Sunday, 18 November 2007

ബ്ലോഗ്ഗില്‍ വീണ്ടും മൂന്നാമത്തെ രാക്ഷസ്സന്‍

പണ്ട്‌ പണ്ട്‌ ഒരു കാട്ടില്‍ ഒരു രാക്ഷസ്സന്‍ ഉണ്ടായിരുന്നു. ആ രാക്ഷസ്സനെ ആ കാട്ടിലെ എല്ലാ മൃഗങ്ങള്‍ക്കും ഭയങ്കര ഇഷ്ടമായിരുന്നു. അത്‌ പോലെ തന്നെ രാക്ഷസ്സന്‍ ആ മൃഗങ്ങളെയെല്ലാം വളരെ വാല്‍സല്യത്തോടെയായിരുന്നു നോക്കിയിരുന്നത്‌. ഇഷ്ടം കൂടുബോല്‍ മൃഗങ്ങള്‍ രാക്ഷസ്സനെ രാക്ഷൂ രാക്ഷൂ എന്നാണ്‌ വിളിച്ചിരുന്നത്‌.

പണ്ട്‌ സിമിയുടെ രാക്ഷസ്സനും, ബാജിയുടെ രാക്ഷസ്സനും എങ്ങിനെയാണ്‌ കാട്ടില്‍ എത്തിപെട്ടെതെന്ന്‌ ആര്‍ക്കും അറിയില്ലായിരുന്നു, അത്‌ പോലെ തന്നെയായിരുന്നു ഈ രാക്ഷസ്സന്റെയും അവസ്ഥ.

ഒരു ദിവസം രാക്ഷസ്സന്‍ കാട്ടിലൂടെ നടന്ന്‌ പോകുന്ന സമയത്ത്‌ ഒരു മരച്ചോട്ടില്‍
ഒരു ഭംഗിയുള്ള കുടമിരിക്കുന്നത്‌ കണ്ടു. രാക്ഷസ്സന്‍ ആ കുടമെടുത്ത്‌ തിരിച്ചും
മറിച്ചും നോക്കി. കുടത്തിന്റെ വായ ഒരു അലുമിനിയം ഫോയില്‍ കൊണ്ടു
അടച്ചിരുന്നു. കുടം തുറന്നു നോക്കാന്‍ രാക്ഷസ്സന്‌ ഭയം തോന്നി.

ഇനി ആരെങ്കിലും വല്ല കൂടോത്രം ചെയ്യതതാവുമോ...ഈശ്വാരാ.....
പണ്ട്‌ കാട്ടില്‍ നിന്നും കിട്ടിയ ഒരു മുട്ട കഴിച്ച്‌ ഒരാഴ്ച്ചയോളം കിടപ്പിലായതും ഓര്‍ത്തു.

എന്തായാലും കുടം തുറന്നു നോക്കാന്‍ തന്നെ മൂപ്പിലാന്‍ തീരുമാനിച്ചു. മെല്ലെ
കുടത്തിനു മുകളിലെ അലുമിനിയം ഫോയില്‍ നീക്കിയപ്പോല്‍....ആ
കുടത്തിനുള്ളില്‍ നിന്നും അതിവേഗത്തില്‍ പുകയുയര്‍ന്നു. ആ പരിസരമാകെ
പുക നിറഞ്ഞു. കണ്ണടച്ചു നിന്ന രാക്ഷസ്സന്‍ അല്‌പ്പനേരം കഴിഞ്ഞ്‌ കണ്ണ്‌ തുറന്നു.

അയാള്‍ അത്‌ഭുതപ്പെട്ടു പോയി...മുന്നിലതാ ഒരു സ്ത്രീ രൂപം...
സുന്ദരിയായ ഒരു സ്ത്രീ.

മുന്നില്‍ നില്‍ക്കുന്ന രാക്ഷസ്സനെ കണ്ട ആ യുവതി തെല്ലൊന്ന്‌
ഭയന്നെങ്കിലും...അത്‌ പുറത്ത്‌ കാട്ടാതെ അവള്‍ രാക്ഷസ്സനോട്‌ ചോദിച്ചു.....
രാക്ഷസ്സാ...ഞാനിപ്പോ എവിടെയാണ്‌..?? ഇത്‌ ഏതാ സ്ഥലം..??

ഹേയ്‌ പേടിക്കേണ്ടാ...ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ല..ഇത്‌ ബ്ലോഗ്ഗു കാടാണ്‌.....ഇവിടെ മനുഷ്യവാസമില്ല...

രാക്ഷസ്സാ...താങ്കള്‍ ഇവിടെ എങ്ങിനെ എത്തി..?
അതൊരു വലിയ കഥയാണ്‌..അതിരിക്കട്ടെ നിങ്ങളെങ്ങിനെ ഈ കുടത്തിലായി...?

ഒരിക്കല്‍ ഞാന്‍ എന്റെ കാമുകനുമൊത്ത്‌ സവാരിക്കിറങ്ങിയതായിരുന്നു.
യാത്രയില്‍ വഴി തെറ്റി ഞങ്ങള്‍ ഒരു കാട്ടിലക്കപ്പെട്ടു. രക്ഷപ്പെടാനുള്ള വഴിയും
തേടി കാട്ടിലൂടെ നടന്ന സമയത്ത്‌ ഒരു മന്ത്രവാദിയുടെ കൈയിലക്കപ്പെട്ടു.
മന്ത്രവാദിയെ ആക്രമിക്കാന്‍ ശ്രമിച്ച എന്റെ കാമുകനെ ആ മന്ത്രവാദി എന്തോ
ഒരു മന്ത്രം ചൊല്ലി അപ്രത്യക്ഷനാക്കി.


