Tuesday, 8 January 2008

ലാല്‍സലാം കഷണ്ടികളെ....


പ്രവാസി..വീണ്ടും യൌവനത്തിലേക്ക്‌...അങ്ങിനെ ലോകത്തുള്ള ഉറക്കമില്ലാത്ത തലകളുടെ സുഖനിദ്ര ഇവിടെ ആരംഭിക്കുന്നു...
പ്ലീസ്‌ ആരും തിരക്ക്‌ കൂട്ടണ്ട.....എല്ലാര്‍ക്കും തരാം....

എന്താ സുകുമാരന്‍ മാഷേ മുഖത്തൊരു വല്ലായ്യ്‌മ...??

എന്തു പറയനാ കണ്ടില്ലേ എന്റെ തല.....കൊയ്യ്‌ത്ത്‌ കഴിഞ്ഞ പാടം പോലെ....

ഹഹാഹാഹാ....എന്താ മാഷേ പ്രായം ഒത്തിരിയായില്ലേ...പിന്നെ പോരാതതിന്‌ എക്‌സ്‌ പ്രവാസിയും...സ്കൂല്‍ അടച്ച സമയമാണ്‌ പുറത്തേകിറങ്ങണ്ട..പിള്ളേര്‍ തലയില്‍ കേറി ക്രിക്കറ്റ്‌ കളിക്കും.

ഒരു സുകുമാരന്‍ മാഷിന്റെ കാര്യാണോ ഇത്‌ അല്ല...എന്നെ പോലെയുള്ള പ്രവാസിമലയാളികളുടെ മൊത്തം പ്രശ്‌നമാണ്‌...ഈ കഷണ്ടി പ്രശ്‌നം....ഇന്നിപ്പോ ഗള്‍ഫിലെ ഒട്ടനവധി ചെറുപ്പക്കാര്‍ക്ക്‌ ഉറക്കമില്ലാത്ത തലകളാണ്‌...

ഈ ഒരു കര്യത്തില്‍ സ്ത്രീകള്‍ രക്ഷപ്പെട്ടു...കഷണ്ടി വരുമെന്ന്‌ പേടിക്കേണ്ടല്ലോ....ഭാഗ്യവതികള്‍...

ഗള്‍ഫ്‌ ഗേറ്റിനെ പോലെയുള്ള സ്ഥാപനങ്ങള്‍ ഇന്ന്‌ പ്രവാസികള്‍ക്കെന്നല്ല....കഷണ്ടിയുള്ള എല്ലാവര്‍ക്കും ആശ്വാസമാണ്‌....


പല ഗള്‍ഫുക്കാരന്റെയും കല്യാണം കഴിഞ്ഞ ശേഷമാണ്‌ ഭാര്യ പോലുമറിയുന്നത്‌ ഭര്‍ത്താവ്‌ ഒരു കോഴിമൊട്ടയാണ്‌ എന്ന്‌...പക്ഷേ കുറുമാനെ പോലെയുള്ളവര്‍ക്ക്‌ ഇന്നു കഷണ്ടി ഒരു ട്രേഡ്‌ മാര്‍ക്കായി കഴിഞ്ഞു..എന്തായാലും കഷണ്ടി ഇന്ന്‌ എന്നെയും കാര്‍ന്ന്‌ തിന്നാന്‍ തുടങ്ങിയിരിക്കുന്നു...ഇപ്പോ മനസ്സിന്‌ ഭയങ്കര അസ്വസ്ഥത...സത്യത്തില്‍ കഷണ്ടി രോഗമാണോ....??

