Saturday, 24 November 2007
തോന്നലുകള്‍
ലൈറ്റ് ആന്റ് സൌണ്ട്
ഞാന്‍ നീയും
നീ ഞാനുമായിരുന്നെങ്കില്‍
നീ അറിയുമായിരുന്നോ എന്നെ
ഞാന്‍ അറിയുമായിരുന്നോ നിന്നെ
നിന്നെ അറിയാന്‍ കണ്ണുകള്‍ വേണമായിരുന്നു
എന്നെ അറിയാന്‍ കാതും
കണ്ണില്ലാത്ത ഞാനെങ്ങിനെ നിന്നെയറിയും
കാതില്ലാത്ത നീ എന്നെയെങ്ങിനെയറിയും
നീ നീയായും
ഞാന്‍ ഞാനായും തുടരാം
അല്ലെങ്കില്‍ നാം നമ്മെയറിയാതെ പോവും.
**********************************
ഞാന്‍ എങ്ങിനെയറിയും...
ഞാന്‍ മരിക്കുമോ..???
ഞാന്‍ മരിക്കുന്നത് ഞാനറിയുമോ..
ഞാന്‍ മരിച്ചെന്ന് ഞാന്‍ കേള്‍ക്കുമോ..
ഞാന്‍ മരിച്ചത് ഞാന്‍ കാണുമോ..
നീ
നീ മരിക്കും
നീ മരിച്ചത് നീയറിയില്ല
നീ മരിച്ചത് നീ കേള്‍ക്കില്ല
നീ മരിച്ചത് നീ കാണില്ല
പിന്നെ ഞാന്‍ എങ്ങിനെയറിയും ഞാന്‍ മരിച്ചത്...???
********************************
ഒരിക്കല്‍ വന്നവന്‍
വീണ്ടും പോയി
പിന്നൊരിക്കല്‍ വരാന്‍ നോകി..
വരാതെ പോയി
പിന്നെയവന്‍ വന്നും പോയുമിരുന്നു
പിന്നെ വന്നതും ഉടനെ പോയതും
പിന്നെ വരുമെന്ന് നിനച്ചിട്ടും
വന്നതേയില്ലവന്‍
ഇനി ഇന്ന് വരില്ലെന്നുറപ്പ്
നല്ല മഴയും കാറ്റും
മോളെ...വിളക്ക് കത്തിച്ചോ
നന്‍മകള്‍ നേരുന്നു
Subscribe to:
Post Comments (Atom)
19 comments:
ഞാനുമെന്റെ തോന്നലുകളും....ഇവിടെ
നിങ്ങള്‍ക്കുമില്ലേ ഓരോ തോന്നലുകള്‍
ആ തോന്നല്ലല്ലാ ഈ തോന്നല്‍
അപ്പോ ഈ തോന്നലും ആ തോന്നലും
തോന്നലാണോ...
വെറുതെ കുത്തികുറിച്ചത്...
നന്‍മകള്‍ നേരുന്നു
കൊള്ളാം മന്‍സൂറിക്കാ.... വെറുതെ കുത്തിക്കുറിച്ചതാണെങ്കിലും നല്ല വരികള്‍.
mansoor,
വെറുതെയയാലും
നന്നായിരിക്കുന്നു.
നല്ല ആശയങ്ങള്‍.
തുടരുക.
നന്‍മകള്‍ നേരുന്നു.
സസ്‌നേഹം.
വാക്കുകള്‍കൊണ്ട് അമ്മാനമാടിയിരിക്കുകയല്ലേ മന്‍സൂര്‍ ഭായ്..:)
അങ്ങിനെ കഴിയുന്നതും ഒരനുഗ്രഹമാണേ..Keepitupi
എടാ.. നിന്റെ വരികള്‍ എന്നില്‍ വേദന കൂട്ടുന്നു..
നന്മയുള്ള എന്റെ ...കൂട്ടുകാരാ..
നീ നിന്റെ മനസ്സിലുള്ളതെല്ലാം എഴുതൂ..
മന്‍സൂ.. നീയിനി മരണത്തെക്കുറിച്ചെഴുതരുത്.. എന്റെ അപേക്ഷയാണു..
എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്ന സ്നേഹിതാ..
നിന്റെ നന്മക്കായി ഞാനും പ്രാര്‍ത്ഥിക്കാം..
മന്‍സൂ...,
നിന്റെ വാക്കുകള്‍ക്ക് അര്‍ത്ഥതലങ്ങള്‍ കൂടുന്നു...
നിന്റെ തൂലികത്തുമ്പ് ഇനിയും കാവ്യങ്ങള്‍ വര്‍ഷിക്കട്ടെ...
നന്നായിരിക്കുന്നു മന്‍സൂര്‍.
ഞാന്‍ വെളിച്ചവും
നീ പ്രകാശവുമായിരുന്നെങ്കില്‍...
നാം തമ്മിലറിയില്ലെങ്കിലും
നമ്മെ മറ്റുള്ളവരറിയും.
നീ നീയായിരിക്കുക
ഞാന്‍ ഞാനായും.
