Wednesday 22 April, 2009

തളരാതെ പ്രിയ സ്നേഹിതാ...

പ്രിയ കൂട്ടുക്കാരാ...ശ്രീ...
ഒരു സന്ധ്യാ നേരത്താണ്‌ ഞാന്‍ നിന്‍റെ മെയില്‍ വായിക്കുന്നത്‌.....

ശരിക്കും ഞെട്ടി പോയി ഞാന്‍. അബുദാബിയില്‍ വന്ന ശേഷം പ്രയാസിയും മെയില്‍ അയക്കാറില്ല... പക്ഷേ നിന്‍റെ മെയില്‍ വായിച്ചപ്പോ...മനസ്സൊന്ന്‌ പിടഞ്ഞു സ്നേഹിതാ...

ഇല്ല..ഇല്ല... എന്‍റെ പ്രയാസിക്ക്‌ ഒന്നും സംഭവിക്കില്ല....

ഫോണിലൂടെ അവന്‍റെ സ്വരം കേട്ടപ്പോ മനസ്സിന്ന്‌ ഒരു ആശ്വാസം...
പേടിക്കാനൊന്നുമില്ല..

അവന്‍ സുഖമായിരിക്കുന്നു...സുഖത്തിനായ്‌..പ്രാര്‍ത്ഥനയോടെ.....


നമ്മുടെ ഒരു വാക്ക്‌ അവന്‍റെ മനസ്സിന്‌ ഒരു ആശ്വാസമായെങ്കില്‍

‍എല്ലാവരും വിളിക്കണം..ആശ്വസിപ്പിക്കണം..

എന്‍റെ ഒരു അപേക്ഷയാണ്‌ വിളിക്കുമല്ലോ..കൂട്ടുക്കാരെ...

anshad...prayasi..mobile : +919656984425

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍, നിലബൂര്‍

Tuesday 30 September, 2008

ഈദ്‌ ആശംസകള്‍


എല്ലാ ബ്ലോഗ്ഗേര്‍സ്സിനും സന്തോഷവും സമാധാനവും നിറഞ്ഞ
പെരുന്നാളാശംസകള്‍
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

Friday 19 September, 2008

എന്നെ തല്ലണ്ടമ്മാവാ..... (ബ്ലൂട്രൂത്ത്‌ )

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല......

സമകാലീന പ്രശ്‌നമായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കൊണ്ടിരിക്കുന്ന പ്രശ്‌നമാണ്‌ ഐടി തട്ടിപ്പുകള്‍. ഒട്ടനവധി ആളുകള്‍ ഇത്തരം ഊരാകുടുകുകളില്‍ പെട്ട്‌ പറ്റിപോയ അബദ്ധം ആരോടും പറയാറില്ല എന്നതാണ്‌ സത്യം.
വ്യാജ ഈമെയിലുകളിലൂടെ കോടികണക്കിന്‌ പണം നമ്മുക്ക്‌ ലോട്ടറി അടിച്ചു എന്നും പറഞ്ഞ്‌ കൊണ്ടുള്ള മെസ്സേജുകള്‍ നമ്മെ വലിയ വലിയ ചതികുഴികളില്‍ കൊണ്ടെത്തിക്കുകയാണ്‌ ചെയ്യുന്നത്‌ എന്ന കാര്യം മിക്ക ആളുകള്‍ക്കും സുപരിചിതമായി കഴിഞ്ഞിട്ടും ..പലരും ഇന്നും ഇത്തരം വലകളുടെ ഇരകളാവുന്ന കാഴ്ചകളാണ്‌ കാണാന്‍ കഴിയുന്നത്‌.
ഈ മാസം തുടക്കത്തില്‍ മലയാളമനോരമയിലൂടെ ഇത്തരം തട്ടിപ്പുകളെ കുറിച്ച്‌ വളരെ വിശദമായി ഒരാഴ്ചയോളം തുടര്‍ ലേഖനം വന്നത്‌ ആരും മറന്ന്‌ കാണില്ല.
ബെര്‍ളിതോമസ്സ്‌ എന്ന ബ്ലോഗ്ഗറും..മറ്റ്‌ ചിലരും ചേര്‍ന്ന്‌ എഴുതിയ ബ്ലൂട്രൂത്ത്‌ ജനങ്ങളുടെ ഇടയിലെന്ന പോലെ തന്നെ മന്ത്രിസഭയിലും,ഉന്നത പോലീസ്‌ അധികാരികളിലും ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കി എന്നതില്‍ ബ്ലൂട്രൂത്തിന്‍റെ പിന്നണിയിലുള്ളവര്‍ക്ക്‌ അഭിമാനിക്കാം. ഈ ലേഖനത്തിന്‍റെ തുടര്‍ ദിവസങ്ങളില്‍ തന്നെ ചില കേസ്സുകളില്‍ കര്യമായ അന്വേഷണം നടത്തുകയും,കുറ്റവാളികളെ കണ്ടെത്തുകയും ചെയ്യ്‌തതും ബ്ലൂട്രൂത്തിന്‍റെ വിജയമായി കാണാം.
malayalamanorama 30/08/2008

malayalamanorama 29/08/2008
ഇത്രയും പറയാന്‍ കാരണം ഇന്നലെ മാധ്യമം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്‌.....

നിലബൂര്‍ കല്ലേബാടത്തെ അരിബ്രയിടത്തില്‍ സലില്‍കുമാര്‍ ആണ്‌ ഒരു ജോലിക്ക്‌ വേണ്ടി പണമയച്ച്‌ ഇത്തരമൊരു തട്ടിപ്പിന്‌ ഇരയായത്‌.
മോണ്‍സ്‌റ്റര്‍.കോം കരിയര്‍ വെബ്‌സൈറ്റിലൂടെ കണ്ട ഒരു കബനിയുടെ ജോലി പരസ്യത്തിന്‌ അപേക്ഷ കൊടുത്ത്‌ കബനി ആവശ്യപെട്ടതനുസരിച്ച്‌ പണം അയച്ചു കൊടുക്കുകയാണുടായത്‌...സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പേപ്പര്‍ കട്ടിങ്ങിലുണ്ട്‌..

മാധ്യമം 17/09/2008 (വ്യക്തമായി വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക).
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിരന്തരമായ വാര്‍ത്തകള്‍ പത്രമാധ്യമങ്ങളിലൂടെ ദിനേനെ വന്നിട്ടും എന്ത്‌ കൊണ്ടാണ്‌ ആളുകള്‍ വീണ്ടുമീ ചതികുഴികളില്‍ ചെന്ന്‌ ചാടാന്‍ കാരണം..??
പ്രതീക്ഷകള്‍ക്കുമപ്പുറത്തായി ഇവര്‍ വാഗ്‌ദാനം ചെയ്യുന്ന പണം തന്നെയായിരിക്കും വില്ലന്‍ അല്ലേ..?
അതോ ജോലി വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങളിലെ തന്നെ ചില ആളുകള്‍ പുറത്തിരുന്ന്‌ കൊണ്ട്‌ നടത്തുന്ന കളികളാണോ ഇതിന്‌ പിന്നില്‍...??

