Friday 26 October, 2007

പ്രവാസലോകം

പ്രവാസ ജീവിതത്തില്‍ വഴിമാറിപോയവര്‍
ദുരിതകയങ്ങളിലകപ്പെട്ടുപോയവര്‍
പ്രാരബ്ദങ്ങള്‍ക്കിടയില്‍ തളര്‍ന്ന്‌ പോയവര്‍


കൈപ്പിഴ വരുത്തിയ വിനയില്‍ കാരാഗ്രഹങ്ങളിലകപ്പെട്ടുപോയവര്‍
സ്വന്തും നാടും , ഉറ്റവരെയും ഉടയവരെയും ഒരു നോക്ക്‌ കാണാന്‍ ഈ പ്രവാസഭൂമിയില്‍ കേഴുന്നവര്‍.
കൈരളി ടീവിയിലെ പ്രവാസലോകത്തിന്‌....


തേടുവതെവിടെ നിന്നെ ഞാന്‍

കാണുവതെന്നിനി നിനെ ഞാന്‍

യാത്ര ചൊല്ലുന്നേരം നിറഞ്ഞൊരാ മിഴികള്‍

ഇന്നുമൊരു തോരാമഴയായ്‌ പെയ്യുന്നുവോ

മോഹങ്ങളേറെ നിനച്ചൊരാ മനസ്സുമായ്‌

മോഹങ്ങള്‍ കായ്‌ക്കും മരുഭൂമിയിലേക്ക്‌

പറന്നൊരുനാള്‍ നീയും

എണ്ണിചുട്ടൊരപ്പകഷണങ്ങള്‍

കടലാസ്സുതുണ്ടുകളായ്‌ ചാരെയെത്തി

തുടിച്ചൊരെന്‍ ഹൃദയത്തിന്‍ ആമോദത്തുടിപ്പുകള്‍

തുടിപ്പില്ലാത്തൊരുടുക്കിന്‍ രോദനങ്ങളായ്‌ മാറിയോ

അറ്റമില്ലാത്തൊരാ മരുഭൂവിന്‍ തീരത്ത്‌

ചിറകറ്റ്‌വീണൊരു പക്ഷിപോല്‍

ഒരറ്റം തേടി ഉഴലുന്നുവോ

നിന്‍ തീരോധാനം തീര്‍ത്തൊരീ നോവുകളില്‍

ഇനിയില്ലീ ഭൂവില്‍ നിന്‍ മാതാവും

തളര്‍ന്നൊരച്ഛന്‍റെ മിഴികളിലിന്ന്‌

വറ്റിവരണ്ടൊരാ കൊയ്യ്‌ത്തുപാടത്തിന്‍ വിള്ളലുകള്‍

ഫോണിന്‍ മണിനാദം ചിലയ്‌ക്കുന്നേരം

പ്രത്യാശയുടെ നിറങ്ങള്‍ വിടരുന്നുവോ

നിമിഷാര്‍ദ്രം ഉണരുന്നൊരാ ശോകഭാവം

അണഞ്ഞൊരു വിളക്കിന്‍ ഇരുള്‌ പോലെ

നിമിഷങ്ങളോരോന്നും പ്രാര്‍ത്ഥനയാക്കി

വിധിയുടെ കനിവിനായ്‌ മനമുരുകി

തേടുവതെവിടെ ഇനിയും നിന്നെ

കാണുവതെന്നിനി നിന്നെ


" കരയുന്ന പ്രവാസ കുടുംബങ്ങളില്‍ പ്രതീക്ഷയുടെ
പ്രഭചൊരിയും പ്രവാസലോകമേ നിനക്കൊരായിരം നന്ദി...."
പ്രശസ്തി മോഹിക്കാതെ , പ്രതിഫലമാഗ്രഹിക്കാതെ ദൂരെ മാറി നിന്ന്‌ സാന്ത്വനത്തിന്‍ ഒഴുക്കും സാഗരതിരകളായ്‌...നോവും മനസ്സുകളില്‍ കുളിരലകളായ്‌..പ്രവാസികളുടെ മനസ്സിന്‍ അകത്തളങ്ങളില്‍ മായാത്ത ലിപികളാല്‍ മുദ്രണം ചെയ്‌ത നാമങ്ങള്‍...അനീസ്സുദ്ദീന്‍ , റഫീക്ക്‌ റാവുത്തര്‍ , പി.ടി.കുഞ്ഞിമുഹമ്മദ്‌...ഈ സല്‍കര്‍മ്മത്തിന്‌ നിങ്ങളുടെ പാതകള്‍ ദൈവം വിശാലമാക്കട്ടെ എന്ന പ്രാര്‍ത്ഥനകളോടെ...ഈ മനുഷ്യനന്‍മയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ ഗള്‍ഫുനാടുകളില്‍ അഹോരാത്രം അന്വേഷണത്തിന്റെ പാതയില്‍ മുഴുക്കുന്ന പ്രവാസലോകത്തിന്‍റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി...

