Sunday 14 October, 2007

വഴിയോരക്കാഴ്‌ചകള്‍ - 5

മുസ്‌ല്യാര്‍ കുഴിച്ച കുഴിയില്‍ മുസ്‌ല്യാര്‍

നോമ്പിനെ കുറിച്ച്‌ മുസ്‌ല്യാര്‍ നിര്‍ത്താതെ പ്രസംഗിച്ചു കൊണ്ടിരുന്നു.
നമ്മളൊന്ന്‌ മനസ്സിലാക്കണം, വൈകുന്നേരം വരെ നോമ്പ്‌ നോറ്റ്‌ ....
നോമ്പ്‌ തുറക്കുന്ന സമയത്ത്‌ പട്ടിണി കിടന്ന
ആ ദിവസത്തെ മുഴുവനും അകത്താക്കണം
എന്ന ചിന്തയോടെ ഭക്ഷണങ്ങള്‍ അകത്താക്കരുത്‌..
ആ സ്വഭാവം നന്നല്ല. വളരെ മിതമായ രീതിയില്‍ വേണം നോമ്പ്‌ തുറക്കാന്‍.
പണ്ടു അറബ്‌ നാടുകളില്‍ അവിടുത്തെ അറബികള്‍
നോബ്‌ തുറന്നിരുന്നത്‌ ഒരു കഷ്ണം കാരക്കയും ,
ഒരു ഗ്ലാസ്സ്‌ വെള്ളവും കൊണ്ടു മാത്രമായിരുന്നു എന്ന്‌ നാം മറക്കരുത്‌.
പിറ്റേന്ന്‌ കുഞാലിക്കാന്‍റെ വീട്ടിലായിരുന്നു മുസ്‌ല്യര്‍ക്ക്‌ നോമ്പ്‌ തുറ.
നോമ്പ്‌ തുറക്കാന്‍ സമയമായപ്പോല്‍ കുഞാലി മുസ്‌ല്യാര്ക്ക്‌
ഒരു ഗ്ലാസ്സില്‍ വെള്ളവും , ഒരു കഷ്ണം കാരക്കയും കൊടുത്തു.
നോമ്പ്‌ തുറന്ന്‌ ഏറെ സമയം കഴിഞിട്ടും
ഭക്ഷണമൊന്നും വരാത്തത്‌ കണ്ട്പ്പോല്‍ മുസ്‌ല്യാര്‍ക്ക്‌ സംഗതി പിടികിട്ടി.
തന്‍റെ ഇന്നലത്തെ പ്രസംഗം പറ്റിച്ചു.
കുഞാലിയോട്‌ യാത്ര പറഞ്‌ വിശപ്പുമായ്‌ മുസ്‌ല്യാര്‍ നടന്നു.
ബീരാനിക്കാന്‍റെ കടയില്‍ കയറി 4പൊറോട്ടയും , ബീഫ്‌ കറിയും
തട്ടി വയറിനെ സമാധാനപ്പെടുത്തി.
അന്ന്‌ രാത്രിയിലെ പ്രസംഗത്തില്‍ മുസ്‌ല്യാര്‍ വാചാലനായി....
പ്രിയമുള്ളവരെ ഇന്നലെ ഞാന്‍ അറബ്‌ നാടുകളിലെ നോമ്പ്‌ തുറയെ കുറിച്ച്‌ പറഞതോര്‍ക്കുന്നില്ലേ..നിങ്ങള്‍ ഒരു കാര്യം കൂടി മനസ്സിലാക്കണം....
അറബ്‌നാടുകളിലെ ഒരു കാരക്കാന്ന്‌ പറഞാല്‍
ഒരു ആനയുടെ വലിപ്പമുണ്ടായിരുന്നു അപ്പോ അതിന്‍റെ കഷ്ണം
എത്ര ഉണ്ടാവുമെന്ന്‌ ഞാന്‍ പറയെണ്ടതില്ലല്ലോ...
അല്ലാതെ ഇവിടുത്തെപോലെ കശുവണ്ടി വലിപ്പമല്ല.
ഇതൊക്കെ കേട്ട്‌ ദൂരെ മാറി നിന്ന്‌ കുഞാലിക്ക ചിരിച്ചു.