എന്തായാലും ഇന്നത്തെ മെയിലില്‍ വന്ന ഈ കുറിപ്പ്‌ കഷണ്ടിയുള്ളവരുടെ മനസ്സില്‍ ഒരു കഷണ്ടി മഴ പെയ്യിക്കുമെന്നതില്‍ ഒരു സംശയം വേണ്ട...
ഇനി പഴചൊല്ലുകള്‍ മാറ്റി പാടാം...
' അസൂയക്ക്‌ മരുന്നില്ലേ -
കഷണ്ടിക്ക്‌ മരുന്നുണ്ടേ '
ആരെങ്കിലുമൊന്ന്‌ പരീക്ഷിച്ചു നോകൂ.... എന്നിട്ട്‌ വിവരം പറയൂ
ഉള്ളതും കൂടി പോയാല്‍ പിന്നെ ' ഇന്ത്യാ ഗേറ്റ്‌ ' തന്നെ ശരണം....




ഇത്‌ ശരിയാണെങ്കില്‍ ഈ പുതുവര്‍ഷം.....,...ഒരു അനുഗ്രഹ വര്‍ഷമായി മാറുമെന്നതില്‍ സംശയമില്ല....അല്ലേ
ഒരു ഈമെയിലിനോട്‌ കടപ്പാട്‌
നന്‍മകള്‍ നേരുന്നു

32 comments:

മന്‍സുര്‍ said...

കഷണ്ടി പരമ്പര സീരിയലുകളാണേ...സത്യം...

കാണുന്നത്‌ പേകിനാവല്ല....സ്വപ്‌നഭൂമിയല്ലയിത്‌

ഒരു നഗ്മ സത്യം അല്ലെങ്കില്‍ നഗ്ന സത്യം നഗ്നമായ കഷണ്ടിയെ...നിനക്കും മോചനം....

ഓ അവസാനം പ്രാസഭൂമിയിലെ തലകളുടെ തല തല്ലി കരച്ചില്‍ ദൈവം കേട്ടു....... ഒരു ഏജന്‍സി കിട്ടിയിരുന്നെങ്കില്‍..രക്ഷപെട്ടേനെ

നന്‍മകള്‍ നേരുന്നു

ശ്രീ said...

അപ്പോ അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല എന്ന പഴയ ചൊല്ല് മാറ്റേണ്ടി വരുമോ മന്‍‌സൂര്‍‌ ഭായ്???


;)

ഒരു “ദേശാഭിമാനി” said...

എന്റെ ഫാ‍ദര്‍ ഇന്‍ ലോ പണ്ട് മുടി കൊഴിച്ചിലിനുള്ള (ശ്രദ്ധിക്കുക - കഷണ്ടിക്കല്ല-) മരുന്നു ഉണ്ടാക്കിയിരുന്നതായി പറഞ്ഞു കീട്ടിടുണ്ട്. അതു അനുഭവത്തില്‍ അറിയുകയും ചെയ്യാം! ഒരൊറ്റ മുടിപോലും പുള്ളിക്കരനുണ്ടായിരുന്നില്ല! എല്ലാം ഈ മരുന്നു തേച്ചു പോയതാ! പിന്നീട് ഒറ്റ മുടിപോലും പോയിട്ടില്ലന്നാ പറയുന്നതു!

മന്‍സുര്‍ said...

ഹഹാഹഹാ..ദേശാഭിമാനി...ചിരിപ്പിച്ചു കളഞ്ഞല്ലൊ..
ഉഗ്രന്‍....

ശ്രീ..നന്ദി.......ഒരു കൈ നോകട്ടെ എന്നിട്ട്‌ പറയാം

നന്ദി...സന്തോഷം

നന്‍മകള്‍ നേരുന്നു

മാണിക്യം said...
This comment has been removed by the author.
മാണിക്യം said...

മന്‍സൂര്‍ ആരോടും പറയില്ലങ്കില്‍
ഒരു രഹസ്യം പറയാം
ചരിത്രത്തിലെ എറ്റവും നല്ലാ
റൊമാന്റിക് നായകന്മാര്‍
“കഷണ്ടിതലയന്മാരാണ്‍”
എന്ന് കേട്ടിരിക്കുന്നു...
അപ്പൊള്‍ കിട്ടുന്ന കഷണ്ടി ഇരിക്കട്ടെ
അതല്ലെ അതിന്റെ ഒരു........?
സ്നെഹാശംസകളൊടെ.

