ദൂരെ പള്ളിയില്‍ നിന്നും പെരുന്നാളിന്റെ വരവറിയിച്ചുള്ള തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. അരച്ചെടുത്ത മൈലാഞ്ച്ചി പാത്രത്തിലാക്കി തെങ്ങിന്റെ ഈര്ക്കിലുമായ് ലുലു മോള് ഉമ്മച്ചിയുടെ അരികിലെത്തി...ഉമ്മച്ചി...ഉമ്മച്ചി..മൈലാഞ്ചി ഇട്ട് താ....ദൂരെക്ക് പറന്നകന്ന മനസ്സിനെ തിരിക്കെ വിളിച്ച് മോള് കൊണ്ടു വന്ന പാത്രവും, ഈര്‍ക്കിലും വാങ്ങി അവളുടെ കൈയില്‍ ചിത്രം വരാക്കാന്‍ തുടങ്ങി..കൈകളിലിറ്റ് വീഴുന്ന വെള്ളത്തില്‍ അലിയുന്ന മൈലഞ്ചി കണ്ടു ലുലുമോള്‍ ഉമ്മച്ചിയെ നോകി...നിറഞ കണ്ണുകളുമായ് ഉമ്മച്ചി....
ഉമ്മച്ചി ...എന്തിനാ കരയുന്നത്...അവള്‍ക്ക് സങ്കടം വന്നു...അവളുടെ കുഞിളം കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോല്‍ അവളെ ചേര്‍ത്ത് പിടിച്ച് കൊണ്ടു പൊട്ടിക്കരഞു...കൂടെ ലുലുമോളും....
ലുലു മോള്‍ക്ക് ഇന്ന് എട്ട് വയസ്സ് തികയുന്നു.രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് ഇതു പോലൊരു പെരുന്നാള്‍ തലേന്ന്...അവളുടെ ഉപ്പച്ചി കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങി...പെരുന്നാല്‍ സമ്മാനങ്ങളുമായ് ഉപ്പച്ചി വരുന്ന വാര്‍ത്ത അയള്‍പ്പക്കത്തെ കൂട്ടുക്കാരികളോട് ഓടി നടന്നവള്‍ പറഞു. ഉമ്മച്ചി ഉപ്പച്ചിക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. നിര്‍ത്താതെ ഫോണ്‍ ബെല്ലടിച്ചപ്പോല്‍ അടുക്കളയില്‍ നിന്നും ഉമ്മച്ചി ഓടി വന്നു.
ഹലോ സുലുവല്ലേ...അതെ..പിന്നെ ഞാന്‍ എടവണ്ണയില്‍ മൂത്താപ്പയുടെ അടുത്തൊന്ന് കയറിയിട്ട് വരാം...ട്ടോ.
അത് നന്നായി..സുഖമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായില്ലേ...
ലുലുമോളെ ...ആ മുറ്റത്ത് കളിച്ച് ഉടുപ്പൊക്കെ മണ്ണാക്ക് ..ഉപ്പച്ചി എടവണ്ണ മൂത്താപ്പയുടെ അടുത്തെത്തി.കുറച്ചു കഴിഞ ഇവിടെ എത്തും നിന്റെ ഉപ്പച്ചി.ഉപ്പച്ചിയുടെ വരവും നോകി ഉമ്മറപടിയില്‍ അവളും , ഉമ്മച്ചിയും കാത്ത് നിന്നു....കാറിന്റെ ഹോണ്‍ ശബ്ദം..കേട്ടപ്പോല്‍ ലുലു മോള്..ഉമ്മച്ചിയെ..വണ്ടി വരുന്നുണ്ടു..ഉപ്പച്ചി വരുന്നുണ്ടു....അടുകളയിലേക്ക് പോയ ഉമ്മച്ചി ഓടി വന്നു...വണ്ടിയില്‍ നിന്നുമിറങ്ങുന്ന മൂത്താപ്പയെ കണ്ടു ലുലു മോളോട് ഉമ്മച്ചിമോളെ മൂത്താപ്പയാണല്ലോ ആ വരുന്നത്...കൂടെ അമ്മായി...മൊയിതീന് എളാപ്പ... സുഹ്റ താത്ത... അന്റെ ഉപ്പച്ചിന്റെ ഒരു കാര്യം എപ്പോ വന്നാലും ഇങ്ങിനെയാ...എല്ലാരെയും ഒരുമ്മിച് കൂട്ടി ഒരു വരവാ....പുറകില്‍ പരിചയമുള്ള മുഖങ്ങളുടെ എണ്ണം കൂടി കൂടി വന്നു...പടച്ചോനെ..മനസ്സ് പിടക്കുന്നുഉപ്പച്ചി വരുന്നതും നോകി ഇരികുകയാണ് ലുലു മോള്...പെട്ടെന്ന് മുറിക്കകത്ത് നിന്നുമുയര്‍ന്ന ഉമ്മച്ചിയുടെ പൊട്ടികരച്ചില്‍...ലുലുമോള്‍ അകത്തേക്ക് ഓടി. ഉമ്മച്ചിയെ എന്താ പറ്റിയേ ..എന്തിനാ കരയുന്നത്...പറ ഉമ്മച്ചിയെ .....
