Saturday, 8 December 2007
കാക്കയും... പൂച്ചയും
പ്രിയ സ്നേഹിതരേ...
കഴിഞ്ഞ ബ്ലോവിതകള്‍ എന്ന പോസ്റ്റ് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാക്കുമല്ലോ...അതിന് നിങ്ങള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയട്ടെ.അവിടെ പ്രവാസഭൂമി എന്ന ബ്ലോഗ്ഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ അഭിപ്രായം പറഞ്ഞതിങ്ങനെ.....
അലി said...
ഒരിടത്തൊരിടത്ത് ഒരു കാക്കയും പൂച്ചയുമുണ്ടായിരുന്നു... അവര്‍ ചങ്ങാതിമാരായിരുന്നു. ഒരിക്കല്‍ കാക്ക........(ഇതിന്റെ ബാക്കി മന്‍സൂര്‍ അടുത്ത പോസ്റ്റില്‍ പൂര്‍ത്തിയാക്കുന്നതായിരിക്കും).
ഇത് വായിച്ചപ്പോല്‍ ഇത് പൂര്‍ത്തിയാക്കണമെന്ന് മനസ്സില്‍ തീരുമാനിച്ചിരുന്നു...അങ്ങിനെ എന്നാലാവും വിധം ഞാനൊരു കഥയെഴുതി....ഇഷ്ടമാക്കുമെന്ന വിശ്വാസത്തോടെ...ഈ കഥയുടെ ജനനത്തിന് പ്രചോദനം നല്‍കിയ അലിക്ക് നന്ദി പറഞ്ഞു കൊണ്ട്...സമര്‍പ്പിക്കുന്നു.
കാക്കയും പൂച്ചയും....
ഒരിടത്തൊരിടത്ത് ഒരു കാക്കയും പൂച്ചയുമുണ്ടായിരുന്നു. ഇരുവരും ഉറ്റ സുഹൃത്തുകളായിരുന്നു. കാക്ക എവിടെ പോയാലും കൂടെ പൂച്ചയുണ്ടാക്കുമായിരുന്നു. കാക്ക ഭക്ഷണം കഴിക്കുന്ന സമയത്തെല്ലാം പൂച്ചക്ക് ഒരു പങ്ക് മാറ്റി വെക്കും.. അത് കൊണ്ടാകാം കാക്ക വിളിച്ചാല്‍ പൂച്ച വിളി പുറത്തുണ്ടാവും.
ഒരു ദിവസം ഒരത്യാവശ്യകാര്യത്തിനായ് കാക്ക പുറത്തേക്കിറങ്ങിയപ്പോല്‍
ദാ നമ്മുടെ പൂച്ച കുറുകെ ചാടി. കാക്കയുടെ മുഖം പെട്ടെന്ന് ചുവന്നു ,
നാശം പിടിച്ച പൂച്ച ഒരു നല്ല കര്യത്തിനിറങ്ങുബോഴാണോ കുറുകെ ചാടുന്നത്...ഇനി പോയിട്ട് കാര്യമില്ല..വടിയെടുത്ത് പൂച്ചക്കിട്ട് രണ്ടടിയും കൊടുത്തു.
പാവം പൂച്ച അടിയുടെ വേദനയില്‍ മുഖം വാടി...
ഏത് നേരത്താ എനിക്ക് ഇങ്ങിനെ കുറുകെ ചാടാന്‍ തോന്നിയത്...പാവം കാക്കയുടെ യാത്ര മുടങ്ങി...അതിലായിരുന്നു പൂച്ചക്ക് ഏറെ സങ്കടം.
അല്ല ഞാനറിഞ്ഞോ കാക്ക ഒരു നല്ല കര്യത്തിനിറങ്ങിയതാണെന്ന്.. ആരാ ഈ പൊട്ടത്തരമൊക്കെ കാക്കയെ പഠിപ്പിച്ചത്. പൂച്ച കുറുകെ ചാടിയ ആകാശം ഇടിഞ്ഞ് വീഴുമെന്നൊക്കെ...ഈ മനുഷ്യരുടെ കാര്യം കഷ്ടം തന്നെ.