മന്‍സുര്‍ said...

ഹാവൂ...മാണിക്യകല്ലേ....സന്തോഷായി ട്ടാ

ഇങ്ങള്‌ പറഞ്ഞപ്പളാണ്‌ മനസ്സ്‌ ഒന്ന്‌ സന്തൊഷിച്ചത്‌ അല്ല പിന്നെ അപ്പൊ ഞമ്മളും ഒരു റൊമാന്റിക്‌ നയകനാവട്ടെ.... മരുന്നൊന്നും ഞമ്മക്ക്‌ ബാണ്ടാ....കഷണ്ടി മതി..

നന്ദി

നന്‍മകള്‍ നേരുന്നു

വേണു venu said...

എന്തായാലും ബ്ലോഗിലെ കഷണ്ടി സുഹൃത്തുക്കളെ തിരിച്ചറിയാന്‍‍ ഇവിടെ കഴിയും. യ്യോ എന്നെ തിരിച്ചറിയുമോ.?

കുറുനരി said...

പരീക്ഷിക്കൂ മോനേ..പരീക്ഷിക്കൂ..റിസല്‍ട്ട് അറിയിക്കാന്‍ മറക്കരുത്. ഓള്‍ ദി ബെസ്റ്റ്!

ഉപാസന || Upasana said...

ആദ്യം ആരെങ്കിലും ശ്രമികൂ.
ഭായ് തന്നെയാവട്ടെ അല്ലേ..?
:)
എന്നുംസ്നേഹത്തോടെ
ഉപാസന

അലി said...

കഷണ്ടിക്കു മരുന്ന് കണ്ടുപിടിച്ചേ.... ഇനി അസൂയക്കുകൂടി മരുന്നു കിട്ടിയാല്‍ മതി! മന്‍സൂര്‍ക്കാ ഗള്‍ഫ്ഗേറ്റ്‌ ഉടനെ പൂട്ടും.
ഇനി നമുക്ക്‌ കഷണ്ടി മരുന്നിന്റെ സൗദി ഏജന്‍സി എടുക്കുകയല്ലേ... ബ്ലോഗിംഗ്‌ തുടങ്ങിയാല്‍ ഉള്ള മുടികൂടി പോകും. ദേ അടുത്ത കസേരയിലൊരാളിരിക്കുന്നു. 'ബ്ല' എന്നു പറഞ്ഞപ്പോഴേക്കും മുടി കൊഴിഞ്ഞുതുടങ്ങി.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: മുടി വരേണ്ട ഭാഗത്തു മാത്രമേ ഇതു തേയ്കാവൂ. അല്ലാത്തപക്ഷം മറ്റുഭാഗങ്ങളില്‍ മുടി വളര്‍ന്നാല്‍ വിതരണക്കാര്‍ ഉത്തരവാദികളായിരിക്കുന്നതല്ല)

മന്‍സുര്‍ said...

വേണുജീ...ഹഹാഹഹാ..അപ്പോ ഒരാളെ തിരിച്ചറിഞ്ഞു..
ഇനി അടുത്തത്‌ പോരട്ടെ.....

കുറുനരി.....ഒരുമിച്ച്‌ നോകിയാ പോരെ....അഥവാ വല്ലതും സംഭവിച്ചാല്‍ കൂട്ടിന്‌ ഒരാള്‍ കൂടെയുള്ളത്‌ ധൈര്യമാണ്‌...എന്ത്‌ പറയുന്നു

ഉപാസന....അത്‌ വേണോ....നമ്മുക്ക്‌ വേറെ ആരെയെങ്കിലും നോക്കാം

അലിഭായ്‌...അത്‌ മറന്നു പറയാന്‍..എന്തായാലും എന്റെ മാനം രക്ഷിച്ചു.
ശ്രദ്ധിക്കുക...അമിതമായി മുടി വളര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഞങ്ങല്‍ ഏറ്റെടുക്കുന്നതല്ല....

