എന്താണ് ബൂലോകം എന്തിന് ..???
ഈ പോസ്റ്റ് പൂര്‍ണമായും വായിക്കാനുള്ള സാവകാശം കാണിക്കണമെന്ന് എല്ലാ ബ്ലോഗ്ഗേര്‍സ്സിനോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
മലയാളം ബ്ലോഗ്ഗര്‍മാരുടെ ഒരു കൂട്ടായ്യ്‌മയാണല്ലോ ബൂലോകം എന്നത് കൊണ്ട് ഉദേശിക്കുന്നത്.എന്നാല്‍ മലയാള ബ്ലോഗ്ഗിങ്ങ് ചെയ്യുന്നവരില്‍ എത്രമാത്രം ആളുകള്‍ ബൂലോകത്തില്‍ അംഗ്വതം നേടിയിട്ടുണ്ട്..? അംഗമായവര്‍ക്ക് ബൂലോകം ചെയ്യുന്ന സേവങ്ങള്‍ എന്തൊക്കെയാണ്..??ഇത്തരം ചിന്തകളാണ് ബൂലോകത്തേ കുറിച്ച് കൂടുതലായി അറിയാന്‍ ഇവിടെ ശ്രമം നടത്തുന്നത്.എന്നെ പോലെ മറ്റു പലര്‍ക്കും അറിയാനുള്ള താല്‍പര്യം കാണുമായിരിക്കും. ബൂലോകത്തെ പൂര്‍ണ്ണമായി അറിയാന്‍..കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഇതിലൂടെ ശ്രമം നടന്നെങ്കില്‍ എന്ന പ്രത്യാശയോടെ..
ബൂലോകത്തെ കുറിച്ച് ഞാന്‍ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ ഇവിടെ.
1. ബൂലോകം എന്ന ആശയം കണ്ടെത്തിയതാരാണ് ?
2.ബൂലോകത്തിന്‍റെ തലവന്‍ ആരായിരുന്നു (ബൂലോകം ബ്ലോഗ്ഗ് ഉണ്ടാക്കിയത് ആരാണ്).
3.ബൂലോകം ആരംഭിച്ച സമയത്ത് ആരൊക്കെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു?
4.ഇപ്പോല്‍ ആരൊക്കെയാണ് ബൂലോകത്തിന്‍റെ പിന്നണിയിലുള്ളത് ?
5.ബൂലോകത്തില്‍ അംഗത്വം ലഭിക്കാന്‍ എന്ത് ചെയ്യണം ?
6.ബൂലോകത്തില്‍ അംഗമായവര്‍ക്കുള്ള നിയമാവലികള്‍ എന്തൊക്കെയാണ് ?
7. ബ്ലോഗ്ഗിങ്ങില്‍ ബ്ലോഗ്ഗര്‍ വല്ല പ്രശ്‌നങ്ങളും നേരിടുകയാണെങ്കില്‍ ബൂലോകം എതു രീതിയിലായിരിക്കും ഇടപ്പെടുന്നത് ?
8. ബൂലോക കാരുണ്യം ഇപ്പോല്‍ സജീവമാണോ ?
9. ബൂലോക അംഗത്വമുള്ളവരുടെ യഥാര്‍ത്ഥ മേല്‍വിലാസവും,മറ്റ് രേഖകളും ബൂലോകം സൂക്ഷിച്ചിട്ടുണ്ടോ ?
10. മലയാളം ബ്ലോഗ്ഗിനെതിരെ മറ്റുള്ളവരുടെ കൈകടത്തലുകളില്‍ ബൂലോകം ഏതു രീതിയിലാണ് ഇടപ്പെടുക ?
മലയാളം ബ്ലോഗ്ഗ് നാല്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നത് ഏവര്‍ക്കുമറിയുന്ന സത്യമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, വാര്‍ത്താമാധ്യമങ്ങളിലും ചര്‍ച്ച വിഷയമായി കൊണ്ടിരിക്കുന്നു ഇന്ന് ബ്ലോഗ്ഗ്.മലയാളികളുടെ കൂട്ടായ്യ്‌മയുടെ പ്രശസ്തി ലോകമെങ്ങും അറിഞ്ഞു തുടങ്ങിയിരിക്കുന്നു.മലയാള ബ്ലോഗ്ഗില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ ഉള്ളവരാണ്. നാടും,വീടും, വിട്ട് അന്യ രാജ്യങ്ങളില്‍ സ്വന്തമായി സ്ഥാപങ്ങള്‍ നടത്തുന്നവരും, ജോലി ചെയ്യുന്നവരും അങ്ങിനെ വ്യത്യസ്തങ്ങളായ മേഖലകളിലുള്ളവര്‍ ജന്‍മ നാടിനെ, മലയാള മണ്ണിനെ അടുത്തറിയാന്‍, ഓര്‍മ്മകള്‍ പുതുക്കാന്‍, ബ്ലോഗ്ഗിനെ കൂട്ട് പിടിക്കുന്നു.