അവസാനം മനസ്സില്ലാ മനസ്സോടെ കാക്ക യാത്ര പുറപ്പെട്ടു. പോക്ക് നിര്‍ബന്ധമായത് കൊണ്ട് മാറ്റി വെക്കാന്‍ കഴിഞ്ഞില്ല. കക്കയെ ദേഷ്യം പിടിപ്പിക്കേണ്ടെന്ന് കരുതി പൂച്ച പിറക്കെ പോയില്ല. കാക്കയൊട്ടു തിരിഞ്ഞ് നോകിയതുമില്ല...
യാത്ര കഴിഞ്ഞ് സന്തോഷവാനായി മടങ്ങിയെത്തിയ കാക്ക ആദ്യം അന്വേഷിച്ചത് പൂച്ചയെയായിരുന്നു. പരിസരമൊക്കെ തിരഞ്ഞിട്ടും പൂച്ചയെ അവിടെങ്ങും കണ്ടില്ല.
രാവിലെ അടിച്ചത് പൂച്ചക്ക് വിഷമമായി കാണും..പാവം.
പോയ കാര്യങ്ങള്‍ ഭംഗിയായി നടന്നു , ആ സന്തോഷമറിയിക്കാനാണ് കാക്ക പൂച്ചയെ തിരഞ്ഞത്...
കാക്കക്ക് വേവലാതിയായി... ഇനി പൂച്ച വല്ല കടും കൈ ചെയ്യ്‌ത് കളയുമോ
എന്ന് ഭയന്നു..
അവസാനം അവര്‍ സ്ഥിരമായി ഇരിക്കാറുള്ള ..
വാലില്ലാ പുഴയോരത്തെ മാവിന്ചോട്ടിലേക്ക് നടന്നു കാക്ക.
കാക്കയുടെ ഊഹം തെറ്റിയില്ല..... ദാ പൂച്ച മാവിന്‍ചോട്ടില്‍ ബാലരമയും വായിച്ച് ഇരിക്കുന്നു. കാക്കയെ കണ്ടപ്പാടെ പൂച്ച ബാലരമ മാറ്റി വെച്ചു. അല്ലെങ്കില്‍ പിന്നെ കാക്കക്ക് മായവിയുടെ കഥ വായിച്ച് കൊടുക്കേണ്ടി വരും..
കാരണം കാക്കക്ക് വായിക്കാനറിയില്ല.
ഡാ പൂച്ചേ നിന്നെ ഞാന്‍ എവിടെയെല്ലാം തിരക്കിയെന്നോ...
നീ എന്ത ആരോടും പറയാതെ ഇവിടെ ഒറ്റക്ക് വന്നിരുന്നത്.....??
ഞാന്‍ അടിച്ചത് നിനക്ക് വിഷമമായോ..??
കാക്ക അടിച്ചതില്‍ എനിക്ക് വിഷമമില്ലാട്ടോ..പക്ഷേ ഞാന്‍ കുറുകെ ചാടി ..
നല്ല കാര്യം മുടക്കി എന്ന് എല്ലാരും പറഞ്ഞപ്പോ വിഷമമായി...
ഞാന്‍ അങ്ങിനെ ഉദ്യേശിച്ചല്ല ചാടിയത്... അതൊക്കെ പോട്ടെ പോയ കാര്യം..എന്തായി..??
ഡാ പൂച്ചേ..പോയ കാര്യം ശരിയായി...
ആ സന്തോഷം നിന്നെ അറിയിക്കാന്‍ നോകിയപ്പോ
നിന്നെ കാണുന്നില്ല..എനിക്കും വിഷമമായി ട്ടോ..
എല്ലാ വിഷമങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ത്ത് സന്ധ്യ വരെ
അവര്‍ ആ വാലില്ലാപുഴയുടെ കുഞ്ഞോളങ്ങള്‍ ഒഴുകുന്നതും നോകി ഇരുന്നു.
അപ്പോഴാണ് പൂച്ച വായിച്ച് കൊണ്ടിരുന്ന ബാലരമ കാക്കക്ക് ഓര്‍മ്മ വന്നത്...
പൂച്ചേ നീ ആ മായാവിയുടെ കഥ വായിച്ചേ പ്ലീസ്സ്..
കേള്‍കേണ്ട താമസം ബാലരമയുമെടുത്ത് പൂച്ച ഒരോട്ടം....
ഹഹാഹഹാ..എന്ന ചിരിയോടെ കാക്കയും പിന്നാലെ..
