Thursday, 30 August 2007

ഞാനൊരു കത്ത്

ഒരു പുതിയ ലോകം ,ഒരു പുതിയ സംസ്ക്കാരം ,ഇലക്ട്രോണിക് യുഗത്തിലൂടെ നിലം തൊടാതെ സന്‍ചരികുന്ന ജനത.കാണാത്ത രൂപങ്ങളും ,കേള്‍ക്കാത്ത വാക്കുകളും പ്രണയിക്കുന്നു.കൊഴിഞുപോയ ആ നല്ല കാലം ഇന്ന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രം.എന്നെ ഇന്നു ആരും ഓര്‍ക്കുന്നില്ല..എല്ലാരും എന്നെ മറന്നു..യൌവനത്തിന്‍റെ പ്രണയവര്‍ണ്ണങ്ങളില്‍ എന്നിലൂടെ നിങ്ങള്‍ കൈമാറിയ ഹൃദയങ്ങള്‍ ..എല്ലം ഇന്നന്യമായ്. വളരെ ചുരുക്കം ചില പ്രവാസികള്‍ മാത്രം ഇന്നും എന്നെ ഓര്‍ക്കുന്നു.അല്ലെങ്കിലും പ്രവാസികള്‍ക്ക് എന്നെ അത്ര പെട്ടെന്ന് മറക്കാന്‍ കഴിയുമോ..??
ഒരു കാലത്ത് പ്രവാസിയുടെ..ദുഖഃവും,സന്തോഷവും ,പ്രണയവും,സ്നേഹവുമൊക്കെ ഞാന്‍ ആയിരുന്നില്ലേ.പ്രിയതമന്‍റെ സ്നേഹം തുളുബും സന്ദേശങ്ങള്‍ക്കായ് പടിവാതില്‍കല്‍ കണ്ണിലെണ്ണയൊഴിച്ച് പോസ്റ്റുമാനെ കാത്തിരിക്കും പ്രിയതമമാരെ കുറിച്ചുള്ള കത്തുപാട്ടുകള്‍ മലയാളിക്കെന്നും പ്രിയമണ്‌.എന്നിലൂടെ അവരെയും,അവര്‍ നിങ്ങളെയും അറിഞു.കാലത്തിന്‍റെ കുത്തൊഴുകില്‍ ഞാനും ഇന്ന് മായ്ക്കപ്പെടുകയാണ്‌.അതോ നിങ്ങള്‍ എന്നെ മറയ്ക്കുന്നതോ.ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഇന്ന് ഒന്നും ഇല്ല കൈയില്‍ .ഓര്‍മ്മയില്‍ ഇല്ലാത്ത ഇന്നത്തെ ഓര്‍മ്മകല്‍ സൂക്ഷിക്കാന്‍ കൈയില്‍ യു.എസ്.ബിയും ,ഹാര്‍ഡ് ഡിസ്ക്കും .എന്നിലൂടെ അറിവുകള്‍ നേടിയവര്‍..ഇന്ന് സ്വന്തം ​പേര്‍ എഴുതാന്‍ മറന്ന് പോയിരിക്കുന്നു.അഛനും ,അമ്മയും ഡാഡിക്കും,മമ്മിക്കും വഴി മാറി കൊടുത്തപ്പോല്‍ ഒരു സംസ്ക്കാരം തന്നെ മരിച്ചു വീഴുകയായിരുന്നു.ഇന്നും എന്നെ മനസ്സിലിട്ട് തലോലികും നല്ല മനസ്സുകള്‍ക്ക് നന്ദി.
ഓര്‍ക്കുക വല്ലപ്പോഴും ...നിങ്ങളുടെ സ്വന്തം കത്ത്.


(ഇലക്ട്രോണിക് യുഗം,മൊബൈല്‍,ഈമെയില്‍ ഇന്നതെ ലോകത്തിന്ന് അനിവാര്യമാണ്‌..ആ കാര്യം വിസ്മരിച്ച്കൊണ്ടല്ല ഇത് എഴുതിയത്.മറിച്ച് മലയാളിക്ക് എഴുത്തും,വായനയുംഅന്യമാവുമോ എന്ന ആശങ്ക).


സസ്നേഹം

മന്‍സൂര്‍
നിലംബൂര്‍

******************************************

തനിമ കത്തെഴുത്ത് മത്സരം
ഒരു കാലത്ത് നമ്മുടെ ഏക മീഡിയ ആയിരുന്നു കത്ത്.സന്തോഷവും,ദുഖവുമെല്ലം നാം അറിഞിരുന്നത് കത്തുകളിലൂടെയായിരുന്നു.ഒരു കത്തിനായ് ദിവസം മുഴുവന്‍ പോസ്റ്റ്മാനെയും കാത്തിരിക്കുന്ന എത്ര എത്ര പ്രവാസി കുടുംബങ്ങള്‍ .എല്ലം ഇന്നലെ പെയ്യ്‌തൊഴിഞ മഴയിലെ കൊഴിഞ പുഷ്പങ്ങളായ് മാറി.സ്നേഹവും,പ്രണയവും പകര്‍ന്ന് തന്ന കത്തുകല്‍ ഇന്ന് നമ്മില്‍ നിന്‍ അന്യമായി കൊണ്ടിരിക്കുന്നു,
മൊബൈലും,ഈമെയിലും...മലയാളിയുടെ മലയാള എഴുത്ത് ശീലത്തെ ഇല്ലാതാകിയിരിക്കുന്നു.മറഞുപോയ ആ കത്തെഴുത്ത് ശീലത്തിന്ന് ഒരു പുനര്‍ജന്‍മം നല്‍ക്കാന്‍ ഒരു പരിശ്രമം നടത്തുകയാണ്‌ തനിമ ജിദ്ദാ സൌത്ത് സോണും ,സന്ദേശം ഈ-മാഗസീനും.



എഴുതേണ്ടത്.....എസ്.എസ്.എല്‍.സി.ക്ക് പഠിക്കുന്ന നാട്ടിലുള്ള മകന് / മകള്‍ക്ക് ഒരു കത്ത്.അല്ലെങ്കില്‍ നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് ഒരു കത്ത്.

നിബന്ധനകള്‍ :

1. മത്സരം ജിദ്ദയിലെ മുഴുവന്‍ മലയാളികള്‍ക്കുമായിരിക്കും.

2. കത്ത് മലയാളത്തില്‍ സ്വന്തം കൈപ്പടയിലായിരിക്കണം.മൂന്ന് പേജില്‍ കവിയരുത്.

3. കത്തിനോടൊപ്പം മറ്റൊരു പേജില്‍ നിങ്ങളുടെ പേരു,ടെലിഫോണ്‍,ഈമെയില്‍,ജിദ്ദയിലെയുംനാട്ടിലെയും വിലാസം എന്നിവ എഴുതണം.

4. തെരെഞെടുത്ത കത്തുകള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍ക്കുന്നതാണ്‌.

5. നിങ്ങളുടെ കത്ത് സ്കാന്‍ ചെയ്ത് തഴെ ഈമെയിലിലോ ,ഫാക്സായോ,നേരിട്ടോ സെപ്റ്റംബര്‍ 10ന്‍ മുന്‍പ്പായി എത്തിക്കണം.

ഈമെയില്‍:sandhesham@hotmail.com
ഫാക്സ്: 02 - 631 44 83
നേരില്‍: ഷറഫീയ - സാദിഖ് തുവ്വൂര്‍ 0507206341
ബലദ് : മഹ്ബൂബലി 0503628601
സനാഈയ്യ : ഹാഷിം ത്വാഹ 0507207941

നന്ദിയോടെ...തനിമ ജിദ്ദ സൌത്ത് സോണ്‍.

5 comments:

Cartoonist said...

മനോഹരമായ ആശയം.
വയസ്സായവരെ പരിഗണിച്ചത് എത്ര നന്നായി!

ബന്ധപ്പെട്ട കൌതുകം തോന്നുന്ന ഒരു വാര്‍ത്ത ഓര്‍മ്മ വരുന്നു -
ഇവിടെ, എറനാകുളത്ത് കലൂരില്‍ കൈയക്ഷരം നന്നാക്കിക്കൊടുക്കുന്ന ഒരു സ്ഥാപനം (Global Academy)ഉണ്ടത്രെ !
ആശംസകള്‍ !
സജ്ജീവ്

Anonymous said...

നല്ല ആശയം
നഷ്ടമായി കൊണ്ടിരിക്കുന്ന ആ കത്തുകള്‍
വീണ്ടും ഉണരട്ടെ..