സലില്‍കുമാറിന്‍റെ അവസാനം പുറത്ത്‌ വിട്ട കഥകളില്‍ അറിഞ്ഞത്‌ ഇങ്ങിനെ.
കമ്പനിയുടെ ഫോണില്‍ ആദ്യം വിളിച്ചപ്പോല്‍ ജോലി ചാന്‍സ്സ്‌ ഉണ്‍ട്‌ എന്നും ഉടനെ പണം അയക്കൂ എന്നുമാണ്‌ ലഭിച്ച വിവരം. യാതൊരു വിധ സംശയങ്ങള്‍ക്കും ഇടനല്‍കിയിട്ടില്ല..എന്നതാണ്‌ സത്യം.
എന്തായാലും സലില്‍കുമാര്‍ പോലീസിലും,മുഖ്യമന്ത്രിക്കും ,സൈബര്‍ ക്രൈം സെല്ലിലും പരതികള്‍ അയച്ചിട്ടുണ്ട്‌ എന്നാണ്‌ അവസാനമായി ലഭിച്ച വിവരം.
പോയ കാശ്‌ കിട്ടുമോ...എന്നതാണോ പ്രശ്‌നം...അങ്ങിനെയെങ്കില്‍ എത്ര പേരുടെ കാശ്‌...??
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
കല്ലി വല്ലി : (ഞാന്‍ നാട്ടിലാണ്‌..സുഖം. പലരുടെയും മെയിലുകള്‍ കിട്ടാറുണ്ട്‌ അല്‍പ്പം തിരക്കിലായത്‌ കൊണ്ടാണ്‌ മറുപടി അയക്കാത്തത്‌. അടുത്ത മാസം ദുബായിലേക്ക്‌ പറക്കും. മെയില്‍ അയച്ചവര്‍ക്കും,എന്നെ ഓര്‍ക്കുന്നവര്‍ക്കും മറ്റ്‌ എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും നന്‍മകള്‍ നേരുന്നു).

Thursday 12 June, 2008

ഇന്നത്തെ ചിന്ത വിഷയം:- കറുപ്പ്‌

പാഠം ഒന്ന്‌ : കറുപ്പ്‌
കേരളത്തിലെ ആദിവാസി പെണ്‍കുട്ടികള്‍ അധികവും കറുപ്പ്‌ നിറമുള്ളവരാണല്ലോ,
കറുപ്പിന്‌ ഏഴഴക്കാണല്ലോ അത്‌ കൊണ്ടാവും നാട്ടിലെ പരിഷ്‌കാരികള്‍
കറുപ്പിന്‍റെ മറയില്‍ കറുപ്പിന്‍മേല്‍ വെള്ളപൂശുന്നത്‌.

പാഠം രണ്ട്‌ : ഇരുട്ട്‌

ഇരുളിന്‍റെ അര്‍ത്ഥം കറുപ്പ്‌ തന്നെ..കരിയും കറുപ്പ്‌
ഇരുളിന്‍റെ മറവില്‍ കറുത്തവന്‍ ഒളിച്ചിരുന്നാലും കാണാന്‍ കഴിയില്ല.
സകല ദുഷ്‌കര്‍മ്മങ്ങള്‍ക്കും കൂട്ട്‌ നില്‍ക്കുമത്രെ കറുപ്പ്‌.
എന്ന്‌ കരുതി രാത്രി വേണ്ടയെന്ന്‌ ആരെങ്കിലും പറയുമോ..?

പാഠം മൂന്ന്‌ : കണ്ണ്‌

കണ്ണിന്‍റെ കണ്‍മണി കറുപ്പായത്‌ നന്നായി. വെളുപ്പായിരുന്നെങ്കില്‍
ഇരുട്ടിലിരുന്ന്‌ ഒളിഞ്ഞ്‌ നോക്കുന്നവരെ പിടിക്കൂടുമായിരുന്നില്ലേ..?

പാഠം നാല്‌ : മാറുമോയീ കറുപ്പ്‌

കറുത്ത ബ്ലോഗ്ഗുകള്‍ വീണ്ടും വെളുക്കും
കറുത്ത ബ്ലോഗ്ഗര്‍മാര്‍ വെളുക്കുമോ..??
മനസ്സിലെ കറുപ്പ്‌ മായുമോ..??
പാഠം അഞ്ച്‌ : കണ്‍മഷി
കറുത്ത കണ്ണായത്‌ കൊണ്ട്‌
ആരെങ്കിലും വെളുത്ത കണ്‍മഷി തേക്കുമോ..??


വാല്‍നക്ഷത്രം : ബ്ലോഗ്ഗനൊരുവന്‍ കറുത്തത്‌ കൊണ്ട്‌
ബാക്കിയുള്ളവരൊക്കെ കറുക്കണോ..??
ഇതില്‍ എവിടെയാണ്‌ നിങ്ങള്‍ പറഞ്ഞ സ്വാതന്ത്ര്യം..??
സ്വന്തം അഭിപ്രായം തുറന്ന്‌ പറയുന്നവരെ പുഛിക്കുന്നതോ..??
സത്യമെന്നറിഞ്ഞിട്ടും കണ്ണടക്കുന്നതോ..??
കണ്ണടച്ചാല്‍ ഇരുട്ടാക്കുമെന്ന്‌ ആര്‍ക്കാണറിയാത്തത്‌..??
ഒരു തീപൊരി വീണാല്‍ ഇല്ലാതാക്കുന്നതല്ലേ ഈ കറുപ്പ്‌ എന്ന ഇരുട്ട്‌..??


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

Monday 9 June, 2008

എന്താണ്‌ ബൂലോകം എന്തിന്‌ ..???

എന്താണ്‌ ബൂലോകം എന്തിന്‌ ..???

ഈ പോസ്റ്റ്‌ പൂര്‍ണമായും വായിക്കാനുള്ള സാവകാശം കാണിക്കണമെന്ന്‌ എല്ലാ ബ്ലോഗ്ഗേര്‍സ്സിനോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

മലയാളം ബ്ലോഗ്ഗര്‍മാരുടെ ഒരു കൂട്ടായ്യ്‌മയാണല്ലോ ബൂലോകം എന്നത്‌ കൊണ്ട്‌ ഉദേശിക്കുന്നത്‌.എന്നാല്‍ മലയാള ബ്ലോഗ്ഗിങ്ങ്‌ ചെയ്യുന്നവരില്‍ എത്രമാത്രം ആളുകള്‍ ബൂലോകത്തില്‍ അംഗ്വതം നേടിയിട്ടുണ്ട്‌..? അംഗമായവര്‍ക്ക്‌ ബൂലോകം ചെയ്യുന്ന സേവങ്ങള്‍ എന്തൊക്കെയാണ്‌..??ഇത്തരം ചിന്തകളാണ്‌ ബൂലോകത്തേ കുറിച്ച്‌ കൂടുതലായി അറിയാന്‍ ഇവിടെ ശ്രമം നടത്തുന്നത്‌.എന്നെ പോലെ മറ്റു പലര്‍ക്കും അറിയാനുള്ള താല്‍പര്യം കാണുമായിരിക്കും. ബൂലോകത്തെ പൂര്‍ണ്ണമായി അറിയാന്‍..കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഇതിലൂടെ ശ്രമം നടന്നെങ്കില്‍ എന്ന പ്രത്യാശയോടെ..

