Monday, 3 September 2007
കാണുന്നതും... കേള്‍ക്കുന്നതും
കൂട് മാറ്റം
നല്ല പാര്‍ട്ടി,നല്ല നേതാക്കള്‍ , നല്ല ഭരണം തുടക്കം നന്ന്
മുന്നോട്ട് പോകാന്‍ സമ്മതിക്കില്ല, വേറെ ആരുമല്ല ..കൂട്ടത്തിലുള്ളവര്‍
തന്നെ.എവിടെയോ എന്തോ ചീഞ് നാറുന്നു.
ഒരു നേതവിന് മറ്റൊരു നേതവിനോട് ഒരു പിണക്കം
ഒരേ പാര്‍ട്ടിക്കാരും ,ഒരേ ജാതികാരും
വാങ്ങിയതും,കൊടുത്തതുമൊക്കെ വിളിച്ച് പറയുന്നു വിളിച്ച് പറയുന്നതൊക്കെ കൊള്ളം പക്ഷേ സംഭവികുന്ന സമയത്ത് എന്ത ഇവര്‍ ഇത് പറയാത്തത്.
അപ്പോ അതിലും ചില കള്ളകളികള്‍ ഈ പറയുന്നവര്‍ക്കും ഉണ്ടാവാം അല്ലേ...?
അവസാനം പാര്‍ട്ടിക്ക് പുറത്ത്.
പൂമാലയുമായ് വേറെ ഒരു കൂട്ടര്‍...സ്വീകരിക്കാന്‍
തീപൊരി പ്രസംഗം ....അവിടെ കള്ളന്‌മാരും ,കൊള്ളക്കാരുമാണ്
അവസാനം ഈ പാര്‍ട്ടിയിലും പ്രശ്നങ്ങള്‍ അവിടെ നിന്നും പുറത്ത്...
ഇനി എങ്ങോട്ട്.....പുതിയ ഒരു പാര്‍ട്ടി, പുതിയ പ്രസംഗം
ആ രണ്ടു പാര്‍ട്ടിയിലും കൊള്ളക്കാരും,കള്ളന്‌മാരുമാണ്
അവന്‍ എന്താണ് പറയുന്നത് എന്ന് അവന്‍ അറിയുന്നില്ല....
തുറന്ന് പിടിച്ച കാതുകളും ,തുറിച്ച കണ്ണുകളുമായ് നോകിയിരിക്കും നമ്മളും ഒന്നും അറിയുന്നില്ല.
*******************************************************
ആരാണ് സക്ഷി...???
സാക്ഷിക്ക് എന്ത കൊബുണ്ടോ...??
ഇനി ഞാങ്ങളും സമ്മതിച്ചേക്കം കൊബുണ്ട്
എല്ലാം കാണുന്നവന്‍ സാക്ഷി
എല്ലാം കേള്‍ക്കുന്നവന്‍ സാക്ഷി
അപ്രിയ സത്യത്തിന്‍റെ ഒറ്റകണ്ണുമായ് സാക്ഷി
കാണാന്‍ രസമുള്ള സാക്ഷി...പക്ഷേ പറയുന്നതില്‍ രസമുണ്ടോ...??
സാക്ഷി ചോദ്യം ചോദിക്കുമോ..?
വക്കീല്‍ ചോദികുബോല്‍ സാക്ഷി ഉത്തരം പറയും അതല്ലേ പതിവ്.
ഇവിടെ സാക്ഷി ചോദിക്കും
എന്നിട്ട് സാക്ഷി തന്നെ ഉത്തരം പറയും
പലതും കണ്ടിട്ടും കാണാതെ പോകുന്നവന്‍ സാക്ഷി
പലതും പറയാതെ പോകുന്നവന്‍ സാക്ഷി
പാവം സാക്ഷിയെ കുറ്റം പറഞിട്ട് എന്തു കാര്യം
ആകെ ഒരു കണ്ണല്ലേയുള്ളു സാക്ഷിക്ക്...ഒരു ഭാഗം കാണില്ല....
