Tuesday, 2 October 2007

വഴിയോരകാഴ്ചകള്‍ - 4

ഞാന്‍ തിരിച്ചു വരാം

ഇന്നത്തെ പ്രധാന വാര്‍ത്തകളിലേക്ക്‌ സ്വാഗതം.
വാര്‍ത്തകള്‍ തേടി വാര്‍ത്തകളിലെ വാര്‍ത്തയായ ചേര്‍ത്തലയിലെ കാര്‍ത്തയാണ്‌ ഇന്നത്തെ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍...

ആദ്യം കുണ്ടായും,പിന്നെ തോടായും അവസാനം കുണ്ടായിതോടായ്‌ മാറിയ കോഴിക്കോട്‌ കല്ലായിയിലെ കുണ്ടായി തോട്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു.

മൈസൂര്‍ കാണാന്‍ പോയ മലപ്പുറം വണ്ടൂരിലെ രണ്ടു കുടുംബങ്ങള്‍ വീരപ്പന്‍റെ പിടിയില്‍....അവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക്‌ വീരപ്പന്‍ നല്‍കിയത്‌ ബ്രിട്ടാനിയ ബിസ്‌കറ്റായിരുന്നു എന്ന പരസ്യവുമായി ബ്രിട്ടാനിയ....അവസാനം വണ്ടൂര്‍ക്കാരെ വീരപ്പന്‍ വെറുതെ വിട്ടെങ്കിലും നാട്ടുക്കാര്‍ വെറുതെ വിട്ടില്ല...ഇന്നും വണ്ടൂരില്‍ അവരുടെ വീടിന്‌ മുന്നില്‍ ബസ്സ്‌ നിര്‍ത്തുന്ന സ്റ്റോപ്പിന്ന്‌ പേര്‌ വീരപ്പന്‍ പടി എന്നാണ്‌...
കേരളത്തിലെ സ്ത്രീകള്‍ക്ക്‌ പട്ടികളോടും,നായകളോടും പ്രിയമേറി വരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.ഈയടുത്ത സമയത്ത്‌ ട്ടീവി യില്‍ വന്ന ഒരു വാര്‍ത്തയാണത്രെ കാരണം. തേങ്ങ പൊളിക്കാനറിയാത്ത വീട്ടമ്മക്ക്‌ തേങ്ങ പൊളിച്ചു കൊടുക്കുന്ന വളര്‍ത്തുനായ ഇതിനകം തന്നെ കേരളത്തിലെ വീട്ടമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റി.ഇപ്പോ പട്ടികളെ തേങ്ങ പൊളിക്കുന്ന വിദ്യ പഠിപ്പിച്ച്‌ വന്‍തുകക്ക്‌ വില്‍പന നടത്തുന്ന പട്ടി കചവടക്കാരുടെ കൊയ്യുത്തുക്കാലമാണ്‌...കാലം പോണ പോക്ക്‌.ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഒരു വീട്ടമ്മ ഇപ്പോല്‍ ലൈനിലുണ്ടു.....ഹലോ...ഹലോ...കേല്‍ക്കാമോ....കേല്‍ക്കാമോ....കേല്‍ക്കാം കേല്‍ക്കാം എന്ന്‌ പറയുന്നത്‌ അവിടെ കേള്‍ക്കാമോ..കേള്‍ക്കാം കേള്‍ക്കാം എന്ന്‌ പറയുന്നത്‌ ഇവിടെ കേള്‍ക്കാം...ഓക്കെ ഞാന്‍ തിരിച്ചു വരാം.

-------------------------------------
ഭാഗ്യം വേണോ....ഭാഗ്യം

ഭാഗ്യമോതിരങ്ങളും ധനമുണ്ടാക്കുന്ന ഏലസ്സുകളും വില്‍ക്കുന്ന കച്ചവടക്കാര്‍ ഇന്നു ട്ടീവീ സ്ക്രീനുകളില്‍ സജീവമാണ്‌..പക്ഷേ ഈ ഭാഗ്യ മോതിരം കൊണ്ടൊന്നും അവര്‍ക്ക്‌ ഒരു ഗുണവുമില്ല....അത്‌ വാങ്ങുന്ന നമ്മുക്കാണ്‌ ഗുണം ചെയ്യുക എന്നാണ്‌ അവര്‍ പറയുന്നത്‌.. അത്‌ പണം കൊടുത്ത്‌ നമ്മല്‍ വാങ്ങുന്നേരം അവരുടെ ഭാഗ്യം തെളിയുന്നു.

