Tuesday 11 September, 2007

പണമുണ്ടാക്കാനുള്ള എളുപ്പ വഴി.

പ്രിയ സ്നേഹിതരേ...മുഴുവന്‍ വായിക്കാന്‍ ശ്രമികുമല്ലോ...
പ്രവാസി വായനക്കാരേ...ഒരു ചിരിയില്‍ കമന്‍റ്റ്‌ ഒതുക്കാതെ മനസ്സില്‍ ഉരുണ്ടുയരുന്ന വാകുകള്‍ അത്‌ വിമര്‍ശനമായാലും,യോജിപ്പായാലും...ഇവിടെ ചര്‍ദ്ദിക്കുക.
അറിയിപ്പ്‌ : ഈ കഥക്ക് ഇന്ത്യന്‍ റിസര്‍വ്‌ ബങ്കുമായ്‌ യാതൊരുബന്ധവുമില്ല.
************************************

ഏവരുടെയും ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്‌ പണം .എന്തിനും,എതിനും പണം ഒരു അത്യാവശ്യ ഘടകം തന്നെ.അതിന്‌ വേണ്ടിയാണല്ലോ നമ്മളൊക്കെ സ്വന്തം നാട്‌ വിട്ട് ദൂരെക്ക് പറകുന്നത്‌. പക്ഷേ ഇതില്‍ എത്ര പേര്‍ പണമുണ്ടാകുന്നുണ്ടു....?? ചുരുക്കം ചില്ലര്‍ മാത്രം, ബാക്കിയുള്ളവര്‍ തട്ടിയും,മുട്ടിയും..ജീവിതം തള്ളിനീക്കുന്നു. പ്രവാസികള്‍ അധികം ആളുകളും നാട്ടുകാരില്‍ നിന്നും,വീട്ടുക്കാരില്‍ നിന്നും നേരിടുന്നൊരു പ്രധാന ചോദ്യം .. എന്‍റെ അനുഭവം വെച്ച്‌ ഇതായിരിക്കാം. കുറെയായല്ലോ..ഗള്‍ഫില്‍ സ്വന്തമായ് എന്തുണ്ടാകി..?? നിന്‍റെ കൂട്ടുകാരന്‍ ഗള്‍ഫില്‍ പോയിട്ട് രണ്ടു കൊല്ലമായിട്ടില്ല...കഴിഞ വരവിലും അവന്‍ റബര്‍തോട്ടം വാങ്ങി. നീ എന്ത പൈസയോക്കെ ചെയുന്നത്‌..?? പക്ഷേ വീട്ടുക്കാരോ..നാട്ടുക്കാരോ..അറിയാത്ത പ്രവാസ സത്യങ്ങള്‍ പ്രവാസികള്‍ പലപ്പോഴും പറയാന്‍ ആഗ്രഹികാറില്ല. പണമുണ്ടാക്കാനുള്ള എളുപ്പ വഴി അറിയാന്‍ എല്ലാര്‍ക്കും ആകാംഷയുണ്ടാവും അല്ലേ. അതിന്‌ മുന്‍പ്പ്‌ ഒരു കാര്യം പറഞോട്ടെ. ഗള്‍ഫില്‍ നാം പണമുണ്ടാക്കുന്ന രീതികള്‍ ഏതൊക്കെയാണ്‌. ഇവിടെ സാധാരണ പ്രവാസികള്‍ക്ക്‌ കിട്ടുന്ന ശബളം കുറഞത്‌ 800 റിയാല്‍ മുതല്‍ കൂടിയാല്‍ 2000 റിയാല്‍ വരെയാണ്‌. അതില്‍ അവന്‍റെ ചിലവ്‌, റും വാടക, മറ്റ് ആവശ്യങ്ങള്‍ ...ഇതൊക്കെ കഴിഞാല്‍ എത്രയായിരിക്കും ബാക്കി എന്ന്‌ ഞാന്‍ പറയണ്ടല്ലോ. ഇതൊക്കെ കഴിഞാണ്‌ അവന്‍ നാട്ടിലേക്കുള്ള പണം അയകുന്നത്‌.നാട്ടില്‍ 3നേരവും ,4നേരവും ഭക്ഷണം കഴികുബോള്‍ പ്രവാസികള്‍ അത് 2 നേരമായ്‌ ചുരുകുന്നവരാണ്‌ അധികവും. നേരേ മറിച്ച്‌ വേറെ ചില്ലര്‍ നാട്ടിലേക്ക് പോകുബോഴെല്ലം നാട്ടില്‍ സ്ഥലങ്ങള്‍ വാങ്ങി കൂട്ടുന്നു. കാറ്‌ വാങ്ങുന്നു..കൊട്ടാരം പണിയുന്നു. ഇവിടെ സാമാന്യം തരകേടില്ലാത്ത ജോലിയുള്ളവര്‍ കുറഞത്‌ 3000 റിയാലിന്‌ മുകളില്‍ ശബളം വാങ്ങുന്നവര്‍ ഇത് ചെയുന്നതില്‍ അത്ഭുതം തോന്നേണ്ട ആവശ്യമില്ല. കാരണം അവരുടെ അദ്ധ്വാനത്തിന്‍റെ പ്രതിഫലം തന്നെയാണ്‌ അത്‌.