ഞാനും നീയും
പണ്ടു പണ്ടു ഒരു ഗ്രാമത്തില്‍ ഞാനും, നീയും
എന്ന് പേരുള്ള രണ്ടു സുഹുര്‍ത്തുകള്‍ ഉണ്ടായിരുന്നു.
അതില്‍ ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു.
നീ ജീവിതത്തില്‍ സിനിമ ഇത് വരെ കണ്ടിട്ടില്ല.
അങ്ങിനെ ഒരിക്കല്‍ ഞാനിന്‍റെ നിര്‍ബന്ധത്തിന്ന് വഴങ്ങി
നീ ഞാനിന്‍റെ കൂടെ സിനിമ കാണാന്‍ പോയി.
സിനിമ ഏകദേശം പകുതിയായപ്പോല്‍ അതാ വരുന്നു സിനിമയില്‍ ഒരാന...
ആനയെ കാണേണ്ട താമസം നീ സിനിമ കോട്ടയുടെ പുറത്തേക്ക് ഒരൊറ്റ ഓട്ടം...
നീ ഓടുന്നത് കണ്ടു ഞാന്‍ അന്തംവിട്ട് ഇരുന്നുപോയി.
അയ്യോ എന്താ നീക്ക് പറ്റിയത് ..ഞാന്‍ നീയെ കാണാന്‍ പുറത്തേക്ക് നടന്നു...
അതാ ഇരികുന്നു നീ പുറത്ത്.
നീ എന്താ നിനക്ക് പറ്റിയത്...എന്തിനാ ഓടിയത്..??
ആന വരുന്നത് നീ കണ്ടില്ലേ...അതാ ഞാന്‍ ഓടിയത്...
ഹഹാ ഹഹാ..ഞാന്‍ ചിരിച്ചു കൊണ്ടു പറഞു..
എന്‍റെ നീ അത് സിനിമയല്ലേ...
സിനിമയാണ് എന്ന് നമ്മുക്കറിയാം പക്ഷേ ആനക്കറിയോ....
നീയുടെ മറുപ്പടി കേട്ട് ഞാന്‍ പൊട്ടിചിരിച്ചു.
പിന്നെ ഇന്നു വരെ നമ്മുടെ നീ സിനിമക്ക് പോയിട്ടില്ല.
******************************************
അപ്പം തിന്ന പോരെ...
പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ എവിടെ കല്യാണം നടന്നാലും
അവിടെ കയറി ചെന്ന് മൂക്ക് മുട്ടെ ശാപ്പാടടിച്ച്..കല്യാണ വീട്ടുക്കാരോട്
അല്‌പ്പനേരം സല്ലപ്പിച്ചു പതുക്കെ സ്ഥലം കാലിയാകുന്ന വിദ്ധഗ്‌ദരായ
എന്‍റെ രണ്ടു കൂട്ടുക്കാരായിരുന്നു ഗാഫൂറും,പ്രമോദും.
പിന്നെ അവിടെ നടന്ന അമളികള്‍ ഞങ്ങളോട് വന്നു പറഞ് ചിരിക്കും.
ചില വീട്ടില്‍ ചെറുകന്‍റെ ആളുകളാവും...പെണ്ണിന്‍റെ വീട്ടില്‍ നേരെ തിരിച്ചും.
ചിലയിടങ്ങളില്‍ വീഡിയോക്കാരാവും.
ഒരിക്കല്‍ ഒരു വീട്ടില്‍ രണ്ടാളും കയറി കുശാലായി ശാപ്പാടടിച്ച്...
പന്തലില്‍ മാറി ഇരുന്നു സിഗരറ്റ് വലിക്കുന്ന കാരണവരുടെ
അടുത്ത് പോയിരുന്ന് ഓരോ സിഗരറ്റും വാങ്ങി വലിച്ച്....
കാരണവരോട് ഗഫൂര്‍ തന്‍റെ സ്ഥിരം ശൈലിയില്‍ ഒരു ചോദ്യം...
അമ്മാവാ...എപ്പോഴാ ചെറുക്കനും കൂട്ടരും വരുന്നത്
കാരണവര്‍ തെല്ലൊരാകാംഷയോടെ..ചെറുക്കനോ...
