ഇവരെന്താ.... ഈ കാണിക്കുന്നത്...നടുവിലുള്ള ഇറച്ചി കഷ്ണമെടുക്കാന്‍
തോണി കൊണ്ട് വരേണ്ടി വരും...
അല്ല ഇത് സത്യത്തില്‍ ബിരയാണി ആണല്ലോ....ഹഹാഹഹാ..കൊള്ളാം
നനഞ്ഞില്ലേ..ഇനി കുളിച്ചിട്ട് കയറാം...
ഇനി പെരുന്നാളായിട്ട്....
ആരും ബിരിയാണി കിട്ടിയില്ല എന്ന പരതിയുമായി
ആരും ബിരിയാണി കിട്ടിയില്ല എന്ന പരതിയുമായി
ഇനി ഇങ്ങോട്ട് വന്നാലുണ്ടല്ലോ....പറഞ്ഞേക്കാം...
ബിരിയാണി ഇഷ്ടായോ.....മന്സന്മാരെ....
ബിരിയാണി വേണ്ടാത്തവര്‍...നാളെ വന്ന മതി...
ബാകിയുള്ളത് ബിരി ഇഡ്ഡലി എന്ന സാധനമുണ്ടാക്കി തരാം.
പിന്നെ ബിരിയാണി തിന്ന് കഴിഞ്ഞവര്‍...കവറ് തരാന്‍ മറക്കണ്ട ..ട്ടോ....
ബാക്കി ബിരിയാണി തിന്നാന്‍ വന്നവരും....ബിരിയാണി തിന്ന് പോയവരും പറയട്ടെ.....
നന്മകള് നേരുന്നു
29 comments:
രണ്ടാമത്തെ ട്രിപ്പിലിരിക്കുന്നവര് ശ്രദ്ധിക്കുക... ബിരിയാണിയുടെ അകത്ത് ഒരു സ്വര്‍ണ്ണ നാണയമുണ്ട്....ആരാണാ...ഭാഗ്യവാന്..???
കിട്ടിയവര്‍ എത്രയും പെട്ടെന്ന് ആ സ്വര്‍ണ്ണ നാണയം ബിരിയാണി പോയന്റില്‍ എത്തിക്കുക...
എല്ലാവര്ക്കും... ബക്രീദ് ആശംസകള്‍...ഒപ്പം ക്രിസ്തുമസ് ആശംസകള്‍
നന്മകള് നേരുന്നു
വയറു നിറഞ്ഞു.
കമന്റാന്‍ വയ്യ
ഇനിയൊന്നു കിടക്കണം!
ഈദ് മുബാറക്!
മന്സൂറ് ആദ്യ ട്രിപ്പില്‍ തന്നെ ഞാന്‍ ഇരിക്കുവാ
ബിരിയാണി അല്ലെ?
പുറകൊട്ട് പോണാ പ്രശനമില്ലാ..
ഹോ! സ്വയമ്പന്‍ ബിരിയാണി !
എന്താ സ്വാദ് !!
നന്ദി കേട്ടോ...
ഇവിടൊരു പാഴ്സല്‍.
ഏഏഏഏഏമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ം
എച്ചൂസ് മീ.... ഒരേമ്പക്കം ഓര്‍ക്കാതെ വന്നു പോയതാ ശോറീ....
രസമില്ലെ രസം ...? ബിരിയാണീക്ക് സേസം ഇത്തിരി രസം... അതാ ഇപ്പ ഞമ്മട സ്റ്റൈല്‍ (ഈസ്റ്റേണ്‍- നോട് കടപ്പാട് )
പിന്നെ ഞമ്മക്ക് പെരുത്ത് ഇസ്റ്റായീട്ടോ ഈ ബിരിയാണീ
എന്ന് ഒനക്ക് ഒരു താങ്ക്സും ഇരിക്കട്ടെ മന്‍സൂ..
പെരുന്നാളും
ക്രിസ്തുമസും
ന്യൂയറും
കഴിഞ്ഞാലും
ഇത് തീരുലല്ലോ മന്‍സൂ...
എന്തായാലും
ബൂലോഗത്തുള്ളവര്ക്കെല്ലാം
ഇത് ഇഷ്ടമാവും
ആശംസകള്‍
ഞാനിന്നലേ.. കഴിച്ചു തുടങ്ങീ..
ഇന്തവാരം ബിരിയാണി വാരം..:)
ബക്രീദ് ആശംസകള്‍...ക്രിസ്തുമസ് ആശംസകള്‍..
പുതുവത്സരാശംസകള്‍...
മന്‍സൂര്‍ ഭായ്, ബക്രീദ് ആശംസകള്‍!
ഇങ്ങോട്ടൊരു പാഴ്സല്‍, വിതൌട് നോണ്‍.
