Saturday, 8 September 2007

പ്രവാസിയെ വില്‍പ്പനക്ക്‌

പ്രിയ സ്നേഹിതരേ
ഞാന്‍ ബ്ലോഗ്ഗ് തുടങ്ങിയപ്പോല്‍ ആദ്യമായ് പോസ്റ്റ്‌ ചെയ്യ്‌ത കഥ ഇവിടെ ഒരിക്കല്‍ കൂടി ആവര്‍ത്തികുകയാണ്‌. ഒരു തുടകക്കാരന്‍റെ എല്ലാ പിഴവുകളും അന്ന്‌ വേണ്ടുവോളം ഈ പോസ്റ്റില്‍ നിറഞിരുന്നു. അതില്‍ അല്‌പ്പം മാറ്റങ്ങള്‍ വരുത്തി എന്നാല്‍ കഴിഞ പരമാവധി പിഴവുകള്‍ തിരുത്തി ഇതാ ഇവിടെ....നിങ്ങളെ ഈ പോസ്റ്റ് മുഷിപ്പിക്കരുതെ എന്ന പ്രാര്‍ത്ഥനയോടെ.....സമര്‍പ്പികുന്നു.

---------------------------------------------------------------------------------
ഒരു വലിയ കുടുംബത്തിന്‍റെ മുഴുവന്‍ സ്വപ്നങ്ങളുടെ കൂടെ എന്‍റെതായ കുറച് സ്വപ്നങ്ങളും ചെറുപ്പെട്ടിയിലാക്കി യാത്ര പറഞ് പടിയിറങ്ങവേ ചുറ്റിനും നിറഞ കണ്ണുകള്‍ ‍ മാത്രം.
മരണ വീടിന്‍റെ പ്രതീതി.
കാലം ഒരു പാട്‌ മുന്നോട്ടോടി ഒരുപാട്‌ വീഴ്ച്ചകളും, ദുരിതങ്ങളും
പ്രവാസത്തിന്‍റെ ..ഒരു പ്രവാസിയുടെ സുഖമറിഞ ദിനങ്ങള്‍
ചൂടും,തണുപ്പും....ഇന്ന് എനിക്ക് ഒരു പോലെ
തകരും മനസ്സിനെ സാന്ത്വനിപ്പിച്ച പ്രവാസ കൂട്ടുകര്‍,
ഇവിടെ ഞങ്ങള്‍ ഒന്നാണ്‌..ജാതിയില്ല..മതമില്ല...ഭാഷയില്ല
ഒരു പ്രവാസി മറ്റൊരു പ്രവാസിയെ മനസ്സിലാകുന്നു.

