Monday, 28 January 2008

അമ്മേ കരയല്ലേ

അമ്മക്കൊരു പൊട്ട്‌ വാങ്ങാന്‍
അമ്മതന്‍ പൊന്നോമന
കടയിലേക്കൊന്നോടിയ നേരം
കുറുകെ വന്നൊരതിവേഗ ശകടം
തട്ടി തെറിപ്പിച്ചതാ കുഞ്ഞിളം മേനിയെ
മോളെയെന്നാര്‍ത്തു വിളിചോടിയൊരമ്മ-
തന്‍ മുന്നിലായ്‌
പൊട്ടു പോല്‍ ചിന്നിചിതറിയൊരാ ചോരതുള്ളികള്‍
തന്‍ ജീവന്‍ ചിറകറ്റു വീഴും നേരവും
കുഞ്ഞികൈയില്‍ മുറുകി പിടിച്ചതാ
അഞ്ചിന്‍ കടലാസ്സ്‌ തുണ്ട്‌ അമ്മ തന്‍ പൊട്ടിനായ്‌
അമ്മ തന്‍ പൊന്നിന്‍പൊട്ടകലേക്ക്‌ മായവേ
അമ്മക്കെന്തിനിനിയൊരു പൊട്ട്‌...????


( അമ്മേ അമ്മേ കരയല്ലേ...
കരയല്ലെയെന്‍ പൊന്നമ്മേ
ഈ മാനം നിറയേ ഞാനുണ്ട്‌
എന്നമ്മയേ കണ്ടു കൊതിതീര്‍ക്കാന്‍ )


<<ഇവിടെ ഒരു ഫോട്ടോയുണ്ട്‌ കാണുമല്ലോ >>വിട പറയും മുമ്പേ

നന്‍മകള്‍ നേരുന്നു

50 comments:

മന്‍സുര്‍ said...

അമ്മ
പൊന്നമ്മ...
ഇന്നുമെന്‍ മനസ്സില്‍
വിളക്കായ്‌ തെളിയുന്നമ്മ

ഈ യാത്ര അവസാനിക്കുവോളം
സ്നേഹമായ്‌...ദീപമായ്‌
യെന്‍ മനസ്സില്‍
എന്‍ ചിന്തയില്‍
കൂടെയുണ്ടെന്നമ്മ
ഇന്നുമെന്നമ്മ

കണ്ടു കൊതി തീരും മുന്‍പ്പേ
വിടചൊല്ലിയൊരെന്നമ്മയുടെ
ഓര്‍മ്മകള്‍
മരികുന്നില്ലിവിടെ...

Sharu (Ansha Muneer) said...

ചെറുതെങ്കിലും ഹൃദയസ്പര്‍ശിയാണ്...നന്നായിട്ടുണ്ട്

പരിത്രാണം said...

ഒരു അഭിപ്രായത്തില്‍ ഒതുങ്ങുന്നതല്ല ഇതിന്റെ കമന്റ്സ്

മന്‍സുര്‍ said...

ഷാരു.....
ഇഷ്ടമയെന്നറിഞ്ഞതില്‍ സന്തൊഷം...നന്ദി

മുജീ...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി....

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

കൊച്ചു നൊമ്പരക്കവിത

ഉപാസന

പ്രയാസി said...

നന്നായി..നൊമ്പരമായി..

നിരക്ഷരൻ said...

നൊമ്പരം. നൊമ്പരം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പൊട്ടു പോല്‍ ചിന്നിചിതറിയൊരാ ചോരതുള്ളികള്‍
തന്‍ ജീവന്‍ ചിറകറ്റു വീഴും നേരവും
കുഞ്ഞികൈയില്‍ മുറുകി പിടിച്ചതാ
;x

കാപ്പിലാന്‍ said...

ഇതിനു മറുപടി അയക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല
അതുപോലെ ഞാന്‍ എന്‍റെ അമ്മയെ സ്നേഹിക്കുന്നു
ഈ ലോകത്തില്‍ നമ്മെ ആരെങ്കിലും
ലാഭേച്ച്യ ഇല്ലാതെ സ്നേഹിക്കുന്നെങ്കില്‍
അതു അമ്മമാര്‍ മാത്രമാണ്
എല്ലാ അമ്മമാര്‍ക്കും വേണ്ടി
ഞാനിത് സമര്‍പ്പിക്കുന്നു
നന്നായി മന്‍സൂര്‍

siva // ശിവ said...