മന്സൂറിക്കാ കൊള്ളാം ട്ടൊ.
ഈദ് മുബാറക്!
ഓ.ടോ..പ്രിയേ , നോണില്‍ നിന്നും വിതൌട്ട് നോണോ;)
ഹൊ...
ബിരിയാം ബെയ്ച്ച് കയ്ഞ്ഞാ ഇനിക്ക് ലേസം കെടക്കണത് ഒര് സീലായിപ്പോയി...
മന്സൂക്കാ...
ഇത് മ്മടെ നാട്ടിലല്ലെ ബിരിയാണി...
ഇബ്ടത്തെ സൌദ്യോള്ക്കിത് കബ്സയാ..
ഫോട്ടത്തില് കാണാന്‍ നല്ല രസാ.. പക്ഷെ തിന്നണോങ്കില് കൊറച്ച് ചങ്കൊറപ്പ് വേണം. തൊള്ളേല് പുല്ലും കടിച്ച്പിടിച്ചോണ്ട് കെടക്കണ കൊറ്റനാടിനെ മൊഖത്ത് നോക്കീറ്റ് തിന്നാന്‍ ഇയ്ക്ക് കജ്ജൂലാ...
ഇബ്ടത്തെ ബദുക്കള്‍ക്ക് കബ്സേം പെപ്സീം ഇല്ലാണ്ട് ഒരു ജീവിതോമില്ല. ഇബ്ടെ ഏറ്റോം ബെല്യ കബ്സയൊണ്ടാക്കീറ്റ് ഗിന്നസ്ബുക്കില്‍ കേറാന്വേണ്ടി ബെല്യപാത്രത്തില് കബ്സൊണ്ടാക്കണ കണ്ടിരുന്നു. അതിന്റെ അടപ്പ് എടുത്ത് വെച്ചത് ക്രെയിനോണ്ടാ..
അന്നൊണ്ടാക്കിയേന്റെ ബാക്കിയാരിക്കും ഇതും.
പിന്നെ ങ്ങള് പറഞ്ഞപോലെ പെരുന്നാളിന്റേം ക്രിസ്തുമസിന്റേം ആശംസാളും...
ഇത് ഒട്ടക ബിരിയാണിയാണോ..? എന്റമ്മോ..
കൊതിപ്പിക്കല്ലെ.....
മന്‍സൂര്‍ ഭായ്... വെറുതേ കളിപ്പിയ്ക്കരുത്. സ്വര്‍ണ്ണ നാണയം കിട്ടുമെന്ന് പറഞ്ഞിട്ട്, ഞാനിപ്പോ മൂന്നു റൌണ്ട് തിന്നു കഴിഞ്ഞു. എന്നിട്ടും ഒന്നും തടഞ്ഞില്ലല്ലോ. ഇന്നും കൂടി ഞാന്‍ നോക്കും.
ശ്ശൊ! ബിരിയാണി!!! ഇതു മുഴുവനും ഞാന്‍ തന്നെ തിന്നു തീര്ക്കണമല്ലോന്ന് ആലോചിയ്ക്കുമ്പോഴാ.... എന്നാലും നിങ്ങള്‍ക്കെല്ലാവര്‍ക്കും ബുദ്ധിമുട്ടാണെങ്കില്‍ ആ കഷ്ടപ്പാട് ഞാനൊറ്റയ്ക്ക് സഹിച്ചോളാം. (പക്ഷേ, ആ കയ്യിട്ടു വാരുന്ന കശ്മലന്മാരെ ആദ്യം അവിടുന്ന് ഓടിയ്ക്കണം)
;)
[ഇത് മുന്‍പ് ആരോ പോസ്റ്റിയിരുന്നല്ലോ, അല്ലേ?]
ശൊ... എനിക്ക് വയ്യ..
എന്റെ കണ്ട്രോള് വിട്ടുപോകുന്നൂ ഇത് കണ്ടിട്ട്.
നല്ല പോസ്റ്റ് മന്‍സൂര്‍ ഭായ്,
നിറഞ്ഞമനസോടെ വലിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു...ഒപ്പം ക്രിസ്തുമസ്സ് ആശംസകളും....
മഞ്ഞള്‍ പാടം കലക്കി
പെരുന്നാള്‍ ആശംസകള്‍ നേരുന്നു
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായ്...വെറുതെ കൊതിപ്പിക്കരുത്...പാപം കിട്ടും :)
http://anagathasmasru.blogspot.com/2007/05/blog-post.html
ഈ ബിരിയാണി എന്റെ വകയായി വിളമ്പിയപ്പോഴും തിരക്കായിരുന്നു..
ലിങ്ക് മുകളില്‍ ...
മന് സൂറിക്കാ..ആദ്യത്തെ ട്രിപ്പ് ഈയുള്ളവന്റെ ബ്ളോഗിലായിരുന്നു എന്നാണോ അര്‍ഥം ?