എന്നിട്ട്‌ എന്നെയും കൊണ്ടയാള്‍ അയാളുടെ മലമുകളിലുള്ള വീട്ടിലേക്ക്‌ നടന്നു.
എന്നെ അയാളുടെ വധുവാക്കാനായിരുന്നു പുറപ്പാട്‌.
ഞാന്‍ ജീവന്‌ തുല്യം സ്നേഹിക്കുന്ന എന്റെ കാമുകനെയല്ലാതെ വേറെ
ആരെയും ഞാന്‍ വരനായി സ്വീകരിക്കില്ല എന്ന എന്റെ കടുംപിടുത്തം
മന്ത്രവാദിയെ ദേഷ്യംപിടിപ്പിച്ചു. അയാളെന്നെ ഇരുട്ട്‌ മുറിയിലടച്ചു. ഒരിക്കല്‍ തന്നെ രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ആ ഇരുട്ട്‌ മുറിയില്‍ കഴിഞ്ഞു കൂടി.

തന്നോട്‌ ദയ തോന്നിയ മന്ത്രവാദിനിയുടെ ഒരു സേവകന്‍ ഒരു രാത്രിയില്‍
എന്നെ ഇരുട്ട്‌മുറിയില്‍ നിന്നും തുറന്ന്‌ വിട്ട്‌ രക്ഷപ്പെട്ടോളാന്‍ പറഞ്ഞു.

അവിടെ നിന്നും പുറത്ത്‌ കടന്ന നേരം മുന്നില്‍ മന്ത്രവാദി.
അരിശം മൂത്ത മന്ത്രവാദി സേവകനെ എന്റെ മുന്നിലിട്ട്‌ വെട്ടികൊന്നു. എന്നിട്ട്‌ പറഞ്ഞു...
ഇനി നീ രക്ഷപ്പെടാന്‍ പാടില്ല.

പിന്നീട്‌ ഒന്നും ഓര്‍മ്മയില്ല....ഇതാണ്‌ സംഭവിച്ചത്‌...
തന്റെ മുന്നില്‍ നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന രാക്ഷസ്സനെ കണ്ട്‌
അത്‌ഭുതത്തോടെ ആ സ്ത്രീ ചോദിച്ചു..

രാക്ഷസ്സാ...താങ്കള്‍ എന്തിനാണ്‌ കരയുന്നത്‌..??
ഹേയ്‌ യുവതി നിങ്ങളുടെ ചൂണ്ട്‌ വിരല്‍ കൊണ്ട്‌ എന്റെ നെറുകയിലെന്ന്‌ തടവിയാലും.....
ആ സ്ത്രീ രാക്ഷസ്സന്റെ അടുത്ത്‌ ചെന്ന്‌ തന്റെ ചൂണ്ട്‌വിരല്‍ കൊണ്ട്‌
നെറുകയില്‍ മെല്ലെ തലോടി....

പെട്ടെന്ന്‌ രാക്ഷസ്സന്‍ നിന്നയിടം പുകചുരുളുകള്‍ നിറഞ്ഞു...
യുവതി ആശ്ചര്യത്തോടെ നോക്കി നില്‍ക്കുബോല്‍ മുന്നില്‍ രാക്ഷസ്സന്‍ നിന്ന
സ്ഥലത്ത്‌ സുന്ദരനായ ഒരു യുവാവ്‌. അവള്‍ അല്‍ഭുതപ്പെട്ടു...ഈശ്വരാ തന്റെ കാമുകനാണല്ലോ മുന്നില്‍ നില്‍ക്കുന്നത്‌...അവള്‍ ആ യുവാവിനെ ആലിഗനം ചെയ്യ്‌ത്‌ കൊണ്ട്‌ പറഞ്ഞു....


പ്രിയനേ...ഇത്‌ അങ്ങേയുടെ പ്രിയതമയാണ്‌
അതെ പ്രണയിനി.... എല്ലാം ഞാന്‍ മനസിലാക്കുന്നു...
അങ്ങേക്ക്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ പറയൂ...

പ്രിയേ...അന്ന്‌ ആ മന്ത്രവാദി എന്നെ തല്‍ക്കാലത്തേക്കൊന്ന്‌ വാനിഷ്‌
ചെയ്യുകയായിരുന്നു. നിങ്ങളവിടെ നിന്നും പോയ നിമിഷത്തില്‍ തന്നെ ഞാന്‍
പ്രത്യക്ഷനായി..നിങ്ങളെയും അന്വേഷിച്ച്‌ അവസാനം ഞാന്‍ ആ മന്ത്രവാദിയുടെ വീടിന്‌
മുന്നിലെത്തി. എന്നെ കണ്ടപ്പാടെ അയാള്‍ വീണ്ടുമൊരു മന്ത്രം ചൊല്ലി
രാക്ഷസ്സന്റെ രൂപത്തിലാക്കി. ഏതെങ്കിലുമൊരു സ്ത്രീ എന്റെ നെറുകയില്‍
തൊട്ടാല്‍ പഴയ രൂപം തിരിച്ച്‌ കിട്ടുമെന്നും പറഞ്ഞു. രാക്ഷസ്സന്റെ രൂപം
തന്നെങ്കിലും രാക്ഷസ്സന്റെ ശക്തിയില്ലായിരുന്നു..
അല്ലെങ്കില്‍ ഞാന്‍ ആ ചെക്കുത്താനെ കൊന്ന്‌ നിന്നെ രക്ഷിക്കുമായിരുന്നു.

