Thursday, 10 January, 2008

പുലര്‍ക്കാലം

പുലര്‍ക്കാല പുലരൊളിയില്‍
പുലര്‍മഞ്ഞിന്‍ കുളിരില്‍
ആമ്പല്‍ പൊയ്കയില്‍ നീരാടി
ചന്ദനത്തൈലത്തിന്‍ പരിമളം വീശി
മഞ്ഞല്‍പ്രസാദത്തില്‍ കുറി വരച്ച്‌
ഈറനായൊരാ മുടിയിഴയില്‍
മുല്ലപ്പൂമൊട്ടുകളണിഞ്ഞ്‌
പൊന്‍കസവിന്‍ ചേലയുടുത്ത്‌
അമ്പലനടയില്‍ തൊഴുത്‌ നില്‍ക്കുമെന്‍
ചെമ്പകമലരിന്‍ വാസന്തമേ
നിന്‍ പദനിസ്വനങ്ങളുണരുമീ
ആല്‍ത്തറയിലൊരു പൂജാബിംബമായി
നിന്നെയും കാത്തിരിപ്പൂ ഞാന്‍...

നന്‍മകള്‍ നേരുന്നു

33 comments:

മന്‍സുര്‍ said...

വെറുതെ മനസ്സില്‍ ഉണര്‍ന്നൊരീ
വരികള്‍ എഴുതുകയായിവിടം
തെറ്റുകള്‍ സ്വാഭാവികം
കവിയല്ല ഞാനൊരു ആസ്വാദകന്‍
തിരുത്തലൌകള്‍ ഇഷ്ടം
തിരുത്താനായ്‌ വരിക സ്നേഹിതരേ
.....നന്‍മകള്‍ നേരുന്നു

Sreenath's said...

OH.. this is prety old style.. rite??

ക്രിസ്‌വിന്‍ said...

:)

കടല്‍ മയൂരം said...

ഒരു നോസ്‌റ്റാല്‍ജിക് സ്‌റ്റയില്‍.. കൊള്ളാം.. മറ്റുള്ള ബ്ലോഗുകളിലെ പോസ്‌റ്റുകള്‍ വാഴിക്കണമെന്നുണ്ട്.. പക്ഷെ പല പല കാരണങ്ങളാല്‍ കഴിയാതെ പോകുന്നു.. neways i'll check out al dat i can.. :)

കരീം മാഷ്‌ said...

കവിയല്ല ഞാനൊരു ആസ്വാദകന്‍
Me too
നന്‍മകള്‍ നേരുന്നു

കിനാവ് said...

:)

ചന്ദ്രകാന്തം said...

കാത്തിരിപ്പ്‌ സഫലമാകട്ടെ.

മിന്നാമിനുങ്ങുകള്‍ //saji.!! said...

ആല്‍ത്തറയിലൊരു പൂജാബിബമായ്‌
നിന്നെയും കാത്തിരിപ്പൂ ഞാന്‍...
കാത്തുകാത്തൊരീ ആല്‍മരചോട്ടില്‍ ചെഞ്ചുണ്ടുമായെത്തും തത്തമ്മപ്പെണ്ണിനെ ഓര്‍ത്തോര്‍ത്തിരുന്നൂ ഈ പൂവാടിയില്‍..
നയിസ് മന്‍സൂര്‍ ഭായ്....
ഞാനും ഒരു കവിയല്ലായേ ആസ്വാദകന്‍ മാത്രം.!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മന്‍സൂറിക്കാ, നാട്ടില്‍ പോവാറായോ???

പപ്പൂസ് said...

തിരുത്തലെനിക്കു പണ്ടേ ഇഷ്ടമുള്ള പണിയാ... അത് കാരണം ചിലരെന്നെ തിരുത്തല്‍വാദീന്നും വിളിക്കാറുണ്ട്. ഇനി ആ കര്‍മ്മമങ്ങു തുടങ്ങാം...

