Wednesday, 12 December 2007

കുഞ്ഞിമണി കവിതകള്‍

ഒരു ഒരു..ഒരു ചെറു


ഒരു തരിയത്‌ ചെറുതരി
ചെറുതരിയത്‌ മണ്‍തരി

ഒരു മണിയത്‌ ചെറുമണി
ചെറുമണിയത്‌ അരിമണി

ഒരു പടമത്‌ പടപടം
പടപടമത്‌ പപ്പടം

ഒരു മൊഴിയത്‌ ചെറുമൊഴി
ചെറുമൊഴിയൊരു കളമൊഴി

ഒരു പഴമത്‌ ചെറുപഴം
ചെറുപഴമത്‌ മാമ്പഴം

ഒരുമയായ്‌ ഒന്നായ്‌ വന്നാട്ടെ
ഒരു മാമ്പഴമങ്ങ്‌ തിന്നാട്ടെ

മാമ്പഴം തിന്ന്‌ രസിചീടും
മാമ്പഴം പോലത്തെ കുരുന്നുകളെ

ഞാനൊരു ചോദ്യം ചോദിച്ചാല്‍
ഉത്തരം നല്‍ക്കുവതാരാണ്‌...??

കവിതയിലെത്രാ ഒരുവുണ്ട്‌...??
കവിതയിലെത്രാ ചെറുവുണ്ട്‌...??

ശരിയുത്തരം ചൊന്നെന്നാല്‍
നല്‍ക്കാം ഞാനൊരു സമ്മാനം

ഉത്തരത്തില്‍ ഊഞ്ഞാല്‍ കെട്ടി
പാട്ടും പാടി ആട്ടീടാം

നാണിയമ്മ ചൊല്ലി തന്നൊരു

കഥകള്‍ ചൊല്ലി ഉറക്കീടാം.

*************************
വണ്ടേ വണ്ടേ കരിവണ്ടേ

പൂന്തേനുണ്ണാന്‍ പാറി നടക്കും
വണ്ടേ വണ്ടേ കരിവണ്ടേ

കാറ്റത്താടും പൂക്കളിലെങ്ങിനെ
പമ്മിയിരിപ്പൂ കരി വണ്ടേ

ഒത്തിരി ചന്തം നിന്നെ കാണ്മാന്‍
ഉണ്ടേ ഒരിത്തിരി ഭയമെന്നില്‍

പൂന്തേനൊരല്‍പ്പം തരുമെങ്കില്‍
‍പാടാം ഞാനൊരു തേന്‍പാട്ട്‌

പൂവുകള്‍ തോറും പാറിനടക്കും
വണ്ടിവന്‍ നല്ലൊരു കരി വണ്ട്‌.

*******************
സിം

സിം സിം സിംമാണേ
ഭ്രാന്തുണ്ടാക്കും സിംമാണേ

സിംമെടുത്ത്‌ ഫോണിലിട്ടാല്‍
‍പിന്നെ സിംമിന്‍ കളിയാണേ

വഴിയേ പോകും മിസ്സിനെ കണ്ടാല്‍
‍പിന്നെ മിസ്സ്‌ മിസ്സ്‌ കോളാണേ

ഇനിയും മിസ്സിന്‌ മിസ്സടിച്ചാല്‍
‍സിംമും ഫോണും മിസ്സാവും
നിന്റെ പേരില്‍ കേസ്സാവും

സിം മിവന്‍ നല്ലൊരു സിം ആണേ
സിംഹം പോലിവന്‍ സിംമാണേ.


നന്‍മകള്‍ നേരുന്നു

21 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ....

ഇതൊക്കെ എന്റെ കൊച്ചു കൊച്ചു കൊച്ചിന്‌ വേണ്ടി എഴുതി വെക്കുന്ന കൊച്ചു കൊച്ചു കുഞ്ഞിമണികളാണ്‌.... മഞ്ചാടി കുരുവും പെറുകി... കൊത്തം കല്ലാടിയും... കണ്ണ്‌ പൊത്തികളിച്ചും വളര്‍ന്ന ബാല്യമാമോര്‍കളില്‍ നിന്ന്‌ പൊഴിയുന്ന അപ്പൂപ്പന്‍ താടികളായ്‌ ഒഴുകുന്നിവിടെ.... വാ വാ ഓടി വാ....ഒരിക്കല്‍ കൂടി നമ്മുക്ക്‌ അപ്പൂപ്പന്‍ താടിക്ക്‌ പിറക്കെ ഓടാം....

നന്‍മകള്‍ നേരുന്നു

SABU PRAYAR ~ സാബു പ്രയാര്‍ said...

മന്‍സൂര്‍ ഭായ്,
ഭായിയുടെ കൊച്ചു കൊച്ചിനിതാ എന്റെ കൊച്ചിലെ, കൊച്ചച്ചന്‍ പഠിപ്പിച്ച ഒരു കൊച്ചു കവിത..

കോഴീ നീ നെല്ലു തിന്നരുതേ..
നെല്ലു തിന്നാല്‍ തല്ലു കൊള്ളും
തല്ലു കൊണ്ടാല്‍ ചത്തു പോകും
കോഴീ നീ നെല്ലു തിന്നരുത്..

Mahesh Cheruthana/മഹി said...

മന്‍സൂര്‍ ഭായ്,
കുഞ്ഞിമണി കവിത ഇഷ്ടമായി!
നല്ല പ്രാസം!നന്‍മകള്‍ നേരുന്നു!!

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ മന്‍സൂറിക്കാ...
കുഞ്ഞുകവിത ആണെങ്കിലും ടെക്നോളജി വിട്ടുള്ള കളി ഇല്ല അല്ലേ?