പതിമൂന്നാമത്തെ പ്രാവശ്യമാണ് കാക്കയീ കഥ വായിക്കാന്‍ പറയുന്നത്..
കാക്കയുടെ ഇഷ്ട താരമാണ് മായാവി.
ആ രാത്രി മെല്ലെ പകലിന് വഴി മാറി....
അതിരാവിലെ സുബ്‌ഹി നമസ്‌ക്കാരവും കഴിഞ്ഞ് പള്ളിയില്‍ നിന്നും
ഇറങ്ങി വന്ന കാക്കയുടെ അടുത്തേക്ക് എത്താന്‍ റോഡിന് കുറുകെ
ചാടിയ പൂച്ചയെ അതി വേഗത്തില്‍ വന്ന ഒരു മീന്‍വണ്ടി തട്ടിതെറുപ്പിച്ചു......
പൂച്ചയുടെ ജീവനില്ലാത്ത ശരീരത്തിലേക്ക് നോകി ഇരുന്ന നമ്മുടെ കഥാനായകന്‍ കാക്ക എന്ന സുലൈമാന്‍ കാക്കയുടെ ഇടറിയ ശബ്ദത്തിലുള്ള കരച്ചില്‍ അവിടെ കൂടിയ നാട്ടുക്കാരുടെ കണ്ണുകളെ നനയിച്ചു....
ആ നാട്ടില്‍ സുലൈമാന്‍ കാക്കയും , പൂച്ചയും... കൊച്ചു കുട്ടികള്‍ക്ക് പോലും
കൌതുകമുള്ള കാഴ്‌ച്ചയും... രസമേറിയ കഥകളും സമ്മാനിച്ചിരുന്നു ......
അങ്ങിനെ നാല് വര്‍ഷത്തെ കാക്കയും..പൂച്ചയും തമ്മിലുള്ള അത്‌മ ബന്ധത്തിന്റെ കഥ...
ആ മിണ്ടാപ്രാണിയുമായുള്ള സുലൈമാന്‍ കാക്കാന്റെ സ്നേഹബന്ധത്തിന്റെ കഥ...
നിറമിഴികളില്‍ അവസാനിച്ചു.
നന്‍മകള്‍ നേരുന്നു
Subscribe to:
Post Comments (Atom)
24 comments:
സുലൈമാന്‍ കാക്കയും..പൂച്ചയുമൊക്കെ എന്റെ ഭാവനയില്‍ നിന്നൊടുത്ത ചിത്രങ്ങളാണ്.... കഥയുടെ എഴുത്ത് പരിശീലിച്ച് നോകിയതാണ്...അനുഗ്രഹികൂ..ആശീര്‍വദികൂ.
ഈ കാക്കയേയും പൂച്ചയെയും നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ അഭിപ്രായം അറിയിക്കുമല്ലോ......
നന്‍മകള്‍ നേരുന്നു
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണമായി..
നമ്മളൊക്കെ ഇവിടെ തെണ്ടിതിരിഞ്ഞു നടക്കുന്നു..
ശ്ശൊ നമ്മുടെയൊക്കെ ഒരു ഗതികേട്..
ഈ അവിവാഹിതനെ കൊണ്ട് കൊലപാതകിയാക്കല്ലെ..
ഹിഹിഹിഹിഹിഹി....
ഠേ...തേങ്ങയടിച്ചെന്നു കരുതിയാ..തെറ്റി..
നിനക്കിട്ടു ഒന്നു പൊട്ടിച്ചതാ..
സജി പറഞ്ഞത് കേട്ടല്ല് എന്റെ മുന്നില്‍ പെടരുത്..
അന്ധവിശ്വാസത്തിനെതിരെ ചെറിയൊരു കൊട്ടുണ്ടെണ്ടെങ്കിലും ഇതിനു നിനക്കു കൊട്ട് ഉറപ്പാ.. കൂട്ടാരാ അനുഭവിച്ചാലും..
ശെടാ....ഇവന്‍മാര്‍ക്ക് ഇതെന്ത് പറ്റി...
