Saturday, 30 June 2007

കാണാമറയത്തെ....സ്നേഹം

വിരല്‍ തുബുകളിള്‍ വിരിയും അക്ഷരങളിള്‍

നിറഞൊഴുകും പുഴ പോലെ

സ്നേഹം നിറയുന്നെന്‍ മെയില്‍ബോക്സില്‍

പക്ഷെ...... കണ്ടില്ല നിന്‍ മനസ്സില്‍

സ്നേഹത്തിന്‍ ഒരു കണിക പോലും

മറന്നു പോകും പാസ് വേര്‍ഡുകളില്‍

മാഞു പോകുമീ വാക്കുകള്‍

കാലം നിശ്ചയിക്കുന്നീ കൂടി കാഴ്ചകള്‍

മാറ്റുവാന്‍ കഴിയുക്കില്ലാര്‍ക്കുമേ....

നോവും മനസ്സുകള്‍ക്ക് ആശ്വാസമായ്....

നിറമിഴികള്‍ക്ക് തൂവാലയായ്...

എന്നും ഈ വഴിയരികില്‍ ...

കാത്തു നില്‍ക്കാം ...ഞാന്‍



സസ്നേഹം
മന്‍സുര്‍,നിലംബൂര്‍
കാല്‍മീ ഹലോ

5 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാക്കുകള്‍ വരിയായ് മാറുമ്പോള്‍
അക്ഷരങ്ങള്‍ കൊണ്ട് മനസ്സില്‍ കുറിക്കുന്ന കുറേയേറെ നൊമ്പരങ്ങള്‍
ഒരു തീരാ തുടര്‍ക്കഥപോലെ അതു അവസാനിക്കുനില്ലാ....
കാത്ത് നില്‍ക്കാന്‍ വഴിയരികില്‍ ഒരു സ്വാന്തനവുമായ് ഒരു സ്വപ്നം
ആ സ്വപ്നത്തെ ഞാന്‍ എങ്ങനെ വര്‍ണിക്കും.
ഒരു മധുരനൊമ്പരക്കാറ്റുപോലെ അതു ആഞ്ഞടിക്കുന്നു..!!
സസ്നേഹം ഒരു സുഹൃത്ത്.!!

ഏറനാടന്‍ said...

എന്റെ പ്രിയജന്മനാട്ടിലെ സുഹൃത്തേ സന്തോഷായി പരിചയപ്പെടാന്‍ കഴിഞ്ഞതില്‍. നിലമ്പൂരിലെവിടേയാ? കവിതകള്‍ മെച്ചമായിട്ടുണ്ട്‌. നമ്മുടെ നാട്ടിലെ രസകരമാം സംഭവങ്ങള്‍ വായിക്കുവാന്‍ ദേ എന്റെ ബ്ലോഗിലും വരിക:
http://eranadanpeople.blogspot.com

Anonymous said...

nice one
write more

മഴതുള്ളികിലുക്കം said...

good call

nice one

thanks for the link

regards
m

Anonymous said...

mone chakkara ummaaaaaaaaa.......nee illatha jeevitham enikku mansu illaatha vibine pole aanu kutta........ummaazzzzzzz