ബൂലോകത്തെ കുറിച്ച്‌ ഞാന്‍ എന്നോട്‌ ചോദിച്ച ചോദ്യങ്ങള്‍ ഇവിടെ.

1. ബൂലോകം എന്ന ആശയം കണ്ടെത്തിയതാരാണ്‌ ?

2.ബൂലോകത്തിന്‍റെ തലവന്‍ ആരായിരുന്നു (ബൂലോകം ബ്ലോഗ്ഗ്‌ ഉണ്ടാക്കിയത്‌ ആരാണ്‌).

3.ബൂലോകം ആരംഭിച്ച സമയത്ത്‌ ആരൊക്കെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു?

4.ഇപ്പോല്‍ ആരൊക്കെയാണ്‌ ബൂലോകത്തിന്‍റെ പിന്നണിയിലുള്ളത്‌ ?

5.ബൂലോകത്തില്‍ അംഗത്വം ലഭിക്കാന്‍ എന്ത്‌ ചെയ്യണം ?

6.ബൂലോകത്തില്‍ അംഗമായവര്‍ക്കുള്ള നിയമാവലികള്‍ എന്തൊക്കെയാണ്‌ ?

7. ബ്ലോഗ്ഗിങ്ങില്‍ ബ്ലോഗ്ഗര്‍ വല്ല പ്രശ്‌നങ്ങളും നേരിടുകയാണെങ്കില്‍ ബൂലോകം എതു രീതിയിലായിരിക്കും ഇടപ്പെടുന്നത്‌ ?

8. ബൂലോക കാരുണ്യം ഇപ്പോല്‍ സജീവമാണോ ?

9. ബൂലോക അംഗത്വമുള്ളവരുടെ യഥാര്‍ത്ഥ മേല്‍വിലാസവും,മറ്റ്‌ രേഖകളും ബൂലോകം സൂക്ഷിച്ചിട്ടുണ്ടോ ?
10. മലയാളം ബ്ലോഗ്ഗിനെതിരെ മറ്റുള്ളവരുടെ കൈകടത്തലുകളില്‍ ബൂലോകം ഏതു രീതിയിലാണ്‌ ഇടപ്പെടുക ?

മലയാളം ബ്ലോഗ്ഗ്‌ നാല്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌ എന്നത്‌ ഏവര്‍ക്കുമറിയുന്ന സത്യമാണ്‌.ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, വാര്‍ത്താമാധ്യമങ്ങളിലും ചര്‍ച്ച വിഷയമായി കൊണ്ടിരിക്കുന്നു ഇന്ന്‌ ബ്ലോഗ്ഗ്‌.മലയാളികളുടെ കൂട്ടായ്യ്‌മയുടെ പ്രശസ്തി ലോകമെങ്ങും അറിഞ്ഞു തുടങ്ങിയിരിക്കുന്നു.മലയാള ബ്ലോഗ്ഗില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ ഉള്ളവരാണ്‌. നാടും,വീടും, വിട്ട്‌ അന്യ രാജ്യങ്ങളില്‍ സ്വന്തമായി സ്ഥാപങ്ങള്‍ നടത്തുന്നവരും, ജോലി ചെയ്യുന്നവരും അങ്ങിനെ വ്യത്യസ്തങ്ങളായ മേഖലകളിലുള്ളവര്‍ ജന്‍മ നാടിനെ, മലയാള മണ്ണിനെ അടുത്തറിയാന്‍, ഓര്‍മ്മകള്‍ പുതുക്കാന്‍, ബ്ലോഗ്ഗിനെ കൂട്ട്‌ പിടിക്കുന്നു.

ബൂലോകത്തെ എല്ലാ വിഷയങ്ങളും‌ ഇവിടെ ചര്‌ച്ച ചെയ്യപ്പെടുന്നു എന്നതാണ‌ മലയാള ബ്ലോഗ്ഗുകളുടെ പ്രത്യേകത.ബ്ലോഗ്ഗുകള്‍ ജനിക്കുന്നു..പിറകേ കമന്‍റ്റുകളും,വിമര്‍ശനങ്ങളും അല്‍പ്പമൊന്ന്‌ നീണ്ടു പോയാല്‍ ചെറിയ വിവാദങ്ങളും ഈ രീതിയിലാണ്‌ ബൂലോകം മുന്നോട്ട്‌ പോയി കൊണ്ടിരിക്കുന്നത്‌.ഇതില്‍ നിന്നൊക്കെ ഒരുപ്പാട്‌ ദൂരമിനിയും ബൂലോകം കടന്നു ചെല്ലേണ്ടിയിരിക്കുന്നു.ബൂലോകത്തിന്‍റെ പ്രസക്തിയെ കുറിച്ച്‌ അതിന്‍റെ പ്രാധാന്യത്തെ കുറിച്ച്‌ കൂടുതലായി അറിഞ്ഞ്‌ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന്‌ ബ്ലോഗ്ഗുകളില്‍ വിവാദമായി കൊണ്ടിരിക്കുന്നു ചില പ്രശ്‌നങ്ങളും അതിന്‍റെ പരിഹാര വഴികളും കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്‌.ഇവിടെയാണ്‌ ബൂലോകത്തിന്‍റെ സാന്നിധ്യം ചോദ്യചെയ്യപ്പെടുന്നത്‌.ഇത്തരം കര്യങ്ങളില്‍ പോസ്റ്റ്‌ വഴിയുള്ള കമാന്‍റ്റുകളും,പ്രതിഷേധവും മാറ്റി നിര്‍ത്തിയാല്‍ വേറെ എന്ത്‌ ചെയ്യാന്‍ കഴിയും ആരൊക്കെ ഇതില്‍ സജീവമായി നിലകൊള്ളും?

എല്ലാവരും ഒരുപോലെയാണോ..? തീര്‍ച്ചയായുമല്ല.അധികമാളുകളും ജോലിതിരക്കുകള്‍ക്കിടയിലൊരു നേരം പോക്കായും,ആശ്വാസമായും ബ്ലോഗ്ഗില്‍ സമയം ചെലവഴിക്കുന്നവരാണ്‌ എന്നാണ്‌ എന്‍റെ അറിവ്‌. ചിലര്‍ ബ്ലോഗ്ഗിനെ വളരെ പ്രാധാന്യം കൊടുത്ത്‌ കൊണ്ട്‌ തന്നെ നിലയുറപ്പിച്ചിരിക്കുന്നു എന്നതും വിസ്‌മരിക്കുന്നില്ല.
പക്ഷേ എല്ലാ പ്രശ്‌നങ്ങളിലും എല്ലാവര്‍ക്കും എത്തി ചേരാന്‍ കഴിയുകയെന്നത്‌ പ്രയാസകരമല്ലേ? കേരല്‍സ്‌.കോമുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച്‌ പത്രമാധ്യമങ്ങളില്‍ വാര്‍ത്ത പലരും കൊടുത്തിട്ടുണ്ടെന്ന്‌ വയിച്ചു കണ്ടുവെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി പറഞ്ഞോ..വായിച്ചോ അറിഞ്ഞില്ല.
കേരള്‍സ്‌.കോമുമായി പോരാട്ടം തുടരുന്ന ഇഞ്ചി പെണ്ണിനെ ഇവിടെ പ്രശംസ അറിയിക്കട്ടെ. അതിനോട്‌ ഐക്യം പ്രഖ്യാപ്പിച്ച ബ്ലോഗ്ഗേര്‍സ്സിനോടും.