ഈ സംസാരമെല്ലാം കേട്ട്‌ രണ്ട്‌ കണ്ണുകള്‍ ഇവരെ കാട്ടിനുള്ളില്‍ നിന്നും
ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കരിയിലകള്‍ ചവിട്ടി ഒരു അലര്‍ച്ചയോടെ അവരുടെ
മുന്നിലേക്ക്‌ മന്ത്രവാദി ഒരൊറ്റ ചാട്ടം. യുവതിയെ കൈപിടിയിലാക്കിയ മന്ത്രവാദി ആ യുവാവിന്‌ നേരെ മന്ത്രം ചൊല്ലാന്‍ തുടങ്ങും മുമ്പേ അയാള്‍ കാട്ടിനുള്ളിലേക്ക്‌ ഓടി മറഞ്ഞു.

സ്വന്തം ജീവന്‍ രക്ഷിക്കാനോടുന്ന തന്റെ പ്രിയനോട്‌ അവള്‍ക്ക്‌ ലജ്ജ തോന്നി.
ഇതിലും ഭേദം ഈ മന്ത്രവാദിയോടൊത്ത്‌ കഴിയുന്നതാ...യാതൊരു എതിര്‍പ്പും കാണിക്കാതെ അവള്‍ മന്ത്രവാദിക്കൊപ്പം നടന്നു നീങ്ങി.


പെട്ടന്ന്‌ ഒരു വലിയ ശബ്ദം കേട്ടു...ഒപ്പം അലര്‍ച്ചയോടെ താഴേക്ക്‌
നിലംപതിക്കുന്ന മന്ത്രവാദിയും...അവള്‍ ഭയത്തോടെ തിരിഞ്ഞ്‌ നോക്കിയപ്പോല്‍
അതാ തന്റെ പ്രിയ കാമുകന്‍ കൈയിലൊരു ' എ.കെ.47 ' നുമായി നില്‍ക്കുന്നു.

ഒരു നിമിഷത്തേക്ക്‌ തന്റെ പ്രിയനെ തെറ്റിദ്ധരിച്ചതില്‍ അവള്‍ക്ക്‌ നിരാശ
തോന്നി....പ്രിയതമന്റെ മാറിലേക്ക്‌ തലയമര്‍ത്തി കൊണ്ടവള്‍
ചോദിച്ചു....എവിടുന്ന്‌ ഒപ്പിച്ചു ഈ കുന്ത്രാണ്ടം...


ഒരിക്കല്‍ ബാജിയുടെ കഥയിലെ രാക്ഷസ്സനെ തേടി വന്ന ഹെലികോപ്പ്‌ടര്‍ ഇത്‌
വഴി കടന്ന്‌ പോയപ്പോല്‍ താഴേക്ക്‌ വീണതാണ്‌. ചുമ്മ എടുത്ത്‌
വെച്ചു...ഇന്നതൊരു ഉപകാരമായി...അന്ന്‌ ബാജിയുടെ കഥയില്‍
ഹെലികോപ്പ്‌ടര്‍ വന്നിലായിരുന്നെങ്കില്‍...ഓ ആലോച്ചിക്കാന്‍ പോലും വയ്യാ...

പിന്നീട്‌ ഏറെ കാലമവര്‍ സസന്തോഷത്തോടെ ആ കാട്ടില്‍ വസിച്ചു.
പക്ഷേ..ബാജിയുടെ രാക്ഷസ്സന്‌ എന്ത്‌ സംഭവിച്ചു..അത്‌ ഇന്നും ഒരു
ദുരൂഹതയായി തുടരുന്നു.


ഈ കഥയുടെ ജനനം ബ്ലോഗ്ഗിലെ ബാജിയുടെയും... സിമിയുടെയും രാക്ഷസ്സ
കഥകളില്‍ നിന്നുള്ള പ്രചോദനം.



നന്‍മകള്‍ നേരുന്നു

37 comments:

മന്‍സുര്‍ said...

പ്രിയരെ...

ഓരോ കഥ വരുന്ന വഴിയേ...എന്തായാലും ബാജിയുടെയും,സിമിയുടെയും രാക്ഷസ്സ കഥകള്‍ വായിച്ച അന്ന്‌ മനസ്സില്‍ ഇങ്ങിനെയൊരു പദ്ധതിയുണ്ടായിരുന്നു....പക്ഷേ ഇടക്ക്‌ ഒരു ചെറിയ ഇടവേള ആവശ്യമായി വന്നു.....എന്തായാലും ആ ആഗ്രഹം ഇന്നിവിടെ സഫലമാക്കുകയാണ്‌....

ബ്ലോഗ്ഗായ സ്നേഹായ ബ്ലോയ്‌സ്സ്‌ ആന്റ്‌ ബ്ലോല്‍സ്സ്‌....
ആശിര്‍വദികൂ....അനുഗ്രഹികൂ...