ഭായ്
പെരുന്നാളാശംസകള്‍
:)
ഉപാസന
ഒരു പാര്സലുകൂടി പോരട്ടെ.
സൌദിയിലെ പല രാജകുമാരന്മാരുടെയും (പ്രിന്‍സ്) വീട്ടില്‍ ഇത് സ്ഥിരമായ പരിപാടിയാണ്.. ഒരു തവണ എനിക്ക് ഇങ്ങനെയുള്ള സദസ്സില്‍ ചെന്നിരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ചോറു പൊലികൂട്ടിയതിന്റെ ഒത്ത നടുവില്‍ രണ്ടു മൂന്ന് ആടിന്റെ തലകള്‍ കൊണ്ടു വന്നു വെയ്ക്കും. മിക്കവാറും മരണവെപ്രാളത്തില്‍ അതിന്റെ നാവുപുറത്തായിരിക്കും. ഒരു അറബി വന്ന് അതില്‍ ഒരു തല എടുത്ത് ആ നാവ് കടിച്ചെടുത്ത് തിന്നു. പിന്നെ ഒരു വികൃത സ്വരം പുറപ്പെടുവിച്ചു. മറ്റ് അറബികളും പിന്നെ ഇത് പിന്തുടര്ന്നു. അതൊരു പ്രിവിലേജാണെന്ന് പറയപ്പെടുന്നു.
ഇതൊക്കെ കണ്ട് ഇരുന്ന ഞാന്‍, കഴിച്ച ബിരിയാണി റിവേഴ്സ് ഗിയറ് ഇടുമെന്നായപ്പോള് എണീറ്റ് ഒരു സലാമടിച്ച് പുറത്തേക്ക് കടന്നു.
പിന്നീട് ഈ പരിപാടിക്ക് നമ്മളില്ലേ...
ഒരഞ്ചാറു വര്‍ഷം കുത്തിയിരുന്നു തിന്നാനുള്ള ബിരിയാണിയുണ്ടല്ലൊ...കുറച്ചു മെയില്‍ ചെയ്തേക്കു......
ഈ കാണുന്ന ബിരിയാണിയാകുന്ന മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് മന്സൂര്ഭായിയുടെ ദേഹം പുറത്തെടുക്കാന്‍ ഇത് മുഴുവന്‍ ആരെങ്കിലും തിന്ന് തീര്‍ക്കണമല്ലോ അള്ളാ!! അപ്പഴേ പറഞ്ഞതാ ആക്രാന്തം വേണ്ടാ വേണ്ടാന്ന്... അതിനുള്ളിള്‍ കൂടുങ്ങിയപ്പോള് സമാധാനമായിക്കാണും...
എന്തായാലും ഈദ് ആശംസകള്‍!!
ഞാന്‍ ഇന്നു തിന്നു തിന്നു മരിക്കും . അങ്ങനെ സംഭവിച്ചാല്‍ എന്നെ അതില്‍ തന്നെ കുഴിചിടണം .
Really it is missing now.
Saudiyilayirunna samayathu ithupole poyirunnu biriyani adichu maattiyittundu.
ellaam oormmakal.....
mansoor ,ethu kabsa alle ? "eid mubarak " all the best
ഇവിടെ ഇതാണോ വല്ലാത്ത തിരക്ക്. നല്ല അസ്സല് ബിരിയാണി. എനിക്കും ഒരു 4 പ്ലയിറ്റ് പോരട്ടെ.....
ഹാവൂ, :))
വയറ് നിറഞ്ഞു...
എല്ലവര്‍ക്കും ബക്രീദ് ആശംസകള്‍.
ഞാനെത്താന്‍ വൈകിയോ? മന്‍സൂര്‍ പിണങ്ങല്ലേ. വൈകിയാണെങ്കിലും ഞാനെത്തിയില്ലേ.
മതി..മതി, കുറച്ചു വിളമ്പിയാല്‍ മതി.
കഴിച്ചു തീര്ക്കാനൊക്കില്ല, എന്നെക്കൊണ്ട്.
എന്തോ കയ്യില്‍ തടഞ്ഞല്ലോ? അല്ല,എന്തായിത്! ..സ്വര്‍ണ്ണനാണയമോ!?
വേണ്ട, വേണ്ട.. വെറുതെ ആരും ഒച്ചവെയ്ക്കണ്ട.. മന്‍സൂര്‍ എന്റെ പാത്രത്തില്‍ മന:പൂര്‍വ്വം ഒളിപ്പിച്ചു വച്ചതൊന്നുമല്ല.. ഇതിനൊക്കെ ഒരു ഭാഗ്യം വേണം, അല്ല,പിന്നെ!
Post a Comment