അതിമോഹം വരുത്തിയ വിന...


വളരെ പ്രശ്‌തനായ ശില്‌പിയായിരുന്നു അയാള്‍.
തന്‍റെ സ്വപ്‌നതുല്യമായ ദേവത എന്ന ശില്‌പത്തിന്‍റെ
അവസാന മിനുക്ക്‌പണിയിലായിരുന്നു അയാള്‍.
അര്‍ദ്ധനഗ്‌നയായ ആ സ്ത്രീ ശില്‌പത്തില്‍ ജീവന്‍ തുടിച്ചിരുന്നു.
പ്രദര്‍ശന ശാലകളില്‍ ആ ശില്‌പം ശ്രദ്ധിക്കപ്പെട്ടു,
പുരസ്‌ക്കാരങ്ങള്‍ അയാളെ തേടിയെത്തി.
തന്‍റെ നേട്ടങ്ങള്‍ക്ക്‌ കാരണമായ ആ ശില്‌പ ദേവതയെ അയാള്‍ പ്രണയിച്ചു.
ഈ ശില്‌പത്തിന്‌ ജീവനുണ്ടായിരുന്നെങ്കിലെന്ന്‌ ഒരു നിമിഷം അയാള്‍ മോഹിച്ചു.
അയാളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു..
അതാ ആ ശില്‌പം ചലിച്ചു തുടങ്ങി.
അയാള്‍ സന്തോഷത്തോടെ ആ ദേവതയെ നോകി....
തന്നെ നിര്‍മ്മിച്ച ശില്‌പ്പിയെ നോകി ദേവത ചിരിച്ചു.
സന്തോഷത്തോടെ അയാള്‍ ആ ദേവതയെ വാരിപുണരാന്‍ ശ്രമിച്ചു.
പെട്ടെന്ന്‌ ആ ജീവനുള്ള ശില്‌പം അയാളെ തള്ളിമാറ്റി....
കോപത്തോടെ നോകി.....
എന്നിട്ട്‌ ഉറക്കെ നിലവിളിച്ചു കൊണ്ടു പറഞു...
അയ്യോ...അയ്യോ...ഓടി വായ്യോ....
എന്നെ ഇയാള്‍ പീഢിപ്പിക്കുന്നേ.....
ഒരു നിമിഷം അയാള്‍ തരിച്ചിരുന്നു പോയി.

ദുരൂഹത...


നേരം പുലരുന്നതേയുള്ളു...
ആലിക്കാന്‍റെ..തെങ്ങിന്‍ തോട്ടത്തിലായിരുന്നു അവന്‍.
പ്രതീക്ഷിക്കാത്ത നേരത്ത്‌ ഒരു സംഘമാളുകള്‍ അവനെ വളഞു.
അവരുടെ പിടിയില്‍ നിന്നും കുതറി മാറാന്‍ അവനാവതും ശ്രമിച്ചു നോകി...
ആ ശ്രമം പഴായി എന്ന്‌ മാത്രമല്ല...
അവര്‍ അവനെ ആ തെങ്ങിന്‍തോപ്പിലെ പുല്‍ത്തകിടിയിലേക്ക്‌ തള്ളിയിട്ടു.
പരിചിതരായ അവരുടെ നീക്കങ്ങള്‍ ധ്രുതഗതിയിലായിരുന്നു.
അവന്‍റെ കൈകാലുകള്‍ വരിഞുമുറുക്കി...
കഴുത്തില്‍ മൂര്‍ച്ചയേറിയ കഠാരി ആഴ്‌ന്നിറങ്ങി...
ചോര ചീറ്റിത്തെറിച്ചു....വലിയൊരു ഞരക്കത്തോടെ അവന്‍ പിടഞു.
പ്രഭാത സൂര്യന്‍റെ കിരണങ്ങളില്‍ കഠാരകള്‍ തിളങ്ങി.
അവന്‍റെ ശരീരത്തിന്‍റെ വിവിധതലങ്ങളിലൂടെ അത്‌ ഓടിക്കളിച്ചു.
നിമിഷങ്ങള്‍ക്കകം അവര്‍ അവനെ നഗ്‌നനാക്കി.
നഗ്‌നനായ അവന്‍റെ നെഞ്‌ചും , കാല്‍തുടകളും കയറില്‍ കെട്ടിതൂക്കി.
അപ്പോഴേക്കും പരിസരം നിറയെ ആളുകള്‍ തടിച്ചു കൂടിയിരുന്നു...
അവന്‍റെ നഗ്‌നതയില്‍ നോകി ആളുകള്‍ വിളിച്ചു പറഞു...
ഒരു കിലോ .....ഇവിടെ 2കിലോ കുറച്ച്‌ ലിവറുമിട്ടോ..
ഈദിന്‍റെ തിരക്കാവും
അതാ തെങ്ങിന്‍ തോപ്പില്‍
മറ്റൊരുവനെ കൂടി അവര്‍ തള്ളിയിട്ടു.