ബൂലോകം മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്യ്‌മയുടെ ഫലമാണെങ്കില്‍ എന്തു കൊണ്ട്‌ ബൂലോകത്തെ മലയാളം ബ്ലോഗ്ഗര്‍മാരുടെ സഘടനയായി വളര്‍ത്തി കൂടാ ?
ബൂലോകം മലയാള ബ്ലോഗ്ഗേര്‍സ്സിന്‍റെ സഘടനയായി രൂപ്പം കൊള്ളുന്നതോടെ ഉണ്ടാക്കിയെടുക്കാവുന്ന നേട്ടങ്ങള്‍ പലതാണ്‌.
നാമ്മൊക്കെ മനുഷ്യരല്ലേ. ജീവിത പ്രയാണത്തിനിടയില്‍ ഒന്ന്‌ തളര്‍ന്നു വീണാല്‍, അപകടങ്ങളില്‍പ്പെട്ട്‌ ശരീര ഭാഗങ്ങള്‍ നിശ്ചലമായാല്‍, ജീവിത യാത്രയില്‍ തിരിച്ചടികള്‍ നേരിട്ടാല്‍ ആരുണ്ട്‌ കൂടെ. ഒരു കുടുംബത്തിന്‍റെ കണ്ണീര്‍ കഥകള്‍ നാളെ നമ്മളും കാണേണ്ടി വരില്ലേ. അത്തരം കഴ്ചകളില്‍ നിന്നു തന്നെയല്ലേ നമ്മുടെ ഓരോ രചനകളും ജന്‍മം കൊള്ളുന്നതും. അതാണ്‌ സത്യം.

മലയാളം ബ്ലോഗ്ഗര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഒരു പാനല്‍ ബൂലോകത്തിനെ നയിക്കുന്നവരാകട്ടെ. അതിനു കീഴിലായി വിവിധ രജ്യങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍ അതാത്‌ സ്ഥലങ്ങളിലെ ബ്ലോഗ്ഗര്‍മാരെ നയിക്കട്ടെ.ഓരോ ബ്ലോഗ്ഗറും പ്രതിമാസം പത്തു രൂപ സഘടനയിലേക്ക്‌ സേവിങ്ങ്‌സായി നല്‍ക്കുക. അതിനായി ബൂലോകത്തിനൊരു ബങ്ക്‌ അകൌണ്ട്‌ , അതു പോലെ ലീഗള്‍ അഡ്വൈസര്‍മാര് ‍എന്നിങ്ങനെ ഒരു നിര...

എല്ലാ മാസവും ബൂലോകത്തിന്‍റെ മൊത്തം വരവ്‌ കാണിച്ചു കൊണ്ട്‌ പോസ്റ്റിടുക. ബൂലോകത്തിലെ അംഗങ്ങളില്‍ നിന്നു മാത്രമായിരിക്കണം പണം സ്വരൂപ്പികേണ്ടത്‌.

10 രൂപ എന്നു ഉദേശിച്ചത്‌ ആര്‍ക്കും നല്‍ക്കാന്‍ കഴിയുന്ന ഒരു ചെറിയ സംഖ്യ എന്ന നിലക്കാണ്‌.അധികമായി കൊടുക്കാന്‍ കഴിയുന്നവരുണ്ടാവാം. ആര്‌ എത്ര കൊടുത്താലും വിശദമായ കണക്കു വിവരങ്ങള്‍ അതാതു പ്രദേശത്തെ പ്രതിനിധികളിലും, ബൂലോകത്തിന്‍റെ കൈയിലും കണക്കുകള്‍ ഭദ്രമായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവുകയില്ല.
ഇ ഒരെറ്റ സംഗതികളിലൂടെ മാത്രം കിട്ടുന്ന ലഭാം വളരെ വലുതാണ്‌.

മലയാളം ബ്ലോഗ്ഗുകള്‍ക്കെതിരെ തിരിയുന്നവരെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ട്‌ വരാന്‍,ബ്ലോഗ്ഗര്‍മാര്‍ക്ക്‌ നേരിടേണ്ടി വരുന്ന പ്രതിസന്ധികളില്‍ അവരെ സഹായിക്കാന്‍, അല്ലെങ്കില്‍ ബ്ലോഗ്ഗെര്‍സ്സിന്‌ തന്നെ ലോണ്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍, ബ്ലോഗ്ഗര്‍മാരുടെ ആശയങ്ങളില്‍ നിന്നു ഉടലെടുക്കുന്ന സിനിമ,സീരിയല്‍ പോലുള്ള കാര്യങ്ങള്‍ക്ക്‌ ഉപകരിക്കില്ലേ ഇത്തരം സംവിധാനങ്ങള്‍.

വേണമെങ്കില്‍ ഇത്തരം കര്യങ്ങള്‍ക്ക്‌ ബൂലോകം അനുവദിക്കുന്ന തുകക്ക്‌ ഒരു ശതമാനം പലിശയെങ്കിലും ഈടാക്കി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശ്രമിച്ചു കൂടെ.

ഓരോ വര്‍ഷങ്ങളിലായി കേരളത്തിലെ ഓരോ ജില്ലയിലും പാവപ്പെട്ടവര്‍ക്കായ്‌ ഓരോ കിലോ അരിയെങ്കിലും വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ , ഇന്ന്‌ കേരളത്തില്‍ ടീവി,പത്ര മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാത്ത ബൂലോകത്തെ

കേരള ജനതയറിയും..കൂടെ ലോകവും.

ഇവിടെ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എന്‍റെ ചിന്തകളില്‍ നിന്നും ഞാന്‍ എന്നോട്‌ തന്നെ ചോദിച്ച കര്യങ്ങളാണ്‌. എത്ര മാത്രം വിജയകരമെന്നത്‌ പറയാന്‍ എനിക്ക്‌ സാധ്യമല്ല...മറിച്ച്‌ നമ്മുക്ക്‌ സാധ്യമാവേണ്ടതുണ്ട്‌.
ഇതു പോലെ നിങ്ങളും ചിന്തിച്ചിരിക്കാം.പറയാന്‍ ആഗ്രഹിച്ചിരിക്കാം.

ഇതിലും മികച്ച ആശയങ്ങളാവാം...ഇവിടെ പങ്ക്‌ വെക്കൂ സ്നേഹിതരേ.
ബൂലോകത്തിന്‍റെ ശക്തി മലയാള ബ്ലോഗ്ഗര്‍മാരുടെ ഒരുമയുടെ, സ്നേഹത്തിന്‍റെ പ്രതീകമായി വളരട്ടെ.
ബൂലോകം എന്ന വാക്ക്‌ മലയാള ബ്ലോഗ്ഗിന്‍റെ നന്‍മയാവട്ടെ.