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

എന്തായാലും ഞാനീ നമ്പറിലൊന്ന്‌ വിളിച്ചു നോക്കട്ടെ

Sherlock said...

എന്തായാലും ഇപ്പ എനിക്കിതാവശ്യമില്ല..:)

ആരേലും ഒന്നു ഉപയോഗിച്ചശേഷം കമെന്റിയേക്കണം കേട്ടോ :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോ അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല എന്ന പഴയ ചൊല്ല് മാറ്റേണ്ടി വരുമോ മന്‍‌സൂര്‍‌ ഭായ്???
മാറ്റങ്ങള്‍ അനിവാര്യമായ ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ മിക്കവാറും പഴഞ്ചൊല്ലും മാറ്റേണ്ടിവരുമൊ..?
ഉള്ള മുടി പോയിക്കിട്ടിയിട്ട് പണം തിരികെ തന്നിട്ട് വല്യകാര്യമുണ്ടോ..?
ഹഹഹ ഇപ്പൊ കൈനോട്ടം മതിയാക്കി ഈ പരുപാടി തുടങ്ങിയൊ..?
എനിക്ക് ഏതായാലും വെണ്ടാ ഉള്ള മുടിപോകാതെ ഞാന്‍ നോക്കിക്കോളാം ഹിഹിഹി...

ബയാന്‍ said...

എണ്ണതേച്ചാല്‍ അതു തലയോട്ടിപൊളിച്ചു അകത്തുയെത്തുമോ എന്ന കാര്യത്തില്‍ ബൂലോകത്തു ഒരു തീരുമാനമായിട്ടില്ല; തീരുമാനമായിട്ട് വേണം മന്‍സൂറിനെ പിടിച്ചു വല്ല തൂണിലും വരിഞ്ഞുകെട്ടി ഇതൊന്നു പരീക്ഷിക്കാന്‍. ആ ഫൊട്ടൊയില്‍ കാണുന്നപോലെ മുന്നില്‍ കാണുന്ന കഷണ്ടിക്കു തേച്ചാല്‍ പിന്‍ഭാഗത്തു മുടി കിളിര്‍ക്കുമായിരിക്കും. എന്തായാലും അയാളുടെ പ്രതിസന്ധി തീരണം.

ഗിരീഷ്‌ എ എസ്‌ said...

മന്‍സൂര്‍ ഭായി
കലക്കി...ട്ടോ
പലരും കമന്റിടാതെ കാര്യങ്ങള്‍ മനസിലാക്കി മുങ്ങുന്നുണ്ടോയെന്ന്‌ സംശയമുണ്ട്‌...

ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൊട്ടത്തലയന്മാരേ കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൊട്ടത്തലയന്മാരേ കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

ദിലീപ് വിശ്വനാഥ് said...

മന്‍സൂറിക്കാ.. അലി ഉടനെ നാട്ടില്‍ പോകുന്നുണ്ട്. ഒരു പത്ത് കുപ്പി മരുന്ന് കൊണ്ടുവരാന്‍ പറഞ്ഞയക്ക്.
എന്നിട്ട് എനിക്കു മന്‍സൂറിക്കയെ ഒരു ആറുമാസം കഴിഞ്ഞ് കാണണം.

ഏ.ആര്‍. നജീം said...

ഇതുപോലൊരു മരുന്നു പണ്ട് തിരീന്തരത്ത് ഉള്ള ഒരു സാറ് ഉണ്ടാക്കിയതല്ലേ... ശോ അന്നെന്തായിരുന്നു അതിന്റെ ഡിമാന്റ് രൂപ മണിയോര്‍‌ഡര്‍ ആയി അയച്ചാല്‍ സാധനത്തിന്റെ ലഭ്യത അനുസരിച്ചു അയച്ചു തരും എന്നൊക്കെ പറഞ്ഞ്.
പിന്നെ ആ ഗോദറേജ് സാറമ്മാര് ഏറ്റെടുത്ത് കച്ചോടം തൂടങ്ങിയപ്പോ ഇഷ്ടം പോലെ മരുന്നു കടകളില്‍ കിട്ടിതുടങ്ങി. മുടി മാത്രം വന്നതായി കേട്ടറിവ് പോലുമില്ല...