----------------------------------
ഇങ്ങിനെയും ചിലര്‍

നാട്ടില്‍ വളരെ പേരുകേട്ട ഒരു സിദ്ധനായിരുന്നു അയാള്‍. നാട്ടില്‍ എവിടെ മോഷണം നടന്നാലും ഈ സിദ്ധനോട്‌ ചെന്ന്‌ വിവരം പറഞാല്‍.. ആരാണ്‌ അത്‌ മോഷ്ടിച്ചത്‌ എന്നും ഇപ്പോല്‍ അത്‌ എവിടെയാണ്‌ ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നുമൊക്കെ ക്രിത്യമായ്‌ പറയും. അതിന്‌ ഒരു സംഖ്യ ഫീസായി ഈടാക്കുമായിരുന്നു. ഒരിക്കല്‍ ഈ സിദ്ധന്‍റെ വീട്ടില്‍ മോഷണം നടന്നു...പരാതിയുമായ്‌ അതാ നമ്മുടെ സിദ്ധന്‍ പോലീസ്‌ സ്റ്റേഷനില്‍.
-------------------------------
പുലിവാല്‌ പിടിച്ച ഇരട്ടപേര്‌...

നാട്ടുക്കാരെല്ലം മുജീബിനെ ഒരു ഇരട്ട പേര്‌ വിളിച്ചിരുന്നു.ഇരട്ടപിലാക്കല്‍ മുജീബ്‌ എന്ന്‌. അതിന്‌ കാരണം അവന്‍റെ വീടിന്‌ മുന്നില്‍ വലിയ ഇരട്ടപിലാവ്‌ ഉണ്ടായിരുന്നുവെന്നു.
(പ്ലാവിന്‌ മലപ്പുറത്ത്‌ പിലാവ്‌ എന്ന്‌ പറയും).ഈ വിളിയില്‍ അരിശം മൂത്ത മുജീബ്‌ അതിലൊരു പിലാവ്‌ മുറിച്ചു കളഞു. പറയണോ പൂരം....നാട്ടുക്കാര്‍ അവനെ ഒറ്റപിലാക്കല്‍ മുജീബ്‌ എന്ന്‌ വിളി തുടങ്ങി. ബാക്കിയുണ്ടായിരുന്ന ആ ഒറ്റപിലാവും മുജീബ്‌ മുറിച്ചു കളഞു....ബാക്കിയായത്‌ പിലാവിന്‍റെ കുറ്റി മാത്രം. നാട്ടുക്കാരുടെ വിളി നിന്നില്ല....പിന്നെ കുറ്റി പിലാക്കല്‍ മുജീബ്‌ എന്ന്‌ വിളി തുടങ്ങി. ദേഷ്യം മൂത്ത മുജീബ്‌ ബാക്കിയുള്ള കുറ്റിയും പറിച്ചു കളഞു.പിന്നെയും നാട്ടുക്കാര്‍ അവനെ വെറുതെ വിട്ടില്ല....കുണ്ടു പിലാക്കല്‍ മുജീബേ...എന്ന്‌ വിളിച്ചു...(കുഴിക്ക്‌ മലപ്പുറത്ത്‌ കുണ്ടു എന്നും പറയും).ഇന്നും ഈ കഥകള്‍ പറഞ്‌ ഞങ്ങളവനെ കളിയാക്കാറുണ്ടു.
അങ്ങിനെ ഇരട്ടപിലാക്കല്‍ മുജീബ്‌ കുണ്ടുപിലാക്കല്‍ മുജീബായി മാറി.


നന്‍മകള്‍ നേരുന്നു
സസ്നേഹം

മന്‍സൂര്‍ , നിലംബൂര്‍

13 comments:

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...
കുണ്ടുപിലായ്ക്കല്‍‌ മുജീബിനെ കൂടുതലിഷ്ടപ്പെട്ടു.
:)

ബാജി ഓടംവേലി said...

ഒന്നാമത്തേത് നന്നായിരിക്കുന്നു.
മൂന്നും നാലും മുന്‍പ് കേട്ടിട്ടിണ്ട്‌.
തുടരുക

മന്‍സുര്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

വഴിയോരകാഴ്ചകളുടെ കാഴ്ചകളിലേക്ക്‌ സംഭാവന അര്‍പ്പിച്ച...ശ്രീ....ബാജിഭായ്‌.....നന്ദി.
ബാജി ഭായ്‌...സിദ്ധന്റെ കഥകള്‍ ഒരു പാട്‌ നമ്മല്‍ കേള്‍ക്കുന്നത്‌ കൊണ്ടായിരിക്കാം....അത്‌ എങ്ങിനെ പറഞാലും സാമ്യത തോന്നുന്നത്‌.ഇവിടെ എഴുതിയ സിദ്ധന്റെ കഥയും എന്റെ സ്വന്തം സ്രഷ്ടിയാണെന്ന്‌ പറയട്ടെ.
ഇനിയും വരും പുതിയ സിദ്ധന്‍മാര്‍ വഴിയോരകാഴ്ചകളിലൂടെ.
എന്തായലും ചൂട്‌ അപ്പത്തിന്‌ ചൂടു ചമന്തി പോലെ ഇവിടെ കമന്‍റ്റ്‌ തന്ന ശ്രീക്കും,ബാജി ബായ്‌....നന്ദി...വീണ്ടും സഹകരണവും....വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.