-സുല്‍
കൊള്ളാം
മന്‍സൂര്‍ ഭായ്
രണ്ടാമത്തേത് എനിക്കൊന്നും മനസ്സിലായില്ല.
:(
ഉപാസന
കണ്ണും കാതും എത്താത്തിടത്ത്
‘ഞാനു‘ണ്ടെന്നു ‘നീ‘യറിഞ്ഞതെങ്ങനെ?
ഒരു കാര്യം മനസ്സിലായില്ലേ,
കാണാന്‍ കണ്ണു വേണ്ട
കേള്‍ക്കാന്‍ കാതും.
*********************
മരണത്തെക്കുറിച്ച് ഒരുപാടൊന്നും
ആലോചിക്കേണ്ടെന്നേയ്..
അത് അതിന്റെ വഴിക്ക് പോട്ടെ.
പിന്നല്ലാതെ..!
ഞാന്‍ മരിച്ചത് ഞാന്‍ കാണുമോ..
ഉത്തരം കിട്ടാത്ത ഒരു പ്രഹേളിക..
ചില തോന്നലുകള്‍ നന്നായി..:)
തോന്നലുകള്‍ നന്നായി.
ഇഷ്ടമായി ആശയങ്ങള്‍.:)
നന്നായിരിക്കുന്നു മന്‍സൂര്‍....
വാല്‍മീകി...നന്ദി
ബാജിഭായ്...നന്ദി
നജീംഭായ്..നന്ദി..അവസാനം കണ്ട ഇംഗ്ലീഷ് ആദ്യം ഞാന്‍ വായിച്ചത് ഇങ്ങിനെ...കെട്ടിപുടി....ഹഹാഹഹാ..പിന്നെ അല്ലേ കീപിറ്റ്‌അപ്പ്
പ്രയാസി.... നമ്മുടെ ഈ സ്നേഹം..എത്ര മനോഹരമല്ലേ...
ഈ ജീവിതം മനോഹരം... അടുകുബോല്‍ അകലുമെന്നത് ശരിയോ..
ഷംസ്...നന്ദി...
സുല്‍..നന്ദി
ശെഫി...നന്ദി
ഉപാസന...നന്ദി.... രണ്ടാമത്തേത് വെറുമൊരു ചോദ്യം മാത്രം... ഞാന്‍ മരിച്ചത് ഞാന്‍ അറിയിലെങ്കില്‍
ഞാന്‍ എങ്ങിനെയറിയും ഞാന്‍ മരിച്ചെന്ന്...???
സ്നേഹതീരം..... നല്ല വാക്കുകളിലൂടെയുള്ള ഈ അഭിപ്രായത്തിന് നന്ദി...സന്തോഷം
ശരിയാണ്... അല്ലെങ്കില്‍ കാണാത്ത രൂപങ്ങള്‍ അക്ഷരങ്ങളില്‍ നിറയില്ലല്ലോ.....
ജിഹേഷ്‌ഭായ്.... നന്ദി
വേണുജീ....നന്ദി
പ്രിയ...നന്ദി...
മയൂര...നന്ദി
ഈ സ്നേഹത്തിനും..പ്രോത്‌സാഹനത്തിനും ഒരുപ്പാട് നന്ദി
എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ക്കാ...
ഒരുകൂട്ടം കണ്ണില്‍ചോരയില്ലാത്ത വൈറസുകള്‍ ചേര്‍ന്ന് എന്റ്റെ കമ്പ്യൂട്ട്രറിനെ കൊന്നുകൊലവിളിച്ചു..
അതുകൊണ്ട് വരാനല്‍പ്പം വൈകി..
നിങ്ങളാണ് ലൈറ്റ് & സൌണ്ടിന്റെ ആളല്ലേ..?
ഉത്സവപ്പറമ്പില്‍ ആളുകള്‍ തിരക്കുന്നുണ്ട്.
മരിച്ചത് അറിയാന്‍ ഒരുപാട് വഴിയുണ്ട്... പള്ളീല്‍ മണിയടിക്കും..അല്ലെങ്കില്‍ പത്രത്തില്‍ വരും. അല്ലെങ്കിലും ആരെങ്കിലും പറഞ്ഞറിയും.
പിന്നെ അവസാനം പറഞ്ഞതെന്താ?
റേഷന്‍ കടയില്‍ പാമോയില്‍ വരുന്നകാര്യം പോലായല്ലോ.. വരും വരാതിരിക്കില്ല.
എഴുത്ത് വളരെ നന്നാവുന്നുണ്ട്..
അഭിനന്ദനങ്ങള്‍..
സത്യം പറയാല്ലോ, എനിക്കു മുഴുവനൊന്നും മനസ്സിലായില്ല.
വാക്കുകളുരുട്ടിക്കളിക്കുന്ന ഈ കവിതക്കളിക് അതിന്റേതായ ഒരു രസമുണ്ട്
അലിഭായ്....നന്ദി...
എഴുത്തുകാരി...എനിക്കും ഒന്നും മനസ്സിലായില്ല..
ഭൂമിപുത്രി...നന്ദി
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ ഭായ്
അല്പം വൈകി. വരികള്‍ക്ക് നന്ദി
Post a Comment