സസ്നേഹം
മന്‍സൂര്‍ , നിലംബൂര്‍

17 comments:

തറവാടി said...

അദ്യത്തെ കുറിപ്പ് നന്നായി :)

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ തറവാടി...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..
വീണ്ടും കണ്ടതില്‍ സന്തോഷം

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

പാവം മുസല്യാര്‍...ഹ ഹ
ഒന്നും രണ്ടും സൂപ്പര്‍. മൂന്നാമത്തേതില്‍ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. കുറച്ച് വിമര്‍ശനം ഉണ്ടെന്ന് മാത്രമേ പിടി കിട്ടിയുള്ളൂ.
:)
ഉപാസന

നാലുമണിപൂക്കള്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ഉപാസന...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

മൂന്നാമത്തേതില്‍ വെറുതെ ഒരു ദുരൂഹത ഉണ്ടാകിയതാണ്‌..
പെരുന്നാളിന്‌... ഞാന്‍ ചെറുപ്പത്തില്‍ അതിരാവിലെ
ഇറച്ചി വാങ്ങാന്‍ ഉപ്പാന്‍റെ കൂടെ പോകുന്നേരം കാണുന്ന കാഴച ഇവിടെ പറഞുന്ന്‌ മാത്രം.

നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍

പ്രയാസി said...

മൂന്നും കലക്കി..
ആദ്യത്തെ മുസ്ലിയാര്‍ക്കു ബലിയങ്ങാട്ടു കാരക്കേന്റ ബലിപ്പമുള്ള കമന്റു..
രണ്ടാമത്തെ ശില്‍‌പിക്കു സ്ത്രീയുടെ നഗ്നത സ്രിഷ്ടിച്ചതിനു പീഡന കമന്റു..
ഇങ്ങനെയൊരു ഇറച്ചിക്കച്ചവടം നേരത്തെ വിളിച്ചറിയിക്കത്തതിനു മൂന്നാമത്തേതിനു കമന്റില്ല..

മന്‍സുര്‍ said...

ദ്രൗപതി..

ഇവിടെ കണ്ടതില്‍ സന്തോഷം...അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.
വീണ്ടും വരുമല്ലോ.....

പ്രയാസി.....ഹഹാഹഹാ....നന്ദി

ആദ്യത്തെ കാര്യങ്ങള്‍ മനസ്സിലായില്ലേ...സന്തോഷം
പിന്നെ മൂന്നാമത്തെ കാര്യം...
ഇറച്ചിക്ക്‌ പൈസയില്ലാത്തവരെ പോലെ അവിടെയും ഇവിടെയും നോക്കി നിന്ന പിന്നെ വല്ലതും മനസ്സിലാവോ..

നന്‍മകള്‍ നേരുന്നു

വേണു venu said...