നാടോടി said...

നന്‍മകള്‍ നേരുന്നു.........
നാടോടി..........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മന്‍സൂറിക്കാ, കുഞ്ഞുകവിത കലക്കി

മയൂര said...

കുഞ്ഞിമണി കവിത ഇഷ്ടമായി...:)

അപ്പു ആദ്യാക്ഷരി said...

ഈ കവിതകള്‍ മൂന്നും മൂന്നായി പോസ്റ്റിയിരുന്നെങ്കില്‍ എന്തുനന്നായിരുന്നു.. കവിതകള്‍ കൊള്‍ലാം മന്‍സൂര്‍.ആദ്യത്തേതില്‍ ഒരുപഴമത് ചെറുപഴം ചെറുപഴമത മാമ്പഴം എന്നുവരെയാക്കി നിര്‍ത്തിയിരുന്നെങ്കില്‍ നല്ല അസ്സല്‍ കുട്ടിക്കവിതയായിരുന്നേനെ.

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...

:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മണ്‍സൂര്‍ ഭായ് സാധം കലക്കി ട്ടോ

എനിക്ക് ഏറ്റവും ഇഷ്ടായത് "സിം" ആണ്.

ക്രിസ്‌വിന്‍ said...

ആശംസകള്‍

സുല്‍ |Sul said...

മന്‍സൂര്‍
നന്നായിരിക്കുന്നു കുട്ടിക്കവിത മൂന്നും.
സിംസിംസിംസിം
ഖുല്‍ജാ സിം സിം.
എന്റെ സിം ബ്ലോക്കായപ്പോള്‍ പാടിയത് :)

-സുല്‍

കുറുമാന്‍ said...

മന്‍സൂര്‍ ഭായ്,

കുട്ടികവിത (വലുപ്പമുള്ള) ഇഷ്ടായി,
കുട്ടികളെ കേള്‍പ്പിക്കുന്നുണ്ട്.

ഉപാസന || Upasana said...

ഭായ്
കൊച്ചിന് കേല്‍പ്പിച്ച് കൊട്
:)
ഉപാസന

Sherlock said...

മന്സൂര് ഭായ്... കുട്ടി കവിതകള് കൊള്ളാട്ടോ.....:)

ആ മൂന്നാമത്തെ കവിതയ്ക്ക് കുട്ടിത്തം മാറിത്തുടങ്ങീന്നു തോന്നുന്നു :)

ഭൂമിപുത്രി said...

പാടിനടക്കാന്‍ രസമുള്ള ഈ കവിതകള്‍ക്ക് ഈണംകൊടുത്തു നോക്കിയിട്ടുണ്ടൊ മന്‍സൂര്‍?

അലി said...

കുഞ്ഞുണ്ണിമാഷിനും സിപ്പി പള്ളിപ്പുറത്തിനും ഇതാ ഒരു പിന്‍‌ഗാമി.

മന്‍സൂര്‍ക്കാ...
കുഞ്ഞുമണിക്കവിതകള്‍ നന്നായി...
പിന്നെ പിള്ളാര്‍ക്ക് ഇപ്പോഴേ സമ്മാനമൊന്നും കൊടുത്തു തുടങ്ങേണ്ട!
നന്നായി പാടികേള്‍പ്പിച്ചാല്‍ മതി!

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
അടുത്ത വര്‍ഷം LKG യിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നമ്മുക്കൊന്ന് ശ്രമിച്ചാലോ..?

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
അടുത്ത വര്‍ഷം LKG യിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നമ്മുക്കൊന്ന് ശ്രമിച്ചാലോ..?

simy nazareth said...

മന്‍സൂര്‍ ഭായ്,

ഇഷ്ടപ്പെട്ടു. നല്ല കവിതകള്‍..

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ,,,

വിലപ്പെട്ട അഭിപ്രയാങ്ങള്‍ക്ക്‌ നന്ദി

സാബു..നന്നായിരിക്കുന്നു..നന്ദി

മഹേഷ്‌ ഭായ്‌..നന്ദി

വാല്‍മീകി....നന്ദി സന്തോഷം

നാടോടി..നന്ദി

പ്രിയ...നന്ദി

മയൂര...നന്ദി

അപ്പു മാഷേ... ഇനി എഴുതുബോല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം..വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

ശ്രീ...നന്ദി

സണ്ണികുട്ടാ....നന്ദി

ക്രിസ്‌വിന്‍...നന്ദി

സുല്‍...നന്ദി ഖുല്‍ജാ സിം സിം..ഹഹാഹഹാ


കുറുമാന്‍ ജീ ഇഷ്ടമായി എന്ന അഭിപ്രായം എനിക്കും ഇഷ്ടമായി..നന്ദി

ഉപാസന..നന്ദി :)

ജിഹേഷ്‌ ഭായ്‌..ഇന്നത്തെ കുട്ടികള്‍ സിംമിന്‌ പിന്നാലെയാണ്‌ എന്ന്‌ തോന്നി...അതാണ്‌ ഉള്‍കൊള്ളിച്ചത്‌...നന്ദി

ഭൂമിപുത്രി.....ഈണം കൊടുത്ത്‌ നോക്കാന്‍ അറിയില്ല....ഒന്ന്‌ ശ്രമിച്ചു നോകൂ

അലിഭായ്‌...സമ്മാനമിലെങ്കില്‍ ആളെ കിട്ടില്ല അത ഇങ്ങിനെ ഒരു പരീക്ഷണം....

നജീം ഭായ്‌ എന്താ ഡമ്പില്‍ റോളില്‍...ഹഹാഹഹാ

സിമി...നന്ദി

എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു