കളഞു കിട്ടി.
തനിമലയാളത്തില്‍ പ്രസിദ്ധമായി കൊണ്ടിരികുന്ന ഒരു ബ്ലോഗ്ഗും,
അതിന്റെ പാസ്വേര്ഡും കളഞു കിട്ടിയിരിക്കുന്നു.
ഇതിന്റെ ഉടമസ്ഥന് പുതുതായ് പോസ്റ്റ് ചെയ്യന്‍ എഴുതിയ കഥയോ,കവിതയോ..
തെളിവായ് കൊണ്ടു വരിക,
അല്ലെങ്കില്‍ ഈ ബ്ലോഗ്ഗില്‍ സ്ഥിരമായ് കമന്റ്റ് ഇടാമെന്ന്
വാക്ക് തരികയോ ചെയ്താല്‍,
ബ്ലോഗ്ഗും,പാസ്വേര്ഡും തിരികെ എല്‍പ്പികുന്നതണ്.
വിവരങ്ങള്‍ക്ക് ഇവിടെ ഒരു കമന്റ്റിടുക.
****************************************
ബ്ലോഗ്ഗറെ ആവശ്യമുണ്ടു..
മലയാളം വാരമൊഴിയും,പിന്മൊഴിയും,നന്നായി
ടൈപ്പ് ചെയ്യാന്‍ അറിയുന്നവരെ ആവശ്യമുണ്ടു.
പോസ്റ്റ് ചെയുന്ന രചനകള്‍ക്ക് അനുയോജ്യമായ
കമന്റ്റിടാന്‍ കഴിവുള്ളവര്‍ക്ക് മുന്‍ഗണന.
അതോടൊപ്പം കമന്റ്റിടുന്നവര്‍ക്കും കമന്റ്റിടണം.
യോഗ്യത : 1200 നോട്ടികല്‍ മൈല്‍ വേഗതയില്‍ ടൈപ്പിങ്ങില്‍ ബിരുദം.
രചനകളില്‍ ശ്രുതി അമ്മ,ലയംഅഛന്‍,താള ലയങ്ങള്‍ ചേര്‍കുന്നതില്‍ വിദ്ധഗ്ദര്‍.
നിങ്ങളെ ചികില്‍സികുന്ന ഡോക്ടറുടെ സര്‍ട്ടിഫികെറ്റും,
എ ഫോര്‍ സൈസിലുള്ള നിങ്ങളുടെ തലയുടെ എക്സറെയുമായ്
ഇവിടെ കമന്റ്റിടുക.
നിബന്ധന: അപേക്ഷകര്‍ സ്വന്തമായ് ബ്ലോഗ്ഗില്ലാത്തവരായിരിക്കണം.
ബ്ലോഗ്ഗില്‍ കമന്റ്റുകളുടെ എണ്ണം കുറഞാല്‍...തനിമലയാളത്തിലെ പുതിയ 20 പോസ്റ്റുകളില്‍ കമന്റ്റിടാന്‍ നിങ്ങള്‍ ബാധ്യസ്ഥനായിരിക്കും.
ബ്ലോഗ്ഗില്‍ കമന്റ്റിടുന്നവരുടെ പ്രോഫൈല്‍ നോകുകയോ,
അവരുടെ ഇന്‍ബോക്സിലേക്ക് മൈയില്‍ അയകുകയോ
ചെയ്തതായ് അറിഞാല്‍ യാതൊരു വിട്ട്വീഴ്ചയുമില്ലാതെ
തങ്കളെ ബ്ലോഗ്ഗിലേറ്റുന്നതായിരിക്കും.
വിശദമായി വായിചതിന് ശേഷം മാത്രം അപേക്ഷകള്‍ അയക്കുക.
*******************************************
ഒരു വിമാനക്കാലം..
ഒരിക്കല്‍ കേരളത്തിന്റെ തെരുവുകളില്‍ സ്വകാര്യ വിമാന കമ്പനികള്‍
മല്‍സരം തുടങ്ങിയാല്‍ എങ്ങിനെയായിരിക്കും ആ കാഴ്ച്ചകള്‍
ഷാര്‍ജാ...ഷാര്‍ജാ....കൂയ്യ്.....
ഷര്‍ജയിലേക്ക് ആദ്യം പോണ ഫ്ല്യ്റ്റ് ഇവിടെ..ഇവിടെ..
ചായ ചായ ..കാപ്പി..കാപ്പി..ചേട്ടാ ചായ ഓരെണ്ണം കുടിച്ചോ....
പൊങ്ങിയ പിന്നെ സ്റ്റോപ്പില്ലാട്ടോ..
ശരിയാ..അതുമല്ല ഫ്ല്യ്റ്റിനുള്ളില്‍ ചോദികുന്ന പൈസ കൊടുക്കണം.
അബുദാബിയിലേകുള്ള ബനിയാസ് ഉടനെ സ്റ്റാന്റ്റ് വിട്ട് പൊങ്ങണം.
സൌദിയില്‍ നിന്നും വരുന്ന കോയിസ് ദയവ് ചെയ്തു ഇപ്പോ ലാന്റ്റ് ചെയരുത്...
റണ്‍വേയില്‍ പോര്‍ട്ടര്‍മാരുടെ പ്രകടനം നടകുന്നുണ്ടു...
പ്രകടനം തീര്‍ന്നാല്‍ വിളിച്ചു പറയാം.
അമേരിക്കയില്‍ നിന്നും വന്ന വിമനത്തിന്റെ ഡ്രൈവര്‍
എത്രയും പെട്ടെന്ന് മൈക്ക് പോയന്റ്റില്‍ എത്തി ചേരണം.
വിമാനത്തിലെ യാത്രക്കാരെ...ശ്രദ്ധിക്കുക..
ഉയരങ്ങളിലേക്ക് പറകുബോല്‍ മനസ്സില്‍ പേടിയുള്ളവര്‍ക്ക് പേടി മാറ്റാന്‍
വളരെ ഉപാകാരപ്രദമായ ഒരു പുസ്തകമാണ് പേടിമാറ്റാം എന്ന ഈ പുസ്തകം .
വിമാനം എന്ത്...എങ്ങിനെ...
വിമാനത്തിന് എത്ര ചക്രങ്ങള്‍ ഉണ്ടു..??
വിമാനത്തിന്റെ ചിറകില്‍ എത്ര ബള്‍ബുണ്ടു..??
വിമാനത്തിന് ഡ്രൈവര്‍മാര്‍ എത്രാ..??
വിമാനത്തിലെ ബാത്ത്റൂമുകള്‍ സ്ഥിതി ചെയുന്നത് എവിടെ..??
അങ്ങിനെ വിമാനത്തില്‍ കയറിയാല്‍
നിങ്ങളുടെ മനസ്സില്‍ ഉയരുന്ന നൂറ്,നൂറ് ചോദ്യങ്ങള്‍ക്ക്
ഉത്തരം നല്കുന്ന പുസ്തകമാണ് വിമാനയാത്ര സഹായി.
ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക്
യാത്ര വേളയില്‍ മൂക്കിലും,ചെവിയിലും വെക്കാന്‍ പഞി ഫ്രീ.
കൂ....കൂയ്....ഡ്രൈവറെ
ആ മേഘദൂതില്‍ ഒന്ന് ചവിട്ടണെ.....ഒരാളിറങ്ങാനുണ്ടു.
മന്‍സൂര്‍, നിലംബൂര്
http://mazhathullikilukam.blogspot.com/
www.freewebs.com/niramizhikal
Subscribe to:
Post Comments (Atom)
14 comments:
എന്റെ യാത്രകളില്‍ കണ്ടതും കേള്‍ക്കാത്തതുമായ
ചിത്രങ്ങള്‍ ഇതാ ഇവിടെ വഴിയോരകാഴ്ച്ചകളായ്....
ഇവിടെ ഞാന്‍ വെറുമൊരു വഴിയാത്രക്കാരന്
ആദ്യത്തെ രണ്ടെണ്ണവും നന്നായി രസിച്ചു..:)
മന്‍സൂര്‍ ഭായ്...
ഇതു രസകരമായി കേട്ടോ...
എല്ലാം ഇഷ്ടപ്പെട്ടു.
:)
മന്‍സൂര്‍ ഭായ്,
ഇതൊരു ഒന്ന് ഒന്നര അലക്കായി പോയി.