അമ്മ
പൊന്നമ്മ...
ഇന്നുമെന്‍ മനസ്സില്‍
വിളക്കായ്‌ തെളിയുന്നമ്മ
വളരെ നല്ല കവിത......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹൃദയസ്പര്‍ശിയായ കവിത...

krish | കൃഷ് said...

ഹൃദയസ്പര്‍ശി.

Sherlock said...

മന്‍സൂര്‍ ഭായ്, കുട്ടി കവിത വിഷമിപ്പിക്കുന്നു

പൈങ്ങോടന്‍ said...

ഹൃദയസ്പര്‍‌ശിയായ വരികള്‍.
ഓ.എന്‍.വി.യുടെ അമ്മ എന്ന കവിത മനസ്സിലേക്കോടി വന്നു.

മന്‍സുര്‍ said...

ഉപാസന...നന്ദി

പ്രയാസി.....നന്ദി

നിരക്ഷരന്‍...നന്ദി

മിന്നാമിനുങ്ങേ...നന്ദി

കാപ്പിലാന്‍...നന്ദി..ഈ സ്നേഹവാക്കുകള്‍ക്ക്‌

ശിവകുമാര്‍...നന്ദി

പ്രിയ...നന്ദി

കൃഷ്‌ ...നന്ദി

ജിഹേഷ്‌ഭായ്‌..നന്ദി

ഈ സ്നേഹക്ഷരങ്ങള്‍ക്ക്‌...സഹകരണത്തിന്‌ ഇല്ലയെന്നില്‍ വാക്കുകള്‍
മനസ്സിന്‍ സന്തോഷം പറഞ്ഞറിയിക്കുക....പ്രയാസം

നന്‍മകള്‍ നേരുന്നു

മന്‍സുര്‍ said...

പൈങ്ങോടന്‍...

സന്തൊഷമീ വാക്കുകള്‍ക്ക്‌...നന്ദി

നന്‍മകള്‍ നേരുന്നു

പപ്പൂസ് said...

:-( വേണായിരുന്നോ?

ദിലീപ് വിശ്വനാഥ് said...

ആ പടം വേദനിപ്പിച്ചു.

ശ്രീ said...

മന്‍സൂര്‍‌ ഭായ്‌...

ഒരു ചെറുനൊമ്പരം ബാക്കിയായി, വായിച്ചു കഴിഞ്ഞപ്പോള്‍‌.

ശ്രീനാഥ്‌ | അഹം said...

nice one!!!

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

മനസ്സിനെ നൊമ്പരപ്പെടുത്തിട്ടോ...

ആശംസകള്‍

അപ്പു ആദ്യാക്ഷരി said...

മന്‍സൂര്‍ഭായ്, ഫോട്ടോകാണേണ്ടിവന്നില്ല. എല്ലാം ആ വരികളിലുണ്ടല്ലോ. കൂടുതല്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല.

മന്‍സുര്‍ said...

പപ്പൂസ്‌... എന്ത പറയ്യ

വാല്‍മീകി... ഞാനിപ്പോഴും വേദനിക്കുന്നു

ശ്രീ...നന്ദി

ശ്രീനാഥ്‌....നന്ദി

ഹരിശ്രീ...നന്ദി

അപ്പുവേട്ടാ.... സത്യത്തില്‍ ഞാന്‍ ഒരു ദുഃഖത്തിലായിരുന്നു
അമ്മ നഷ്ടപ്പെടുന്ന മകന്റെ..വേദന... കുഞ്ഞ്‌ നഷ്ടപ്പെടുന്ന അമ്മയുടെ വേദന... അപ്പു ഭായ്‌ പറഞ്ഞ പോലെ..അവിടെയും അമ്മ ജയിക്കുന്നു.....

സത്യം പറയട്ടെ അപ്പുവേട്ട എഴുതിയ ഞാന്‍ കരഞ്ഞു പോയി ...അപ്പോ അപ്പുവേട്ടനും കരയില്ലേ.

സ്നേഹക്ഷരങ്ങള്‍ക്ക്‌ നന്ദി കൂട്ടുക്കാരേ

നന്‍മകള്‍ നേരുന്നു

Rafeeq said...