ഏവര്‍ക്കും നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ കലക്കന്‍ കഥ തന്നെ ട്ടോ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓഹ് പിന്നെ രാക്ഷസനും വന്നു വന്നു ചെല്ലപേരുവന്നൊ..?
ഇങ്ങനെപൊയാ കോള്ളാലൊ വീഡിയോണ്‍..?
പിന്നെ ഇപ്പോഴത്തെ രാക്ഷസന്മാരൊക്കെ ഭയങ്കര വിശാ‍ലമനസ്കരല്ലെ.?
എന്നാ പിന്നെ വല്ല കാട്ടിലെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു ഇത്തിരി സ്വസ്ത്ഥ കിട്ടിയേനെ..
ഈ മനുഷ്യമൃഗങ്ങളുടെ ഇടയില്‍ കിടക്കണ്ടായിരുന്നു.[:)]
ചിലപ്പോള്‍ സുമിയും ബാജിയും കൂടി ചാക്കില്‍ കെട്ടികൊണ്ടിട്ടതാകും അവരുടെ രാക്ഷസനെ.. എന്നിട്ട് ഒന്നുമറിയില്ലെ നാമനാരായണാ എന്ന് പറഞ്ഞാല്‍ മതിയല്ലൊ..?
പിന്നെ കുടം അലൂമിനിയം ആണോന്ന് നോക്കാനോക്കെ രാക്ഷസന്‍ പഠിച്ചൊ..?
രാക്ഷസനും പേടിയൊ..?
പറഞ്ഞു പറഞ്ഞു എന്നേം കൂടിപ്പേടിപ്പിക്കല്ലെ.?ആ...........
പിന്നെ പിന്നെ സ്വന്തം ബ്ലോഗില്‍ രാക്ഷസനെ വളര്‍ത്തുന്ന കാര്യമൊക്കെ ഈ നാട്ടില്‍ പാട്ടാ ഇനി മറുനാട്ടില്‍ എങ്ങനാന്നെനിക്കറിയില്ലാട്ടൊ..

പിന്നെ പാവങ്ങളായ ഞങ്ങളെ പറ്റിക്കാന്‍ മായാവിദ്യയുമായി ഇറങ്ങിക്കോളും കൊരങ്ങള്‍...ദുഷ്ടന്‍
അതെ ഒരു കാര്യം ചോദിച്ചോട്ടെ ഇതിലെ പ്രിയതമന്‍ ഞാന്‍ ആയിക്കോട്ടെ.. പക്ഷെ എന്റെ കയ്യില്‍ Ak47 ഒന്നും ഇല്ലാ കറയില്ലാത്ത സ്നേഹം മാത്രം ഹഹഹഹ അയ്യോ ഇനി താങ്കള്‍ രാക്ഷസനായി വരുമൊ..?
എന്നാ ഞാന്‍ ഒരു പീരങ്കി തന്നെ വാങ്ങും കെട്ടൊ .. കൊച്ചുരാക്ഷ്സാ.!![:O]

ശെഫി said...

മന്താവാദി, വാനിഷിംഗ്‌, ബ്ലോഗ്‌, മാജിക്ക്‌, മന്‍സൂര്‍,,,,എവിടെയൊക്കെയോ കുറേ ലിങ്കുകള്‍ ഒള്ള പോലെ

ഗിരീഷ്‌ എ എസ്‌ said...

മന്‍സൂ
നന്നായിട്ടുണ്ട്‌..
തലക്കെട്ട്‌ കണ്ടപ്പോള്‍ പേടിച്ചു

അലി said...

മന്‍സൂര്‍ ഭായ്‌...
രസകരമായിരിക്കുന്നു കഥ....
ബാലരമ വായിച്ച സുഖം..!

രാക്ഷസനെ കുടത്തിലാക്കുന്നതൊക്കെ പഴയ സ്റ്റൈല്‍! ഇപ്പൊ എല്ലാരും ചില്ലുഭരണിയിലാക്കുകയാ.. തുറക്കാതെ തന്നെ കാണാമല്ലോ!
രാക്ഷസന്‍, രാക്ഷു, മന്ത്രവാദി, മന്‍സു, കുട്ടൂസന്‍ , ലുട്ടാപ്പി ഡാകിനി, മായാവി..
കൊള്ളാം നടക്കട്ടെ!

ഇത്‌ ബ്ലോഗ്ഗു കാടാണ്‌.....ഇവിടെ മനുഷ്യവാസമില്ല...
എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങളും Ak47എടുക്കേണ്ടിവരും!

ശ്രീലാല്‍ said...

ങ്ങളളല്ലേ ഇടക്കാലത്തു കാണാതായീന്നു കേട്ട മന്‍സൂര്‍....? രാക്ഷസന്‍ പിടിച്ചതാ അന്ന് ? ;)

മയൂര said...

കഥ നന്നായിട്ടുണ്ട്..:)

ദിലീപ് വിശ്വനാഥ് said...

എന്തായാലും ആകെ ദുരൂഹത. ഇപ്പോള്‍ ഗള്‍ഫില്‍ രാക്ഷസന്മാരുടെ കാലം ആണല്ലോ?

ഏ.ആര്‍. നജീം said...

ഇതിപ്പോ ഇന്റെ‌ര്‍‌നെറ്റ് പോലെ എല്ലാം പരസ്‌പരം ബന്ധപ്പെട്ട് കിടക്കുകയാണല്ലോ...
ഇനി AK47 തിരക്കി കാട്ടില്‍ വരുന്ന കമാണ്ടോകളുടെ കഥയാകും ബാജിയുടെ അടുത്ത പോസ്റ്റ്.. നടക്കട്ടെ നടക്കട്ടെ. ഞങ്ങള്‍ ആസ്വദിക്കട്ടെ..
ങാ.. സംസാരത്തിനിടെ പറയാന്‍ മറന്നു.. സംഭവം അടിപൊളി

സഹയാത്രികന്‍ said...

ഹ ഹ ഹ... ഇപ്പഴാ മന്‍സൂന് പനി വന്നതെങ്ങിനെയെന്ന് മനസ്സിലായേ.... സിമിയുടെയും ബാജിമാഷ്ടേയും രാക്ഷസകഥ വായിച്ച് പേടിച്ചതാലാ... അതിന്റെ ഹാങ്ങോവറാ ഈ കഥ...ഉം... നടക്കട്ടേ...എന്തായാലും സംഭവം കൊള്ളാം.
:)

കുഞ്ഞന്‍ said...

