Thursday, 6 September 2007
പ്രവാസിയുടെ സ്വന്തം ബോംബ്
ജോലിയും കഴിഞ് റൂമില്‍ എത്തിയപ്പോല്‍ കുഞിപ്പയും,ജുനൈദുംഎന്തോ ഒരു വിഷമത്തോടെ ഇരികുന്നത് കണ്ടു. ഞാന്‍ വേഗം ഡ്രെസ്സ് മാറി കുളിക്കാന്‍ വേണ്ടി കുളിമുറിയിലേക്ക് കയറാന്‍ നേരം കുഞിപ്പ അടുത്തു വന്ന് കാര്യം പറഞു. ഞാന്‍ ഒന്ന് ഞെട്ടി.അയ്യോ....ആരാ കണ്ടതു...?? ഇന്ന് ഉച്ചക്ക് ജുനൈദ് ഭക്ഷണം കഴിക്കാന്‍ റൂമില്‍ വന്നപ്പോ കണ്ടു എന്ന് അവന് പറഞു....കുഞിപ്പ തുടര്‍ന്നു...അവന്റെ കട്ടിലില്‍ ഇരികുകയായിരുന്നു...അവനെ കണ്ടതും മാറി. ഹും നിങ്ങളുടെ ആ ഇരുത്തം കണ്ടപ്പോ തോന്നി എന്തോ സംഭവിചിട്ടുണ്ട് എന്ന്....കഴിഞയാഴ്ച്ച റഫീക്ക് റൂമില്‍ വന്നപ്പോ അവനും എന്നോട് കണ്ടതായ് സൂചിപ്പിച്ചു..പക്ഷേ ഞാനത്ര കാര്യമാക്കിയില്ല. അല്ല അടുത്ത റൂമിലുള്ളവര്‍ അറിഞോ..?
ഇല്ല ഞങ്ങള്‍ ആരോടും പറഞിട്ടില്ല...കുഞിപ്പ
ഇനി ഇപ്പോ എന്ത ചെയ്യ...ആകെ പുലിവാലായല്ലോ..... ഓഫീസിന്റെ അടുത്തുണ്ടായിരുന്ന റൂമിലെ അവസ്ഥ ഇന്നും മറന്നിട്ടില്ല, ഈ ഒരൊറ്റ പ്രശ്നം കൊണ്ടാണ് ഓഫീസിലേക്ക് കുറച്ച് ദൂരം ഉണ്ടായിട്ടും റും മാറിയത്. അടുത്ത റൂമിലുള്ളവര്‍ അറിഞ പിന്നെ നമ്മളാണ് അവരുടെ റൂമിലേക്ക് കൊടുത്തത് എന്നു പറയും അത് പിന്നെ ആകെ പ്രശ്നമാവും. എത്രയും പെട്ടെന്ന് ഒരു പോംവഴി കാണണം അല്ലെങ്കില്‍ ഇവിടുത്തെ താമസം ബുദ്ധിമുട്ടാവും.... അല്ല എങ്ങിനെയാ നമ്മുടെ റൂമില്‍ എത്തിയത്. ഞാന്‍ എപ്പോഴും ജുനൈദിനോട് പറയുന്നതാണ്..എല്ലാരെയും പിടിച്ച് റൂമില്‍ കയറ്റല്ലേന്ന്. കൊല്ലം നാലായ് ഇവിടെ താമസം തുടങ്ങിയിട്ട്..ഇതു വരെ ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല...എന്തായലും നാളെ രാവിലെ തീരുമാനിക്കം എന്ത ചെയേണ്ടത് എന്ന്. കിടന്നിട്ട് ഉറക്കം വരുന്നില്ല...മനസ്സില്‍ ആ കാര്യം തന്നെ...എന്തായാലും എങ്ങിനെയോ നേരം വെളുപ്പിച്ചു. പിറ്റേന്ന് എല്ലാരും കൂടി ഒരു തീരുമാനത്തിലെത്തി...എല്ലാരും സാധാരണ ചെയാറുള്ളത് പോലെ ബോംബ് വെക്കാം ഒരൊറ്റ ബോംബ് വെച്ച മതി...അതിന്റെ പൊടി പോലും കാണില്ല പിന്നെ...
