എന്നു മതിയാവും. പിന്നെ മറ്റൊന്ന് രോഗി സ്വയം പറയുന്നതായ് തുടങ്ങി അതില്‍ മന്‍സൂര്‍ പെട്ടെന്ന് കയറി വന്ന് മൂന്നാമനിലൂടെ പറയുന്നതായ് കവിത. ഇതൊക്കെ കുറച്ചുകൂടി മനസ്സിരുത്തിയാല്‍ നന്ന്. ശരിയാവും. പിന്നെ കവിതയെ കുറിച്ച് അധികം അറിയാത്ത ഒരു വ്യക്തി എന്ന നിലയില്‍ ചികഞ്ഞ് നോക്കുന്നില്ല. അതിന്റെ ആവശ്യം ബൂലോകത്തില്ലതാനും.
ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്,

മന്‍സുര്‍ said...

മയൂരാ നന്ദി.

പ്രിയ മുരളി ഭായ്‌...അഭിപ്രായത്തിന്‌ നന്ദി അറിയിക്കട്ടെ.


പിന്നെ കവിതയെ കുറിച്ച് അധികം അറിയാത്ത ഒരു വ്യക്തി എന്ന നിലയില്‍ ചികഞ്ഞ് നോക്കുന്നില്ല. അതിന്റെ ആവശ്യം ബൂലോകത്തില്ലതാനും.

എന്നിട്ടും ഇ സ്നേഹിതന്‍റെ കൊചു കൊചു തെറ്റുകള്‍ ചൂണ്ടി ക്കാണിച്ച്‌ എനിക്ക്‌ നല്‍ക്കുന്ന ഈ പ്രോസ്താഹനം...എന്നെ എത്ര മാത്രം സന്തോഷിപ്പിക്കുന്നു.
മറ്റുള്ളവന്‍റെ തെറ്റുകള്‍ കണ്ടു ചിരികുന്ന ഈ കാലത്ത്‌
തെറ്റുകള്‍ തുറന്നു പറയാന്‍ കാണികുന്ന ഈ മനസ്സിന്‌ ഒരായിരം നന്ദിയും ഒപ്പം പ്രാര്‍ത്ഥനകളും.
പിന്നെ മലയാളം സംസാരിക്കാന്‍ മിടുക്കനാണ്‌ ഞാന്‍
എങ്കിലും എഴുത്തു അല്‍പ്പം വിഷമകരം തന്നെ..
പിന്നെ അറിവില്ലായ്യ്‌മയും.
മിമിക്രി പഠിക്കാത്തത്‌ കൊണ്ടു ആരെയും അനുകരിക്കാന്‍ തോന്നാറില്ല.
മനസ്സില്‍ തോന്നുന്നത്‌ എഴുതുന്നു.
ഈ സ്നേഹവും,സഹകരണവും ഇനിയും പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.

Shine said...

:(