ഒരായിരം നന്ദി. തുടരുകയീ പ്രവാസലോകം മനുഷ്യനന്‍മയുടെ പ്രകാശത്തിനായ്‌...

കേരളക്കരയിലെ കരയുന്ന ഒട്ടനവധി പ്രവാസകുടുംബങ്ങളുടെ
കണ്ണീരൊപ്പിയ കൈരളി ടീവിയിലെ പ്രവാസലോകത്തിന്‌ സമര്‍പ്പണം.

16 comments:

മന്‍സുര്‍ said...

പ്രവാസലോകം പലപ്പോഴും എന്‍റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ടു....
എത്ര എത്ര കുടുംബങ്ങള്‍ കണ്ണീരുമായി...
എങ്ങോ പോയ്‌ മറഞ സ്വന്തം മകന്‌ വേണ്ടി ..മകള്‍ക്ക്‌ വേണ്ടി...
അച്ഛന്‌ വേണ്ടി..അമ്മക്ക്‌ വേണ്ടി ...
കണ്ണീരുമായി എത്തുന്നവര്‍....മനസ്സുള്ളവര്‍ കരഞു പോകും..തീര്‍ച്ച

പ്രയാസി said...

മലയാളം എനിക്കിവിടെ കിട്ടുന്നില്ല..!
എങ്കിലും ഞാനാ കണ്ണീരു കാണുന്നു..
അതിന്റെ ഉപ്പുരസം എപ്പോഴും നാവിലുണ്ട്..
നമുക്കു പ്രാര്‍ത്ഥിക്കാം..ആ.. പാവം ജന്മങ്ങള്‍ക്കായി..
നന്മയുള്ളവരേ..കരയൂ..
നല്ല പോസ്റ്റു കൂട്ടുകാരാ...

അലി said...

കൈരളി ടീവിയിലെ പ്രവാസലോകം. ഗള്‍ഫിന്റെ വര്‍ണ്ണപ്പൊലിമക്കുമപ്പുറം ആരും കാണാതെ പോകുന്ന മറുപുറം. മരുഭൂവിലെ പൊടിക്കാ‍റ്റില്‍ അലിയുന്ന ഗദ്ഗദങ്ങളും ഉറ്റവരുടെ തേങ്ങലുകളും പി.ടി.കുഞ്ഞിമുഹമ്മദും കൂട്ടരും ലാഭേച്ഛയില്ലാതെ നമ്മുടെ മുന്‍പില്‍ വെക്കുമ്പോള്‍ അതു പുതിയൊരു മാധ്യമ സംസ്കാരത്തിന്റ്റെ നാന്ദിയാകുന്നു. കണ്ണീര്‍ പരമ്പരകളും ഇക്കിളിപ്പെടുത്തിയാല്‍ പോലും ചിരിക്കാനാവാത്ത ഹാസ്യ പരിപാടികളും വാര്‍‌ത്തക്കു വേണ്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതു ചര്‍ച്ചയാക്കുകയും ചെയ്യുന്ന പതിവു ചേരുവകള്‍ കണ്ടു ശീലിച്ച നമുക്ക് ഇത്തരം ജനനന്മകള്‍ ലക്‍ഷ്യമാക്കിയുള്ള പരിപാടികള്‍ക്ക് പിന്തുണ നല്‍കാം
ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച മന്‍സൂര്‍ ഭായ് ... അഭിനന്ദനങ്ങള്‍
നന്മകള്‍ നേരുന്നു.