ഉപ്പച്ചി വരുന്ന സന്തോഷാ അല്ലേ..ഉപ്പച്ചി വന്ന ഞാന്‍ പറഞ് കൊടുക്കും ഉമ്മച്ചി കരഞത് , അവളുടെ ആ കുഞു സംസാരം ചുറ്റിലും കൂടി നിന്നവരുടെ കണ്ണ് നിറച്ചു...ആരോ ലുലു മോളെ അടുത്ത മുറിയിലേക്ക് കൊണ്ടു പോയി... എടവണ്ണ മൂത്താപ്പനെ കണ്ടു വരുന്ന വഴിയിലാ...സംഭവം കാറിന്റെ ട്ടയറ് പൊട്ടിയതാണ് എന്ന കേട്ടത്...മാമന് ഉസ്താദിനോട് പറയുന്നതവള്‍ കേട്ടു..ലുലുമോള്‍ക്ക് ഒന്നും മനസ്സിലായില്ല...ആരും ഒന്നും സംസാരിക്കുന്നുമില്ല...മുറ്റത്ത് വണ്ടി വന്ന് നിന്ന ശബ്ദം കേട്ടവള്‍ ഉമ്മറത്തേക്ക് ഓടി...കാറിന്റെ മുകളില്‍ പെട്ടികള്‍ കണ്ടപ്പോല്‍ അവള് വിളിച്ച് കൂവി...ഉപ്പച്ചി വന്നേ...ന്റെ ഉപ്പച്ചി വന്നേ...കാറിന്റെ ഉള്ളിലെങ്ങും അവള് ഉപ്പച്ചിയെ കണ്ടില്ല...
വെള്ള തുണിയില്‍ പൊതിഞ ഒരു ആള്‍രൂപം നാലഞ്ച് ആളുകള്‍ ചേര്‍ന്ന് ഉമ്മറപടിയില്‍ കൊണ്ടു വെച്ചു, ആളുകള്‍ ഉമ്മറപടിയുടെ അടുത്തേക്ക് തിങ്ങി വരുന്നു..ഉമ്മച്ചിയുടെ നിയന്ത്രണം വിട്ടുള്ള കരച്ചില് ആരൊക്കെയോ ഉമ്മച്ചിയെ പിടിച്ചു അകത്തേക്ക് വലിക്കുന്നു.
വെള്ളതുണിയില്‍ തന്റെ പെരുന്നാല്‍ സമ്മാനമായി കിടക്കുന്ന ഉപ്പച്ചിയെ ലുലുമോള്‍ ഒന്നേ നോക്കിയുള്ളു... അവള് കുഴഞു വീണു.കണ്ണുകളില്‍ ഇരുള് പടര്‍ന്നു.. വിറയലോടെ ഉയരുന്ന..ന്റെ ഉപ്പച്ചി...ന്റെ ഉപ്പച്ചി...ന്റെ ഉപ്പച്ചി...എന്ന ഞരക്കം..,,,,...അവളുടെ ഏങ്ങി ഏങ്ങിയുള്ള കരച്ചില് കേട്ട് അലമുറയിട്ട് കരഞ ഉമ്മച്ചിയെ നോക്കി അവള് വീണ്ടും പറഞു
ന്റെ ഉപ്പച്ചി ന്റെ ഉപ്പച്ചി....
ഉമ്മച്ചിയെ ,,,ന്റെ ഉപ്പച്ചിയെ കൊണ്ട ഉമ്മച്ചിയെ...ന്റെ ഉപ്പച്ചിയെ കൊണ്ടാ.......
മനസ്സില്‍ തട്ടിയ ആ കാഴ്ച അവിടെയുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചു........