ഒരു പക്ഷേ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എഴുതിയപ്പോല്‍ ഗൌരവസ്വഭാവം കുറഞ്ഞു പോയിരിക്കാം, വായന സുഖം നല്‍കിയില്ലെന്ന്‌ വരാം..കാര്യങ്ങളുടെ ഒരു ഏകദേശം രൂപ്പമെങ്കിലും മനസ്സിലായെങ്കില്‍ തീര്‍ച്ചയായും തങ്കളുടെ വിലപ്പെട്ട നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും, എതിര്‍പ്പുകളും ഇവിടെ അറിയിക്കുക.


--------------------------------------------------


സമകാലീന പ്രശ്‌നങ്ങളും, കേരളീയ രാഷ്ട്രീയ സംഭവ വികാസങ്ങളും ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നിന്നിട്ടും മീഡിയ ബ്ലോഗ്ഗിനെ അകറ്റി നിര്‍ത്തുന്നു എന്നത്‌ അവരെക്കാള്‍ മികച്ച ചര്‍ച്ചകള്‍,വാര്‍ത്തകള്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത്‌ കൊണ്ട്‌ തന്നെയാവും.
കേരള്‍സ്‌.കോമുമായും, മഴത്തുള്ളിയുമായും കോപ്പി റൈറ്റ്‌ പ്രശ്‌നങ്ങള്‍ പോലും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാതെ പോയത്‌ അതിന്‍റെ പിന്നിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാവാം കാരണം എന്ന്‌ കരുതട്ടെ.
ഇവിടെ ബ്ലോഗ്ഗിനെ കുറിച്ച്‌ വിശദമായി എഴുതി കണ്ടത്‌ ഭാഷപോഷിണി എന്ന മനോരമയുടെ പ്രസിദ്ധീകരണത്തില്‍ മാത്രമാണ്‌.വളരെ ഗൌരവത്തോടെയാണ്‌ ഇതില്‍ ബ്ലോഗ്ഗിനെ ലേഖകന്‍മാര്‍ നോക്കികാണുന്നത്‌.

ഭാഷാപോഷിണി മെയ്‌ - 2008 , പുസ്തകം 31 , ലക്കം 12 .
മുഖചിത്ര താളില്‍ വലിയ തലക്കെട്ട്‌ ഇങ്ങിനെ.മലയാളം ബ്ലോഗ്ഗുകളുടെ കാലം.
ഇതില്‍ എഴുതിയിരിക്കുന്നവര്‍.

പി.പി.രാമചന്ദ്രന്‍ , സി. ‌എസ്‌.വെങ്കിടേശ്വരന്‍ , ഇ.പി.രാജഗോപലന്‍ , കുമാര്‍ എന്‍.എം , കലേഷ്‌കുമാര്‍ , രാജേഷ്‌ ആര്‍.വര്‍മ


ബ്ലോഗ്ഗിനെ കുറിച്ചുള്ള വിവരണം ഉള്‍പേജില്‍ ഇങ്ങിനെ തുടങ്ങുന്നു.
മലയാളിയുടെ ബൂ ജീവിതം.രണ്ടായിരമാണ്ടിനു ശേഷമാണ്‌ ഇന്‍റ്റര്‍നെറ്റില്‍ മലയാളം പിച്ചവയ്‌ക്കാന്‍ തുടങ്ങിയത്‌. ഇപ്പോല്‍ ഇന്ത്യന്‍ ഭാഷകളീല്‍ ഏറ്റവുമധികം സജീവതയോടെ ബ്ലോഗ്ഗ്‌ ചെയ്യപ്പെടുന്ന ഭാഷയാണ്‌ മലയാളം. ഉള്ളിലുള്ളത്‌ സ്വാതന്ത്ര്യമായി ,സ്വകാര്യമായി പങ്ക്‌വയ്‌ക്കാനുള്ള ഈ ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കും..?

ശ്രീ. പി.പി.രാമചന്ദ്രന്‍
അച്ചടിത്താള്‍ ഗ്രന്ഥകാരന്‍റെ ഏകസ്വരമായ കാഴ്ചപ്പാടേ അവതരിപ്പികൂ.അത്‌ അടഞ്ഞതാണ്‌. എന്നാല്‍ തിരത്താള്‍ ബഹുരസമാണ്‌. ഓരോ വായനയും ഓരോ രചന. രൂപ്പത്തിലും സ്വഭാവത്തിലും അതു തുറന്നതാണ്‌. തീര്‍പ്പുകളോടെ വാതിലടക്കുകയല്ല, തേടലുകള്‍ക്കായി ജാലകങ്ങള്‍ തുറക്കുകയാണ്‌ അതിന്‍റെ സ്വഭാവം.

സി.എസ്‌.വെങ്കിടേശ്വരന്‍
യാഥാര്‍ഥ്യത്തിലെ അകലങ്ങള്‍ തന്നെയാണ്‌ ഒരര്‍ഥത്തില്‍ വിര്‍ച്വല്‍ സമൂഹങ്ങളെ അടുപ്പിക്കുന്നതും സാധ്യമാക്കുന്നതും സജീവമായി നിലനിര്‍ത്തുന്നതും.ബ്ലോഗ്ഗുകള്‍ പ്രാദേശിക വ്യത്യാസങ്ങളെ ആഘോഷിക്കുന്നു. അങ്ങേയറ്റം സൂക്ഷ്മവും പ്രാദേശികവും സ്വകാര്യവും ആയികൊണ്ടാണ്‌ അവ അവയുടെ വിര്‍ച്വാലിറ്റിയെ അതിജീവിക്കുന്നത്‌.
' കൊടകരപുരാണം' (വിശാലമനസ്‌കന്‍) , എന്‍റെ യൂറോപ്യന്‍ അനുഭവങ്ങള്‍(കുറുമാന്‍)
എന്നീ പുസ്തകങ്ങള്‍ ബ്ലോഗ്ഗ്‌ - അച്ചടി സാഹിത്യങ്ങള്‍ തമ്മിലുള്ള പാരസ്‌പര്യത്തെ വെളിപ്പെടുത്തുന്നുണ്ട്‌.
രണ്ടും എഴുതിയത്‌ വിദേശത്തു താമസിക്കുന്ന മലയാളികളാണ്‌. ഒന്നാമതായി ശ്രദ്ധയില്‍പ്പെടുക ഭാഷയിലെ ലാഘവത്വമാണ്‌...ഇങ്ങിനെ പോക്കുന്നു വിവരണങ്ങള്‍.

ഇ.പി.രാജഗോപാല്‍
ബ്ലോഗ്ഗില്‍ ഈ അധികാരം കയ്യാളാന്‍ ആളില്ല. എഴുത്തും അതേക്കുറിച്ചുള്ല എഴുത്തുകളും ചേര്‍ന്നുള്ള ജൈവവ്യവസ്ഥയാണ്‌ ബ്ലോഗ്ഗിലെ കാഴച. സ്വാതന്ത്ര്യത്തിന്‍റെ ഈ സൈബറനുഭവം ഏറെ എഴുത്തുകളിലെന്ന പോലെ കത്തുകളിലും നിറഞ്ഞു നില്‍ക്കുന്ന അനൌപചാരികതയില്‍ നിന്ന്‌ - അമേറ്റര്‍ ശൈലിയില്‍ നിന്ന്‌ പെട്ടെന്നറിയാനാവും.