ആമ്പല്‍ പൊയ്യ്‌കയില്‍ - ആമ്പല്‍ പൊയ്കയില്‍
ചന്ദനതൈലത്തിന്‍ - ചന്ദനത്തൈലത്തിന്‍
മഞ്ഞ'ല്‍പ്രാ'സാദത്തില്‍ - മഞ്ഞള്‍പ്രസാദത്തില്‍
ഈറനായൊരാ മുടിയിഴയില്‍ - പിരിച്ചെഴുതുക
മുല്ലപൂമൊട്ടുകളണിഞ്ഞ്‌ - മുല്ലപ്പൂമൊട്ടുകളണിഞ്ഞ്
പൂജാബിബമായ്‌ - പൂജാബിംബമായി

എങ്കിലും സംഗതികളൊക്കെ മൊത്തത്തിലുണ്ട്.... :)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ആ പ്രായമൊക്കെ കഴിഞ്ഞില്ലേ? പിന്നേം :)

വാല്‍മീകി said...

പൂജാ ബിംബം. തിരുത്തുമല്ലോ?
മന്‍സൂറിക്കാ,ൊരു കാര്യം ചോദിക്കട്ടേ? ആച്ച്വലി എന്താ പറ്റിയത്? ആരെയെങ്കിലും കണ്ടോ? അതോ പഴയ കാര്യങ്ങള്‍ വല്ലതും ഓര്‍ത്തോ?
കവിയല്ലെങ്കിലും മനസ്സില്‍ കവിത ഉണ്ട് കേട്ടൊ..

കൃഷ്‌ | krish said...

മനസ്സിലിരിപ്പ് കൊള്ളാം.. അപ്പോ വാസന്തിയേയും കാത്ത് ആല്‍ത്തറയിലിരിപ്പാല്ലേ.
അവള്‍ വരുമോ.. അതോ പറ്റിക്കുമോ ?

(ആശയം നന്നായിരിക്കുന്നു)

മന്‍സുര്‍ said...

ശ്രീനാഥ്‌....നന്ദി

ക്രിസ്‌വിന്‍ നന്ദി

കടല്‍മയൂരം നന്ദി

മാഷേ നന്ദി

കിനാവേ നന്ദി

ചന്ത്രകാന്തം നന്ദി

മിന്നാമിങ്ങുങ്ങേ...നല്ല വരികള്‍ നന്ദി

പ്രിയാസ്‌...നന്ദി രേഖപ്പെടുത്തി കൊല്ലുന്നു

തിരുത്തല്‍വാദി എന്ന അപര നാമത്തിലറിയപ്പെടുന്ന അപ്പൂസേ....തിരുത്തലിഷ്ടമായി..തിരുത്തി...വിലപ്പെട്ട തിരുത്തലിന്‌ നന്ദി

ജിഹേഷ്‌ഭായ്‌.....നിരാശനാക്കല്ലേ എന്നെ....പ്രായത്തിനും..പ്രണയത്തിനും ഉണ്ടോ ഒരു അതിര്‍ വരമ്പ്‌....നന്ദി

വാല്‍മീകി..മനസ്സ്‌ ഇന്നും ഒരു കുട്ടിയാണ്‌....അതാണ്‌ ആക്വച്ചെലീ പ്രോബ്‌ലം നന്ദി...

കൃഷ്‌... അവള്‍ വന്നിലെങ്കില്‍ വന്നവളെയും കൊണ്ട്‌ ഞാന്‍ മുങ്ങും ആ നേരം പ്രാസി പൊങ്ങും...നന്ദി

തിരക്കുകള്‍ക്കിടയില്‍ വിലപ്പെട്ട അഭിപ്രായങ്ങളുമായി ഇവിടെ വിരുന്നു വന്ന എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി

നന്‍മകള്‍ നേരുന്നു

ശ്രീ said...

കൊള്ളാം മന്‍‌സൂര്‍‌ ഭായ്...

:)

വഴി പോക്കന്‍.. said...