ബൂലോകത്തെ എല്ലാ വിഷയങ്ങളും ഇവിടെ ചര്‌ച്ച ചെയ്യപ്പെടുന്നു എന്നതാണ മലയാള ബ്ലോഗ്ഗുകളുടെ പ്രത്യേകത.ബ്ലോഗ്ഗുകള്‍ ജനിക്കുന്നു..പിറകേ കമന്‍റ്റുകളും,വിമര്‍ശനങ്ങളും അല്‍പ്പമൊന്ന് നീണ്ടു പോയാല്‍ ചെറിയ വിവാദങ്ങളും ഈ രീതിയിലാണ് ബൂലോകം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.ഇതില്‍ നിന്നൊക്കെ ഒരുപ്പാട് ദൂരമിനിയും ബൂലോകം കടന്നു ചെല്ലേണ്ടിയിരിക്കുന്നു.ബൂലോകത്തിന്‍റെ പ്രസക്തിയെ കുറിച്ച് അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് കൂടുതലായി അറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ബ്ലോഗ്ഗുകളില്‍ വിവാദമായി കൊണ്ടിരിക്കുന്നു ചില പ്രശ്‌നങ്ങളും അതിന്‍റെ പരിഹാര വഴികളും കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.ഇവിടെയാണ് ബൂലോകത്തിന്‍റെ സാന്നിധ്യം ചോദ്യചെയ്യപ്പെടുന്നത്.ഇത്തരം കര്യങ്ങളില്‍ പോസ്റ്റ് വഴിയുള്ള കമാന്‍റ്റുകളും,പ്രതിഷേധവും മാറ്റി നിര്‍ത്തിയാല്‍ വേറെ എന്ത് ചെയ്യാന്‍ കഴിയും ആരൊക്കെ ഇതില്‍ സജീവമായി നിലകൊള്ളും?
എല്ലാവരും ഒരുപോലെയാണോ..? തീര്‍ച്ചയായുമല്ല.അധികമാളുകളും ജോലിതിരക്കുകള്‍ക്കിടയിലൊരു നേരം പോക്കായും,ആശ്വാസമായും ബ്ലോഗ്ഗില്‍ സമയം ചെലവഴിക്കുന്നവരാണ് എന്നാണ് എന്‍റെ അറിവ്. ചിലര്‍ ബ്ലോഗ്ഗിനെ വളരെ പ്രാധാന്യം കൊടുത്ത് കൊണ്ട് തന്നെ നിലയുറപ്പിച്ചിരിക്കുന്നു എന്നതും വിസ്‌മരിക്കുന്നില്ല.
പക്ഷേ എല്ലാ പ്രശ്‌നങ്ങളിലും എല്ലാവര്‍ക്കും എത്തി ചേരാന്‍ കഴിയുകയെന്നത് പ്രയാസകരമല്ലേ? കേരല്‍സ്.കോമുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത പലരും കൊടുത്തിട്ടുണ്ടെന്ന് വയിച്ചു കണ്ടുവെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി പറഞ്ഞോ..വായിച്ചോ അറിഞ്ഞില്ല.
കേരള്‍സ്.കോമുമായി പോരാട്ടം തുടരുന്ന ഇഞ്ചി പെണ്ണിനെ ഇവിടെ പ്രശംസ അറിയിക്കട്ടെ. അതിനോട് ഐക്യം പ്രഖ്യാപ്പിച്ച ബ്ലോഗ്ഗേര്‍സ്സിനോടും.
ബൂലോകം മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്യ്‌മയുടെ ഫലമാണെങ്കില്‍ എന്തു കൊണ്ട് ബൂലോകത്തെ മലയാളം ബ്ലോഗ്ഗര്‍മാരുടെ സഘടനയായി വളര്‍ത്തി കൂടാ ?
ബൂലോകം മലയാള ബ്ലോഗ്ഗേര്‍സ്സിന്‍റെ സഘടനയായി രൂപ്പം കൊള്ളുന്നതോടെ ഉണ്ടാക്കിയെടുക്കാവുന്ന നേട്ടങ്ങള്‍ പലതാണ്.
