http://anchalkaran.blogspot.com/2008/06/blog-post_06.html
http://enchinthakal.blogspot.com/2008/06/blog-post.html#--thanimalayalam
പ്രിയപ്പെട്ട അഞ്ചല്‍ക്കാര..
മറ്റൊരു ബ്ലോഗ്ഗര്‍ ഫോണിലൂടെ അറിയിച്ചപ്പോഴണ് എന്‍റെ പേരില്‍ ഇങ്ങിനെ ഒരു പ്രശ്‌നം ഇവിടെ ചര്‍ച്ച ചെയ്യുന്നത് അറിയാന്‍ കഴിഞ്ഞത്.ബ്ലോഗ്ഗില്‍ വരുന്നതിന് മുന്‍പ്പ് ഞാന്‍ സ്ഥിരമായി വിസിറ്റ് ചെയ്യുന്ന ഒരു വെബ് പേജാണ് മഴത്തുള്ളി ...അതിലേക്ക് ഞാന്‍ എന്‍റെ ചിത്രങ്ങളും അയച്ചു കൊടുക്കാറുണ്ട്. അതു പോലെ തന്നെ നമ്മുടെ പ്രയാസിയും,മറ്റൊരു ബ്ലോഗ്ഗറായ ഷംസുവും ചിത്രങ്ങള്‍ അയക്കാറുണ്ട്. കൂടുതല്‍ ചിത്രങ്ങളും,കമാന്റുകളും ഇടുന്നവരെ അവരുടെ പേജില്‍ നന്ദി പറഞ്ഞു കൊണ്ട് പേരിടാറുണ്ട്.അല്ലാതെ എനിക്കോ,പ്രയാസിക്കോ മഴത്തുള്ളി.കോമുമായിട്ടോ,കേരള്‍സുമായിട്ടോ യാതൊരു ബന്ധവുമില്ല.മഴത്തുള്ളി കിലുക്കത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരുടെ കവിതകളും,രചനകളുമാണ് ഇടറുള്ളത് അതും ബ്ലോഗ്ഗര്‍മാരുടെ അനുവാദത്തോടെയാണ് ചെയ്യാറുള്ളത്.
ഒരു നല്ല മലയാളം വെബ്‌സൈറ്റ് എന്നതു കൊണ്ട് അതിന്‍റെ ലിങ്ക് ഞാന്‍ എന്‍റെ ബ്ലോഗ്ഗിലും , ഓര്‍കൂട്ടിലുമൊക്കെ കൊടുത്തിട്ടുണ്ട്.എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക് അവരുടെ കമന്‍റ്റില്‍ ഇടറുള്ളത് അവര്‍ കണ്ടിട്ടാണ് എന്‍റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക് അവര്‍ കൊടുത്തിരിക്കുന്നത്.
അല്ലാതെ മഴതുള്ളിയുമായോ,കേരള്‍സുമായോ മറ്റ് യാതൊരു ബന്ധവും എനിക്കോ,പ്രയാസിക്കോ ഇല്ല എന്ന് ബൂലോകത്തെ അറിയിച്ചു കൊള്ളട്ടെ.മഴത്തുള്ളികിലുക്കമെന്നത് ഞാന്‍ ഉണ്ടാക്കിയ ബ്ലോഗ്ഗാണ്. അതില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ബൂലോകത്തുള്ള എന്‍റെ സ്നേഹിതരാണ്.അത് എല്ലാവര്‍ക്കും അറിയുന്ന കര്യവുമാണ്. അല്ലെങ്ങില്‍ മഴത്തുള്ളി പോലെ എനിക്കും ഒരു സൈറ്റ് ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ.ഒരു നല്ല മലയാളംസൈറ്റ് എന്ന രീതിയില്‍ മാത്രമാണ് ഞാന്‍ മഴത്തുള്ളിയുടെ ലിങ്ക് എന്‍റെ ബ്ലോഗ്ഗില്‍ കൊടുത്തിരിക്കുന്നത് അതിന് ബദലായി എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക് അവിടെ കൊടുത്തിരിക്കുന്നു.
അല്ലാതെ ഈ പറഞ്ഞ സൈറ്റുകളുമായി ഒരു ആക്ടീവ് വ്യുവര്‍ എന്നതില്‍ കവിഞ്ഞ യാതൊരു ബന്ധവും എനിക്കില്ല എന്ന് സത്യസന്ധതയോടെ ബൂലോകത്തുള്ള എല്ലാവരെയും അറിയിക്കുന്നു.
സത്യാവസ്ഥ അറിയാന്‍ അഞ്ചല്‍ക്കാരന്‍ ഇങ്ങിനെ ഒരു പോസ്റ്റിട്ടതില്‍ സന്തോഷം, അറിയേണ്ട കര്യങ്ങള്‍ ചോദിച്ചു അറിയുക തന്നെ വേണം.അല്ലെങ്കില്‍ സത്യം അറിയാതെ പോവും.
അവധിയിലായതു കൊണ്ടാണ് ഞാന്‍ ബ്ലോഗ്ഗില്‍ സജീവമല്ലാത്തത്.ഒരു മാസം കഴിഞ്ഞാല്‍ നിങ്ങളിലൊരുവനായി ഞാനും ബൂലോകത്ത് ഉണ്ടാവും.
പ്രയാസിയുമായി ബന്ധപ്പെട്ടാലും കര്യങ്ങള്‍ അറിയാന്‍ കഴിയും.
ഇനി എല്ലാം ബൂലോകത്തിന്‍റെ തീരുമാനങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നു.
( പ്രിയപ്പെട്ട തറവാടി ഇഷ്ടമുള്ള ഒരു സൈറ്റിന്‍റെ ലിങ്ക് മൈ വെബ്‌പേജില്‍ കൊടുക്കുന്നത് കൊണ്ട് അതു സ്വന്തം വെബ്‌പേജ് ആയാല്‍ , വളരെ പ്രശ്‌സ്തമായ പല വെബ്‌പേജുകളും പലരും അവരുടെ പ്രൊഫൈലില്‍ കൊടുക്കുന്നതൊക്കെ അവരുടെ സ്വന്തമാണ് എന്ന് നമ്മുക്ക് കരുതുക സാധ്യമാണോ.)
എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.
MY MOBILE NUMBER 0091 - 9846451415