കുമാര്‍.എന്‍.എം
എനിക്കിഷ്ടം തോന്നുന്ന കാര്യങ്ങളെ കുറിച്ച്‌ എനിക്കിഷ്ടപ്പെടുന്ന ശൈലിയില്‍ എഴുതി പബ്ലീഷ്‌ ചെയ്യാനുള്ള സ്വതന്ത്ര്യം, മറ്റു മാധ്യമങ്ങളിലെ എഴുത്തുകാര്‍ക്കു സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ഒരു സ്വാതന്ത്ര്യം - അതാണു ബ്ലോഗ്ഗിലൂടെ കിട്ടുന്നത്‌.

വക്കാരിമഷ്ടയും, സജീവേട്ടനും,കുറുമാനും,വിശാലമനസ്‌കനും,മറ്റു പല ബ്ലോഗ്ഗര്‍മാരും ഈ താളുകളില്‍ നിറയുന്നു.
ബൂലോകം ഉയരങ്ങള്‍ കീഴടക്കട്ടെ....കൂടെ നാമെല്ലാവരും.


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

Friday 6 June, 2008

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്‌കള്‍ ആരാണ്‌..???



എന്നെ കണ്ടില്ല എന്നുള്ള പരതിയും തീര്‍ന്നു എന്ന്‌ കരുതുന്നു.ഇതാണ്‌ ഞാന്‍ എന്ന മന്‍സൂര്‍.

ഒരു വെബ്‌സൈറ്റില്‍ എന്‍റെ പേരും ബ്ലോഗ്ഗിന്‍റെ ലിങ്കും ഉണ്ട്‌ എന്നതിന്‍റെ പേരില്‍ എനിക്കെതിരെ ബ്ലോഗ്ഗില്‍ തറവാടി ഇട്ട പോസ്റ്റിനുള്ള എന്‍റെ മറുപടി.ഒരു നല്ല മലയാളം സൈറ്റ്‌ എന്ന രീതിയിലാണ്‌ ഞാന്‍ മഴത്തുള്ളി.കോം ഇഷ്ടപ്പെടുന്നത്‌. അങ്ങിനെയാണ്‌ അതിലേക്ക്‌ എന്‍റെ ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നതും. അതും ബ്ലോഗ്ഗില്‍ വരുന്നതിന്‌ മുന്‍പ്പാണ്‌.തുടര്‍ച്ചയായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നത്‌ കാരണമാവാം നന്ദി പറഞ്ഞു കൊണ്ടും..പ്രശംസിച്ചു കൊണ്ടും അവര്‍ എനിക്ക്‌ മെയില്‍ അയച്ചു.
നമ്മളുടെ എഴുത്ത്‌ നന്നായി എന്നു മറ്റുള്ളവര്‍ പറഞ്ഞു കേക്കുന്നത്‌ എല്ലാരും സന്തോഷിക്കുന്ന കാര്യമല്ലേ..??
മഴത്തുള്ളി.കോമില്‍ ഞാന്‍ മെബറണെങ്കില്‍ എനിക്ക്‌ ഈമെയില്‍ വഴി എന്‍റെ രചനകള്‍ അയച്ചു കൊടുക്കേണ്ട ആവശ്യമില്ല.അതു പോലെ തന്നെ കേരള്‍സില്‍ എന്‍റെ രചനകളും പ്രസിദ്ധീകരിച്ചിട്ടില്ല.


ഇതൊക്കെ എഴുതാനുമുണ്ട്‌ കാരണങ്ങള്‍. ബ്ലോഗ്ഗില്‍ എന്‍റെ നിരപരാധിത്വം മറ്റാരെക്കാളും തെളിയിക്കേണ്ടത്‌ എന്‍റെ ആവശ്യമാണ്‌.ചുരുങ്ങിയ കാലം കൊണ്ട്‌ ബ്ലോഗ്ഗില്‍ നല്ലൊരു കൂട്ട്‌ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത്‌ പണം കൊടുത്തല്ല മറിച്ച്‌ നല്ലൊരു തറവാട്ടില്‍ ജനിച്ചത്‌ കൊണ്ട്‌ തന്നെയാണ്‌. തറവാടില്ലാത്തവരൊന്നും തറവാടികളല്ല എന്നൊരു അഭിപ്രായവും എനിക്കില്ല.
ഒരു ബ്ലോഗ്ഗില്‍ നിന്നും ആരംഭിച്ച യാത്ര അവസാനിച്ച്‌ നില്‍ക്കുന്നത്‌ അഞ്ചാമത്തെ ബ്ലോഗ്ഗിലാണ്‌.എനിക്കെതിരെ പരാതി ഉന്നയിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക.ഈനാം പേച്ചിയെന്നോ....മരപട്ടിയെന്നോ എനിക്ക്‌ കള്ള പേരില്ല.പേരും, സ്വന്തം മേല്‍വിലാസവും കൊടുത്ത്‌ തന്നെയാണ്‌ ബ്ലോഗ്ഗിങ്ങില്‍ ഇറങ്ങിയിരിക്കുന്നത്‌. അല്ലാതെ പേരും,ഊരും,വെളിപ്പെടുത്താത്ത കള്ളനായിട്ടല്ല ഞാന്‍ ബ്ലോഗ്ഗ്‌ തുടങ്ങിയത്‌.കള്ള പേരുമായി ബ്ലോഗ്ഗില്‍ ഉള്ളവര്‍ ഇത്തരം മോഷണം നടത്തുന്നുണ്ടോ എന്ന കാര്യം ആരും കര്യമായി എടുക്കുന്നില്ല.ഇവിടെയാണ്‌ ഒരു ബ്ലോഗ്ഗര്‍ ഇത്തരമാളുകളെ കുറിച്ച്‌ എഴുതിയ ഒരു പോസ്റ്റ്‌ കാണാന്‍ കഴിഞ്ഞത്‌. ഇവിടെ നോക്കുക ....
ഭൂലോകത്തെ അനോണികളായ കള്ളന്മാരെ തുരത്തുക