ഓരോ പെരുന്നാല്‍ രാവ് കടന്ന്പോകുബോഴും പെരുന്നാല്‍ സമ്മാനമായി കടന്നു വന്ന ഉപ്പച്ചിയുടെ മരണമോര്ക്കുബോല് ലുലുമോളുടെയും ആ ഉമ്മച്ചിയുടെയും കണ്ണുകള്‍ ഇന്നുമറിയാതെ നിറയുന്നു...
നന്മകള് നേരുന്നു
സസ്നേഹം
മന്‍സൂര്‍ , നിലംബൂര്
Wednesday, 17 October 2007
Subscribe to:
Post Comments (Atom)
21 comments:
മന്‍സൂര്‍ ഭായ് എവിടെയെങ്കിലും നടന്ന സംഭവമാണോ...?
വിധി..അതിനെ നമ്മുക്ക് പഴിക്കാം
മനസ്സില്‍ നൊമ്പരങ്ങളുണര്‍ത്തിയ കഥ. ഭാഷ കുറച്ചുകൂടി ശ്രദ്ധിക്കുമല്ലൊ.
നജീംഭായ്....
ആദ്യ കമന്റ്റ് ഇട്ടതില്‍ സന്തോഷം
അനുഭവങ്ങളില്‍ നിന്നും പറിച്ചെടുത്തൊരു നോവിന് കഷ്ണം...അത്ര മാത്രം.....പറയട്ടെ
നന്ദി.....
വാത്മീകി....
കണാനും അറിയാനും സാധിച്ചതില്‍ സന്തോഷം...മലയാള ഭാഷ...എന്നും ഒരു എവറസ്റ്റ് കൊടുമുടിയായി മുന്നില്‍ നില്ക്കുന്നു(കേരളത്തില്‍ വന്ന് പഠിച്ചതാണ് മലയാളം) സ്നേഹിതാ,,,എന്നാലാവും വിധം ഞാന്‍ ശ്രമിക്കുന്നു...പിന്നെ മലയാളത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ ബ്ലോഗ്ഗ് വായന ഒത്തിരി സഹായിക്കുന്നു...വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായ്...
വളരെ ടച്ചിങ്ങ് ആയ കഥ.
:(
ഉപാസന
മന്‍സൂര്‍
നന്നായി എഴുതി.
നല്ല കഥ.
-സുല്‍
ഇങ്ങനെ ഒള്ള കാര്യങ്ങളൊക്കെ എയുതി മനുസനെ എടങ്ങറാക്കല്ലേ എന്റെ പഹയാ, അനക്ക് വേറെ വല്ലതും എയ്താന് ഇണ്ടെങ്കിലെയ്ത്യാ മതി. ഇല്ലെങ്കിലു മുണ്ടാണ്ട് കുത്തിരിക്ക് അല്ല പിന്നെ. ബെറുതെ വന്ന് കരയിപ്പിക്കാനെക്കൊണ്ട്....
ശ്രീ..
ഉപാസനാ..
സുല്‍...
....അഭിപ്രായം അറിയിച്ചതില്‍...സന്തോഷം
മുരളിഭായ്..
ആ മനസ്സിന്റെ വിങ്ങള്‍ വാക്കുകളില്‍ ഹാസ്യം നിറച്ചെഴുതിയപ്പോല്...ഈ അനിയന് അതൊരു അംഗീകാരമായി....നന്ദി..മുരളിഭായ്.
നന്മകള് നേരുന്നു
ഒരിക്കല്‍ കമന്റിയതാണല്ലൊ!?
എവിടെ പോയീ..
പ്രയാസി...
കമാന്റ്റ് ഇവിടെ കണ്ടില്ല....ഇനി ഉറക്കത്തിലെങ്ങാനോ നീ വന്ന് കമന്റ്റിട്ട് പോയോ.....ഹഹാഹഹാ..ഈ പ്രയാസിയുടെ ഓരോ വിക്രതികള്‍....അടി മേടിക്കും..
ഏതൊരു പ്രവാസിക്കും മനസ്സില്‍ കൊള്ളുന്ന കഥ. ഭാഷയുടെ പ്രയോഗരീതികളീലേക്ക് ചൂഴ്ന്നിറങ്ങുന്നില്ല. ഇതൊരു സാങ്കല്പ്പികം മാത്രമാവണേയെന്നാശിക്കുമ്പോഴും...നേരിട്ടറിയുന്ന ഒരുപാട് സഹോദരങ്ങള്‍ക്കു നേരിട്ട ദുരന്തം ഒരു കണ്ണീര് തുള്ളീയായി നെഞ്ചിലേക്ക് ഇറ്റുവീഴുമ്പോള്‍ ഇതൊരു വെറും കഥയായി കാണാനാവുമോ...