പെട്ടെന്ന് ഗഫൂര്‍ തിരുത്തി അല്ല...പെണ്ണും...കൂട്ടരും..എപ്പോ എത്തും
വളരെ സൌമ്യനായ് കാരണവര്‍ ഗഫൂറിനോട്..
മക്കളേ...ഇത് കല്യാണ വീടല്ല....മരിച്ചതിന്‍റെ നാല്‍പ്പതാണ് നടക്കുന്നത്...
കാരണവര്‍ പറഞ് തീര്‍ന്നില്ല...കേട്ടപാതി..കേള്‍ക്കാത്തപാതി...
മുന്നില്‍ നിര്‍ത്തിയ ബസ്സിന്‍റെ ബോര്‍ഡ് പോലും നോക്കാതെ രണ്ടാളും തടിതപ്പി.
അപ്പം തിന്നാല്‍ മതിയായിരുന്നു.....വെറുതെ കുഴി എണ്ണി.
***************************************
ഫോണ്‍ വിളി
ഹലോ ആരാ....??
മോളെ പപ്പയാണ് സൌദിയില്‍ നിന്ന്
മമ്മി പപ്പ...വിളികുന്നു..
ഹലോ എന്തൊക്കെയുണ്ടു വിശേഷങ്ങള്‍..
എന്ത് വിശേഷം...എത്ര ദിവസമായി ഒന്ന് വിളിച്ചിട്ട്..
പൈസ കിട്ടിയോന്ന് ചോദിക്കും ഫോണ്‍ കട്ടാക്കും.
നീ പെട്ടെന്ന് കാര്യങ്ങള്‍ പറ...കുഴല്‍ഫോണ്‍ ആണ് ...
ഒന്നും അറിയാത്ത പോലെയാണ് സംസാരം കേട്ടാ...
എനിക്ക് വയ്യ ഇങ്ങിനെ ബോറടിച്ചു ജീവിക്കാന്‍..
ഇപ്പോ ഒരു വര്‍ഷമായില്ലേ..എത്ര ആളുകളാ
അവിടെ നിന്നും ലീവിന്ന് വരുന്നത്...വേണമെന്ന് വിചാരിച്ച കഴിയില്ലേ...?
നിങ്ങളുടെ കഷ്ടപ്പാട് തീര്‍ന്നിട്ട് ഒന്നും നടക്കില്ല...
എല്ലാം ശരിയാവും നീ ക്ഷമിക്ക്..
ക്ഷമിക്കുന്നതിന് ഒരതിരില്ലേ...
ഇന്ന് നാളെ എന്നും പറഞ് എന്നെ കളിപ്പിക്കുകയല്ലേ നിങ്ങള്‍.
ഓര്‍മ്മയുണ്ടോ...ക്രത്യം ഒരു വര്‍ഷവും, രണ്ടു മാസവുമായി
നിങ്ങള്‍ കൊടുത്തയച്ച ടീ.വീ. കേട് വന്നിട്ട്.
എത്രയെന്ന് വെച്ച അയല്‍ക്കാരുടെ വീട്ടില്‍ പോയി സീരിയല്‍ കാണുന്നത്...
അതും അവര്‍ക്ക് ഇഷ്ടമുള്ള ചാനലേ ഇടുകയുള്ളു.
നമ്മുക്ക് ഒന്നും പറയാന്‍ പറ്റില്ല.
ഇനിയെങ്കിലും പെട്ടെന്ന് ഒന്നു വേഗം കൊടുത്തയക്കാന്‍ നോക്കു...
അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോയിരുന്നു കാണും.
പിന്നെ അവിടെ നിന്നും ഇടക്കിടക്ക് ടീ.വീ.പ്രോഗ്രാമുകളില്‍ വിളിച്ച് നാട്ടുക്കാര്‍ക്കും,കൂട്ടുക്കാര്‍ക്കും പാട്ടുകള്‍ ഡെഡിക്കേഷന്‍ ചെയ്യുന്നതും,
അവതാരികയോട് കൊഞ്‌ചി സംസാരിക്കുന്നതും ഞങ്ങള്‍ കാണാറുണ്ടു...
ഇങ്ങോട്ട് ഒന്നു വിളിക്കാന്‍ പറഞ കാശില്ലാന്ന് പറയും.
