Monday 14 January, 2008

ബ്ലോഗ്ഗര്‍മാര്‍ക്കൊരു ക്ഷണകത്ത്‌

ക്ഷണകത്ത്‌
പ്രിയമുള്ള ബ്ലോഗ്ഗര്‍മാരേ..ബ്ലോഗ്ഗിണിമാരേ...

ഇവിടെ കുറച്ചു കാലമായി എന്തോക്കെയൊ ഞാനെഴുതാറുണ്ടെന്ന്‌ ഞാന്‍ അറിയുന്നു.
എന്‍റെ തുലികക്ക്‌ അക്ഷരങ്ങളായ്‌....മഷിയായ്‌....ശക്തിയായി...എന്നും
നിങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നു.
അതില്‍ ഒരുപാട്‌ സന്തോഷവും, നന്ദിയുമുണ്ട്‌.
ഒരു പുതിയ ബ്ലോഗ്ഗ്‌ തുടങ്ങാനുള്ള മനകരുത്തോ...സമ്പത്തികമോ ഇന്നില്ല...
എങ്കിലും..പണ്ടെന്നോ ഞാന്‍ വരചിരുന്നുവെന്ന്‌ ആരോ പറയുന്നത്‌ കേട്ടയോര്‍മ്മ..
വീണ്ടും സ്വപ്‌നമായി ഞാന്‍ കണ്ടു.
അങ്ങിനെ ആ വര മറന്നോ...എന്നറിയാന്‍...അല്ലെങ്കില്‍ വരച്ചു
പഠിക്കാനൊരു ശ്രമം..നടത്തുകയാണിവിടെ....

നിറകൂട്ട്‌ എന്ന പേരിലാണ്‌ തുടങ്ങിയിരിക്കുന്നത്‌

ആ ബ്ലോഗ്ഗിലേക്ക്‌ നിങ്ങളെ എല്ലാവരെയും സസന്തോഷം ക്ഷണിക്കുന്നു.

രണ്ട്‌ പോസ്റ്റുകള്‍ ഇട്ട്‌ കഴിഞ്ഞു...പോസ്റ്റില്ലാതെ ബ്ലോഗ്ഗിലേക്ക്‌ ക്ഷണിച്ചവര്‍ക്ക്‌
കിട്ടിയ റിസല്‍ട്ട്‌ ആരോ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌..
അത്‌ കൊണ്ടാണ്‌ അഡ്വാന്‍സായി പോസ്റ്റ്‌ വെച്ചത്‌.
നാളെ എല്ലാ ബ്ലോഗ്ഗര്‍മാരുടെയും സാന്നിധ്യം നിറകൂട്ടില്‍ പ്രതീക്ഷിക്കുന്നു....
രാത്രി ബൂലോകം തിയേറ്റേഴ്‌സ്സ്‌... അഭിമാനപൂര്‍വ്വം കാഴ്‌ച്ച വെക്കുന്ന നാടകം....
ഒരു ബ്ലോഗ്ഗന്‍ വീരഗാഥ അരങ്ങേറുന്നതാണ്‌...

മനപൂര്‍വ്വം നിറുത്തിയതല്ല വീഡിയോ പരിശീലനമായിരിക്കും നല്ലെതെന്ന്‌ പലരും അഭിപ്രായം അറിയിച്ചിരുന്നു...ഉടനെ പ്രതീക്ഷിക്കാം


അനുഗ്രഹികൂ...ആശിര്‍വദീക്കൂ

നന്‍മകള്‍ നേരുന്നു

13 comments:

കാപ്പിലാന്‍ said...

എന്നാലും മാഷേ , ഇജ് ഒരപാര സാധനം തന്നെ .. ഇങ്ങനെ ഒരു നാടകം എഴുതുക എന്നുവെച്ച...ഉഗ്രന്‍ ..അടിപൊളി

സാജന്‍| SAJAN said...

മന്‍സൂ ഒരു ഓടോ:- പോസ്റ്റ് എഴുതിക്കഴിഞ്ഞ് ജസ്റ്റി ഫൈ ചെയ്യാതെയിരിക്കുക ചുമ്മാ ടൈപ് ചെയ്തു പോവുക അല്ലെങ്കില്‍ ലെഫ്റ്റ് അലൈന്‍ ചെയ്യുക
ജസ്റ്റിഫൈ ചെയ്യുന്ന പോസ്റ്റുകള്‍ ഫയര്‍ ഫോക്സ് ബ്രൌസെര്‍ ഉപയോഗിക്കുന്നവര്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ടാ‍ണ്, ബ്ലോഗ് തുറന്നിട്ട് വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ കമന്റിട്ട് അറിയിക്കണമെനില്ല അടുത്ത് ബ്ലോഗ് വായിക്കാന്‍ പോവും:)

ദിലീപ് വിശ്വനാഥ് said...

സാജന്റെ കമന്റ് കണ്ട് ഞാന്‍ പേടിച്ചുപോയി. മന്‍സൂറിക്ക പോസ്റ്റ് ഇട്ടതിന്റെ എങ്ങനെ ജസ്റ്റിഫൈ ചെയ്തു എന്നു നോക്കാനായി ഞാന്‍ ആ പോസ്റ്റ് വീണ്ടും വായിച്ചു. എനിക്കു ഒന്നും മനസ്സിലായില്ല. പിന്നെ സാജന്റെ കമന്റ് വീണ്ടും വായിച്ചപ്പോഴല്ലേ മനസ്സിലായത് അലൈന്‍‌മെന്റിന്റെ കാര്യമാണ് പറഞ്ഞിരിക്കുന്നത് എന്ന്. എന്റെ സാജാ...
മന്‍സൂറിക്കാ... തറവാടിയുടെ ഒരു പോസ്റ്റില്‍ നിന്നും ലിങ്ക് കിട്ടി ഞാന്‍ പോയി നോക്കിയിരുന്നു. നിങ്ങളൊരു സകലകലാവല്ലഭന്‍ ആണല്ലോ...
ആശംസകള്‍.

