Saturday, 23 June 2007

മധുരമീ ഓര്‍മ്മകള്‍ ......

ദൂരെ കാണുമൊരു ആല്‍മരചോട്ടില്‍

കണ്ണാരം പൊത്തി കളിചതും

മരവള്ളികളില്‍ ഊഞാലാടിയതും

കളിതോഴിയായെന്‍ കൈപിടിച്

കല്‍പടവുകള്‍ ഓടികയറിയതും

മണ്ണപ്പം ചുട്ടുകളിചൊരാ പുല്‍മേടുകളില്‍

അസ്തമയ സൂര്യനെ നോക്കി കിടന്നതും

മഴ നനഞ മണ്ണിന്‍ മണം.......

ഇന്നും

മാടിവിളിക്കുന്നെന്‍ ഓര്‍മ്മകളെ

ബാല്യം നല്‍കിയൊരാ മധുരസ്മരണകളിലേക്ക്

തിരിഞോടാന്‍ തുടിക്കുന്നുവെന്‍ മനം

ഓര്‍മ്മകളുടെ തിരശ്ശീലയുയര്‍ത്താന്‍

കൂട്ടിനായ് വരുമോയെന്‍ പ്രിയ തോഴി.





സസ്നേഹം
കാല്‍മീ ഹലോ

മന്‍സുര്‍,നിലംബുര്‍

No comments: