Friday 6 June, 2008

ബൂലോകം അറിയാന്‍

ഈ ലിങ്കുകളില്‍ വന്ന പോസ്റ്റുകള്‍ക്കുള്ള മറുപടി.
http://anchalkaran.blogspot.com/2008/06/blog-post_06.html
http://enchinthakal.blogspot.com/2008/06/blog-post.html#--thanimalayalam

പ്രിയപ്പെട്ട അഞ്ചല്‍ക്കാര..
മറ്റൊരു ബ്ലോഗ്ഗര്‍ ഫോണിലൂടെ അറിയിച്ചപ്പോഴണ്‌ എന്‍റെ പേരില്‍ ഇങ്ങിനെ ഒരു പ്രശ്‌നം ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌ അറിയാന്‍ കഴിഞ്ഞത്‌.ബ്ലോഗ്ഗില്‍ വരുന്നതിന്‌ മുന്‍പ്പ്‌ ഞാന്‍ സ്ഥിരമായി വിസിറ്റ്‌ ചെയ്യുന്ന ഒരു വെബ്‌ പേജാണ്‌ മഴത്തുള്ളി ...അതിലേക്ക്‌ ഞാന്‍ എന്‍റെ ചിത്രങ്ങളും അയച്ചു കൊടുക്കാറുണ്ട്‌. അതു പോലെ തന്നെ നമ്മുടെ പ്രയാസിയും,മറ്റൊരു ബ്ലോഗ്ഗറായ ഷംസുവും ചിത്രങ്ങള്‍ അയക്കാറുണ്ട്‌. കൂടുതല്‍ ചിത്രങ്ങളും,കമാന്റുകളും ഇടുന്നവരെ അവരുടെ പേജില്‍ നന്ദി പറഞ്ഞു കൊണ്ട്‌ പേരിടാറുണ്ട്‌.അല്ലാതെ എനിക്കോ,പ്രയാസിക്കോ മഴത്തുള്ളി.കോമുമായിട്ടോ,കേരള്‍സുമായിട്ടോ യാതൊരു ബന്ധവുമില്ല.മഴത്തുള്ളി കിലുക്കത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരുടെ കവിതകളും,രചനകളുമാണ്‌ ഇടറുള്ളത്‌ അതും ബ്ലോഗ്ഗര്‍മാരുടെ അനുവാദത്തോടെയാണ്‌ ചെയ്യാറുള്ളത്‌.
ഒരു നല്ല മലയാളം വെബ്‌സൈറ്റ്‌ എന്നതു കൊണ്ട്‌ അതിന്‍റെ ലിങ്ക്‌ ഞാന്‍ എന്‍റെ ബ്ലോഗ്ഗിലും , ഓര്‍കൂട്ടിലുമൊക്കെ കൊടുത്തിട്ടുണ്ട്‌.എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക്‌ അവരുടെ കമന്‍റ്റില്‍ ഇടറുള്ളത്‌ അവര്‍ കണ്ടിട്ടാണ്‌ എന്‍റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക്‌ അവര്‍ കൊടുത്തിരിക്കുന്നത്‌.
അല്ലാതെ മഴതുള്ളിയുമായോ,കേരള്‍സുമായോ മറ്റ്‌ യാതൊരു ബന്ധവും എനിക്കോ,പ്രയാസിക്കോ ഇല്ല എന്ന്‌ ബൂലോകത്തെ അറിയിച്ചു കൊള്ളട്ടെ.മഴത്തുള്ളികിലുക്കമെന്നത്‌ ഞാന്‍ ഉണ്ടാക്കിയ ബ്ലോഗ്ഗാണ്‌. അതില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ബൂലോകത്തുള്ള എന്‍റെ സ്നേഹിതരാണ്‌.അത്‌ എല്ലാവര്‍ക്കും അറിയുന്ന കര്യവുമാണ്‌. അല്ലെങ്ങില്‍ മഴത്തുള്ളി പോലെ എനിക്കും ഒരു സൈറ്റ്‌ ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ.ഒരു നല്ല മലയാളംസൈറ്റ്‌ എന്ന രീതിയില്‍ മാത്രമാണ്‌ ഞാന്‍ മഴത്തുള്ളിയുടെ ലിങ്ക്‌ എന്‍റെ ബ്ലോഗ്ഗില്‍ കൊടുത്തിരിക്കുന്നത്‌ അതിന്‌ ബദലായി എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക്‌ അവിടെ കൊടുത്തിരിക്കുന്നു.
അല്ലാതെ ഈ പറഞ്ഞ സൈറ്റുകളുമായി ഒരു ആക്ടീവ്‌ വ്യുവര്‍ എന്നതില്‍ കവിഞ്ഞ യാതൊരു ബന്ധവും എനിക്കില്ല എന്ന്‌ സത്യസന്ധതയോടെ ബൂലോകത്തുള്ള എല്ലാവരെയും അറിയിക്കുന്നു.
സത്യാവസ്ഥ അറിയാന്‍ അഞ്ചല്‍ക്കാരന്‍ ഇങ്ങിനെ ഒരു പോസ്റ്റിട്ടതില്‍ സന്തോഷം, അറിയേണ്ട കര്യങ്ങള്‍ ചോദിച്ചു അറിയുക തന്നെ വേണം.അല്ലെങ്കില്‍ സത്യം അറിയാതെ പോവും.
അവധിയിലായതു കൊണ്ടാണ്‌ ഞാന്‍ ബ്ലോഗ്ഗില്‍ സജീവമല്ലാത്തത്‌.ഒരു മാസം കഴിഞ്ഞാല്‍ നിങ്ങളിലൊരുവനായി ഞാനും ബൂലോകത്ത്‌ ഉണ്ടാവും.
പ്രയാസിയുമായി ബന്ധപ്പെട്ടാലും കര്യങ്ങള്‍ അറിയാന്‍ കഴിയും.
ഇനി എല്ലാം ബൂലോകത്തിന്‍റെ തീരുമാനങ്ങള്‍ക്ക്‌ വിട്ട്‌ കൊടുക്കുന്നു.