റഫീ.ജിദ്ദ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നഷ്ടമായിക്കൊണ്ടിരിക്കുന്ന മരുഭൂമിക്കത്തുകള്‍..
അതായിരിക്കണം മലയാളത്തിലെ ആദ്ദ്യത്തെ സാഹിത്യ സ്രിഷ്ടികള്‍..
തെറ്റുകളും പിഴവുകളും നന്നേ തുറന്നെഴുതിയിരുന്ന ആ മരുഭൂമിക്കത്തുകള്‍ എവിടെ അത്..?മാപ്പിളപ്പാട്ടുകളും കത്ത് പാട്ടുകളും നിറഞ്ഞുനിനിരുന്ന ആ പ്രവാസ ലോകം..!!
പ്രവാസിയുടെ ആദ്ദ്യത്തെ സമ്പാദ്ദ്യം.. ഒരു കത്ത് കാത്തിരുന്ന കാലം അല്ലെ..?
ഇന്ന് ഈമൈലായും ചാറ്റിങ്ങായും വെബ്കാമായും മാറിയ പ്രവാസലോകം എവിടെ അന്നത്തെ കത്ത് പാട്ടിന്‍റെ ലോകം എവിടെ.?

ഷംസ്-കിഴാടയില്‍ said...

ഈ പൊസ്റ്റ് വായിച്ചപ്പോള്‍ എനിക്കൊര്‍മവന്നത്
ഒരു ചെങ്ങാതിയുടെ കവിതയാണ്...ഹാരിസ്...വടകര

പഴയ കത്തുകള്‍
വാക്കുകള്‍ക്കിപ്പൊഴും
പുതുമണം.

വരികള്‍ കണ്ണിലലിയുമ്പോള്‍
ഖല്‍ബില്‍ ഓര്‍മ്മകളുടെ ഒപ്പന.
കണ്ണിമചിമ്മാതെ
എഴുതിയതില്‍ നിറയെ
നിന്റെ പിടച്ചിലുകള്‍
കരച്ചിലുകള്‍....
വായിച്ചു,വായിച്ചു
എന്റെ കണ്ണുണങ്ങി .
എന്നൊപ്പം മരുഭൂമിയും
കത്തുമ്പോള്‍
നിന്റെ കത്തില്‍
മഴപെയ്തുതോര്‍ന്നു
മഞ്ഞുവീണു
മാവുപൂത്തു
അസര്‍മുല്ലകള്‍
വിരിഞ്ഞും കൊഴിഞ്ഞുമിരുന്നു.

മടക്കയാത്രയെ ഓര്‍മ്മിപ്പിക്കുന്ന
പുതിയ കലണ്ടറുകള്‍
പറഞ്ഞുതീരാത്ത രാത്രികള്‍ക്കയി
നിന്റെ കാത്തിരിപ്പു....
അപ്പോഴൊക്കെ ഞാനുമെഴുതി
എത്രവെള്ളമൊഴിച്ചിട്ടും
കരിഞ്ഞുപോവുന്ന മൈലാഞ്ചി
ചെടികളെപ്പറ്റി...
കേള്‍ക്കാനുരുമില്ലെങ്കിലും
ഉറക്കെ പാടി
കത്തില്‍ സ്നേഹക്ഷരങ്ങള്‍
കുത്തിനിറച്ചു..

രണ്ടു കരകളില്‍
ഒരേ വഞ്ചിക്കുള്ള കാത്തിരിപ്പു...
ഒരേ നെടുവീര്‍പ്പുകള്‍
തലയും നെഞ്ചും നരച്ച്‌...
താളുകള്‍ കീറിത്തീര്‍ന്ന
ചെക്കുബുക്കായി ഞാനും ...
ഇന്നു രാത്രിയും ഞാന്‍ വായിക്കും നിന്റെ
പഴയകത്തുകള്‍

ഇതാണാ കവിത...കത്തു വായിക്കുന്നത് ഒരു സുഖം തന്നെ...
എഴുതുന്നതും...

മന്‍സുര്‍ said...

മാഞു പോകുന്ന കത്തെഴുത്തിനെ കുറിച് ഇന്നലെ എഷ്യനെറ്റില്‍ അകത്തളം എന്ന പരിപാടിയില്‍ ചര്‍ച്ച ഉണ്ടായിരുന്നു.....മനുഷ്യര്‍ ആ പഴമയുടെ നല്ല കാലം വീണ്ടും ആഗ്രഹികുന്നു എന്നത് ഒരു പരമാര്‍ത്ഥ സത്യമണ്‌ എന്നു മനസിലാക്കാന്‍ ആ പ്രോഗ്രം ഉപകരിച്ചു.ഇത്തരം നല്ല വിഷയങ്ങള്‍ കൈകാര്യം ചെയുന്ന എഷ്യാനെറ്റിന്‍ അഭിനന്ദനങ്ങള്‍....എന്‍റെ ഈ ബ്ലോഗ്ഗ് അതിന്‌ പ്രചോദനമായെങ്കില്‍ അതും എന്നില്‍ സന്തോഷമുണ്ടാകുന്നു.

മന്‍സൂര്‍