അത്‌ പോലെ സ്വന്തമായ്‌ സ്ഥാപനമുള്ളവര്‍.. ഈ ഗണത്തില്‍ പെടുന്നു. എന്നാല്‍ മുകളില്‍ പറഞ ഒരു കാര്യങ്ങളിലും ഉള്‍പ്പെടാത്തവര്‍ എങ്ങിനെയാണ്‌ നാട്ടില്‍ കൊട്ടാരങ്ങളും, സ്ഥലങ്ങളും വാങ്ങി കൂട്ടുന്നത്‌...???സാധാരണ പ്രവാസികളുടെ സത്യസന്ധതക്ക് മുന്നില്‍ കളങ്കമായ്‌ നില്‍ക്കുന്ന ഇവരുടെ ജോലികള്‍ ഇങ്ങിനെ .
മദ്യകച്ചവടം,പെണ്‍വാണിഭം,വിസാതട്ടിപ്പ്‌,ഉറ്റചങ്ങാതിമാരെ കുറിയില്‍ ചേര്‍ത്ത്‌ ഒരു സുപ്രഭാതത്തില്‍ മുങ്ങുന്നവര്‍. ഇത്തരം ആളുകളാണ്‌ ഞാന്‍ മുകളില്‍ സൂചിപ്പികുന്ന കര്യങ്ങള്‍ ചെയുന്ന വിരുതന്‍മാര്‍. ഇവരല്ലേ.......ഈ അറബ്‌നാടുകളില്‍ വിശ്വസതരായ്‌ ജോലി ചെയുന്ന നമ്മുക്ക് അപമാനമുണ്ടാകുന്നവര്‍..??പ്രവാസി വായനക്കാരോടാണ്‌ ചോദ്യം.
ഇന്ന് അറബികളുടെ മുന്നിലും, മറ്റ്‌ ദേശക്കാരുടെ മുന്നിലും പലപ്പോഴും നാം തല താഴുത്തുന്നത്‌ ഈ സംഭവങ്ങളുടെ കെട്ടഴിയുബോഴാണ്‌. പറഞു വന്നത്‌ ഒന്നും,രണ്ടും, കൊല്ലം കൊണ്ടു നാട്ടില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തി നാട്ടിലേക്ക് മുങ്ങുന്ന ഇവരുടെ..നാട്ടിലെ ദൂര്‍ത്ത്‌ കണ്ടു കണ്ണ്‌ തള്ളി പോവുന്ന നാട്ടുകരെയോ,വീട്ടുകാരെയോ..കുറ്റം പറഞിട്ട്‌ എന്താ കാര്യം അല്ലേ..?
ദിനപത്രങ്ങളില്‍ കോടികണക്കിനും,ലക്ഷകണക്കിനും പണവുമായ്‌ മുങ്ങുന്ന മലയാളികളുടെ ചിത്രങ്ങള്‍ സഹിതമുള്ള വാര്‍ത്തകള്‍ പലപ്പോഴും മനസ്സിന്‌ ഒരു വേദനയാവുന്നു. ഗള്‍ഫ്‌ നാടുകളില്‍ ഇന്നൊരു പക്ഷേ നാട്ടിലുള്ളതിനേക്കള്‍ കൂടുതല്‍ സംഘടനകള്‍ ഉണ്ടു. തൊട്ടതിനും പിടിച്ചതിനും സംഘടനകള്‍ .ജില്ലക്ക് ഒരു സംഘടന, പിന്നെ ഗ്രാമത്തിന്‌ സംഘടന, അങ്ങാടിക്ക് സംഘടന, ഒരു സ്ഥലത്ത്‌ 10 നാട്ടുകാര്‍ ഒരുമ്മിചുണ്ടെങ്കില്‍ അവര്‍ക്കൊരു സംഘടന...ഇങ്ങിനെ പോകുന്നു സംഘടനയുടെ ലിസ്റ്റ്‌.
ഗാനമേള സംഘടിപ്പിക്കാനും,പ്രവാസ ജീവിതം നിര്‍ത്തി സ്വന്തം നാട്ടിലേക്ക് പോകുന്നവര്‍ക്ക് യാത്രയപ്പ്‌ നടത്താനുമാണോ..സംഘടനകള്‍ ..?? ദുരിതങ്ങളില്‍ അകപ്പെടുന്ന പ്രവാസികള്‍ക്ക് സഹായം ചെയാനും,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ദേശമോ,ജാതിയോ നോക്കാതെ സേവനം നടത്തുന്ന വിരലില്‍ എണ്ണാവുന്ന സംഘടനകളെ വിസ്‌മരികുന്നില്ല......തീര്‍ച്ചയായും റിയദിലേ ഫ്രണ്ട്സ് ക്രിയേഷനും,ദമാമ്മിലെ നവോദയയും,സംഘചേതനയുടെ മോഹന്‍ ഷൊര്‍ണ്ണൂരും...എന്നും പ്രവാസികളുടെ മനസ്സില്‍ മായാത്ത നാമങ്ങളാണ്‌. കലാസാഹിത്യ കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും പ്രാധാന്യം കൊടുക്കണം ..നല്ലതാണ്‌..