"വിമാനത്തിന്റെ ഡ്രൈവറെ യാത്രക്കാരന് കണ്ണുരുട്ടി കാണിച്ചു എന്നാരോപിച്ച് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലാണ്, സ്റ്റന്‍ഡില്‍ ഇട്ടിരിക്കുന്ന വിമനങ്ങള്‍ എപ്പോള്‍ പുറപ്പെടുമെന്ന് യാതൊരു ഉറപ്പും എനിക്കില്ല"
ക്ഷമിക്കണം ഇങ്ങനെയും കൂടി കുട്ടിയില്ലെല് ഇത് കേരളമാണോ എന്ന് അരെങ്കിലും സംശയിച്ചാല്ലോ,
മയൂര ,ശ്രീ,ബീരാന് കുട്ടി,
നിങ്ങളുടെ സ്നേഹമാം വാക്കുകള്‍ക്ക് നന്ദി...
മയൂര പറഞത് ശരിയെന്ന് ഞാനും സമ്മതിക്കാം ...2എണ്ണം എഴുതിയപ്പോല് ഒന്നിന്റെ കുറവ്...അങ്ങിനെ ഉണ്ടായതാണ് വിമാനം .....പെട്ടെന്ന് എഴുതിയത് കൊണടാവാം
ശ്രീ നന്ദി.....നന്മകള് നേരുന്നു......
അല്ല ബീരാന് കുട്ടിയെ ഇങ്ങള് ഇബട ബന്ന്ട്ട് ഒന്നും എയ്താതെ പോയ ഞമ്മക്ക് ഒരു ബേജാറാണ്, അയിന് ബേണ്ടി തെന്ന ഞമ്മള് കുറച്ച ഇങ്ങക്ക് ബെച്ചത് മന്സാ....മന്സ്ല്ലായോ ഇങ്ങക്ക്....
അന്ന് ഇങ്ങള് ഞമ്മള തലീല് ഒരു കൊട്ടതേങ്ങീ പൊട്ടിച്ച് പോയത പിന്നെ ഇപ്പളാ കാണത്....
എല്ലാര്ക്കും റംസാന് ആശംസകള്‍
മന്‍സൂര്‍ ഭായ്, പൂയ്....ആളു കേറാനിണ്ടേ....
കണ്ടെടേയ്...
രണ്ടെണ്ണമല്ല, എല്ലാം കൊള്ളാം
:)
ഉപാസന
ഓ. ടോ: ;)
ബ്ലോഗ്ഗില്‍ കമന്റ്റിടുന്നവരുടെ പ്രോഫൈല്‍ നോകുകയോ,
അവരുടെ ഇന്‍ബോക്സിലേക്ക് മൈയില്‍ അയകുകയോ
ചെയ്തതായ് അറിഞാല്‍ യാതൊരു വിട്ട്വീഴ്ചയുമില്ലാതെ
തങ്കളെ ബ്ലോഗ്ഗിലേറ്റുന്നതായിരിക്കും.
വിശദമായി വായിചതിന് ശേഷം മാത്രം അപേക്ഷകള്‍ അയക്കുക
മന്‍സൂര്‍ ഭായ്
കൊള്ളാട്ടോ , അടിപൊളി
:)
ഞങ്ങളുടെ സര്‍വ്വീസിന്റെ എടുത്തു പറയേണ്ട പ്രത്യേകത പീഡനത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഒരു മന്ത്രി വീതം ഞങ്ങളുടെ എല്ലാ വിമാനത്തിലും നിങ്ങളുടെ സേവനത്തിനായി ഉണ്ടായിരിക്കും എന്നതാണു! ഞങ്ങളുടെ വിമാനത്തിലെ ചായ കൊടുക്കുന്ന പെണ്ണുങ്ങളുടെ പ്രായം 50ല്‍ നിന്നും 49 ആയി കുറക്കുകയും മേലില്‍ യാത്രക്കാരെ നോക്കി ചിരിക്കില്ല എന്നു അവരെക്കൊണ്ടു സത്യം ചെയ്യിപ്പിച്ചിട്ടുള്ളതും ആകുന്നു!
മന്‍സൂ എല്ലാം നന്നാകുന്നുണ്ട്
കമന്റിയില്ലെങ്കില്‍ മന്സു പിടിച്ചു ബ്ലോഗിലേറ്റും!
ഇഷ്ടപ്പെട്ടു.................
ഹ ഹ ഹോ ഹൊ ഹീ എന്റള്ളോ.. അന്നെ ഞാന്‍ സമ്മയിച്ചിരിക്കുന്നു ചെങായീ..
മന്‍സൂര്‍ ഭായ് താന്കളുടെ വിമാന സര്‍വീസില്‍ പൂവാല ശല്യം ഉണ്ടാകുമോ....?
സക്കീര്‍ ബുറൈദ
aa vimanaservice ksha pidichu :D
Post a Comment