ഈ പോസ്റ്റ് പൂര്‍ണമായും വായിക്കാനുള്ള സാവകാശം കാണിക്കണമെന്ന് എല്ലാ ബ്ലോഗ്ഗേര്‍സ്സിനോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
മലയാളം ബ്ലോഗ്ഗര്‍മാരുടെ ഒരു കൂട്ടായ്യ്‌മയാണല്ലോ ബൂലോകം എന്നത് കൊണ്ട് ഉദേശിക്കുന്നത്.എന്നാല്‍ മലയാള ബ്ലോഗ്ഗിങ്ങ് ചെയ്യുന്നവരില്‍ എത്രമാത്രം ആളുകള്‍ ബൂലോകത്തില്‍ അംഗ്വതം നേടിയിട്ടുണ്ട്..? അംഗമായവര്‍ക്ക് ബൂലോകം ചെയ്യുന്ന സേവങ്ങള്‍ എന്തൊക്കെയാണ്..??ഇത്തരം ചിന്തകളാണ് ബൂലോകത്തേ കുറിച്ച് കൂടുതലായി അറിയാന്‍ ഇവിടെ ശ്രമം നടത്തുന്നത്.എന്നെ പോലെ മറ്റു പലര്‍ക്കും അറിയാനുള്ള താല്‍പര്യം കാണുമായിരിക്കും. ബൂലോകത്തെ പൂര്‍ണ്ണമായി അറിയാന്‍..കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഇതിലൂടെ ശ്രമം നടന്നെങ്കില്‍ എന്ന പ്രത്യാശയോടെ..
ബൂലോകത്തെ കുറിച്ച് ഞാന്‍ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ ഇവിടെ.
1. ബൂലോകം എന്ന ആശയം കണ്ടെത്തിയതാരാണ് ?
2.ബൂലോകത്തിന്‍റെ തലവന്‍ ആരായിരുന്നു (ബൂലോകം ബ്ലോഗ്ഗ് ഉണ്ടാക്കിയത് ആരാണ്).
3.ബൂലോകം ആരംഭിച്ച സമയത്ത് ആരൊക്കെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു?
4.ഇപ്പോല്‍ ആരൊക്കെയാണ് ബൂലോകത്തിന്‍റെ പിന്നണിയിലുള്ളത് ?
5.ബൂലോകത്തില്‍ അംഗത്വം ലഭിക്കാന്‍ എന്ത് ചെയ്യണം ?
6.ബൂലോകത്തില്‍ അംഗമായവര്‍ക്കുള്ള നിയമാവലികള്‍ എന്തൊക്കെയാണ് ?
7. ബ്ലോഗ്ഗിങ്ങില്‍ ബ്ലോഗ്ഗര്‍ വല്ല പ്രശ്‌നങ്ങളും നേരിടുകയാണെങ്കില്‍ ബൂലോകം എതു രീതിയിലായിരിക്കും ഇടപ്പെടുന്നത് ?
8. ബൂലോക കാരുണ്യം ഇപ്പോല്‍ സജീവമാണോ ?
9. ബൂലോക അംഗത്വമുള്ളവരുടെ യഥാര്‍ത്ഥ മേല്‍വിലാസവും,മറ്റ് രേഖകളും ബൂലോകം സൂക്ഷിച്ചിട്ടുണ്ടോ ?
10. മലയാളം ബ്ലോഗ്ഗിനെതിരെ മറ്റുള്ളവരുടെ കൈകടത്തലുകളില്‍ ബൂലോകം ഏതു രീതിയിലാണ് ഇടപ്പെടുക ?
മലയാളം ബ്ലോഗ്ഗ് നാല്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നത് ഏവര്‍ക്കുമറിയുന്ന സത്യമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, വാര്‍ത്താമാധ്യമങ്ങളിലും ചര്‍ച്ച വിഷയമായി കൊണ്ടിരിക്കുന്നു ഇന്ന് ബ്ലോഗ്ഗ്.മലയാളികളുടെ കൂട്ടായ്യ്‌മയുടെ പ്രശസ്തി ലോകമെങ്ങും അറിഞ്ഞു തുടങ്ങിയിരിക്കുന്നു.മലയാള ബ്ലോഗ്ഗില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ ഉള്ളവരാണ്. നാടും,വീടും, വിട്ട് അന്യ രാജ്യങ്ങളില്‍ സ്വന്തമായി സ്ഥാപങ്ങള്‍ നടത്തുന്നവരും, ജോലി ചെയ്യുന്നവരും അങ്ങിനെ വ്യത്യസ്തങ്ങളായ മേഖലകളിലുള്ളവര്‍ ജന്‍മ നാടിനെ, മലയാള മണ്ണിനെ അടുത്തറിയാന്‍, ഓര്‍മ്മകള്‍ പുതുക്കാന്‍, ബ്ലോഗ്ഗിനെ കൂട്ട് പിടിക്കുന്നു.
ബൂലോകത്തെ എല്ലാ വിഷയങ്ങളും ഇവിടെ ചര്‌ച്ച ചെയ്യപ്പെടുന്നു എന്നതാണ മലയാള ബ്ലോഗ്ഗുകളുടെ പ്രത്യേകത.ബ്ലോഗ്ഗുകള്‍ ജനിക്കുന്നു..പിറകേ കമന്‍റ്റുകളും,വിമര്‍ശനങ്ങളും അല്‍പ്പമൊന്ന് നീണ്ടു പോയാല്‍ ചെറിയ വിവാദങ്ങളും ഈ രീതിയിലാണ് ബൂലോകം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.ഇതില്‍ നിന്നൊക്കെ ഒരുപ്പാട് ദൂരമിനിയും ബൂലോകം കടന്നു ചെല്ലേണ്ടിയിരിക്കുന്നു.ബൂലോകത്തിന്‍റെ പ്രസക്തിയെ കുറിച്ച് അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് കൂടുതലായി അറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ബ്ലോഗ്ഗുകളില്‍ വിവാദമായി കൊണ്ടിരിക്കുന്നു ചില പ്രശ്‌നങ്ങളും അതിന്‍റെ പരിഹാര വഴികളും കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.ഇവിടെയാണ് ബൂലോകത്തിന്‍റെ സാന്നിധ്യം ചോദ്യചെയ്യപ്പെടുന്നത്.ഇത്തരം കര്യങ്ങളില്‍ പോസ്റ്റ് വഴിയുള്ള കമാന്‍റ്റുകളും,പ്രതിഷേധവും മാറ്റി നിര്‍ത്തിയാല്‍ വേറെ എന്ത് ചെയ്യാന്‍ കഴിയും ആരൊക്കെ ഇതില്‍ സജീവമായി നിലകൊള്ളും?
ഇന്ന് ബ്ലോഗ്ഗുകളില്‍ വിവാദമായി കൊണ്ടിരിക്കുന്നു ചില പ്രശ്‌നങ്ങളും അതിന്‍റെ പരിഹാര വഴികളും കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.ഇവിടെയാണ് ബൂലോകത്തിന്‍റെ സാന്നിധ്യം ചോദ്യചെയ്യപ്പെടുന്നത്.ഇത്തരം കര്യങ്ങളില്‍ പോസ്റ്റ് വഴിയുള്ള കമാന്‍റ്റുകളും,പ്രതിഷേധവും മാറ്റി നിര്‍ത്തിയാല്‍ വേറെ എന്ത് ചെയ്യാന്‍ കഴിയും ആരൊക്കെ ഇതില്‍ സജീവമായി നിലകൊള്ളും?
എല്ലാവരും ഒരുപോലെയാണോ..? തീര്‍ച്ചയായുമല്ല.അധികമാളുകളും ജോലിതിരക്കുകള്‍ക്കിടയിലൊരു നേരം പോക്കായും,ആശ്വാസമായും ബ്ലോഗ്ഗില്‍ സമയം ചെലവഴിക്കുന്നവരാണ് എന്നാണ് എന്‍റെ അറിവ്. ചിലര്‍ ബ്ലോഗ്ഗിനെ വളരെ പ്രാധാന്യം കൊടുത്ത് കൊണ്ട് തന്നെ നിലയുറപ്പിച്ചിരിക്കുന്നു എന്നതും വിസ്‌മരിക്കുന്നില്ല.