നാമ്മൊക്കെ മനുഷ്യരല്ലേ. ജീവിത പ്രയാണത്തിനിടയില്‍ ഒന്ന് തളര്‍ന്നു വീണാല്‍, അപകടങ്ങളില്‍പ്പെട്ട് ശരീര ഭാഗങ്ങള്‍ നിശ്ചലമായാല്‍, ജീവിത യാത്രയില്‍ തിരിച്ചടികള്‍ നേരിട്ടാല്‍ ആരുണ്ട് കൂടെ. ഒരു കുടുംബത്തിന്‍റെ കണ്ണീര്‍ കഥകള്‍ നാളെ നമ്മളും കാണേണ്ടി വരില്ലേ. അത്തരം കഴ്ചകളില്‍ നിന്നു തന്നെയല്ലേ നമ്മുടെ ഓരോ രചനകളും ജന്‍മം കൊള്ളുന്നതും. അതാണ് സത്യം.
മലയാളം ബ്ലോഗ്ഗര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഒരു പാനല്‍ ബൂലോകത്തിനെ നയിക്കുന്നവരാകട്ടെ. അതിനു കീഴിലായി വിവിധ രജ്യങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍ അതാത് സ്ഥലങ്ങളിലെ ബ്ലോഗ്ഗര്‍മാരെ നയിക്കട്ടെ.ഓരോ ബ്ലോഗ്ഗറും പ്രതിമാസം പത്തു രൂപ സഘടനയിലേക്ക് സേവിങ്ങ്‌സായി നല്‍ക്കുക. അതിനായി ബൂലോകത്തിനൊരു ബങ്ക് അകൌണ്ട് , അതു പോലെ ലീഗള്‍ അഡ്വൈസര്‍മാര് എന്നിങ്ങനെ ഒരു നിര...
എല്ലാ മാസവും ബൂലോകത്തിന്‍റെ മൊത്തം വരവ് കാണിച്ചു കൊണ്ട് പോസ്റ്റിടുക. ബൂലോകത്തിലെ അംഗങ്ങളില്‍ നിന്നു മാത്രമായിരിക്കണം പണം സ്വരൂപ്പികേണ്ടത്.
10 രൂപ എന്നു ഉദേശിച്ചത് ആര്‍ക്കും നല്‍ക്കാന്‍ കഴിയുന്ന ഒരു ചെറിയ സംഖ്യ എന്ന നിലക്കാണ്.അധികമായി കൊടുക്കാന്‍ കഴിയുന്നവരുണ്ടാവാം. ആര് എത്ര കൊടുത്താലും വിശദമായ കണക്കു വിവരങ്ങള്‍ അതാതു പ്രദേശത്തെ പ്രതിനിധികളിലും, ബൂലോകത്തിന്‍റെ കൈയിലും കണക്കുകള്‍ ഭദ്രമായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവുകയില്ല.
ഇ ഒരെറ്റ സംഗതികളിലൂടെ മാത്രം കിട്ടുന്ന ലഭാം വളരെ വലുതാണ്.
മലയാളം ബ്ലോഗ്ഗുകള്‍ക്കെതിരെ തിരിയുന്നവരെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ട് വരാന്‍,ബ്ലോഗ്ഗര്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളില്‍ അവരെ സഹായിക്കാന്‍, അല്ലെങ്കില്‍ ബ്ലോഗ്ഗെര്‍സ്സിന് തന്നെ ലോണ്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍, ബ്ലോഗ്ഗര്‍മാരുടെ ആശയങ്ങളില്‍ നിന്നു ഉടലെടുക്കുന്ന സിനിമ,സീരിയല്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഉപകരിക്കില്ലേ ഇത്തരം സംവിധാനങ്ങള്‍.
വേണമെങ്കില്‍ ഇത്തരം കര്യങ്ങള്‍ക്ക് ബൂലോകം അനുവദിക്കുന്ന തുകക്ക് ഒരു ശതമാനം പലിശയെങ്കിലും ഈടാക്കി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചു കൂടെ.
ഓരോ വര്‍ഷങ്ങളിലായി കേരളത്തിലെ ഓരോ ജില്ലയിലും പാവപ്പെട്ടവര്‍ക്കായ് ഓരോ കിലോ അരിയെങ്കിലും വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ , ഇന്ന് കേരളത്തില്‍ ടീവി,പത്ര മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാത്ത ബൂലോകത്തെ
കേരള ജനതയറിയും..കൂടെ ലോകവും.
ഇവിടെ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എന്‍റെ ചിന്തകളില്‍ നിന്നും ഞാന്‍ എന്നോട് തന്നെ ചോദിച്ച കര്യങ്ങളാണ്. എത്ര മാത്രം വിജയകരമെന്നത് പറയാന്‍ എനിക്ക് സാധ്യമല്ല...മറിച്ച് നമ്മുക്ക് സാധ്യമാവേണ്ടതുണ്ട്.