( പ്രിയപ്പെട്ട തറവാടി ഇഷ്ടമുള്ള ഒരു സൈറ്റിന്‍റെ ലിങ്ക്‌ മൈ വെബ്‌പേജില്‍ കൊടുക്കുന്നത്‌ കൊണ്ട്‌ അതു സ്വന്തം വെബ്‌പേജ്‌ ആയാല്‍ , വളരെ പ്രശ്‌സ്തമായ പല വെബ്‌പേജുകളും പലരും അവരുടെ പ്രൊഫൈലില്‍ കൊടുക്കുന്നതൊക്കെ അവരുടെ സ്വന്തമാണ്‌ എന്ന്‌ നമ്മുക്ക്‌ കരുതുക സാധ്യമാണോ.)


എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.

MY MOBILE NUMBER 0091 - 9846451415

8 comments:

മന്‍സുര്‍ said...

സ്വന്തം രചനകള്‍ മറ്റുള്ള വെബ്‌പേജിലോ,പ്രസിദ്ധീകരണങ്ങളിലോ അചടിച്ചു കാണുക എന്നതായിരിക്കും ഓരോരുത്തരുടെയും ആഗ്രഹം. എന്‍റെ ആഗ്രഹം അതാണ്‌. വലിയ എഴുത്തുക്കാരനല്ലാത്തതു കൊണ്ടു ഞാന്‍ പ്രസീദ്ധീകരണങ്ങള്‍ക്ക്‌ അയച്ചു കൊടുക്കാറില്ല.
പിന്നെ സ്കൂളില്‍ പഠിക്കുന്ന കാലത്തേ കോപ്പി അടിച്ചു പരിച്ചയവുമില്ല, അതു കൊണ്ട്‌ മറ്റൊരു ബ്ലോഗ്ഗറിന്‍റെ രചനകള്‍ മോഷ്ടിച്ച്‌ ഉപജീവനം നടത്തേണ്ട സാഹചര്യം ഇതു വരെ ഉണ്ടായിട്ടില്ല.
എന്തായാലും സത്യവസ്ഥകള്‍ മനസ്സിലാക്കി അറിഞ്ഞ ശേഷം മതിയായിരുന്നു പ്രിയ സ്നേഹിതന്‍ തറവാടിയുടെ പോസ്റ്റ്‌.