നന്‍മകള്‍ നേരുന്നു

വേണു venu said...

ഭാഗ്യം വില്‍ക്കുന്ന ഏലസ്സുകാരനും, കഷണ്ടിയ്ക്കു് മരുന്നു വില്‍ക്കുന്ന കഷണ്ടിക്കാരനും, ചുമ ഗുളിക വില്‍ക്കുന്ന നിര്ത്താതെ ചുമയ്ക്കുന്ന വഴിയിലെ കച്ചവടക്കാരനും തമാശകള്‍ തന്നെ.
വഴിയോരക്കാഴ്ചകള്‍ നന്നാവുന്നുണ്ടു്.:)

ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

പ്രയാസി said...

ഹ,ഹ,ഹ മന്‍സൂ അടിപൊളി മോനെ...
കുണ്ടു പിലാക്കല്‍ മുജീബു കിടുക്കി കേട്ടാ...
അഭിനന്ദനങ്ങള്‍...

മന്‍സുര്‍ said...

വേണുവേട്ടാ...ഈ കാഴ്ചകള്‍ നന്നാവുന്നുണ്ട് എന്ന തങ്കളുടെ അഭിപ്രായം സന്തോഷം പകരുന്നു..നന്ദി

സ്നേഹിതാ ഫസല്‍..നന്ദി

പ്രയാസിയുടെ പ്രയാസത്തില്‍ ഒരല്‌പ്പം ചിരിയുണര്‍ത്തിയെങ്കില്‍
സന്തോഷം......അഭിപ്രായത്തിന്‌ നന്ദി.

വീണ്ടും ഈ സ്നേഹവും..സഹകരണവും ആഗ്രഹിച്ചു കൊണ്ടു...

നന്‍മകള്‍ നേരുന്നു.

സഹയാത്രികന്‍ said...

ഹ ഹ ഹ മന്‍സൂര്‍ജി... അടിപൊളി....
:)

ഉപാസന || Upasana said...

nannayittunte bhai..
pinne upasanakke samayam kurache kuravaane, athu kittumpol njanum contribute cheyyam onnu wait cheyye bhai...
:)
upaasana

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്..
വളരെ നന്നായിരിക്കുന്നു. പിന്നെ മുജീബിന്റെ സംഭവം മുന്‍പെവിടേയൊ വായിച്ചത് പോലെ

മുക്കുവന്‍ said...

അടിപൊളി....മന്‍സൂര്‍ജി...

മന്‍സുര്‍ said...

സഹയാത്രികാ..മുരളിഭായ്‌...ഉപാസനാ.....
മുക്കുവന്‍...സ്നേഹ വരിക്കള്‍ക്ക്‌....നന്ദി.
നജീം ഭായ്‌ മുന്‍പ്പ്‌
മുജീബിന്റെ കഥ കേട്ടിരിക്കാന്‍ സാധ്യത കൂടുതലാണ്‌...6വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്പ്‌...( )ഉമ്മുല്‍ഖുവൈന്‍ റേഡിയോയിലൂടെ ഒരിക്കല്‍ പറഞവതരിപ്പിച്ചിരുന്നു.
പിന്നെ ഇന്ന്‌ നാം വായിക്കുന്ന കഥകള്‍ക്കും,കാണുന്ന സിനിമകള്‍ക്കുമൊക്കെ സാമ്യത കൂടുതലല്ലേ...ജീവിത യാത്രകളില്‍ നാം കാണുന്നതും കേള്‍ക്കുന്നതും അക്ഷരങ്ങളിലൂടെ ജന്‍മമെടുക്കുബോല്‍..അതിന്റെ വിവരണത്തിലും..ഭാഷ്യത്തിലുമാണ്‌ മാറ്റം സംഭവിക്കുന്നത്‌....കഥയുടെ ആശയങ്ങള്‍ എന്നും ഒന്ന്‌ തന്നെ.

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.
വീണ്ടും ഈ സ്നേഹവും,സഹകരണവും,എതിര്‍പ്പുകളും,
വിമര്‍ശനങ്ങളും പ്രതീക്ഷിച്ചു കൊണ്ടു.

നന്‍മകള്‍ നേരുന്നു