Thursday, 24 January 2008

ജാലക ചിന്തകള്‍

കിളികളുടെ കളമൊഴികള്‍ എന്റെ നിദ്രക്ക്‌ തിരശീലയിട്ടു.ജാലകപഴുതിലൂടെ സൂര്യപ്രഭകള്‍ എന്നിലേക്കിറങ്ങി വന്നു.കട്ടിലില്‍ എഴുന്നേറ്റിരുന്ന്‌ ജാലകപാളി മെല്ലെ തുറന്നു.
പതിവു കാഴ്‌ച്ചകള്‍ക്കായ്‌ മിഴികള്‍ അകലേക്ക്‌ പായിച്ചു.പേരക്കമരങ്ങളില്‍ കലപില ശബ്ദങ്ങളുമായ്‌ വാല്ലില്ലകിളികള്‍ ,
റോഡിനരികിലൂടെ പാല്ലിന്‍പാത്രവുമായി വേഗതയില്‍ നടന്നു പോകുന്ന നാരായണിയേടത്തി...
പതിവ്‌ തെറ്റിക്കാതെ എന്നെ നോകി ചിരിച്ചു. പാടത്തെ ജോലിക്ക്‌ പോകുന്ന അമ്മിണിയേടത്തിയും, ചക്കിയും,കുഞ്ഞാളും...ഇന്നുമെനിക്ക്‌ ചിരി നല്‍ക്കാന്‍ മറന്നില്ല..
ദേ എന്റെ കൂട്ടുക്കാരികളാണിവര്‍..കണ്ടില്ലേ ആ ഓട്ടോറിക്ഷയിലിരിക്കുന്നത്‌. ആ ചുവന്ന ഉടുപ്പിട്ട കുട്ടിയെ കണ്ടോ..അതാണ്‌ ആതിര..എന്നെ ഭയങ്കര ഇഷ്ടാണ്‌ അവള്‍ക്ക്‌.
സ്കൂള്‍ വിട്ട്‌ വന്നാല്‍ പിന്നെ ആതിര ഓടി വരും...പിന്നെ കളിയും..ചിരിയും..
സ്കൂളിലെ ഓരോ തമാശകളുമായി സമയം പോകുന്നതേയറിയില്ല.

അവരുടെ ഓട്ടോറിക്ഷ...സ്കൂളിലേക്ക്‌ പാഞ്ഞു.
പത്രക്കാരന്‍ കുമാരേട്ടനും അതാ മുറ്റത്തേക്ക്‌ പത്രവുമിട്ട്‌ കടന്നു പോയി.
ഇത്രയൊക്കെയാണ്‌ എന്റെ പതിവ്‌ കാഴ്‌ച്ചകള്‍ ..

അത്‌ കണ്ടോ ഇന്നലെ പെയ്‌ത മഴയില്‍ ചുണ്ണാമ്പ്‌ പുറ്റു പോലെ അങ്ങിങ്ങായ്‌ ഉയര്‍ന്നു നില്‍ക്കുന്ന കൂണുകള്‍.പൂത്തു നില്‍ക്കുന്ന കൊന്നമരം...മൊട്ടിട്ട മുല്ലചെടി..പുതുമയുള്ള കാഴ്‌ച്ചകള്‍..എനിക്ക്‌ എന്തൊരു ആശ്വാസമാണെന്നറിയോ...
വല്ലപ്പോഴും വരുന്ന ഈ പുതുമയുള്ള കഴ്‌ച്ചകളും കാത്ത്‌ അങ്ങിനെയിരിക്കും ഞാന്‍. മാറ്റങ്ങളായിരുന്നു എന്റെ കൂട്ടുക്കാര്‍..എന്നെ മാറ്റിയ ജീവിതംമറ്റുള്ളവരില്‍ വിരിയുന്ന സഹതാപം...