മന്‍സൂര്‍ ഭായ്..

ഈ വെര്‍ഷന്‍ വളരെ നന്നായി...!

അവള്‍ അവനെ തെറ്റിദ്ധരിച്ചു, എന്നിട്ടും അവന്റെ മാറില്‍ യാതൊരു ഉളുപ്പുമില്ലാതെ, ഛേ...

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്... രാക്ഷുവിന്റെ കഥ രസമായി. എന്നാലും ബാജിയുടെ കഥയില്‍‌ നിന്ന് AK 47 കിട്ടിയത് ഭാഗ്യമായി.

ബ്ലോഗ് മൊത്തം രാക്ഷസന്മാരെക്കൊണ്ട് നിറയുകയാണോ?

സഹരാക്ഷസാ... ച്ഛെ, സഹയാത്രികാ, ആ കമന്യു കലക്കീട്ടോ. (രാക്ഷസന്റെ കഥ വായിച്ചതു കൊണ്ടാകും പേരു പോലും മാറിപ്പോകുന്നു. ഹീഹി)
;)

ബാജി ഓടംവേലി said...
This comment has been removed by the author.
ബാജി ഓടംവേലി said...

[അന്ന്‌ ബാജിയുടെ കഥയില്‍
ഹെലികോപ്പ്‌ടര്‍ വന്നിലായിരുന്നെങ്കില്‍...ഓ ആലോച്ചിക്കാന്‍ പോലും വയ്യാ...]
ഞാനൊരു കഥാപാത്രമാണ് സംസാരിക്കാന്‍ പാടില്ലെന്നറിയാം.
1.എന്റെ ഹെലികോപ്പ്‌ടര്‍ നിങ്ങളുടെ കഥയിലൂടെ ഓടിച്ചു.(പെട്രൂളിനുള്ള പണം തരണം)
2.എന്റെ AK47 എടുത്ത് നിങ്ങള്‍ വെടിവെച്ചാലും ഉണ്ട എന്റേതാണ്.(എന്റെ തോക്കു കൊണ്ടു രക്ഷിച്ച രാജകുമാരിയോട് എന്റെ അന്വേഷണം പറയുക.)
3.AK47 ന്റെ ലൈസന്‍‌സും നിങ്ങളുടെ പേരിലേക്ക് മാറ്റിത്തരാം.(ഇതോടൊപ്പമുള്ള ഫോറം പൂരിപ്പിച്ച് 150 രൂപായുടെ ചെല്ലാനടക്കം അയച്ചുതരിക.

കഥ നന്നായിരിക്കുന്നു.
നന്‌മകള്‍ നേരുന്നു

മന്‍സുര്‍ said...

ആദ്യ കമന്‍റ്റ്‌ നല്‍ക്കി കാട്ടിലേക്ക്‌ വഴി നടത്തിയ

പ്രിയക്ക്‌ നന്ദി...

ഫ്രണ്ട്‌സ്‌....പഴയക്കാലത്തിലെ മന്ത്രവാദിയും,രാക്ഷസ്സനുമൊന്നുമല്ല ഇവിടെ എല്ലാം സ്‌മാര്‍ട്ട്‌ സിറ്റി പോലെ പുതിയ ഐ.ട്ടി.ലോകത്തിലെ രാക്ഷസ്സനല്ലേ...അല്‍പ്പം പേടിയൊക്കെ കാണും...പിന്നെ മൊട വേണ്ട..കേട്ട എ.കെ.ഇപ്പോഴുമുണ്ടു......

ശെഫി.....എവിടെയൊക്കെയോ....മാസ്‌മരികതയുടെ ഒരു മയൂഖം പോലെ അല്ലേ....എല്ലാം ഒരു മായ പോലെ....

ദ്രൗപദി ...
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...ഞാനില്ലേ ഇവിടെ എന്തിന പേടിക്കുന്നത്‌..പോരാത്തതിന്‌ എ.കെ.47 ഉണ്ടല്ലോ....

അലിഭായ്‌...
രാക്ഷസ്സന്‍ ആണോ കുടത്തില്‍ അതോ രാക്ഷസ്സിയോ....
ഭരണിയുടെ ഐഡിയ കൊള്ളാം പക്ഷേ മന്ത്രവാദികള്‍ക്കറിയാം അത്‌ വല്ല ശാസ്ത്രമേളയിലും കൊണ്ട്‌ പോയി വെക്കുമെന്ന്‌...
പിന്നെ 47 ഒന്നും എടുക്കണ്ട ബ്ലോഗ്ഗു കാടില്‍ കാട്ടിലെ മനുഷ്യരില്ല എന്നാ ട്ടോ പറഞ്ഞത്‌....ഹഹാഹഹാ ഇവിടെയും തെറ്റിദ്ധരിച്ചു..
സ്നേഹവാക്കുകള്‍ക്ക്‌ നന്ദി...

ശ്രീലാല്‍....അപ്പോ ഇങ്ങളുമറിഞ്ഞോ...ആ...സംഭവം...ഇതിന്റെ ഒക്കെ ക്രെഡിറ്റ്‌ മൊത്തമായി പ്രയാസിക്ക്‌ എന്റെ കൂട്ടുക്കാരന്‌...

മയൂര....നന്ദി

വാല്‍മീകി.....നിന്റെ അഡ്രസ്സും,ഈമെയില്‍ ഐഡിയും രാക്ഷസ്സന്‌ കൊടുത്തിട്ടുണ്ട്‌...എത്തിയാല്‍ അറിയിക്കുമല്ലോ....