പലതും കാണതെ പോവുന്നത് സ്വാഭാവികം മാത്രം പിന്നെ ഒരു കൊബും ,
രണ്ട് പേര്‍ വന്നാല്‍ ഒരാള്‍ക്കെ കുത്ത് കൊള്ളു അപ്പോ എല്ലം മനസ്സിലാക്കി തന്നെയല്ലേ സാക്ഷി സ്വന്തമായ് ഇങ്ങിനെ ഒരു രൂപം സ്വയം തീര്‍ത്തത് എന്ന് ഒരു സംശയം.
ഇനി എന്നാണാവോ...രണ്ടു കണ്ണുകളും,രണ്ടു കൊബുകളുമായ് ഒരു ഇരട്ട
കണ്ണന്‍ സാക്ഷി വരുന്നത്...കാത്തിരിക്കാം.
*****************************************************
ഗവര്‍ണര്‍ വരുന്നേ......
മനസില്ലായില്ലേ......ഹഹഹാ...ഹഹഹാ...
ഞാന്‍ ഉദേശിച്ചത് നമ്മുടെ സ്പീഡ് ഗവര്‍ണര്‍ ആണ്.. ഓ..എന്ന്..
പാവം ലോഡിന്‍റെ എണ്ണത്തിനനുസരിച്ചേ മുതലാളിമാര്‍ ലോറികാര്‍ക്ക് ബത്ത
കൊടുകുകയുള്ളു...ഇപ്പോ കൂടെ ഗവര്‍ണര്‍ ഉള്ളത് കൊണ്ടു മക്കള്‍ക്ക് അരി
വാങ്ങാന്‍ പൈസ ഒകുന്നിലത്രെ...കഷ്ടം തന്നെ.
അല്ല ഈ ഗവര്‍ണര്‍ നമ്മുടെ നേതാകന്‍മാരുടെ വാഹനങ്ങള്‍ക്ക് ബാധകമല്ലേ..??
കണക്കെടുത്ത് നോകിയാല്‍ അവരുടെ വഹനങ്ങളായിരിക്കും മുനുഷ്യ ജീവനുകളെ
തട്ടിതെറിപ്പിച്ച സംഭവങ്ങളില്‍ കൂടുതലും
ഒരു സ്പീഡ് പ്രസിഡന്‍റ്റ് എങ്കിലും അവരുടെ വഹാനങ്ങള്‍ക്ക് ഘടിപ്പീച്ചൂടെ..???
വാഹനത്തെ കുറ്റം പറഞിട്ട് എന്ത കാര്യം ...ഡ്രൈവിങ്ങ് അറിയണ്ടേ.
അപകടം കേരളത്തില്‍ ഇന്നും ധാരാളം ...കുറ്റക്കാര്‍ ഡ്രൈവര്‍മാര്‍ മാത്രം
അല്ല...കേരളത്തിലെ റോഡുകളും ഇതിന് സമാധാനം പറയണം.
*****************************************************
സീസണ്‍ ഗ്രീറ്റിങ്ങ്‌സ്.....
മൂന്നാര്‍ സീസണ്‍ തരകേടില്ലായിരുന്നു.
കുറെ പണിയില്ലാതെ കിടന്ന ജെസിബിക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാന്‍
അവസരം കിട്ടി.പണിയില്ലാതെ കിടന്നുറങ്ങിയ ഉദ്യേഗസഥന്‍മാര്‍ക്ക് ഊട്ടി മോഡല്‍ ഒരു
ടൂര്‍..മൂന്നാറിലേക്ക്.
മടങ്ങിവന്നതോ.....തേയില കച്ചവടത്തിന്‍റെ സാധ്യതകളുമായ്.
പൊളിച്ചു കളഞ കെട്ടിടങ്ങള്‍,റിസോര്‍ട്ടുകള്‍
ഇത് ആക്രികച്ചവടക്കാരുടെ കൊയ്യ്‌ത്ത് കാലം....കൂടെ കുറെ പുതിയ ആക്രി കച്ചവടക്കാരും
ഒന്നു ചീഞപ്പോല്‍ മറ്റൊന്നിന് വളമായ്.
ഒരു റെജീനാ ഐസ്ക്രീം
സോറി അങ്ങിനെ ഒരു ഐസ്ക്രീമില്ല
കുഞാലികുട്ടിഐസ്ക്രീം ഉണ്ടു വേണോ...അതില്‍ റെജീനയുണ്ടാവും
അത് തന്നെയല്ലേ ഞാന്‍ ആദ്യം ചോദിചത്.