പക്ഷേ എല്ലാ പ്രശ്‌നങ്ങളിലും എല്ലാവര്‍ക്കും എത്തി ചേരാന്‍ കഴിയുകയെന്നത് പ്രയാസകരമല്ലേ? കേരല്‍സ്.കോമുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത പലരും കൊടുത്തിട്ടുണ്ടെന്ന് വയിച്ചു കണ്ടുവെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി പറഞ്ഞോ..വായിച്ചോ അറിഞ്ഞില്ല.
കേരള്‍സ്.കോമുമായി പോരാട്ടം തുടരുന്ന ഇഞ്ചി പെണ്ണിനെ ഇവിടെ പ്രശംസ അറിയിക്കട്ടെ. അതിനോട് ഐക്യം പ്രഖ്യാപ്പിച്ച ബ്ലോഗ്ഗേര്‍സ്സിനോടും.
പക്ഷേ എല്ലാ പ്രശ്‌നങ്ങളിലും എല്ലാവര്‍ക്കും എത്തി ചേരാന്‍ കഴിയുകയെന്നത് പ്രയാസകരമല്ലേ? കേരല്‍സ്.കോമുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത പലരും കൊടുത്തിട്ടുണ്ടെന്ന് വയിച്ചു കണ്ടുവെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി പറഞ്ഞോ..വായിച്ചോ അറിഞ്ഞില്ല.
കേരള്‍സ്.കോമുമായി പോരാട്ടം തുടരുന്ന ഇഞ്ചി പെണ്ണിനെ ഇവിടെ പ്രശംസ അറിയിക്കട്ടെ. അതിനോട് ഐക്യം പ്രഖ്യാപ്പിച്ച ബ്ലോഗ്ഗേര്‍സ്സിനോടും.
ബൂലോകം മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്യ്‌മയുടെ ഫലമാണെങ്കില്‍ എന്തു കൊണ്ട് ബൂലോകത്തെ മലയാളം ബ്ലോഗ്ഗര്‍മാരുടെ സഘടനയായി വളര്‍ത്തി കൂടാ ?
ബൂലോകം മലയാള ബ്ലോഗ്ഗേര്‍സ്സിന്‍റെ സഘടനയായി രൂപ്പം കൊള്ളുന്നതോടെ ഉണ്ടാക്കിയെടുക്കാവുന്ന നേട്ടങ്ങള്‍ പലതാണ്.
ബൂലോകം മലയാള ബ്ലോഗ്ഗേര്‍സ്സിന്‍റെ സഘടനയായി രൂപ്പം കൊള്ളുന്നതോടെ ഉണ്ടാക്കിയെടുക്കാവുന്ന നേട്ടങ്ങള്‍ പലതാണ്.
നാമ്മൊക്കെ മനുഷ്യരല്ലേ. ജീവിത പ്രയാണത്തിനിടയില്‍ ഒന്ന് തളര്‍ന്നു വീണാല്‍, അപകടങ്ങളില്‍പ്പെട്ട് ശരീര ഭാഗങ്ങള്‍ നിശ്ചലമായാല്‍, ജീവിത യാത്രയില്‍ തിരിച്ചടികള്‍ നേരിട്ടാല്‍ ആരുണ്ട് കൂടെ. ഒരു കുടുംബത്തിന്‍റെ കണ്ണീര്‍ കഥകള്‍ നാളെ നമ്മളും കാണേണ്ടി വരില്ലേ. അത്തരം കഴ്ചകളില്‍ നിന്നു തന്നെയല്ലേ നമ്മുടെ ഓരോ രചനകളും ജന്‍മം കൊള്ളുന്നതും. അതാണ് സത്യം.
മലയാളം ബ്ലോഗ്ഗര്‍മാര്‍ തിരഞ്ഞെടുക്കുന്ന ഒരു പാനല്‍ ബൂലോകത്തിനെ നയിക്കുന്നവരാകട്ടെ. അതിനു കീഴിലായി വിവിധ രജ്യങ്ങളില്‍ നിന്നും ഓരോ പ്രതിനിധികള്‍ അതാത് സ്ഥലങ്ങളിലെ ബ്ലോഗ്ഗര്‍മാരെ നയിക്കട്ടെ.ഓരോ ബ്ലോഗ്ഗറും പ്രതിമാസം പത്തു രൂപ സഘടനയിലേക്ക് സേവിങ്ങ്‌സായി നല്‍ക്കുക. അതിനായി ബൂലോകത്തിനൊരു ബങ്ക് അകൌണ്ട് , അതു പോലെ ലീഗള്‍ അഡ്വൈസര്‍മാര് എന്നിങ്ങനെ ഒരു നിര...
എല്ലാ മാസവും ബൂലോകത്തിന്‍റെ മൊത്തം വരവ് കാണിച്ചു കൊണ്ട് പോസ്റ്റിടുക. ബൂലോകത്തിലെ അംഗങ്ങളില്‍ നിന്നു മാത്രമായിരിക്കണം പണം സ്വരൂപ്പികേണ്ടത്.
10 രൂപ എന്നു ഉദേശിച്ചത് ആര്‍ക്കും നല്‍ക്കാന്‍ കഴിയുന്ന ഒരു ചെറിയ സംഖ്യ എന്ന നിലക്കാണ്.അധികമായി കൊടുക്കാന്‍ കഴിയുന്നവരുണ്ടാവാം. ആര് എത്ര കൊടുത്താലും വിശദമായ കണക്കു വിവരങ്ങള്‍ അതാതു പ്രദേശത്തെ പ്രതിനിധികളിലും, ബൂലോകത്തിന്‍റെ കൈയിലും കണക്കുകള്‍ ഭദ്രമായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവുകയില്ല.
ഇ ഒരെറ്റ സംഗതികളിലൂടെ മാത്രം കിട്ടുന്ന ലഭാം വളരെ വലുതാണ്.
മലയാളം ബ്ലോഗ്ഗുകള്‍ക്കെതിരെ തിരിയുന്നവരെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ട് വരാന്‍,ബ്ലോഗ്ഗര്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളില്‍ അവരെ സഹായിക്കാന്‍, അല്ലെങ്കില്‍ ബ്ലോഗ്ഗെര്‍സ്സിന് തന്നെ ലോണ്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍, ബ്ലോഗ്ഗര്‍മാരുടെ ആശയങ്ങളില്‍ നിന്നു ഉടലെടുക്കുന്ന സിനിമ,സീരിയല്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഉപകരിക്കില്ലേ ഇത്തരം സംവിധാനങ്ങള്‍.
വേണമെങ്കില്‍ ഇത്തരം കര്യങ്ങള്‍ക്ക് ബൂലോകം അനുവദിക്കുന്ന തുകക്ക് ഒരു ശതമാനം പലിശയെങ്കിലും ഈടാക്കി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചു കൂടെ.
ഓരോ വര്‍ഷങ്ങളിലായി കേരളത്തിലെ ഓരോ ജില്ലയിലും പാവപ്പെട്ടവര്‍ക്കായ് ഓരോ കിലോ അരിയെങ്കിലും വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ , ഇന്ന് കേരളത്തില്‍ ടീവി,പത്ര മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കാത്ത ബൂലോകത്തെ
കേരള ജനതയറിയും..കൂടെ ലോകവും.
ഇവിടെ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എന്‍റെ ചിന്തകളില്‍ നിന്നും ഞാന്‍ എന്നോട് തന്നെ ചോദിച്ച കര്യങ്ങളാണ്. എത്ര മാത്രം വിജയകരമെന്നത് പറയാന്‍ എനിക്ക് സാധ്യമല്ല...മറിച്ച് നമ്മുക്ക് സാധ്യമാവേണ്ടതുണ്ട്.
ഇതു പോലെ നിങ്ങളും ചിന്തിച്ചിരിക്കാം.പറയാന്‍ ആഗ്രഹിച്ചിരിക്കാം.
ഇതു പോലെ നിങ്ങളും ചിന്തിച്ചിരിക്കാം.പറയാന്‍ ആഗ്രഹിച്ചിരിക്കാം.
ഇതിലും മികച്ച ആശയങ്ങളാവാം...ഇവിടെ പങ്ക് വെക്കൂ സ്നേഹിതരേ.
