Thursday 4 October, 2007

വിടപറയും മുമ്പേ..ഒരു വാക്ക്‌ - എം.എന്‍.വിജയന്‍മാഷ്‌

അവസാന വാക്ക്‌.....
രാജ്യമാണ്‌ വലുത്‌ വ്യക്തിയല്ല
കേള്‍ക്കാനെങ്കില്‍ ഈ ഭാഷ വേണം...ബര്‍ണാഡ്‌ഷാ......


ഓര്‍ക്കാത്തൊരു നേരം
ഒരു ചെറുചിരിയുമായ്‌
ഓടിപോയാ പോരാളി
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി..
ഓര്‍മ്മകളുടെ ഹൃദയത്താളുകളിലേക്ക്‌
വാക്കുകള്‍ അങ്ങിങ്ങു തെന്നി വീണു
ഭാവങ്ങള്‍ പല ദിക്കില്‍ മറഞൊളിച്ചു
മരണമോടിയൊന്നണഞ നേരം
തളര്‍ന്നങ്ങ്‌ ചായുന്നൊരു നിമിഷം
മൊഴിഞതൊക്കെയും പവിഴങ്ങളായ്‌
എഴുതിയതൊക്കെയും സത്യങ്ങളായ്‌
വിമര്‍ശനത്തിന്‍ വാളോങ്ങുന്നേരവും
കണ്ടാ മുഖത്തെന്നുമാ ചെറുപുന്‍ചിരി
ഭാഷയിലെ ഭാഷ്യങ്ങള്‍ വരച്ചെടുത്തു
വാക്കിലെ വാക്കുകളാല്‍ തുറന്നടിച്ചു
ഹൃദയവീഥികളില്‍ നോവുപാകി
യവനികയിലങ്ങിന്ന്‌ മാഞുപോയി
കരഞു ജനിച്ചൊരെന്‍ ജീവനെ
ചിരിതൂകി ഈ വഴിയേ നടന്നകന്നു
മുത്തുകളയ്‌ തീര്‍ന്നൊരെന്‍ നിറമിഴികളാല്‍
ഉരുക്കുമെന്‍ മനസ്സിന്‍ നോവുകളാല്‍
അങ്ങേക്ക്‌ ഒരായിരം ആദരാജ്ഞലികള്‍.

--------------------------------------------
ഒരു നിമിഷം മുനുഷ്യ മനസ്സുകളെ മുല്‍മുനയില്‍ നിര്‍ത്തി ,
ബാക്കിവെച്ച പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ..
ആ പാഠത്തിന്റെ അവസാനമായ്‌ മറിയൊരാ മഹാനായ
സാഹിത്യ ആചാര്യന്റെ ഔദ്യേഗിക കര്‍മ്മത്തിനിടക്കുള്ള
മരണത്തിന്‌ മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു.
കാലമെറെ കടന്നു പോയാലും ജീവനുള്ള അക്ഷരങ്ങളായ്‌ അങ്ങും,
അക്ഷരങ്ങളെ മാറോടണച്ചുള്ള ആ മരണവും ,
അക്ഷരങ്ങളെ സ്നേഹിക്കും മനുഷ്യ മനസ്സുകളില്‍
ഒരിക്കലും മായാതെ ജീവിക്കും. അകാലത്തില്‍ പൊലിഞുപോയ
സാഹിത്യകേസരി എം.എന്‍.വിജയന്‍ മാഷിന്റെ
ആത്മാവിന്‌ സര്‍വ്വേശ്വരന്‍ ശാന്തിയും സാമാധാനവും പ്രധാനം ചെയ്യട്ടെ....
പ്രാര്‍ത്ഥനകളോടെ.


മന്‍സൂര്‍ , നിലംബൂര്‍

12 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കേരളീയ സാംസ്കാരിക പരിസരത്തെ മൂല്യച്യുതിക്കെതിരെ തൂലികയേന്തി കടന്നുപോയ ശ്രീ M.N. വിജയനു ആദരാഞലികള്..
കേരളത്തിലെ വഴിമാറിപ്പോയഭാഷകള്‍ക്കെതിരെ....
പിന്നെ ഭാഷയുടെ കാപഠ്യങ്ങള്‍ക്കെതിരെ....
ആ ഭാഷയില്‍ നിന്നും ഉടലെടുക്കുന്ന പടവാളുമായ് എന്നും വിജയന്‍മാഷ്..

ശ്രീ said...

വിജയന്‍‌ മാഷിന്‍ ആദരാഞ്ജലികള്‍‌!

മന്‍‌സൂര്‍‌ ഭായ്...
സമയോചിതമായ പോസ്റ്റ്.

പ്രയാസി said...