എടീ അത് പിന്നെ...ഇവിടെ...
ഹലോ...ഹലോ...
ഹലോ..ഭായ് സാബ്....ദസ് മിനുട്ട് കത്തം ഓഗയ..
സസ്നേഹം
മന്‍സൂര്‍ , നിലംബൂര്‍
visit: http://mazhathullikilukam.blogspot.com
Subscribe to:
Post Comments (Atom)
18 comments:
ഈ വഴിയോര യാത്രകളില്‍ എത്ര രസകരമായ കാഴ്ചകളാണ് നാം നിത്യവും കാണുന്നത്.
ഒരു വഴിപോക്കന്‍റെ വഴിയോര കാഴ്ചകളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്.
ഹ ഹ
മന്‍സൂര്‍ ഭായ്...
ഈ വഴിയോരക്കാഴ്ചകളും കൊള്ളാം. ആ മരണ വീട്ടിലെ കഥ മുന്‍പ് കേട്ടിട്ടുണ്ട്.
:)
മന്‍സൂര്‍ ഭായ്..
ഹഹ നല്ല നേരം പോക്കുകള്‍..
ആവിശ്യത്തിലധികം അക്ഷരത്തെറ്റുകള്‍, ദയവുചെയ്ത് ശ്രദ്ധിക്കുമല്ലൊ..
suhr^tthuKaL - സുഹൃത്തുക്കള്‍
kr^thyam - കൃത്യം..
വഴിയോരക്കാഴ്‌ചകള്‍ തുടരുക.
മറ്റുള്ളവര്‍ കാണാത്തത് , കേള്‍ക്കാത്തത് കാണുക അത് നിറം ചാലിച്ച് വരയ്ക്കുക അവിടെയാണ് വിജയം ഓളിഞ്ഞിരിക്കുന്നത്.
നല്ല തമാശകള്‍ തന്നെ, മന്‍സൂരേ.:)
ഫോണ്‍ വിളി അസ്സലായി
മന്‍സൂര്‍ ഭായ്..
നന്നായിട്ടുണ്ട്... ആശംസകള്‍...
മന്‍സൂ വിളിക്കാത്ത കല്യാണത്തിനു പോവുക
ആ ശാപ്പാടടിക്കുക! ഹൈ! അതു രണ്ടും ഇപ്പോഴും തന്റെ സുഹൃത്തുക്കളാണൊ!?
‘
‘
‘
എങ്കില്‍ ഒരാളെ കൂടി ആ കൂട്ടത്തില്‍ ചേര്‍ത്തോളൂ... :) :) :D
പ്രിയ സ്നേഹിതരേ...
ശ്രീ ...നന്ദി...പിന്നെ ഞാനും കേട്ടിട്ടുണ്ടു മരണ വീട്..പക്ഷേ ഇത് വേറെ മരണ വീടാണ്....മനസ്സിലായോ....ങീഹാഹ..
കുഞാ....നന്ദി....പരമാവധി ശരിയാക്കാന്‍ശ്രമിക്കുന്നു.പിന്നെ ഞാന്‍ പറഞില്ലേ...മലയാളം അത്രക്ക് വശമില്ല...
ബാജി..ഭായ്..നന്ദി...കാണപുറങ്ങളിലെ വഴിയോരകാഴ്ചകള്‍ക്ക് താങ്ങള്‍ നല്‍കുന്ന സഹകരണത്തിന്ന് സന്തോഷം അറിയിക്കട്ടെ.
വേണുജീ....നന്ദി...ഈ സ്നേഹസഹകരണവും,അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,എതിര്‍പ്പുകളും..എല്ലാം ഈയുള്ളവന്..അക്ഷരങ്ങളെ അറിയാന്‍...കൂടുതല്‍ സഹായകമാക്കുന്നു.
മുരളി ഭായ്.....നന്ദി...പറഞാലും പറഞാലും തീരാത്ത ഫോണ്‍വിളികളുടെ ഒരു മാസ്മരിക വലയമാണല്ലോ...ഗള്‍ഫ്.
ഹരിശ്രീ..അഭിപ്രായങ്ങള്‍ക്ക് സന്തോഷം.. നന്ദി...