:-(
എനിക്കൊന്നും പറയാനില്ല.. :-(

നാലുമണിപൂക്കള്‍ said...

കാള്‍മീ മിഴി നനയിചു
എന്താ പറയ :(

മന്‍സുര്‍ said...

റഫീക്ക്‌....നന്ദി

നാലുമണി....സോറി...അറിയാതെ മനസ്സില്‍ ജനിച്ച വരികളാണ്‌
നന്ദി

നന്ദി പറയേണ്ടത്‌ ദ്രൗപദി എന്ന ബ്ലോഗ്ഗറോടാണ്‌
ഈ വരികള്‍ എഴുതിയ ശേഷം..അവര്‍ക്കാണ്‌ ഞാന്‍ ആദ്യം അയച്ചു കൊടുത്തത്‌...കരണം കവിതയെ കുറിച്ച്‌ എനികൊന്നുമറിയില്ല, എന്തെങ്കിലും തിരുത്തലുകള്‍ പ്രതീക്ഷിചാണ്‌ അയചതു...
അവര്‍ പറഞ്ഞതിങ്ങനെ.... മന്‍സൂര്‍ ഈ കവിതയില്‍ മാറ്റങ്ങള്‍ ആവശ്യമായി തൊന്നുന്നില്ല. നല്ലൊരു റിയാലിറ്റിയുണ്ട്‌
മനസ്സില്‍ നിന്നു വന്നതല്ലേ..അതു പൊലെ പോസ്റ്റ്‌ ചെയൂ..
ശരിക്കും ഫീലിങ്ങ്‌ ഉണ്ട്‌

നന്‍മകള്‍ നേരുന്നു

Murali K Menon said...

എന്റെ പ്രിയ ചങ്ങാതി, മനസ്സിനെ വേദനയിലേക്ക് തന്നെ കൂപ്പ് കുത്തിക്കാതെ... നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതുമായ വേദനയില്‍ നിന്ന് മുക്തി ദായകമാവട്ടെ തന്റെ രചനകള്‍!!

ഭാവുകങ്ങള്‍

ഏ.ആര്‍. നജീം said...

ഒന്നും എഴുതാനാവുന്നില്ലല്ലോ...മന്‍സൂര്‍ ഭായ്
ആ വരികളെക്കാള്‍ ആ ചിത്രം ഒരു യഥാര്‍ത്ഥമെന്നറിയുമ്പോള്‍.......എന്തോ..

ശെഫി said...

വായിച്ചു

മന്‍സുര്‍ said...

മുരളിഭായ്‌... മുക്തമാവുന്നില്ല എന്‍ വേദനകളെന്നില്‍

നജീം ഭായ്‌.... നന്ദി :(

ശെഫി...നന്ദി


നന്‍മകള്‍ നേരുന്നു

മാണിക്യം said...

ലോകത്തില്‍ ഏറ്റവും വലിയാ ദുഃഖം
അമ്മയുടെ കണ്‍മുന്നില്‍
സ്വന്തം കുഞ്ഞു പിടഞ്ഞു മരിക്കുന്നതാണ്‍

പൊട്ടു പോല്‍ ചിന്നി
ചിതറിയൊരാ ചോരതുള്ളികള്‍
തന്‍ ജീവന്‍ ചിറകറ്റു വീഴും നേരവും....


മറക്കാന്‍ പറ്റാത്ത ഒരു ചിത്രം ഈ
വരികള്‍ കൊണ്ടു വരച്ചിട്ടു, മനസ്സില്‍ വല്ല്ലാത്താ
ഒരു നൊമ്പരം ബാക്കിയാക്കി അതു കൊണ്ടു തന്നെ ഈ കവിതാ ഹൃദയസ്പര്‍ശിയായി.

മന്‍സുര്‍ said...

മാണിക്യം...

ഈ സ്നേഹാക്ഷരങ്ങള്‍ക്ക്‌ ഒരുപാട്‌ നന്ദി...........:)

നന്‍മകള്‍ നേരുന്നു

അലി said...

നൊമ്പരമായി....ഹൃദയസ്പര്‍ശിയായ കവിത...
നന്‍മകള്‍ നേരുന്നു.