നജീം ഭായ്‌....

പറഞ്ഞതു പോലെ ശരിയാ...ഇനി കമാന്‍ഡോസ്‌ വരുമോ.....ആക്കെ പുലിവാലാക്കുമോ....എന്നാലും നജീം ഭായ്‌ അത്‌ ഇവിടെ പറയേണ്ടിയിരുന്നില്ല....ഒരു പക്ഷേ മറന്നത്‌ പോയതാവും ഇനി എത്‌ നിമിഷവും പ്രതീക്ഷിക്കാം...
ആ സംസാരത്തിനിടെ ഒരു കാര്യം മറന്നു....അഭിപ്രായങ്ങള്‍ക്ക്‌ ഒരുപ്പാട്‌ നന്ദി...

സഹാ....ഹഹഹാ....ഇപ്പോഴണോ മനസ്സിലായത്‌...ഓ എന്നാലും മനസ്സിലായല്ലോ....അതു മതി.....ഇനി ചോദിച്ചു വാ നല്ല ചുട്ട ആമ മുട്ട തരാം രാക്ഷസ്സന്‍ തന്നതാ.....വേണോ സഹാ
വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

കുഞ്ഞാ..... ശരിയാണ്‌.....ഒരു ഉളുപ്പുമില്ലാതെ അവന്റെ മാറില്‍...അല്ലാതെ അവള്‍ക്ക്‌ വേറെ നിവര്‍ത്തിയില്ല...കാരണം നാട്ടിലേക്ക്‌ തിരിച്ച്‌ ചെന്ന....ആരെങ്കിലും നല്ല മനസ്സോടെ സ്വീകരിക്കില്ല എന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കും..

ശ്രീ....ബാജിയുടെ കഥയിലെ 47 എനിക്ക്‌ ആരും തന്നതല്ല....കളഞ്ഞു കിട്ടിയതാണ്‌.... തെളിവ്‌ സഹിതം വന്നാല്‍ പണയം വെച്ച്‌ രസീത്‌ കൊടുക്കാം...നന്ദി

പ്രിയ ബാജി ഭായ്‌...

തങ്കളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിന്‌ മുന്‍പ്പ്‌ എനിക്ക്‌ എന്റെ വക്കീലുമായി ഒന്ന്‌ ആലോച്ചിക്കണം....
പിന്നെ ഹെലികോപ്പ്‌ടര്‍ ഞാന്‍ ഓടിച്ചില്ല....ഇതിലെ പോക്കുന്നത്‌ കണ്ടു..
അതിലുണ്ടായിരുന്ന സാധനങ്ങളുടെ പേരുകള്‍ ഇവിടെ പറയണോ...
പിന്നെ രാജകുമാരിയോട്‌ അന്വേഷണം പറഞ്ഞു...ഇങ്ങിനെ ഒരു ബാജിയെ ഓര്‍ക്കുന്നില്ലാന്ന്‌ പറഞ്ഞു...പാവം ഇരുട്ടറയില്‍ കിടന്ന്‌ മറന്നതാവും...ഒരു ദിവസം ഞാന്‍ അവളെ തങ്കളുടെ മുഖമൂടിയണിഞ്ഞു കളിച്ച തീരത്തു വരാം...ഒരിക്കല്‍ കൂടി ആ കളി കളിക്കാം
പിന്നെ തോക്കിന്റെ കാര്യം....ഇപ്പോ ഞാന്‍ ഈ കഥയിലൂടെ പറഞ്ഞപ്പോഴല്ലേ ഓര്‍ത്തത്‌...കാശായിരുന്നെങ്കില്‍ പത്രത്തില്‍ പരസ്യം കൊടുക്കുമായിരുന്നില്ലേ.... പിന്നെ ലൈസെന്‍സിന്റെ കാര്യം
കാട്ടില്‍ മരം കുഴിച്ചിടണോ.....ചില്ല്‌ വാനം വരുന്നതും നോകി ഇരുന്നോ...ഹഹാഹഹാ.... മാഷേ തോക്കാ നായകന്‍ സൂക്ഷിക്കണം... വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

simy nazareth said...

കണ്ടവരുണ്ടോ?
-----------

മന്‍സൂറിന്റെ കഥയില്‍ നിന്നും രാജകുമാരി സിമി നസ്രത്ത് എന്ന ഭീകര മന്ത്രവാദിയുമൊത്ത് ഒളിച്ചോടിയിരിക്കുന്നു. അവളെ കണ്ടുകിട്ടുന്നവര്‍ ദയവായി ഒരു ബ്ലോഗ് പോസ്റ്റിടുക.

മകളേ, ഞങ്ങള്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു. നിന്റെ പട്ടിക്കുട്ടി നിന്നെ കാത്തിരിക്കുന്നു. അമ്മ ഫ്രിഡ്ജില്‍ പായസം ഉണ്ടാക്കി വെച്ചിരിക്കുന്നു. മോള്‍ തിരിച്ചുവരൂ - ദു:ഖാര്‍ത്തരായ അമ്മയും അച്ചനും.

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്

രാക്ഷസന്റെ കഥകൊള്ളാലോ..

പിന്നെ ബാജി ഭായുടെ ആ എകെ 47 ഇനിയെങ്കിലൂം മടക്കിക്കൊടുക്കാല്ലോ.

പ്രയാസി said...