കവിത ദഹിക്കില്ല മന്‍സുറെ അതോണ്ടൊന്നും ഞാന്‍ പറയുന്നില്ല..

പ്രയാസി said...

നീ കപിയുമായാ..
ഇന്നു കുറച്ചു സമയം കിട്ടി..:)

എല്ലര്‍ക്കും കമന്റിക്കൊണ്ടിരിക്കുകയാ..

ഓ:ട്രാ: പപ്പൂസെ നീ യെവനെ തിരുത്താന്‍ നോക്കണാ..
മ്വാനെ സപ്രിട്ടിക്കറ്റിന്റെ സ്പെല്ലിംഗ് പടിപ്പിക്കണ കഥ പോലാകും..;)

ഉപാസന | Upasana said...

വരികള്‍ അതിമനോഹരം തന്നെ ഭായ്.

അതേ സമയം ആശയത്തെറ്റുകളും ഉണ്ട്.
“ഈറനായൊരാമുടിയിഴയില്‍
മുല്ലപൂമൊട്ടുകളണിഞ്ഞ്‌“

ഇവിടെ മുല്ലപ്പൂമൊട്ടുകളേക്കാളും യോജിക്കുക തുളസിക്കതിരാണ് (മുക്കുറ്റിയും നല്ലത്).

“നിന്‍ പദനിസ്വനങ്ങളുണരുമീ
ആല്‍ത്തറയിലൊരു പൂജാബിബമായ്‌
നിന്നെയും കാത്തിരിപ്പൂ ഞാന്‍...“

നല്ല ആശയം ഭായ്...
ഞാന്‍ ചിലതൊക്കെ ഓര്‍ത്തുപോയി ;)
ഒരിക്കല്‍ ഞാനൊരു ബിം‌ബമായ് ഒരാളെ കാത്ത് നിന്നതൊക്കെ. ഹഹഹഹ്ഹ്ഹാ.
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഭൂമിപുത്രി said...

എഴുതിയെഴുതി തെളിയു മന്‍സൂര്‍

ഏ.ആര്‍. നജീം said...

ഏതോ തണുത്ത ഒരു വെളുപ്പാന്‍ കാലത്ത് ഈ പഹയന്‍ മന്‍സൂര്‍ ഭായ് ആല്‍ത്തറയില്‍ പോയിരുന്നപ്പോ പറ്റിപ്പോയതാ....

മന്‍സൂര്‍ ഭായ് , എന്നിട്ടവള്‍ വന്നു ചുണ്ണാമ്പ് ചോദിച്ചോ..?

കൊള്ളാട്ടോ... :)

മാണിക്യം said...

...ആല്‍ത്തറയിലൊരു പൂജാബിംബമായി
നിന്നെയും കാത്തിരിപ്പൂ ഞാന്....

..ഇരിക്കുന്നതൊക്കെ കൊള്ളാം
ദേ ഒന്നു തിരിഞ്ഞു നോക്കിക്കെ!

പുറകില്‍ ഒരു കസവുതട്ടത്തിന്റെ നിഴലാട്ടം
മന്‍സൂറെ ബീവിയാന്നാ തോന്നുന്നേ!

“തോമസ്സുകുട്ടി വിട്ടോടാ.....”

ഹരിശ്രീ said...

മന്‍സൂര്‍ ഇക്കാ,

സുന്ദരമായ വരികള്‍....

ആശംസകളോടെ...

നിലാവര്‍ നിസ said...

നഷ്ടമായ ഒരു പുരാതന സുഖ ഗന്ധം..
കുളിര്‍മയുള്ള വായന..

സ്നേഹതീരം said...

കൈനോട്ടക്കാരന്‍ ഇതെപ്പോഴാണ്‌, കവിയായത്‌ ? :) പ്രണയസാന്ദ്രമായ, ഒരു പുലര്‍കാലസ്വപ്നം പോലെ സുന്ദരമായ കവിത. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

മന്‍സുര്‍ said...