പിന്നെ ഒരിക്കല്‍ ഒരു മടക്കയാത്രാ.
വിയര്‍പ്പിന്‍ സംബാധ്യങള്‍ വലിയ 2 പെട്ടികളില്‍ നിറച്ചു കൂട്ടിഒരു കല്യാണ വീട്ടിലെ ആഘോഷ നിമിഷങ്ങള്‍ ഇന്ന് മടങ്ങുകയാണു.... ഇന്നലെ വന്നിറങിയ പോലെഇന്നത്തെ മടക്കയാത്രയപ്പിന്ന്‌ വന്നവര്‍ കുറച്ചു പേര്‍ മാത്രം ... നിറഞ കണ്ണൂകളും ശുന്യം.
അടുത്ത വരവിലേക്ക്......മറവിക്കുള്ള ശകാരവും , ലീസ്റ്റും.
കാലം എന്നില്‍ വെള്ളിവരകള്‍ വരച്ചിട്ടു......മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങളായ് ബ്രാന്‍ഡഡ് രോഗങ്ങളും,കഷണ്ടിയും..
എല്ലാം അവസാനിപ്പിചൊരു മടക്കയാത്ര...ഇനി മടക്കമില്ലാ..
പരാതികള്‍ ആസ്വാദകരമല്ല...പ്പെട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു
ആഘോഷങ്ങളും , സ്നേഹപ്രകടനങ്ങളും.
ശുഭയാത്രയുടെ പൊരുള്‍ പരസ്യമായ് ആഘോഷങ്ങളുടെ രസ ചരട് പൊട്ടി....
എങ്ങും മൂകത.....മരണ വീട് പോലെ , വായ പൊത്തി പിടിച നിഴല്‍രൂപങ്ങള്‍ സംസാരികുന്നു.
ചെവിയില്‍ ആരോ മന്ത്രിചു ......തിരിച് പോ....തിരിച് പോ....പ്രവാസം നിര്‍ത്തി വന്ന പ്രവാസി ...
കറവ വറ്റിയ പശുവാണെന്ന്‌...പണ്ടു തിരിച്ച് വന്ന ഏതോ ഒരു പ്രവാസി മന്ത്രിച്ചുവത്രെ....
നിന്‍റെ വിരഹം ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പികുന്നു...
തളരുന്ന നിന്‍റെ ചിറകിന്‍ ഊര്‍ജ്ജം ഞങ്ങളില്‍ ജീവിതം നല്‍കുന്നു
നിന്‍റെ ജീവിതം അവിടെ നീ അടിചുപൊളിച്ചില്ലേ ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്.
ഓ.....അത് മാത്രം പറയല്ലേ...അടിച്പൊളിച്ചെന്നോ...???
രാവും,പകലും മനസ്സ് നിറയെ നിങ്ങളായിരുന്നു, അവിടെ സുഖമില്ല എന്ന് കേള്‍കുബോല്‍ ഇവിടെ ഉറക്കമില്ലാത്ത രാത്രികളാണ്‌.....പെരുന്നാല്‍ അടുകുന്നേരം ഞാന്‍ എനിക്ക് ഒരു ഉടുപ്പ് വാങ്ങാന്‍ മോഹിച്ചില്ല..മറിച്ച് പെരുന്നാളിന്‍റെ വിശേഷങ്ങള്‍ നിങ്ങള്‍ ഫോണിലൂടെ പറയുന്നേരം ആ സന്തോഷമായിരുന്നു എന്‍റെ പെരുന്നാളുകള്‍, പര്‍ച്ചേസ്സുകള്‍ക്ക് വിലപേശാത്ത നിങ്ങളെ കണ്ടപ്പോ...ഉള്ളില്‍ മനസ്സ് കരയുകയായിരുന്നു...എന്‍റെ വിയര്‍പ്പിന്‍റെ വില.....എന്നിട്ടും ഞാന്‍ മൌനിയായ്‌
കാരണം നിങ്ങളുടെ സന്തോഷമായിരുന്നു എന്‍റെ ആഗ്രഹം.
ഇന്ന് ഈ രോഗിയായ പ്രവാസി നിങ്ങള്‍ക്ക് ഒരു ഭാരമെന്നോ...
റബ്ബേ...ഒരു ആയുസ്സ് മുഴുവന്‍ ഞാന്‍ പാഴാകിയത് ഇതിന്ന് വേണ്ടിയായിരുന്നോ...
ഒന്നുറക്കെ കരയാന്‍ പോലും ഞാന്‍ മറന്നു പോയല്ലോ
മുന്നില്‍ ഇരുള്‍ നിറഞ പ്രവാസം കൂടെ വാടി തളര്‍ന്ന മനസ്സും, ശരീരവും
വാര്‍ദ്ധക്യത്തിലേക്ക് കാലും നീട്ടി ഇരിപ്പു ഞാന്‍
വരുമാനം നിലച്ചൊരു പ്രവാസിയേ വില്‍പനക്ക്....പ്രവാസി ഫോര്‍ സെയില്‍....


മന്‍സൂര്‍,നിലംബൂര്‍

അന്നു ഈ കഥക്ക് കമന്‍റ്റ് ഇട്ടവരുടെ കമന്‍റ്റ് ഇവിടെ

തറവാടി said...
അക്ഷരത്തെറ്റുകള്‍ ശരിയാക്കുമല്ലോ?സ്വാഗതം:)
13 June, 2007 1:16 AM
നന്ദു said...
വരുമാനം നിലച്ച പ്രവാസിയെ ആര്‍ക്കു വേണം മന്‍സൂറേ!. ഹോട്ടലില്‍ പ്രഭാത ഭക്ഷണത്തിന് ഉപ്പുമാവാണെങ്കില്‍ അതിലെ കറിവേപ്പില പെറുക്കി കൂട്ടി വയ്ക്കുമ്പോള്‍ കൂടെയുള്ള സുഹൃത്ത് പറയും “എന്‍.ആര്‍. ഐ” !. അതേ പ്രവാസികളൊക്കെ കറിവേപ്പിലകളാണു സുഹൃത്തേ.
13 June, 2007 2:22 AM
babu said...
True...nobody wants a returned NRI
13 June, 2007 11:30 PM

9 comments:

ശെഫി said...