മന്‍സുര്‍ said...

അലിഭായ്‌....ഹഹാഹഹാ...നാട്ടില്‍ നിന്നും ബ്ലോഗ്ഗില്‍ കയറാന്‍ തുടങ്ങിയോ....സുഖമല്ലേ..
പിന്നെ ബ്ലോഗ്ഗില്‍ നിന്നും അല്‍പ്പം മാറി നിന്ന്‌ എന്നു കരുതി വിഷമിക്കണ്ട ഞങ്ങള്‍ ഓര്‍ക്കുന്നു അലിഭായ്‌
അവധികാലം ആശ്വദിക്കുക....
ജീവിതം സന്തോഷമെങ്കില്‍...ബാക്കിയെല്ലാം ഓക്കെ...:)

നന്‍മകള്‍ നേരുന്നു

നാലുമണിപൂക്കള്‍ said...

കാല്‍മീ എന്ത അധികവും നൊമ്പരം

നാല്‌ വരി വായിച്ചപ്പോഴെ മനസ്സിലൊരു നോവു

എന്താ പറയ്യ നന്നായി എന്ന്‌ പറഞ്ഞാല്‍ കുറയുമോ

Typist | എഴുത്തുകാരി said...

മനസ്സില്‍ ഒരു തേങ്ങലായി, ഈ കുഞ്ഞു കവിത.

Mahesh Cheruthana/മഹി said...

മന്‍സൂര്‍ ഭായ്;
കവിത മനസ്സില്‍ ഒരു നോവുപടര്‍ത്തി,ഇനിയും എഴുതുക എല്ലാ ആശംസകളും!

മന്‍സുര്‍ said...

നാലുമണി... നന്ദി

എഴുത്തുകാരി...ഒരുപാട്‌ സന്തോഷം

മഹേഷ്‌ ഭായ്‌...നന്ദി

നന്‍മകള്‍ നേരുന്നു

ഗീത said...

മന്‍സൂര്‍, മുരളി മേനോനോടൊപ്പം ഞാനുമുണ്ട്.
ഇതൊന്നും വായിക്കാന്‍ കഴിയില്ല.....
ക്ഷമിക്കുക.

Rasheed Chalil said...

റോഡിലേക്കിറങ്ങുന്നത്‍ യുദ്ധക്കളത്തിലേക്ക് പോവുന്ന അനുഭവം തന്നെ... ഹസ്താദാനത്തിന്റെ ചൂട് മായും മുമ്പ് മരണത്തിന്റെ ലോകത്തേക്ക് യാത്ര പറയുന്ന പ്രിയപ്പെട്ടവര്‍... ടാറില്‍ പരക്കുന്ന രക്തത്തിന്റെ ചൂടിന് നിറഞ്ഞ കണ്ണ് കൊണ്ട് ഒരു യാത്രമൊഴി...


അപകടത്തെക്കുറിച്ച് അറിയാത്ത ഒരു ദിവസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്... ആഗ്രഹിക്കാനേ ആവൂ എന്ന നിസ്സഹായതയോടെ.

തറവാടി said...

:(

നന്‍മകള്‍ നേരുന്നു.

മന്‍സുര്‍ said...

ഗീതേച്ചി.... നന്ദി

ഇത്തിരിവെട്ടം...നന്ദി

തറവാടി...നന്ദി

നന്‍മകള്‍ നേരുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹൊ..

മന്‍സൂറെ, വയ്യ !!

Sentimental idiot said...

ഒരു അമ്പലപ്പുഴക്കാരന്‍ ,
വെറുതെ ഒന്നു വിസിറ്റ് ചെയ്യൂ മാഷേ.shafeek from sd college alappuzha,doing my ba communicative english, new comer in your world support me

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ന്... ഇനിയും എഴുതുക

Shabeeribm said...

really touching lines...congrags

Hari Marayoor said...

Very nice..

അക്കു അഗലാട് said...

നിറഞൊഴുകൂന്ന മിഴിനീര്‍ത്തുള്ളികള്‍ ക്കാണന്നു ഞാന്‍ ഇവിടെ ഏന്റെ മനസ്സിലും ഒരു തേങ്ങലായി ഈ ഹൃദയസ്പര്‍ശിയയാ സ്നേഹക്ഷരങ്ങള്‍......