കുറുമാന്‍ said...

മന്‍സൂര്‍ഭായ്, കവലപെടാതെ.......കഷണ്ടിയൊരു ഐശ്വര്യമാ.. വളരെ കുറച്ച് ആളുകള്‍ക്കേ അത് കിട്ടൂ. അതിനാല്‍ കിട്ടിയ അല്ലെങ്കില്‍ കിട്ടുന്ന കഷണ്ടിയെ ഐശ്വര്യമായി സ്വീകരിക്കുക. ഒരു മാസം ബാറില്‍ കളയുന്ന പൈസ മതി ഗള്‍ഫ് ഗേറ്റിന്റെ വിഗ്ഗ് വെക്കാന്‍, പക്ഷെ അത് നമ്മള്‍ തല്‍ക്കാലം വക്കുന്നില്ല (പിന്നീടെപ്പോഴെങ്കിലും വച്ചുകൂടാന്നര്‍ത്ഥമില്ല, ഇപ്പോഴില്ല എന്നു മാത്രം).

കഷണ്ടിയെ മറക്കാന്‍ വിഗ്ഗ് വക്കുന്നവര്‍ ഇത്തിരിയൊന്നുമല്ല,

മോഹന്‍ലാല്‍
മമ്മൂട്ടി
സിദ്ധിക്ക്
കലാഭവന്‍ മണി
അമിതാഭ് ഭച്ചന്‍
ബാലചന്ദ്രമേനോന്‍
അങ്ങനെ ലിസ്റ്റ് നീളുന്നു.

പിന്നെ ഈ ജാതി എണ്ണക്കൊന്നും പണം മുടക്കാതിരിക്കുന്നതാ നല്ലത്, തലയില്‍ മുടി വരില്ലാന്ന് മാത്രമല്ല, കയ്യിലെ കാശ് പോയികിട്ടുകയും ചെയ്യും.

പണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ തലയില്‍ യഥേഷ്ടം മുടിയുണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്ത് ഒരാള്‍ ഇത് പോലെ ഒരു ഓയില്‍ കണ്ടു പിടിച്ചു. അനൂപ് ഓയില്‍. ഗ്ലൌസിട്ടില്ലെങ്കില്‍ ഉള്ളം കയ്യില്‍ വരെ മുടി വളരും എന്നായിരുന്നു പറഞ്ഞ് കേട്ടിട്ടുള്ളത്. എന്റെ ഒരു വല്യച്ഛന്‍ വാങ്ങി കുറേ കാശ് കളഞ്ഞു.....ഉള്ള മുടിപോയികിട്ടിയത് ഗുണം.

മന്‍സുര്‍ said...

ജിഹേഷ്‌ ഭായ്‌.... ആയികൊള്ളാമേ....

സജീ......കാലം ഒരു പ്രവാസിയെയും വെറുതെ വിട്ടിട്ടില്ല....അതാണ്‌
പഴയ പ്രവാസ ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നത്‌...കണ്ടറിയാം അല്ലെങ്കില്‍ കഷണ്ടീ വന്നറിയാം

ബയാന്‍...നന്ദി...ഫോട്ടോ മേ ഐ അം നഹി....ദോസ്ത്‌....മേരെക്കൊ അബി അബി.....കഷണ്ടി ആനേ വാലാ ഹു ഹൈ,,,,ഹേ....