ശ്രീഭായ്‌.....കൊള്ളാമെന്ന്‌ പറഞ്ഞത്‌ കൊള്ളാം

വഴിപോക്കാ....ദഹിക്കാത്ത കവിതയും പോക്കാ...

പ്രായസി കിട്ടിയ സമയം കമന്റി കളയൂ..സമയത്തിന്റെ വില ഓ..വയ്യ

ഉപാസന ആശയം ഒന്നല്ലേ..മുടിയില്‍ മുല്ലപൂവും...തുലസികതിരും.മുകുറ്റിയുമെല്ലാം സാധാരണയാണ്‌..ഉപമയല്ലേ വ്യത്യാസം പിന്നെ എന്റെ പ്രണയിനിക്ക്‌ തുളസി അലര്‍ജിയായിരുന്നു അത മുല്ല വെച്ചിരുന്നത്‌...വിലപ്പെട്ട സൂക്ഷ്‌മമായ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി സഹോദരാ...

ഭൂമിപുത്രി.....എന്തായാലും ഇപ്പോ ഒരുപ്പാട്‌ വളഞ്ഞു....മോണിട്ടറില്‍ നോകിയിരുന്നു.....ശ്രമിക്കാം നന്ദി

നജീം ഭായ്‌.... അവള്‍ വന്നില്ല വേറെ ഒരുവള്‍ വന്നു...അങ്ങിനെ രണ്ട്‌ ആല്‍ത്തറയില്‍ പിന്നെ രണ്ട്‌ പൂജാബിംബമായ്‌ ഞാന്‍ രണ്ട്‌ നേരത്ത്‌

മാണിക്യം...എന്തിനാ വെറുതെ പേടിപ്പിക്കുന്നേ..ഓഹ്‌...ബീവി കണ്ടില്ല ഭാഗ്യം...തോമസ്‌ കുറ്റി വിടണ്ടാ..

ഹരിശ്രീ......സുന്ദരം നിന്‍ വിലയിരുത്തലുകള്‍

നിലാവര്‍ നിസ.... ഒരു പുതു ഗന്ധം....മനോഹരം നന്ദി

സ്നേഹതീരമേ.....ഈ സ്നേഹതീരത്ത്‌ കവി കാമുകനും.... കാമുകി ആലാപനവുമായി മാറുന്നു... നോവുള്ള മനസ്സുകളില്‍ മധുരമായ്‌

സ്നേഹാക്ഷരങ്ങള്‍ക്ക്‌ തീരാത്ത കടപ്പാടും , നന്ദിയും

നന്‍മകള്‍ നേരുന്നു

കാവലാന്‍ said...

"ആല്‍ത്തറയിലൊരു പൂജാബിംബമായി
നിന്നെയും കാത്തിരിപ്പൂ ഞാന്‍..."

വാകച്ചാര്‍ത്തും ചന്ദനച്ചര്‍ത്തും ഉഷനിവേദ്യവും കഴിഞ്ഞ്. മുടിത്തുമ്പില്‍നിന്നീറനിറ്റുവീഴുന്ന തരുണീമണികളേയും ദര്‍ശിച്ചിങ്ങനെ കഴിയ്വാന്നുവച്ചാ....പരമസുഖം!.കീഴേക്കാവിലു പ്രതിഷ്ടയ്ക്കു വേക്കന്‍സിയുണ്ടെങ്കില്‍ പറയൂ.ബിംബമാവാന് ‍ഞാന്‍ റെഡി.

അലി said...

പുലര്‍കാലം പോലെ മനോഹരം!

maheshcheruthana/മഹേഷ്‌ ചെറുതന said...

മന്‍സൂര്‍ ഇക്കാ,
പുലര്‍കാലം സുന്ദരം!
ആശംസകളോടെ........

Prasanth. R Krishna said...

പുലര്‍ക്കാല പുലരൊളിയില്‍
പുലര്‍മഞ്ഞിന്‍ കുളിരില്‍
ആമ്പല്‍ പൊയ്കയില്‍ നീരാടി
ചന്ദനത്തൈലത്തിന്‍ പരിമളം വീശി
മനസില്‍ പേരറിയാത്ത ഒരു വികാരം...!
എത്ര ഹൃദ്യമായി ഇത് പകര്‍ത്തിയിരിക്കുന്നു..!!
നന്ദി...
ഇവിടെ ഒന്നുനോക്കൂ

ഗീതാഗീതികള്‍ said...
This comment has been removed by the author.
ഗീതാഗീതികള്‍ said...

പുലര്‍കാലത്തില്‍ അമ്പലത്തില്‍ തൊഴാനെത്തിയ പ്രണയിനിയുടെ ചിത്രം കൊള്ളാം...

(വീട്ടിലെ ബീവി കേട്ടാല്‍ കുഴപ്പമുണ്ടോ?)

കവിതയുള്ള കവിത, മന്‍സൂര്‍...

പിന്നെ തിരുത്താന്‍ പറഞ്ഞതു കൊണ്ട് പറയുകയാണേ.
“മഞ്ഞല്‍പ്രസാദത്തില്‍ കുറി വരച്ച്‌ “എന്നതിനു പകരം, മഞ്ഞള്‍പ്രസാദത്തിന്‍ കുറി വരച്ച് എന്നൊ
മഞ്ഞള്‍ പ്രസാദത്താല്‍ കുറി വരച്ച് എന്നോ ആക്കിയാലാണ് കുറെക്കൂടി അര്‍ത്ഥം ശരിയാകുന്നത്.
“മുല്ലപൂമൊട്ടുകളണിഞ്ഞ്‌“
എന്നവരി “മുല്ലമൊട്ടു മാലയണിഞ്ഞ്“ എന്നാക്കിയാല്‍, കുറച്ചുകൂടി ഒഴുക്കിനുപാടാന്‍ പറ്റും.
പിന്നെ വരികളെല്ലാം പലതാളത്തില്‍ ആയിപ്പോയി.
തിരുത്താന്‍ പറഞ്ഞതുകൊണ്ടാണിത്രയും എഴുതിയത്. പരിഭവമില്ലല്ലോ?

മന്‍സുര്‍ said...

കാവലാന്‍...

അഭിപ്രായത്തിന്‌ നന്ദി

അലി...പുലര്‍ക്കാലം പോയി ഒരു സന്ധ്യാനേരം
നാല്‌ കണ്ണുകള്‍ കൂട്ടി മുട്ടിയ സമയം
ഒരു സ്നേഹബന്ധത്തിന്‍റെ ആദ്യ സ്പര്‍ശം

നന്ദി....

മഹേഷ്‌...നന്ദി

പ്രശാന്ത്‌...നന്ദി

ഗീതേച്ചി....

തിരുത്തലുകള്‍ ആവശ്യമാണ്‌.....
ഇത്തരം മനസ്സ്‌ തുറന്നുള്ള തിരുത്തലുകള്‍
ഏറെ ഗുണകരമാണ്‌ എനിക്കും മറ്റ്‌ പുതിയ ബ്ലോഗ്ഗേര്‍സ്സിനും
ഒരുപ്പാട്‌ സന്തോഷം.....പിന്നെ ബീവിയുണ്ട്‌ സൂക്ഷിക്കുക എന്ന ബോര്‍ഡ്‌ ഗെയിറ്റില്‍ തൂക്കിയിട്ടത്‌ കണ്ടില്ലേ......
വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

നന്‍മകള്‍ നേരുന്നു

നമ്മുടെ കൊച്ചു കേരളം said...

ഹലോ സഹോദരങ്ങളേ നിങ്ങള്‍ക്കു വിരോധമില്ലങ്ങില്‍ (www.nammudeswanthamkeralam.blogspot.com)സന്ദര്‍ശിക്കുക