മറ്റൊരുത്തന്‌ നേരെ വിരല്‍ ചൂണ്ടുന്നതിന്‌ മുന്‍പ്പ്‌ സ്വയമൊന്ന്‌ വിരല്‍ ചൂണ്ടി നോക്കൂ ..എന്ത്‌ കൊണ്ട്‌ കള്ള പേരിലെന്ന്‌.
ഇവിടെ ഒരു ഒളിച്ചു കളിയും നടത്തേണ്ട ആവശ്യം എനിക്കില്ല.അവധിക്ക്‌ നാട്ടിലായത്‌ കൊണ്ട്‌ 3 മാസമായി ബ്ലോഗ്ഗ്‌ ചെയ്യാറില്ല.വല്ലപ്പോഴും മറ്റു ബ്ലോഗ്ഗേര്‍സ്സ്‌ അയക്കുന്ന ചിത്രങ്ങള്‍ മഴത്തുള്ളികിലുക്കത്തില്‍ ഇടാറുണ്ട്‌.
എന്നെ കുറിച്ചുള്ള ഈ അപവാദങ്ങള്‍ സത്യമല്ല എന്നു മാത്രമല്ല , എന്നെ മാനസ്സികമായി വേദനിപ്പിച്ചുവെന്ന്‌ പറയട്ടെ.
കമാന്‍റ്റുകളില്‍ മൌനം പാലിച്ച്‌ എന്‍റെ മറുപടിക്കായി കാത്തിരുന്ന എന്‍റെ എല്ലാ ബ്ലോഗ്ഗ്‌ കൂട്ടുക്കാര്‍ക്കും നന്ദി.
തറവാടി മൈ വെബ്‌ പേജില്‍ മഴത്തുള്ളി കൊടുത്തത്‌ കൊണ്ട്‌ മാത്രമാണ്‌ മന്‍സൂറിന്‍റെ സൈറ്റാണ്‌ എന്ന്‌ പറഞ്ഞത്‌... കണ്ണടച്ച്‌ വിശ്വസിക്കാന്‍ ബൂലോകത്തുള്ള എല്ലാവരും വിഡ്ഢികളല്ല. അത്‌ മറ്റുള്ളവരുടെ കമന്‍റ്റുകളില്‍ നോക്കിയാല്‍ മനസ്സിലാവും.നെറ്റില്‍ പൊതുവേ ഒരോരുത്തരും അവര്‍ക്ക്‌ ഇഷ്ടമുള്ള വെബ്‌പേജുകളുടെ ലിങ്ക്‌ കൊടുക്കുന്നത്‌ ധാരാളം കണ്ടിട്ടുണ്ട്‌ അങ്ങിനെ മാത്രമേ ഞാനും ചെയ്യ്തിട്ടുള്ളു.
ബ്ലോഗ്ഗിങ്ങ്‌ ഇവിടെ അവസാനിക്കുന്നില്ല...തുടര്‍ന്ന്‌ കൊണ്ടേയിരിക്കുംകള്ളന്‍ കപ്പലില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പിടിക്കപ്പെടും സത്യം.
നന്‍മക്കാണ്‌ ജയം, നന്‍മ ചെയ്യുന്നവര്‍ക്കും.
ചോദ്യം ആവര്‍ത്തിക്കുന്നു................
സ്വന്തം പേരും,മേല്‍വിലാസവും വെളിപ്പെടുത്തുന്ന ഞാനോ...അതോ നീയോ...ആരാണ്‌ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ...??


തറവാടി പറയുന്നത്‌ ഇങ്ങിനെ
തറവാടി said...
നടുക്കുന്ന ചില വിവരങ്ങള്‍:ഈ സൈറ്റ് ബൂലോകത്തുള്ള
മന്‍‌സൂറിന്‍‌റ്റെതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു മാത്രമല്ല കേരള്‍സ്.ഡോട്ട് കോം ആണ് സ്ഥലം കൊടുത്തതെന്നും.ഇവിടെ എന്‍‌റ്റെ പോസ്റ്റുകള്‍ എന്‍‌റ്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ച സൈറ്റിനുടമ മന്‍സൂര്‍ ആണെന്ന് കാണിക്കുന്നുഇനി നിങ്ങള്‍ പറയുക എന്ത് ചെയ്യണമെന്ന്!
തറവാടി said...
ഞാന്‍ മന്‍‌സൂറിനയച്ച മെയില്‍മന്‍സൂര് ,തങ്കളുടെ വെബ് സൈറ്റില്‍ മഴത്തുള്ളി.ഡോട് കോമില്‍ എന്റെ പോസ്റ്റുകള്‍ എന്‍‌റ്റെ അറിവില്ലാതെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചത് കണ്ടു. ഇതിനുള്ള വിശദീകരണമെന്തെന്ന് പെട്ടെന്നറിയീക്കുക.അലിയു പാലത്തിങ്ങല്‍ / തറവാടി

( ഇതിനുള്ള മറുപ്പടി തറവാടിയെ മെയില്‍ അറിയിച്ചിട്ടുണ്ട്‌ )

സാല്‍ജോҐsaljo said...
തന്തയ്‌ക്ക് പിറക്കായ്‌ക ഒരു കുറ്റമല്ല. ഒരവസ്ഥയാണ്. അത് ജീനുകളായിങ്ങനെ കൊണ്ടുനടക്കും.

( മറുമൊഴി )
സല്‍ജോ എന്നെ ഉദേശിച്ചാണോ പറഞ്ഞതെന്ന്‌ വ്യക്തമല്ല...അമ്മ ചൂണ്ടി കാണിച്ച്‌ തരുന്നവരെയല്ലേ നമ്മളൊക്കെ അച്ഛന്‍ എന്ന്‌ വിളിക്കുന്നത്‌...??
കുഞ്ഞന്‍ said...
ഈ ദുഷ്പ്രവര്‍ത്തിയില്‍ ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. തറവാടി, മന്‍സൂറാണെന്നുവച്ച് വെറുതെ വിടരുത് അയാള്‍ കുറ്റക്കാരനാണെങ്കില്‍എന്തുചെയ്യാം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍..ഭൂലോകത്തും ബൂലോകത്തും..!

( കുഞ്ഞനും പ്രതികരിച്ചു ന്യായമായ പ്രതികരണം...കുറ്റക്കാരനാണെങ്കില്‍
ശരിയാണ്‌ കുഞ്ഞ ആ തോലണിഞ്ഞവര്‍ അല്‌പ്പം കൂടുതാലാണ്‌ ബ്ലോഗ്ഗിലും.. )


മിന്നാമിനുങ്ങുകള്‍ //സജി.!! said...
എന്തായാലും മന്‍സൂര്‍ വന്ന് ഇതിനു മറുപടി പറയട്ടെ..എന്താണ് മഴത്തുള്ളിയും മന്‍സൂറും തമ്മിലുള്ള ബന്ധമെന്ന്.. അല്ലാതെ നമ്മള്‍ കഥയറിയാതെ ആട്ടം കണ്ടിട്ട് കാര്യമില്ലല്ലൊ..

( കഥയറിഞ്ഞിട്ടും ആട്ടം കാണാന്‍ വരാത്തവരും കൂട്ടത്തിലില്ലേ സ്നേഹിതാ.. സജി...?? )

വാല്‍കഷ്ണം:
ഇരുളിന്‍റെ മറയിലിരുന്നു ചിരിക്കുന്നവര്‍ ഒന്ന്‌ മനസ്സിലാക്കുക.ഇന്നലെങ്കില്‍ നാളെ സത്യം പുറത്തു വരും അന്നും എന്‍റെ കൂട്ടുക്കാര്‍ അത്‌ കാണാന്‍ കൂടെ വേണമെന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

എന്‍റെ മെയിലില്‍ നിന്നും ഞാന്‍ മഴത്തുള്ളി.കോമിന്‌ അയച്ചു കൊടുത്ത ചിത്രങ്ങളും,മെയിലുകളും ബ്ലോഗ്ഗിലെ വിശ്വസ്തരായ ആളുകള്‍ക്ക്‌ അയച്ചു കൊടുക്കുന്നു. എന്‍റെ നിരപരാധിത്വം അവരുടെ ബ്ലോഗ്ഗുകളിലൂടെ തന്നെ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു.