അതിനോടൊപ്പം തന്നെ പ്രവാസികള്‍ക്ക് ഉതകുന്ന കാര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം കൊടുക്കണം, ഗള്‍ഫ്‌ നാടുകളില്‍ പ്രവാസികള്‍ ഇന്ന്‌ നേരിടുന്ന തട്ടിപ്പുകള്‍ക്കും , അക്രമണങ്ങള്‍ക്കുമെതിരെ,സ്വന്തം കൂട്ടുക്കാരാലും ,നാട്ടുക്കാരാലും ചൂഷണം ചെയ്യപ്പെടുന്നതിന്നെതിരെ...ഒരു പ്രവാസി സംഘടനകളും ഒരു ചര്‍ച്ചയോ..മീറ്റോ സംഘടിപ്പിച്ചതയി കാണാനോ,കേള്‍ക്കാനോ സാധിച്ചിട്ടില്ല. പക്ഷേ സംഘടനകളിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പരസ്‌പരം പോരടിക്കുന്ന അലര്‍ച്ചകളും, രോദനങ്ങളും,ക്യമറയെ നോകി സമ്മാനം വിതരണം ചെയ്യുന്ന ചിത്രങ്ങളും പത്രങ്ങളില്‍ നിറഞു നില്‍കുന്നു. ഇത്തരം കാര്യങ്ങളെ പ്രോസ്‌താഹിപ്പികാന്നെണോണം ചില മലയാളം പത്രങ്ങളും. പ്രവാസത്തിന്‍റെ ദുരന്ത കഥകള്‍ക്കൊപ്പം ..
ദുരിതങ്ങളില്‍ നിന്നും വജയത്തിലേക്ക് പടവുകള്‍ കയറിയ പ്രവാസ കഥകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാവാന്നെങ്കിലും ഇടക്ക് പ്രസിദ്ധപ്പെടുത്തുന്നത്‌ നന്നായിരിക്കും. കൂടെയുള്ളവനെ ചതിച്ച്‌ അവന്‍റെ കഠിനദ്ധ്വാനത്തിന്‍റെ , വിയര്‍പ്പിന്‍റെ പണവുമായ്‌ നാട്ടില്‍ വിലസുന്ന മനുഷ്യമ്രഗങ്ങളെ ..അറിയുക ...
നീ നിന്‍റെ മക്കള്‍ക്ക് ഊട്ടി കൊടുകുന്നത്‌ ..ഒരു പാട്‌ കണ്ണീരിന്‍റെയും,ശാപങ്ങളുടെയും, ചോറാണ്‌ എന്ന്‌ മറക്കരുത്‌.
ഒരിക്കല്‍ മലയാളം ന്യുസ്സില്‍ വന്ന ഒരു കഥ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു.ചെറുപ്പത്തില്‍ ഒരു കാറ്‌ മോഷണം നടത്തിയ അറബി....ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാറിന്‍റെ ഉടമയുടെ വീടിന്‌ മുന്‍പ്പില്‍ ആ കാറിന്‍റെ വില കൊണ്ടു വെക്കുകയും,അതിന്‌ ശേഷം ഫോണിലൂടെ ഉടമസ്ഥനോട്‌ ഞാനാണ്‌ നിങ്ങളുടെ കാര്‍ മോഷണം നടത്തിയത്‌..ഇന്നും ആ തെറ്റ്‌ എന്‍റെ മനസ്സില്‍ കിടന്ന്‌ എന്നെ വേട്ടയാടുന്നു..അത്‌ കൊണ്ടു നിങ്ങള്‍ എന്നോട്‌ ക്ഷമിക്കണം,കാറിന്‍റെ വില നിങ്ങളുടെ വീടിന്‌ മുന്നില്‍ വെചിട്ടുണ്ടു എന്നും പറഞപ്പോല്‍ , കാറിന്‍റെ ഉടമസ്ഥന്‍ ഞാന്‍ ആ കാര്യം എന്നോ മറന്നിരികുന്നു..ദൈവം നിങ്ങളെ പൊറുത്ത് തരട്ടെ എന്നും പറഞു.പക്ഷേ മോഷ്ടവിന്‍റെ നിര്‍ബന്ധം കാരണം അയാള്‍ ആ പണം സ്വീകരിച്ചു.ഇത്‌ ഒരു സത്യത്തിന്‍ വിജയ കഥ.നന്‍മക്കാണ്‌ ജയം ഒപ്പം നന്‍മ ചെയുന്നവര്‍ക്കും.