അങ്ങിനെ അടുത്ത റൂമിലുള്ളവര്‍ പോലും അറിയാതെ ആദ്യമായ് ഞങ്ങളുടെ റൂമിലും ബോംബ് ഇട്ടു.....ഉറക്കം കെടുത്താന്‍ വന്ന മൂട്ടകളെ കൊല്ലാന്‍ .
പ്രവാസികളുടെ...ഉറക്കം കൊടുത്തുന്ന മൂട്ടകളെ ക്ഷമിക്കുക.
മന്‍സൂര്‍,
നിലംബൂര്
www.freewebs.com/niramizhikal
Subscribe to:
Post Comments (Atom)
9 comments:
മന്സൂര്ജി...
:)
ഹ...ഹ... പറ്റിച്ച് കൈയ്യില്‍ തന്നല്ലോ :)
സ്വല്പം കൂടി നാടകീയത സസ്പെന്‍സ് പരുവത്തിലാക്കുകയായിരുന്നെങ്കില് വായിച്ചവരെല്ലാം ഫ്ലൈറ്റ് പിടിച്ച് വന്ന് മന്‍സൂറിനെ ബോംബ് വെച്ചേനെ- പറ്റിപ്പോയല്ലോ എന്നോര്‍ത്ത് :)
കൊള്ളാം.
ഇതു ചുമ്മ സി.ബി. ഐ ഡയറിക്കുറുപ്പ് സിനിമ കണ്ടതു പോലെയായല്ലോ മഷേ..?
ഞാന്‍ വിചാരിച്ചു വല്ല പുലിയും ഇറങ്ങിക്കാണൂംന്നാ..
അല്ല മൂട്ടയെകൊല്ലാന് ബോംബോ...? ശിവശിവാ കാലംപോയ പോക്കെ...
സഹയാത്രിക,വക്കാരിമാഷേ...നജീം
വിലപ്പെട്ട അഭിപ്രായത്തിന് സസന്തോഷം നന്ദി അറിയിക്കട്ടെ.
മാഷേ ഇങ്ങോട്ട് ആരെങ്കിലും വന്ന അവര്‍ക്കും ഞാനൊരു ബോംബ് കൊടുക്കും ..ഹഹാഹഹാ...
നജീം ഭായ് ഇവിടെ ഗള്‍ഫില്‍ മൂട്ടയെ കൊല്ലാന്‍ കിട്ടുന്ന മരുന്നിന് ബോംബ് എന്ന മലയാളികള്‍ പറയുന്നത്.