അതിന് ഞാന്‍ സജിയെ പൂച്ച എന്ന് വിളിച്ചില്ലല്ലോ..പ്രയാസിയെ കാക്കന്നും വിളിച്ചില്ല...... ഇവര്‍ പറയുന്നത് കേട്ട തോന്നും ഇവരുടെ നിക് നെയിമാണ് ഇതെന്ന്... ഞാനറിഞ്ഞില്ല ട്ടൊ...
പിന്നെ ഇടക്കിടക്ക് അവിവാഹിതര്‍ ബാച്ചിലര്‍ എന്നൊന്നും പറയണ്ട... ഗള്‍ഫില്‍ അല്ലേ... വിവാഹിതരെക്കാള്‍ കഷ്ടമായിരിക്കുമെന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ട്..ഇത് സജിക്ക് മാത്രം...
പ്രയാസി.. ഠോ എന്നൊന്നും ശബ്ദമുണ്ടാകിയ ഞാന്‍ പേടിക്കില്ല..
എവിടെ മൂട്ടയെ കൊല്ലാന്‍ വരെ ബോബാണ് ഉപയോഗിക്കുന്നത് ഓര്‍മ്മയിരിക്കട്ടെ..... ജാഗ്രൈതെയ്.... ബ്ലോപി വരുന്നുണ്ട്... :)
നന്‍മകള്‍ നേരുന്നു
ആശംസകള്‍
ഭാവുകങ്ങള്‍
......“കക്കയെ ദേഷ്യം പിടിപ്പിക്കേണ്ടെന്ന് കരുതി പൂച്ച പിറക്കെ പോയില്ല. കാക്കയൊട്ടു തിരിഞ്ഞ് നോക്കിയതുമില്ല”.....
ഒരു യഥാര്‍ത്ത സുഹൃത്തിന്റെ മുഖം പൂച്ചയില്‍ വരച്ചു കാട്ടുന്നതില്‍ മന്‌സൂര്‍ വിജയിച്ചു.ക്ഷിപ്രകോപികളും അന്ധവിശ്വാസികളുമായവര്‍ക്ക് ഒരു കൊട്ടും !
കൊള്ളാം മന്‍സൂര്‍!
ഇഷ്ടമായി ഈ കാക്കയേയും പൂച്ചയെയും !!
കഥയിലൊരു "മന്‍സൂരിത്തരം" കാണൂന്ന്ണ്ടു.
ഒരു ചായക്കു പറയട്ടേ?
മൌനം!
കുഞ്ഞുങ്ങള്‍ക്കുവേന്ദി എഴുതിയ ഈ കഥ ദു:ഖപര്യവസായി ആക്കേണ്ടായിരുന്നു...
അന്ധ വിശ്വാസം മാറത്തക്കവണ്ണം എഴുതി നിര്‍ത്തിയാല്‍ മതിയായിരുന്നു....
അതൊരു നല്ല കാര്യമായിരുന്നു.
മന്‍സൂറിക്കാ... ഇതു ശരിയല്ല. കഥയുടെ ആദ്യഭാഗം മാറ്റി. ഒരിക്കല്‍ കാക്ക.... എന്നു തുടങ്ങുന്ന വരി മാറ്റി. അല്ലേ?
മന്സൂര്‍ജി,
സുലൈമാന്‍ കക്കേടേം, പുച്ചേടേം കഥ ഇഷ്ടപ്പെട്ടു.
ഈ മന്‍സൂര്‍ ഭായ് യുടെ ഓരോരോ കഥകളേ...
ശോ...ഇതില്‍ ഒരു കഥയ്ക്കുള്ള രണ്ടു വരി എഴുതി വയ്ക്കണം എന്നുണ്ടായിരുന്നു അപ്പോ അടുത്ത കഥ ഉടനെ വന്നേനേ...ങൂം , ഒന്നാലോചിക്കട്ടെ
മന്‍സൂര്‍ ഭായ്...കഥ രസമായിരുന്നു...പക്ഷേ അവസാനം വന്ദനം പോലെ ട്രാജഡിയാക്കി...
മന്സൂര് ഭായ് ...
പാവം പൂച്ച അല്ലേ? എന്നാലും അതിനെ അവസാനം കൊന്നു കളഞ്ഞത് കഷ്ടമായി.
:)
ഇതെഴുതാന്‍ പ്രേരിപ്പിച്ച ആളെ കയ്യീക്കിട്ട്യാല്‍.....