നന്നായിരിക്കുന്നു.

Shine said...

മന്‍സു എത്ര പഴയതെടുത്തു പോസ്റ്റിയാലും ഞാന്‍ കമന്‍‌റ്റും
ഓള്‍ഡ് ഈസ് ഗോള്‍ഡ്
പ്രവാസിയല്ല മന്‍സൂ പ്രയാസി!
മന്‍സൂ നീ കൈവിട്ടുപോയീ... :)

ഉറുമ്പ്‌ /ANT said...

നന്നായി

ബീരാന്‍ കുട്ടി said...

മന്‍സൂര്‍,
സ്നേഹിച്ചവര്‍ക്ക്‌ വേണ്ടി തുടങ്ങുന്ന ജീവിതം, പിന്നെ സ്നേഹിക്കാന്‍ വേണ്ടിയവും. കാലിടറുന്നവര്‍ക്ക്‌ അഗാധമായ ഗര്‍ത്തത്തിലഭയം, അതാണല്ലോ നമ്മളെ കാത്തിരിക്കുന്നത്‌.
നീ ഗല്‍ഫ്‌കാരനാണെന്ന വാക്ക്‌ എന്നെ വേദനിപ്പിച്ചിട്ടുണ്ട്‌ പലവട്ടം, തിരിച്ച്‌ പോക്ക്‌,...

ഉപാസന || Upasana said...

അപ്പോ ഇതായിരുന്നല്ലെ തുടക്കം.
കൊള്ളാം
:)
ഉപാസന

സഹയാത്രികന്‍ said...

നന്നായിരിക്കുന്നൂട്ടോ....

പ്രവാസിയെ വില്‍ക്കാനുണ്ട്...!

മന്‍സുര്‍ said...

പ്രിയ സ്നേഹിതരേ
ശെഫി,ഷൈന്‍,ഉറുമ്പ്‌, ബീരാന്‍ കുട്ടി,എന്റെ ഉപാസന,സഹയാത്രികന്‍

തിരക്കുകളില്‍ നിന്ന് ഒരല്‍പ്പ സമയം ഇവിടെ വന്ന്‌ ബ്ലോഗ്ഗ് വായിക്കാനും
അതിന്‍റെ അഭിപ്രായം ഇവിടെ എഴുതാനും കാണിച്ച സന്‍മനസ്സിന്‌ നന്ദി.



മന്‍സൂര്‍
നിലംബൂര്‍

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്,
നന്നായിരിക്കുന്നു...

സസ്‌നേഹം
മറ്റൊരു പ്രവാസി..

Anonymous said...

ഡിയര് മംസൂര്‍ ഇക്കാ ആധ്യം കൊമ്മെന്ടിലെ ഒരു കാമെംട് എനികിഷ്ടപെട്ടു അതറിയിക്കുന്നു(മംസൂറെ നീ പിടി വീട്‌ പൂയി എന്നു ഹാഹാ) ചില സത്യങ്ങള്‍ പറയുമ്പോള്‍ തോന്നാറുണ്ട്‌ വേണ്ടി ഇരുന്നോ എന്നു? കാരണം പ്രവാസികള്‍ പലരും പ്രയാസങ്ങള്‍ പറയാറില്ല ചിരിക്കുന്ന മുഖവുമായി ചലിക്കുന്ന യന്ത്രങ്ങള്‍ ആ യന്ത്രം എക്സ്‌പൈര് ആകും വരെ അതു യൂസ് ചെയും പിന്നെ അതു വീടിന്റെ ഒരു കൂണില്‍ ഇരുത്തും അതു തന്നെ പ്രവാസിയുടെ കാര്യവും (നന്നായിടുണ്ട്‌ വേഡ്‌ാനകള്‍ പറയുമ്പോഴും ചിരികന്‍ പ്രവാസി മതികുന്നില്ല:പ് ഹേഹ്ചേ്‌േ