ഇന്നു് സത്യത്തില്‍ ആ ചിരി ചിരിക്കാന്‍‍ കുഞ്ഞാലിക്കാമാരാവശ്യമായിരിക്കുന്നു.:)

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ് .
ഒന്നും രണ്ടും നന്നായിരിക്കുന്നൂട്ടോ..
പിന്നെ മൂന്നാമത്തേത് കുറച്ച് കൂടെ സീരിയസ്സായി എഴുതി വേണമെങ്കില്‍ ഒരു പ്രത്യേകം പോസ്റ്റാക്കാമായിരുന്ന ഒരു വിഷയമാണത്. പെരുന്നാളിന് തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വരുന്ന മാടുകളുടെ ദേഹത്ത് " എന്റ മാംസം ആവശ്യമുള്ളവര്‍...... ഇന്ന കടയില്‍ വരിക" എന്ന് പെയിന്റില്‍ എഴുതി റോഡരികില്‍ കെട്ടിയിട്ട സംഭവങ്ങള്‍ വരെ എനിക്കറിയാം. ഞങ്ങള്‍ ഒരുപാട് വഴക്കുണ്ടാക്കിയിട്ടുണ്ട് ഇക്കാര്യത്തില്‍..

സഹയാത്രികന്‍ said...

നന്നായി മാഷേ... പ്രത്യേകിച്ചും ആദ്യത്തെ...
:)

ശ്രീ said...

മന്‍സൂര്‍‌ ഭായ്...
മൂന്നും നന്നായി.
പാവം മുസല്യാര്‍... വല്ല കാര്യവുമുണ്ടായിരുന്നോ?
:)

Murali K Menon said...

പറയുന്നതൊന്നും അതേപടി ചെയ്യരുതെന്ന് മുസലിയാര്‍ ശബ്ദം കുറച്ചു പറഞ്ഞത് ആരും കേട്ടില്ല. അതോണ്ടാ കൊഴപ്പായത്. സാരം‌ല്യ. അടുത്ത പ്രസംഗത്തില്‍ ശരിയാക്കാം

മന്‍സുര്‍ said...

വേണുജീ...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം....കുഞാലിക്കമാര്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം....

നജീം ഭായ്‌...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..ശരിയാണ്‌ ഈ വിഷയം ഒരു കഥയായി തന്നെ എഴുതാമായിരുന്നു ശ്രദ്ധിക്കാം..

സഹയാത്രികാ...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

ശ്രീ...
നന്ദി...എല്ലാം ഇഷ്ടമായി എന്നറിഞതില്‍ സന്തോഷം

മുരളിഭായ്‌...

കുഞാലിക്ക മാത്രേ മുസ്‌ല്യാര്‍ പതുക്കെ പറഞത്‌ കേട്ടുള്ളു...ഇപ്പോ പഴയ മുസ്‌ല്യാര്‍ അല്ല...ആക്കെ മാറി...

നന്‍മകള്‍ നേരുന്നു

Sherlock said...

ഒന്നാമത്തേത് വെറും കുട്ടികഥയായാണ് തോന്നിയത്
രണ്ടാമത്തേത് ഓകെ....
മൂന്നാമത്തേത് വളരെ നന്നായിരിക്കുന്നു...ആശംസകള്.

അലി said...

മന്‍സൂര്‍...
നന്നായി.പക്ഷെ ഒന്നു കേട്ടതല്ലെയെന്നൊരു സംശയം.എങ്കിലും തുടരുക. മൗലികതക്കുവേണ്ടി കാത്തിരുന്നാല്‍ എന്നെപ്പോലെയാകും... കാലിബ്ലോഗുമായിരിക്കെണ്ടിവരും
നന്മകള്‍ നേരുന്നു...

മന്‍സുര്‍ said...

ജിഹേഷ്‌...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...വീണ്ടും പ്രതീക്ഷിക്കുന്നു..

അലിഭായ്‌...

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം...വീണ്ടുമ്‌ കാണാം എന്ന പ്രതീക്ഷയോടെ..

നന്‍മകള്‍ നേരുന്നു