മന്‍സൂറിക്കാ, കൊള്ളാം$$%^$%^%
കൊള്ളാം
നന്‍മകള്‍ നേരുന്നു
മന്സൂര് ഭായ്..
കാക്കയെ കാക്കാനാക്കിയപ്പോള്‍ ഞാനും ചിരിച്ചുപോയി, എന്നാലും ആ അന്ധവിശ്വാസത്തിനിട്ട് കൊട്ടുകൊടുക്കേണ്ടായിരുന്നു. എത്രയോ യുഗങ്ങളായി മനുഷ്യനോടൊപ്പം ഒരു പരിഭവുമില്ലാതെ മനുഷ്യനെ തമ്മിലകറ്റുന്ന കാര്യങ്ങളുമായി അവന്‍ ജീവിക്കുന്നു, മനസ്സുകളില്‍
ട്രാജടിയില്‍ അവസാനിപ്പിച്ചത് ശരിയായില്ല.
കൊള്ളാട്ടോ മാഷേ.
പ്രിയ സ്നേഹിതരേ... വളരെ പെട്ടെന്നാണ് ഈ കഥ എഴുതിയുണ്ടാക്കിയത്...അത് കൊണ്ടാവാം ട്രാജഡിയും..കോമഡിയുമെല്ലാം ഒരുമിച്ചു വന്നത്...
എന്നാലും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...
ദ്രൗപദി...നന്ദി
മാണിക്യം...സന്തോഷം
രാജന്‍ മാഷേ... പോരട്ടെ ഒരു സുലൈമാനി കാക്ക ചായ...
അലിഭായ്... ഇങ്ങിനെ ഒരു തുടക്കം തന്നതിന് നന്ദി..അടുത്തത് മൌനമാക്കിയാലോ... :)
ഗീതേച്ചി.... ശരിയ,,....അങ്ങിനെ എഴുതിയാലും ഭംഗി കൂടുമായിരുന്നു...നന്ദി
വാല്‍മീകി..ഭയങ്കരാ...അതും കണ്ടുപിടിച്ചോ...നിന്നെ കൊണ്ട് തോറ്റു...ഞാന്‍...നന്ദി സ്നേഹിത... :)
ശ്രീവല്ലഭന്‍ മാഷേ... നന്ദി...
നജീം ഭായ്... എഴുതി നോക്ക്...ഒരു ഒന്നര കഥ വരും..ഹഹാ
ജിഹേഷ് ഭായ്... വന്ദനത്തിന് ക്ലൈമാക്‌സ്സ് മാറ്റി കൂടേ...അല്ല പിന്നെ :)
ശ്രീ... എന്താ ചെയ്യാ....ഒക്കെ ആ മീന്‍ വണ്ടിക്കാരനെ പറഞ്ഞാ മതി.. നന്ദി...
പ്രിയ..... പാവം പേടിച്ചു പോയി..മൌനത്തിലിരിക്കുന്നത് കണ്ടോ... ഹഹാഹഹാഹിഹീ... സന്തോഷം
ബാജി ഭായ്...നന്ദി
കുഞ്ഞന്‍ ഭായ്.... വിലപ്പെട്ട അഭിപ്രായത്തിന് നന്ദി...
സണ്ണികുട്ടാ... പിന്നീടൊരിക്കല്‍ നമ്മുക്ക് ഇതിനെയെടുത്ത് കോമഡിയാക്കാം...ഒക്കെ...
കുതിരവട്ടന്‍... സ്നേഹാഭിപ്രായത്തിന് നന്ദി...
എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു
അങ്ങിനെ നാല് വര്‍ഷത്തെ കാക്കയും..പൂച്ചയും തമ്മിലുള്ള അത്‌മ ബന്ധത്തിന്റെ കഥ...
ആ മിണ്ടാപ്രാണിയുമായുള്ള സുലൈമാന്‍ കാക്കാന്റെ സ്നേഹബന്ധത്തിന്റെ കഥ...
നിറമിഴികളില്‍ അവസാനിച്ചു.
കൊള്ളാം . മന്‍സൂര്‍ ഭായ്.
ആശംസകള്‍..
അക്ഷരങ്ങള്‍ കൊണ്ട് മാജിക്ക് കാട്ടുന്ന മന്‍സൂറേ...
അഭിനന്ദനങ്ങള്‍:)
Post a Comment