പ്രയാസി.....നന്ദി...പിന്നെ മൂന്നാളെ എന്തിനാ ചേര്‍ക്കുന്നത്...??
നിന്നെയാണ് ഇവിടെ ഉദേശിച്ചത് പേര് ഒന്നു മാറ്റിയെന്നേയുള്ളു....മനസ്സിലായോ...പ്രയാസീ
വീണ്ടും വരിക.
ഏറെ പുതുമയുള്ള ...വഴിയോരകാഴ്ചകളുമായ്..കാണും വരെ...നന്‍മകള്‍ നേരുന്നു.ദൈവം നമ്മുക്കും,നമ്മുടെ കുടുംബത്തിനും..നല്ലത് വരുത്തട്ടെ..എന്ന പ്രാര്‍ത്ഥനയോടെ.
:)
ഭായ് ഇതും കൊള്ളാം...
ഭായ് ആണ് എനിക്ക് ടൈപ്പിങ്ങ് ക്ലൂ പറഞ്ഞ് തന്നത് ചിലതൊക്കെ. ഇപ്പോ ഇദ്ദേഹനും...
:)
ഉപാസന
ഹ...ഹ...ഹ.... മന്‍സൂര്‍ജി...കൊള്ളാം..കൊള്ളാം...
:)
ഷെഫി...നന്ദി
ഉപാസനാ.......കാര്യങ്ങള്‍ ഒക്കെ ശരി..പക്ഷേ....
അടി തെറ്റിയാല്‍ ആനയും വീഴും...ഹഹാഹഹാഹിഹീ... ;-)
സഹയാത്രിക...നന്ദി...അറിയിക്കട്ടെ.
ഹഹാ മന്‍സൂര്‍ ഭായ്
കൊള്ളാട്ടോ...
പിന്നെ ആ കല്ല്യാണ വീട്ടിലെ സംഭവങ്ങള്‍ ഒക്കെ പറഞ്ഞ് മറക്കാന്‍ ശ്രമിക്കുന്നതൊക്കെ വീണ്ടും ഓര്‍മ്മിപ്പിക്കുവാണോ...
കോളെജില്‍ കാന്റീന്‍ ഭക്ഷണത്തിന്റെ മടുപ്പില്‍ നിന്നും ഒരു ചെയിഞ്ചിനു വേണ്ടി ഞങ്ങളുടെ സ്ഥിരം കലാപരിപാടികളില്‍ ഒന്നായിരുന്നു. പിന്നെ ഭായ് പറഞ്ഞതു പോലെ ചുമ്മ പോയി തിന്നിട്ട് വരുന്ന പണിയില്ലായിരുന്നു നല്ല മഞ്ഞ പ്ലൈന്‍ കവറുതന്നെ പെണ്ണിന്റെ അച്‌ഛന്റെ പോക്കറ്റില്‍ വച്ചു കൊടുക്കും. പക്ഷേ നറുക്കെടുപ്പ് കഴിഞ്ഞ കേരള ലോട്ടറികള്‍ ആണെന്നു മാത്രം (അതു പോലെ കവര്‍ കിട്ടിയിട്ടുള്ള ആരെങ്കിലും ഇത് വായിക്കുന്നെങ്കില്‍ സോറി ഉടക്കാന്‍ വരണ്ട ഒക്കെ ഞാന്‍ നിര്‍ത്തി അത് അന്തക്കാലം )
മന്‍സൂറേ... ഫോണ്‍ വിളീ അസ്സലായി :-)
മന്‍സൂര്‍ ഭായ്...
തമാശകള്‍ നന്നായിട്ടുണ്ട്
സ്നേഹിതരെ..
നജീമേ...അപ്പോ നീയായിരുന്നു അല്ലേ ആ കവര്‍ തന്നത്...ഇതു ഒന്ന് കണ്ടുപിടിക്കണം എന്നുണ്ടായിരുന്നു....ആളെ കിട്ടി...ബാക്കി..ഞാന്‍ തരാം.....അഭിപ്രായത്തിന് നന്ദി.
അപ്പൂ....നന്ദി....വീണ്ടും വരിക.
ഏറനാടാ...നാട്ടൂക്കാരാ..വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും,സഹകരണങ്ങള്‍ക്കും നന്ദി.
Post a Comment