സാജന്‍| SAJAN said...

ഹ ഹ , വാല്‍‌മീകി ഓഫ് ടോപിക് എന്നെഴുതി തുടങ്ങിയിട്ട് ഈ ഗതി അപ്പൊ അതൂടെ എഴുതാതിരുന്നെങ്കിലോ?

അപ്പൊ ഇതിനെയാണ് ഈ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പെന്ന് പറേണത് അല്ലേ?
മന്‍‌സൂ പോസ്റ്റീനെപറ്റി എഴുതാന്‍ മറന്നുപോയി, അപ്പൊ നിങ്ങള്‍ ഒരു ഓള്‍ റൌണ്ടെര്‍ തന്നെ അല്ലേ?)

മന്‍സുര്‍ said...

സാജന്‍ ഭായ്‌...

നല്ല കാലാവസ്ഥ...ജനാലയും തുറന്നിട്ട്‌ ജിദ്ദയുടെ തെന്നലും കൊണ്ട്‌ മോണിട്ടറില്‍ നോകി ഇരുന്ന്‌.....സമയം പോയതരിഞ്ഞില്ല....എപ്പോഴോ ഊറങ്ങി പോയി....ഇതിനിടയില്‍ കീ ബോര്‍ഡില്‍ കൈകള്‍ എന്തോക്കെയോ കുത്തികുറിക്കുന്നു....ഒന്നും മനസ്സിലായില്ല...പെട്ടെന്ന്‌ കടന്നുവന്ന തണൂത്ത കാറ്റ്‌...എന്നെ കുളിരിന്റെ കളിത്തട്ടിലേക്ക്‌ കോരിയെടുത്ത്‌ കൊണ്ട്‌ പോയി....ഡമ്പില്‍ ബ്ലാങ്കറ്റില്‍ നിന്നും ഇന്ന്‌ രാവിലെ ആയിരുന്നു മോചനം......കണ്ണ്‌ തുറന്നപ്പോഴല്ലേ കണ്ടത്‌.... ബ്ലോഗ്ഗിലെ അക്ഷരങ്ങളും..അലൈന്‍മെന്റുമെല്ലാം.....പുഞ്ചപാടത്ത്‌ ആനയിറങ്ങിയ പോലെ......ഇതൊന്നും മനപൂര്‍വ്വമായിരുന്നില്ല മാഷേ....തുണുപ്പ്‌ വിതച്ച വിനകള്‍....

വാല്‍മീകി.... ഈ ആത്‌മാര്‍ത്ഥയെ ഞാന്‍ ഒരിക്കലും ചോദ്യം ചെയ്യില്ല....നിങ്ങളില്ലാതെ എനിക്ക്‌ എന്ത്‌ ബ്ലോഗ്ഗ്‌....

കാപ്പിലാന്‍... നാടകമെഴുതിയത്‌ ഞാനല്ല മാഷേ
പപ്പൂസാണ്‌.... ഞങ്ങളോക്കെ അതില്‍ അഭിനയിക്കുന്നു എന്ന്‌ മാത്രം...
പുതിയ ബ്ലോഗ്ഗായത്‌ കൊണ്ട്‌ ഒപ്പം ഒരു നാടകം വെച്ചു എന്ന്‌ മാത്രം.....

വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും..പ്രോത്‌സാഹനങ്ങള്‍ക്കും നന്ദി...

ഒരു തമാശ പറയട്ടെ..എന്തിനാ കുറെ പോസ്റ്റ്‌ വായിക്കുന്നത്‌.. ഇത്തരം കമന്‍റ്റുകള്‍ വായിച്ചാല്‍ മറ്റൊരു നല്ല കഥക്കുള്ള ഹാസ്യം നിറഞ്ഞ തീമുകള്‍ കാണാം....
ബലേ ഭേഷ്‌.....സാജാ........... :)
ബലാലേ ഭേഷ്‌ വാല്‍മീ :)

നന്‍മകള്‍ നേരുന്നു

പപ്പൂസ് said...

ഹ ഹ!! അതിനിടക്ക് ഇങ്ങനേം നടന്നോ? ആരവിടെ, നമ്മുടെ ഫീസീയാര്‍ എടുക്കൂ... :))

പുതിയ ബ്ലോഗിന് എല്ലാ വിധ ആശംസകളും. ;)

ഉഷാറാവട്ടെ മന്‍സൂര്‍ജീ...

പപ്പൂസ് said...

വാല്‍മീകീടെ കമന്റ്, ഹ ഹ! ഐ ഹാവ് നോ കമന്റ്‍സ്!

krish | കൃഷ് said...

ക്ഷണം കിട്ടിയിരിക്കുന്നു. ന്നാ അങ്ങ്ട് തൊടങ്ങ്യാ..

ഏറനാടന്‍ said...

ബെസ്റ്റ് ആല്‍ ദി ബെസ്റ്റ്!

പ്രയാസി said...

സുസ്വാഗത്..:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓസീയാര്‍ അടിച്ച് ഞാന്‍ പാമ്പായെ.........
ഹഹഹ... കുറച്ചുമോരും വെള്ളോം കുടിച്ചേച്ചൂം വരാം.....
സസുസസ്വാഗതം.....ബോദം വരുമ്പോള്‍ നല്ലത്പോലെ സ്വാഗതിയ്ക്കാം...

ഹരിശ്രീ said...

കൊള്ളാം
മന്‍സൂര്‍ ഭായ്,

cartoonist sudheer said...

)))