ഇതു പോലെ നിങ്ങളും ചിന്തിച്ചിരിക്കാം.പറയാന്‍ ആഗ്രഹിച്ചിരിക്കാം.
ഇതിലും മികച്ച ആശയങ്ങളാവാം...ഇവിടെ പങ്ക് വെക്കൂ സ്നേഹിതരേ.
ബൂലോകത്തിന്‍റെ ശക്തി മലയാള ബ്ലോഗ്ഗര്‍മാരുടെ ഒരുമയുടെ, സ്നേഹത്തിന്‍റെ പ്രതീകമായി വളരട്ടെ.
ബൂലോകം എന്ന വാക്ക് മലയാള ബ്ലോഗ്ഗിന്‍റെ നന്‍മയാവട്ടെ.
ഒരു പക്ഷേ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എഴുതിയപ്പോല്‍ ഗൌരവസ്വഭാവം കുറഞ്ഞു പോയിരിക്കാം, വായന സുഖം നല്‍കിയില്ലെന്ന് വരാം..കാര്യങ്ങളുടെ ഒരു ഏകദേശം രൂപ്പമെങ്കിലും മനസ്സിലായെങ്കില്‍ തീര്‍ച്ചയായും തങ്കളുടെ വിലപ്പെട്ട നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും, എതിര്‍പ്പുകളും ഇവിടെ അറിയിക്കുക.
--------------------------------------------------
സമകാലീന പ്രശ്‌നങ്ങളും, കേരളീയ രാഷ്ട്രീയ സംഭവ വികാസങ്ങളും ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നിന്നിട്ടും മീഡിയ ബ്ലോഗ്ഗിനെ അകറ്റി നിര്‍ത്തുന്നു എന്നത് അവരെക്കാള്‍ മികച്ച ചര്‍ച്ചകള്‍,വാര്‍ത്തകള്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് കൊണ്ട് തന്നെയാവും.
കേരള്‍സ്.കോമുമായും, മഴത്തുള്ളിയുമായും കോപ്പി റൈറ്റ് പ്രശ്‌നങ്ങള്‍ പോലും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാതെ പോയത് അതിന്‍റെ പിന്നിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാവാം കാരണം എന്ന് കരുതട്ടെ.
ഇവിടെ ബ്ലോഗ്ഗിനെ കുറിച്ച് വിശദമായി എഴുതി കണ്ടത് ഭാഷപോഷിണി എന്ന മനോരമയുടെ പ്രസിദ്ധീകരണത്തില്‍ മാത്രമാണ്.വളരെ ഗൌരവത്തോടെയാണ് ഇതില്‍ ബ്ലോഗ്ഗിനെ ലേഖകന്‍മാര്‍ നോക്കികാണുന്നത്.
ഭാഷാപോഷിണി മെയ് - 2008 , പുസ്തകം 31 , ലക്കം 12 .
മുഖചിത്ര താളില്‍ വലിയ തലക്കെട്ട് ഇങ്ങിനെ.മലയാളം ബ്ലോഗ്ഗുകളുടെ കാലം.
ഇതില്‍ എഴുതിയിരിക്കുന്നവര്‍.
പി.പി.രാമചന്ദ്രന്‍ , സി. എസ്.വെങ്കിടേശ്വരന്‍ , ഇ.പി.രാജഗോപലന്‍ , കുമാര്‍ എന്‍.എം , കലേഷ്‌കുമാര്‍ , രാജേഷ് ആര്‍.വര്‍മ
ബ്ലോഗ്ഗിനെ കുറിച്ചുള്ള വിവരണം ഉള്‍പേജില്‍ ഇങ്ങിനെ തുടങ്ങുന്നു.
മലയാളിയുടെ ബൂ ജീവിതം.രണ്ടായിരമാണ്ടിനു ശേഷമാണ് ഇന്‍റ്റര്‍നെറ്റില്‍ മലയാളം പിച്ചവയ്‌ക്കാന്‍ തുടങ്ങിയത്. ഇപ്പോല്‍ ഇന്ത്യന്‍ ഭാഷകളീല്‍ ഏറ്റവുമധികം സജീവതയോടെ ബ്ലോഗ്ഗ് ചെയ്യപ്പെടുന്ന ഭാഷയാണ് മലയാളം. ഉള്ളിലുള്ളത് സ്വാതന്ത്ര്യമായി ,സ്വകാര്യമായി പങ്ക്‌വയ്‌ക്കാനുള്ള ഈ ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കും..?