" ഇവിടെയാണ്‌ ഒരു ഇന്ത്യക്കാരന്‍റെ എങ്ങിനെ എളുപ്പത്തില്‍ പണമുണ്ടാക്കം എന്ന വിദ്യ പരസ്യം വിജയിക്കുന്നത്‌.വളരെ വിജയകരമായ ഒരു എളുപ്പ വിദ്യ.ആര്‍ക്ക് വേണമെങ്കിലും പരീക്ഷിച്ച് നോക്കാം.പത്രത്തില്‍ പരസ്യം കൊടുക്കാനുള്ള മുതല്‍ മുടക്ക്‌ മാത്രം മതി.പരസ്യം കൊടുകേണ്ടത്‌ ഇങ്ങിനെ........

" എളുപ്പത്തില്‍ പണം ഉണ്ടാക്കാന്‍ ഒരു എളുപ്പ വിദ്യ.പ്രയഭേദമന്യെ ആര്‍ക്കും പഠിക്കാം.വിദ്യ അറിയാന്‍ വെറും 100 രുപയുടെ മണിയോര്‍ഡറും,അതിനോടൊപ്പം നിങ്ങളുടെ വിലാസവും അയക്കുക.മണിയോര്‍ഡര്‍ വരാന്‍ തുടങ്ങിയാല്‍ വിദ്യ അയച്ചു കൊടുക്കം.ഓരോ മണിയോര്‍ഡറിനും മറുപടിയായ്‌ പോസ്റ്റ് കാര്‍ഡുകളില്‍ ഇങ്ങിനെ എഴുതുക. നിങ്ങള്‍ അയച്ച 100 രുപ കിട്ടി.ഇത്‌ പോലെ ഒരു പാട്‌ പേര്‍ എനിക്ക്‌ കാശ്‌ അയച്ചു തന്നു...ഇത്‌ തന്നെയാണ്‌ എന്‍റെ വിദ്യ.ഇനി നിങ്ങള്‍ക്കും തുടങ്ങാം ഇത്‌ പോലെ ".