ബൂലോകത്തിന്‍റെ ശക്തി മലയാള ബ്ലോഗ്ഗര്‍മാരുടെ ഒരുമയുടെ, സ്നേഹത്തിന്‍റെ പ്രതീകമായി വളരട്ടെ.
ബൂലോകത്തിന്റെ ശക്തി മലയാള ബ്ലോഗ്ഗര്‍മാരുടെ ഒരുമയുടെ, സ്നേഹത്തിന്‍റെ പ്രതീകമായി വളരട്ടെ.
ബൂലോകം എന്ന വാക്ക് മലയാള ബ്ലോഗ്ഗിന്‍റെ നന്‍മയാവട്ടെ.
ഒരു പക്ഷേ ഞാന്‍ പറഞ്ഞ കര്യങ്ങള്‍ എഴുതിയപ്പോല്‍ ഗൌരവസ്വഭാവം കുറഞ്ഞു പോയിരിക്കാം, വായന സുഖം നല്‍കിയില്ലെന്ന് വരാം..കാര്യങ്ങളുടെ ഒരു ഏകദേശം രൂപ്പമെങ്കിലും മനസ്സിലായെങ്കില്‍ തീര്‍ച്ചയായും തങ്കളുടെ വിലപ്പെട്ട നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും, എതിര്‍പ്പുകളും ഇവിടെ അറിയിക്കുക.
--------------------------------------------------
സമകാലീന പ്രശ്‌നങ്ങളും, കേരളീയ രാഷ്ട്രീയ സംഭവ വികാസങ്ങളും ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നിന്നിട്ടും മീഡിയ ബ്ലോഗ്ഗിനെ അകറ്റി നിര്‍ത്തുന്നു എന്നത് അവരെക്കാള്‍ മികച്ച ചര്‍ച്ചകള്‍,വാര്‍ത്തകള്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് കൊണ്ട് തന്നെയാവും.
കേരള്‍സ്.കോമുമായും, മഴത്തുള്ളിയുമായും കോപ്പി റൈറ്റ് പ്രശ്‌നങ്ങള്‍ പോലും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാതെ പോയത് അതിന്‍റെ പിന്നിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാവാം കാരണം എന്ന് കരുതട്ടെ.
ഇവിടെ ബ്ലോഗ്ഗിനെ കുറിച്ച് വിശദമായി എഴുതി കണ്ടത് ഭാഷപോഷിണി എന്ന മനോരമയുടെ പ്രസിദ്ധീകരണത്തില്‍ മാത്രമാണ്.വളരെ ഗൌരവത്തോടെയാണ് ഇതില്‍ ബ്ലോഗ്ഗിനെ ലേഖകന്‍മാര്‍ നോക്കികാണുന്നത്.
കേരള്‍സ്.കോമുമായും, മഴത്തുള്ളിയുമായും കോപ്പി റൈറ്റ് പ്രശ്‌നങ്ങള്‍ പോലും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാതെ പോയത് അതിന്‍റെ പിന്നിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളാവാം കാരണം എന്ന് കരുതട്ടെ.
ഇവിടെ ബ്ലോഗ്ഗിനെ കുറിച്ച് വിശദമായി എഴുതി കണ്ടത് ഭാഷപോഷിണി എന്ന മനോരമയുടെ പ്രസിദ്ധീകരണത്തില്‍ മാത്രമാണ്.വളരെ ഗൌരവത്തോടെയാണ് ഇതില്‍ ബ്ലോഗ്ഗിനെ ലേഖകന്‍മാര്‍ നോക്കികാണുന്നത്.
ഭാഷാപോഷിണി മെയ് - 2008 , പുസ്തകം 31 , ലക്കം 12 .
മുഖചിത്ര താളില്‍ വലിയ തലക്കെട്ട് ഇങ്ങിനെ.മലയാളം ബ്ലോഗ്ഗുകളുടെ കാലം.
ഇതില്‍ എഴുതിയിരിക്കുന്നവര്‍.
പി.പി.രാമചന്ദ്രന്‍ , സി. എസ്.വെങ്കിടേശ്വരന്‍ , ഇ.പി.രാജഗോപലന്‍ , കുമാര്‍ എന്‍.എം , കലേഷ്‌കുമാര്‍ , രാജേഷ് ആര്‍.വര്‍മ
ബ്ലോഗ്ഗിനെ കുറിച്ചുള്ള വിവരണം ഉള്‍പേജില്‍ ഇങ്ങിനെ തുടങ്ങുന്നു.
മലയാളിയുടെ ബൂ ജീവിതം.രണ്ടായിരമാണ്ടിനു ശേഷമാണ് ഇന്‍റ്റര്‍നെറ്റില്‍ മലയാളം പിച്ചവയ്‌ക്കാന്‍ തുടങ്ങിയത്. ഇപ്പോല്‍ ഇന്ത്യന്‍ ഭാഷകളീല്‍ ഏറ്റവുമധികം സജീവതയോടെ ബ്ലോഗ്ഗ് ചെയ്യപ്പെടുന്ന ഭാഷയാണ് മലയാളം. ഉള്ളിലുള്ളത് സ്വാതന്ത്ര്യമായി ,സ്വകാര്യമായി പങ്ക്‌വയ്‌ക്കാനുള്ള ഈ ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കും..?
മലയാളിയുടെ ബൂ ജീവിതം.രണ്ടായിരമാണ്ടിനു ശേഷമാണ് ഇന്‍റ്റര്‍നെറ്റില്‍ മലയാളം പിച്ചവയ്‌ക്കാന്‍ തുടങ്ങിയത്. ഇപ്പോല്‍ ഇന്ത്യന്‍ ഭാഷകളീല്‍ ഏറ്റവുമധികം സജീവതയോടെ ബ്ലോഗ്ഗ് ചെയ്യപ്പെടുന്ന ഭാഷയാണ് മലയാളം. ഉള്ളിലുള്ളത് സ്വാതന്ത്ര്യമായി ,സ്വകാര്യമായി പങ്ക്‌വയ്‌ക്കാനുള്ള ഈ ഇടം മലയാളഭാഷയില്‍ എന്തു മാറ്റമുണ്ടാക്കും..?
ശ്രീ. പി.പി.രാമചന്ദ്രന്‍
അച്ചടിത്താള്‍ ഗ്രന്ഥകാരന്‍റെ ഏകസ്വരമായ കാഴ്ചപ്പാടേ അവതരിപ്പികൂ.അത് അടഞ്ഞതാണ്. എന്നാല്‍ തിരത്താള്‍ ബഹുരസമാണ്. ഓരോ വായനയും ഓരോ രചന. രൂപ്പത്തിലും സ്വഭാവത്തിലും അതു തുറന്നതാണ്. തീര്‍പ്പുകളോടെ വാതിലടക്കുകയല്ല, തേടലുകള്‍ക്കായി ജാലകങ്ങള്‍ തുറക്കുകയാണ് അതിന്‍റെ സ്വഭാവം.
അച്ചടിത്താള്‍ ഗ്രന്ഥകാരന്‍റെ ഏകസ്വരമായ കാഴ്ചപ്പാടേ അവതരിപ്പികൂ.അത് അടഞ്ഞതാണ്. എന്നാല്‍ തിരത്താള്‍ ബഹുരസമാണ്. ഓരോ വായനയും ഓരോ രചന. രൂപ്പത്തിലും സ്വഭാവത്തിലും അതു തുറന്നതാണ്. തീര്‍പ്പുകളോടെ വാതിലടക്കുകയല്ല, തേടലുകള്‍ക്കായി ജാലകങ്ങള്‍ തുറക്കുകയാണ് അതിന്‍റെ സ്വഭാവം.
സി.എസ്.വെങ്കിടേശ്വരന്‍
യാഥാര്‍ഥ്യത്തിലെ അകലങ്ങള്‍ തന്നെയാണ് ഒരര്‍ഥത്തില്‍ വിര്‍ച്വല്‍ സമൂഹങ്ങളെ അടുപ്പിക്കുന്നതും സാധ്യമാക്കുന്നതും സജീവമായി നിലനിര്‍ത്തുന്നതും.ബ്ലോഗ്ഗുകള്‍ പ്രാദേശിക വ്യത്യാസങ്ങളെ ആഘോഷിക്കുന്നു. അങ്ങേയറ്റം സൂക്ഷ്മവും പ്രാദേശികവും സ്വകാര്യവും ആയികൊണ്ടാണ് അവ അവയുടെ വിര്‍ച്വാലിറ്റിയെ അതിജീവിക്കുന്നത്.