ശ്രീ. പി.പി.രാമചന്ദ്രന്‍
അച്ചടിത്താള്‍ ഗ്രന്ഥകാരന്‍റെ ഏകസ്വരമായ കാഴ്ചപ്പാടേ അവതരിപ്പികൂ.അത് അടഞ്ഞതാണ്. എന്നാല്‍ തിരത്താള്‍ ബഹുരസമാണ്. ഓരോ വായനയും ഓരോ രചന. രൂപ്പത്തിലും സ്വഭാവത്തിലും അതു തുറന്നതാണ്. തീര്‍പ്പുകളോടെ വാതിലടക്കുകയല്ല, തേടലുകള്‍ക്കായി ജാലകങ്ങള്‍ തുറക്കുകയാണ് അതിന്‍റെ സ്വഭാവം.
സി.എസ്.വെങ്കിടേശ്വരന്‍
യാഥാര്‍ഥ്യത്തിലെ അകലങ്ങള്‍ തന്നെയാണ് ഒരര്‍ഥത്തില്‍ വിര്‍ച്വല്‍ സമൂഹങ്ങളെ അടുപ്പിക്കുന്നതും സാധ്യമാക്കുന്നതും സജീവമായി നിലനിര്‍ത്തുന്നതും.ബ്ലോഗ്ഗുകള്‍ പ്രാദേശിക വ്യത്യാസങ്ങളെ ആഘോഷിക്കുന്നു. അങ്ങേയറ്റം സൂക്ഷ്മവും പ്രാദേശികവും സ്വകാര്യവും ആയികൊണ്ടാണ് അവ അവയുടെ വിര്‍ച്വാലിറ്റിയെ അതിജീവിക്കുന്നത്.
' കൊടകരപുരാണം' (വിശാലമനസ്‌കന്‍) , എന്‍റെ യൂറോപ്യന്‍ അനുഭവങ്ങള്‍(കുറുമാന്‍)
എന്നീ പുസ്തകങ്ങള്‍ ബ്ലോഗ്ഗ് - അച്ചടി സാഹിത്യങ്ങള്‍ തമ്മിലുള്ള പാരസ്‌പര്യത്തെ വെളിപ്പെടുത്തുന്നുണ്ട്.
രണ്ടും എഴുതിയത് വിദേശത്തു താമസിക്കുന്ന മലയാളികളാണ്. ഒന്നാമതായി ശ്രദ്ധയില്‍പ്പെടുക ഭാഷയിലെ ലാഘവത്വമാണ്...ഇങ്ങിനെ പോക്കുന്നു വിവരണങ്ങള്‍.
ഇ.പി.രാജഗോപാല്‍
ബ്ലോഗ്ഗില്‍ ഈ അധികാരം കയ്യാളാന്‍ ആളില്ല. എഴുത്തും അതേക്കുറിച്ചുള്ല എഴുത്തുകളും ചേര്‍ന്നുള്ള ജൈവവ്യവസ്ഥയാണ് ബ്ലോഗ്ഗിലെ കാഴച. സ്വാതന്ത്ര്യത്തിന്‍റെ ഈ സൈബറനുഭവം ഏറെ എഴുത്തുകളിലെന്ന പോലെ കത്തുകളിലും നിറഞ്ഞു നില്‍ക്കുന്ന അനൌപചാരികതയില്‍ നിന്ന് - അമേറ്റര്‍ ശൈലിയില്‍ നിന്ന് പെട്ടെന്നറിയാനാവും.
കുമാര്‍.എന്‍.എം
എനിക്കിഷ്ടം തോന്നുന്ന കാര്യങ്ങളെ കുറിച്ച് എനിക്കിഷ്ടപ്പെടുന്ന ശൈലിയില്‍ എഴുതി പബ്ലീഷ് ചെയ്യാനുള്ള സ്വതന്ത്ര്യം, മറ്റു മാധ്യമങ്ങളിലെ എഴുത്തുകാര്‍ക്കു സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ഒരു സ്വാതന്ത്ര്യം - അതാണു ബ്ലോഗ്ഗിലൂടെ കിട്ടുന്നത്.
വക്കാരിമഷ്ടയും, സജീവേട്ടനും,കുറുമാനും,വിശാലമനസ്‌കനും,മറ്റു പല ബ്ലോഗ്ഗര്‍മാരും ഈ താളുകളില്‍ നിറയുന്നു.
ബൂലോകം ഉയരങ്ങള്‍ കീഴടക്കട്ടെ....കൂടെ നാമെല്ലാവരും.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