Wednesday, 22 April 2009

തളരാതെ പ്രിയ സ്നേഹിതാ...

പ്രിയ കൂട്ടുക്കാരാ...ശ്രീ...
ഒരു സന്ധ്യാ നേരത്താണ്‌ ഞാന്‍ നിന്‍റെ മെയില്‍ വായിക്കുന്നത്‌.....

ശരിക്കും ഞെട്ടി പോയി ഞാന്‍. അബുദാബിയില്‍ വന്ന ശേഷം പ്രയാസിയും മെയില്‍ അയക്കാറില്ല... പക്ഷേ നിന്‍റെ മെയില്‍ വായിച്ചപ്പോ...മനസ്സൊന്ന്‌ പിടഞ്ഞു സ്നേഹിതാ...

ഇല്ല..ഇല്ല... എന്‍റെ പ്രയാസിക്ക്‌ ഒന്നും സംഭവിക്കില്ല....

ഫോണിലൂടെ അവന്‍റെ സ്വരം കേട്ടപ്പോ മനസ്സിന്ന്‌ ഒരു ആശ്വാസം...
പേടിക്കാനൊന്നുമില്ല..

അവന്‍ സുഖമായിരിക്കുന്നു...സുഖത്തിനായ്‌..പ്രാര്‍ത്ഥനയോടെ.....


നമ്മുടെ ഒരു വാക്ക്‌ അവന്‍റെ മനസ്സിന്‌ ഒരു ആശ്വാസമായെങ്കില്‍

‍എല്ലാവരും വിളിക്കണം..ആശ്വസിപ്പിക്കണം..

എന്‍റെ ഒരു അപേക്ഷയാണ്‌ വിളിക്കുമല്ലോ..കൂട്ടുക്കാരെ...

anshad...prayasi..mobile : +919656984425

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍, നിലബൂര്‍

29 comments:

ബാജി ഓടംവേലി said...

മന്‍സൂര്‍,
ബ്ലോഗില്‍ അനേകം പുതിയ വാനയക്കാര്‍ ഉണ്ട് അവര്‍ക്ക് എന്താണ് സംഭവമെന്ന് മനസ്സിലായിക്കാണില്ല. പഴയ പോസ്‌റ്റിന്റെ ലിങ്കോ കൂടുതല്‍ വിവരണമോ കൊടുക്കുന്നത് നന്നായിരിക്കും.

നന്മകള്‍ നേരുന്നു..
സസ്‌നേഹം.
ബാജി ഓടംവേലി

Typist | എഴുത്തുകാരി said...

പ്രയാസിക്കെന്തു പറ്റി? പുതിയ വായനക്കാരി അല്ലാ, എന്നാലും ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ.

ശ്രീവല്ലഭന്‍. said...

Mansoor,

blogil thirichu kantathil santhosham. enthu patti prayasikku?

പി.സി. പ്രദീപ്‌ said...

മസൂറേ,
ഒത്തിരിനാളായല്ലോ ഇതിലെ.
വീണ്ടും വന്നതില്‍ സന്തോഷം.
അല്ല പ്രയാസിക്കെന്തു പറ്റി?

കൊച്ചുമുതലാളി said...

മന്‍സൂറണ്ണാ.... വീണ്ടും ബൂ‍ലോഗത്തില്‍ വച്ച് കണ്ടതില്‍ സന്തോഷം.....

ഏറനാടന്‍ said...

മന്‍സൂര്‍ ഇപ്പോള്‍ വിളിച്ചറിയിച്ചപ്പോള്‍ ശരിക്കും സങ്കടമായി.

ബൂലോഗത്ത് 'പ്രയാസി'
എന്ന് അറിയപ്പെടുന്ന അര്‍ഷാദ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ ഐസിയൂവില്‍ ആയിരുന്നു. ഇപ്പോഴും ചികില്‍സയിലാണ്‌. കരള്‍ സംബന്ധമായ അസുഖം കാരണം പെട്ടെന്ന് അഡ്മിറ്റായതാണ്‌.
'പ്രയാസിയുടെ ബ്ലോഗ്'
നമ്മുടെ ബൂലോഗത്തെ പ്രിയമുള്ള സുഹൃത്തുക്കള്‍ പ്രയാസിയെ നേരില്‍ അറിയില്ലെങ്കിലും പോസ്റ്റുകളിലൂടെ അറിയുന്നവരും ദയവായി പ്രയാസിയുടെ ആരോഗ്യത്തിനു വേണ്ടി അവരവരുടെ ഈശ്വരന്മാരോട് പ്രാര്‍ത്ഥിക്കുക.

എല്ലാം നന്നായി വരേണമേ! പ്രയാസിയുടെ നാമം അറം പറ്റാതെ കാക്കണേ.. അനായാസം അസുഖം ഭേതമാവണേ..

തിരുവനന്തപുരത്തുള്ള ബൂലോഗ സ്നേഹിതര്‍ പറ്റുമെങ്കില്‍ പ്രയാസിയെ നേരില്‍ കാണുവാനും സാന്ത്വനമരുളുവാനും ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.

thoufi | തൗഫി said...

ഏറനാടന്റെ കമന്റില്‍ നിന്നാണ് കുറച്ചെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്.

പ്രയാസിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
സര്‍വേശ്വരന്‍ നല്ലതു വരുത്തട്ടെ.

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും പ്രാര്‍ഥിക്കുന്നു, പ്രയാസിയുടെ ആരോഗ്യത്തിനുവേണ്ടി.

നിരക്ഷരൻ said...

നാളെ രാവിലെത്തന്നെ വിളിച്ചോളാം മന്‍സൂര്‍. ഇന്നിപ്പോള്‍ നാട്ടില്‍ രാത്രിയേറെയായി.

അവനൊന്നുമാകില്ല. ഈശ്വരന്‍ കാത്തോ‍ളും.

മാണിക്യം said...

മന്‍സൂര്‍
നമ്പര്‍ പൊസ്റ്റ് ചെയ്തതിന് നന്ദി
ഞാന്‍ പ്രയാസിയെ വിളിച്ചു,
സംസാരിച്ചു ഇന്ന് വളരെ ഭേതമുണ്ട്.
വീ‍ണ്ടും ഒരു ചെക്കപ്പ് ഉണ്ട്.
സുഖം തോന്നുന്നു എന്ന് പറഞ്ഞു..
തക്കസമയത്ത് നാട്ടില്‍ എത്താന്‍ ദൈവം തുണച്ചു.
അതെ എല്ലാവരുടെയും പ്രാര്‍ത്ഥന പ്രയാസിയെ രക്ഷിക്കും ആരോഗ്യം തിരികെ കിട്ടും..
പ്രാര്‍ത്ഥനയോടെ മാണിക്യം

മയൂര said...

അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥനയോടെ...

Areekkodan | അരീക്കോടന്‍ said...

ഏറനാടണ്റ്റെ മൈലില്‍ നിന്നാണ്‌ ഞാനും വിവരം അറിഞ്ഞത്‌.ഉടന്‍ പോസ്റ്റ്‌ വായിച്ചു,അര്‍ഷാദിനെ വിളിച്ചു.ദൈവത്തിന്‌ സ്തുതി,വളരെ സന്തോഷത്തോടെ അര്‍ഷാദ്‌ സംസാരിച്ചു.ഇന്ന് ചെക്കപ്പിന്‌ പോയിക്കൊണ്ടിരിക്കുകയാണ്‌ എന്നും പ്രശ്നമൊന്നുമില്ല എന്നും ബൂലോകത്ത്‌ നിന്നും ധാരാളം പേര്‍ വിളിച്ചിരുന്നു എന്നും അര്‍ഷാദ്‌ പറഞ്ഞപ്പോള്‍ വളരെ വളരെ സന്തോഷം തോന്നി.സര്‍വ്വശക്തനായ ദൈവം എല്ലാം സുഖമാക്കി കൊടുക്കട്ടെ.

കുറ്റ്യാടിക്കാരന്‍|Suhair said...

thanks for giving prayasi's number...
I''l call him today, insha allah.

ഏറനാടന്‍ said...

പ്രയാസിയെ ഇപ്പോള്‍ വിളിച്ചു സംസാരിച്ചു. അല്‍‌ഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി) അദ്ധേഹത്തിന്‌ ഭേതമുണ്ട്.

വീട്ടിലാണിപ്പോള്‍, ഒരു ചെക്കപ്പിന്‌ ഇന്ന് പോവുന്നുണ്ട്. ബൂലോഗത്തെ ധാരാളം പേര്‍ അവനെ വിളിച്ച് സംസാരിച്ചെന്ന് പറഞ്ഞു. എല്ലാവരുടേയും പ്രാര്‍ത്ഥനയും സാന്ത്വനവാക്കുകളും അവന്റെ അസുഖത്തെ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്‌.

പി.സി. പ്രദീപ്‌ said...

പ്രയാസിയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാര്‍ത്ഥനയോടെ....

Kunjunnooly said...

prayasikku vegam sughamavan prarthikkunnu.... asukham ellam vegam maran daivam anugrahikkatte

ramanika said...

വേഗം സുഖമാകട്ടെ എന്നാ പ്രാര്‍ത്ഥനയോടെ

ഹന്‍ല്ലലത്ത് Hanllalath said...

നിറഞ്ഞ പ്രാര്‍ഥനയോടെ...

ബഷീർ said...

സുഹൃത്തേ..

അറിഞ്ഞില്ല. ഈ പോസ്റ്റ് കണ്ടുമില്ല..
ദു:ഖമുണ്ട്..

ഞാൻ പ്രയാസിയെ തീരെ കാണാതായപ്പോൾ ഒരു മെയിൽ അയച്ചിരുന്നു. അദ്ധേഹത്തിന്റെ ബ്ലോഗിൽ കമന്റും എഴുതിയിരുന്നു. ഇന്ന് അല്പം മുന്നെ ജി.റ്റാക്കിൽ പ്രത്യക്ഷപ്പെട്ട് ഈ ലിങ്ക് തന്നപ്പോഴാണ് വായിക്കുന്നത്..

അസുഖം ഭേതമായിട്ട് തിരിച്ചെത്തിയെന്ന് കരുതട്ടെ.

നേരിട്ടു വിളിക്കാം വിവരങ്ങൾ അറിയാൻ
ടെലി നമ്പർ ഒന്ന് മെയിൽ അയക്കൂ പ്ലീസ്

ബഷീർ said...

മൻസൂർ .. നന്ദി.

ജിപ്പൂസ് said...

കാണാന്‍ ഒരുപാട് വൈകി മന്‍സൂര്‍ക്ക.പ്രയാസിയുടെ രോഗശമനത്തിനായി പ്രാര്‍ഥിക്കുന്നു.

Faizal Kondotty said...

അല്ല പ്രയാസിക്കെന്തു പറ്റി?

ശ്രീ said...
This comment has been removed by the author.
ശ്രീ said...

മന്‍സൂര്‍ ഭായ്

സുഖമല്ലേ?

പ്രയാസിയുടെ വിവാഹം കഴിഞ്ഞു... അറിഞ്ഞോ? ഫെബ്രുവരി 18 നായിരുന്നു :)

Sidheek Thozhiyoor said...

മന്‍സൂര്‍...ഈ ബ്ലോഗുകള്‍ കാണാന്‍ കുറെ വൈകിപ്പോയെന്നൊരു തോന്നല്‍ ..
ഇനിയും നന്നായിത്തന്നെ തുടരുക ..എല്ലാ വിധ ഭാവുകങ്ങളും ....

Sulfikar Manalvayal said...

hai. after this, u had a long gap? what happend?

K@nn(())raan*خلي ولي said...

ഒരു വര്‍ഷത്തിനിപ്പുറം, എന്താണ് പ്രയാസിയുടെ വിശേഷങ്ങള്‍? അറിയാന്‍ ആഗ്രഹിക്കുന്നു.

Unknown said...

പ്രാര്‍ത്ഥന

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മന്‍സൂര്‍ ഭായ്..ഓര്‍മമയുണ്ടോ എന്നെ..?
അതെ ആ പഴയ മിഴിനീര്‍ത്തുള്ളി തന്നെ..
ഇവിടെ വരാന്‍ ഒരുപാട് വൈകിപോയി എന്നറിയാം
സാദരം ക്ഷമിക്കുക..