കവിത തുളുമ്പുന്ന മന്‍സുവിന്റെ
വരികളിലൂടെ വിജയന്‍ മാഷിനുള്ള
ആദരാഞ്ജലികള്‍ അവസരോചിതമായി..

Murali K Menon said...

വിജയന്‍ മാഷുടെ വേര്‍പാട് സാംസ്കാരിക കേരളത്തിന് തീരാ നഷ്ടം തന്നെയാണ്. ബാഷ്പാഞ്ജലികള്‍......

ഉപാസന || Upasana said...

maashuTe chila abhipraayaNGaLoTe upaasanakke yOjippillenkilum addEham aadaraNeeyan thanne enikke..
nalla pOst
:)
upaasana

ഫസല്‍ ബിനാലി.. said...

മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്ന്യം


മിഴിവിനും വെളിച്ചത്തിനും നല്ല കാല്‍പാടിനുമപ്പുറം
എന്നെ ഞാനാക്കിയ നല്ല വഴികാട്ടിക്ക് പ്രണാമം

സഹയാത്രികന്‍ said...

ആദരാഞ്ജലികള്‍ :(

മന്‍സുര്‍ said...

ഈ ദുഃഖത്തില്‍ പങ്ക്‌ ചേര്‍ന്ന എന്‍റെ എല്ലാ സ്നേഹിതര്‍ക്കും നന്ദി,

സജീ , ശ്രീ, പ്രയാസി , മുരളിഭായ്‌,ഉപാസന,ഫസല്‍,സഹയാത്രികന്‍.....

നന്‍മകള്‍ നേരുന്നു

മാണിക്യം said...

സാഹിത്യ നിരൂപകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, അധ്യാപകന്‍ എന്നീ മൂന്ന്‌ നിലയിലും സാംസ്കാരിക കേരളത്തിന്‍റെ ഊര്‍ജ്ജമായിരുന്ന
വിജയന്‍മാഷ്‌ ചിരിച്ചുകൊണ്ട് യാത്രയായി.....
മന്‍സൂറിനോടൊപ്പം വിജയന്‍ മാഷിന് ആദരാഞ്ജലികള്‍.. !!

ഹരിശ്രീ said...

വിജയന്‍ മാഷിനെ കുറിച്ചുള്ള അവസരോചിതമായ ഒരു കവിത.

വിജയന്‍ മാഷിന് ആദരാജ്ജലികള്‍

Pongummoodan said...

എഴുതുവാന്‍ തോന്നിയല്ലോ, നന്നായി.
എഴുതിയതും നന്നായി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എഴുതി ഞാന്‍ എന്തോക്കെയോ
വായിച്ചു ഞാന്‍ എന്തോക്കെയോ
പഠിച്ചു ഞാന്‍ എന്തോക്കെയോ
പറഞ്ഞു ഞാന്‍ എന്തോക്കെയോ
കേട്ടു ഞാന്‍ എന്തോക്കെയോ
പഠിപ്പിച്ചു ഞാന്‍ എന്തോക്കെയോ
എന്നോ എവിടെയോ,
പിന്നീട്‌ ഞാന്‍ തേടി-
കാലടികള്‍.
എത്രയോ കാലടികള്‍.
ആരുടെ കാലടികള്‍,
ഞാന്‍ പിന്‍പറ്റേണം.
പകലുകള്‍ അസ്തമിക്കുന്നു
ചിന്തകള്‍ പെരുകുന്നു
രംഗ ബോധമില്ലാത്ത കോമാളി വീണ്ടും!
നിസ്വാര്‍ത്ഥകര്‍മ്മാചരണത്തിനായ്‌,
കവചവും,കുണ്ഡലവും നല്‍കി.
ഇനി ബാക്കിയെന്‍ പെരുവിരല്‍ മാത്രം!
പണ്ടു ശിഷ്യര്‍ ഗുരുവിനു നല്‍കിയെങ്കില്‍;
ഇന്നു ഗുരു ശിഷ്യര്‍ക്കു നല്‍ക്കുന്നു!
പുതിയ കര്‍മ്മമണ്ഡലം തേടി ഞാന്‍-
യാത്രയാവുന്നു.
എന്‍ ചിന്തയിലൂടെ,
എഴുതുക നിങ്ങള്‍
വായിക്കുക നിങ്ങള്‍
പഠിക്കുക നിങ്ങള്‍
പറയുക നിങ്ങള്‍
കേള്‍ക്കുക നിങ്ങള്‍
പഠിപ്പിക്കുക നിങ്ങള്‍
പിന്നെ .............
സഞ്ചരിക്കുക നിങ്ങള്‍,
മാര്‍ഗം തെറ്റാതെ ലക്ഷ്യത്തിലേക്ക്‌.