Tuesday, 10 July 2007

മൂന്ന് കുട്ടികവിതകള്‍

(നേഴ്സറി സ്കൂളില്‍ പഠിക്കുന്ന കൊച്ചു
കുഞുങ്ങള്‍ക്ക്....വേണ്ടി പ്രസിദ്ധീകരിക്കുന്നു).


****************************************
ചിരി ചിരിയതു പലചിരി

പല ചിരികളിലൊരു ചിരി

പുന്‍ചിരി പിന്നെ പാല്‍ ചിരി

പൊട്ടിചിരി പിന്നെ കൊലചിരി

കൊലചിരിക്കില്ലൊരു മറു ചിരി.

****************************************
ഒരു കൂട്ടം പലകൂട്ടം

ഒരു കൂട്ടത്തില്‍ പല കൂട്ടം

പലകൂട്ടത്തില്‍ ഒരു കൂട്ടം

ഒരു കൂട്ടത്തില്‍ ചെറുകൂട്ടം

ചെറുകൂട്ടത്തില്‍ മറുകൂട്ടം

മറുകൂട്ടത്തിലൊരാല്‍കൂട്ടം.

*******************************************

ഉണ്ണിയെന്നൊരു ഉണ്ണി

ഉണ്ണാന്‍ കൊതിയന്‍ ഉണ്ണി

ഉണ്ണികൈയില്‍ എന്തുണ്ടു

ഉണ്ടെയ് അപ്പം പത്തെണ്ണം ​

ഉണ്ടു ഉണ്ണി രണ്ടപ്പം

മുത്തശ്ശി ഉണ്ടു മൂന്നപ്പം

മുത്തശ്ശന്‍ ഉണ്ടു നാലപ്പം

അപ്പം ബാക്കിയെത്രപ്പം ....??


**********************************************


കാല്‍മീ ഹലോ

മന്‍സൂര്‍,നിലംബൂര്‍

@കവിതയുടെ പകര്‍പ്പവകാശം എനിക്കും, ബൂലോഗ ക്ലബിനും മാത്രം.

3 comments:

മഴതുള്ളികിലുക്കം said...

yaah,....its so nice and sweet for kids
really doing great
post more

regards
m

Anonymous said...

alla mashe
ethoke vala magazinesilum ayachu kodukku...kuttikal paadi nadakate

nanayitundu.

SHAN ALPY said...

വളരെ നല്ല ഹ്രുദയത്തുടിപ്പുകള്‍
എവിടുന്നാ ഇതൊക്കെ.
മംഗളങങള്‍ നേരുന്നു.
വളരുക..വളരുക...
ഇനിയും വളരുക
ഷാന്‍