നന്മകള് നേരുന്നു
മന്‍സൂര്‍,നിലംബൂര്
ക്ലയ് മാക്സ് അറിയാന്‍ തിടുക്കത്തില്‍
വയിച്ചു തീറ്ത്തപ്പൊ
ഇങ്ങിനൊരു പര്യവസാനം
പ്രതീക്ഷിച്ചില്ല
നന്നായിട്ടുണ്ട്
നേരുന്നു നന്മകള്
കണ്ണു ടെസ്റ്റു ചെയ്യാനായി രണ്ടു ദിവസത്തെ അവധി കിട്ടിയ സന്തോഷത്തോടെ മരുഭൂമിയില്‍ നിന്നും ദമാമിലേക്കു പുറപ്പെട്ടു,റൂമില്‍ ചെന്നു ഷബീറിനെ കണ്ടു ടി.വി കാണലും ഫോന് വിളിയും അവനൊരു മാറ്റവുമില്ല! കുറച്ചുകഴിഞ്ഞപ്പോള്‍ റഹീം വന്നു അവനു വല്ലാത്തൊരു ഗൌരവം! രാത്രി ഇവിടെ ഉറങ്ങാനാണൊ ഭാവം അവന്റെ ചോദ്യം കേട്ടപ്പോള്‍ അപ്പോള്‍ അവിടെ നിന്നും ഇറങ്ങിപ്പോരാന്‍ തോന്നി, ഞാനല്ല ഇവനാ കാരണക്കാരന്‍ ദേശ്യത്തോടെ അവന് ഷബീറിനെ നോക്കി! അപ്പോഴാണു കുനിഞ്ഞിരുന്നു ചിരിക്കുന്ന ഷബീറിനെ ഞാന്‍ ശ്രദ്ധിച്ചതു, അവന് തൂവെള്ള ചുമരിലേക്കു വിരല്‍ ചൂണ്ടി,അവിടവിടെയായി ചുമന്ന പുള്ളികള്‍! രണ്ടു പേരുടേയും ബെഡ്ഡില്‍ ലൈറ്റര്‍, സെലൊ ടേപ്പ്, കാലിക്കുപ്പി, ടോര്‍ച്ച് ഇങ്ങനെ കുറെ ആയുധങ്ങളും സജ്ജീകരിച്ചു വെച്ചിട്ടുണ്ട്! വര്‍ഷങ്ങളുടെ ആത്മബന്ധമുള്ള ആ കൂട്ടുകാരെയും ആ റൂമും വിട്ടു വേറൊരു റൂമൊ, ഇമ്പോസിബിള്‍! രാത്രിയായപ്പോഴാണു വേറൊരു കാര്യം ശ്രദ്ധിച്ചതു ! ടി.വി പോലും ഓഫാക്കാതെയാ ഇവന്മാരുടെ ഉറക്കം,
നമുക്കു ഇരുട്ടിനെ ഭയമുള്ളതു പോലെ മൂട്ടക്കു വെളിച്ചത്തെ പേടിയാണത്രെ! വെളിച്ചം നിറഞ്ഞു നില്ക്കുന്ന റൂമില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന അവന്മാരെ മനസ്സില്‍ ചീത്തപറഞ്ഞു ഞാന്‍ നേരം വെളുപ്പിച്ചു!
പ്രവാസ ജീവിതത്തില്‍ മൂട്ട ഒരു വില്ലന്‍ തന്നെയാണേ...
മന്‍സൂ കിടിലം ബോംബു, മൂട്ടയെയും വിടരുതു കേട്ടാ...
ഹിഹി ബോംബ് എന്നു പറഞ്ഞപോ ഞാന്‍ കരുതി മന്സൂരികയെ ത്തക്ര്ക്കാന് വേണ്ടി ആണെന്നാ പിന്നെ അല്ലേ അറിയുന്നത് മൂടകു വേണ്ടി ആണെന്ന് പ്ര്വാസികളെ മാത്രം വിസ്വസിച്ചു കഴിയുന്ന മൂതകളെ കൊലപെടുത്താം വേണ്ടി ബോംബ് വെക്കുന്നവരെ എത്രയും പെട്ടന്നു തിരിച്ചറിഞ്ഞു അവരെ ബീകരരുടെ ലിസ്റ്റില്‍ പെടുത്താന്‍ വേണ്ടി ഞ്ഞജന്‍ നമ്മുടെ ബുഷ് സര് നു ഒരു മൈല്‍ ചെയ്യാതെ ബാകി കാമെംട് മൈല്‍ വന്ന സെഷദം എഴുതാം
HAI MY DEAR..ITS SO GREAT...NOW YOU CHANGED UR TONE LITTLE BIT......... VERY GOOD WORK.HAVE A NICE FUTURE..AND ALL THE BEST.
REGARDS JUNU-JED.
നന്നായിരിക്കുന്നു ... ഞങള്ക്കും വേണം ഒരു ബോംബ് ....
nausH
Post a Comment