ദ്രൗപദി....പരമ സത്യം...പലരും തലയില്‍ കൈ വെച്ച്‌ നമ്പറും കുറിച്ചെടുത്ത്‌ ഓടുന്നത്‌ കാണുന്നു നോംമ്‌.....നല്ല കമന്‍റ്റ്‌.....നന്ദി

പ്രിയ....ഒരു പ്രാവശ്യം കൂവി...ക്ഷമിച്ചു....പക്ഷേ പിന്നെയും കൂവിയാലോ.....ഇതെന്താ...പിടകോഴി കൂവുന്ന നൂറ്റാണ്ടോ...

വാല്‍മീകീ....വേല ആ കൈയില്‍ തന്നെ ഇരിക്കട്ടെ...... എന്നില്‍ പരീക്ഷിച്ച്‌....പിന്നെ ട്രൈ ചെയ്യാനാണല്ലേ.... കൊള്ളാം

നജീം ഭായ്‌..... ശരിയാണ്‌....പക്ഷേ എന്നാലും വേറുതെ ഒരു മോഹം അഥവാ വന്നാലോ... ഒരു സിനിമയില്‍ സലീം കുമാര്‍ ബിരിയാണിക്ക്‌ ഓടുന്നത്‌ കണ്ടില്ലേ....

കുറുമാന്‍ ജീ..... നമ്മുക്ക്‌ ഒന്നിക്കണം ശരിയാണ്‌ ഇന്നും ഗാന്ധിജിയെ ആളുകള്‍ ആരാധിക്കുന്നത്‌ ഞാന്‍ കാണുന്നുണ്ട്‌
പറ്റുമെങ്കില്‍ കഷണ്ടിയുള്ളവര്‍ക്ക്‌ വേണ്ടി ഒരു ബ്ലോഗ്ഗ്‌ തുടങ്ങാനും ഞാന്‍ മടിക്കില്ല...... ബ്ലോഗ്ഗ്‌ഷണ്ടി എന്ന്‌ പേരിടും
എന്തായാലും കുറുമാന്‍ പറഞ്ഞത്‌ പോലെ....പ്രശസ്‌തരായവരെല്ലാം കഷണ്ടീകള്‍ തന്നെ.......അതില്‍ നാളെ ഞങ്ങളും ഉണ്ടാവാം...പ്രശസ്‌തിയില്‍ പഴയ കാര്യങ്ങള്‍ ചിലപ്പോ മറന്നാലോ..ഫോട്ടോ ആവശ്യമുള്ളവര്‍ ചോദികൂ...നാളെ ആളുകളോട്‌ പറയാലോ...ഞാന്‍ കൂട്ടുക്കാരനായിരുന്നു എന്ന്‌...എപ്പടി

നന്‍മകള്‍ നേരുന്നു

അതുല്യ said...

ഈ എണ്ണ തേച്ചാല്‍ തലയിലു മാത്രേ കിളുക്കുള്ളോ?

സ്നേഹതീരം said...

മന്‍സൂറേ.. എടുത്തുചാട്ടമരുതേ.. ഇപ്പോഴത്തെ പുതിയ fashion trend ഒന്നും അറിഞ്ഞില്ലേ !?
:) വന്നു ചേര്‍ന്ന ഭാഗ്യം തട്ടിക്കളയണോ.. :)

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

മന്‍സൂറെ, പഴഞ്ചൊല്ലുകള്‍ പോലും വഴിമാറി നടക്കും ഇനി, അസൂയയ്ക്കും എയിഡ്സിനും മരുന്നില്ലാന്ന് തിരുത്തിയാലോ?

ഹരിശ്രീ said...

Manzoor bhai,

athethayalum nannayitto.. evide gulf il ullavarude ellam mudi kozhiju pokunnudallo athil ninnoru mochanamakatte... ithu...
(sorry for manglish)

Harisree

മന്‍സുര്‍ said...

അതുല്യ...
സൂക്ഷികണം....കൈകളില്‍ കവര്‍ ഉപയോഗിച്ചേ തലയില്‍ എണ്ണ തേക്കാവൂ ട്ടോ....അല്ലെങ്കില്‍ കൈ വെള്ളയിലും വളരാന്‍ സാധ്യത...

സ്നേഹതീരമേ...ഇല്ല എടുത്ത്‌ ചാടുന്നില്ല...ഇതുമൊരു ഫാഷന്‍ ആയിക്കോട്ടെ അല്ലേ......തല മിന്നും താരമായി.....

സാജന്‍ ഭായ്‌... ഇന്ന്‌ പഴചൊല്ലുകളില്‍ പതിര്‌ ധാരാളമായി കാണ്ടു വരുന്നു....പുതിയ പഴചൊല്ലുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു...ഉദാഹരണത്തിന്‌.... ബ്ലോഗ്ഗ്‌ നന്നായാല്‍ വയനാട്ടീന്നും കമന്‍റ്റ്‌ വരും.....എങ്ങിനെ

ഗള്‍ഫുകാര്‍ ചിരിക്കട്ടെ.....കഷണ്ടിയില്‍ നിന്നും മോചനം... ഇനി എല്ലാരും എണ്ണയില്‍ അറിയപ്പെടട്ടെ....

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

നന്‍മകള്‍ നേരുന്നു

ഗീത said...

കഷണ്ടിയെക്കുറിച്ച് എന്തിനിത്ര വേവലാതി?
ബുദ്ധിമാന്മാര്‍ക്കാണ് കഷണ്ടി വരിക എന്നാണ് കേള്‍വി.

കഷണ്ടി ബാധിച്ചതുകൊണ്ട്‌ ഭാര്യമാര്‍ക്ക് സ്നേഹക്കുറവുമുണ്ടാവില്ല....
അതോണ്ട്‌ സമാധാനമായിരിക്കുക.
അല്ലെങ്കില്‍ കഷണ്ടിയെക്കുറിച്ച്‌ വറി ചെയ്ത്‌ വറി ചെയ്ത്‌ ഉള്ള മുടിയും കൂടി പോകാതെ...
(ഒരു സ്വകാര്യം പറയട്ടെ...
എന്റെ ഹസ്ബന്റ് കല്യാണസമയത്തേ കഷണ്ടിക്കാരനായിരുന്നു. ഇപ്പോള്‍ ഫുള്‍ കഷണ്ടി...)

മന്‍സുര്‍ said...

ഗീതേച്ചി...

അഭിപ്രായങ്ങള്‍ക്ക്‌...നന്ദി
പിന്നെ കഷണ്ടിയുള്ളവര്‍ക്ക്‌ ഒരാശ്വാസമായിക്കോട്ടെ എന്ന്‌ കരുതിയാണ്‌ ഈ വാര്‍ത്ത ഞാനിവിടെ അവതരിപ്പിച്ചത്‌....പക്ഷെ കഷണ്ടിക്കരൊക്കെ വന്നു നോകി മിണ്ടാതെ പൊയി..

ചേച്ചി സ്വകാര്യം..പറഞ്ഞത്‌ നന്നായി അലെങ്കില്‍ എല്ലാരും അത്‌ പരഞ്ഞ്‌ കളിയാക്കിയേനെ..അല്ലേ...ആരോടും പറയണ്ട....

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ടാ.. ടാ.. വെറുതെ ടെന്‍ഷനടിപ്പിക്കല്ലെ..

ആകെയുള്ള സമ്പാദ്യം തലമുടിയാ..

ഒരു പൂട്ടുവാങ്ങി കഴുത്തിലിട്ടിട്ടു പോയാലും സാരമില്ല..

എന്തായാലും രണ്ടുകുപ്പി എനിക്കും വെച്ചേക്ക്..

ജ്യോനവന്‍ said...

ഇതിപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്.
ഉടനടി തപ്പിനോക്കി. ഇല്ലേ അവിടെ.....!
കൊഴിഞ്ഞുകൊഴിഞ്ഞു നമ്മളും എങ്ങോട്ടാണെന്ന്
ഓരോ തലയിലെഴുത്തുകള്‍.
നന്നായിരിക്കുന്നു എഴുത്തും ഈ കുറിപ്പടികളും‍!