വേര്‍പ്പാടുകളുടെ നിറം മങ്ങിയ ചിത്രങ്ങള്‍
നൊമ്പരങ്ങളായെന്നില് വിരിയുവതെന്തേയ്
മിഴികള്‍ തന് നിലയില്ലാ കയങ്ങളില്‍ ഒരിറ്റു -
ജലം പോലും ബാക്കിയാവാത്തതെന്തേയ്
യാത്ര പോകുമീ മര്ത്ത്യരൊന്നുമേ മടങ്ങുകി-
ല്ലെന്നറിവ് ആദിയുണര്ത്തുവതെന്തേയ്
സ്വന്തമെന്നരുളിയതൊക്കെയും
ഇന്നന്യമായ് മറയുവതെന്തേയ്
കാണാത്തൊരാ മ്രത്യുവിന് രോദനങ്ങള്‍
ഇന്നുമെന്‍ കാതുകളില്‍ അലയടിക്കുവതെന്തേയ്
പരിഭവമേറെ ചൊല്ലുമെന്‍ മുരളിക
മനമുയര്ത്തും നീറ്റലില്‍ മുരളാത്തതെന്തേയ്
അന്ത്യമില്ലാത്തൊരാ നോവിന് നിറകുടമിനി-
യുമെന്നില് ചാര്ത്തുവതെന്തേയ്
വരച്ചെടുത്തൊരെന് ഹ്രിദയമന്ദഹാസം
മഞുകണമായ് ഉരുകിയൊലിക്കുവതെന്തേയ്
പണിതീരാ ശില്പത്തിലില്ലാത്തൊരു ഭാവം
ശോകത്തിന് മൌനസാക്ഷിയാകുവതെന്തേയ്.
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
www.freewebs.com/niramizhikal
callmehello@gmail.com
Subscribe to:
Post Comments (Atom)
12 comments:
orupad mansoorine thiranju njan
puthuthai onnum kaanajathenthy.
vallappozhum vannirunna sandeshangal,
pinneedathonnum kaanajathenthey...
iniyum kathirikkunnu,
puthuthai varumennu karuthi...
njan thankalude nithya sandarshakananu, nee enne maranno?
madhura nombarangalendinu ninakku?
kathirikkan snehikkanery aalukalullappol
sandarshikkooooo....pls
http://shanalpyblogspotcom.blogspot.com/2007/08/blog-post_6322.html
nombarangalkidayil oru snehathoothumayi ethunna manssorikka aashamsakal
hi callmehello
nice ....best wishes
നിറം ചാലിച്ച സ്വപ്നങ്ങള്‍ സംസാരിക്കുന്നു എന്നോടുതന്നെ...
പക്ഷെ വിദി എന്നോട് നാളെകളെക്കുറിച്ചും...
ജലം ഒരരുവിയില്‍ നിന്നും ഒഴുകുന്നു ..
സ്നേഹം വിരഹം സ്വാന്തനം എല്ലാം ഒരു ജ്വാല പോലെ..
അവള്‍ക്കായ് ഞാന്‍ മനസ്സില്‍ സൂക്ഷിച്ച പനിനീര് പൂവിനും ഈ വരികളില്‍ നിറഞ്ഞുനില്ക്കുന്ന വിഷാദത്തിനും എല്ലാം ഒരേസ്വരം.!!
രാത്രിയോടിഷ്ടം എന്നിട്ടും എന്തെ കറുപ്പിനോടിഷ്ടമില്ലാത്തെ..
എങ്ങനെ ഇഷ്ടപ്പെടും വിഷാദം ഒരുവര്ണത്തില് ചാലിക്കുന്നതെന്തിനാ.?
എനിക്കായ് വിടര്‍ന്ന പ്രഭാതത്തിന്റെ നിറം ചുവപ്പയിരുന്നു...
വേദനകളുടെ... ചോരയുടെ... ചുവപ്പ്
പ്രതീക്ഷകളുടെ... കാത്തിരിപ്പിന്റെ... ചുവപ്പ്
സ്വപ്നങളുടെ... പ്രണയത്തിന്റെ... ചുവപ്പ്.
പണിതീരാത്ത ശില്പത്തിനുമൊരു സ്വരം..
ഏതോ മാരിവില്ലില്‍ ചാലിച്ച ഒരു സ്വാന്തനം പോല്‍.!!
സസ്നേഹം സജി...!!!
പെയ്യുന്ന കണ്ണുകളും...
തേങ്ങുന്ന ഹ്രിദയവും...
പിടയുന്ന കരളും...
നോവുന്ന മനസ്സുമെല്ലാം...
ചിലപ്പൊല്‍ നിശ്ചലമാവും...
അവയ്ക്കു താങ്ങാനാവാത്ത വേദന വരുമ്പോള്‍...
ഉഗ്രന്‍ മന്സു....
:)
സ്വന്തമെന്നരുളിയതൊക്കെയും
ഇന്നന്യമായ് മറയുവതെന്തേയ്
നല്ല വാക്കുകള്‍ ആണ്ട്ടോ...
ഇഷ്ടപ്പെട്ടു
പൊട്ടന്
were you kept my yesterday dreams...when i see you after the death.....please dont smile your days comes tommorow
nice words mansoor
keep it up
jhonson
max2
നേരറിവിന്റെ മന്ത്ര ധ്വനികള്‍ ഇഷ്ടമായി.
:)
Heloooooooo Dear
U R Really a atistic person , but still u dont find your art
Post a Comment