ശ്രദ്ധികുക: കേരളത്തിന്‌ പുറത്തുള്ള ഏതെങ്കിലുമൊരു സംസ്ഥാനത്ത്‌ ഇരുന്നു വേണം ഈ വിദ്യ പ്രയോഗിക്കാന്‍ ,അവിടെയുള്ള ഏതെങ്കിലുമൊരു ലോഡ്‌ജിന്‍റെ അഡ്രസ്സും തരപ്പെടുത്തുക...ഇതിനെല്ലം പുറമെ അവിടുത്തെ പോസ്റ്റ്‌മാനെ ശരിക്കൊന്ന്‌ കാണുന്നത്‌ ജോലി എളുപ്പമാവാന്‍ സഹായിക്കും.



മന്‍സൂര്‍ , നിലംബൂര്‍

8 comments:

മന്‍സുര്‍ said...

എങ്ങിനെ പണം എളുപ്പത്തില്‍ ഉണ്ടാക്കം
എന്ന ആലോചനയിലാണ്‌ പലരും
എങ്ങിനെയെങ്കിലും നമ്മല്‍ ഉണ്ടാകിയത്‌ അനുഭവികുന്നത്‌ ആരൊക്കെയാണ്‌ എന്ന് നമ്മല്‍ മറക്കരുത്‌
മരിച്ച ആളുടെ ദേഹത്തിന്‌ മുന്നില്‍ വെച്ച്‌ സ്വത്തിന്‌ വേണ്ടി അടിയുണ്ടാകുന്ന ഒരു സമൂഹം എത്ര ദുഷ്ക്കരമീ ജീവിതം
പറഞത്‌ വന്നത്‌ ഈയടുത്ത്‌ മരിച്ച ഓപറ ഗായകന്‍ ലൂച്ചിയാനോ പവറോട്ടിയുടെ സ്വത്തിന്ന് വേണ്ടിയുള്ള നിയമ യുദ്ധം തുടങ്ങി കഴിഞു.അദേഹം മരിക്കാന്‍ വേണ്ടി കാത്തു നിന്നതാണോ മക്കള്‍ ...അങ്ങിനെയുമാവം അല്ലേ......
എത്രയാണെന്നോ ഇയാളുടെ ബാക്കിയിരിപ്പ്‌..
25കോടി പൌണ്ട്‌..(ഒരു പൌണ്ടു 81രൂപ)

ഇവിടെ വീണ്ടും മനുഷ്യന്‍ തോല്‍കുന്നു...പണം ജയികുന്നു

അപ്പു ആദ്യാക്ഷരി said...