എല്ലാ രാക്ഷസ്സന്മാരും വന്നു കമന്റിയ സ്ഥിതിക്കു കാര്യങ്ങള്‍ എല്ലാര്‍ക്കും പിടികിട്ടി കാണുമല്ലൊ!?
എടെ മന്‍സൂ ആ എ.കെ 47 നും ഹെലികോപ്ടറിന്റെ പെട്രോളിന്റെ കാശും നീ തിരിച്ചു കൊടുക്ക്..വെറുതെ ഇനി അതിന്റെ പേരില്‍ ഒരു വഴക്കു വേണ്ടാ..ഇപ്പ സിമി രാജകുമാരിയെ കൊണ്ടു പോയി..അതൊക്കെ കൊടുക്കാന്‍ ഇനിയും താമസിച്ചാല്‍ ഇനിയും ഞാനൊരു പോസ്റ്റിടേണ്ടി വരും..
നിനക്കു വല്ല നാടന്‍ പടക്കവും എറിഞ്ഞു കൊന്നൂടായിരുന്നാടാ..ആ രാക്ഷസനെ..;)

ഉപാസന || Upasana said...

മന്‍സൂര്‍ എന്ന രാക്ഷസന്‍....
നല്ല കഥ സഖേ
:)
ഉപാസന

മന്‍സുര്‍ said...

പ്രയാസി...

അപ്പോ എല്ലാരും വരാന്‍ നോകി നില്‍ക്കുകയായിരുന്നോ നീ
പൊന്നു മോനെ ഞാന്‍ പറഞ്ഞിട്ടാണോ..എലികോപ്പ്‌ കാട്ടിലേക്ക്‌ വന്നത്‌ അവര്‍ വേറെ എന്തൊക്കെയോ പരിപ്പാടികളുമായി വന്നതാ...പിന്നെ 47 അതും ഞാന്‍ പറഞ്ഞിട്ടാണോ താഴേക്കിട്ടത്‌..ഇതാ പറഞ്ഞത്‌ ആരോടും സത്യം വിളിച്ചു പറയരുതെന്ന്‌
സിമി കൊണ്ടു പോയത്‌ എന്റെ രാക്ഷുവിന്റെ പെണ്ണിനെയല്ല..അത്‌ സിമിയുടെ രാജകുമാരിയെയാണ്‌....
പിന്നെ കാട്ടില്‍ പടക്ക കച്ചവടമല്ലേ...നിന്റെ ഓരോ ചിന്ത പോണ വഴിയേ....
വിവാദങ്ങള്‍ ഉണ്ടാക്കട്ടെ പ്രയാ....അങ്ങിനെയെങ്കിലും നാലാള്‍ അറിയട്ടെ ഞമ്മളെ...
അയ്യോ ഇനി നീ ഇത്‌ പത്രത്തിലെന്നും എഴുതി കളയല്ലേ...പ്ലീസ്സ്‌..(ഓര്‍മ്മിപ്പിച്ചതാ എഴുതാന്‍)...ഹഹാഹഹാഹഹാ

ഉപാസന... പുണ്യയാത്ര കഴിഞ്ഞ്‌ വന്നതിന്‌ ശേഷമുള്ള ആദ്യ കമന്‍റ്റ്‌
സന്തോഷം...

നന്‍മകള്‍ നേരുന്നു

Murali K Menon said...

അത് കലക്കീലോ മന്‍സൂറേ... എന്തായാലും ഇതുവരെ വന്ന എല്ലാ രാക്ഷസന്മാരും കൊള്ളാവുന്നവരായിരുന്നു. അതോണ്ട് പേടിക്കാതെ കിടന്നുറങ്ങാന്‍ പറ്റി.... മന്‍സൂറിന്റെ മന്ത്രവാദിയെ ഇത്തിരി പേടിക്കണം. എന്നാല്‍ മന്‍സൂറിന്റെ കയ്യില്‍ അസ്സാരം മാജിക്കും കൂടിയുള്ളതോണ്ട്, പുറകിലായ് നമ്മള് നടന്നോളാം. പിന്നെ പേടിക്കാനില്ലല്ലാ.

ഉഷാറായി മന്‍സൂറേ....

മന്‍സുര്‍ said...

മുരളിഭായ്‌...

കാത്തിരിക്കുകയായിരുന്നു....ആവൂ വന്നല്ലോ സമാധാനമായി
എന്താവും പറയ്യ എന്ന ചിന്തയിലായിരുന്നു....ഇഷ്ടായി എന്നറിഞ്ഞതില്‍ ഒരുപ്പാട്‌ സന്തോഷം....മുരളിഭായ്‌... ധൈര്യം എന്തായാലും കൈവിടണ്ടാ ട്ടോ... വല്ല പ്രശ്‌നവുമുണ്ടായാല്‍ ഞാന്‍ മെല്ലെ വാനിഷാവാം ഓക്കെ
അപ്പോ നിങ്ങളെ മന്ത്രവാദി കൊണ്ടുപോകുന്നത്‌ എവിടെക്കെന്നറിയാല്ലോ.... പിന്നെ ചില മന്ത്രങ്ങള്‍ കളിയല്ല അതിലുമുണ്ടിത്തിരി ഒത്തിരി കാര്യം...
അതിനെ ചിലര്‍ പറയുന്നത്‌ പ്രകൃതിയുടെ കളിയെന്ന്‌
അനുഭവം ഗുരു

നന്‍മകള്‍ നേരുന്നു

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

കുടോത്രം - കുടത്തിലുള്ളത്‌- കൊള്ളാം. പോരട്ടെ ചങ്ങലയായി രാക്ഷസക്കഥകള്‍.

വിഷ്ണു പ്രസാദ് said...

കഥയില്‍ നിന്ന് കഥ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വിദ്യയെ നമിക്കുന്നു.

krish | കൃഷ് said...

രാക്ഷസന്മാര്‍ക്കുപിറകെ മായാവിയും, ലുട്ടാപ്പിയുമൊക്കെ എപ്പഴാ വരുക.

Sherlock said...

മന്സൂര് ഭായ്, എന്നെ അങ്ങട് കൊല്ല് :) കഥ നന്നായി...
എനിക്കു സ്നേഹം വന്നു ഇനി ഇപ്പോ ഞാന് "മന്സൂ മന്സൂ" എന്നു വിളിച്ചു തുടങ്ങും :) :)

മന്‍സുര്‍ said...

ജ്യോതി ചേച്ചി...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...

വിഷ്‌ണുജീ....ഒരുപ്പാട്‌ സന്തോഷം..അഭിപ്രായമറിയിച്ചതില്‍...നല്‍കി വരുന്ന പ്രോത്‌സാഹനങ്ങള്‍ക്ക്‌ നന്ദി...

കൃഷ്‌...
അഭിപ്രായം കണ്ടു...സന്തോഷം.....ലുട്ടാപ്പിയും..കുട്ടൂസനുമൊക്കെ ആധുനിക മന്ത്രവിദ്യകള്‍ ഇന്‍റ്റര്‍നെറ്റിലൂടെ പഠിച്ചു കൊണ്ടിരിക്കുകയാണ്‌...ഉടനെ മടങ്ങി വരും..

ജിഹേഷ്‌...ഭായ്‌...

തെല്ലൊന്ന്‌ ഭയന്നു ഞാന്‍
നിന്‍ മൊഴി കേട്ട്‌
ഉയര്‍ന്നൊരാ ശബ്ദത്തില്‍
ഒഴുകിയ മന്‍സൂ..മന്‍സൂ
വിളിപ്പാടകലെ നിന്നും...
വിളിക്കട്ടെ ഞാന്‍...ജിഹൂ ജിഹൂ...

നര്‍മ്മത്തില്‍ ചാലിച്ച നിന്‍ മറുപടിക്ക്‌ നന്ദി..സ്നേഹിതാ

നന്‍മകള്‍ നേരുന്നു

സുല്‍ |Sul said...

മന്‍സൂ അതു കൊള്ളാം. ഇങ്ങനെം കഥകളുണ്ടാവുന്നല്ലേ. :)

-സുല്‍

Roy said...

മന്‍സൂര്‍ജി,
രാക്ഷസക്കഥകള്‍ വായിച്ചു വായിച്ചു.... പേടിച്ചിട്ടു വയ്യ...
ഇന്നു രാവിലെ ഓഫീസില്‍ പോകാന്‍ ഡ്രസ്സ്‌ ചെയ്യുമ്പോള്‍ ഒരു രാക്ഷസനെ കണ്ട്‌ പേടിച്ചു..
ഞാന്‍ കണ്ണാടിയുടെ മുന്‍പിലായിരുന്നു...

Roy said...

മന്‍സൂര്‍ജി,
രാക്ഷസക്കഥകള്‍ വായിച്ചു വായിച്ചു.... പേടിച്ചിട്ടു വയ്യ...
ഇന്നു രാവിലെ ഓഫീസില്‍ പോകാന്‍ ഡ്രസ്സ്‌ ചെയ്യുമ്പോള്‍ ഒരു രാക്ഷസനെ കണ്ട്‌ പേടിച്ചു..
ഞാന്‍ കണ്ണാടിയുടെ മുന്‍പിലായിരുന്നു...
കഥ നന്നായി

ചീര I Cheera said...

ഈ ‘ബ്ലോഗ് കാട്‘ നന്നായി.. കഥ വന്ന വഴിയും...
:)

മയില്‍പ്പീലി said...

ഇക്കാ,

രാക്ഷസന്‍ കഥ നന്നായിട്ടുണ്ട്

മന്‍സുര്‍ said...

സുല്‍....നന്ദി ..എന്തായലും അടുത്തത്‌ നീ ഉണ്ടാകുമല്ലേ..ഹഹഹാ...

പഥികന്‍....അപ്പോ നിനക്കും അബദ്ധം പറ്റിയല്ലേ...ഞാന്‍ പറഞ്ഞിട്ടില്ലേ അതിരാവിലെ കണ്ണടി നോക്കരുതെന്ന്‌......അനുഭവിച്ചോ..

ചേച്ചി.....നന്ദി...സന്തോഷം

മയില്‍പീലി.....അഭിപ്രായത്തിന്‌ നന്ദി...സന്തോഷം

നന്‍മകള്‍ നേരുന്നു

Typist | എഴുത്തുകാരി said...

ഇനിയുമിനിയും പ്രചോദനമുള്‍ക്കൊണ്ട്‌, പുതിയ പുതിയ രാക്ഷസന്മാരുടെ കഥകള്‍ പിറക്കട്ടെ.

ഗംഭീരായിരിക്കുണു, മാഷേ.

ഹരിയണ്ണന്‍@Hariyannan said...

എന്തായാലും ബ്ലോഗില്‍ രാക്ഷസന്മാര്‍ക്ക് ഒരു ക്ഷാമവുമില്ലാതായി!!
കഥ കൊള്ളാം...ഇഷ്ടപ്പെട്ടു!!

മന്‍സുര്‍ said...

എഴുത്തുക്കാരി ചേച്ചി....നന്ദി...

ഹരിയണ്ണാ.....നന്ദി.....

നന്‍മകള്‍ നേരുന്നു