യാഥാര്‍ഥ്യത്തിലെ അകലങ്ങള്‍ തന്നെയാണ് ഒരര്‍ഥത്തില്‍ വിര്‍ച്വല്‍ സമൂഹങ്ങളെ അടുപ്പിക്കുന്നതും സാധ്യമാക്കുന്നതും സജീവമായി നിലനിര്‍ത്തുന്നതും.ബ്ലോഗ്ഗുകള്‍ പ്രാദേശിക വ്യത്യാസങ്ങളെ ആഘോഷിക്കുന്നു. അങ്ങേയറ്റം സൂക്ഷ്മവും പ്രാദേശികവും സ്വകാര്യവും ആയികൊണ്ടാണ് അവ അവയുടെ വിര്‍ച്വാലിറ്റിയെ അതിജീവിക്കുന്നത്.
' കൊടകരപുരാണം' (വിശാലമനസ്‌കന്‍) , എന്‍റെ യൂറോപ്യന്‍ അനുഭവങ്ങള്‍(കുറുമാന്‍)
എന്നീ പുസ്തകങ്ങള്‍ ബ്ലോഗ്ഗ് - അച്ചടി സാഹിത്യങ്ങള്‍ തമ്മിലുള്ള പാരസ്‌പര്യത്തെ വെളിപ്പെടുത്തുന്നുണ്ട്.
രണ്ടും എഴുതിയത് വിദേശത്തു താമസിക്കുന്ന മലയാളികളാണ്. ഒന്നാമതായി ശ്രദ്ധയില്‍പ്പെടുക ഭാഷയിലെ ലാഘവത്വമാണ്...ഇങ്ങിനെ പോക്കുന്നു വിവരണങ്ങള്‍.
രണ്ടും എഴുതിയത് വിദേശത്തു താമസിക്കുന്ന മലയാളികളാണ്. ഒന്നാമതായി ശ്രദ്ധയില്‍പ്പെടുക ഭാഷയിലെ ലാഘവത്വമാണ്...ഇങ്ങിനെ പോക്കുന്നു വിവരണങ്ങള്‍.
ഇ.പി.രാജഗോപാല്‍
ബ്ലോഗ്ഗില്‍ ഈ അധികാരം കയ്യാളാന്‍ ആളില്ല. എഴുത്തും അതേക്കുറിച്ചുള്ല എഴുത്തുകളും ചേര്‍ന്നുള്ള ജൈവവ്യവസ്ഥയാണ് ബ്ലോഗ്ഗിലെ കാഴച. സ്വാതന്ത്ര്യത്തിന്‍റെ ഈ സൈബറനുഭവം ഏറെ എഴുത്തുകളിലെന്ന പോലെ കത്തുകളിലും നിറഞ്ഞു നില്‍ക്കുന്ന അനൌപചാരികതയില്‍ നിന്ന് - അമേറ്റര്‍ ശൈലിയില്‍ നിന്ന് പെട്ടെന്നറിയാനാവും.
കുമാര്‍.എന്‍.എം
എനിക്കിഷ്ടം തോന്നുന്ന കാര്യങ്ങളെ കുറിച്ച് എനിക്കിഷ്ടപ്പെടുന്ന ശൈലിയില്‍ എഴുതി പബ്ലീഷ് ചെയ്യാനുള്ള സ്വതന്ത്ര്യം, മറ്റു മാധ്യമങ്ങളിലെ എഴുത്തുകാര്‍ക്കു സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ഒരു സ്വാതന്ത്ര്യം - അതാണു ബ്ലോഗ്ഗിലൂടെ കിട്ടുന്നത്.
വക്കാരിമഷ്ടയും, സജീവേട്ടനും,കുറുമാനും,വിശാലമനസ്‌കനും,മറ്റു പല ബ്ലോഗ്ഗര്‍മാരും ഈ താളുകളില്‍ നിറയുന്നു.
ബൂലോകം ഉയരങ്ങള്‍ കീഴടക്കട്ടെ....കൂടെ നാമെല്ലാവരും.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
32 comments:
ഇത്തരം ചിന്തകള്‍ പറയുന്നതിലൂടെ ബൂലോകത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണീ പോസ്റ്റിന്‍റെ ഉദേശ്യമെന്ന് ഒരിക്കല്‍ കൂടി പറയുന്നു.
പലരില്‍ നിന്നുമായി വരുന്ന ആശയങ്ങളിലൂടെ നല്ലൊരു അടിത്തറയുള്ള പ്രസ്ഥാനമായി ബൂലോകം വളരാന്‍ നിങ്ങളില്‍ ഒരുവനായി ഞാനും.
മെംബര്‍ഷിപ്പിന് പണ്ട് മെയിലയച്ചെങ്കിലും അപേക്ഷ ബൂലോക ക്ലബില്‍ നിന്നും പാസ്സായി കിട്ടിയില്ല.
നന്‍മകള്‍ നേരുന്നു
ഒരു നല്ല ലേഖനം ബൂലോകത്തെകുറിച്ചുള്ള
വളരെ ആഴത്തിലുള്ള വിവരണം
:))))
അരവിന്ദന്‍
ഇടിവാള്‍
വിശാലന്‍
കൊച്ചുത്രേസ്യ
കുറുമാന്‍
തമനു
വികടന്‍
മന്‍സൂര്‍ ഇവരെയൊക്കെ പിന്‍തള്ളിയിരിക്കുന്നു ഇനി ആകെ ഒരെതിരാളിയുള്ളത് കരീംമാഷ് മാത്രം.
nalla aasayam mansoorikka.
But, blog world aasayaparamaayum chinthaaparamaayum orupaad valarendiyirikkunnu. ippozhulla valarchcha ego paramaayum ati paramaayum maathramaanu...
Moreover,neritt parichayamillaaththavarude worl aanith, avide ingnganeyulla kaaryangngal vijayakaramaayi nadakkanamennilla, kaaranam aareyum namukk vyakthamaayi ariyilla ennathu thanne...
ആശംസകളോടെ,
നാം മലയാളികളാണ്....
:) :) :)
ആശംസകള്‍ നേരുന്നു....
മന്‍സൂറേ,
ബൂലോഗം എന്നത് ബ്ലോഗ് ലോഗ് എന്നതിന്റെ മലയാള പരിണാമം ആണെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. അല്ലാതെ ഏതെങ്കിലും തരത്തില്‍ ഒരു കൂട്ടായ്മയാണോ എന്ന് സംശയമുണ്ട്. അതുകൊണ്ട് തന്നെ മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്ക് മന്‍സൂര്‍ പറഞ്ഞത് പോലെ വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പൊതുവേദി ഉണ്ടാകണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്.
താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.
നന്‍മകള്‍ നേരുന്നു.
സസ്നേഹം
കാല്‍ മീ ഹലോ അഞ്ചല്‍
Sorry for commenting in English. Blogs are for individuals to express their ideas and viewpoints. I do not think there is any need for a central organisation to control any of the malayalam blogs. If there are copyright violations, it is upto the individual to pursue the case. Others can join, but nobody can insist on any kind of organisation.
good thought..lets work together to make them real:)
പ്രിയ മന്‍സൂര്‍
സത്യം പറയാമല്ലോ, എന്തിനും ഏതിനും സംഘടന എന്ന കേരളീയ ചിന്താഗതിയായേ എനിക്കിതുകാണാന്‍ സാധിക്കുന്നുള്ളൂ. നമ്മള്‍ ഇങ്ങനൊരു സംഘടനയും, ഭാരവാഹികളും,നേതാക്കളും ഒക്കെയുണ്ടാക്കി എന്നു തന്നെ കരുതുക. ഒരു സുപ്രഭാതത്തില്‍ ഗൂഗിള്‍ ഈ സര്‍വ്വിസ് അങ്ങു നിര്‍ത്തി എന്നിരിക്കട്ടെ - (സാധ്യതയില്ല!!) - എന്നാലും സങ്കല്‍പ്പിക്കൂ. പിന്നെ ഈ സംഘടനനകൊണ്ടു വല്ല പ്രയോജനവും ഉണ്ടോ? അതുമല്ല, ഇങ്ങനെയായാല്‍ ഇമെയില്‍ ഐ.ഡിയുള്ളവരുടെ സംഘടന, യൂ.ട്യൂബ് മെംബര്‍ഷിപ്പ് ഉള്ളവരുടെ സംഘടന, ഇതൊക്കെയും ആലോചിക്കാവുന്നതല്ലേ?