അഞ്ചുവര്‍ഷമായില്ലേ...ഈ ജാലകത്തിനപ്പുറമുള്ള പതിവു കാഴ്‌ച്ചകള്‍ കാണുന്നു.
മടുപ്പു തോന്നുന്നില്ലേ ഈ കാഴ്‌ച്ചകള്‍..മനസ്സ്‌ ചോദിച്ചിരിക്കാം.ശരിയാണ്‌ ചിലപ്പോഴൊക്കെ മടുപ്പ്‌ തോന്നിയിട്ടുണ്ട്‌...എന്താ ചെയ്യാ.. ഉള്ള മുറികളില്‍ ഒരു ജാലകമുള്ള മുറിയിതാണ്‌..ഇതും കൂടി ഇല്ലായിരുന്നുവെങ്കില്‍.....എന്റെ കാര്യമൊന്നോര്‍ത്ത്‌ നോകൂ..
മനസ്സിലായില്ലേ...കാലുകള്‍ രണ്ടിനും ചലന ശേഷിയില്ല....അത ഞാനീ ജാലകത്തെ ആശ്രയിച്ചിരിക്കുന്നത്‌...
ഈ കഴ്‌ച്ചകളാണ്‌ ഇന്നെനിക്ക്‌ ആശ്വാസം...
ഇരുളായി തുടങ്ങി..... കൂടും തേടി പറന്നകലുന്ന പക്ഷികള്‍..
ഇന്നത്തെ കഴ്‌ച്ചകള്‍ക്ക്‌ ഇവിടെ തിരശ്ശീല വീഴുന്നു...

പുതുമയുള്ള കാഴ്‌ച്ചകള്‍ക്കായ്‌..നാളെ തുറക്കാമീ ജാലകം.
നന്‍മകള്‍ നേരുന്നു

22 comments:

മന്‍സുര്‍ said...

ചെറുപ്പത്തില്‍ സ്കൂളിലേക്ക്‌ പോകുന്ന വഴിയില്‍....എന്നും ജനാലകരിക്കില്‍ നിന്ന്‌ എന്നെ നോകി ചിരി കാണിക്കുമായിരുന്ന ..ഒരു കൊച്ചു സുന്ദരി..... മുത്ത്‌ എന്നാണ്‌ വിളിച്ചിരുന്നത്‌...
ശ്രുതി....അതായിരുന്നു അവളുടെ പേര്‌....
പുറത്തേക്കൊന്നും കാണില്ല....

പിന്നെ അറിഞ്ഞു.....അരക്ക്‌ താഴെ തളര്‍ന്നിരിക്കുന്ന ശരീരമാണെന്ന്‌.... ആ ശ്രുതിയും ഒരിക്കലെന്നോ അകലേക്ക്‌ പറന്നകന്നു

മനസ്സറിയാതെ.......മിഴിയറിയാതെ....ആ ഓര്‍മ്മകളിലേക്ക്‌...ഒരു ഏകാന്ത യാത്രയില്‍ ജന്മമെടുത്ത വരികള്‍....ഇവിടെ സമര്‍പ്പിക്കുന്നു.

Typist | എഴുത്തുകാരി said...

എങ്കിലും, അവള്‍ക്കുവേണ്ടി ഒരു ജാലകമെങ്കിലും കരുതിവച്ചിരുന്നില്ലേ. ആ ഒരു കരുതല്‍ എന്നും ഏതെങ്കിലും ഒരു കോണില്‍ നിന്നു ഉണ്ടാവാതിരിക്കില്ല. അതിനെ ദൈവമെന്നൊ വേറെ എന്തെങ്കിലും പേരിട്ടോ ഒക്കെ വിളിക്കാം.

Sharu (Ansha Muneer) said...

ജാലകത്തിലൂടെ ആ കൂടുകാരി കണ്ട ചെറിയലോകത്തിലെ കാഴ്ചകള്‍ .... നന്നായിരികുന്നു..

CHANTHU said...

നല്ല കാഴ്‌ച

പ്രയാസി said...

നോവുന്ന ജാലകം..:(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വെറുതെയീജാലകവാതില്‍ക്കല്‍ നില്‍ക്കവെ അറിയാതെ ഞാനോര്‍ത്തുപോയി പഴയൊരാ ജാലകക്കിളിക്കൂട്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നൊമ്പരമുണര്‍ത്തുന്നല്ലോ മന്‍സൂറിക്കാ

ദിലീപ് വിശ്വനാഥ് said...

ഹൃദ്യം മന്‍സൂറിക്കാ...
പുതുമയുള്ള ജാലകക്കാഴ്ചകള്‍ക്കായി പ്രാര്‍ത്ഥിക്കാം.

മന്‍സുര്‍ said...