സത്യമെന്തെന്ന്‌ ഞാന്‍ ഇവിടെ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌. മനസ്സിലാക്കുമെന്ന്‌ കരുതട്ടെ.
ഇനി മഴത്തുള്ളികിലുക്കം അടച്ചു പൂട്ടണമെന്ന്‌ ആര്‍ക്കെങ്കിലും മനസ്സിലൊരു ആഗ്രഹമുണ്ടെങ്കില്‍ അതിനും ഞാന്‍ സസന്തോഷം തയ്യാറാണ്‌.
ബൂലോകത്തിലുള്ള എല്ലാവര്‍ക്കും അറിയാം ഒരോരുത്തരുടെയും അനുവാദം ചോദിച്ച ശേഷമാണ്‌ മഴത്തുള്ളികിലുക്കത്തില്‍ ഞാനും , പ്രയാസിയും പോസ്റ്റിടുന്നത്‌.
നിങ്ങളുടെ വിലയേറിയ മറുപ്പടിക്കായ്‌ കാത്തിരിക്കുന്നു

മന്‍സൂര്‍ . നിലംബൂര്‍

ജോണ്‍ജാഫര്‍ജനാ::J3 said...

മന്‍സൂറെ തെറ്റിദ്ധാരണയെന്ന് വിചാരിക്കരുത്, ഇനിയും ചില കാര്യങ്ങള്‍ ക്ലാരിഫൈ ചെയ്യാനുണ്ട്.
ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല, എന്നാലും
താങ്കള്‍ എഴുതിയത് പോലെ അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചു തന്നെ അറിയണമല്ലൊ.
അത്രയും ഒരു ആക്ടീവ് വ്യൂവര്‍ ആയിരിന്നിട്ടും ഇതില്‍ കോപിചെയ്തു വച്ചത് താങ്കളുടെ കണ്ണില്‍ പെട്ടില്ലേ?
എന്തുകൊണ്ട് മറ്റ് ആക്ടീവ് വ്യൂവേഴ്സിന്റെ ബ്ലോഗിന്റെയൊ മറ്റു വെബ് പേജിന്റെയൊ ലിങ്ക് അവരുടെ ഹോം പേജില്‍(ഹോം പേജില്‍) കൊടുത്തില്ല?
ഒരാള്‍ അവരുടെ ബ്ലോഗില്‍ ഇവരുടെ വെബിന്റെ ലിങ്ക് കൊടുത്താല്‍ അവരും തിരിച്ച് കൊടുക്കുമോ?

ഇത്രയും പരിചയം ഉണ്ടെങ്കില്‍ അവരുടെ വെയര്‍ എബൌട്സ്കള്‍ ഒന്നും താങ്കള്‍ക്ക് അറിയാതെ പോവുമോ? എങ്കില്‍,അവരുടെ ഡീറ്റയില്‍‌സ് പ്രസിദ്ധീകരിക്കുന്നതിനു താങ്കള്‍ക്ക് എന്താണ് തടസം?

അതൊരു നല്ല വെബ്സൈറ്റ് ആണെന്ന് താങ്കള്‍ക്ക് എങ്ങനെ തോന്നി?
സജിയുടെ ബ്ലോഗില്‍ താങ്കള്‍ കമന്റിട്ടപ്പോള്‍ ഇതൊന്നും ശ്രദ്ധയില്‍ പെട്ടില്ലേ? അങ്ങനെയെങ്കില്‍ അന്നെന്തുകൊണ്ട് ഈ വക കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ല?
ഇതിനൊക്കെ മറുപടി പറഞ്ഞാല്‍ മിക്കവാറും എല്ലാം ക്ലീയറാവുമെന്ന് എനിക്ക് തോന്നുന്നു. താങ്കള്‍ നിരപരാധിയാണെന്ന് വിശ്വസിക്കാനായിരിക്കും ബ്ലോഗില്‍ മിക്കവര്‍ക്കും ഇഷ്ടം.എനിക്കും അങ്ങനെ തന്നെ, പക്ഷേ താങ്കളുടെ ഈ പോസ്റ്റും തറവാടിയുടെ പോസ്റ്റും വായിച്ചപ്പോള്‍ ഒരു ബ്ലോഗറായ എനിക്ക് തോന്നിയ സംശയങ്ങളാണ്, മുകളില്‍ എഴുതിയത് താങ്കള്‍ക്ക് മറുപടി പറയാം പറയാതിരിക്കാം അതൊക്കെ താങ്കളുടെ ഇഷ്ടം.