ഉപാസന || Upasana said...

നാട്ടില്‍ വന്നാ പോരേ ഭായ്
എല്ലാരേയും കാണാലോ
കവിത പതിവ് പോലെ നന്നായി
:)
ഉപാസന

ശ്രീ said...

സ്വന്തം കുടുംബത്തിനു വേണ്ടി അന്യരാജ്യങ്ങളില്‍‌ ചോര നീരാക്കി പണിയെടുക്കുന്ന പ്രവാസികള്‍‌...

അവര്‍ക്കു വേണ്ടി സമര്‍‌പ്പിക്കുന്ന ഈ പോസ്റ്റിന്‍ ആശംസകള്‍‌ ഭായ്....

ശെഫി said...

നന്നാരിക്കുന്നു മന്‍സൂര്‍

Sherlock said...

നല്ല കവിത..പിന്നെ പ്രവാസലോകം..ചുരുക്കം നല്ല പ്രോഗ്രാമുകളില്‍ ഒന്ന്..

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,
പ്രവാസികളെ ഉദ്ദേശിച്ചെഴുതിയ കവിത കൊള്ളാം.
ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

പ്രവാസലോകം നല്ല ഒരു പരിപാടി ആണ്.

SHAN ALPY said...

പ്രവാസികളുടെ പ്രയാസങ്ങളറിയാന്‍
ആദ്യം പ്രവാസിയാവണം
പിന്നെ
പ്രയാസിയും

മന്‍സൂറിന്റെ വരികളില്‍
ഇതുരണ്ടും വേണ്ടുവോളം...

നല്ല ചിന്തകള്‍
നല്ല വരികള്‍
നല്ല അവതരണം!

ഭാവുകങ്ങള്‍

മന്‍സുര്‍ said...

പ്രയാസി.....നന്ദി...

അലിഭായ്‌...ഒരു നീണ്ട ചിന്തനീയമായ അഭിപ്രായങ്ങള്‍ക്ക്‌..നന്ദി...

ഉപാസന്.....അഗ്രഹം ഒത്തിരി ഉണ്ടു അതിലേറെ ഒത്തിരി ജീവിത സ്വപ്‌നങ്ങളും..ശ്രീ പറഞത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ...

ശെഫി....നന്ദി...

ജിഹേഷ്‌ ഭായ്‌..സന്തോഷം..നന്ദി...

ഹരിശ്രീ.....നന്ദി...

വാല്‍മീകി...നന്ദി...

ഷാന്‍....സന്തോഷം..

ഈ സ്നേഹത്തിനും സഹകരണത്തിനും ഒത്തിരി കടപ്പാടുണ്ടു...

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്, കാര്യം എന്തൊക്കെ പറഞ്ഞാലും ചാനലുകളിലെ ഡപ്പാംകൂത്തു പരിപാടികളൂം സിനിമയിലെ കഷണങ്ങളും ചേര്‍ത്തുള്ള പതിവു പരിപാടികളില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്ന അപൂര്‍‌വം പരിപാടികളില്‍ ഒന്നാണ്. അതിന്റെ വിജയം ഒന്നും പ്രതീക്ഷിക്കാതെ ഇതിനായ് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ എല്ലായിടത്തുമുള്ള ഇതിന്റെ പ്രവര്‍ത്തകരും പിന്നെ ഇതിന്റെ സ്‌പോണ്‍സരും ആണ് ഈ പരിപാടിയുടെ വിജയത്തിനു പിന്നിലെ രഹസ്യം
ഇത് ഒരു വിഷയമായ് അവതരിപ്പിച്ച മന്‍സൂര്‍ ഭായ്ക്കും അഭിനന്ദനങ്ങള്‍...

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

മന്‍സുര്‍ said...

നജീം ഭായ്‌...

നന്ദി....ഒരുപ്പാട്‌ സന്തോഷം

നന്‍മകള്‍ നേരുന്നു

Pongummoodan said...

എല്ലാ ഭാവുകങ്ങളും....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മന്‍സൂര്‍ കവിത നന്നായിരിക്കുന്നു,പ്രവാസലോകം എന്റേയും ഇഷ്ട്ടപ്പെട്ടപരിപാടിയാണ്‌