എഴുത്തുകാരി....അതിനെ ദൈവമെന്നു വിളിക്കാം ശരിയാണ്‌..ഒന്നുമില്ലാത്തവര്‍ക്ക്‌ എന്നുമൊരു ആശ്വാസമായി.......ഞാനിന്നറിയുന്നു ആ സാന്നിദ്ധ്യം

ഷാരു....സന്തോഷം

ചന്തൂ...നന്ദി

പ്രയാസി....ഒര്‍ക്കണേ ഈ സ്നേഹിതനെ എന്നെന്നും

മിന്നാമിന്നുങ്ങേ......ഓര്‍ക്കാനൊരു ജാലകമെങ്കിലും സ്വന്തം അല്ലേ

പ്രിയ.....മനസ്സിലൊരായിരം നൊമ്പരപൂക്കള്‍
ഇന്നും പൂത്തുലയുന്നു മധുരനൊമ്പരമായ്‌...

വാല്‍മീകി.....പുതുമ നിറഞ്ഞ കാഴ്‌ച്ചകള്‍ തേടാന്‍ ഇന്നില്ല ആ അഴകുള്ള മിഴികള്‍

സ്നേഹാക്ഷരങ്ങള്‍ക്ക്‌ നന്ദി.....

നന്‍മകള്‍ നേരുന്നു

കാപ്പിലാന്‍ said...

mansoore nannaayirikkunnu

ജ്യോനവന്‍ said...

എങ്ങനെ സുന്ദരം!

നിരക്ഷരൻ said...

ഒരു ജാലകത്തെ ആശ്രയിച്ച്, പുതിയ പുതിയ കാഴ്ച്ചകള്‍ക്ക് വേണ്ടി നൊമ്പരത്തോടെയുള്ള കാത്തിരിപ്പ്.

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

നല്ലൊരു പോസ്റ്റ്. ആ പഴയ കൊച്ചു കൂട്ടുകാരിയ്ക്കു വേണ്ടി സമര്‍‌പ്പിച്ച ഈ ജാലക കാഴ്ചകള്‍‌ വളരെ നന്നായി.

ആ കൊച്ചു സുന്ദരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

നിലാവര്‍ നിസ said...

ആ കണ്ണുകള്‍ നേരിട്ട് കാണുന്ന പോലെ..

നാടോടി said...

ജാലകത്തിലൂടെ
ആ കൂടുകാരി
കണ്ട
ചെറിയലോകത്തിലെ
കാഴ്ചകള്‍
നന്നായിരികുന്നു....

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്....

ഇത്തരം ജാലകത്തിന്റെ ചതുരത്തിലൂടെ ലോകം കാണാന്‍ വിധിക്കപെട്ട എത്രയോ ആളുകള്‍..
അവര്‍ക്കായ് ഒരു പോസ്റ്റ്... നന്നായിട്ടോ...

മന്‍സുര്‍ said...

കാപ്പിലാന്‍...നന്ദി

ജ്യോനവന്‍...നന്ദി

നിരക്ഷരന്‍...നന്ദി

ശ്രീ...സന്തോഷം

നിലാവര്‍നിസ...നന്ദി

ബാജിഭായ്‌..നന്ദി

നജീംഭായ്‌...ശരിയാണ്‌...ഇരുളില്‍ വെളിച്ചം തേടുന്ന
എത്രയെത്ര കണ്ണുകള്‍

ഇവിടെ കുറിച്ചിട്ട സ്നേഹാക്ഷരങ്ങള്‍ക്ക്‌..നന്ദി

നന്‍മകള്‍ നേരുന്നു

K M F said...

vallare nannayirikkunnu

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായിരിക്കുന്നു, ജാലകത്തിലൂടെയുള്ള കാഴ്ചകള്‍. ജാ‍ലകത്തിനിപ്പുറമുള്ള നിസ്സഹായത നൊമ്പരവുമുളവാക്കി.

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

മനസ്സിനെ നൊമ്പരപ്പെടുത്തി ഈ ജാലക കാഴ്ച.....

സ്നേഹതീരം said...

എല്ലാ വാതിലുകളും നമുക്കു നേരെ അടയുമ്പോഴും, നമുക്കായി ഒരു ജാലകമെങ്കിലും തുറന്നുകിടക്കുമെന്ന സത്യം മന്‍സൂര്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു. നന്ദി.

മന്‍സുര്‍ said...

കെ.എം.എഫ്‌...നന്ദി

മോഹന്‍ ഭായ്‌...നന്ദി

ഹരിശ്രീ...നന്ദി

സ്നേഹതീരം,....സന്തോഷം

നന്‍മകള്‍ നേരുന്നു