താങ്കള്‍ക്കും നന്മകള്‍ നേരുന്നു.

മന്‍സുര്‍ said...

പ്രിയ സ്നേഹിത...

സജിയുടെ പോസ്റ്റില്‍ ഞാന്‍ എഴുതിയത്‌ താങ്കള്‍ കണ്ടീല്ലേ...
മഴത്തുള്ളിയില്‍ എന്‍റെ ചിത്രങ്ങള്‍ എന്‍റെ അനുവാദത്തോടെയാണ്‌ കൊടുത്തിട്ടുള്ളത്‌ എന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ.

മറ്റു ബ്ലോഗ്ഗേര്‍സ്സിന്‍റെ രചനകള്‍ അവര്‍ അനുവാദമില്ലാതെ എടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാനും പ്രതിഷേധിക്കുന്നു എന്നും എഴുതിയിടുണ്ട്‌

പിന്നെ ഇങ്ങിനെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന്‌ കരുതിയല്ലല്ലോ മഴത്തുള്ളിക്ക്‌ ഞാന്‍ എന്‍റെ ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നത്‌.
ഞാന്‍ എന്‍റെ ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നത്‌ പോലെ മറ്റ്‌ പലരുടെയും ചിത്രങ്ങള്‍ അവിടെ കാണറുണ്ട്‌....
പക്ഷേ ഒരു ബ്ലോഗ്ഗറുടെയും ലിങ്ക്‌ അവിടെ കണ്ടിട്ടില്ല.
ഇതു തന്നെ സജി കേരള്‍സ്സില്‍ പോയി കണ്ടുപിടിച്ചതാണല്ലോ..
അവരുമായി എനിക്ക്‌ അങ്ങിനെ ബന്ധമുണ്ടെങ്കില്‍ തീര്‍ച്ചയായും എന്‍റെ രചനകളും കേരള്‍സില്‍ കാണേണ്ടതായിരുന്നില്ലേ.

പിന്നെ പ്രയാസിയെ പരിചയപ്പെടുന്നത്‌ തന്നെ ഈ മഴതുള്ളിയിലൂടെയാണ്‌. അതു പോലെ മറ്റൊരു ബ്ലോഗ്ഗറായ ഷംസുവിനെയും
എനിക്ക്‌ മുന്‍പ്പേ മഴത്തുള്ളിയില്‍ പോസ്റ്റിടുന്നവരായിരുന്നു ഇവരൊക്കെ.

വളരെ സത്യസന്ധമായിട്ടാണ്‌ ഞാന്‍ ഇവിടെ മറുപ്പടി പറയുന്നത്‌....
ഈ പറഞ്ഞ മഴതുള്ളി.കോമുമായും , കേരള്‍സ്.കോമുമായും എനിക്ക്‌ യാതൊരു ബന്ധവുമില്ല.
മറ്റുള്ള ബ്ലോഗ്ഗേര്‍സ്സിന്‍റെ ഒരു രചനകളും ഞാന്‍ ഈ സൈറ്റിലേക്ക്‌ അയച്ചു കൊടുത്തിട്ടുമില്ല
അതല്ല ഞാനും ഇതിന്‍റെ പിന്നിലുണ്ടെന്ന്‌ നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ നിയമപരമായ എന്ത്‌ നടപടികള്‍ക്കും ഞാന്‍ തയ്യാറാണ്‌.

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ . നിലംബൂര്‍

മന്‍സുര്‍ said...