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

ബൂലോകം അറിയാന്‍

ഈ ലിങ്കുകളില്‍ വന്ന പോസ്റ്റുകള്‍ക്കുള്ള മറുപടി.
http://anchalkaran.blogspot.com/2008/06/blog-post_06.html
http://enchinthakal.blogspot.com/2008/06/blog-post.html#--thanimalayalam

പ്രിയപ്പെട്ട അഞ്ചല്‍ക്കാര..
മറ്റൊരു ബ്ലോഗ്ഗര്‍ ഫോണിലൂടെ അറിയിച്ചപ്പോഴണ്‌ എന്‍റെ പേരില്‍ ഇങ്ങിനെ ഒരു പ്രശ്‌നം ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌ അറിയാന്‍ കഴിഞ്ഞത്‌.ബ്ലോഗ്ഗില്‍ വരുന്നതിന്‌ മുന്‍പ്പ്‌ ഞാന്‍ സ്ഥിരമായി വിസിറ്റ്‌ ചെയ്യുന്ന ഒരു വെബ്‌ പേജാണ്‌ മഴത്തുള്ളി ...അതിലേക്ക്‌ ഞാന്‍ എന്‍റെ ചിത്രങ്ങളും അയച്ചു കൊടുക്കാറുണ്ട്‌. അതു പോലെ തന്നെ നമ്മുടെ പ്രയാസിയും,മറ്റൊരു ബ്ലോഗ്ഗറായ ഷംസുവും ചിത്രങ്ങള്‍ അയക്കാറുണ്ട്‌. കൂടുതല്‍ ചിത്രങ്ങളും,കമാന്റുകളും ഇടുന്നവരെ അവരുടെ പേജില്‍ നന്ദി പറഞ്ഞു കൊണ്ട്‌ പേരിടാറുണ്ട്‌.അല്ലാതെ എനിക്കോ,പ്രയാസിക്കോ മഴത്തുള്ളി.കോമുമായിട്ടോ,കേരള്‍സുമായിട്ടോ യാതൊരു ബന്ധവുമില്ല.മഴത്തുള്ളി കിലുക്കത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരുടെ കവിതകളും,രചനകളുമാണ്‌ ഇടറുള്ളത്‌ അതും ബ്ലോഗ്ഗര്‍മാരുടെ അനുവാദത്തോടെയാണ്‌ ചെയ്യാറുള്ളത്‌.
ഒരു നല്ല മലയാളം വെബ്‌സൈറ്റ്‌ എന്നതു കൊണ്ട്‌ അതിന്‍റെ ലിങ്ക്‌ ഞാന്‍ എന്‍റെ ബ്ലോഗ്ഗിലും , ഓര്‍കൂട്ടിലുമൊക്കെ കൊടുത്തിട്ടുണ്ട്‌.എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക്‌ അവരുടെ കമന്‍റ്റില്‍ ഇടറുള്ളത്‌ അവര്‍ കണ്ടിട്ടാണ്‌ എന്‍റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക്‌ അവര്‍ കൊടുത്തിരിക്കുന്നത്‌.
അല്ലാതെ മഴതുള്ളിയുമായോ,കേരള്‍സുമായോ മറ്റ്‌ യാതൊരു ബന്ധവും എനിക്കോ,പ്രയാസിക്കോ ഇല്ല എന്ന്‌ ബൂലോകത്തെ അറിയിച്ചു കൊള്ളട്ടെ.മഴത്തുള്ളികിലുക്കമെന്നത്‌ ഞാന്‍ ഉണ്ടാക്കിയ ബ്ലോഗ്ഗാണ്‌. അതില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ബൂലോകത്തുള്ള എന്‍റെ സ്നേഹിതരാണ്‌.അത്‌ എല്ലാവര്‍ക്കും അറിയുന്ന കര്യവുമാണ്‌. അല്ലെങ്ങില്‍ മഴത്തുള്ളി പോലെ എനിക്കും ഒരു സൈറ്റ്‌ ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ.ഒരു നല്ല മലയാളംസൈറ്റ്‌ എന്ന രീതിയില്‍ മാത്രമാണ്‌ ഞാന്‍ മഴത്തുള്ളിയുടെ ലിങ്ക്‌ എന്‍റെ ബ്ലോഗ്ഗില്‍ കൊടുത്തിരിക്കുന്നത്‌ അതിന്‌ ബദലായി എന്‍റെ ബ്ലോഗ്ഗിന്‍റെ ലിങ്ക്‌ അവിടെ കൊടുത്തിരിക്കുന്നു.
അല്ലാതെ ഈ പറഞ്ഞ സൈറ്റുകളുമായി ഒരു ആക്ടീവ്‌ വ്യുവര്‍ എന്നതില്‍ കവിഞ്ഞ യാതൊരു ബന്ധവും എനിക്കില്ല എന്ന്‌ സത്യസന്ധതയോടെ ബൂലോകത്തുള്ള എല്ലാവരെയും അറിയിക്കുന്നു.
സത്യാവസ്ഥ അറിയാന്‍ അഞ്ചല്‍ക്കാരന്‍ ഇങ്ങിനെ ഒരു പോസ്റ്റിട്ടതില്‍ സന്തോഷം, അറിയേണ്ട കര്യങ്ങള്‍ ചോദിച്ചു അറിയുക തന്നെ വേണം.അല്ലെങ്കില്‍ സത്യം അറിയാതെ പോവും.
അവധിയിലായതു കൊണ്ടാണ്‌ ഞാന്‍ ബ്ലോഗ്ഗില്‍ സജീവമല്ലാത്തത്‌.ഒരു മാസം കഴിഞ്ഞാല്‍ നിങ്ങളിലൊരുവനായി ഞാനും ബൂലോകത്ത്‌ ഉണ്ടാവും.
പ്രയാസിയുമായി ബന്ധപ്പെട്ടാലും കര്യങ്ങള്‍ അറിയാന്‍ കഴിയും.
ഇനി എല്ലാം ബൂലോകത്തിന്‍റെ തീരുമാനങ്ങള്‍ക്ക്‌ വിട്ട്‌ കൊടുക്കുന്നു.

( പ്രിയപ്പെട്ട തറവാടി ഇഷ്ടമുള്ള ഒരു സൈറ്റിന്‍റെ ലിങ്ക്‌ മൈ വെബ്‌പേജില്‍ കൊടുക്കുന്നത്‌ കൊണ്ട്‌ അതു സ്വന്തം വെബ്‌പേജ്‌ ആയാല്‍ , വളരെ പ്രശ്‌സ്തമായ പല വെബ്‌പേജുകളും പലരും അവരുടെ പ്രൊഫൈലില്‍ കൊടുക്കുന്നതൊക്കെ അവരുടെ സ്വന്തമാണ്‌ എന്ന്‌ നമ്മുക്ക്‌ കരുതുക സാധ്യമാണോ.)


എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.

MY MOBILE NUMBER 0091 - 9846451415