ആശംസകളോടെ....
അലി
അലിഭായ്...
എവിടെയോക്കെയോ കേട്ടുമറന്ന കഥ അല്ലേ..
പണ്ടെന്നോ....നടന്ന ആ കഥ...എന്നിലും ഒരു നോവയി കിടന്ന സത്യം ഞാനറിയുന്നത് അല്ലെങ്കില്‍ ഇന്നോര്‍ത്തത്...ഒരു കൊച്ചു പകല്കിനാവിലൂടെയായിരുന്നുവെന്ന് പറയട്ടെ......
അഭിപ്രായങ്ഹള്ക്ക് നന്ദി...
നന്മകള് നേരുന്നു
നിനക്കു കമന്റണം എന്ന ഒറ്റചിന്തയിലാ മന്‍സൂ..
ഞാനുറങ്ങുന്നെ..
അപ്പൊള്‍ അതു സ്വൊപ്നമായിരുന്നല്ലെ..
തന്റെ കാണാത്ത കുഞ്ഞിനെ കാണാനായി കൊതിയോടെ നാട്ടിലെത്തി, എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ നേരം കുഴഞ്ഞു വീണു മരിച്ച ഒരു പരിചയക്കാരനെ എനിക്കറിയാം..
എനിക്കു രണ്ടു ദിവസം ആരോടും മിണ്ടാന്‍ കഴിഞ്ഞില്ലാ..
ഹൊ! എന്തു ക്രൂരമായ വിധിയാണിതു..!
പ്രയാസി...
നന്ദി.....
മനസ്സില്‍ മായാത്ത....നോവുകള്‍ അല്ലേ.....
നന്മകള് നേരുന്നു
നോവുകള്‍ സഞ്ചാരപഥങ്ങള്‍ മാറ്റുക മാത്രമാണ് ചെയ്യുന്നത്...
ചിലപ്പോള്‍
അത് എന്റെ മനസിലാവും...
അല്ലെങ്കില്‍ എന്നില്‍ നിന്നത് അടര്‍ന്നുപോകും...
വരികളുടെ കാഠിന്യം
ദ്രൗപദിയെ ദുഖിപ്പിക്കുന്നു...
ഭാവുകങ്ങള്‍
ദ്രൗപദി..
മനസ്സിനുള്ളില്‍ എരിഞ നോവിനെ മെല്ലെ ഒന്ന് പുരത്തേക്കിട്ടു.....അത് മറ്റൊരു നോവായി മാറിയെന്നറിഞതില് വീണ്ടുമൊരു നോവ്...
നന്ദി.....
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായ് വളരെ നന്നായിട്ടുണ്ട്...
മനസ്സില്‍ നൊംബരങ്ങളുണര്ത്തുന്നു
ഇതു വായിക്കുംബോള്‍ വറ്ഷങ്ങള്ക്ക് മുന്‍പ് താന്കളുടെ നാട്ടിലെ വഹാബ് സ്കൂളിലെ ഒരു പ്രൊഗ്രാമിലെ ഒരു വിഷ്വല്‍ കാണാന്‍ ഇടയായത്
വിനീതന് ഒറ്ക്കുന്നു ഭായിയും കണ്ടിട്ടുന്ടാകും....
പ്രിയ സ്നേഹിതാ...സക്കീര്‍
അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...
നിലംബൂരില്‍ കാലുകുത്തിയിട്ട് അധികമായിട്ടില്ല..സക്കീര്‍ഭായ്...എങ്കിലും..വഹാബിനെയും..സ്കൂളും നല്ല പരിച്ചയമാണ്...വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു
നന്മകള് നേരുന്നു
മന്‍സൂര്‍ ജി,
ലുലു മോളുടെ കണ്ണീര് കരളിലിറങ്ങി. നാട്ടിലെ എന്റെ മക്കളുടെ മുഖമാണവള്ക്കും.
പ്രിയപ്പെട്ട മന്‍സൂര്‍ ,
നല്ല സ്രിഷ്ടി.
വേര്‍പാട് ഒരു വേദന തന്നെയാണ് . ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങള്‍ തരുന്ന വേദന.
എല്ലാ നന്മകളും നേരുന്നു.
Mansoor touching story . ashamsakal
Post a Comment