ഇനിയും എന്നില്‍ നിന്നും മറുപ്പടി പ്രതീക്ഷിക്കുന്നവര്‍
സൌകര്യമെങ്കില്‍ ടെലിഫോണില്‍ ബന്ധപ്പെടുകയോ, മെസ്സേജ്ജ്‌ അയക്കുകയോ
ചെയ്യുക.
എപ്പോഴും നെറ്റില്‍ വരാന്‍ അസൌകര്യമുണ്ട്‌.

അല്ലെങ്കില്‍ ഏറനാടനു മെസ്സേജ് കൈമാറിയാല്‍ അദ്ദേഹം എന്നെ ബന്ധപ്പെടും.

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ . നിലംബൂര്‍

ഏറനാടന്‍ said...

എനിക്ക് മെസ്സേജ് അയച്ചാല്‍ മന്‍സൂറിനെ അറിയിച്ച് മറുപടി ഉടനടി നിങ്ങളെ അറിയിക്കാം എന്ന് മന്‍സൂര്‍ ഇവിടെ സൂചിപ്പിക്കാന്‍ കാരണം വേറൊന്നുമല്ല. അദ്ധേഹത്തിന് എപ്പോഴും ഓണ്‍ലൈനില്‍ വരുവാന്‍ സാധിക്കുന്നില്ല. ഞാന്‍ മിക്കപ്പോഴും ഇവിടെയൊക്കെ തന്നെയുണ്ടാവും. വല്ലതും കൈമാറാനുണ്ടെങ്കില്‍ എനിക്ക് മന്‍സൂറിനെ ലോക്കല്‍ നമ്പറില്‍ വിളിക്കാവുന്നതേയുള്ളൂ. സൌദിയിലായിരുന്നെങ്കില്‍ 24 മണിക്കൂറും നെറ്റില്‍ ആയിരുന്ന മന്‍സൂര്‍ ലീവില്‍ നാട്ടിലുള്ളപ്പോള്‍ അതിനു സാധിക്കുന്നില്ലെന്നും അറിയിച്ചു.

തറവാടി said...

മന്‍‌സൂര്‍ എന്‍‌റ്റെ മറുപടി ഞാന്‍ ഇട്ടിട്ടുണ്ട് ഇവിടെ

ബഷീർ said...

ആശംസകള്‍.. എല്ലാവര്‍ക്കും നല്ലത്‌ വരട്ടെ.. വിശദീകരണം വന്നല്ലോ

ശ്രീ said...

ഇത്തരത്തില്‍ ഒരു മറുപടി ഇട്ടതു നന്നായി, മന്‍‌സൂര്‍ ഭായ്... ഇത് ഒരുവിധമുള്ള എല്ലാ സംശയങ്ങള്‍ക്കും മറുപടി ആകും എന്നു തന്നെ കരുതുന്നു.

ചുരുങ്ങിയ പക്ഷം, ‘നമ്മുടെ ബൂലോകത്തെ ബ്ലോഗര്‍മാരുടെ രചനകള്‍ അവരറിയാതെ മറ്റു സൈറ്റുകളില്‍ കോപ്പിയടിച്ച് പ്രസിദ്ധീകരിയ്ക്കുന്നതിനെ നമ്മുടെ ഇടയില്‍ തന്നെയുള്ള ബ്ലോഗര്‍മാരാണ് സഹായിയ്ക്കുന്നത്’ എന്ന അപവാദമെങ്കിലും മാറിക്കിട്ടിയല്ലോ. സന്തോഷം.
മാത്രമല്ല, കേരള്‍സ്.കോം ചെയ്യുന്ന പ്രവൃത്തികള്‍ക്കെതിരെ മന്‍‌സൂര്‍ ഭായ് ബൂലോകത്തിന്റെ കൂടെ തന്നെ ഉണ്ടാകുമല്ലോ.

ചുരുങ്ങിയ പക്ഷം ബൂലോകര്‍ തമ്മിലുള്ള പ്രശ്നങ്ങളെങ്കിലും മാറിക്കിട്ടിയതില്‍ സന്തോഷമുണ്ട്. :)