മന്‍സൂര്‍.... എന്താ പറയേണ്ടത്. അറിയില്ല. പണമുണ്ടാക്കാനുള്ള നെട്ടോട്ടമോടുന്നവര്‍ എന്തും ചെയ്യും.

Murali K Menon said...

കൊച്ചു കൊച്ചു സ്വപ്നങ്ങളും അത് നിറവേറ്റാനുള്ള പ്രയത്നവും ഉണ്ടായാല്‍ തന്നെ ജീവിതം ധന്യമാവും. അതിനു ഉദ്യോഗ വലിപ്പമോ, പഠിപ്പോ ഒന്നും മാനദണ്ഡമല്ല എന്നാണ് എന്റെ പക്ഷം. മറ്റുള്ളവനെ കണ്ടില്ലേ എന്ന് പറയുന്ന വീട്ടുകാര്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ എന്തും ചെയ്ത് വീട്ടുകാരെ സന്തോഷിപ്പിക്കനൊരുങ്ങുന്ന മക്കളും ഉണ്ടായികൂടായ്കയില്ല.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ...മുരളി

തീര്‍ച്ചയായും തങ്കളുടെ ഈ അഭിപ്രായം മാറിചിന്തിക്കാന്‍ വക നല്‍ക്കുന്നു.
വിലപ്പെട്ട അഭിപ്രായം എഴുതിയതില്‍ സന്തോഷം അറിയികട്ടെ..
അപ്പുവിന്‍റെ അഭിപ്രായം രേഖപ്പെടുതിയതില്‍ നന്ദി.

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
പണമുണ്ടാക്കാനുള്ള വിദ്യ കൊള്ളാട്ടൊ
പിന്നെ പ്രവാസികാര്യങ്ങള്‍ സമാനമായത് ഞാനും ഒരിക്കല്‍ എഴുതിയിരുന്നു.
http://ar-najeem.blogspot.com/2007/07/blog-post_21.html

ശ്രീ said...

മേലനങ്ങാതെ എങ്ങനെ പണമുണ്ടാക്കാമെന്ന് മാത്രമായിരിക്കുന്നു മനുഷ്യന്റെ ചിന്ത.

ഭായ് പറഞ്ഞത് ആവര്‍‌ത്തിക്കുന്നു...
‘ഇവിടെ വീണ്ടും മനുഷ്യന്‍ തോല്‍ക്കുന്നു...പണം ജയിക്കുന്നു.’

Shine said...

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഗള്‍ഫില്‍ നില്‍ക്കില്ല എന്നു ശപഥവും ചെയ്തു ഇവിടെയെത്തി എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പ്രയാസപ്പെട്ടുകൊണ്ടിരുന്ന ഒരു പാവം മലയാളിയുടെ കാരുണ്യത്തില്‍ കുടുങ്ങി അഞ്ചു വര്‍ഷമായിട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ വിശമിക്കുന്ന ഒരാളെ എനിക്കറിയാം! ഞാന്‍ തന്നെയാണേ...
ഇനി എന്തായാലും മന്‍സുവിന്റെ ഐഡിയ ഒന്നു പരീക്ഷിച്ചു നോക്കട്ടെ!
ബിസിനസ് ലാഭമെങ്കില്‍ എനിക്കും
നഷ്ടമെങ്കില്‍ മന്‍സുവിനും സമ്മതമല്ലെ!?

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ...

ശ്രീ, നജീം , ഷൈന്‍....നന്ദി

പിന്നെ ഷൈനെ നിനക്ക്‌ ഇങ്ങിനെ ഒരു വിഷമമുള്ള കാര്യം നീ എന്ത പറയതിരുന്നത്‌....അപ്പോ മിക്ക പ്രവാസിയുടെയും ദുഃഖം എല്ലാം ഒരു പോലെയാണ്‌ അല്ലേ....