ഇനി ഗൂഗിള്‍ ബ്ലോഗര്‍ സര്‍വ്വീസ് നിര്‍ത്തിയില്ലെന്നു തന്നെയിരിക്കട്ടെ. ഇങ്ങനൊരു സംഘടനയുണ്ടായാല്‍ അതില്‍ അധികാരത്തിനും, പദവിക്കും ഒക്കെയായി എന്തൊക്കെ ഉന്തുംതള്ളുമായിരിക്കും... എന്റമ്മേ. ആലോചിക്കാന്‍ വയ്യ!! പിന്നെ പിളര്‍പ്പും,ലയനവും കേരള ബ്ലോഗര്‍ (ഐ), കേരള ബ്ലോഗര്‍ (പി), പീപ്പിള്‍സ് ബ്ലോഗര്‍ പാര്‍ട്ടി (ഉ) ഇങ്ങനെയൊക്കെയും പ്രതീക്ഷിക്കാം അല്ലേ!
അംഗങ്ങളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വളരുന്ന ബൂലോഗത്തില്‍ കേന്ദ്രീകൃത രീതിയില്‍ ഒരു സംഘടന പ്രായോഗികമാവുമോ. വരുന്നവരെല്ലാം ബൂലോകത്തില്‍ അംഗങ്ങളാവണം, അല്ലെങ്കില്‍ ഒറ്റപ്പെടും എന്ന തോന്നല്‍ തന്നെ ബ്ലോഗിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യംചെയ്യില്ലേ?.
കൂടുതല്‍ ആള്‍ക്കാര്‍ ബ്ലോഗിംഗിലേക്ക് വരട്ടെ. അത് കൂടുതല്‍ ജനകീയമാവട്ടെ. ജനകീയ പ്രശ്നങ്ങള്‍ ബ്ലോഗിലൂടെ കൈകാര്യം ചെയ്യപ്പെടട്ടെ. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഒരു സ്വതന്ത്ര മാധ്യമമായി അത് വളര്‍ന്നു പന്തലിക്കട്ടെ. അങ്ങനെ കൂടുതല്‍ സാമൂഹ്യനീതി ഉറപ്പാക്കപ്പെടട്ടെ. അതിലപ്പുറം ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഒരു സംഘടനപോലെ പ്രവര്‍ത്തിക്കുന്നത് ഒരിക്കലും ശരിയായി വരുമെന്ന് എനിക്ക് തോന്നുന്നില്ല.
ബ്ലോഗ് എന്നതിനെ പ്രധാനമായും സാഹിത്യം കൈകാര്യം ചെയ്യാനുള്ള ഒരു വേദിയായും, ബ്ലോഗിംഗ് എന്നതിനെ മലയാളം ബ്ലോഗിംഗ് എന്ന ഠ വട്ടത്തില്‍ കാണാന്‍ ശ്രമിക്കുന്നതിലുമാണ് മന്‍സൂറിന് ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നത്. ഇന്റര്‍നെറ്റ് എന്നതിന്റെ സാങ്കേതിക നിര്‍വ്വചനം തന്നെ വിവര/വിജ്ഞാന മേഖലയുടെ sharing എന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബ്ലോഗും അതിന്റെ ഭാഗം മാത്രമാണ്.
ഇത്രയും പറഞ്ഞതിന്റെ അര്‍ത്ഥം, നമ്മളില്‍ ഒരു ബ്ലോഗര്‍ എശുതിയ കാര്യം അവരുടെ സമ്മതമില്ലാതെ മറ്റൊരു കൂട്ടര്‍ അടിച്ചു മാറ്റി അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് എനിക്ക് വിരോധമൊന്നുമില്ല എന്നല്ല. തീര്‍ച്ചയായും അത് പ്രതിഷേധാര്‍ഹമാണ്. തെറ്റാണ്. അത്തരം നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുവാന്‍ ഒരു സംഘടിത ഗ്രൂപ്പ് (പാര്‍ട്ടിയല്ല) ഉള്ളതും നല്ലതാണ്. പക്ഷേ അത് ഒരു സംഘടനയാക്കി വളര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നേ പറഞ്ഞതിനര്‍ത്ഥമുള്ളൂ.
ആശംസകള്‍...
പിന്നെ.... ഇവിടെ പലരും പറഞ്ഞ പോലെ.... ഇതൊരു കൂട്ടായ്മ തന്നെ, പക്ഷെ സൂക്ഷ്മമായി നോക്കിയാല്‍ അല്ല താനും. പിന്നെ ഒരു സംഘടന എന്ന നിലക്ക് ഇപ്പോള്‍ ഒരു തരത്തിലും ഇതിനെ കാണുവാന്‍ കഴിയില്ല. അങ്ങിനെ ഒന്നു രൂപികരിച്ചാലും അതിന്റെ ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നതെ ഉള്ളു പ്രത്യേകിച്ചും നേതൃത്വവും പിരിവും ചിലവാക്കലും വരുമ്പോള്‍.
മന്‍സൂറിനോട് ഒരു ചോദ്യം, ഈ പോസ്റ്റില്‍ താങ്കള്‍ ബൂലോകം എന്നുദ്ദേശിച്ചിരീക്കുന്നത് ബൂലോകക്ലബ് എന്ന ബ്ലോഗിനെയാണോ അതോ മലയാളം ബ്ലോഗര്‍ മാരുടെ കൂട്ടായ്മ എന്ന അര്‍ത്ഥത്തില്‍ മലയാളം ബ്ലോഗിംഗിനെയാണോ എന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ബൂലോഗം, എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചിരുന്നത് ബ്ലോഗ് എന്നതിന്റെ മലയാളം വാക്ക് എന്ന രീതിയില്‍ ആയിരുന്നു. ഇന്നത്, മലയലാളം ബ്ലോഗര്‍മാരുടെ ലോകം എന്ന രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിലും.
പ്രിയ സ്നേഹിതാ മന്‍സൂറെ..
സത്യം പറഞ്ഞാല്‍ ചില പോസ്റ്റുകള്‍ വായിച്ചു തലയറഞ്ഞു ചിരിക്കുന്നതു പോലെ ഇതും വായിച്ച് ചിരിച്ചുപോയി..!
“കുമാര്‍.എന്‍.എം..എനിക്കിഷ്ടം തോന്നുന്ന കാര്യങ്ങളെ കുറിച്ച് എനിക്കിഷ്ടപ്പെടുന്ന ശൈലിയില്‍ എഴുതി പബ്ലീഷ് ചെയ്യാനുള്ള സ്വതന്ത്ര്യം, മറ്റു മാധ്യമങ്ങളിലെ എഴുത്തുകാര്‍ക്കു സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ഒരു സ്വാതന്ത്ര്യം - അതാണു ബ്ലോഗ്ഗിലൂടെ കിട്ടുന്നത്.“ ഈ വരികള്‍ ക്വോട്ടു ചെയ്ത മന്‍സൂറെ..ഈ സ്വാതന്ത്ര്യം ഇല്ലാതാക്കണൊ..?
പ്രവാസികള്‍ സാമ്പത്തീകമായി ഏറ്റവും ചൂഷണവും ചെയ്യപ്പെടുന്നതും ദുരിതമനുഭവിക്കുന്നതുമായ ഒന്നാണ് വീമാന യാത്ര...ഇതില്‍ നിന്നും ജ്വലിച്ചുയര്‍ന്ന തീപ്പന്തങ്ങള്‍ എവിടെ...ഇതൊരു ഉദാഹരണം മാത്രം.
കൂടുതലായി ഒന്നും പറയുന്നില്ല കാരണം പറയേണ്ട കാര്യങ്ങള്‍ അത് അപ്പു ഭംഗിയായി പറഞ്ഞിരിക്കുന്നു.
വെറുതെ ഒരു രസത്തിനു വേണ്ടിയാണ് മന്‍സൂര്‍ ഈ പോസ്റ്റിട്ടെതെന്ന് വ്യക്തം..! ആദ്യത്തെ ചില ചോദ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അനവധി പോസ്റ്റുകള്‍ ഇതിനകം ബൂലോകത്തിന്റെ ചരിത്രം പറഞ്ഞിട്ടുണ്ട്. അവയൊന്നും മന്‍സൂര്‍ വായിച്ചിട്ടില്ല വായിച്ചിരുന്നുവെങ്കില്‍ ഇങ്ങിനെയുള്ള ചോദ്യങ്ങല്‍ തീര്‍ച്ചയായും ഒഴിവാക്കിയേനെ.
അഭിപ്രായം അത് ഞാന്‍ പ്രകടിപ്പിക്കുന്നു. എല്ലാത്തിനും റാന്‍ മൂളാന്‍ പറ്റുമൊ?
മന്‍സൂര്‍ ഭായ്...
ഈ പോസ്റ്റിന്റെ പിന്നിലെ സദുദ്ദേശം മനസ്സിലാക്കുന്നു. എങ്കിലും ഒരു സംഘടന എന്ന രീതിയില്‍ ഇതിനെ കാണേണ്ടതുണ്ടോ?
വേണ്ട എന്നാണ് എനിയ്ക്കും തോന്നുന്നത്. ഞാനും ഒരു സംഘടനയില്‍ അംഗമായാല്‍ എനിയ്ക്ക് മനസ്സു കൊണ്ട് അംഗീകരിയ്ക്കാനാകാത്ത ഒരു തീരുമാനം ഈ സംഘടന എടുത്താല്‍ മനസ്സില്ലാമനസ്സോടെ ഞാനും അത് അംഗീകരിയ്ക്കേണ്ടി വരും. അതായത്, ഞാനൊരു അഭിപ്രായം പറയുമ്പോള്‍ പോലും പഴയ സ്വാതന്ത്ര്യത്തോടെ പറ്റില്ല എന്നര്‍ത്ഥം. പിന്നെ, ഒരു സംഘടനയിലെ അംഗങ്ങള്‍ ആകാതെ തന്നെ ബൂലോകര്‍ക്ക് ഒരുമിച്ചു നിന്നു കൂടേ?
ബൂലോഗം എന്നത് ഒരു കൂട്ടായ്മയാണെന്നത് ഒരു തെറ്റായ ധാരണ ആണെന്ന് തോന്നുന്നു
ബ്ലോഗ് എന്നതിന്റെ മലയാളീകരണമാണ് ബൂലോഗം എന്നാണ് ഞാന്‍ മനസ്സിലാക്കിയിടുള്ളത്.
അത് ഗൂഗിളോ മറ്റ് പ്രൊവൈഡേഴ്‌സോ അനുവദിക്കുന്ന സൌജന്യ സെല്ഫ് പബ്ലിഷിംഗ് റ്റൂള്‍ ആണ്. ആ ഒരു സൌകര്യം ഉപയോഗപ്പെടുത്തുന്നവരൊക്കെ സംഘം ചേരണം എന്നും സംഘടനയുണ്ടാക്കണം എന്നൊക്കെ പറയുന്നതില്‍ വല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ഇപ്പോള്‍ സൌജന്യമായി നല്‍കുന്ന ഈ സേവനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ അല്ലെങ്കില്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ എത്രപേര്‍ ബൂലോഗത്തുണ്ടാവും? എന്താവും ആ സംഘടനയുടേ ഭാവി?
കൂട്ടായ്മ എവിടെയും വിജയിച്ചിട്ടേ ഉള്ളൂ.. ആശംസകള്‍.. ഞാനും അനുകൂലിക്കുന്നു..
പ്രിയ സ്നേഹിതരേ...
വളരെ നീണ്ട ഒരു വിവരണമായതു കൊണ്ടാവാം വിഷയം ഇത്തരത്തില്‍ തിരിഞ്ഞു പോയത്....ഉദേശിച്ചത് ഇത്രമാത്രം.
ഒരു ബ്ലോഗ്ഗ് മലയാളികളുടെ കൂട്ടായ്യ്‌മയില്‍ നിന്നും ഒരു ബൂലോകം അത് ക്ലബാവാം, സഘടനയാവാം...ബൂലോക ക്ലബാവാം.
ഇവിടെ ഒരു ഗ്രൂപ്പിസത്തിന്‍റെ പ്രശ്‌നം ഉദിക്കുന്നേയില്ല.
കാരണം ബൂലോകം എന്നൊരു സഘടന എതെങ്കിലും ഒരു ബ്ലോഗ്ഗറെയോ,ബ്ലോഗ്ഗിനെയോ നിയന്ത്രിക്കാന്‍ വേണ്ടിയല്ല. മറിച്ച് ബ്ലോഗ്ഗ് മലയാളികള്‍ക്ക് ബ്ലോഗ്ഗ് സംബന്ധമായ പ്രശ്‌നങ്ങളില്‍ മലയാള ബ്ലോഗ്ഗിനെ നയിക്കാന്‍ ഒരു തട്ട് എന്നേ കരുതുന്നുള്ളു.
അതു കൊണ്ട് ബ്ലോഗ്ഗര്‍മാരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ല
കാരണം ബൂലോകം എന്നൊരു കൂട്ടായ്യ്‌മയില്‍ നില്‍ക്കുന്നതും നമ്മുക്കിടയിലെ തന്നെ ചിലരാണ് ..അവരും നമ്മളെ പോലെ ബ്ലോഗ്ഗ് ചെയ്യുന്നവരും.
ബൂലോകം ബ്ലോഗ്ഗ് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഒരു ശക്തി...അതാണ് ഉദേശ്യം. പിന്നെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മലയാള കൂട്ടായ്യ്‌മയായ ബ്ലോഗ്ഗര്‍മാരുടെ സേവനം.
ഇത്തരമൊരു കൂട്ടായ്യ്‌മ ബ്ലോഗ്ഗില്‍ സാധ്യമെങ്കില്‍ എന്തു കൊണ്ട് ഇത്തരം മേഖലകളില്‍ സാധ്യമാക്കികൂടാ..??
ബ്ലോഗ്ഗിന്‍റെ സ്വാതന്ത്ര്യമാണ് ഇങ്ങിനെ ഒരു ചിന്തക്ക് വഴി തെളിയിച്ചതും.
പരശ്‌പരം അറിയുക എന്നതാണ് ആദ്യ പടി. അതു കൊണ്ടാണല്ലോ ആദ്യമേ പറഞ്ഞത് അവരവര്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ ഓരോ ടീം രൂപപ്പെടുക എന്നത്.
ചുരുക്കത്തില്‍ ഇങ്ങിനെ ഒരു ആശയം മനസ്സില്‍ തോന്നിയപ്പോല്‍ പോസ്റ്റിട്ടു എന്നെയുള്ളു.
പ്രാവര്‍ത്തികമായ നല്ല ആശയങ്ങള്‍ അറിവുള്ളവര്‍ പറയട്ടെ.
വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കട്ടെ.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍
"കാരണം ബൂലോകം എന്നൊരു കൂട്ടായ്യ്‌മയില്‍ നില്‍ക്കുന്നതും നമ്മുക്കിടയിലെ തന്നെ ചിലരാണ് ..അവരും നമ്മളെ പോലെ ബ്ലോഗ്ഗ് ചെയ്യുന്നവരും."
പ്രിയ സ്നേഹിതാ മന്‍സൂറെ ,ഏതാണി കൂട്ടായ്‌മ?ആരാണതിലെ അംഗങ്ങള്‍?
രാമയണം മുഴുവനോതീട്ടും രാമനുക്ക്.......
മാഷേ..
ബൂലോകത്തെ ചിലര്‍ എന്ന് വെച്ച മലയാള ബ്ലോഗ്ഗേര്‍സ്സ് എന്നര്‍ത്ഥമാക്കുന്നുള്ളു
മലയാളി ബ്ലോഗ്ഗേര്‍സ്സ് തന്നെയാണ് ആ കൂട്ടായ്യ്‌മ.
അതില്‍ നിന്നാണ് നാം കണ്ടെത്തേണ്ടത് എന്നേ ഉദേശിക്കുന്നുള്ളു.
വരികളിലെ ഭിന്നതക്കല്ല പ്രാധാന്യം കല്‍പ്പികേണ്ടത്.
അശയത്തിലെ സദുദേശ്യം മനസ്സിലാക്കുമെന്ന് കരുതുന്നു.
തങ്കളുടെ വരികള്‍ക്ക് നന്ദി
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാവുന്നതാണു. പരിചയ സമ്പന്നരായ ഒരുപാടു ബ്ലോഗര്‍മാര്‍ ഉണ്ടല്ലോ. ഒരു സംഘടന എന്ന ലേബല്‍ ഇല്ലാതെ ഒരു കൂട്ടായ്മ എന്ന രീതിയില്‍ തന്നെ തുടരുന്നതല്ലേ നല്ലതു്. അതിപ്പോഴും ഉണ്ടല്ലൊ, അല്ലേ? സംഘടനയുടെ ചട്ടക്കൂടു വന്നാല്‍ ഒരുപക്ഷേ സ്വാതന്ത്ര്യത്തിനു ലേശം കുറവു വരില്ലേ എന്ന സംശയവും ഉണ്ട്.
മന്സൂറിക്കാ, കൊടുകൈ. ഉഗ്രന്‍ഐഡിയ! എന്നെ ഖജാന്‍ജി ആക്കണം, പിരിവ് നമുക്ക് ഉഷാറാക്കാം! ഇക്ക വേണമെങ്കില്‍ സെക്രട്ടറിയോ പ്രസിഡന്റോ ആയിക്കോ. പിന്നെ കണക്ക് പബ്ളിഷ് ചെയ്യാന്‍ വേണ്ടി ഒരു ബ്ളോഗ് വേണം എന്നതിനോടൊന്നും ആശയപരമായി യോജിപ്പില്ല. ആമാശയപരമായി യോജിക്കാന്‍ കഴിയുന്ന മേഖലകളില്‍ യോജിക്കാം. ഞാനും ബൂലോക ക്ളബ്ബില്‍ മെന്പറ്ഷിപ്പിന് ആപ്ളിക്കേഷന്‍ അയച്ചിരുന്നെങ്കിലും കിട്ടിയില്ല! ബൂലോകത്തെ ഭാരവാഹികള്‍ ആരെങ്കിലുമാകട്ടെ അവരോട് പോകാന്‍ പറ, നമുക്ക് പുതിയ ഒരു സംഘടന അങ്ങ് തുടങ്ങാം. അപ്പുവേട്ടന്‍ പറഞ്ഞതുപോലെ ഗൂഗിള്‍ ഈ സര്‍വീസ് നിറ്ത്തിയാല്‍ നമുക്ക് വേഡ് പ്രസ്സിലേക്ക് തിരിയാം അതുമല്ലെങ്കില്‍ എന്തിനാ ബ്ളോഗ് ബ്ളോഗിലുള്ളവരുടെ ഒരു മയില്‍ ഗ്രൂപ്പായി വെര്‍ച്വല്‍ സമ്ഘടനയായാലും പോരേ? ബ്ളോഗില്ലെങ്കിലും സംഘടന എന്ന ആശയം മരിക്കില്ലല്ലോ?അപ്പോള്‍ രസീത്കുറ്റി യുടെ പണി തുടങ്ങിക്കളയാം അല്ലേ?:)
മന്സൂറിക്കാ,ഉദ്ദേശം നല്ലതു തന്നെ പക്ഷേ അതുവേണോ? രണ്ടുവട്ടം ആലോചിച്ചോ? സംഘടന ചിലപ്പോള്‍ 'മാക്ട' പോലെയായാല്‍? അതുമല്ലെങ്കില്‍ അപ്പുവേട്ടന്‍ പറഞ്ഞതുപോലെ നമ്മുടെ സംഘടന പിളറ്ന്നാല്‍? (എങ്ങനെ പിളറ്ന്നാലും എനിക്ക് ഖജാന്‍ജി സ്ഥാനം തന്നെ വേണം) ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ താല്പര്യമുള്ളവരുടെ ഒരു ബ്ളോഗ് കൂട്ടയ്മയും ബ്ളോഗുമല്ലേ അതിനേക്കാള്‍ നല്ലത്? സഹകരിക്കാന്‍ താപര്യമുള്ളവര്‍ക്കെല്ലാം സഹകരിക്കുകയും ആവാം.
ആശംസകളോടെ...
ഷാനവാസേ...
ഇവിടെയൊക്കെ ഉണ്ടോ? എങ്ങും കാണാറില്ലല്ലോ.
പിന്നെ, മന്‍സൂര്‍ ഭായ് ഉദ്ദേശ്ശിച്ച രീതിയിലല്ല ഈ പോസ്റ്റ് നമ്മള്‍ എല്ലാവരും കണ്ടത് എന്നു തോന്നുന്നു. മലയാളം ബ്ലോഗ്ഗേഴ്സ് ഒരുമിച്ചു നില്‍ക്കേണ്ട ആവശ്യകത ആണ് അദ്ദേഹം ഉദ്ദേശ്ശിച്ചത് എന്നു തോന്നുന്നു. സംഘടന എന്ന ആശയം മാറ്റി വച്ചാല്‍ അതു നല്ല കാര്യം തന്നെ.
:)
ശ്രീ, ചില സ്വകാര്യ പ്രശ്നങ്ങള്‍ മൂലം കുറേക്കാലമായി ബൂലോകത്തൊക്കെ വന്നിട്ട്.ഇനി വല്ലപ്പോഴുമൊക്കെ കാണാം:)
മന്സൂറിക്കയോട് സംഘടനയൊക്കെയായാല്‍ ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാന്‍ സദ്ധ്യതയുണ്ടെന്ന് സൂചിപ്പിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ! :)
എന്തിനാണ് ഇങ്ങനെയൊരു കൂട്ടായ്മ.എന്താണ് അങ്ങനെയൊരു സാധനത്തിന്റെ പ്രസക്തി.ഇപ്പോള്‍ തന്നെ പല ഗ്രൂപ്പുകളും പല കൂട്ടായ്മകളും തമ്മില്‍ തല്ല് തുടങ്ങിയിട്ടുണ്ട്.ഇനി ഒരു കൂട്ടായ്മ കൂടി ആയാല്‍ സിനിമയില്‍ മാക്ടയുടെ അവസ്ഥ ആവാനാണോ?
ഇത് സ്വതന്ത്രമായി തന്നെ തുടരുന്നതാണ് അഭികാമ്യം.ഇഷ്ടമുള്ളവര്‍ തങ്ങള്‍ക്കിഷ്ടമുള്ളത് എഴുതിയും അറിഞ്ഞൂം പ്രതികരിഛ്കും വളരട്ടേ.അതാണ് ഇതിന്റെ ഒരു ശക്തമായ ജനാധിപത്യ സംവിധാനം.അല്ലാതെ ഗ്രൂപ്പുകളും കൂട്ടായ്മകളും ഉണ്ടാക്കി തമ്മില്‍ തല്ലും ഉണ്ടാക്കി കരിവാരിതേക്കലും നടത്തി ഇത് നശിപ്പിക്കണോ?
ഇതിന്റെ സ്വാതന്ത്യം നശിപ്പിക്കണോ?
ഇത്തരം വികട ചിന്തകള്‍ വരുന്നത് തന്നെ കഷ്ടം....
മന്‍സൂര്‍ക്ക ഇരഡു ക്വസ്റ്റ്യന്‍ മാര്‍ക്ക് മാട്ടി ചോദിച്ചു:
പിന്നെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മലയാള കൂട്ടായ്യ്‌മയായ ബ്ലോഗ്ഗര്‍മാരുടെ സേവനം.
ഇത്തരമൊരു കൂട്ടായ്യ്‌മ ബ്ലോഗ്ഗില്‍ സാധ്യമെങ്കില്‍ എന്തു കൊണ്ട് ഇത്തരം മേഖലകളില്‍ സാധ്യമാക്കികൂടാ..??
ഇതൊക്കെ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മന്‍സൂര്‍ക്ക. ഇതൊന്ന് നോക്കിക്കേ
http://boologakarunyam.blogspot.com/
ചുറ്റും സംഭവിക്കുന്നത് ഇടയ്ക്ക് അറിയാന്‍ ശ്രമിക്കുന്നതും കൊണ്ടും നന്മയേ വരൂ.
പത്രപ്രവര്‍ത്തക യൂണിയന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് തടസമാണോ?.
ബൂലോകത്ത് (മലയാളം ബ്ലോഗ് ലോകത്ത്) ഒരു സംഘം പ്രവര്‍ത്തിക്കുന്നത്, ബ്ലോഗിലേക്ക് ആളെ എത്തിക്കുന്നത്, ബ്ലോഗര്‍മാരെ സഹായിക്കുന്നത് തെറ്റാണോ?.
നയിക്കുവാന്‍ നേതാവില്ലാത്ത പല സംഘടനകളും, വളര്‍ച്ചയെത്താതെ മുരടിച്ച് നില്‍ക്കുന്നു ഈ ബൂലോകത്ത്. നേതാകളുടെ ബാഹുല്യവും, അധികാര കൊതിയും തകര്‍ത്ത പല സംഘടനയുടെയും ചിഞ്ഞ് നാറിയ ശവം കണ്ട് മനം മടുത്ത ബൂലോക സുഹൃത്തുകള്‍, സംഘടനയെന്ന പേര് കേള്‍ക്കുബോള്‍ തന്നെ, ഒട്ടോ പിടിച്ച് ഓടിപോവുന്നതിന്റെ രഹസ്യം, പരസ്യമാണ്.
മന്‍സൂര്‍, ധൈര്യമായിട്ട് വാ, ഒരു വെര്‍ച്ച്യുല്‍ സംഘടനയെങ്കിലും നമ്മുക്കുണ്ടാക്കണം.
എഴുതിനെ നിയന്ത്രിക്കുവാനല്ല സംഘം. എഴുതുകാരന് ധൈര്യം പകരാനാണ്. ഇപ്പോഴും ശൈശാവാവസ്ഥയില്‍ തന്നെ, ഈ ബൂലോകം തുടരുന്നതിന്റെ കാരണവും അതു തന്നെയാണ്. ക്രിയത്മകമായി പ്രതികരിക്കാന്‍ ബ്ലോഗര്‍മാര്‍ മടികാണിക്കുന്നതിന്റെ കാരണം, മന്‍സുര്‍ പറയാതെ പറഞ്ഞ ഭയമാണ്. ഞാന്‍ ഒറ്റയാണെന്ന ചിന്ത, എന്നെ പലപ്പോഴും ചങ്ങലക്കിടുന്നു.
ബൂലോക കാരുണ്യത്തിന്റെ പ്രവര്‍ത്തനം സജീവമാണ്. അത് പക്ഷെ, ദുബൈയില്‍ മാത്രമാണ്. അവര്‍ക്ക് മാര്‍ഗദര്‍ശിയായി ഒരു നേതാവുണ്ട്. അതാണ് അവരുടെ വിജയം. പ്രതിഫലം അഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന സന്മനസുകളുടെ ഒരു സംഘമാണത്. യു.എ.ഇ മുഴുവന്‍ ഓടി നടന്ന് പണം സ്വരൂപിച്ചവനെ, നേതാവെന്നാണ് ഞാന്‍ വിളിക്കുക, ഞാന്‍ ഒരു പാവം പ്രവര്‍ത്തകന്‍ മാത്രമാണെന്ന് അദേഹം പറഞ്ഞാല്‍ പോലും. സ്വന്തം പേര് പോലും എവിടെയും ബാക്കിവെക്കതെ മയ്ച്ച് കളഞ്ഞവന്‍. അതാണ് സേവനം.
നമ്മുക്ക് വേണ്ടത്, ഈ മലയാളത്തിന്റെ ബ്ലോഗിന്റെ വളര്‍ച്ചയാണ്. പുതുതായി എത്തുന്ന ബ്ലോഗര്‍മാരെ സഹായിക്കുകയാണ്. ഒരു ബ്ലോഗര്‍ക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ആശ്വാസിപ്പിക്കുവാന്‍, കൈതുണയാക്കുവാന്‍ ഒരു സംഘമാണ്.
കേരളത്തിലുള്ള ബ്ലോഗര്‍മാരെക്കാള്‍ കൂടുതലാളുകള്‍ സജീവമായി ഇന്നും നിര്‍ഭയം ബ്ലോഗുന്നത് യു.എ.ഇ യിലാണ്, അതിന് കാരണം അവരുടെ കൂട്ടായ പ്രവര്‍ത്തനമാണ്. അവരെ നയിക്കുവാന്‍ ഒരു നേതാവുണ്ട്. ഉപദേശങ്ങളും ശാസനകളും നല്‍കി അവരെ വളര്‍ത്തുന്നത്, ആ നേതാകളാണ്.
(ഇനി ആ നേതാകളെ അന്വേഷിച്ച് വിസിറ്റിങ്ങ് വിസയടിച്ച് യു.എ.ഇ. യില്‍ പോവേണ്ട. കാരണം, ഞാന്‍ നേതാവാണെന്ന് ഒരിക്കലും അവര്‍ പറയില്ല, പറഞ്ഞിട്ടില്ല)
പ്രിയ സ്നേഹിതരേ...
വ്യത്യസ്തമായ കഴ്ചപ്പാടുകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
ചിന്തകള്‍ക്ക് വഴിത്തിരിവാവുന്നത് പലപ്പോഴും പലതരം ചര്‍ച്ചകളാണ്.
അതേ ഉദേശിച്ചുള്ളു.
തോന്നിവാസനുള്ള മറുപടി വളരെ ലളിതമായി ഞമ്മള ബീരാന്‍കുട്ടി മുകളില്‍ പറഞ്ഞിട്ടുണ്ട്...
തോന്നിവാസാ....ശ്രീനിവാസന്‍റെ ആരായിട്ട് വരും..?
ബൂലോകകാരുണ്യം എനിക്ക് അറിയുന്നവര്‍ തന്നെ...ഒന്നലെങ്കില്‍ സീനിയോറിറ്റി പരിഗണന തന്നൂടേ....ചുമ്മാ...
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
ആശംസകള്‍...
നല്ല ആശയം..ബൂലോകര്‍ക്കും കൂട്ടായ്മ..നല്ലതല്ലേ അത്???????
ബൂലോഗത്തിന് ഒരു കൂട്ടായ്മ ജില്ലാ അടിസ്ഥാനത്തില്‍ അക്കാദമികള്‍ സ്ഥാപിച്ച് കൊണ്ട് നിലവില്‍ വന്നു കൊണ്ടിരിക്കുന്ന അവസ്ഥ നമുക്കിന്ന് കാണാന്‍ കഴിയുന്നുണ്ട്.അത് തീര്‍ച്ചയായും സന്തോഷകരം തന്നെ.പിന്നെ മന്‍സൂര്‍ പറഞ്ഞത് പോലെ ,വ്യവസ്ഥാപിതമായി അത് നിലവില്‍ വരണമെങ്കില്‍ അതിന് ഒരു പാട് പ്രയാസങ്ങള്‍ നേരിടേണ്ടി വരും. അതൊക്കെ സഹിച്ചു കൊണ്ട് ഏറ്റെടുക്കാന്‍ ആരുണ്ട് ഇവിടെ.അഥവാ ഏറ്റെടുത്താല്‍ തന്നെ എല്ലാ പള്ള് മുഴുവന്‍ അവന്‍ കേള്‍ക്കേണ്ടിയും വരും.ഉദാ: ഇതില്‍ കമന്റടിച്ച ഒരു സുഹൃത്ത് പേരെടുത്ത് കൊണ്ട് അധിക്ഷേപിച്ചിരിക്കുന്നു. ഇങ്ങനെ ഒക്കെ ആയാല്‍ ആരാ ഇതിനു മുതിരുക.
വേലീമെ കിടക്കുന്ന പാമ്പിനെ എടുത്ത് ആരെങ്കിലും കഴുത്തില്‍ ഇടുമോ..?.
ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഭൂലോക കാരുണ്യം വഴിക്കു വെച്ച് നിന്നു പോയതും,വ്യക്തി പരമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനു മുതിരുക.
Post a Comment