എന്ന് പറഞ് ഷാര്‍ജ ഷൈയ്ക്കില്‍ ഷൈയ്ക്ക് വേണമെന്ന് പറഞ നടക്കുന്ന കാര്യമാണോ...?
പക്ഷേ ഈ കുഞാലി ഐസ്ക്രീമിന്‍റെ കൂട്ട് ഇത് വരെ പരസ്യപെടുത്തിയിട്ടില്ല
എന്നതും ഒരു സത്യം.
പക്ഷേ എന്ത് കാര്യം കോടതിയെ കോഴിയാകുന്ന റെജീനയെ തളക്കാന്‍ ആളില്ലാതെ പോയില്ലേ.
വിമാനത്തില്‍ വെച്ച് ഒരു പിച്ചിങ്ങ് പ്രോഗ്രാം അതും ലൈവ്.
പൂരപറബിലും,ഉത്സവ പറബുകളിലും ഇതില്‍ 'പിഎച്ഡി' ഡിപ്ലോമ എടുത്തവര്‍ ഇന്നും വിലസുന്നു. ഒരു കാര്യം മനസ്സിലാവുന്നില്ല...സംഭവങ്ങള്‍ എല്ലം തന്നെ വളരെ വൈകിയാണ്
റിലീസ് ആവുന്നത്,അല്ല ഇതിനുമുണ്ടോ..സെന്‍സര്‍ ബോര്‍ഡ് സെര്‍ട്ടിഫികേറ്റ്.
ആരാണ് അയാള്‍
ടൈറ്റില്‍ പേര്‍ കേട്ടാല്‍ ഒരു പ്രേതകഥ പോലെ.....
പക്ഷേ പടം പുറത്ത് വന്നപ്പോല്‍ റൊമന്‍റ്റിക്.
ഒരു സുന്ദര നായകന്‍..... പക്ഷേ പ്രൊഡ്യുസര്‍ മാറി പോയ്...
വേറെ എതെങ്കിലും പ്രൊഡ്യുസറാണ് ഈ പടം എടുത്തതെങ്കില്‍ സൂപര്‍ഹിറ്റ്....
സംശയമില്ലാത്ത കാര്യം.
അവസാനം പേരും,പ്രശസ്തിയും നേടാം എന്ന പ്രൊഡ്യുസറുടെ മോഹം വെള്ളത്തില്‍.
എന്തായലും ആദ്യ പടത്തിലെ അഭിനയം നായകന് കേരളത്തില്‍ മാത്രമല്ല ,അങ്ങ്
സിങ്കപൂരിലും പ്രശസ്തിയുണ്ടാക്കി.
അവസാനം അറിയില്ല,കണ്ടിട്ടില്ല എന്ന് പറഞവര്‍ ഉറക്കെ വിളിച്ച് പറഞു...
ഫാരിസ് എന്‍റെ സ്വന്തം.
ഫാരിസ്..... പാവമൊരു വേദനിക്കുന്ന കോടീശ്വരന്‍ അങ്ങിനെ ആ സീസണും വിട പറഞു
*****************************************************
അവസാനം രണ്ടു സീസണ്‍ ഒരുമിച്ച്
കുരുവിളയും...........മുനീറും
മക്കള്‍ ശരിയല്ലാത്തതിന് അഛന്‍ എന്ത് പിഴചു.സമയം ശരിയല്ല എന്ന് പറഞാല്‍ മതിയല്ലോ
കണ്ണീരിന്‍റെ ഒഴുക്ക് കണ്ടു അഭിനേതാക്കള്‍ വായപൊത്തി എന്ന് സംസാരം
കേസ് വിധിയായ് വരുന്ന സമയത്ത് നമ്മല്‍ ഉണ്ടാവുമോ എന്തോ..
അടുത്ത തലമുറയെങ്കിലും സത്യം അറിയുമെന്ന് പ്രതീക്ഷിക്കാം.
അല്ല മുനീറും വിവാദത്തില്‍ പെട്ടോ....??
വിവദത്തിന് മുനീര്‍ എന്നൊന്നും ഇല്ലല്ലോ..
പക്ഷേ മുനീര്‍ അങ്ങിനെ ചെയാന്‍ സാധ്യത ഇല്ല...
ശരിയാണ് സധ്യത ഇല്ല പിന്നെ..
ഈ കേകുന്നതും,പറയുന്നതും കള്ളമാണോ..?
മുനീറിന്‍റെ കൂടെയുള്ളവര്‍ ചെയ്തതായിരിക്കും, അപ്പോ മുനീറും മറുപടി പറയണം
പാര്‍ട്ടി ചാനല്‍ ആയിരുന്നോ..??
ചിലര്‍ പറയുന്നു ആണ്...ചിലര്‍ അല്ല
അവര്‍ തന്നെ തീരുമാനിക്കട്ടെ.എന്തായലും മുനീറും,മുനീറിന്‍റെ പാര്‍ട്ടിയും ഉത്തരം പറഞെ പറ്റു.
സ്ഥാനമാറ്റം പാര്‍ട്ടിയില്‍ ഉണ്ടായത് വെറുതെയാണ് എന്ന് കരുതിയോ.
ഇനി പുതുമയുള്ള മറ്റൊരു സീസണിനായ് കാതോര്‍ക്കാം
എന്തായാലും പലപ്പോഴും വാര്‍ത്തകളില്‍ കാണുന്ന രാഷ്ട്രീയ സംവാദങ്ങള്‍
...വാക്‌പയറ്റുകള്‍ ...ഒരു സിനിമയെകാള്‍ ഹരം പകരുന്നു...ഈ ഫോണ്‍
വിളി മീഡിയക്കാരുടെ വകയാവാനാണ് സാധ്യത അല്ലേ....അല്ലാതെ നേതാകള്‍
അവരുടെ പൈസ കളഞ് ഇത്തരം പരിപാടികളില്‍ സഹകരിക്കും എന്ന്
തോന്നുന്നില്ല.
ഒരു പാര്‍ട്ടിയോടും ഒരു വിദേഷവും കാണിക്കാനല്ല മറിച്ച് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ സംഭവങ്ങളെ ഹാസ്യത്തിന്‍ കണ്ണിലൂടെ കാണന്‍ ശ്രമിച്ചു എന്നു മാത്രം .
മന്‍സൂര്‍,നിലംബൂര്‍
Subscribe to:
Post Comments (Atom)
4 comments:
ആരോടുമില്ലൊരു പരിഭവമെനിക്ക്
കണ്ടതും..കേട്ടതും ചൊല്‍വാന്‍ കൊതിപ്പു മനം
കേരളത്തിലെ വഴിയോരങ്ങളിലൂടെ...ഒരു യാത്ര
അതില്‍ ഞാന്‍ കണ്ട കൊച്ചു കൊച്ചു കാര്യങ്ങള്‍
മനസ്സില്‍ തോന്നിയത് ആവും വിധത്തില്‍ ഇവിടെ പറയാന്‍ ഒരു ശ്രമം ......നിര്‍ദേശങ്ങളും,വിലപ്പെട്ട...അഭിപ്രായങ്ങളും അറിയിക്കുമല്ലോ......സ്നേഹത്തോടെ...
ആരേ വെറുതേ വിടരുത്
തന്റെ പോസ്‌റ്റിന് രണ്ടു കണ്ണും രണ്ടു കൊമ്പും ഉണ്ടായിരിക്കണം
മന്‍സൂ ഗള്‍ഫിലെ ചൂടു ശരിക്കും തലക്കു പിടിച്ചല്ലെ!
പലവര്‍ണ്ണങ്ങള്‍ മാറി മാറി ഉപയോഗിച്ചു മടുക്കുമ്പോള്‍
മുഷക്കിലാക്കി ഒന്നുപയോഗിക്കൂ...
അപ്പോള്‍ ഒരു നിറം കിട്ടും ഒരേയൊരു നിറം
സമാധാനത്തിന്റെ വെളുത്ത നിറം
നമുക്കാ പാര്‍ട്ടിക്കു വേണ്ടി കൈ കോര്‍ക്കാം...
ഹമാരാ സമധാന്‍ പാര്‍ട്ടീ കീ ജയ്...
mansoor nice thoughts and its only happens in kerala.
best wishes
jass
Post a Comment